Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightമാഡം... ചെറുതല്ല,...

മാഡം... ചെറുതല്ല, ചെല്ലാനം നിവാസികളുടെ ആശങ്ക

text_fields
bookmark_border
മാഡം... ചെറുതല്ല, ചെല്ലാനം നിവാസികളുടെ ആശങ്ക
cancel

ചെല്ലാനം കടപ്പുറത്ത്​ കടൽക്ഷോഭം കാരണം ഉണ്ടാകുന്ന പ്രശ്​നങ്ങൾക്ക്​ കടൽത്തീരത്ത്​ 50 മീറ്റർ പരിധിയിലുള്ള താമസക്കാർ മാറിത്താമസിക്കുകയല്ലാതെ മറ്റ്​ വഴികളില്ലെന്ന​ മന്ത്രി ജെ. മേഴ്​സിക്കുട്ടിയമ്മയുടെ പ്രസ്താവന വിവാദമായിരിക്കുകയാണ്. രൂ​ക്ഷ​മാ​യ ക​ട​ലേ​റ്റ​ത്തി​ൽ​ നി​ന്ന്​ ര​ക്ഷ ആ​വ​ശ്യ​പ്പെ​ട്ട്​ വ​ർ​ഷ​ങ്ങ​ളാ​യി ജ​നം ന​ട​ത്തു​ന്ന മു​റ​വി​ളി സ​ർ​ക്കാ​റു​ക​ൾ അ​വ​ഗ​ണി​ക്കുന്നത് നിത്യ കാഴ്ചയാണ്. ഇതോടെ ഇവർ സമരരംഗത്ത് എത്തിയെങ്കിലും കോവിഡ് മഹാമാരി പ്രത്യക്ഷ സമര പരിപാടികളുടെ മുനയൊടിച്ചു. ചെല്ലാനം നിവാസികളുടെ ദുരിത ജീവിതവും വരാനിരിക്കുന്ന പ്രതിസന്ധികളും ചൂണ്ടിക്കാട്ടി മാധ്യമം ആഴ്ച്ചപ്പതിപ്പ് ഇക്കഴിഞ്ഞ മാർച്ചിൽ  ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.  സ്റ്റാഫ് റിപോർട്ടർ ഷംനാസ് കാലായിൽ തയാറാക്കിയ ആ ലേഖനം വായിക്കാം. ചി​ത്ര​ങ്ങ​ൾ: അ​ഷ്ക​ർ ഒ​രു​മ​ന​യൂ​ർ

ക​ട​ലി​ൽ​നി​ന്ന് ആ​ഞ്ഞ​ടി​ക്കു​ന്ന തി​ര​യെ​ക്കാ​ൾ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ വേ​ലി​യേ​റ്റം ചെ​ല്ലാ​ന​ത്തിെ​ൻ​റ തീ​ര​ത്ത് അ​ല​യ​ടി​ക്കു​ന്നു​ണ്ട്. ജീ​വി​തം അ​ര‍‍ക്ഷി​ത​മാ​യ​തിെ​ൻ​റ ആ​ശ​ങ്ക​യി​ൽ അ​തി​ജീ​വ​ന​ത്തി​നു​വേ​ണ്ടി പോ​രാ​ടു​ക​യാ​ണ്​ ഇ​വി​ട​ത്തെ ജ​ന​ങ്ങ​ൾ. ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം തേ​ടി ഓ​ഫി​സു​ക​ൾ ക​യ​റി​യി​റ​ങ്ങി​യ ചെ​ല്ലാ​നം നി​വാ​സി​ക​ൾ​ക്ക്​ സ​മ​ര​മ​ല്ലാ​തെ മ​െ​റ്റാ​രു മാ​ർ​ഗ​മി​ല്ല. ചെ​ല്ലാ​നം​കാ​രു​ടെ വാ​ക്കു​ക​ളി​ൽ അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധ​മു​ണ്ട്, കൃ​ത്യ​മാ​യ നി​ല​പാ​ടും പ​രി​ഹാ​ര നി​ർ​ദേ​ശ​ങ്ങ​ളു​മു​ണ്ട്. അ​തി​നു​മ​പ്പു​റം വ​രും ത​ല​മു​റ​ക്ക് ചെ​ല്ലാ​ന​ത്തെ ഒ​രു ക​ണ്ണീ​രോ​ർ​മ​യാ​യി കൈ​മാ​റ്റം ചെ​യ്യാ​ൻ മ​ന​സ്സി​ല്ലെ​ന്ന പ്ര​ഖ്യാ​പ​ന​വു​മു​ണ്ട്. ഓ​ഖി തി​ര​മാ​ല​ക​ൾ ആ​ർ​ത്തി​ര​മ്പി​യെ​ത്തി​യ​തോ​ടെ നി​ല​നി​ൽ​പി​നു​ള്ള വ​ഴി​തേ​ടി​യി​റ​ങ്ങി​യ അ​വ​രു​ടെ ആ​വ​ശ്യം ശാ​ശ്വ​ത പ​രി​ഹാ​ര​മാ​ണ്. ക്യാ​മ്പു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി ത​ണ​ലൊ​രു​ക്കി​യെ​ന്ന് അ​ഭി​മാ​നി​ക്കു​ന്ന​വ​ർ ത​ങ്ങ​ളു​ടെ മു​ന്നി​ലേ​ക്ക് വ​രേ​ണ്ട​തിെ​ല്ല​ന്ന് അ​വ​ർ അ​സ​ന്ദി​ഗ്ധ​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്നു.

പ്ര​തി​ഷേ​ധ​വു​മാ​യി ഇ​റ​ങ്ങു​മ്പോ​ൾ, ഞ​ങ്ങ​ൾ ജീ​വി​ച്ചി​രി​ക്ക​ണ​മെ​ന്ന് ചി​ന്ത​യു​ള്ള ഏ​തെ​ങ്കി​ലു​മൊ​രു​ദ്യോ​ഗ​സ്ഥ​നു​ണ്ടോ എ​ന്ന​താ​ണ് അ​വ​രു​ടെ ചോ​ദ്യം. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ങ്ങു​ന്ന ഒ​രു​പ​റ്റം മ​നു​ഷ്യ​ർ ചെ​റു​ത്തു​നി​ൽ​പി​െ​ൻ​റ ഉ​റ​ച്ച ശ​ബ്​​ദ​മാ​കു​ന്ന​ത് മാ​റ്റ​മൊ​ന്ന് മാ​ത്രം പ്ര​തീ​ക്ഷ​വെ​ച്ചാ​ണ്. വൈ​കാ​തെ ക​ട​ന്നു​വ​രേ​ണ്ട നീ​തി​യു​ടെ ക​ര​ങ്ങ​ളെ ത​ട്ടി​മാ​റ്റാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന ശ​ക്ത​മാ​യ താ​ക്കീ​താ​ണ് എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ചെ​ല്ലാ​നം ജ​ന​കീ​യ വേ​ദി​യു​ടെ നൂ​റ് ദി​വ​സം പി​ന്നി​ട്ട നി​രാ​ഹാ​ര സ​മ​രം. അ​ടി​ച്ച​മ​ർ​ത്ത​ലു​ക​ൾ​ക്കും വി​ദ്വേ​ഷ​പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കും ത​ക​ർ​ക്കാ​നാ​കാ​ത്ത​താ​ണ് നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഈ ​സ​മ​രം. നി​രാ​ഹാ​ര സ​മ​ര​പ്പ​ന്ത​ലി​ലെ അ​ണ​മു​റി​യാ​ത്ത മു​ദ്രാ​വാ​ക്യ​ങ്ങ​ൾ ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ സം​ര​ക്ഷ​ണ​മാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. നീ​തി​യു​ടെ വെ​ളി​ച്ചം ക​ട​ന്നു​വ​രേ​ണ്ട​ത് ഇ​പ്പോ​ഴ​ല്ലെ​ങ്കി​ൽ പി​ന്നെ എ​പ്പോ​ഴാ​ണെ​ന്ന് അ​വ​ർ വീ​ണ്ടും വീ​ണ്ടും അ​ധി​കൃ​ത​രോ​ട് ചോ​ദി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.

സ​മ്പൂ​ർ​ണ അ​വ​ഗ​ണ​ന​യു​ടെ ക​ഥ
പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്ത് ക​ട​ൽ, കി​ഴ​ക്ക് കാ​യ​ൽ. ഇ​തി​നി​ട​യി​ൽ വീ​തി​കു​റ​ഞ്ഞ് നീ​ള​ത്തി​ൽ കി​ട​ക്കു​ന്ന ഒ​രു ഭൂ​പ്ര​ദേ​ശ​മാ​ണ് എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ചെ​ല്ലാ​നം. സ്വ​സ്ഥ​മാ​യ സാ​മൂ​ഹി​ക ജീ​വി​തം സാ​ധ്യ​മാ​കു​ന്ന മ​നോ​ഹ​ര​മാ​യ സ്ഥ​ലം. ഇ​വി​ടെ​യു​ണ്ടാ​യ സ​മ​ര​ജ്വാ​ല​ക​ൾ​ക്ക് പ​റ​യാ​നു​ള്ള​തി​ലേ​റെ​യും അ​വ​ഗ​ണ​ന​യു​ടെ ക​ഥ​ക​ളാ​ണ്. വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കി​യും ഭ​യ​പ്പെ​ടു​ത്തി​യും വ​ഞ്ച​ന ന​ട​ത്തി​യ​വ​രാ​ണ് അ​തി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളെ​ന്ന് അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ക​ട​ൽ​ക​യ​റ്റം​കൊ​ണ്ട് ബു​ദ്ധി​മു​ട്ടു​മ്പോ​ൾ ഓ​രോ ത​വ​ണ​യും ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​ത്രം വ​ഴി​തു​റ​ന്ന​വ​രെ​ക്കു​റി​ച്ച്, ക​ട​ൽ​ഭി​ത്തി​യും പു​ലി​മു​ട്ടും ഉ​ട​ൻ യാ​ഥാ​ർ​ഥ്യ​മാ​കു​മെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച​വ​രെ​ക്കു​റി​ച്ച്, ശാ​ശ്വ​ത പ​രി​ഹാ​ര​മെ​ത്തി​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ജി​യോ​ട്യൂ​ബ് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്ത​വ​രെ​ക്കു​റി​ച്ച്, വി​ദ്വേ​ഷ പ്ര​ചാ​ര​ണം ന​ട​ത്തി സ​മ​ര​ങ്ങ​ളു​ടെ മു​ന​യൊ​ടി​ക്കാ​ൻ ശ്ര​മി​ച്ച​വ​രെ​ക്കു​റി​ച്ച്, ഇ​തിെ​ൻ​റ​യെ​ല്ലാം അ​പ്പു​റ​ത്ത് ജ​ന​ങ്ങ​ളെ കു​ടി​യൊ​ഴി​പ്പി​ച്ച് തീ​രം ത​ന്നെ കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക് വി​ൽ​പ​ന ന​ട​ത്താ​ൻ കോ​പ്പു​കൂ​ട്ടു​ന്ന​വ​രെ​ക്കു​റി​ച്ച് എ​ല്ലാം അ​വ​ർ​ക്ക് ഇ​പ്പോ​ൾ കൃ​ത്യ​മാ​യ ബോ​ധ്യ​ങ്ങ​ളു​ണ്ട്. 

2017ൽ ​ഓ​ഖി തി​ര​മാ​ല​ക​ൾ തീ​ര​ത്തെ ത​ക​ർ​ത്തെ​റി​ഞ്ഞ സ​മ​യം. നി​ല​നി​ൽ​പി​നാ​യി ഓ​രോ വ​ർ​ഷ​വും ക​ട​ൽ​ക​യ​റ്റ​ത്തി​ന് മു​മ്പും ശേ​ഷ​വും കേ​ണ​പേ​ക്ഷി​ക്കു​ന്ന ചെ​ല്ലാ​നം നി​വാ​സി​ക​ൾ​ക്ക് ഇ​ത്ത​വ​ണ നി​ല​തെ​റ്റി. അ​വ​ർ തെ​രു​വി​ലി​റ​ങ്ങി. ചെ​റു​പ്പ​ക്കാ​രാ​യി​രു​ന്നു നേ​തൃ​ത്വം ന​ൽ​കി​യ​ത്. പ്ര​ദേ​ശ​ത്തെ പ​ള്ളി​യു​ടെ​യ​ട​ക്കം നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ സ​മി​തി രൂ​പ​പ്പെ​ട്ടു. ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ​നി​ന്ന് ആ​രും തി​രി​ച്ച് വീ​ടു​ക​ളി​ലേ​ക്ക് പോ​കി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ചു. എ​ങ്കി​ലും പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക​പ്പു​റം സം​ഘ​ടി​ത​മാ​യ തു​ട​ർ​ച്ച​യാ​യ ഒ​രു സ​മ​ര​ത്തിെ​ൻ​റ രൂ​പ​ത്തി​ലേ​ക്ക് കാ​ര്യ​ങ്ങ​ളെ​ത്തി​യി​രു​ന്നി​ല്ല. 

കാ​ല​ങ്ങ​ളാ​യി മ​റ്റാ​രെ​ക്കാ​ളും ഇ​ക്കാ​ര്യ​ത്തി​ൽ ഉ​റ​പ്പു​ള്ള അ​ധി​കൃ​ത​ർ വീ​ണ്ടും സ​മാ​ശ്വാ​സം ക​ണ്ടെ​ത്തി​യ​ത് കൂ​ട്ടാ​യ പ്ര​തി​രോ​ധം തീ​ര​ത്ത് ഉ​ട​ലെ​ടു​ക്കി​ല്ലെ​ന്ന​തി​ൽത​ന്നെ​യാ​യി​രു​ന്നു. സ​മ​ര​ങ്ങ​ൾ ശ​ക്തി​പ്രാ​പി​ച്ച​പ്പോ​ൾ അ​ധി​കൃ​ത​ർ ഉ​റ​പ്പു​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി. പ​രി​ഹാ​ര​മാ​ർ​ഗ​മെ​ത്തു​ക​യാ​ണെ​ന്ന് ഇ​ത്ത​വ​ണ​യും അ​വ​ർ വെ​റു​തെ ക​രു​തി. എ​ന്നാ​ൽ സ​മ​ര​ത്തെ അ​ടി​ച്ച​മ​ർ​ത്തു​ക​യെ​ന്ന ല​ക്ഷ്യം മാ​ത്ര​മാ​യി​രു​ന്നു അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്നു​മു​ണ്ടാ​യ​ത്. ഇ​തോ​ടെ​യാ​ണ് ചെ​ല്ലാ​നം ജ​ന​കീ​യ വേ​ദി എ​ന്ന പേ​രി​ൽ നാ​ട്ടു​കാ​ർ കൂ​ട്ടാ​യ്മ രൂ​പ​പ്പെ​ടു​ത്തി അ​നി​ശ്ചി​ത​കാ​ല റി​ലേ നി​രാ​ഹാ​ര സ​മ​ര​ത്തി​നി​റ​ങ്ങി​യ​ത്. പ്ര​ദേ​ശ​വാ​സി​ക​ളാ​യ മ​റി​യാ​മ്മ ജോ​ർ​ജ് കു​രി​ശി​ങ്ക​ൽ ചെ​യ​ർ​പേ​ഴ്സ​ണും വി.​ജെ. ജോ​ൺ​സ​ൺ ക​ൺ​വീ​ന​റു​മാ​യ സ​മി​തി​യു​ടെ ഈ ​സ​ത്യ​ഗ്ര​ഹ സ​മ​ര​മാ​ണ് ഇ​ന്ന് നൂ​റ് ദി​വ​സം പി​ന്നി​ട്ടി​രി​ക്കു​ന്ന​ത്.

ഇ​വി​ട​ത്തെ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് ഒ​രു വ​ഴി​യും ഇ​നി​യും തെ​ളി​ഞ്ഞി​ട്ടി​ല്ല. ആ​ദ്യ​ഘ​ട്ട​ത്തി​ലെ സ​മ​ര​ങ്ങ​ൾ നി​ല​ച്ച്, ക​ഷ്​​ട​പ്പാ​ട് മാ​ത്രം ബാ​ക്കി​യാ​യ സ​മ​യ​ത്താ​ണ് ഇ​ങ്ങ​നെ കാ​ര്യ​ങ്ങ​ൾ പോ​യാ​ൽ ശ​രി​യാ​കി​ല്ലെ​ന്ന് മ​ന​സ്സി​ലാ​ക്കി നി​രാ​ഹാ​ര സ​മ​ര​ത്തി​ലേ​ക്ക് ത​ങ്ങ​ളി​റ​ങ്ങി​യ​തെ​ന്ന് പ്ര​ദേ​ശ​വാ​സി​യും െച​ല്ലാ​നം ജ​ന​കീ​യ വേ​ദി ചെ​യ​ർ​പേ​ഴ്സ​നു​മാ​യ മ​റി​യാ​മ്മ ജോ​ർ​ജ് കു​രി​ശി​ങ്ക​ൽ പ​റ​യു​ന്നു. സ​മൂ​ഹ​ത്തി​ലെ വി​വി​ധ കോ​ണു​ക​ളി​ൽ​നി​ന്ന് ഈ ​സ​മ​യം ത​ങ്ങ​ൾ​ക്ക് പി​ന്തു​ണ​യു​ണ്ടാ​യി. ഇ​തി​നി​ടെ പ​ല​രും വി​ദ്വേ​ഷ പ്ര​ചാ​ര​ണ​ങ്ങ​ളു​മാ​യും ക​ട​ന്നെ​ത്തി. അ​വ​രെ ചെ​വി​ക്കൊ​ള്ളി​ല്ലെ​ന്ന് പ​റ​യു​ന്ന​തി​ന് കൃ​ത്യ​മാ​യ കാ​ര​ണ​വു​മു​ണ്ട്. ക​ട​ൽ ക​യ​റി ദു​രി​ത​ത്തി​ലാ​കു​മ്പോ​ഴും അ​ല്ലാ​ത്ത സ​മ​യ​ങ്ങ​ളി​ലു​മെ​ല്ലാം ഒ​പ്പ​മു​ണ്ടാ​കു​ന്ന​വ​രാ​ണ് സ​മ​ര​പ്പ​ന്ത​ലി​ലെ​ത്തു​ന്ന​ത്. ഇ​ന്നോ​ളം കൂ​ടെ നി​ന്ന​വ​രെ ത​ങ്ങ​ൾ വ്യ​ക്ത​മാ​യി മ​ന​സ്സി​ലാ​ക്കി​യി​ട്ടു​ണ്ടെ​ന്നും മ​റി​യാ​മ്മ ജോ​ർ​ജ് കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു. ക​ട​ൽ​ക​യ​റു​മ്പോ​ൾ വ​രു​ക​യും ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പിെ​ന ഏ​ൽ​പി​ക്കു​ക​യും ചെ​യ്യു​ന്ന റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രു​ൾ​പ്പെ​ട്ട​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടെ​ന്ന് അ​വ​രു​ടെ വാ​ക്കു​ക​ളി​ൽ വ്യ​ക്തം.

ക​ര​യി​ൽ ക​ട​ൽ രൂ​പ​പ്പെ​ടു​ന്നു
20 വ​ർ​ഷ​ത്തോ​ള​മാ​യി ചെ​ല്ലാ​ന​ത്ത് ക​ട​ൽ​ക​യ​റ്റ പ്ര​ശ്ന​ങ്ങ​ളു​ണ്ട്. തീ​ര​ത്തിെ​ൻ​റ വ​ലി​യൊ​രു ശ​ത​മാ​നം ഭാ​ഗ​വും ഇ​ങ്ങ​നെ അ​പ​ഹ​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. ‘‘ആ​റ് നി​ര​വ​രെ വീ​ടു​ക​ളു​ണ്ടാ​യി​രു​ന്ന സ്ഥ​ല​മാ​ണ് ഇ​പ്പോ​ൾ ക​ട​ലാ​യി മാ​റി​യി​രി​ക്കു​ന്ന​ത്’’ ^തീ​ര​ത്ത് കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന ക​രി​ങ്ക​ല്ലു​ക​ൾ​ക്ക് സ​മീ​പം നി​ന്ന് ക​ട​ലി​ലേ​ക്ക് വി​ര​ൽ​ചൂ​ണ്ടി പ്ര​ദേ​ശ​വാ​സി​യാ​യ മൈ​ക്കി​ൾ പ​റ​ഞ്ഞു. ഒ​രു​കാ​ല​ത്ത് ക​ണ്ട​ക്ക​ട​വ് ഭാ​ഗ​ത്ത് സ്ഥി​തി​ചെ​യ്തി​രു​ന്ന ര​ണ്ട് പ​ള്ളി​ക​ൾ ഇ​ന്ന് ക​ട​ലി​ന​ടി​യി​ലാ​ണെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സാ​ക്ഷ്യം. 20 വ​ർ​ഷ​മാ​യി ക​ട​ൽ​ഭി​ത്തി പു​ന​രു​ദ്ധാ​ര​ണം ന​ട​ന്നി​രു​ന്നി​ല്ല. ഓ​രോ ത​വ​ണ​യും വെ​ള്ളം അ​ടി​ച്ച് ക​യ​റു​മ്പോ​ൾ പ്ര​ള​യ സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​മാ​ണ്. സെ​പ്റ്റി​ക് മാ​ലി​ന്യ​മു​ൾ​പ്പെ​ടെ​യാ​ണ് വീ​ടു​ക​ളി​ലേ​ക്ക് ഈ ​സ​മ​യ​ത്ത് വ്യാ​പി​ക്കു​ന്ന​ത്. സാ​ധാ​ര​ണ ക​ട​ൽ​ക​യ​റ്റ​മു​ണ്ടാ​കു​മ്പോ​ൾ ക്യാ​മ്പു​ക​ൾ തു​റ​ക്ക​പ്പെ​ടു​ന്ന​തും മ​ണ​ൽ​ചാ​ക്കു​ക​ൾ നി​ര​ത്ത​പ്പെ​ടു​ന്ന​തു​മാ​ണ് തീ​ര​ത്തെ കാ​ഴ്ച. സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും നാ​ട്ടു​കാ​രുംത​ന്നെ​യാ​ണ് ജീ​വ​ൻ​ര​ക്ഷാ​മാ​ർ​ഗ​മെ​ന്ന നി​ല​യി​ൽ ഇ​തി​ന് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​തെ​ന്ന​തും വാ​സ്ത​വം.

ക​ട​ൽ​ഭി​ത്തി​യു​ടെ ത​ക​ർ​ച്ച​യോെ​ട ക​ട​ൽ ക​യ​റി​വ​രു​ക​യും തീ​രം ഇ​ല്ലാ​താ​വു​ക​യും ചെ​യ്യു​ന്ന ഗു​രു​ത​ര​മാ​യ സാ​ഹ​ച​ര്യ​മാ​ണ് ചെ​ല്ലാ​നം നേ​രി​ട്ട​ത്. ചെ​ല്ലാ​നം ഫി​ഷി​ങ് ഹാ​ർ​ബ​റിെ​ൻ​റ നി​ർ​മാ​ണം ത​ക​ർ​ച്ച​യു​ടെ ആ​ക്കം കൂ​ട്ടി. ഈ ​പ്ര​ദേ​ശ​ത്തേ​ക്ക് തി​ര​മാ​ല​യുെ​ട ശ​ക്തി വ​ർ​ധി​ക്കു​ക​യും ക​ട​ൽ​ഭി​ത്തി ത​ക​ർ​ച്ച പൂ​ർ​ണ​മാ​കു​ക​യും ചെ​യ്തു. നി​ല​വി​ൽ ഒ​രു കി​ലോ​മീ​റ്റ​റി​ല​ധി​കം പ​ല​സ്ഥ​ല​ങ്ങ​ളി​ലാ​യി ക​ട​ൽ​ഭി​ത്തി ന​ശി​ച്ചി​രി​ക്കു​ന്നു. ചെ​ല്ലാ​നം തീ​ര​ത്ത് ക​മ്പ​നി​പ്പ​ടി, ബ​സാ​ർ, വേ​ളാ​ങ്ക​ണ്ണി, മ​റു​വ​ക്കാ​ട്, ചെ​റി​യ​ക​ട​വ് എ​ന്നി​ങ്ങ​നെ അ​ഞ്ച് സ്ഥ​ല​ങ്ങ​ളി​ലാ​യാ​ണ് ത​ക​ർ​ച്ച. ഇ​ത് പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു സ​മ​ര​ങ്ങ​ൾ മു​ഴു​വ​നും. ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന് ചെ​ല്ലാ​നം തീ​രം മു​ദ്രാ​വാ​ക്യ​ങ്ങ​ളാ​ൽ മു​ഖ​രി​ത​മാ​യി. ഈ ​ഘ​ട്ട​ത്തി​ലൊ​ന്നും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്ന് ന​ട​പ​ടി​ക​ളു​ണ്ടാ​യി​ട്ടി​ല്ല. 

നി​ര​ന്ത​രം പ​ത്ത് വ​ർ​ഷ​ത്തോ​ള​മാ​യി വീ​ടു​ക​ൾ​ക്ക് ത​ക​ർ​ച്ച നേ​രി​ടു​ക​യാ​ണ്. ഭൂ​രി​ഭാ​ഗം വീ​ടു​ക​ളും അ​ടി​ത്ത​റ​ക്ക് ഇ​ള​ക്കം ത​ട്ടി ച​രി​ഞ്ഞുപോ​യി​രി​ക്കു​ന്നു. നി​ല​ത്ത് ച​വി​ട്ടി​യാ​ൽ ത​റ താ​ഴ്ന്നു​പോ​കു​ന്ന അ​വ​സ്ഥ, മ​ണ​ൽ കൂ​മ്പാ​രം വീ​ടിെ​ൻ​റ ത​റ​യേ​ക്കാ​ൾ ഉ​യ​ര​ത്തി​ലാ​ണ്. ഓ​രോ വ​ർ​ഷ​വും ക​ട​ൽ​ക​യ​റ്റം ക​ഴി​ഞ്ഞ് ക്യാ​മ്പു​ക​ളി​ൽ​നി​ന്ന് തി​രി​ച്ചെ​ത്തു​ന്ന ജ​നം ക​ടം വാ​ങ്ങി വീ​ട് പു​ന​രു​ദ്ധാ​ര​ണം ന​ട​ത്തും. പ​രി​ഹാ​ര​മി​ല്ലാ​ത്ത​തി​നാ​ൽ, തു​ട​ർ​ന്നു​ള്ള വ​ർ​ഷം വീ​ണ്ടും ത​ക​ർ​ച്ച​യെ അ​ഭി​മു​ഖീ​ക​രി​ക്കും. ഇ​തോ​ടെ ക​ട​ത്തി​ൽ മു​ങ്ങി വി​ഷ​മി​ക്കു​ന്ന അ​വ​സ്ഥ. വ​രു​മാ​ന സ്രോ​ത​സ്സു​ക​ൾ പ​ല​തും ന​ശി​ച്ചു. മ​ണ്ണിെ​ൻ​റ ജൈ​വ​ഘ​ട​ന​യി​ൽ​ത​ന്നെ മാ​റ്റം വ​ന്ന് ക​ര ക​ട​ലാ​യി രൂ​പ​പ്പെ​ടു​ക​യാ​ണ് ഇ​വി​ടെ.

എ​വി​ടെ​യു​മെ​ത്താ​ത്ത ജി​യോ ട്യൂ​ബ് പ​ദ്ധ​തി
നി​ല​വി​ൽ ചെ​ല്ലാ​നം ജ​ന​കീ​യ വേ​ദി​യു​ടെ സ​മ​ര​പ്പ​ന്ത​ൽ നി​ൽ​ക്കു​ന്ന അ​തേ​സ്ഥ​ല​ത്ത് 2017ൽ ​മ​റ്റൊ​രു ഉ​ദ്ഘാ​ട​നം ന​ട​ന്നി​രു​ന്നു. ഫി​ഷ​റീ​സ് മ​ന്ത്രി മേ​ഴ്സി​ക്കു​ട്ടി​യ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്ത ജി​യോ സി​ന്ത​റ്റി​ക് ട്യൂ​ബ് പ​ദ്ധ​തി. പ്ര​ള​യ​മ​ട​ക്ക​മു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വ്യാ​പ​ക​മാ​യി പാ​റ​ഖ​ന​നം സാ​ധ്യ​മ​ല്ലാ​ത്ത​തി​നാ​ൽ ക​ട​ൽ​ഭി​ത്തി നി​ർ​മി​ക്കാ​ൻ ക​ല്ലി​ന് പ​ക​രം വ​സ്തു ക​ണ്ടെ​ത്ത​ണ​മെ​ന്ന അ​ഭി​പ്രാ​യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജി​യോ സി​ന്ത​റ്റി​ക് ട്യൂ​ബ് സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​ന​മാ​യ​ത്. 20 അ​ടി നീ​ള​വും അ​ഞ്ച​ടി വീ​തി​യു​മു​ള്ള ട്യൂ​ബു​ക​ൾ ക​ട​ലി​ലെ ക​ൽ​ഭി​ത്തി​ക്ക് പ​ക​രം സ്ഥാ​പി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മി​ട്ട​ത്. 

ക​ട​ൽ​ഭി​ത്തി​ക്ക് പ​ക​രം ജി​യോ​ട്യൂ​ബു​ക​ൾ സ്ഥാ​പി​ച്ച് തി​ര​യു​ടെ ശ​ക്തി ദു​ർ​ബ​ല​പ്പെ​ടു​ത്താ​നാ​യി​രു​ന്നു പ​ദ്ധ​തി. ടെ​ൻ​ഡ​ർ വി​ളി​ച്ച് നി​ർ​മാ​ണ ക​രാ​ർ ന​ൽ​കി. ക​രാ​റെ​ടു​ത്ത ക​മ്പ​നി ജി​യോ​ട്യൂ​ബ് സ്ഥാ​പി​ക്കാ​ൻ ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചു. ഇ​തി​നാ​യി ക​ട​ലി​ൽ​നി​ന്ന് മ​ണ്ണ് ഡ്ര​ഡ്ജ് ചെ​യ്ത് ജി​യോ ട്യൂ​ബ് നി​റ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ട്ട​ത്. ട്യൂ​ബു​ക​ൾ നി​റ​ക്കാ​ൻ ശ​ക്തി​യു​ള്ള  പ​മ്പു​ക​ളോ അ​ടി​സ്ഥാ​ന അ​റി​വു​ക​ളോ ഇ​ല്ലാ​ത്ത ക​രാ​റു​കാ​ര​ന് ഒ​ന്നും ചെ​യ്യാ​നാ​കി​ല്ലെ​ന്ന് ആ​ദ്യം മ​ന​സ്സിലാ​ക്കി​യ​തും ജ​ന​ങ്ങ​ളാ​ണ്. കാ​ര്യ​ങ്ങ​ൾ പ്ര​ഹ​സ​ന​മാ​യി മാ​റു​ക​യാ​ണെ​ന്ന് മ​ന​സ്സി​ലാ​ക്കി നാ​ട്ടു​കാ​ർ വീ​ണ്ടും പ്ര​തി​ഷേ​ധ​മ​റി​യി​ച്ചു. ക​ട​ലി​ൽ​നി​ന്ന് മ​ണ്ണെ​ടു​ക്കാ​നു​ള്ള സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ൾ ക​രാ​റു​കാ​ര​ന് ഉ​ണ്ടാ​യി​രു​ന്നി​ല്ല. 

ശ​ക്തി​കു​റ​ഞ്ഞ മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ച് മ​ണ്ണെ​ടു​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ തി​ര​മാ​ല​യി​ൽ​പെ​ട്ട് അ​ത് ത​ക​ർ​ന്നു. ഹാ​ർ​ബ​റി​ൽ​നി​ന്ന് മ​ണ​ലെ​ടു​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ അ​ത് തു​റ​മു​ഖ വ​കു​പ്പ് അ​നു​വ​ദി​ച്ചി​ല്ല. ഈ ​പ്ര​ദേ​ശ​ത്ത് മ​ണ​ലി​ല്ല എ​ന്ന റി​പ്പോ​ർ​ട്ടു​മാ​യി പ​ണി നി​ർ​ത്തി​വെ​ച്ചു. ഇ​തി​നി​ടെ വീ​ണ്ടും സ്ഥ​ല​ത്ത് വെ​ള്ളം ക​യ​റി. ക​ട​ൽ ക​യ​റി വീ​ടു​ക​ൾ​ക്കു​ള്ളി​ൽവ​രെ മ​ണ​ൽ അ​ടി​ഞ്ഞ ഘ​ട്ട​ത്തി​ലാ​ണ് മ​ണ​ൽ ഇ​ല്ലാ​ത്ത പ്ര​ദേ​ശ​മാ​ണി​തെ​ന്ന ക​രാ​റു​കാ​ര​െ​ൻ​റ വാ​ദം. തോ​ട്ടി​ൽ​നി​ന്ന് പ​ഞ്ചാ​യ​ത്ത് അ​നു​മ​തി​യോ​ടെ മ​ണ​ലെ​ടു​പ്പ് ഈ ​പ്ര​ദേ​ശ​ത്ത് ന​ട​ന്നി​രു​ന്നു. ഇ​ത് പ്ര​കാ​ര​മു​ള്ള മ​ണ​ൽ കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ നാ​ട്ടു​കാ​ർ ലോ​റി ത​ട​ഞ്ഞി​ട്ട സം​ഭ​വ​വു​മു​ണ്ടാ​യി.

120 ജി​യോ​ട്യൂ​ബു​ക​ൾ ല​ക്ഷ്യ​മി​ട്ടി​രു​ന്നെ​ങ്കി​ലും എ​ട്ടെ​ണ്ണം മാ​ത്ര​മാ​ണ് സ്ഥാ​പി​ക്കാ​ൻ ക​രാ​റു​കാ​ര​ന് ക​ഴി​ഞ്ഞ​ത്. കോ​ൺ​ട്രാ​ക്ട് കൊ​ടു​ത്ത​ത​ല്ലാ​തെ കൃ​ത്യ​മാ​യ ഒ​രു അ​വ​ലോ​ക​ന​മോ പ​രി​ശോ​ധ​ന​യോ ന​ട​ന്നി​ട്ടി​ല്ലെ​ന്ന് സ​മ​രവേ​ദി​യി​ൽ നി​രാ​ഹാ​ര​മി​രി​ക്കു​ന്ന​തി​നി​ടെ പ്ര​ദേ​ശ​വാ​സി​യാ​യ ബേ​ബി ജോ​ർ​ജ് വ​ലി​യ​പ​റ​മ്പി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. 120 ട്യൂ​ബു​ക​ൾ നി​റ​ക്കേ​ണ്ടി​യി​രു​ന്ന സ്ഥാ​ന​ത്ത് ക​രാ​റു​കാ​ര​ന് ആ​കെ ക​ഴി​ഞ്ഞ​ത് എ​ട്ട് ട്യൂ​ബു​ക​ൾ നി​റ​ക്കാ​ൻ മാ​ത്രം.

ഇ​ത്ര​യൊ​ക്കെ ആ​യ​പ്പോ​ഴും പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് 2019 ഒ​ക്ടോ​ബ​ർ 28ന് ​നി​രാ​ഹാ​ര സ​മ​രം ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് ന​വം​ബ​ർ 24ന് ​പ​ണി വീ​ണ്ടും തു​ട​ങ്ങാ​ൻ തീ​രു​മാ​നി​ച്ചു. നോ​ർ​ത്ത് ബ​സാ​ർ റോ​ഡി​ലും ക​മ്പ​നി​പ്പ​ടി​ക്ക് വ​ട​ക്കും 33 എ​ണ്ണം വീ​ത​വും വാ​ച്ചാ​ക്ക​ലി​ൽ 15, ചെ​റി​യ​ക​ട​വി​ൽ 21 എ​ന്നി​ങ്ങ​നെ​യാ​ണ് സ്ഥാ​പി​ക്കാ​നു​ള്ള​തെ​ന്നും ജ​ല​സേ​ച​ന വ​കു​പ്പ് പ​റ​യു​ന്നു.

വ​ഴി​ത​ട​യ​ലും പ​ഞ്ചാ​യ​ത്ത് ഉ​പ​രോ​ധ​വു​മ​ട​ക്ക​മു​ള്ള സമ​ര​ങ്ങ​ളും ഒ​രു​വ​ശ​ത്ത് ശ​ക്ത​മാ​യി​രു​ന്നു. ഇ​തോ​ടെ സ​ർ​ക്കാ​ർ ക​രാ​ർ റ​ദ്ദാ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ത​നി​ക്ക് ന​ഷ്​​ട​മു​ണ്ടാ​യെ​ന്ന് ആ​രോ​പി​ച്ച് ക​രാ​റു​കാ​ര​ൻ കോ​ട​തി​യി​ൽ കേ​സ് ന​ൽ​കി. ഈ ​സ​മ​യം കോ​ട​തി​യി​ൽ ക​രാ​റു​കാ​ര​ന് ആ​റ് മാ​സം കൂ​ടി സ​മ​യം നീ​ട്ടി ന​ൽ​കാ​മെ​ന്ന് സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ൻ നി​ല​പാ​ട് അ​റി​യി​ച്ചു. എ​ന്നാ​ൽ അ​ത് ന​ട​പ്പി​ലാ​ക്കാ​ൻ സ​ർ​ക്കാ​ർ അം​ഗീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് പ​റ​ഞ്ഞ് ക​രാ​റു​കാ​ര​ൻ വീ​ണ്ടും കോ​ട​തി അ​ല​ക്ഷ്യ ഹ​ര​ജി ന​ൽ​കി. 15 ദി​വ​സ​ത്തി​ന​കം പ​ണി ആ​രം​ഭി​ക്ക​ണ​മെ​ന്ന് കോ​ട​തി ഉ​ത്ത​ര​വി​ട്ടു. 

മാ​ർ​ച്ച് അ​ഞ്ചി​ന​കം ജി​യോ​ട്യൂ​ബ് സ്ഥാ​പി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​മാ​ണ് കോ​ട​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ന​വം​ബ​ർ 24ന് ​വീ​ണ്ടും പ​ണി ആ​രം​ഭി​ച്ചു. തോ​ട്ടി​ൽ​നി​ന്നു​മെ​ടു​ത്ത മ​ണ​ൽ ഉ​പ​യോ​ഗി​ച്ച് വേ​ളാ​ങ്ക​ണ്ണി​യി​ൽ പ​ണി തു​ട​ങ്ങി. ആ​കെ എ​ട്ടെ​ണ്ണം നി​റ​ച്ച​പ്പോ​ൾ മ​ണ​ൽ തീ​ർ​ന്നു. തോ​ട്ടി​ൽ​നി​ന്നും മ​ണ​ലെ​ടു​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്നെ​ങ്കി​ലും ക​രാ​റു​കാ​ര​െ​ൻ​റ പ​ക്ക​ൽ അ​തി​നു​ള്ള സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തി​നി​ടെ ക​രാ​റു​കാ​ര​ന് പ​ണി തീ​ർ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി അ​ധി​കൃ​ത​ർ റി​പ്പോ​ർ​ട്ട് ന​ൽ​കി. ഡി​സം​ബ​റി​ൽ ക​രാ​ർ റ​ദ്ദാ​ക്കാ​ൻ മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ തീ​രു​മാ​ന​മാ​യി. എ​ന്നാ​ൽ വീ​ണ്ടും അ​വ​സ​രം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​യം നീ​ട്ടി വാ​ങ്ങി. 

ഡി​സം​ബ​ർ മാ​സ​മെ​ടു​ത്ത റ​ദ്ദാ​ക്കാ​നു​ള്ള തീ​രു​മാ​നം 2020 ജ​നു​വ​രി​യി​ലാ​ണ് ന​ട​പ്പാ​യ​ത്. നി​ർ​മാ​ണ​ത്തി​ന് പു​തി​യ ടെ​ൻ​ഡ​ർ വി​ളി​ച്ച​പ്പോ​ൾ ഏ​റ്റെ​ടു​ക്കാ​ൻ ആ​രു​മു​ണ്ടാ​യി​ട്ടി​ല്ല. ഇ​തി​ന് പി​ന്നി​ൽ സം​ഘ​ടി​ത ശ്ര​മ​മു​ണ്ടോ​യെ​ന്നും സ​മ​ര​ക്കാ​ർ സം​ശ​യി​ക്കു​ന്നു. ജി​യോ ട്യൂ​ബ് എ​ന്ന​ത് ഒ​രു ശാ​ശ്വ​ത പ​രി​ഹാ​ര​ല്ല, താ​ൽ​ക്കാ​ലി​ക ആ​ശ്വാ​സ​ത്തി​നു​ള്ള ഈ ​മാ​ർ​ഗം​പോ​ലും കൃ​ത്യ​മാ​യി ചെ​യ്തു​തീ​ർ​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ 2000 കു​ടും​ബ​ങ്ങ​ളെ എ​ങ്ങ​നെ ര​ക്ഷി​ക്കു​മെ​ന്നാ​ണ് പ​റ​യു​ന്ന​തെ​ന്ന് സ​മ​ര​ക്കാ​ർ ചോ​ദി​ക്കു​ന്നു. വാ​ഗ്ദാ​ന ലം​ഘ​ന​ത്തിെ​ൻ​റ ക​ഥ​ക​ൾ തു​ട​ർ​ന്നാ​ൽ വ​രും നാ​ളു​ക​ളി​ൽ മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലേ​തി​നെ​ക്കാ​ൾ വ​ലി​യ ആ​ഘാ​ത​ത്തി​ന് സാ​ക്ഷ്യം വ​ഹി​ക്കേ​ണ്ടിവ​രു​മെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ല.

ഇ​ത് പ​രി​ഹാ​ര​മ​ല്ല, കോ​ർ​പ​റേ​റ്റു​ക​ൾ​ക്കു​ള്ള തീ​റെ​ഴു​ത്താ​ണ്
പ​രി​ഹാ​ര മാ​ർ​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് ചോ​ദി​ക്കു​മ്പോ​ൾ കു​ടി​യൊ​ഴി​പ്പി​ക്ക​ൽ പ​ദ്ധ​തി​യെ​ക്കു​റി​ച്ചാ​ണ് ജ​ന​ങ്ങ​ൾ​ക്ക് കി​ട്ടു​ന്ന മ​റു​പ​ടി. ജ​നി​ച്ച മ​ണ്ണി​ൽ ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശം ധ്വം​സി​ക്ക​പ്പെ​ടു​മോ എ​ന്ന ആ​ശ​ങ്ക ഇ​ങ്ങ​നെ​യാ​ണ് അ​വ​ർ​ക്കി​ട​യി​ൽ രൂ​ക്ഷ​മാ​യ​ത്. ഇ​വി​ട​ത്തെ പ്ര​ശ്ന​ങ്ങ​ളെ​യ​ല്ല സ​ർ​ക്കാ​ർ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​തെ​ന്ന് ഇ​തി​ലൂ​ടെ വ്യ​ക്തം. സ​മ​ഗ്ര​മാ​യ പ​ദ്ധ​തി​ക​ളി​ല്ലാ​ത്ത​തിെ​ൻ​റ എ​ല്ലാ പോ​രാ​യ്മ​ക​ളും പ്ര​ക​ടം. അ​പ​ക​ടമേ​ഖ​ല​യാ​ണെ​ന്ന വാ​ദ​മു​ന്ന​യി​ച്ച് ജ​ന​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്ക​ലാ​ണ് അ​ധി​കൃ​ത​ർ കാ​ണു​ന്ന പ​രി​ഹാ​രം. തീ​ര​ത്ത് 50 മീ​റ്റ​ർ പ​രി​ധി​യി​ലു​ള്ള​വ​രെ പ​ത്ത് ല​ക്ഷം രൂ​പ ന​ൽ​കി മാ​റ്റി​പ്പാ​ർ​പ്പി​ക്കു​ന്ന​തി​ന് ‘പു​ന​ർ​ഗേ​ഹം’ എ​ന്ന പേ​രി​ൽ പ​ദ്ധ​തി ത​യാ​റാ​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. 

ഒ​ഴി​ഞ്ഞു​പോ​കു​ന്ന​വ​ർ​ക്ക് സ്ഥ​ലം വാ​ങ്ങാ​ൻ ആ​റ് ല​ക്ഷ​വും വീ​ട് വെ​ക്കാ​ൻ നാ​ല് ല​ക്ഷ​വും ന​ൽ​കാ​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വാ​ഗ്ദാ​നം. ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ പ​ട്ടി​ക​യു​ണ്ടാ​ക്കു​ന്ന ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യു​മാ​ണ്. ഓ​രോ കു​ടും​ബ​ത്തി​നും പ​ത്ത് ല​ക്ഷം ന​ൽ​കു​മ്പോ​ൾ അ​വ​രു​ടെ നി​ല​വി​ലു​ള്ള സ്ഥ​ല​ത്തിെ​ൻ​റ മൂ​ല്യം ക​ണ​ക്കാ​ക്ക​പ്പെ​ടു​മോ എ​ന്നും ആ​ശ​ങ്ക​യു​ണ്ട്. പ​ദ്ധ​തി​പ്ര​കാ​രം നി​ർ​മി​ക്കു​ന്ന വീ​ടു​ക​ൾ ന​ൽ​കി 12 വ​ർ​ഷ​ത്തി​ന് ശേ​ഷ​മേ ആ​ധാ​രം കൈ​മാ​റു​ക​യു​ള്ളൂ. സം​സ്ഥാ​ന​ത്തിെ​ൻ​റ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ല​ക്ഷം വീ​ടി​ന് സ​മാ​ന​മാ​യ ഫ്ലാ​റ്റു​ക​ളും ഇ​തിെ​ൻ​റ ഭാ​ഗ​മാ​യി ത​യാ​റാ​കു​മെ​ന്നാ​ണ് വി​വ​രം.

കൂ​ടാ​തെ തി​രു​വ​ന​ന്ത​പു​രം മു​ത​ൽ കാ​സ​ർ​കോ​ട് വ​രെ ര​ണ്ട് വ​ശ​വും സൈ​ക്കി​ൾ ട്രാ​ക്കോ​ടു​കൂ​ടി​യ തീ​ര​ദേ​ശ ഹൈ​വേ പ​ദ്ധ​തി സ​ർ​ക്കാ​റി​നു​ണ്ട്. തു​റ​മു​ഖ​ങ്ങ​ളെ ബ​ന്ധ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ഹൈ​വേ നി​ർ​മി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​റിെ​ൻ​റ ‘സാ​ഗ​ർ​മാ​ല’ എ​ന്ന പ​ദ്ധ​തി​യും. ച​ര​ക്ക് നീ​ക്കം സു​ഗ​മ​മാ​ക്കു​ക, മേ​ഖ​ല​യി​ലേ​ക്ക് കൂ​ടു​ത​ൽ മൂ​ല​ധ​ന നി​ക്ഷേ​പം സാ​ധ്യ​മാ​ക്കു​ക എ​ന്നി​ങ്ങ​നെ​യു​ള്ള ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് ഇ​വ ത​യാ​റാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​തിെ​ൻ​റ​യൊ​ക്കെ ഭാ​ഗ​മാ​ണ് തീ​ര​വാ​സി​ക​ളെ കു​ടി​യൊ​ഴി​പ്പി​ക്കാ​നു​ള്ള ശ്ര​മ​മെ​ന്ന് സ​മ​ര​സ​മി​തി പ്ര​വ​ർ​ത്ത​ക​ൻ തു​ഷാ​ർ നി​ർ​മ​ൽ സാ​ര​ഥി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ക​ട​ൽ മൂ​ല​ധ​ന ശ​ക്തി​ക​ൾ​ക്ക് കൈ​മാ​റാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ഇ​തി​ന് പി​ന്നി​ൽ. എ​ന്നാ​ൽ അ​ത് വ്യ​ക്ത​മാ​ക്കാ​തെ തീ​ര​ത്തെ സം​ര​ക്ഷി​ക്കാ​നു​ള്ള ന​ട​പ​ടി​യെ​ന്നാ​ണ് സ​ർ​ക്കാ​ർ പ​റ​യു​ന്ന​ത്.

പ്ര​ദേ​ശം അ​പ​ക​ട​ത്തി​ലാ​ണെ​ന്ന് പ​റ​ഞ്ഞ് ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചാ​ൽ പ്ര​ശ്ന​ങ്ങ​ൾ​ക്ക് അ​റു​തി​യാ​കു​മോ എ​ന്ന സാ​ധാ​ര​ണ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ ചോ​ദ്യം ഇ​വി​ടെ പ്ര​സ​ക്ത​മാ​ണ്. വ​രും കാ​ല​ങ്ങ​ളി​ൽ വീ​ണ്ടും ക​ട​ൽ ക​യ​റ്റ​മു​ണ്ടാ​കും, അ​ത് കൂ​ടു​ത​ൽ തീ​രം കൈ​യ​ട​ക്കി മു​ന്നോ​ട്ടു​പോ​കും, എ​ന്താ​ണ് അ​ധി​കൃ​ത​ർ ഇ​തി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് ഇ​നി​യെ​ങ്കി​ലും വ്യ​ക്ത​മാ​യി പ​റ‍യ​ണ​മെ​ന്ന് അ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​തും ഇ​ത്ത​രം സം​ശ​യ​ങ്ങ​ൾനി​മി​ത്ത​മാ​ണ്.

ഏ​റ്റ​വും സ്വാ​ദി​ഷ്​​ഠമാ​യ മ​ത്സ്യ​വി​ഭ​വം ല​ഭ്യ​മാ​കു​ന്ന ക​ട​ലി​ലെ 34 നോ​ട്ടി​ക്ക​ൽ മൈ​ൽ വ​രു​ന്ന മേ​ഖ​ല ക​പ്പ​ൽ​ചാ​ലാ​ക്കാ​നു​ള്ള പ​ദ്ധ​തി​യും ന​ട​ക്കു​ന്നു​ണ്ട്. ക​ട​ൽ സ്വ​കാ​ര്യ​വ്യ​ക്തി​ക​ൾ​ക്ക് കൈ​മാ​റി മ​ത്സ്യ​ക്കൃ​ഷി എ​ന്ന ആ​ശ​യ​വും രൂ​പ​പ്പെ​ട്ടു​വ​രു​ന്നു. ഈ ​ആ​ശ​ങ്ക​ക​ളെ​ല്ലാം യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു​വെ​ന്ന് തോ​ന്നി​പ്പി​ക്കുംവി​ധ​മാ​ണ് 50 മീ​റ്റ​ർ പ​രി​ധി​യി​ൽ​നി​ന്നും ആ​ളു​ക​ളെ ഒ​ഴി​പ്പി​ക്കു​ക എ​ന്ന പ​ദ്ധ​തി​യും വ​രു​ന്ന​ത്.

ഫോ​ർ​ട്ട്​ കൊ​ച്ചി ബീ​ച്ചി​ന​ടു​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന ഐ.​എ​ൻ.​എ​സ് ദ്രോ​ണാ​ചാ​ര്യ​യു​ടെ സ​മീ​പ​ത്ത് കാ​ര്യ​ങ്ങ​ളെ​ല്ലാം സു​ര​ക്ഷി​ത​മാ​ണ്. രാ​ജ്യ​ര​ക്ഷ​ക്ക് വ​ലി​യ പ്രാ​ധാ​ന്യ​മെ​ന്ന് പ​റ​ഞ്ഞ് ചെ​യ്തി​രി​ക്കു​ന്ന ഇ​ക്കാ​ര്യം കാ​ണു​മ്പോ​ൾ സാ​ധാ​ര​ണ ജ​ന​ങ്ങ​ളി​ല്ലാ​തെ എ​ന്ത് രാ​ജ്യ​സു​ര​ക്ഷ​യെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ചോ​ദി​ക്കു​ന്നു. പ​ശ്ചി​മ ഘ​ട്ട​ത്തി​ലേ​തി​ന് സ​മാ​ന​മാ​യ ഗു​രു​ത​രാ​വ​സ്ഥ​യാ​ണ് തീ​ര​ത്തു​മു​ള്ള​ത്. നി​ല​വി​ലു​ള്ള പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​വും ഇ​ത്ത​രം മാ​നു​ഷി​ക ഇ​ട​പെ​ട​ലി​ലൂ​ടെ തീ​ര​ത്തിെ​ൻ​റ സ്വാ​ഭാ​വി​ക​ത ന​ഷ്​​ട​പ്പെ​ട്ടു​വെ​ന്ന​താ​ണ്. പ​ര​മാ​വ​ധി ക്ഷ​മ​യും ന​ശി​പ്പി​ച്ച് നാ​ട്ടു​കാ​രെ പൊ​റു​തി​മു​ട്ടി​ച്ച് പു​റ​ത്ത് ചാ​ടി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​മാ​ണ് പി​ന്നി​ലെ​ന്ന് സ​മ​ര​ക്കാ​ർ പ​റ​യു​ന്നു. പ​ശ്ചി​മ​ഘ​ട്ട മേ​ഖ​ല​യി​ൽ ആ​ദി​വാ​സി​ക​ളോ​ട് ചെ​യ്യു​ന്ന​തി​ന് സ​മാ​ന​മാ​ണ് തീ​ര​ത്തെ അ​വ​സ്ഥ​യെ​ന്ന് സ​മ​ര​സ​മ​ിതി പ്ര​വ​ർ​ത്ത​ക​നാ​യ ജെ​യ്സ​ൺ കൂ​പ്പ​ർ താ​ര​ത​മ്യം ചെ​യ്യു​ന്നു.

വേ​ണ്ട​ത് ശാ​ശ്വ​ത പ​രി​ഹാ​രം
ക​ട​ൽ​ക​യ​റ്റ​വും ക​ട​ൽ​ക്ഷോ​ഭ​വും തീ​ര​ത്ത് മു​ൻ​കാ​ല​ങ്ങ​ളി​ലേ​തി​നെ​ക്കാ​ൾ വ്യാ​പ​ക​മാ​യി​രി​ക്കു​ക​യാ​ണ്. ഈ ​പ്ര​ശ്ന​ങ്ങ​ളു​ടെ കാ​ര​ണ​ത്തെ​യാ​ണ് ആ​ദ്യം അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ട​ത്. അ​ശാ​സ്ത്രീ​യ​മാ​യ നി​ർ​മാ​ണ​ങ്ങ​ളാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്ന് അം​ഗീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ല. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ, ഇ​ത്ത​രം കാ​ര്യ​ങ്ങ​ളൊ​ന്നും അ​ഭി​സം​ബോ​ധ​ന ചെ​യ്യ​പ്പെ​ടു​ന്നി​ല്ല. ക​ട​ൽ​ക​യ​റ്റം നി​യ​ന്ത്രി​ക്കാ​ൻ സ്ഥാ​പി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന ജി​യോ ട്യൂ​ബ് ഒ​രു താ​ൽ​ക്കാ​ലി​ക സം​വി​ധാ​നം മാ​ത്ര​മാ​ണ്. കൂ​ടാ​തെ ഇ​ത് സ്ഥാ​പി​ക്കേ​ണ്ട​ത് യ​ഥാ​ർ​ഥ​ത്തി​ൽ തീ​ര​ത്ത​ല്ലെ​ന്നും ക​ട​ലി​ൽത​ന്നെ​യാ​ണെ​ന്നും വി​ദ​ഗ്ധ​ർ പ​റ​യു​ന്നു. തീ​ര​ത്ത് തി​ര​യെ ത​ട​ഞ്ഞ് നി​ർ​ത്തു​ക​യെ​ന്ന​ത​ല്ല, ക​ട​ലി​ൽ വെ​ച്ചു​ത​ന്നെ അ​തിെ​ൻ​റ ശ​ക്തി ക്ഷ​യി​പ്പി​ക്കു​ക എ​ന്ന​താ​ണ് ചെ​യ്യേ​ണ്ട​തെ​ന്ന് അ​വ​ർ വ്യ​ക്ത​മാ​ക്കു​ന്നു. തീ​രം സു​ര​ക്ഷി​ത​മ​ല്ലെ​ന്ന് പ​റ​ഞ്ഞ് ജ​ന​ങ്ങ​ളെ ഒ​ഴി​പ്പി​ക്കു​മ്പോ​ൾ, അ​ത് എ​ങ്ങ​നെ സു​ര​ക്ഷി​ത​മാ​ക്കു​മെ​ന്ന​തി​നെ​ക്കു​റി​ച്ച് അ​ധി​കൃ​ത​ർ​ക്ക് കൃ​ത്യ​മാ​യ ധാ​ര​ണ​ക​ളി​ല്ല. 

അ​ന്താ​രാ​ഷ്​​ട്ര ഏ​ജ​ൻ​സി​ക​ളു​ടെ പ​ഠ​ന​ങ്ങ​ൾ പ്ര​കാ​രം ക​ട​ൽ​ക​യ​റ്റം ലോ​ക​ത്തി​ൽത​ന്നെ രൂ​ക്ഷ​മാ​യ സ്ഥ​ല​ങ്ങ​ളി​ലൊ​ന്നാ​ണ് കൊ​ച്ചി. ഇ​ന്ത്യ​യി​ൽ കൊ​ച്ചി​യെ​ക്കൂ​ടാ​തെ സൂ​റ​ത്തും ഇ​തി​ലു​ൾ​പ്പെ​ടും. ഈ ​വ​സ്തു​ത​ക​ളും വേ​ണ്ട​ത്ര ഗൗ​ര​വ​ത്തോ​ടെ​യെ​ടു​ക്കു​ന്നി​ല്ല. നി​ല​വി​ലെ അ​വ​സ്ഥ​യി​ൽ കു​ടി​യൊ​ഴി​പ്പി​ക്ക​ൽ മാ​ത്ര​മാ​ണ് അ​വ​ർ പ​രി​ഹാ​ര​മാ​യി കാ​ണു​ന്ന​ത്. ഇ​ത് ശ​ക്ത​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​ല​രും പൊ​റു​തി​മു​ട്ടി ഇ​വി​ടെനി​ന്നും മാ​റി​ത്താ​മ​സി​ക്കാ​ൻ ത​യാ​റാ​വു​ക​യാ​ണ്. കോ​ർ​പ​റേ​റ്റ് താ​ൽ​പ​ര്യ​ങ്ങ​ളും അ​ശാ​സ്ത്രീ​യ​മാ​യ നി​ർ​മാ​ണ​ങ്ങ​ളും ആ​ഗോ​ള​താ​പ​ന​മ​ട​ക്ക​മു​ള്ള പ്ര​ശ്ന​ങ്ങ​ളു​മെ​ല്ലാം ചേ​ർ​ന്ന് പ​രി​സ്ഥി​തി​യെ ഇ​ല്ലാ​താ​ക്കു​ന്ന പ​ദ്ധ​തി​ക​ളും പ്ര​ഖ്യാ​പി​ക്ക​പ്പെ​ടു​ന്നു. ക​ട​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജീ​വി​ക്കു​ന്ന ജ​ന​വി​ഭാ​ഗ​ങ്ങ​ളോ​ട് തീ​ര​ത്ത് നി​ന്നും മാ​റി താ​മ​സി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് വം​ശീ​യ ഉ​ന്മൂ​ല​ന​ത്തി​ന് തു​ല്യ​മാ​ണ്. പ​ര​മ്പ​രാ​ഗ​ത​മാ​യി സ​മു​ദ്ര​ത്തെ​ക്കു​റി​ച്ച് അ​വ​ർ​ക്ക് ല​ഭി​ച്ചി​ട്ടു​ള്ള അ​റി​വു​ക​ൾ മൂ​ല്യ​മേ​റി​യ​താ​ണ്. ഇ​ത് എ​ന്നെ​ന്നേ​ക്കു​മാ​യി ന​ഷ്​​ട​പ്പെ​ടു​ന്ന​തി​നും പു​തി​യ പ​ദ്ധ​തി​ക​ളി​ലൂ​ടെ​യു​ള്ള കു​ടി​യൊ​ഴി​പ്പി​ക്ക​ൽ വ​ഴി​വെ​ക്കും.

സു​ര​ക്ഷ​ക്ക് മു​ൻ​തൂ​ക്കം ന​ൽ​കി തീ​രം വെ​ച്ചു​പി​ടി​പ്പി​ക്ക​ൽ പോ​ലു​ള്ള ശാ​സ്ത്രീ​യ​പ​രി​ഹാ​ര​മാ​ണ് ഇ​വി​ടെ ആ​വ​ശ്യം. നെ​ത​ർ​ല​ൻ​ഡ്​​സ്​ പോ​ലു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ ക​ട​ലി​ൽ​നി​ന്ന് മ​ണ്ണ് ശേ​ഖ​രി​ച്ച് ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ചെ​യ്തു​വ​രു​ന്നു​ണ്ട്. തീ​രം ബ​ല​പ്പെ​ടു​ത്തി കൃ​ത്രി​മ ബീ​ച്ചു​ക​ൾ നി​ർ​മി​ക്ക​പ്പെ​ടു​ന്നു. അ​ത് കൊ​ച്ചി തീ​ര​ത്തും അ​നു​വ​ർ​ത്തി​ക്കാ​വു​ന്ന​താ​ണെ​ന്ന് വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കൊ​ച്ചി ക​പ്പ​ൽ​ചാ​ലി​ൽ​നി​ന്നും മ​ണ്ണെ​ടു​ത്ത് 24 മ​ണി​ക്കൂ​റും നീ​ളു​ന്ന ഡ്ര​ഡ്ജി​ങ് ന​ട​ക്കു​ന്നു​ണ്ട്.

 ഇ​ങ്ങ​നെ​യെ​ടു​ക്കു​ന്ന മ​ണ്ണ് പു​റം​ക​ട​ലി​ൽ കൊ​ണ്ടു​പോ​യി ത​ള്ളു​ക​യാ​ണ് െച​യ്യു​ന്ന​ത്. ഈ ​മ​ണ്ണ് തീ​രം വെ​ച്ചു​പി​ടി​പ്പി​ക്കു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് വി​ദ​ഗ്ധ​രു​ടെ അ​ഭി​പ്രാ​യ​മു​ണ്ട്. എ​ന്നാ​ൽ തീ​ര​ത്തെ മ​ണ​ലിെ​ൻ​റ​യും ഡ്ര​ഡ്ജ് ചെ​യ്തെ​ടു​ക്കു​ന്ന മ​ണ്ണിെൻ​റ​യും ജൈ​വി​ക ഘ​ട​ന​യി​ൽ യോ​ജി​ക്കു​ന്ന​താ​ണോ എ​ന്ന പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​തു​ണ്ടെ​ന്ന് ശാ​സ്ത്ര​ജ്ഞ​ന്മാ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. ഇ​ത്ത​രം കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ധി​കൃ​ത​ർ ചി​ന്തി​ക്കു​ന്നു​പോ​ലു​മി​ല്ലെ​ന്ന​താ​ണ് വാ​സ്ത​വം. തീ​ര​ത്തെ അ​ശാ​സ്ത്രീ​യ​മാ​യ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠ​നം ന​ട​ത്തി അ​വ​യി​ല്ലാ​താ​ക്കു​ന്ന​തി​നും ന​ട​പ​ടി​വേ​ണം. പ്ര​ദേ​ശം നേ​രി​ടു​ന്ന ഭീ​ഷ​ണി​യു​ടെ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ത്ത് ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം സ്വ​രൂ​പി​ച്ച് സ​മ​ഗ്ര​മാ​യ തീ​ര​സം​ര​ക്ഷ​ണ പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്കു​ക​യാ​ണ് വേ​ണ്ട​ത്.
l

Show Full Article
TAGS:57884 58046 5010 39277 
News Summary - Chellanam Protest and Controversy-Open Forum
Next Story