Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightദ്രാവിഡ നാട്ടിലെ ജല...

ദ്രാവിഡ നാട്ടിലെ ജല യുദ്ധങ്ങൾ

text_fields
bookmark_border
ദ്രാവിഡ നാട്ടിലെ ജല യുദ്ധങ്ങൾ
cancel

തമിഴകവും മലയാളവും കന്നഡയും തെലുങ്കും ചേർന്ന ‘ദ്രാവിഡ നാട്​, ദക്ഷിണേന്ത്യയിലെ സ്വതന്ത്ര ജനാധിപത്യ റിപ്പ​ബ്​ളിക്കെന്ന കവിഞ്​ജർ ഭാരതീദാസ​​​​െൻറയും തന്തൈ ​െപരിയാറി​​​​െൻറയും സ്വപ്​നങ്ങൾക്ക്​ അണകെട്ടിയതിൽ ഇന്നാട്ടിലെ സമ്പന്നമായ നദികൾക്ക്​ സുപ്രധാന പങ്കുണ്ട്​​.  ഇനിയൊരു ലോക മഹായുദ്ധം​ ജലത്തെ ചൊല്ലിയാകുമെന്ന പ്രവചനങ്ങൾ ​െപാട്ടിമുളച്ചതു ജലത്തി​​​​െൻറ പേരിലുള്ള ദ്രാവിഡ​​​​െൻറ തമ്മിലടിയിൽ നിന്നാകുമെന്ന്​ ആരെങ്കിലും വാദിച്ചാൽ അദ്​ഭുതപ്പെടാനില്ല. ഇന്ത്യയും അയൽ രാജ്യങ്ങളുമായുള്ള ജലതർക്കങ്ങളേക്കാൾ രാജ്യത്തിനകത്ത്​ നദീജലം പങ്കുവെക്കൽ  വലിയ രാഷ്​ട്രീയ-നിയമ പോരാട്ടങ്ങളും തെരുവു സംഘർഷങ്ങളും​ കൊണ്ട്​ അസമാധാനത്തി​​​​െൻറ കാർമേഘങ്ങൾ ഉരുണ്ടുകൂട്ടാറുണ്ട്​​​.

ദക്ഷിണേന്ത്യയിൽ ജലതർക്കങ്ങളിൽ നിന്ന ഒഴിഞ്ഞ്​ നിൽക്കുന്ന ഒരു സംസ്​ഥാനവുമില്ല.  ജല വാഹിനികളുടെ സ്വാഭാവിക ഒഴുക്ക്​ തടയാൻ ഭാഷാടിസ്​ഥാനത്തിൽ മനുഷ്യൻ കെട്ടിപ്പൊക്കിയ നാട്ടുവേലികൾക്കായില്ല.  തെരഞ്ഞെടുപ്പ്​ കാലത്ത്​ പൊന്തുന്ന നദീ സംയോജന പദ്ധതികളും മറ്റും കേരളമൊഴികെയുള്ള സംസ്​ഥാനങ്ങളിൽ വൈകാരിക പ്രശ്​നങ്ങളാണ്​. പാർട്ടികൾക്ക്​ അധികാരം പിടിക്കാനും സർക്കാരുകളെ കടപുഴക്കാനും വെള്ളത്തിന്​ നിർണ്ണായക സ്​ഥാനമുണ്ട്​. വെള്ളം പോലെ സമയവും പണവും അനർഗ്ഗളാമയി ഒരുക്കി കളയുന്നു. തെരഞ്ഞെടുപ്പ്​ വാഗ്​ദാനങ്ങളിലും സംസ്​ഥാന ബജറ്റുകളിലും അണക്കെട്ടുകൾക്കും കുടിവെള്ളത്തിനും നൽകുന്ന പ്രഥമ പരിഗണനകൾ വെള്ളത്തി​​​​െൻറ രാഷ്​ട്രീയ പ്രധാന്യത്തിനുളള തെളിവുകളാണ്​.  മുല്ലപ്പെരിയാർ ജലനിരപ്പ്​  152 അടിയാക്കി ഉയർത്തുമെന്ന​ വാഗ്​ദാനത്തിൽ​ കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പിൽ തമിഴകത്തെ തെക്കൻ പ്രദേശം ജയലളിതക്കൊപ്പം നിന്നു. സംസ്​ഥാന ബജറ്റിൽ കോടികളാണ്​ മുല്ലപ്പെരിയാർ അണക്കെട്ട്​ അറ്റകുറ്റപ്പണികൾക്കായി മാറ്റുന്നത്​. തമിഴ്​നാടി​​​​െൻറ അതിർത്തി പ്രദേശങ്ങളിലെ രാഷ്​ട്രീയത്തിന്​ അയൽ സംസ്​ഥാന നദികളുമായി അഭേദ്യ ബന്ധമുണ്ട്​​. കേരളവും തമിഴ്​നാടും തമ്മിൽ  മുല്ലപ്പെരിയാർ അണക്കെട്ട്​, പറമ്പിക്കുളം-ആളിയാർ, നെയ്യാർ നദീജല തർക്കങ്ങൾ. പാലാർ നദിയിൽ ചെക്ക് ഡാം  നിർമ്മാണം സംബന്ധിച്ച് ഉടക്കിലാണ്​​ തമിഴ്​നാടും ആന്ധ്രാ പ്രദേശും.

മുല്ലപ്പെരിയാർ ഡാം
 

ഗോവയും കർണ്ണാടകയും കക്ഷികളായ മഹാദായി നദീജല തർക്കം. തമിഴ്​നാടും കർണ്ണാടകയും കേരളവും പുതുച്ചേരിയും കക്ഷികളായ കാവേരി നദീ ജലം പങ്കിടൽ തർക്കം ഇതിനിടെ വീണ്ടും സജീവമാകുന്നു. കാവേരി നദീജല വിനിയോഗ ബോർഡ്​ രൂപീകരിക്കണ​െമന്ന്​ തമിഴകവും ബദൽ സംവിധാനം മതിയെന്ന്​ കർണ്ണാടകയും. ലഭിക്കുന്ന ജലത്തി​​​​െൻറ അളവ്​ അന്തിമ വിധിയിൽ വെട്ടികുറച്ചെങ്കിലും കൃത്യമായി വെള്ളം ലഭിക്കുന്ന സമാശ്വാസമാണ്​ ബോർഡിൽ വിശ്വാസം അർപ്പിക്കാൻ തമിഴ്​നാടി​െന ​േ​പ്രരിപ്പിക്കുന്നത്​. ​െതരഞ്ഞെടുപ്പ്​ നടക്കുന്ന കർണ്ണാടകയിൽ കാവേരി വെള്ളം വോട്ടുകളെ സ്വാധീനിക്കുമെന്നറിയാവുന്ന കേ​ന്ദ്ര സർക്കാർ വിഷയത്തിൽ നിന്ന്​ ഒളിച്ചോടുകയാണ്​. നിശ്ചിത കാലത്തേക്ക്​ പുനപ്പരിശോധിക്കില്ലെന്ന്​ വ്യക്​തമാക്കി പരമോന്നതകോടതി പുറപ്പെടുവിച്ച വിധി അതേ ബെഞ്ചി​​​​​െൻറ മുന്നിലേക്ക് വ്യക്​തത തേടി എത്തിയിരിക്കുകയാണ്​​​. ജലവിനിയോഗം സംബന്ധിച്ച്​ ഫെബ്രുവരി പതിനാറിന്​ പുറത്തുവന്ന വിധി പ്രകാരം മോൽനോട്ട സമിതിലെ ആറാഴ്​ച്ചക്കകം നിശ്ചയിക്കണമെന്നാണ്​ കേന്ദ്രത്തിനോട്​ ആവശ്യപ്പെട്ടിരുന്നത്​.  

മോദിക്ക്​ ചുറ്റും കരിമേഘങ്ങൾ
പ്രധാനമന്ത്രിയായതിനു ​േശഷം നരേന്ദ്രമോദി നേരിട്ടനുഭവിച്ച വൻ പ്രതിഷേധങ്ങൾക്കാണ്​​​ കഴിഞ്ഞദിവസങ്ങളിൽ തമിഴകം സാക്ഷ്യംവഹിച്ചത്​. ഒരു സംസ്​ഥാനത്തെ ജനത ഒന്നാകെ പ്രധാനമന്ത്രിയെ കരി​െങ്കാടികൾകൊണ്ട്​ സ്വീകരിച്ചത്​ ചരിത്രത്തിൽവിരളമാണ്​. കാവേരി ബോർഡ്​ രൂപീകരണത്തിൽ തടസ്സം നിൽക്കുന്ന മോദിക്ക്​ മണ്ണിലും വിണ്ണിലും പാറികളിച്ച കറുത്ത നിറത്തിൽ നിന്ന്​ രക്ഷപെടാൻ കഴിഞ്ഞില്ല.  മണ്ണിലെ പ്രതിഷേധത്തിൽനിന്ന്​ രക്ഷപെടാൻ വിണ്ണിലൂടെ പറന്ന മോദിയുടെ ഹെലികോപ്​റ്ററിന്​ ചുറ്റും ഗോബാക്ക്​ മോദി ബലൂണുകൾ പാറിപറന്നു.

തങ്ങൾവളർത്തുന്ന പ്രാവുകളുടെ കാലുകളിൽ കറുത്ത തുണി ചുറ്റി ആകാശത്തേ്​ പറപ്പിച്ചാണ്​ സേലത്ത്​ ഒരു ഗ്രാമവാസികൾ രോഷം അറിയിച്ചത്​. മോദിയെ സ്വീകരിക്കുമെന്ന്​ നേതൃത്വം പ്രഖ്യാപനം കാറ്റിൽപറത്തി പ്രതിഷേധത്തി​​​​െൻറ കനൽ ചൂടിൽ അണ്ണാഡി.എം.കെ പ്രവർത്തകരും ഒരുമിക്കുകയായിരുന്നു. പ്രതിഷേധത്തിൽ  ഒരുമിച്ച നിന്ന പ്രതിപക്ഷ ​െഎക്യം പൊതുതെരഞ്ഞെടുപ്പിലെ സഖ്യത്തിലേക്കാണ്​ വിരൽ ചൂണ്ടുന്നത്​.  2019ൽ തരംപോലെ പ്രമുഖ ദ്രാവിഡ കക്ഷികളെയാരെയെങ്കിലും ഒപ്പം നിർത്തി തമിഴകത്തു കാവിപറപ്പിക്കാമെന്ന മോദിയുടെ കണക്കുകൾ ആകാശത്ത്​ ബലൂണുകൾ കണ്ട്​ അദ്ദേഹം മനസ്സിലാക്കിയിരിക്കാമെന്നാണ്​ തമിഴകത്തെ പുതിയ രാഷ്​ട്രീയ സംസാരം.  


വെട്ടിലായി ഇ.പി.എസ്​- ഒ.പി.എസ്​
ഭൂരിപക്ഷ പ്രതിസന്ധി നേരിടുന്ന അണ്ണാഡി.എം.കെ സർക്കാർ ‘കക്ഷത്തിലുള്ളത്​ പോകുകയൂം അരുത്​ ഉത്തരത്തിലുള്ളത്​ എടുക്കുകയും വേണ’ മെന്ന  അവസ്​ഥയിലാണ്​. കർണ്ണാടകയിൽ കണ്ണും നട്ടിരിക്കുന്ന ബി.ജെ.പിയുടെ നീക്കങ്ങൾക്കിടെ വെട്ടിലായത്​ കേന്ദ്രത്തി​​​​െൻറ അടുത്ത സുഹൃത്തുക്കളായ മുഖ്യമന്ത്രി പളനിസാമിയും പനീർസെൽവവുമാണ്​. കർണ്ണാടകയിൽ ലിംഗായത്ത് മതം പ്രതിസന്ധി സൃഷ്​ടിച്ച സാഹചര്യത്തിൽ സംസ്​ഥാനത്തി​​​​െൻറ ​െപാതുതാത്​പ്പര്യത്തിനെതിരായ കാ​േവരി നദീജല വിനിയോഗ ബോർഡ്​ രൂപീകരണം പരമാവധി നീട്ടിക്കൊണ്ടുപോകാനാണ്​ കേന്ദ്രത്തി​​​​െൻറ ശ്രമം. കേന്ദ്രത്തി​​​​െൻറ ദയയിൽ ഭരണത്തിൽ  തുടരുന്ന പളനിസാമിക്ക്​ അവരെ എതിർക്കാനും വയ്യ സംസ്​ഥാന താൽപ്പര്യം സംരക്ഷിക്കുകയും വേണം. 

കാവേരി ജല വിനിയോഗ ബോർഡ് രൂപീകരിക്കുന്നതിനു സുപ്രീം കോടതി നിർദേശിച്ച ആറാഴ്​ച്ച സമയപരിധി​ അവസാനിച്ചിരിക്കെ കേന്ദ്രത്തിനെതിരെ തമിഴ്നാട് സർക്കാർ കോടതിയലക്ഷ്യ നടപടിക്കൊരുങ്ങുന്നത് മറ്റൊരു മാർഗ്ഗവുമില്ലാതെയാണ്​.​ ബോർഡ് രൂപീകരിച്ചില്ലെങ്കിൽ സംസ്ഥാന വ്യാപകമായി ഉയരാൻ സാധ്യതയുള്ള  പ്രക്ഷോഭംസംസ്ഥാന സർക്കാരിനെതിരായ ജനരോഷമായി മാറുന്നതു തടയുക കൂടി ലക്ഷ്യമിട്ടാണു സുപ്രീം കോടതിയെ സമീപിക്കുന്നത്​. കാവേരി വിഷയത്തിൽ വിട്ടുവീഴ്ച വേണ്ടെന്നും സംസ്ഥാനത്തി​​​​െൻറ വികാരം ശക്തമായി കേന്ദ്രത്തെ അറിയിക്കണമെന്നും അണ്ണാഡി.എം.കെ ഉന്നതതല യോഗത്തിൽ തീരുമാനിച്ചിരുന്നു.  വിധി പ്രകാരം ക​ാവേരി ജല വിനിയോഗ ബോർഡ്​ രൂപീകരിക്കാൻ കേന്ദ്രത്തിന്​ നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട്​ സുപ്രീംകോടതിയിൽ മറ്റൊരു ഹരജിയും നൽകും.

സാമൂഹിക മാധ്യമങ്ങളിൽ വ്യാപക പ്രചാരണം നേടിയ കാർട്ടൂണുകളിലൊന്ന്
 


ആടിയുലഞ്ഞ്​ നിൽക്കുന്ന അണ്ണാഡി.എം.കെ സർക്കാരി​െന സമ്മർദ്ദത്തിലാക്കാൻ പ്രക്ഷോഭവും മറ്റു തുടർ നടപടികളും ഡി.എം.കെ മെനഞ്ഞിട്ടുണ്ട്​. ബോർഡ്​ രൂപീകരിക്കാൻ തുടർച്ചയായി ​പാർല​െമൻറ്​ തടസ്സപ്പെടുത്തി അണ്ണാഡി.എം.കെ എം.പിമാർ അവിശ്വാസ പ്രമേയം ചർച്ചക്കെടുക്കാതിരിക്കാൻ കേന്ദ്രവുമായി ഒത്തുകളിച്ചെന്ന ആരോപണത്തി​​​​െൻറ നിഴലിലാണ്​. രാജ്യസഭയിൽ ആത്​മഹത്യാ ഭീഷണി വരെ മുഴക്കി. കോടതി വിധി നടപ്പാക്കിയില്ലെങ്കിൽ പാർട്ടി അംഗങ്ങൾ ആത്​മഹത്യചെയ്യുമെന്ന്​ എം.പി നവനീത്​ കൃഷ്​ണനാണ്​ രോക്ഷത്തോടെ പ്രസ്​താവിച്ചത്​. തമിഴകത്ത്​ പുകഞ്ഞുനിൽക്കുന്ന രാഷ്​ട്രീയ സാഹചര്യത്തിൽ തിരിച്ചുവരവിന്​ സാധ്യതയില്ലാത്തിനാൽ രാജിവെക്കാൻ പാർട്ടി എം.പിമാർ തയാറാകില്ല.         

രക്ഷപ്പെടാൻ കേന്ദ്രം സുപ്രീംകോടതിയിൽ
തമിഴ്​നാടിനോട്​ ബി.ജെ.പി സർക്കാർ അനീതി കാണിക്കുന്നു​െവന്ന വികാരംനിലനിൽക്കെ ഉത്തരവിൽ വ്യക്​തത തേടി കേന്ദ്രംവീണ്ടും സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ്​.    തമിഴ്​നാടിന്​ ലഭ്യമാകുന്ന ജലത്തി​​​​െൻറ അളവ്​ കുറച്ചുകൊണ്ട്​ പുറത്തുവന്ന വിധിയിൽ  ജലവിനിയോഗം നിരിക്ഷിക്കാൻ ‘വ്യവസ്​ഥ’ (സ്​കീം) നടപ്പാക്കണമെന്നാണ്​ കോടതി സൂചിപ്പിച്ചത്​​. ബോർഡ്​ രൂപീകരിക്കണമെന്ന  തമിഴ്​നാടി​​​​െൻറയും അങ്ങനെയല്ലെന്ന കർണ്ണാടകയുടെയും വാദങ്ങൾക്കനുകൂലമായി വ്യാഖ്യാനിക്കുന്ന ‘വാക്കി’ൽ കേന്ദ്രം കോടതിയെ പഴിചാരുന്നു. കേന്ദ്രമന്ത്രിയുടെയും ഉന്നത ഉദ്യോഗസ്​ഥരുശടയും രണ്ടംഗമേൽനോട്ട സമിതിയാണ്​ കർണ്ണാടക മുന്നോട്ട്​വെക്കുന്ന നിർദ്ദേശം.    സുപ്രീം കോടതി നിർദേശിച്ചത്​ ഭരണഘടനാനുസൃത ജലവിനിയോഗ ബോർഡ്​  തന്നെയാണെന്നും  വിപുലമായ അധികാരങ്ങളില്ലാത്ത മറ്റെന്തെങ്കിലും കമ്മിറ്റിക്കു രൂപം നൽകിയാൽ അംഗീകരിക്കില്ലെന്നും  തമിഴ്നാട് സർക്കാരി​​​​െൻറ വാദം.

Cauvery

ബോർഡ്​ നിലവിൽ വന്നാൽ തമിഴ്​നാടിനാകും ഗുണം ​െചയ്യുക. കാവേരിയിലെ ജലത്തി​​​​െൻറ തോതും തീര മേഖലയിലെ മഴയുടെ ലഭ്യതയും കണക്കാക്കി ഓരോ സംസ്ഥാനത്തിനും വിട്ടു നൽകേണ്ട ജലത്തി​​​​െൻറ അളവ് നിശ്ചയിക്കാൻ ബോർഡിനു അധികാരമുണ്ടാകും. മേൽനോട്ട സമിതിയുടെ കീഴിൽ കൃത്യമായ അളവിൽ വെള്ളം ലഭിക്കുമെന്നതും തമിഴകത്ത്​ ആ​ശ്വാസമാണ്​. കാവേരി  ബോർഡ് രൂപീകരിക്കുന്നതിനു കർണാടക തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം ബാധകമാകില്ലെന്നു തിരഞ്ഞെടുപ്പു കമ്മീഷ​​​​െൻറ നിലപാട്​ ഒാർക്കാപ്പുറത്ത്​ കേന്ദ്രത്തിനേറ്റ അടിയായി. തിരഞ്ഞടുപ്പു പെരുമാറ്റച്ചട്ടത്തി​​​​െൻറ പേരിൽ കാവേരി ബോർഡ് വൈകിപ്പിക്കാമെന്ന കണക്കൂകൂട്ടൽ തകിടം മറിയുകയായിരുന്നു.

ഗുണവും മണവും തർക്കം
വെള്ളം​ വെള്ളം സർവത്ര, തുള്ളി കുടിക്കാനില്ല​​​െ​ത്ര.. നാലുപതിറ്റാണ്ടു നീണ്ട കാവേരി നദീജല വ്യവാഹാരത്തിൽ അയൽ സംസ്​ഥാനങ്ങളിലെ സമ്പുഷ്​ടമായ നദികളെ ചൂണ്ടിക്കാട്ടിയുള്ള  തമിഴകത്തി​​​​െൻറ വേവലാതി സുചരിതിമായ ഇൗ വരികളിൽ ഒതുക്കാം. പരമോന്നത​ കോടതി തീർപ്പ്​ കൽപ്പിച്ചതിനിടെ​ കുടിവെള്ളത്തി​​​​െൻറ ഗുണമേൻമാ തർക്കങ്ങൾ നാമ്പിട്ടു തുടങ്ങിയത്​ ജല തർക്കങ്ങൾക്ക്​ ശാശ്വത പരിഹാരം അന്യമാണെന്ന തോന്നലാണ്​ സൃഷ്​ടിക്കുന്നത്​. തമിഴ്​നാട്ടിലേക്കൊഴുക്കുന്ന കാവേരി ജലം മലിനപ്പെടുത്തുന്നതായി കേന്ദ്ര മലിനീകരണ നിയന്ത്രണബോർഡ് ക​െണ്ടത്തിയിരിക്കുന്നു.

കർണ്ണാടകത്തിൽ ​തന്നെ കാവേരി ജലം മലിനപ്പെടുന്നതായാണ്​ പരമോന്നത​ കോടതിക്ക്​ നൽകിയ റിപ്പോർട്ടിൽ ബോർഡ്​ വ്യക്​തമാക്കുന്നത്​. കൈവഴികളി​ലേക്ക്​ അഴക്കുചാൽ തുറന്നുവിടുന്നതിൽ നിന്നു കർണ്ണാടക​െയ വിലക്കണമെന്നാവശ്യപ്പെട്ട്​ 2015ൽ തമിഴ്​നാട്​ സർക്കാർ സുപ്രീംകോടതിയിൽ നൽകിയ ഹരജിയുടെ ഭാഗമായി നടന്ന പഠനത്തിലാണ്​ ജലത്തി​​​​െൻറ ഗുണത്തെ ചൊല്ലിയുള്ള ഭാവി യുദ്ധത്തി​​​​െൻറ സൂചനകളുള്ളത്​. കാവേരിയുടെ കൈവഴികളായ തേൻപെണ്ണൈയാർ,  അർക്കാവതി എന്നിവ തമിഴ്​നാട്ടിൽ എത്തുന്നതിന്​ മുമ്പ്​ മലിനമാക്കപ്പെടുകയാണ്​. കൂടുതൽ മലിനീകരിക്കപ്പെടുന്ന അർക്കാവതി നദിയിലെ വെള്ളം പരിശോധിക്കുന്നതിൽ കർണാടകം എതിർപ്പ്​ പ്രകടിപ്പിക്കുകയും ചെയ്​തിരുന്നു. ജലത്തി​​​​െൻറ ഗുണനിലവാരം ഒന്നിലേറെ തവണ പരിശോധിച്ചതിനു ശേഷമാണ് ബോർഡ്​ റിപ്പോർട്ട്​നൽകിയത്​. സംസ്​ഥാനത്തെ  19 ജില്ലകളിലെ കുടിവെള്ള ​വിതരണം കാവേരിയെ ആ​ശ്രയിച്ചാണ്​. ​

പെരിയാർ ഇ.വി രാമസ്വാമി
 


പെരിയാറി​നെ സ്വപ്​നം ​കാണുന്ന കേരളം 
ദളിതിരെ ക്ഷേത്രപൂജാരിമാരാക്കിയ കേരളത്തിലാണ്​ പെരിയാർ ഇ.വി രാമസ്വാമിയുടെ സ്വപ്​നങ്ങൾ യാഥാർഥ്യമായതെന്ന്​ പറഞ്ഞത്​ മക്കൾ നീതി മയ്യം പാർട്ടി സ്​ഥാപകനും നടനുമായ കമൽഹാസനാണ്​. അഭിപ്രായ വ്യത്യാസങ്ങളുടെ കുത്തൊഴുക്കിനി​െടയിലും​  കേരളം വിളിച്ചു കൂട്ടിയ  ദക്ഷിണേന്ത്യൻ ധനകാര്യ മന്ത്രിമാരുടെ യോഗം രാഷ്​ട്രീയമായി ഏറെ ശ്രദ്ധിക്കപ്പെട്ടു.  ​േകന്ദ്ര നികുതി വിഹിതം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട പതിനഞ്ചാം ധനകാര്യ കമീഷൻ ദക്ഷിണേന്ത്യൻ സംസ്​ഥാനങ്ങളോട്​ കാണിക്കുന്ന വിവേചനം ചർച്ചചെയ്യാനും ഏകാഭിപ്രായം  രൂപീകരിക്കാനുമായിലക്ഷ്യമിട്ട ​േയാഗം നടന്ന സാഹചര്യം പെരിയാറി​​​​െൻറ ‘ദ്രാവിഡ നാടി’നെകുറിച്ച്​  ചർച്ചകൾ പുനർജനിച്ച കാലംകൂടിയാണ്​​.

ഉത്തരേന്ത്യയുടെ ബ്രാഹ്​മണ മേധാവിത്വത്തിനെതിരൊയ സ്വതന്ത്ര്യം തേടിയാണ്​ പെരിയാർ ഇ.വി രാമസ്വാമി ദ്രാവിഡ നാടെന്ന ആശയം രാഷ്​ട്രീയമായി ഉയർത്തിയത്​. അദ്ദേഹത്തി​​​​െൻറ ശിഷ്യനായ അണ്ണാദുരൈയും ദ്രാവിഡ മുന്നേട്ര കഴകവും ഒരു ഘട്ടത്തിൽ ഇൗ ആശയം ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ തമിഴകം പിന്നീടൊരിക്കലും ദ്രാവിഡ കക്ഷികളാല്ലാതെ മറ്റാരും ഭരിച്ചിട്ടില്ല എന്നത്​ ദ്രാവിഡ വികാരത്തി​​​​െൻറ അളവുകോലാണ്​. ​ഇന്ത്യൻ​ ഫെഡറൽ സംവിധാനം അംഗീകരിച്ച്​ ദക്ഷിണേന്ത്യൻ സംസ്​ഥാനങ്ങളുടെ കൂട്ടായ്​മ കാലത്തി​​​​െൻറ ആവശ്യമാ​െണന്ന്​ ചർച്ചകൾ അടുത്തിടെ തുടങ്ങിവെച്ചത്​ കമൽ ഹാസനാണ്​.

Kamal hassan

ചർച്ചകൾ പുരോഗമിക്കവെ ഡി.എം.കെ  വർക്കിങ്​ പ്രസിഡൻറ്​ എം.കെ സ്​റ്റാലിനും ദ്രാവിഡ നാടിനെ സ്വാഗതം ചെയ്​തിരുന്നു. തമിഴകത്ത്​ ചോദ്യംചെയ്യപ്പെടാനാവാത്ത ദ്രാവിഡ ഭരണത്തി​​​​െൻറ മേൻമകളെ കുറിച്ച്​ ഇക്കഴിഞ്ഞ ബജറ്റ്​ പ്രസംഗത്തിൽ തമിഴ്​നാട്​ ഉപമുഖ്യമന്ത്രി ഒ.പനീർസെൽവം ആവേശത്തോടെ സംസാരിച്ചത്​. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരുടെയൊക്കെ ദ്രാവിഡ പാരമ്പര്യവും​ കേന്ദ്രവിവേചനത്തിനെതിരായഒരുമിച്ച്​ നിൽപ്പിന്​ സഹായകമാവും. പതിമൂന്നുപാർട്ടികളുടെ സഖ്യം രൂപീകരിക്കപ്പെട്ട 1996ലെ ​െപാതു തെരഞ്ഞെടുപ്പിൽ ​ദക്ഷിണേന്ത്യയിലെ മിക്ക പാർട്ടികളും പിണക്കം മറന്നു ഒരുമിച്ചത്​ മറാക്കാറായിട്ടില്ല. നാമെല്ലാം ദ്രാവിഡൻമാരാണെന്നും ദക്ഷി​േണന്ത്യയുടെ വളർച്ചക്ക്​ ഒരുമിക്കണമെന്നും കർണ്ണാടക കോൺഗ്രസ്​ വക്​താവ്​ വി.ആർ സുദർശൻ പറയുന്നു. ഒരുമിച്ച്​ നിന്ന്​ കരഞ്ഞാൽ കൂടുതൽ പാൽ കിട്ടാം. അതിൽ കേവല തർക്കങ്ങൾ ഒരു തർക്കമേയല്ല.



 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opinionkarnatak vs tamilnaduCauvery water disputecauvery issuemalayalam news
News Summary - cauvery water dispute -opinion
Next Story