ഇന്ത്യൻ ജഴ്സി ഊരിയത് എന്തുകൊണ്ട് ?

രാജ്യത്തെ എക്കാലത്തെയും മികച്ച സ​​​െൻറർ ബാക്കുകളിലൊരാളായ അനസ്​ എടത്തൊടികയുടെ വിരമിക്കൽ പ്രഖ്യാപനത്തി​​​​െൻറ ഞെട്ടലിലാണ്​ കേരളത്തിലെ ഫുട്​ബാൾ പ്രേമികൾ. വളർച്ചയുടെ ദശയിലുള്ള ഇന്ത്യൻ ടീമിന്​ അനസിനെ പോലുള്ള താരത്തി​​​​െൻറ സാന്നിധ്യം അത്യാവശ്യമായിരിക്കെ ഇത്ര നേരത്തെ വിരമിച്ചതി​നെ നിരാശയോടെയും ദുഃഖത്തോടെയുമാണ്​ പലരും നോക്കിക്കണ്ടത്​. 

എന്നാൽ ഏഷ്യൻ കപ്പോടെ കളി മതിയാക്കണമെന്ന്​ നേരത്തെ എടുത്ത തീരുമാനമാണെന്ന്​ അനസ്​ പറഞ്ഞു. കാലം കുറേയായി പരിക്ക്​ വേട്ടയാടുന്നു. അതിനാലാണ്​​ അടിയന്തരമായി ദേശീയ ടീമിൽ നിന്നും വിരമിക്കേണ്ട സാഹചര്യമുണ്ടായതെന്നും​ അനസ്​ വെളിപ്പെടുത്തി. മാധ്യമം ആഴ്​ച പതിപ്പിന്​ നൽകിയ അഭിമുഖത്തിലാണ്​ താരം കളിയെ കുറിച്ചും ജീവിതത്തെ കുറിച്ചും വാചാലനായത്​.

ഫുട്​ബാൾ മൈതാനത്ത്​ വഴിതെറ്റിയാണ്​ താനെത്തിയതെന്ന്​​ അനസ്​ പറയുന്നു​. ഒാ​േട്ടാ ഡ്രൈവറോ ബസ്​ ഡ്രൈവറോ അല്ലെങ്കിൽ പ്രവാസിയോ ആയി മാറേണ്ടിയിരുന്ന അനസ് ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള​ പന്തുതട്ടുകാരനായതിന് പിന്നിൽ കയറ്റിറക്കങ്ങളുടെയും ഒരുപിടി നൊമ്പരങ്ങളുടെയും കഥയുണ്ട്​.. 

പാലക്കാട്​-കോഴിക്കോട്​ റൂട്ടിലെ ബസ്​ ഡ്രൈവറായിരുന്ന മുഹമ്മദ്​ കുട്ടിയായിരുന്നു അനസി​​​​െൻറ പിതാവ്​. അഞ്ച്​ മക്കളിൽ ഇളയവനാണ്​ അനസ്​. പ്രായവും രോഗവും ഉപ്പയെ തളർത്തിയതോടെ മൂത്ത ജ്യേഷ്​ടനും അനസിനേക്കാൾ 14 വയസിന്​ മൂത്തയാളുമായ കുഞ്ഞാക്കയായിരുന്നു പിന്നീട്​ കുടുംബത്തി​​​​െൻറ ആശ്രയം. 

എന്നാൽ അനസ്​ സ്​കൂളിൽ പഠിച്ചിരുന്ന കാലത്ത്​ തന്നെ കാൻസർ ബാധിച്ച്​ കുഞ്ഞാക്ക മരിച്ചു. ഒാ​േട്ടാ റിക്ഷയോടിച്ചും എസ്​.ടി.ഡി ബൂത്ത്​ നടത്തിയുമൊക്കെയായിരുന്നു കുഞ്ഞാക്ക കുടുംബം നോക്കിയിരുന്നത്​. അസുഖ ബാധിതനായതോടെ സ്വന്തം ചികിത്സക്കും പണം കണ്ടെത്താനുള്ള നെ​േട്ടാട്ടമായിരുന്നുവെന്നും അനസ്​ പറയുന്നു.

ചെറിയ കുട്ടിയായിരുന്ന അനസിനെ ഒരു മികച്ച ഫുട്​ബാളറാക്കണമെന്ന്​ കുഞ്ഞാക്ക ആഗ്രഹിച്ചിരുന്നു എന്നത്​ പിന്നീടാണ്​ അനസ്​ അറിയുന്നത്​ പോലും. ക്രിക്കറ്റ്​ കളിച്ചു നടന്ന എന്നെ ഫുട്​ബാളിലേക്ക്​ വഴി തിരിച്ചുവിട്ടത്​ സോഷ്യൽ സയൻസ്​ അധ്യാപകൻ സി.ടി അജ്​മലായിരുന്നു​. കുഞ്ഞാക്കയുടെ സഹപാഠിയും സുഹൃത്തുമായിരുന്ന അജ്​മൽ മാഷിനോട്​ കുഞ്ഞാക്ക അനസിനെ കുറിച്ച്​ പറയുകയും ചെയ്​തതോടെയാണത്രേ മാഷിന്​ അനസിനെ കുറിച്ച്​ പ്രത്യേക താൽപര്യം ജനിക്കുന്നത്​. അനസിന്​ ആദ്യമായി ബൂട്ട്​ വാങ്ങി നൽകിയതും സെലക്ഷനും മത്സരങ്ങൾക്കും കൊണ്ടുപോയതും അജ്​മൽ മാഷാണെന്ന്​ അനസ്​ പറഞ്ഞു.

പോക്കറ്റടി ഒഴിവാക്കാൻ കുപ്പായത്തിനകത്ത്​ പോക്കറ്റ്​ തുന്നിച്ചേർത്ത്​ അതിൽ 200 രൂപ സൂക്ഷിച്ച്​വെച്ച്​​ മുംബൈയിലേക്ക്​ വണ്ടി കയറിയതാണ്​ അനസി​​​​െൻറ ജീവിതത്തിലെ വഴിത്തിരിവ്​. ഹിന്ദിയും ഇംഗ്ലീഷും പൊടിപോലുമറിയാതെ അന്ന്​ ആ നാട്ടിൽ എത്തിപ്പെട്ട അനസിന്​ മുംബൈ എഫ്​.സിയിൽ സെലക്ഷൻ കിട്ടി. 12000 രൂപ മാസ വരുമാനത്തിൽ തുടങ്ങി 2010 ആവു​േമ്പാഴേക്കും ടീമിലെ ഏറ്റവും പ്രതിഫലം (20 ലക്ഷം രൂപ) പറ്റുന്ന താരമായി മാറി. 

അവിടെ പരിക്ക്​ വേട്ടയാടിയതോടെ അടിസ്ഥാന വില 12 ലക്ഷമായി കുറഞ്ഞു. എന്നാൽ പരിക്കേറ്റ അനസിനെ 35 ലക്ഷം രൂപ നൽകി ഏറ്റെടുക്കാൻ പുണെ എഫ്​.സി തയാറായിരുന്നു. ​െഎ ലീഗിലെ ലക്ഷാധിപതി കോടിത്തിളക്കമുള്ള താരമായി വളർന്നത്​ ​െഎ.എസ്​.എല്ലിലെത്തിയപ്പോഴായിരുന്നു. 2017ൽ ടാറ്റയുടെ ജംഷഡ്​പൂർ എഫ്​.സി അനസിനെ വിളിച്ചെടുത്തത്​ ഒരു കോടി പത്ത്​ ലക്ഷം രൂപക്കായിരുന്നു.  

എന്നെങ്കിലും ഇന്ത്യൻ ജഴ്​സിയണിയാനുള്ള കൊതിയുണ്ടായിരുന്നു. 2010 മുതൽ അതിനുള്ള ശ്രമം നടത്തി പരാജിനായി. 2017ൽ 30ാം വയസിലാണ്​ ടീമി​​​​െൻറ ഭാഗമാകാനുള്ള ഭാഗ്യം ലഭിക്കുന്നത്​. ഇന്ത്യക്ക്​ വേണ്ടി 20 മത്സരങ്ങൾ മാത്രമാണ്​ അനസ്​ കളിച്ചത്​. ഇതിൽ പകുതിയോളം മത്സരങ്ങളിൽ ടീം വിജയിച്ചു എന്നതും അതിൽ പങ്കാളിയാകാൻ സാധിച്ചു എന്നതുമാണ്​ താരത്തി​​​​െൻറ ഏറ്റവും വലിയ സന്തോഷം. 

anas
ബ​ഹ്​​റൈ​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ പ​രി​ക്കേ​റ്റ്​ ക​ണ്ണീ​രോ​ടെ ഗ്രൗ​ണ്ട്​ വി​ടു​ന്ന അ​ന​സ്​ എ​ട​ത്തൊ​ടി​ക
 

എങ്കിലും ഇന്ത്യക്ക്​ ഏതെങ്കിലുമൊരു കിരീടം നേടിക്കൊടുക്കാൻ സാധിച്ചില്ല എന്ന വിഷമവും അനസി​നെ അലട്ടുന്നുണ്ട്​. വിരമിക്കു​േമ്പാൾ ഏറ്റവും അടുത്ത സുഹൃത്തുക്കളും സഹോദര തുലര്യുമായ സന്തേഷ്​ ജിങ്കാനെയു ജെജെ ലാൽപെഖ്​ ലുവയെയു മിസ്​ ചെയ്യുന്നതാണ്​ മറ്റൊരു സങ്കടമെന്ന്​ അനസ്​ പറഞ്ഞു. 

ടീം പരാജയപ്പെട്ടാൽ കഴിവതും ​സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കാറില്ല അനസ്​. ഇടക്കൊരു കളി തോറ്റപ്പോൾ വാർക്കപ്പണിക്ക്​ പൊയ്​ക്കൂടെയെന്ന സന്ദേശം വന്നിരുന്നുവെന്നും അനസ്​ ഒാർമിച്ചു. എന്നാൽ വാർക്കപ്പണി അത്ര മോശം പണിയൊന്നുമല്ല എന്ന പക്ഷക്കാരനാണ് എടത്തൊടികക്കാരനായ​ അനസ്​. കുറേ നാൾ കഴിഞ്ഞാൽ താരമൂല്യമൊക്കെ പോവും പിന്നീട്​ പല പണിചെയ്​ത്​ ജീവിക്കേണ്ടി വരുമെന്നും പണ്ട്​ ചെയ്​ത ഒാ​േട്ടാറിക്ഷയോടിക്കുന്ന പണി ഇപ്പോഴും ചെയ്യാൻ മടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

anas-edthodika-23

സി​.കെ വിനീതിനോട്​ മലയാളികൾ നീതി കാണിച്ചോ എന്ന്​ ചിന്തിക്കണമെന്നും അനസ്​ അഭിപ്രായപ്പെട്ടു. പ്രതീക്ഷയറ്റിടത്ത്​ നിന്ന്​ കേരളാ ബ്ലാസ്​റ്റേഴ്​സിനെ ഫൈനലിലും സെമി ഫൈനലിലും എത്തിച്ചത്​ എത്ര പെട്ടന്നാണ്​ മലയാളികൾ മറന്നതെന്നും അനസ​്​ ചോദിച്ചു. ബഹ്​റൈനെതിരായ ഏഷ്യൻ കപ്പ്​ മത്സരത്തിൽ പ്രണോയ്​ ഹാൽദറിന്​ പറ്റിയ പിഴവി​​​​െൻറ പേരിൽ അദ്ദേഹത്തെ ക്രൂഷിച്ചത്​ ദുഃഖകരമാണ്​. അതുവരെ നന്നായി കളിച്ച അവൻ ആ ഒറ്റ നിമിഷം കൊണ്ട്​ വെറുക്കപ്പെട്ടവനായെന്നും അനസ്​ സങ്കടപ്പെട്ടു. 

രാജ്യത്തെ പ്രമുഖ ക്ലബുകളിലും ദേശീയ കുപ്പായത്തിലും കളിക്കാനുള്ള മഹാഭാഗ്യം ലഭിച്ചിട്ടും മുണ്ടപ്പലം അറീനയെന്ന കൊച്ച്​ മൈതാനവും അവിടുത്തെ ക്ലബുമൊക്കെയാണ്​ അനസി​​​​െൻറ ​പ്രിയപ്പെട്ട ഇടം. ദേശീയ കുപ്പായത്തിലില്ലെങ്കിലും ​രാജ്യത്തി​​​​െൻറ ഫുട്​ബാൾ മാമാങ്കമായ ​െഎ.എസ്​.എല്ലിൽ അനസി​​​​െൻറ പ്രതിരോധ മികവ്​ കാണാമല്ലോ എന്ന ആശ്വാസത്തിലാണ്​ ഒാരോ ഫുട്​ബാൾ പ്രേമികളും. 

അഭിമുഖത്തി​​​​െൻറ പൂർണ്ണരൂപം മാധ്യമം ആഴ്​ചപ്പതിപ്പി​ൽ

 

Loading...
COMMENTS