Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_right‘ഞങ്ങൾ...

‘ഞങ്ങൾ കൊല്ലപ്പെട്ടേക്കാം; ഭയമില്ല’

text_fields
bookmark_border
‘ഞങ്ങൾ കൊല്ലപ്പെട്ടേക്കാം; ഭയമില്ല’
cancel

സുപ്രീംകോടതി വിധിക്ക് ശേഷം ശബരിമലയിൽ ആദ്യമായി ദർശനം നടത്തിയ യുവതികളാണ് കൊയിലാണ്ടി സ്വദേശിയും തലശേരി സ്ക ൂൾ ലീഗൽ സ്റ്റഡീസിൽ അസിസ്റ്റന്‍റ് പ്രഫസറുമായ ബിന്ദു അമ്മിണി (42)യും മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനക ദുർഗ (44)യും . ജനുവരി 2ന് പുലർച്ചെ നാലു മണിക്ക് പൊലീസ് സഹായത്തോടെയാണ് സന്നിധാനത്തെത്തി ദർശനം നടത്തിയത്. ശബരിമല ദർശനത്തെ കുറ ിച്ചും അതിന് ശേഷം നേരിടുന്ന ഭീഷണിയെ കുറിച്ചും ബിന്ദു അമ്മിണി 'മാധ്യമം' റിപ്പോർട്ടർ അനുശ്രീയുമായി നടത്തിയ അഭിമ ുഖത്തിൽ വിവരിക്കുന്നു...

നിങ്ങളെങ്ങനെ ശബരിമലയിൽ കയറി എന്നതല്ല, നിങ്ങളുടെ സുരക്ഷയാണ് ഇപ്പോൾ വലിയ ആശങ ്ക. നിങ്ങൾ സുരക്ഷിതരാണോ? പൊലീസിന്‍റെയും സർക്കാരിന്‍റെയും പൂർണ പിന്തുണ ലഭിക്കുന്നുണ്ടോ?

സത്യത്ത ിൽ പൊലീസിനെ പോലും അറിയിക്കാതെ സുഹൃത്തുക്കളുടെ വീട്ടിലാണ് ഞങ്ങൾ താമസിക്കുന്നത്. ഒരിക്കലും പൊലീസിനെ പൂർണമായി വ ിശ്വസിച്ചിട്ടില്ല. കയറുമ്പോഴും വിശ്വസിച്ചിട്ടില്ല. ഇറങ്ങിയിട്ടും വിശ്വസിച്ചിട്ടില്ല. കൂടുതൽ ആളുകൾ ശബരിമലയി ൽ കയറിക്കഴിയുമ്പോൾ പ്രതിഷേധങ്ങൾ കുറയുമെന്നാണ് പ്രതീക്ഷ. അടുത്ത ആഴ്ച മുതൽ ജോലിക്ക് പോയിത്തുടങ്ങണം എന്നാണ് കരു തുന്നത്.

ജോലിസ്ഥലത്ത് നിന്ന് വലിയ തോതിലുള്ള ആക്രമണം ഉണ്ടാകാനിടയുണ്ട്. പാർട്ടിയുടെയോ സംഘടനയുടെയൊ പേര് ഉപയോഗിക്കാതെ വ്യക്തിപരമായി ബലിദാനി ആകാൻ ചിലർ തയാറായിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. എതിർക്കുന ്ന സംഘടനകൾക്ക് ദോഷം ചെയ്യാത്ത രീതിയിലായിരിക്കും അവർ അത് പ്ലാൻ ചെയ്യുക. എന്നെ സംബന്ധിച്ച് അവിടെ കയറണമെന്നെ എനി ക്കുണ്ടായിരുന്നുള്ളൂ. ഇറങ്ങുന്ന നിമിഷം മുതൽ സാധാരണ ജീവിതം സാധ്യമാകണമെന്നാണ് കരുതിയിരുന്നത്. സുഹൃത്തുക്കൾ നി ർദേശമനുസരിച്ചാണ് ഇപ്പോൾ മാറിനിൽക്കുന്നത്. മരണത്തെ ഭീതിയോടെയൊന്നും കാണുന്നില്ല. എന്ത് സംഭവിച്ചാലും നേരിടും.

Kanaka-Durga-and-Bindu

പൊലീസിന്‍ റെ പിന്തുണ തേടിയിട്ടില്ല എന്നാണോ പറയുന്നത്?

പോകുന്നതിന് മുൻപ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നു. ദർ ശനം നടത്താൻ പുലർച്ചെ സമയം തെരഞ്ഞടുത്തത് ഞങ്ങളാണ്. 3 മണിക്ക് വലിയ തിരക്കുണ്ടാവില്ല എന്ന് നേരത്തെ മനസിലാക്കാൻ കഴ ിഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് അത്. പൊലീസിന് എങ്ങനെയെങ്കിലും ഞങ്ങളെ മടക്കിയയക്കണം എന്നായിരുന്നു ആഗ്രഹം. നിരാഹ ാരം കിടക്കാൻ തീരുമാനിച്ചപ്പോൾ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞു. അവസാനം അനുമതി തരാതിരുന്നപ്പോൾ 31ന് പത്രക്കാരെ കാണ ുമെന്ന് ഭീഷണിപ്പെടുത്തി. അങ്ങനെയൊക്കെയാണ് അനുമതി തന്നത്. നിങ്ങൾ അവിടെയെത്തൂ. പിന്നീട് ആലോചിക്കാം എന്ന് പൊലീസ ിന് പറയേണ്ടി വന്നു. പോകുന്ന കാര്യം മുൻപെ അറിയക്കേണ്ടെന്ന് ഞങ്ങൾ തീരുമാനിക്കുകയായിരുന്നു. പമ്പയിലെത്തിയിട്ടാ ണ് പൊലീസിനെ സമീപിച്ചത്.

പൊലീസിനെ നിങ്ങൾ ഉപയോഗപ്പെടുത്തുകയായിരുന്നു എന്നാണ് ബിന്ദു ഒരു അഭിമുഖത്തിൽ പറ ഞ്ഞത്. എന്നാൽ, യഥാർഥത്തിൽ സർക്കാരിന്‍റെ അജണ്ട നടപ്പാക്കാൻ അവർ നിങ്ങളെ ഉപയോഗപ്പെടുത്തുകയായിരുന്നില്ലേ?

റിപ്പോർട്ടർ അങ്ങനെ ചോദ്യം ചോദിച്ചപ്പോൾ അങ്ങനെ ഉത്തരം പറഞ്ഞു എന്നേയുള്ളൂ. പൊലീസിന് ഞങ്ങളുടെ മേൽ ഒരു ഘട്ടത്തിലും നിയന്ത്രണം ഉണ്ടായിരുന്നില്ല എന്നാണ് അർഥമാക്കിയത്. കാരണം ഞങ്ങളുടെ ഡിമാന്‍റ്സിന് മുന്നിൽ മുട്ടുമടക്കുകയായിരുന്നു അവർ. ഓരോ സമയവും ഞങ്ങൾ അവരെ സമ്മർദ്ദത്തിലാക്കി തീരുമാനമെടുക്കാൻ നിർബന്ധിക്കുകയായിരുന്നു. പൊലീസ് ഞങ്ങളെ നയിക്കുകയായിരുന്നില്ല. നമ്മൾ പോകുന്ന വഴിക്ക് പൊലീസിന് വരേണ്ടി വരുകയാണുണ്ടായത്.

സർക്കാറിന്‍റെ അജണ്ട നിങ്ങളിലൂടെ നടപ്പാക്കുകയായിരുന്നു എന്ന് പറയാമോ?

സന്നിധാനത്ത് കയറുന്നതുവരെ ദർശനം നടത്താൻ കഴിയുമെന്ന് ഉറപ്പില്ലായിരുന്നു. സർക്കാറിൽ വിശ്വാസമുണ്ടെന്ന് പറയുമ്പോഴും സംശയമുണ്ടായിരുന്നു, നടപ്പിലാക്കാൻ സഹായിക്കുമോ എന്ന്. ആദ്യത്തെ പ്രാവശ്യം ചന്ദ്രാനന്ദൻ റോഡ് വരെ എത്തിയതിനു ശേഷമാണ് ഞങ്ങൾ തിരിച്ചു വന്നത്. സർക്കാരോ പൊലീസോ വിചാരിച്ചിരുന്നുവെങ്കിൽ കടത്തിവിടാൻ പറ്റുമായിരുന്നു.

അതുകൊണ്ട് സർക്കാരിൽ 100 ശതമാനം വിശ്വാസമുണ്ടായിരുന്നില്ല. ഞങ്ങൾ തന്നെയാണ് ഞങ്ങളുടെ വഴി തീരുമാനിച്ചത്. അതുകൊണ്ട് സർക്കാർ ഞങ്ങളെ പ്രയോജനപ്പെടുത്തി എന്ന് പറയുന്നതിൽ അർഥമില്ല.

bindu

ദൃഢനിശ്ചയം കൊണ്ട് മാത്രമാണ് നിങ്ങൾക്ക് ശബരിമലയിലെത്താൻ കഴിഞ്ഞത് എന്ന കാര്യത്തിൽ തർക്കമില്ല. പക്ഷെ ഇത്രയും ദൃഢനിശ്ചമുള്ള യുവതികളെ കിട്ടുക എന്നത് സർക്കാറിന്‍റെയും ആവശ്യമായിരുന്നു.

ആയിരിക്കാം. എന്നെ സംബന്ധിച്ച് ഈ സർക്കാർ അഞ്ച് വർഷം പൂർത്തിയാക്കണമെന്നോ എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ തുടരണമെന്നോ ആഗ്രഹമൊന്നുമില്ല. എന്‍റെ മേഖല വേറെയാണ്. ഉള്ളിന്‍റെയുള്ളിൽ ഇടതാണെങ്കിലും കമ്യൂണിസ്റ്റാണെങ്കിലും ഞാൻ സി.പി.എം അല്ല. സി.പി.എമ്മിനോട് പല കാര്യത്തിലും വിയോജിപ്പാണുള്ളത്.

സർക്കാറിന് വേണമെങ്കിൽ ഇക്കാര്യത്തിന് വേണ്ടി പാർട്ടിക്കാരെ നിയോഗിക്കാമായിരുന്നല്ലോ. ജീവന് ഒരു സുരക്ഷിതത്വവുമില്ലാത്ത സാഹചര്യത്തിലാണ് ഇപ്പോൾ നിങ്ങൾ ജീവിക്കുന്നത്. ബിന്ദുവിന്‍റെ മകൾക്ക് സ്കൂളിൽ പോകാനോ ഭർത്താവിന് ജോലിയെടുക്കാനോ കഴിയുന്നില്ല.

സന്നിധാനത്ത് ദർശനം നടത്തിക്കൊണ്ടിരിക്കുമ്പോഴും ഞങ്ങൾ പൊലീസിനോട് പോരാടിക്കൊണ്ടിരിക്കുകയായിരുന്നു. 'സുരക്ഷാ പ്രശ്നമുണ്ട് വേഗം പോകാം' എന്നാണ് അവർ പറഞ്ഞു കൊണ്ടിരുന്നത്. ഞങ്ങൾക്ക് എവിടെയും നിൽക്കാൻ കഴിഞ്ഞിരുന്നില്ല. അവസാന നിമിഷം വരെ ഞങ്ങൾ പോരാടുകയായിരുന്നു. അത്തരത്തിൽ ഒരു സഹായവും ഞങ്ങൾക്ക് ലഭിച്ചിരുന്നില്ല.

ശബരിമലയിൽ കയറി എന്നതു കൊണ്ട് മാത്രമായില്ലല്ലോ... തുടർന്ന് ഒരു സാധാരണ ജീവിതം നിങ്ങൾക്ക് നയിക്കാൻ കഴിയുമ്പോൾ മാത്രമല്ലേ സർക്കാർ വിജയിച്ചു എന്ന് പറയുന്നതിൽ അർഥമുള്ളൂ.

എന്നെ സംബന്ധിച്ച് സർക്കാർ ഇതിൽ ഒരു കക്ഷിയേയല്ല. എനിക്ക് സംരക്ഷണം നൽകുകയെന്നത് അവരുടെ ഡ്യൂട്ടിയാണ്. ഞാൻ സംരക്ഷണം ആഗ്രഹിക്കുന്നത് സമൂഹത്തിൽ നിന്നാണ്.

bindhu-kanakadurga
ബിന്ദുവും കനകദുർഗയും

ആദ്യത്തെ തവണ ശബരിമലയിൽ ക‍യറാൻ ശ്രമിച്ചപ്പോൾ മുതൽ ഒളിവു ജീവിതമാണ് നിങ്ങൾ നയിക്കുന്നത്. ഇനിയുള്ള നിങ്ങളുടെ ജീവിതം എങ്ങനെയായിരിക്കും എന്ന് സങ്കൽപ്പിക്കാൻ കഴിയുന്നുണ്ടോ?

ഇനി ബിന്ദുവിന്‍റെ ഉദ്യമം വൃക്കദാനമാണെന്ന തരത്തിൽ പരിഹാസ്യമായ വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഞാൻ മുൻപേ എടുത്ത തീരുമാനമാണത്. അതിനായി ടെസ്റ്റുകളൊക്കെ നടത്തി. ഷുഗറും പ്രഷറും കൂടുതലായതു കൊണ്ടും എനിക്ക് തടി ഉള്ളതുകൊണ്ടും രണ്ട് മൂന്ന് വർഷത്തിനകം എനിക്കും ഈ പ്രശ്നമുണ്ടാകാം എന്ന ആരോഗ്യ രംഗത്തെ അധികൃതരുടെ അഭിപ്രായത്തിന്‍റെ ഭാഗമായി ഞാൻ പിന്മാറുകയാണ് ഉണ്ടായത്. ഇതെല്ലാം കഴിഞ്ഞ് എത്രയോ നാളുകൾക്ക് ശേഷമാണ് ശബരിമലയിലേക്ക് പോകുന്നത്. കിഡ്നി ഡൊണേഷൻ റിസ്ക്ക് ആണെന്ന് പറഞ്ഞ ഡോക്ടറോട് അന്നുതന്നെ ഞാൻ പറഞ്ഞത്, എനിക്കങ്ങനെ 100 വർഷം ജീവിച്ചിരിക്കണമെന്നൊന്നും ആഗ്രഹമില്ല. പത്ത് പതിനഞ്ച് വർഷം ഒക്കെ ജീവിക്കുമെങ്കിൽ ഭക്ഷണമൊക്കെ നിയന്ത്രിച്ച് കിഡ്നി ദാനം ചെയ്യാമെന്ന് തന്നെയാണ്.

ജനിച്ചാൽ നമ്മൾ എന്തായാലും മരിക്കും. എവിടെപ്പോയി ഒളിച്ചാലും അവർ ചെയ്യേണ്ട കാര്യങ്ങൾ ചെയ്തു എന്നിരിക്കും. ഒളിച്ചു ജീവിക്കുന്നതിനോട് എനിക്ക് താൽപര്യമൊന്നുമില്ല. അവർ എന്തെങ്കിലും ചെയ്യുകയാണെങ്കിൽ ചെയ്തോട്ടെ. അതിന്‍റെ തിരിച്ചടി അവർക്ക് കിട്ടും. ഞാൻ കൊല ചെയ്യപ്പെട്ടാൽ, അല്ലെങ്കിൽ കൈയും കാലും വെട്ടിയെടുത്താൽ ഈ പൊതുസമൂഹം കൃത്യമായി മനസിലാക്കുകയും ഇവിടെ സംഘ്പരിവാറിനെ വേരോടെ പിഴുതെറിയുകയും ചെയ്യും.

ദലിതുകളും ഫെമിനിസ്റ്റുകളും സഹായിച്ചില്ല എന്ന് ബിന്ദു പറഞ്ഞിരുന്നു. ആരെയെല്ലാമാണ് സമീപിച്ചത്.

കേരളത്തിലെ മിക്കവാറും എല്ലാ രാഷ്ട്രീയ പാർട്ടികളുമായും ഞാൻ ആശയവിനിമയം നടത്താൻ ശ്രമിച്ചിട്ടുണ്ട്. പലരും വ്യക്തിപരമായ പിന്തുണ അറിയിച്ചിരുന്നുവെങ്കിലും പുറത്ത് പറയാൻ മടിച്ചിരുന്നു. ആരുടേയും പേര് പറയാനൊന്നും എനിക്ക് താൽപര്യമില്ല. ഈ സമയത്ത് ഒരു ഭിന്നിപ്പ് ഉണ്ടാക്കാനും താൽപര്യമില്ല. ആ സമയത്ത് നിലപാട് എടുത്തിട്ടില്ലെങ്കിലും ഇനിയെങ്കിലും നിലപാട് എടുത്ത് വരണം എന്നാണ് എനിക്ക് പറയാനുള്ളത്. ഏതെങ്കിലും വ്യക്തികൾ പോയി ചെയ്യേണ്ട കാര്യമായിരുന്നില്ല ഇത് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.

'ഞാൻ പലരോടും പിന്തുണ ചോദിച്ചിട്ട് തരുന്നില്ല, തന്നില്ലെങ്കിൽ അവർ പ്ലിങ് ആകും' എന്ന് ഞാൻ സുഹൃത്തിന് മെസേജ് അയച്ചു. പ്ലിങ് എന്ന വാക്ക് എനിക്ക് ഉപയോഗിക്കേണ്ടി വന്നു. സുഹൃത്ത് അതോടെ എന്നോട് വഴക്കുണ്ടാക്കി. ഞാൻ ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ കയറുമെന്നായിരുന്നു എന്‍റെ നിലപാട്. പക്ഷെ പൊതുസമൂഹത്തിന്‍റെയും ദലിതുകളുടേയും ഫെമിനിസ്റ്റുകളുടേയും സംഘടനകളുടേയും പ്രതിനിധിയായി കയറണമെന്നായിരുന്നു എന്‍റെ ആഗ്രഹം. അതുകൊണ്ടാണ് പിന്തുണ ചോദിച്ചത്. ഇനിയെങ്കിലും സംഘ്പരിവാറിനെതിരെ എല്ലാവരും ഒന്നിച്ചു നിൽക്കണണം എന്നാണ് എന്‍റെ ആഗ്രഹം.

സവർണരുടെ ക്ഷേത്രത്തിൽ കയറുന്നതിനോട് ദലിതുകളിൽ ഒരു വിഭാഗത്തിന് എതിർപ്പുണ്ടായിരുന്നില്ലേ?

ഞാൻ മനസിലാക്കുന്നത് പിന്തുണക്കുന്ന പാർട്ടികൾക്കെല്ലാം അവരിലൂടെ ഇക്കാര്യം നടത്തണം എന്നായിരുന്നു ആഗ്രഹം. അവർക്ക് അവരുടെ നേതൃത്വത്തിൽ കയറിയെന്ന് വരുത്തണം. ക്രെഡിറ്റ് അവർക്ക് കിട്ടണം.

Sabarimala Police

യഥാർഥത്തിൽ ഒരു രാഷ്ട്രീയ പാർട്ടിയുടേയും പിന്തുണ നിങ്ങൾക്ക് ലഭിച്ചിരുന്നില്ലേ?

തൃപ്തി ദേശായ് വന്നപ്പോൾ അവർക്ക് പിന്തുണ അറിയിച്ചു കൊണ്ട് വണ്ടി ഏർപ്പാടാക്കി കൊടുക്കാം എന്ന് പറഞ്ഞ സംഘടനയാണ് സി.പി.ഐ (എം.എൽ) റെഡ്സ്റ്റാർ. മുമ്പ് ഞാൻ ഇവരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഞങ്ങൾ പോകുന്ന സമയത്ത് അവർ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. പോകുന്നതിന്‍റെ തലേന്ന് കൂടെ വരാമോ എന്ന് ചോദിച്ച് പലരേയും വിളിച്ചു. റെഡ്സ്റ്റാറിനേയും സമീപിച്ചിരുന്നു. ആരും സഹായിച്ചില്ല. സത്യം പറഞ്ഞാൽ ഒറ്റ നേതാക്കന്മാരും പാർട്ടിക്കാരും വിചാരിച്ചിട്ടില്ല, ഞങ്ങൾ കയറുമെന്ന്. അതാണ് കാര്യം. അപ്രതീക്ഷിതമായിരുന്നു എന്നതാണ് ഞങ്ങളുടെ വിജയം.

ഞാനും കനകദുർഗയും ഒരു കൂട്ടായ്മയുടെ ആഹ്വാന പ്രകാരമാണ് ഇറങ്ങിത്തിരിച്ചത്. 'നവോത്ഥാന കേരളം ശബരിമലയിലേക്ക്' എന്ന ഫേസ്ബുക്ക് കൂട്ടായ്മ ആദ്യസമയത്ത് ഞങ്ങളെ സഹായിച്ചിട്ടുമുണ്ട്. ആ സമയത്ത് നാലു പേരുണ്ടായിരുന്നു. രണ്ട് പേർക്ക് ഞങ്ങളുമായി അഭിപ്രായ വ്യത്യാസം വന്നു. ചാവേറാകേണ്ടവരല്ല നമ്മൾ എന്നും പൊലീസ് സംരക്ഷണം ഉണ്ടെങ്കിൽ മാത്രം പോയാൽ മതിയെന്നുമായിരുന്നു സംഘത്തിലുണ്ടായിരുന്ന ദിവ്യയുടെ നിലപാട്.

നിങ്ങളങ്ങനെയാണെങ്കിൽ തിരിച്ചു പൊയ്ക്കോളൂ... ഞങ്ങൾ പൊയ്ക്കോളാം എന്ന് പറഞ്ഞു. ഞങ്ങളുടെ കൂടെയുണ്ടായിരുന്ന സീനക്ക് പെട്ടെന്ന് ആർത്തവമായി. അപ്പോൾ ആ കുട്ടി വരണമെന്ന് വാശി പിടിച്ചു. ആർത്തവം അശുദ്ധിയല്ല എന്നത് ശരിയാണ്. പക്ഷെ ഈ ഒരു സാഹചര്യത്തിൽ ശബരിമലയിൽ പോയി പൊലീസ് കസ്റ്റഡിയിലായാൽ പ്രശ്നമാകും എന്നറിഞ്ഞു കൊണ്ടാണ് സീനയോട് വരണ്ട എന്ന് പറഞ്ഞത്.

ശരിയല്ല എന്നെനിക്കറിമായിരുന്നിട്ടും അങ്ങനെ ഒരു തീരുമാനമെടുക്കേണ്ടി വരികയായിരുന്നു. സീനയെ ഒഴിവാക്കിയതിൽ എനിക്ക് വിഷമമുണ്ട്. പക്ഷെ സംഘികൾക്ക് കലാപം അഴിച്ചുവിടാൻ കാരണമാകണ്ടെന്ന് കരുതിയായിരുന്നു അത്. ഞങ്ങൾ നാലുപേരും കൂടിയുള്ള ഫോട്ടോ ഒക്കെ പിന്നീട് സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു.

മാധ്യമങ്ങൾ ആണ് ആദ്യത്തെ തവണ കയറാൻ അനുവദിക്കാതിരുന്നത് എന്നാണ് ബിന്ദു തന്നെ പറഞ്ഞത്. പക്ഷെ ഇതിനു ശേഷം നിരന്തരം നിങ്ങൾ മാധ്യമങ്ങൾക്ക് അഭിമുഖം നൽകുന്നുമുണ്ട്. ഇത് രണ്ടും തമ്മിൽ വൈരുധ്യമില്ലേ?

ഞങ്ങൾ കയറിക്കഴിഞ്ഞല്ലോ.. അന്ന് ഞങ്ങൾ കയറുമ്പോൾ അവിടെ കൂടിയ മീഡിയയോട് പറഞ്ഞതാണ് ഒന്ന് മാറിനിൽക്കൂ. ഞങ്ങളുടെ ജീവന് തന്നെ ഭീഷണിയാണെന്ന്. അന്ന് ജനം ടിവിയും മാതൃഭൂമിയും ഒക്കെ പറഞ്ഞത്, അത് ഞങ്ങളുടെ ജോലിയാണെന്നാണ്. മാധ്യമങ്ങൾ കുറച്ചൊക്കെ എത്തിക്സ് പാലിക്കണം. ഞങ്ങൾ എവിടെപ്പോയി, ഏത് ലോഡ്ജിൽ താമസിച്ചു, ആരുടെ കൂടെ താമസിച്ചു എന്നൊക്കെ ലൈവ് കാണിച്ചു കൊണ്ടിരിക്കുന്ന മാധ്യമങ്ങൾ എന്താണ് ചെയ്തു കൊണ്ടിരിക്കുന്നത് എന്നെനിക്ക് മനസിലാകുന്നില്ല. സ്വകാര്യത സൂക്ഷിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. ബി.ബി.സിയൊക്കെ നമ്മളോട് അനുവാദം ചോദിച്ചിട്ടാണ് ഇക്കാര്യങ്ങളൊക്കെ വെളിപ്പടുത്തിയത്. മലയാളത്തിലെ ചില മാധ്യമങ്ങൾ ഇത്തരം ധാർമികതയൊന്നും പുലർത്തുന്നില്ല.

sabarimala-women-entry

നിങ്ങൾ ശബരിമലയിൽ കയറിയതിനു ശേഷം കേരളത്തിൽ കലാപ ബാധിതമായി മാറുകയായിരുന്നു.

അത് ശരിക്കും ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. ഞങ്ങളെ രണ്ടുപേരേയും മാത്രമായിരിക്കും ലക്ഷ്യംവെക്കുക എന്നായിരുന്നു പ്രതീക്ഷ. ഇത്തരത്തിൽ വടിവാളും മഴുവുമായി നടന്ന് കലാപം അഴിച്ചു വിടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ സംഘ്പരിവാർ ഈ സമരം തുടരുമായിരുന്നുവെങ്കിൽ ഇതിലും വലിയ കലാപം ഉണ്ടാക്കുമായിരുന്നു. ഞങ്ങൾ പോയതു കൊണ്ട് കലാപത്തിന്‍റെ രൂക്ഷത കുറയുകയായിന്നു എന്നേ ഞാൻ പറയൂ.

കലാപമുണ്ടാകുമെന്ന് അറിഞ്ഞിരുന്നുവെങ്കിൽ തീരുമാനത്തിൽ നിന്ന് പിന്മാറുമായിരുന്നോ?

ശബരിമലയിൽ എത്തണമെന്ന് ഉറച്ച തീരുമാനമെടുത്തിരുന്നു. പക്ഷെ കലാപം ഉണ്ടാക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opinionkerala newssabarimala women entryopen forumSabarimala News
News Summary - Advocate Bindu Interview Sabarimala Entry-Open Forum
Next Story