Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഅരമന രഹസ്യങ്ങൾ...

അരമന രഹസ്യങ്ങൾ അങ്ങാടിപ്പാട്ട്​

text_fields
bookmark_border
അരമന രഹസ്യങ്ങൾ അങ്ങാടിപ്പാട്ട്​
cancel

''വൈദികരുടെ ലൈംഗികപീഡനങ്ങൾ വെളിപ്പെടുത്തിയതോടെ വിശ്വാസികളെ ഉപയോഗിച്ച്​ നേരിടാനാണ്​​ സഭ ശ്രമിച്ചത്​​. മഠത്തിനു മുന്നിൽ പന്തംകൊളുത്തി പ്രകടനം നടത്തി. കോലം കത്തിച്ചു. അസഭ്യങ്ങൾ തുടർന്നു. മൂന്നു മണിക്കൂർ മഠത്തിനോട്​ ചേർന്ന്​ മൈക്ക്​ ഉപയോഗിച്ച്​ അധിക്ഷേപിച്ചു. സമൂഹമാധ്യമങ്ങളിലൂടെയും അപമാനിച്ചു. എന്നാൽ, വെളിപ്പെടുത്തലുകൾ പല കന്യാസ്​ത്രീകൾക്കും പ്രചോദനമായി​. ലൈംഗികാതിക്രമങ്ങളുൾപ്പെടെ പലതരം അനീതികൾ പുറത്തുപറയാൻ ധൈര്യമുണ്ടായി. സാമൂഹികാവസ്​ഥ കൂടുതൽ മെച്ചപ്പെട്ടാലേ അവർ മുന്നോട്ടുവരൂ. പേടിയുള്ളവരാണ്​ അധികവും. ഈ വ്യവസ്​ഥിതിക്ക്​ മാറ്റം വരാനാണ്​ ജസ്​റ്റിസ്​ ഫോർ ലൂസി കൂട്ടായ്​മ ഉണ്ടാക്കിയത്​​. മഠങ്ങളിലെ പീഡനങ്ങളെക്കുറിച്ച്​ സമൂഹത്തിൽ അവബോധമുണ്ടാക്കാൻ കൂട്ടായ്​മയിലൂടെ സാധിച്ചിട്ടുണ്ട്​.

സ്​ത്രീകൾ തെരുവിലേക്ക്​ വലിച്ചെറിയപ്പെടാതിരിക്കാനുള്ള സാഹചര്യം ഉറപ്പുവരുത്തുകയാണ്​ ലക്ഷ്യം. ഒരു സുപ്രഭാതത്തിൽ കാര്യങ്ങൾ പറയാൻ ഇറങ്ങിയതല്ല. കാലങ്ങളായി ആലോചിച്ചുറപ്പിച്ചതാണ്​. പറഞ്ഞാൽ അംഗീകരിക്കുമെന്ന്​ കരുതിയിട്ടില്ല. ​സാമൂഹിക ബഹിഷ്​കരണമാണ്​ യഥാർഥത്തിൽ നടക്കുന്നത്​. ​ പുസ്​തകത്തി​​​​െൻറ കോപ്പികൾ കത്തിച്ചു. അധികാരികൾക്കു മാത്രമേ പരാതികൾ വത്തിക്കാനിൽ മാർപാപ്പയുടെ അടുത്ത്​ എത്തിക്കാൻ കഴിയൂ. ഫ്രാ​ങ്കോ മുളയ്​ക്കലിനെ കൂടുതൽ പിന്തുണച്ചത്​ ബിഷപ്പുമാരും കർദിനാൾമാരുമാണ്​. ഈ വശം മാത്രമേ പോപ്​ അറിയൂ. അവസരം ലഭിച്ചാൽ അദ്ദേഹത്തെ കാര്യങ്ങൾ അറിയിക്കും​. മഠത്തിൽനിന്ന്​ പുറത്താക്കാൻ ശ്രമം തുടരുകയാണ്​'' -സിസ്​റ്റർ ലൂസി കളപ്പുര പറയുന്നു.

അടുത്തകാലത്ത്​ കേരളത്തെ പിടിച്ചുലച്ചതാണ്​ വൈദികരുടെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച കന്യാസ്​ത്രീകളുടെ വെളിപ്പെടുത്തൽ. മഠങ്ങളി​ലെ സ്​ത്രീജീവിതങ്ങളുടെ സഹനങ്ങൾ പുറംലോകമറിയുകയായിരുന്നു. പക്ഷേ, വാദിയെ പ്രതിയാക്കുന്ന പതിവു നടപടികളാണ്​ ഉണ്ടായത്​. ​ ബിഷപ്പിനെ സംരക്ഷിക്കാനായിരുന്നു ശ്രമം​. ആരോപണവിധേയനായ ജലന്ധർ ബിഷപ്​ ഫ്രാ​േങ്കാ മുളയ്​ക്കലിനെ അറസ്​റ്റ്​ ചെയ്യുന്നതുവരെ സിസ്​റ്റർ അനുപമയുടെ നേതൃത്വത്തിൽ കന്യാസ്​ത്രീകൾ സമരത്തിനിറങ്ങി. പേരിന്​ അറസ്​റ്റുണ്ടാ​യെങ്കിലും ​ഫ്രാ​േങ്കാക്ക്​ ജാമ്യം കിട്ടി. ജാമ്യം നീട്ടുകയും ചെയ്​തു. വിചാരണയും നീളുകയാണ്​​. ബലാത്സംഗംചെയ്​ത കന്യാസ്​ത്രീക്കെതിരെ അപവാദം പ്രചാരണം നടത്തിയതിനും ഫ്രാ​ങ്കോക്കെതിരെ കേസുണ്ട്​. കേസ്​ ഒതുക്കാനും ​ഫ്രാ​േങ്കാ രംഗത്തുണ്ട്​.

ഫ്രാ​ങ്കോക്കെതിരെ സമരം നടത്തിയവരിൽ സിസ്​റ്റർ ലൂസിയും ഉണ്ടായിരുന്നു. വിവാദ വെളിപ്പെടുത്തലുകളടങ്ങിയ ലൂസിയുടെ ആത്മകഥ തടയാൻ ശ്രമമുണ്ടായി. വൈദികർ​ നാലു തവണ ലൈംഗികപീഡനശ്രമം നടത്തിയതായും കൊട്ടിയൂർ പീഡനക്കേസ്​ പ്രതി ഫാ. റോബി​​​​െൻറ പരസ്​ത്രീബന്ധങ്ങ​ളും സിസ്​റ്ററി​​​​െൻറ 'കർത്താവി​​​​െൻറ നാമത്തിൽ' എന്ന പുസ്​തകത്തിലുണ്ട്​. മഠങ്ങളിലെ ലൈംഗികപീഡനങ്ങളെക്കുറിച്ച്​ വർഷങ്ങൾക്കുമു​േമ്പ സിസ്​റ്റർ ജസ്​മിയും പറഞ്ഞിരുന്നു. പിന്നീട്​ അവർ മഠമുപേക്ഷിച്ചു. സിസ്​റ്റർ അഭയയുടെ ​െകാല ഇന്നും ചോദ്യചിഹ്നമാണ്​.

നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിനു ശ്രമിച്ച ​സംഭവത്തിൽ സിനിമാ മേഖലയിലെ ഭൂരിഭാഗം സ്​ത്രീകളും രംഗത്തിറങ്ങിയിരുന്നു. കുറ്റാരോപിതനെ രക്ഷിക്കാൻ നടന്ന കളികളും കേരളം കണ്ടു. ഇന്നും തുടരുന്നു. ആ സംഭവത്തിനുശേഷമാണ്​ പാവാ..ടാ എന്നൊരു പ്രയോഗംതന്നെ വന്നത്​​. സിനിമാ മേഖല, മാധ്യമസ്​ഥാപനങ്ങൾ, ചെറുകിട കച്ചവടസ്​ഥാപനങ്ങൾ തുടങ്ങി എല്ലാ ഇടങ്ങളിലും സ്​ത്രീകൾക്കെതിരെ അതിക്രമങ്ങളുണ്ട്​. പലരും പറയാൻ മടിക്കുന്നു​. സ്​ത്രീകളുടെ പ്രശ്​നങ്ങൾ കൈകാര്യംചെയ്യാൻ വനിത കമീഷനുണ്ട്​. എന്നാൽ, സർക്കാർ സംവിധാനം എന്നതിനപ്പുറം കാര്യക്ഷമമായി, സ്വതന്ത്രമായി പ്രവർത്തിക്കാനാകുന്നുണ്ടോ എന്നത്​ സംശയമാണ്​. വാള​യാർ അടക്കം പല കേസുകളിലും കമീഷ​​​​​െൻറ മൗനത്തിൽ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു.

കൂറുമാറുന്ന ഇരകൾ
ലൈംഗികപീഡന, കൂട്ടബലാത്സംഗ, പെൺവാണിഭക്കേസുകളുടെ ചരിത്രത്തിന്​ ഒരു പൊതുസ്വഭാവമുണ്ട്​. ഇരകളെല്ലാം കൂറുമാറിയിട്ടുണ്ടാകും. പ്രലോഭനത്തിനോ ഭീഷണിക്കോ സമ്മർദത്തിനോ വഴങ്ങിയാകുമത്. കേസ്​ വന്നതോടെ ഇരകളുടെ ജീവിതം ദുരിതപൂർണമാകും. ജീവിതത്തിലേക്ക് തിരിച്ചുപോകാനാവില്ല. കൂറുമാറ്റത്തിന് മികച്ച ഉദാഹരണമാണ് ഐസ്ക്രീം കേസ്. ഒരു ഐസ്ക്രീം-ബ്യൂട്ടി പാർലറുമായി ബന്ധപ്പെട്ടു നടന്ന പെൺവാണിഭമാണ് ഐസ്ക്രീം കേസ്. വിചാരണയുടെ ഒരുഘട്ടമെത്തിയപ്പോൾ ഇരകളാരും കുറ്റാരോപിതരെ തിരിച്ചറിഞ്ഞില്ല. നടന്നത്​ പറഞ്ഞില്ല. സത്യം തെളിയിക്കാൻ പ്രോസിക്യൂട്ടറുടെ ഇടപെടലുമുണ്ടായില്ല. വെളിപ്പെടുത്താൻ​ മുന്നോട്ടുവന്നത് ഒരു യുവതി മാത്രമാണ്. എന്നാൽ, ആ കേസിനും തുമ്പുണ്ടായില്ല.

യുവതി അന്നത്തെ മന്ത്രി​െക്കതിരെ പരസ്യ പ്രസ്താവന നടത്തിയതോടെ ദേശീയ ശ്രദ്ധയാകർഷിച്ച സംഭവമാണിത്. എന്നാൽ, പിന്നീട് യുവതിയും മൊഴിമാറ്റി. പ്രതികളെ കോടതി വെറുതെവിട്ടു. സര്‍ക്കാർ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും തള്ളി. സാക്ഷികൾ മൊഴിമാറ്റിയ സാഹചര്യത്തിൽ നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിധി. മൊഴിമാറ്റത്തിലെ പണമൊഴുക്കിനെക്കുറിച്ച്​ പിന്നീട്​ വെളിപ്പെടുത്തലുകളുണ്ടായി. 90കളുടെ തുടക്കത്തിൽ ചെറിയ പെൺകുട്ടികളെ ഉപയോഗിച്ചുള്ള പെൺവാണിഭം വ്യാപകമായ കാലമായിരുന്നു അത്. പല സ്കൂളുകളി​െലയും കുട്ടികൾ കെണികളിൽ കുടുങ്ങി. ചിലർ ആത്മഹത്യ ചെയ്തു. ചിലർ മാനസികവിഭ്രാന്തിയിൽ പെട്ടു. അങ്ങനെ ജീവിതം അവതാളത്തിലായ നിരവധി കുട്ടികളുണ്ട്.

സ്ത്രീസുരക്ഷ പദ്ധതികൾ

നിർഭയ
സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ കേരള പൊലീസ് 2015 മുതൽ നടപ്പാക്കിയത്​. പദ്ധതി സംസ്ഥാനത്തെ മുഴുവൻ സ്ത്രീകളിലും എത്തിക്കാൻ എല്ലാ ജില്ലയിലും ജില്ല പൊലീസ് മേധാവികളുടെ മേൽനോട്ടത്തിൽ സ്വയം പ്രതിരോധ സ​​​െൻററുകളുണ്ട്​. ആറു വയസ്സുള്ള കുട്ടികൾ മുതൽ വൃദ്ധരായ സ്ത്രീകൾക്കുവരെ പരിശീലനം നൽകും. ആത്മവിശ്വാസം വർധിപ്പിക്കുകയും സാമൂഹിക ജീവിതത്തിൽ കൂടുതൽ കരുത്തോടെ ഇടപെടുന്നതിന് പ്രാപ്തരാക്കുകയുമാണ് ലക്ഷ്യം.

നിഴൽ
അസമയത്ത് വഴിയിൽ ഒറ്റപ്പെടുന്ന വനിത യാത്രക്കാർക്കും മുതിർന്ന പൗരന്മാർക്കും സഹായം. കേരള പൊലീസ് തുടങ്ങിയ പദ്ധതി. ഏതു​ ജില്ലയിൽനിന്നും ഏതു സമയവും 112 എന്ന നമ്പറിൽ ബന്ധപ്പെടാം.

സ്മാഷ് ബോർഡ്
ലൈംഗികാതിക്രമങ്ങൾ അതിജീവിച്ചവർക്ക് നിയമസഹായത്തിന്​ അവസരമൊരുക്കുന്ന ആപ്ലിക്കേഷൻ. അഭിഭാഷകരെയും മാധ്യമപ്രവർത്തകരെയും ബന്ധപ്പെടാൻ സൗകര്യം. പേരും നമ്പറടക്കമുള്ള വിവരങ്ങളും. വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.

ഓർക്കുക ഈ നമ്പറുകൾ
ക്രൈം സ്​റ്റോപ്പർ 1090
പൊലീസ് കൺട്രോൾ റൂം 100
പിങ്ക് പൊലീസ് 1515
ചൈൽഡ് ൈലൻ 1098
സ്ത്രീസുരക്ഷ 1091

(തുടരും)

Show Full Article
TAGS:Women Abuse women attack Malayalam Article 
Next Story