Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഇത്​ ഹിന്ദുത്വം...

ഇത്​ ഹിന്ദുത്വം വേരുറപ്പിച്ച മണ്ണ്​

text_fields
bookmark_border
ഇത്​ ഹിന്ദുത്വം വേരുറപ്പിച്ച മണ്ണ്​
cancel

സാ​​മ്പ്രദായിക തെരഞ്ഞെടുപ്പ്​ വിശകലന രീതി അനുസരിച്ച്​ കണക്കുകൂട്ടൽ നടത്തിയവർക്കൊക്കെ പിഴച്ചു. ബി.ജെ.പി മുന ്നേറ്റം പ്രവചിച്ച എക്​സിറ്റ്​ പോളുകൾ അപ്പടി വിഴുങ്ങാൻ വലിയൊരു വിഭാഗം മടിച്ചത്​ കടലാസിലെ കണക്കുകൾ നേരെ വിപര ീതം പറഞ്ഞതുകൊണ്ടായിരുന്നു.

​യു.പിയിൽ എസ്​.പിയും ബി.എസ്​.പിയും ​േചർന്നാൽ ബി.ജെ.പി വെള്ളംകുടിക്കുമെന്നത്​ ല ളിതയുക്​തിയാണ്​. പക്ഷെ സംഭവിച്ചത്​ തിരിച്ചായിരുന്നു. ബംഗാളിലും കർണാടകയിലും ഒഡിഷയിലും മധ്യപ്രദേശിലും രാജസ്​ ഥാനിലുമെല്ലാം മോദി വിരുദ്ധവോട്ടുകൾക്കായിരുന്നു മുൻതൂക്കം. എന്നാൽ ​കാവിക്കൊടുങ്കാറ്റിൽ എല്ലാം ഒലിച്ചുപേ ായി.

നരേന്ദ്ര മോദിക്ക്​ ഒരിക്കൽ കൂടി അവസരം നൽകണമെന്ന നിലയി​ലേക്ക്​ വോട്ടർമാരെത്തിയത്​ വികസനം മോഹിച്ച ോ രാജ്യത്ത്​ സുസ്​ഥിര ഭരണം കാംക്ഷിച്ചോ ആയിരുന്നില്ല. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമടക്കമുള്ളവർ അക്കാര് യം പറഞ്ഞ്​ വോട്ടു ചോദിച്ചിട്ടുമില്ല. പകരം വർഗീയ കാർഡിറക്കുകയാണ്​ എളുപ്പമെന്ന്​ അവർക്കറിയാം. വർഷങ്ങളായി തങ് ങൾ വെറുപ്പി​​െൻറ രാഷ്​ട്രീയം വിത്തിട്ട്​ വളർത്തി കാവിപടർത്തിയ മനസ്സുകളിൽ താമര മാത്രം പ്രതിഷ്​ഠിക്കാൻ എളുപ്പമാണ്​.

ദുർഗ പൂജയുടെ സമയമല്ല, മുഹർറത്തി​​െൻറ സമയമാണ്​ മ​ാറ്റേണ്ടതെന്ന്​ യോഗി ആതിഥ്യനാഥ്​ പറയു​േമ്പാൾ ജനം ആവേശംകൊണ്ട്​ നിർത്താതെ കൈയടിക്കുകയായിരുന്നു. നിങ്ങൾക്ക്​ നിങ്ങളുടെ അലി, ഞങ്ങൾക്ക്​ ബജ്​രങ്​ ബാലി എന്നായിരുന്നു മ​െ​റ്റാരു വർഗീയ ആഹ്വാനം. രാഹുൽ ഗാന്ധി വയനാട്ടിൽ മത്​സരിക്കാൻ തീരുമാനിച്ചപ്പോൾ പ്രധാനമന്ത്രിയുടെ പ്രതികരണം ഹിന്ദുക്കളെ​ പേടിച്ച്​ മുസ്​ലിം മണ്ഡലത്തിലേക്ക്​ രാഹുൽ രക്ഷപ്പെട്ടു എന്നായിരുന്നു.

​മതേരതത്വം അപകടത്തിലാകുന്നതിലെ വേവലാതിയും ഫാസിസ്​റ്റ്​ പ്രത്യയശാസ്​ത്രത്തിലേക്ക്​ രാജ്യം ചുവടു​െവക്കുന്നതിലെ അങ്കലാപ്പും കുറച്ച്​ രാജ്യസ്​നേഹികളുടെയും ന്യൂനപക്ഷങ്ങളുടെയും കമ്യൂണിസ്​റ്റുകളുടെയും മാത്രം പ്രശ്​നമാണിന്ന്​. തീവ്രദേശീയതയിലും ഹിന്ദുത്വ വിചാരധാരയിലും വിശ്വസിക്കുന്നവർക്ക്​ മുമ്പിൽ അഴിമതിയും തൊഴിലില്ലായ്​മയും ഭരണത്തിലെ പിടിപ്പുകേടും പരാജയങ്ങളും ഒന്നും ഏശിയില്ല.

ഇന്ത്യയെ ഹിന്ദു രാഷ്​ട്രമാക്കി മാറ്റുമെന്ന്​ ​നാളെ ബി​.ജെ.പി പ്രഖ്യാപിച്ചാൽ അത്യാഹ്ലാദത്തോടെ കൈയടിക്കാൻ ജനകോടികളായിക്കഴിഞ്ഞു. വർഗീയത അത​ി​​െൻറ അക്ര​മ​േണാൽസുകതയുടെ വേരുകൾ ഹിന്ദു മനസ്സുകളിൽ ആഴത്തിൽ പടർത്തിക്കഴിഞ്ഞിരിക്കുന്നു എന്നതാണ്​ ഇൗ ഫലത്തിലെ മുഖ്യസൂചന.ദേശീയമെന്ന വിശേഷണത്തോടെ പ്രവർത്തിക്കുന്ന ഏതാനും ഇംഗ്ലീഷ്​-ഹിന്ദി ചാനലുകൾ ഇൗ തെരഞ്ഞെടുപ്പ്​ കാലത്ത്​ വീക്ഷിച്ചവർക്കറിയാം, അന്ധമായ മോദി ഭക്​തിയിൽ ആറാടുകയായിരുന്നു അവ. ബലാക്കോട്ട്​ ആക്രമണത്തോടെ അത്​ മൂർധന്യത്തിലെത്തി.

പ്രതിപക്ഷത്തെ ഒന്നടങ്കം പാക്​ വക്​താക്കളായി ചിത്രീകരിച്ച്​ തീവ്ര ദേശീയ വികാരം ആളിക്കത്തിക്കാനുള്ള മത്സരമായിരുന്നു മിനി സ്​ക്രീനിൽ. രാഹുലും മമതയും മായാവതിയുമെല്ലാം ശത്രുക്കളോട്​ കൂറുപുലർത്തുന്നവരാണെന്ന്​ പച്ചയായി വിളിച്ചുപറഞ്ഞ ഇൗ ചാനലുകളും അതിലെ അവതാരകരും മോദിയുടെ രണ്ടാം വരവ്​ എളുപ്പമാക്കിയതിൽ വളരെ വലിയ പങ്കുതന്നെ വഹിച്ചു.

മറുഭാഗത്ത്​ കോൺഗ്രസ്​ വല്ലാതെ നിരാശപ്പെടുത്തി. രാഹുലും പ്രിയങ്കയും വിശ്രമമില്ലാതെ മോദിയെ ആക്രമിച്ചെങ്കിലും ഒരു ഇളക്കവും ഉണ്ടാക്കാനായില്ല. കഴിഞ്ഞ തവണ 44 സീറ്റുണ്ടായിരുന്ന കോ​ൺഗ്രസ്​ ഇത്തവണ ചുരുങ്ങിയത്​ 100 കടക്കുമെന്ന്​ കരുതിയെങ്കിലും അധികം ലഭിച്ചത്​ വിരലിലെണ്ണാവുന്ന സീറ്റ്​ മാത്രം. കേരളവും പഞ്ചാബും ഇല്ലെങ്കിൽ കോ​ൺഗ്രസ്​ തകർന്നു തരിപ്പണമായേനെ. കിട്ടിയതി​​െൻറ പകുതിയും ഇൗ രണ്ടു സംസ്​ഥാനങ്ങളിൽ നിന്നായിരുന്നു. 14 സംസ്​ഥാനങ്ങളിൽ കോൺഗ്രസി​​െൻറ പൊടിപോലും കണ്ടുപിടിക്കാനില്ല.

രാജ്യത്ത്​ ബി.ജെ.പി പച്ചപിടിക്കാത്ത തുരുത്തുകൾ വിരലിലെണ്ണാവുന്നവ മാത്രം. അതിലൊന്നു നമ്മുടെ കേരളമാണ്​. പക്ഷെ അപ്പോഴൂം വർഗീയതയുടെ വിഷബീജങ്ങൾ ഇവിടെയും അതിവേഗത്തിൽ പടരു​ന്നുണ്ടെന്ന്​ വോട്ടകണക്കുകൾ കാണിക്കുന്നു.

Show Full Article
TAGS:2019 Loksabha elections narendra modi bjp opinion malayalam news 
Next Story