ട്രം​പി​ൽനി​ന്ന്​ മ​റ്റെ​ന്താ​ണ്​  പ്ര​തീ​ക്ഷി​ക്കേ​ണ്ട​ത്​?

07:24 AM
20/07/2019

ഏ​ക​ദേ​ശം 30 വ​ർ​ഷം മു​മ്പ്, സോ​മാ​ലി​യ​യി​ൽ ആ​ഭ്യ​ന്ത​ര​യു​ദ്ധം ക​ത്തി​പ്പ​ട​രു​േ​മ്പാ​ൾ, തൊ​ട്ട​ടു​ത്ത കെ​നി​യ​ൻ അ​തി​ർ​ത്തി​യി​ലെ ദ​ബാ​ബ്​  ക്യാ​മ്പി​ലേ​ക്ക്​ പാ​ഞ്ഞെ​ത്തി​യ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന്​ നി​രാ​ലം​ബ​രി​ൽ ഒ​രാ​ളാ​യി​രു​ന്നു നൂ​ർ ഉ​മ​ർ മു​ഹ​മ്മ​ദ്. ര​ണ്ടു വ​ർ​ഷ​ത്തെ ദു​രി​ത​ത്തി​നു​ശേ​ഷം ആ ​കു​ടും​ബം അ​മേ​രി​ക്ക​യി​ലെ​ത്തി. ആ ​അ​ഭ​യാ​ർ​ഥി കാ​ല​ഘ​ട്ട​ത്തി​ലാ​ണ്​ നൂ​ർ ഉ​മ​റി​െ​ൻ​റ ഇ​ള​യ മ​ക​ൾ ഇ​ൽ​ഹാ​ൻ ജീ​വി​തം ക​രു​പ്പി​ടി​പ്പി​ക്കു​ന്ന​ത്. ന്യൂ​യോ​ർ​ക്കി​ലും വെ​ർ​ജീ​നി​യ​യി​ലും മിനിയാ​പോ​ളി​സി​ലു​മൊ​ക്കെ​യാ​യി ന​ട​ന്ന പ​ഠ​ന​കാ​ല​ത്തുത​ന്നെ,  വം​ശീ​യാ​ധി​ക്ഷേ​പ​ങ്ങ​ൾ​ക്കെ​തി​രാ​യും അ​ഭ​യാ​ർ​ഥിക്ഷേ​മ​ത്തി​നും ന​ട​ന്ന സ​മ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ൽ​ഹാ​ൻ. രണ്ടായിരാമാണ്ടിൽ 17ാം ​വ​യസ്സി​ൽ അ​മേ​രി​ക്ക​ൻ പൗ​ര​ത്വം നേ​ടി​യ അവർ,  മി​ന​ിസോ​ട ലെ​ജി​സ്​ലേ​റ്റി​വി​ലേ​ക്കും യു.​എ​സ്​ ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ലേ​ക്കു​ം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്​ ഈ ​സ​മ​ര​ത്തി​െ​ൻ​റകൂ​ടി ഭാ​ഗ​മാ​യാ​ണ്. ഇ​ന്ന്, ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ൽ ഡെ​മോ​ക്രാ​റ്റി​ക്​ പാ​ർ​ട്ടി​യു​ടെ ക​രു​ത്തു​റ്റ ശ​ബ്​​ദ​മാ​ണ്​ അവർ. റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ കു​ടി​യേ​റ്റവി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കും യു​ദ്ധവെ​റി​ക്കു​മെ​തി​രെ സ​ഭ​യി​ൽ പ​ല​ത​വ​ണ ആ​ഞ്ഞ​ടി​ച്ചി​ട്ടു​ണ്ട്. അ​മേ​രി​ക്ക വീ​ണ്ടു​മൊ​രു പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക്​ ക​ട​ക്കാ​നി​രി​ക്കെ, ഇ​ൽ​ഹാ​നെ​പ്പോ​ലു​ള്ള ‘വി​മ​തശ​ബ്​​ദ’​​ങ്ങ​ളെ വം​ശീ​യ​ത​യു​ടെ പ​ഴ​യ ആ​യു​ധ​ംകൊ​ണ്ടു​ത​ന്നെ നി​ശ്ശ​ബ്​​ദ​മാ​ക്കാ​നാ​ണ്​ പ്രസിഡൻറ്​ ട്രം​പി​െ​ൻ​റ പ​രി​പാ​ടി. അ​തി​െ​ൻ​റ ആ​ദ്യ​വെ​ടി മു​ഴ​ങ്ങി​ക്ക​ഴി​ഞ്ഞു. ഇ​ൽ​ഹാ​ൻ അ​ട​ക്കം ഡെ​മോ​ക്രാ​റ്റി​ക്​ പാ​ർ​ട്ടി​യു​ടെ നാ​ലു​ വ​നി​ത അം​ഗ​ങ്ങ​ൾ​ക്കെ​തി​രെ​ ഒ​രാ​ഴ്​​ചമു​മ്പ്​ ട്രം​പ്​ നടത്തിയ വം​ശീ​യ പ​രാ​മ​ർ​ശം അതായിരുന്നു. നാ​ലു​ പേ​രി​ൽ ഇ​ൽ​ഹാ​നൊ​ഴി​കെ​യു​ള്ള​വ​ർ ട്രം​പി​െ​ൻ​റ ക​ണ്ണി​ൽ ജ​ന്മം​കൊ​ണ്ട​​െല്ല​ങ്കി​ലും വി​ദേ​ശി​ക​ളാ​ണ്. ഇ​ൽ​ഹാ​ൻ ക​ല​ർ​പ്പി​ല്ലാ​ത്ത അ​ഭ​യാ​ർ​ഥി​യും. അ​തി​നാ​ൽ, അ​വ​ർ ആ​ദ്യം ‘സ്വ​ന്തം’ രാ​ജ്യ​ത്തെ പ്ര​ശ്​​ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​​ട്ടെ​യെ​ന്നാ​ണ്​ ട്രം​പ്​ ട്വി​റ്റ​റി​ൽ ആ​ക്രോ​ശി​ച്ച​ത്. ഇ​ൽ​ഹാ​നെ ‘സ്വ​ന്തം രാ​ജ്യ​ത്തേ​ക്ക്​ തി​രി​ച്ച​യ​ക്ക​ണ’​മെ​ന്ന്​, ഈ ​ട്വീ​റ്റ്​ വി​വാ​ദ​മാ​യ​ശേ​ഷ​വും അ​ദ്ദേ​ഹം ആ​വ​ർ​ത്തി​ച്ചു. വി​വി​ധ രാ​ഷ്​​ട്ര നേ​താ​ക്ക​ൾ ഇ​തി​നെ​തി​രെ രം​ഗ​ത്തു​വ​ന്നെ​ങ്കി​ലും ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ്​ ട്രം​പ്. 

1973ൽ, ​നി​ക്​​സ​ൺ പ്ര​സി​ഡ​ൻ​റാ​യ കാ​ല​ത്ത്​ ‘ട്രം​പ്​ മാ​നേ​ജ്​​മെ​ൻ​റ്​ കോ​ർ​പ​റേ​ഷ​ൻ എന്ന സ്​ഥാപനത്തിനെതി​രെ യു.​എ​സ്​ നീ​തി​ന്യാ​യ വ​കു​പ്പ്​ വം​ശ​വി​വേ​ച​നത്തി​ന്​ നി​യ​മന​ട​പ​ടി സ്വീ​ക​രി​ച്ച​പ്പോ​ഴാ​ണ്​ അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​ങ്ങ​ളി​ൽ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ എ​ന്ന പേ​ര്​ ആ​ദ്യ​മാ​യി പ്രത്യക്ഷപ്പെട്ടത്​. പി​ന്നീ​ട്​ 2016ൽ ​മ​ത്സ​ര​രം​ഗ​ത്തു വ​രു​ന്ന​തു​വ​രെ​യും ട്രം​പി​നും അദ്ദേഹത്തി​​​െൻറ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കും ​നേ​രെ വം​ശീ​യാ​ധി​ക്ഷേ​പ ആ​രോ​പ​ണ​ങ്ങ​ൾ തു​ട​ർച്ച​യാ​യി വ​ന്നു​കൊ​ണ്ടി​രു​ന്നു. ട്രം​പി​​​െൻറ വം​ശീ​യാ​ധി​ക്ഷേ​പ​ങ്ങൾ കേ​വ​ല രാ​ഷ്​​ട്രീ​യനേ​ട്ട​ത്തി​നു ​വേ​ണ്ടി​യ​ല്ല; കൃ​ത്യ​മാ​യ പ്ര​ത്യ​യ​ശാ​സ്​​ത്ര ബോ​ധ്യ​ങ്ങ​ൾ അ​തി​ൽ ഒ​ളി​ഞ്ഞു​കി​ട​പ്പു​ണ്ട് എന്നു സാരം. ഇ​പ്പോ​ൾ ഇ​ൽ​ഹാ​നെ​തി​രെ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ളി​ലും അ​ത്​ നി​ഴ​ലി​ച്ചു​കാ​ണാം. 2015ൽ, ​റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ പ്ര​സി​ഡ​ൻ​റ്​ സ്​​ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട​ശേ​ഷം അ​ദ്ദേ​ഹ​ത്തി​െ​ൻ​റ പ്ര​സ്​​താ​വ​ന​ക​ളി​ലൊ​ന്ന്​ ‘മെ​ക്​​സി​ക്ക​ൻ കു​ടി​യേ​റ്റ​ക്കാ​ർ സ്​​ത്രീ​പീ​ഡ​ക​രാ​ണ്’ എ​ന്ന​ാ​യി​രു​ന്നു. മു​സ്​​ലിം രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ​ക്ക്​ അ​മേ​രി​ക്ക​യി​ൽ പ്ര​വേ​ശ​നം നി​രോ​ധി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു മ​റ്റൊ​രു പ്ര​സ്​​താ​വ​ന. പ്ര​സി​ഡ​ൻ​റാ​യശേ​ഷം ഈ ​ര​ണ്ട്​ കാ​ര്യ​ങ്ങ​ളി​ലും അ​ദ്ദേ​ഹം ന​ട​പ​ടി സ്വീ​ക​രി​ച്ചു. മെ​ക്​​സി​കോ​യി​ൽ​നി​ന്നു​ള്ള ‘ക്രി​മി​ന​ലു​ക​ളെ’ ത​ട​യാ​ൻ അ​തി​ർ​ത്തി​യി​ൽ ഉ​യർത്തുന്ന കൂ​റ്റ​ൻ മ​തി​ലി​െ​ൻ​റ നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​യി. ഏ​താ​നും മു​സ്​​ലിം ഭൂ​രി​പ​ക്ഷ രാ​ജ്യ​ങ്ങ​ളി​ൽനി​ന്നു​ള്ള​വ​ർ​ക്ക്​ അ​മേ​രി​ക്ക​യി​ൽ ഭാ​ഗി​ക​മാ​യി പ്ര​വേ​ശ​നം വി​ലക്കി. ലോ​ക​ത്താ​ക​മാ​നം പ​ട​രു​ന്ന തീ​വ്ര​ വ​ല​തു​പ​ക്ഷ രാ​ഷ്​​ട്രീ​യ​ത്തി​െ​ൻ​റ പ്ര​വ​ർ​ത്ത​ന മാ​തൃ​ക​ക​ളാ​ണ്​ ഇ​വ. കു​ടി​യേ​റ്റ വി​രു​ദ്ധ​തയും ഇ​സ്​​ലാ​മോ​ഫോ​ബി​യ​യും കൂ​ട്ടി​യി​ണ​ക്കി​യു​ള്ള അ​തി​തീ​വ്ര ​ദേ​ശീ​യ​ത​യു​ടെ രാ​ഷ്​​ട്രീ​യ​മാ​ണി​ത്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഈ ​രാ​ഷ്​​ട്രീ​യ​ക്ക​ളി​യി​ലൂ​ടെ ചെ​റി​യ മാ​ർ​ജി​നി​ൽ വൈ​റ്റ്​​ഹൗ​സി​ലെ​ത്തി​യ ട്രം​പ്, ര​ണ്ടാ​മൂ​ഴ​ത്തി​നാ​യി ഒ​രു മു​ഴം നീ​ട്ടി​യെ​റി​ഞ്ഞി​രി​ക്കു​ക​യാ​ണി​പ്പോ​ൾ. 

ഇ​ൽ​ഹാ​ൻ ഉ​മ​റി​നും സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​മെ​തി​രാ​യ ട്രം​പി​​​​െൻറ പ​രാ​മ​ർ​ശ​ങ്ങ​ൾ സ്വാ​ഭാ​വി​ക​മാ​യും വി​മ​ർ​ശി​ക്ക​പ്പെ​ടേ​ണ്ട​താ​ണ്. എ​ന്നാ​ൽ, അ​ത്​ ട്രം​പി​നും റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്കും കാ​ര്യ​മാ​യ അ​പ​ക​ട​ങ്ങ​ളൊ​ന്നും വ​രു​ത്തി​ല്ല എന്നുറപ്പ്​. എ​ന്ന​ല്ല, ഈ ​വം​ശീ​യ​ പ​രാ​മ​ർ​ശ​ങ്ങ​ളി​ലൂ​ടെ ചെ​റു​ത​ല്ലാ​ത്ത രാ​ഷ്​​ട്രീ​യ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട​ത്രെ. യൂ​റോപ്യൻ യൂ​നി​യ​ൻ പാ​ർ​ല​മെ​ൻ​റി​ലേ​ക്ക്​ അ​ട​ക്കം ക​ഴി​ഞ്ഞ മൂ​ന്നു​ വ​ർ​ഷ​ത്തി​നി​ടെ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ശ്ര​ദ്ധി​ച്ചാ​ൽ ഇത്​ ശ​രി​യാ​ണെ​ന്ന്​ മ​നസ്സി​ലാ​കും. അ​വി​ടെ ‘ന​വ​ നാ​സി​ക​ൾ’ എ​ന്നു വി​ളി​ക്ക​പ്പെ​ടു​ന്ന തീ​വ്ര​വ​ല​തു​പ​ക്ഷ​ക്കാ​ർ പാ​ർ​ല​മെ​ൻ​റു​ക​ളി​ൽ കാ​ര്യ​മാ​യ നേ​ട്ടം കൊ​യ്​​ത​ത്​ അ​ഭ​യാ​ർ​ഥി-​മു​സ്​​ലിം വി​രു​ദ്ധ​ത​യു​ടെ രാ​ഷ്​​ട്രീ​യം പ​റ​ഞ്ഞാ​ണ്. ഇ​തേ ത​ന്ത്രംത​ന്നെ​യാ​ണ്​ ട്രം​പും പ​യ​റ്റു​ന്ന​ത്. ഇ​തി​ന​കംത​ന്നെ തീ​വ്ര​ വല​തു​പ​ക്ഷ​ത്തി​െ​ൻ​റ വാ​ദ​ങ്ങ​ളോ​ട്​ പൊ​രു​ത്ത​പ്പെ​ട്ട അ​മേ​രി​ക്ക​ൻ ജ​ന​ത​ക്കു മു​ന്നി​ൽ ഭ​ര​ണ​കാ​ല​ത്തെ വി​ക​സ​ന നേ​ട്ട​ങ്ങ​ളെ​ക്കാ​ൾ വി​​ല​പ്പോ​വു​ക ഈ ​കെ​ട്ട രാ​ഷ്​​ട്രീ​യ​ മാ​ലി​ന്യ​ങ്ങ​ൾത​ന്നെ​യാ​കും. ഒ​ബാ​മ​യു​ടെ ആ​രോ​ഗ്യപ​ദ്ധ​തി​യെ​ക്കാ​ളും അ​വ​ർ​ക്ക്​ പ്രി​യം മെ​ക്​​സി​ക്ക​ൻ മ​തി​ലും മു​സ്​​ലിം പ്ര​വേ​ശ​ന നി​രോ​ധ​നവു​മെ​ല്ലാ​മാ​ണെ​ന്ന്​ നാ​ലു വ​ർ​ഷം മു​േ​മ്പ തെ​ളി​യി​ക്ക​പ്പെ​ട്ട​താ​ണ​ല്ലോ. വി​ക​സ​ന സം​വാ​ദ​ങ്ങ​ളെ​ക്കാ​ൾ ഇ​പ്പോ​ൾ ട്രം​പി​െ​ൻ​റ മു​ൻ​ഗ​ണ​ന ഇ​ൽ​ഹാ​ൻ ഉ​മ​റി​െ​ൻ​റ​യും മ​റ്റും പൗ​ര​ത്വ​മാ​കു​ന്ന​ത്​ ഈ ​ത​ന്ത്രം കൂ​ടു​ത​ൽ പ്ര​യോ​ഗ​വ​ത്​​ക​രി​ക്കാ​ൻ വേ​ണ്ടിത​ന്നെ​യാ​ണ്. അ​ല്ലെ​ങ്കി​ലും ട്രം​പി​ൽ​നി​ന്ന്​ മ​റ്റെ​ന്താ​ണ്​ ലോകം ​പ്ര​തീ​ക്ഷി​ക്കേ​ണ്ട​ത്​?

Loading...
COMMENTS