Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഗൂതയുടെ നിലവിളി

ഗൂതയുടെ നിലവിളി

text_fields
bookmark_border
editorial
cancel

നാലു ലക്ഷത്തിലേറെ ആബാലവൃദ്ധം ജനങ്ങളെ കൊന്നുമുടിച്ച്​ എട്ടു വർഷത്തോളമായി തുടരുന്ന സിറിയൻ ആഭ്യന്തരയുദ്ധത്തിലെ അതിദാരുണമായ അനുഭവങ്ങളിലൊന്നായി മാറുകയാണ്​ തലസ്​ഥാനമായ ഡമസ്​കസി​​െൻറ ​പ്രാന്തത്തിലുള്ള കിഴക്കൻ ഗൂതയിലെ കൂട്ടക്കുരുതി. ത​​െൻറ സ്വേച്ഛാധിപത്യത്തിനെതിരായി ഉയരുന്ന അവസാനശബ്​ദവും അടിച്ചമർത്താൻ റഷ്യൻ സൈനികശക്​തിയുടെ പിന്തുണയോ
ടെ സിറിയൻ സ്വേച്ഛാധിപതി ബശ്ശാർ അൽഅസദ്​ നടത്തിവരുന്ന ബോംബാക്രമണത്തിൽ 110 ചതുരശ്ര കിലോമീറ്റർ വിസ്​തീർണമുള്ള ഗൂത പ്രേതഭൂമിയായി മാറിയിരിക്കുന്നു.

ഒമ്പതു നാൾ നീണ്ട ബോംബിങ്ങിനൊടുവിൽ ‘ഭൂമിയിലെ നരക’മായി മാറിയ ഗൂതയിലെ ആക്രമണം നിർത്തിവെക്കണമെന്ന മുന്നറിയിപ്പുമായി ​െഎക്യരാഷ്​ട്രസഭ സെക്രട്ടറി ജനറൽ അ​േൻറാണിയോ ഗുട്ട​െറസ്​ തന്നെ മുന്നിട്ടിറങ്ങി​. യു.എൻ അഭ്യർഥന മാനിച്ച്​ ദിനേന അഞ്ചു മണിക്കൂർ ആക്രമണത്തിന്​ ഇടവേള നൽകാൻ റഷ്യ തയാറായിട്ടുണ്ട്​. അറുനൂറോളം പേരെ അറുകൊല ചെയ്​ത കഴിഞ്ഞയാഴ്​ചയിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ അന്ത്യകർമങ്ങൾക്കും അവശേഷിക്കുന്ന നാട്ടുകാ​രെയും പരിക്കേറ്റവരെയും സുരക്ഷിതമായി കുടിയൊഴിപ്പിക്കാനുമാണ്​ ഇൗ ഇളവ്​ അനുവദിച്ചിരിക്കുന്നത്​. 3,93,000 ആളുകൾ ​മേഖലയിൽ കുരുങ്ങിക്കിടക്കുകയാണ്​. ഗുരുതരമായി പരിക്കേറ്റ ആയിരത്തോളം പേർ പ്രദേശത്ത് ചികിത്സ കാത്തുകഴിയുന്നുണ്ടെന്ന്​ ലോകാരോഗ്യ സംഘടന പറയുന്നു. എല്ലാം തകർന്നടിഞ്ഞ യുദ്ധഭൂമിയിൽ ഇങ്ങനെയൊരു ഇടവേളകൊണ്ട്​ എന്തു കാര്യം എന്നു സഹായസംഘടനകൾ ചോദിക്കുന്നുണ്ട്​. കാര്യക്ഷമമായ രക്ഷാപ്രവർത്തനത്തിനോ ആളുകൾക്ക്​ ഭക്ഷണവും വെള്ളവും എത്തിക്കുന്നതിനോ ഒന്നും പകലിലെ വെറും അഞ്ചു മണിക്കൂർകൊണ്ട്​ കാര്യമായൊന്നും ചെയ്യാനാവില്ലെന്ന്​ അവർ കൈമലർത്തുന്നു.

അതോടൊപ്പം, ഇൗ വെടിനിർത്തലി​​െൻറ കാര്യത്തിൽ ബശ്ശാർ സൈന്യം എന്തു ചെയ്യുമെന്ന്​ ഉറപ്പൊന്നും നൽകാനാവില്ലെന്നു റഷ്യ നിസ്സഹായത വെളിപ്പെടുത്തുകകൂടി ചെയ്യു​േമ്പാൾ ഉള്ള ആശ്വാസവും ആശങ്ക തട്ടിയെടുക്കുകയാണ്​​. വെടിനിർത്തൽ ഇടവേള പ്രഖ്യാപിച്ചശേഷവും ബശ്ശാറി​​െൻറ റോക്കറ്റുകൾ ഗൂതയെ ഉന്നംവെക്കുന്നതായി വാർത്തകൾ വന്നുകൊണ്ടിരിക്കുന്നുമുണ്ട്​. ജയ്​​െശ ഇസ്​ലാം, അൽഖാഇദ നിയന്ത്രണത്തിലുള്ള ഹയാത്​ തഹ്​രീറുശ്ശാം തുടങ്ങിയ വിമതസംഘടനകളും തീവ്രവാദിവിഭാഗങ്ങളും സർക്കാർ ലക്ഷ്യങ്ങൾക്കുനേരെ ആക്രമണം നടത്തുകയാണെന്നു ഭരണകൂടവും ബശ്ശാറി​​െൻറയാളുകൾ ഇനിയും ആയുധം വെച്ചില്ലെന്ന്​ വിമതരും പരസ്​പരം ആരോപണമുന്നയിക്കുകയാണ്​. അഥവാ, വെടിനിർത്തൽ പ്രയോഗതലത്തിൽ നടപ്പിൽ വന്നിട്ടില്ലെന്നു ചുരുക്കം. 

ജനലക്ഷങ്ങളെ കൊന്നുമുടിച്ചിട്ടും സിറിയൻ സ്വേച്ഛാധിപതി ബശ്ശാറിന്​ വഴങ്ങാതെ നിൽക്കുന്ന തലസ്​ഥാനത്തിനടുത്ത പ്രദേശമാണ്​ ഗൂത. സമീപപ്രദേശങ്ങളായ ബർസയും ഖാബൂനും വാദീ ബുർദിയുമൊക്കെ കീഴടങ്ങിയിട്ടും ‘ഡമസ്​കസി​​െൻറ ഭക്ഷണക്കൂട’ എന്നറിയപ്പെടുന്ന കാർഷികസമൃദ്ധിയുള്ള ഗൂത ബശ്ശാറി​​െൻറ കൈകളിലേക്കു വീണില്ല. കാർഷികസമൃദ്ധി മൂലം യുദ്ധക്കെടുതിയിൽനിന്നു രക്ഷനേടാൻ അയൽപ്രദേശങ്ങളിൽനിന്ന്​ ആളുകൾ ഇവിടെയാണ്​ ചേക്കേറിയിരുന്നത്​. ഇത്​ ഭീഷണിയായി കണ്ട്​ സിറിയയിൽ അവശേഷിക്കുന്ന പച്ചത്തുരുത്തുകളിലൊന്നി​​െൻറ സമ്പൂർണ നശീകരണത്തിനിറങ്ങിത്തിരിക്കുകയായിരുന്നു ബശ്ശാർ. റഷ്യയുടെ പിന്തുണയോടെ കഴിഞ്ഞ ദിനങ്ങളിൽ നടത്തിയ ആക്രമണങ്ങളിൽ പിടഞ്ഞുവീണു മരിച്ച അറുനൂറോളം പേരിൽ അധികവും സ്​ത്രീകളും കുഞ്ഞുങ്ങളുമാണ്​. ദശലക്ഷ​േ​ത്താളം ആളുകൾ തിങ്ങിത്താമസിച്ചിരുന്ന പ്രദേശത്ത്​ 2012ൽ ആരംഭിച്ച ഉപരോധം ആറാം വർഷത്തിലേക്ക്​ കടക്കു​േമ്പാൾ നാലു ലക്ഷം പേരാണ്​ താമസിക്കുന്നതെന്നറിയു​േമ്പാൾ ബശ്ശാറി​​െൻറ ക്രൂരതയുടെ ആഴം വ്യക്​തമാകും.

പ്രാണരക്ഷാർഥം കേഴ​ുന്ന കുഞ്ഞുമക്കളുടെ മാധ്യമങ്ങളിൽ നിറയുന്ന അതിദാരുണ ദൃശ്യങ്ങൾ കഴിഞ്ഞ കുറെ നാളുകളായി ലോകത്തി​​െൻറ ഉറക്കം കെടുത്തുന്നതിനിടെയാണ്​ യു.എന്നി​​െൻറ ഇടപെടലുണ്ടായിരിക്കുന്നത്​. എന്നാൽ, ഇൗ ഇടപെടൽകൊണ്ട്​ ഗൂതക്ക്​ ബശ്ശാറി​​െൻറ നരകത്തിൽനിന്നു മുക്​തിയുണ്ടാകു​േമാ എന്നാണറിയേണ്ടത്​. 

ഏത്​ ആഭ്യന്തരയുദ്ധത്തിലുമെന്നപോലെ തുടക്കംതൊ​േട്ട ബാഹ്യശക്​തികളാണ്​ സിറിയയിലെ സ്​ഥിതിഗതികൾ വഷളാക്കിക്കൊണ്ടിരുന്നത്​. വൻശക്​തി ചേരിതിരിവിൽ പണ്ടുതൊ​േട്ട റഷ്യയുടെ കൂടെയാണ്​ സിറിയയി​െല ശിയാ അലവി^ബഅസ്​ സോഷ്യലിസ്​റ്റ്​ ഭരണകൂടം. ​രാജ്യത്തി​​െൻറ വടക്കൻ മേഖലകളിൽ സ്വാധീനമുള്ള കുർദുകളെ ആയുധമണിയിക്കുകയും അവരെ രാജ്യത്തിനുമേൽ വാളായി തൂക്കിയിടുകയുമാണ്​ അ​മേരിക്കയുടെ പരിപാടി. തങ്ങളുടെ അതിർത്തിയോട്​ ചേർന്നുകിടക്കുന്ന പ്രദേശത്തെ കുർദ്​ സാന്നിധ്യം തുർക്കിക്ക്​ അസ്വസ്​ഥതയുണ്ടാക്കുന്നതിനാൽ അവരും സൗദി അറേബ്യയുടെയും ഖത്തറി​​െൻറയും കൂടെ അസദ്​ വിരുദ്ധ വിമതപക്ഷത്തെ പിന്തുണക്കുന്നു.

ശിയാ അലവി വിഭാഗക്കാരനായ ബശ്ശാറിന്​ സുന്നിവിരുദ്ധ ഇറാൻ, ഇറാഖ്​, ലബനാൻ ഭരണകൂടങ്ങൾ പിന്തുണ നൽകുന്നു. ഇൗ ശക്​തികളുടെയെല്ലാം ശാക്​തിക വടംവലിയിൽ കുടുങ്ങിയാണ്​ സിറിയ തദ്ദേശീയർക്ക്​ നരകമായിത്തീർന്നിരിക്കുന്നത്​. മാനുഷികതക്ക്​ മുൻതൂക്കം നൽകി, ഇത്രയും കാലം കുഞ്ഞുമക്കളടക്കമുള്ള പതിനായിരങ്ങളെ ​െകാന്നുമുടിച്ചതി​​െൻറ പാപക്കറ കഴുകിക്കളയാൻ ഇവരെല്ലാം ഒന്നിച്ചു തീരുമാനമെടുത്താൽ മാത്രമേ സിറിയൻ ജനത രക്ഷപ്പെടുകയുള്ളൂ. അറബ്​ലോകത്തെ മുല്ലപ്പൂ വിപ്ലവത്തി​​െൻറ സ്വാധീനത്തിൽ രാഷ്​ട്രത്തി​​െൻറ ജനാധിപത്യവത്​കരണത്തിന്​ ഇറങ്ങിത്തിരിച്ച ജനതയെ ദേശീയവും അന്തർദേശീയവുമായ നിയമങ്ങളും മാനുഷികമര്യാദകളുമൊക്കെ കാറ്റിൽപറത്തിയാണ്​ ബശ്ശാർ അൽഅസദ്​ എന്ന കൊടുംഭീകരനായ ഭരണാധികാരി ജനസഞ്ചയത്തെ ചവിട്ടിയരച്ചുകൊണ്ടിരിക്കുന്നത്​. 

എന്നിട്ടും അയാളുടെ കൈക്കു പിടിക്കുന്നതിനുള്ള ശ്രമം നടത്താനല്ല, രാഷ്​ട്രീയ ശക്​തിസന്തുലനത്തിനു ഹാനി തട്ടുമോ എന്ന ബേജാറാണ്​ ഉറച്ച തീരുമാനങ്ങളിൽനിന്ന്​ യു.എന്നിനെ പിന്തിരിപ്പിക്കുന്നതെന്നു തോന്നുന്നു. ഇപ്പോൾ ഏർപ്പെടുത്തിയ അഞ്ചു മണിക്കൂർ ആക്രമണവിരാമത്തിലൂടെ ജനങ്ങളെ മുഴുവൻ ദുരന്തഭൂമിയിൽനിന്നു കരകടത്താൻ പറ്റില്ലെന്നു മാത്രമല്ല, അവരെ വെളിമ്പുറത്തെത്തിച്ചു കൂടുതൽ​ കെടുതിയിലേക്കു വലിച്ചിഴക്കുകയാവും ഫലമെന്നാണ്​ യുദ്ധഭൂമിയിൽ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകൾ പറയുന്നത്​. ഭക്ഷണക്ഷാമവും പോ
ഷകാഹാരക്കുറവിൽ മരിച്ചുവീഴുന്ന കുട്ടികളുടെ ദുരിതവും ആതുരശുശ്രൂഷ സാമഗ്രികളുടെ ദൗർലഭ്യവും താറുമാറായ വാഹനഗതാഗതവുമൊക്കെയായി സ്​ഥിതിഗതികൾ സങ്കീർണമായ നിലവിലെ സ്​ഥിതിയിൽ ഒരു മാസത്തേക്കെങ്കിലും പൂർണ വെടിനിർത്തൽ പ്രഖ്യാപിച്ചാലേ ഗൂതയെ ഭീകരദുരന്തത്തിൽനിന്നു രക്ഷപ്പെടുത്താനാവൂ എന്നാണ്​ അവർ നിലവിളിച്ചുകൊണ്ടിരിക്കുന്നത്​. ഇതു കേൾക്കാൻ ലോകം തയാറാകുമോ, അതോ, അഫ്​ഗാനും ഇറാഖിനും പിന്നാലെ സിറിയയും വെറുമൊരു വനരോദനമായി കലാശിക്കുമോ?  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Syria Wareditorialsyriaopinionmalayalam news
News Summary - Syria War Editorial Madhyamam-Opinion
Next Story