Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightപൗരത്വപരിശോധന...

പൗരത്വപരിശോധന ദേശവ്യാപകമാക്കു​േമ്പാൾ

text_fields
bookmark_border
പൗരത്വപരിശോധന ദേശവ്യാപകമാക്കു​േമ്പാൾ
cancel

ഇന്ത്യ മഹാരാജ്യത്ത്​ ജീവിച്ചിരിക്കുന്ന മുഴുവനാളുകളും ഇന്നാട്ടുകാർ തന്നെയാണെന്ന്​​ ​തെളിയിക്കാനുള്ള ദേശീ യ പൗരത്വപ്പട്ടിക ദേശവ്യാപകമായി നടപ്പിൽ വരുത്തുമെന്ന്​ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്​ ഷാ ബുധനാഴ്​ച രാജ്യസഭയ ിൽ വ്യക്തമാക്കിയിരിക്കുന്നു. നിലവിൽ പൗരത്വപ്പട്ടിക തയാറാക്കിയ അസമിലടക്കം പുതിയ ​പൗരത്വരേഖ തയാറാക്കുമെന്ന്​ േകന്ദ്രമന്ത്രി അറിയിച്ചു. പാകിസ്​താൻ, ബംഗ്ലാദേശ്​, അഫ്​ഗാനിസ്​താൻ എന്നീ ഇന്ത്യയുടെ തൊട്ടടുത്ത അയൽദേശങ്ങളിൽ പെട്ടുപോയ മുസ്​ലിം അല്ലാത്ത മറ്റു ജനവിഭാഗങ്ങളിലെ ആളുകൾക്ക്​ ഇന്ത്യയിൽ അഭയം നൽകാനുള്ള പൗരത്വഭേദഗതി ബിൽ പാസാക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്​.

ഇന്ത്യ സ്വന്തം രാജ്യമാണെന്നും എല്ലാ ഇന്ത്യക്കാ​രും സഹോദരീസഹോദരന്മാരാണെന്നും കുഞ്ഞുന്നാളിലേ ഒാരോരുത്തരും ഏകത പ്രതിജ്ഞ ചൊല്ലിപ്പോരുന്ന നമ്മുടെ രാജ്യത്ത്​ ജാതിയും മതവും കാലവും ഗണിച്ച്​ ജനതയെ സ്വന്തം മണ്ണിൽ സ്വദേശിയെന്നും വിദേശിയെന്നും വീതംവെക്കാനുള്ള ശ്രമം സ്വന്തം വംശീയ അജണ്ടയുടെ ഭാഗമായി സംഘ്​പരിവാർ പണ്ടുമുതലേ സ്വീകരിച്ചുപോരുന്നതാണ്​. ഒരു രാജ്യത്ത്​ താമസിക്കുന്ന ബഹുഭൂരിപക്ഷത്തെ തങ്ങളുടെ ഹിതാനുസാരം മിത്രങ്ങളാക്കിയും അവശേഷിക്കുന്നവരെ അപരജാതികളും ആഭ്യന്തരശത്രുക്കളുമാക്കിയുമുള്ള വിഭജനത്തി​​െൻറ വിചാരധാരയാണ്​ അവർ തുടക്കം തൊ​േട്ട മുന്നോട്ടുവെക്കുന്നത്​. രാജ്യാധികാരം കൈയിൽ ഭദ്രമായതോടെ ഇൗ ‘ആഭ്യന്തരഭീഷണികളെ’ ഒന്നൊന്നായി കൈകാര്യം ചെയ്യാനുള്ള ശ്രമത്തിലാണ്​ ബി.ജെ.പി. 2014 ലെ ​ലോക്​സഭ തെരഞ്ഞെടുപ്പ്​ തൊട്ട്​ പൗരത്വം, വിദേശികൾ തുടങ്ങിയ ഭരണനിയമങ്ങളെ വർഗീയരാഷ്​ട്രീയക്കണ്ണിലൂടെ നോക്കിക്കണ്ട ബി.ജെ.പി രാജ്യത്തിനകത്ത്​ വിദേശി-സ്വദേശി വിഭജനം എന്ന ആശയം മുന്നോട്ടുവെച്ചിരുന്നു. വംശീയവികാരം ഇളക്കിവിട്ട്​ രാഷ്​ട്രീയലാഭം നേടാം എന്നതുതന്നെ കാര്യം. അതിലപ്പുറം പ്രയോഗതലത്തിൽ എൻ.ആർ.സി​ ഉണ്ടാക്കുന്ന പ്രത്യാഘാതം എന്തെന്ന്​ അസമിൽ നടത്തിയ പരീക്ഷണം തെളിയിച്ചതാണ്​. ബംഗ്ലാദേശിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാർക്കെതിരായ രക്തരൂഷിത പ്രക്ഷോഭത്തിന്​ അന്ത്യം കുറിക്കാൻ 1985 ൽ ഒപ്പിട്ട അസം കരാറിൽ, 1971 മാർച്ച്​ 24 എന്ന തീയതിക്കിപ്പുറം സംസ്ഥാനത്തെത്തിയ മുഴുവൻ പേരെയും വിദേശികളും നുഴഞ്ഞുകയറ്റക്കാരുമായി ഗണിച്ച്​ പുറന്തള്ളാനാണ്​ ദേശീയ പൗരത്വപ്പട്ടിക എന്ന ആവശ്യമുയർന്നത്​. ഒാരോ തെരഞ്ഞെടുപ്പിലും നൽകുന്ന വാഗ്​ദാനം ഒഴിച്ചാൽ പ്രയോഗത്തിൽ പട്ടിക തയാറാക്കൽ അത്രയെളുപ്പമല്ല എന്ന്​ മനസ്സിലാക്കി കോൺഗ്രസ്​ പലപ്പോഴായി ഇതു മാറ്റിവെച്ചു​.

അസം ഭരണം ബി.​ജെ.പിയുടെ കൈയിലെത്തിയതോടെ പദ്ധതിക്ക്​ ജീവൻ വെച്ചു. സംസ്ഥാനത്ത്​ പരലക്ഷങ്ങളായി വ്യാപിച്ച ബംഗ്ലാദേശി മുസ്​ലിം കുടിയേറ്റക്കാരെ കണ്ടെത്തി പുറന്തള്ളാമെന്ന ആവേശമായിരുന്നു അതിനു പിന്നിൽ. സുപ്രീംകോടതിയിൽ നിയമയുദ്ധവും സജീവമായതോടെ കോടതി ദൗത്യം ഏറ്റെടുത്തു. സുപ്രീംകോടതി മേൽനോട്ടത്തിൽ 2013ൽ ആരംഭിച്ച പ്രക്രിയ 1600 കോടി രൂപ ചെലവിട്ട്​ 2019ൽ അവസാനിക്കുകയും​ ആഗസ്​റ്റിൽ അന്തിമപ്പട്ടിക പ്രസിദ്ധപ്പെടുത്തുകയും ചെയ്​തപ്പോൾ 19 ലക്ഷം പേർ ‘ഇന്ത്യക്കു പുറത്ത്​’.ഇതിൽ 14 ലക്ഷത്തോളം പേർ ഹിന്ദുക്കളാണെന്നു ബോധ്യപ്പെട്ടതോടെ ബി.ജെ.പി നേതാക്കളും എൻ.ആർ.സി സഹയാത്രികരായിരുന്ന അസം ഗണപരിഷത്തും ഒാൾ അസം സ്​റ്റുഡൻറ്​സ്​ യൂനിയനും പട്ടിക തള്ളി. വിഷയത്തിൽ പുനഃപരിശോധന ആവശ്യപ്പെട്ട്​ അവർ സുപ്രീംകോടതിയെ സമീപിച്ചു​.കോടതി വരുന്ന 26ന്​ ഇതുമായി ബന്ധപ്പെട്ട എല്ലാ അപ്പീലുകളും കേൾക്കാൻ പോകുകയാണ്​. അസമിൽ അസംതൃപ്​തി വ്യാപിക്കു​െന്നന്നു കണ്ടപ്പോഴാണ്​ ആഭ്യന്തരമന്ത്രി അമിത്​ ഷാ കഴിഞ്ഞ ഒക്​ടോബർ ഒന്നിന്​ കൊൽക്കത്തയിൽ രാജ്യത്തെ ഞെട്ടിച്ച പ്രസ്​താവനയിറക്കിയത്​.

എല്ലാ ഹിന്ദു, സിഖ്​, ജൈന, ബുദ്ധ, ക്രൈസ്​തവ അഭയാർഥികൾക്കും ഇന്ത്യൻ പൗരത്വം ലഭ്യമാക്കുന്ന വിധം എൻ.ആർ.സിക്കു മുമ്പ്​ പൗരത്വഭേദഗതി ബിൽ കൊണ്ടുവരും എന്നായിരുന്നു പ്രസ്​താവന. ഭരണഘടനക്കും നിയമത്തിനുമനുസൃതമായി എല്ലാ വിഭാഗം ജനങ്ങൾക്കും അവകാശം ലഭ്യമാക്കുമെന്നു പ്രതിജ്ഞ ചെയ്​ത്​ സ്​ഥാനമേറ്റ മന്ത്രി ഒരു പ്രത്യേക സമുദായത്തെ മാത്രം ഉന്നംവെച്ചു നടത്തിയ പ്രസ്​താവന പൗരത്വപ്പട്ടികയുടെയും പൗരത്വഭേദഗതി ബില്ലി​​െൻറയും പിറകിലുള്ള ചേതോവികാരം വെളിച്ച​ത്തു കൊണ്ടുവന്നു. 2014 ഡിസംബർ 31നകം രാജ്യത്ത് പ്രവേശിച്ച, മന്ത്രി പറഞ്ഞ എല്ലാ സമുദായത്തിലുംപെട്ട അഭയാർഥികൾക്ക്​ രേഖകളൊന്നുമില്ലാതെ പൗരത്വം അനുവദിക്കാനാണ്​ പുതിയ ഭേദഗതി ബിൽ. ഇതിനായി 2015ലും 2016ലും കേന്ദ്രം പാസ്​പോർട്ട്​ നിയമത്തിലും വിദേശിനിയമത്തിലും ഭേദഗതി വരുത്തിയിരുന്നു. അതുകൊണ്ടാണ്​, മുസ്​ലിംകളെ മാത്രം ഒഴിവാക്കി മറ്റുള്ളവരെ മൊത്തമായി എൻ.ആർ.സിയിൽ ഉൾപ്പെടുത്തുമോ എന്ന്​ കോൺഗ്രസ്​ എം.പി നസീർ ഹുസൈൻ ​സഭയിൽ ചോദിച്ചത്​. മറുപടിയിൽ ഏതെങ്കിലും പ്രത്യേകമതവിഭാഗത്തിന്​ പൗരത്വപ്പട്ടികയിൽ ഇടം നിഷേധിക്കുകയില്ല എന്ന്​ ആഭ്യന്തരമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്​. എന്നാൽ പൗരത്വ ഭേദഗതി ബില്ലിലെ മുസ്​ലിം വിവേചനം അദ്ദേഹം പരാമർശിച്ചില്ല.

സംസ്ഥാനത്തിനകത്തു കടന്നു ജനങ്ങളുടെ പൗരത്വപരിശോധന നടത്തുന്നതിനെക്കുറിച്ച്​ മുഖ്യമന്ത്രിമാരുമായി കൂടിയാലോചന നടത്തിയില്ലെന്ന ആക്ഷേപം ജനതാദൾ (യു) നേതാവ്​ പ്രശാന്ത്​ കിഷോർ ഉന്നയിച്ചിട്ടുണ്ട്​. ജനസംഖ്യയുടെ 55 ശതമാനം ജീവിക്കുന്നത്​ ബി.ജെ.പി ഇതരർ ഭരിക്കുന്ന 15 സംസ്ഥാനങ്ങളിലാണ്​ എന്ന കാര്യം അദ്ദേഹം ഒാർമിപ്പിച്ചു. പശ്ചിമബംഗാളിൽ എൻ.ആർ.സി നടപ്പില്ലെന്ന്​ മുഖ്യമന്ത്രി മമത ബാനർജി തുറന്നടിച്ചത്​ വെറുതെയല്ല. പൗരത്വപ്പട്ടികയുടെ സംവിധാനവും തുടർപ്രവർത്തനവും സംബന്ധിച്ച്​ ഒരു വ്യക്തതയും കേന്ദ്രത്തിനോ ഭരണകക്ഷിക്കോ ഇല്ലെന്ന്​ രാഷ്​ട്രീയവിദഗ്​ധരും പറയുന്നു. ഇൗ ആശയക്കുഴപ്പങ്ങൾക്കിടയിലും ബി.ജെ.പി മുന്നോട്ടുപോകുകയാണ്​, രാജ്യത്തെ വംശീയമായി വിഭജിക്കുന്നതിൽ നിർദിഷ്​ട പദ്ധതി വിജയിക്കുമെന്നും അതിലൂടെ തങ്ങളുടെ രാഷ്​ട്രീയലക്ഷ്യങ്ങൾ നേടിയെടുക്കാമെന്നും ഉറപ്പിച്ചുതന്നെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assamopinionmalayalam newsNational Population registernpr
News Summary - NPR in nation wide-Opnion
Next Story