Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഎന്തും നടക്കുന്ന മോദി ...

എന്തും നടക്കുന്ന മോദി കാലം

text_fields
bookmark_border
എന്തും നടക്കുന്ന മോദി കാലം
cancel

‘നാ മുംകിൻ അബ്​ മുംകിൻ ഹേ, മോദി ​ഹേ തോ മുംകിൻ ഹേ’. ‘നടക്കാത്ത​തെന്തും മോദിയുള്ളപ്പോൾ നടക്കും’ എന്നർഥം വരു ന്ന നരേന്ദ്ര മോദി ഫാനുകളുടെ പുതിയ മുദ്രാവാക്യം അറംപറ്റിയ ട്രോളായി സമൂഹമാധ്യമലോകം ഒന്നാകെ ഏറ്റെടുത്തു കഴി ഞ്ഞു. തെരഞ്ഞെടുപ്പു കമീഷൻ, വിവരാവകാശ കമീഷൻ, സി.ബി.​െഎ തുടങ്ങിയ ഒൗദ്യോഗിക ഭരണസംവിധാനങ്ങളുടെ വിശ്വാസ്യതയും പവിത ്രതയുമൊക്കെ കളഞ്ഞുകുളിച്ച മോദി ഒടുവിൽ ഭരണകൂടമെന്ന സ്​ഥാപനത്തി​​െൻറ തന്നെ കഴുക്കോലൂരുന്ന പ്രവൃത്തിയിലേർ ​െപ്പടു​േമ്പാൾ അനുയായികളുടെ മുദ്രാവാക്യം അക്ഷരം പ്രതി പുലരുകയാണ്​ -മോദി കാലത്ത്​ നടക്കാത്തതായി ഒന്നുമില്ല. രാജ്യസുരക്ഷക്ക്​ താൻ വൻമതിലായി നിൽക്കുമെന്നും രാജ്യം ത​​െൻറ കൈകളിൽ സുരക്ഷിതമാണെന്നുമൊക്കെയുള്ള സ്വയം വീമ് പുകളുടെ അലയൊലികൾ അന്തരീക്ഷത്തിൽനിന്നു മായും മു​േമ്പയാണ്​ കഴിഞ്ഞ ദിവസം രാജ്യത്തെ പരമോന്നത കോടതിയിൽ ‘റഫാൽ രേഖകൾ മോഷ്​ടിച്ചേ’ എന്നു കേന്ദ്ര ഭരണകൂടം ‘സങ്കടം’ ബോധിപ്പിച്ചിരിക്കുന്നത്​. റഫാലി​​െൻറ ഉള്ളുകള്ളികൾ മുഴുവൻ ആധികാരികമായി ‘ഹിന്ദു’ ദിനപത്രം വഴി പുറത്തെത്തിയപ്പോൾ വിറളിപൂണ്ട കേന്ദ്ര ഭരണകൂടം കേസി​ൽനിന്നു രക്ഷപ്പെടാനുള്ള തത്രപ്പാടിൽ സ്വയം കളഞ്ഞുകുളിക്കുന്നതാണ്​ സുപ്രീംകോടതിയിൽ കണ്ടത്​.

റഫാൽ യുദ്ധവിമാനങ്ങളുടെ ഇടപാടുകൾ സുതാര്യമായിരുന്നില്ലെന്നും രാജ്യതാൽപര്യങ്ങൾ മാനിച്ച്​ പ്രതിരോധ, നിയമമന്ത്രാലയങ്ങൾ വഴി വ്യവസ്​ഥാപിതമായി നീങ്ങേണ്ട ഇടപാടുകൾ പ്രധാനമന്ത്രിയുടെ ഒാഫിസ്​ അട്ടിമറിച്ചെന്നുമാണ്​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി ഉയർത്തിയ ആരോപണം. ‘കാവൽക്കാരൻ കള്ളനാണ്​’ (ചൗകിദാർ ചോർ ഹേ) എന്നു നാടുനീളെ പറഞ്ഞുനടക്കുന്നത്​ വസ്​തുനിഷ്​ഠമായ തെളിവുകളുടെ പിൻബലത്തിലാണെന്നും അദ്ദേഹം ആണയിട്ടു. ഇത്​ സത്യമായി സാക്ഷ്യപ്പെടുത്തുന്നതാണ്​ ‘ഹിന്ദു’ ദിനപത്രം പുറത്തുവിട്ട റഫാൽ രേഖകൾ. ഏറ്റവുമൊടുവിൽ, ബാങ്ക് ഗാരൻറി ഒഴിവാക്കിയതിനാൽ 57.4 കോടി യൂറോ (4554. 52 കോടി രൂപ) ഫ്രഞ്ച് കമ്പനിയായ ദസോ ലാഭമുണ്ടാക്കിയെന്നു പറയുന്നു. 36 വിമാനങ്ങൾക്ക് യു.പി.എ ഗവൺമ​െൻറ്​ കാലത്തേക്കാൾ 1951 കോടി രൂപയാണ് മോദി ഗവൺമ​െൻറ് അധികമായി നൽകിയത്. യു.പി.എ കാലത്തേക്കാൾ 32.79 കോടി യൂറോ കുറച്ചാണ് മോദി സർക്കാർ പുതിയ കരാറുണ്ടാക്കിയതെന്ന സർക്കാറി​​െൻറയും ബി.ജെ.പിയുടെയും അവകാശവാദങ്ങളെ ഖണ്ഡിക്കുന്നതാണ് ഈ റിപ്പോർട്ട്.
ഇടപാടു കാര്യങ്ങൾ വെളിപ്പെടുത്തണമെന്ന് കോടതിയിൽ ആവശ്യമുയർന്നപ്പോൾ ദേശീയ സുരക്ഷയുടെ വിഷയമായതിനാൽ വിലവിവരം കോടതിയുടെ പരിശോധന വരുതിയിൽ വരില്ലെന്നായിരുന്നു കേന്ദ്ര ഗവൺമ​െൻറി​​െൻറ നേരത്തേയുള്ള നിലപാട്​.

പ്രതി​രോധവകുപ്പി​​െൻറ നിയമാനുസൃത മാനദണ്ഡങ്ങൾ ലംഘിച്ചാണ്​ റഫാൽ ഇടപാട്​ നട​ന്നതെന്ന്​ വ്യക്​തമാക്കുന്ന വാർത്തകൾകൂടി കേസിൽ പരിഗണിക്കണമെന്ന്​ ആവശ്യപ്പെട്ട്​ മുൻ കേന്ദ്രമന്ത്രിമാരായ യശ്വന്ത്​ സിൻഹ, അരുൺ ഷൂരി­­­ എന്നിവരും പ്രമുഖ അഭിഭാഷകൻ പ്രശാന്ത്​ ഭൂഷണും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. അതോടെ, നിൽക്കക്കള്ളിയില്ലാതായ കേന്ദ്ര ഭരണകൂടം കണ്ടെത്തിയ അവസാന അടവായിരുന്നു മോഷണ ആരോപണം. എന്നാൽ, അത്​ ബൂമറാങ്​ പോലെ ഗവൺമ​െൻറിനുതന്നെ തിരിച്ചടിക്കുന്നതാണ്​ ബുധനാഴ്​ച സുപ്രീംകോടതിയിൽ നടന്ന മണിക്കൂറുകൾ നീണ്ട വാദപ്രതിവാദം തെളിയിച്ചത്​.

കേസിൽ കുടുങ്ങുമെന്നായപ്പോൾ പുറത്തുവന്ന രേഖകൾ ‘അതീവരഹസ്യം’ എന്നെഴുതി സൂക്ഷിച്ചതാണെന്നും അത്​ മോഷ്​ടിച്ചെടുത്ത്​ പ്രസിദ്ധീകരിച്ചവർക്കെതിരെയും അതുമായി കോടതിയെ സമീപിച്ച അഭിഭാഷകനുമെതിരെ ഒൗദ്യോഗിക രഹസ്യനിയമം ലംഘിച്ചതിന്​ നടപടി വേണമെന്നുമായിരുന്നു കേന്ദ്രത്തിനുവേണ്ടി ഹാജരായ അറ്റോണി ജനറൽ കെ.കെ. വേണുഗോപാലി​​െൻറ ആരോപണം. എന്നാൽ, രേഖകൾ മോഷ്​ടിച്ചതായാലും അല്ലെങ്കിലും അതിൽ പറഞ്ഞ കാര്യങ്ങളിലേക്ക്​ നോക്കാതിരിക്കാനാവില്ലെന്നായിരുന്നു കോടതിയുടെ നിലപാട്​. രേഖ ചോർന്നതി​​െൻറ ഗൗരവം കോടതിയെ ബോധ്യ​െപ്പടുത്താൻ തിടുക്കപ്പെട്ട കേന്ദ്രസർക്കാർ പക്ഷേ, അതിൽ പറഞ്ഞ കാര്യങ്ങളൊന്നും നിഷേധിച്ചില്ല. നിയമവിരുദ്ധമായി നേടിയ രേഖകൾ ​പരിഗണിക്കരുതെന്ന ന്യായം നിലനിൽക്കത്തക്കതല്ലെന്ന്​ 2ജി, കൽക്കരി കേസുകളിലെ അനുഭവങ്ങൾ ഉദാഹരിച്ചുകൊണ്ടുതന്നെ കോടതിയിൽ ഉന്നയിക്കപ്പെട്ടു. അഴിമതി ആരോപിക്കപ്പെടു​േമ്പാൾ അതിന്​ ദേശസുരക്ഷകൊണ്ട്​ മറയിടാനാണോ ശ്രമിക്കുന്നതെന്ന കോടതിയുടെ ചോദ്യം റഫാൽ കേസ്​ പിന്തുടരുന്ന ആരുടെയും മനസ്സിലുയരുന്നതാണ്​. മാത്രമല്ല, ദേശസുരക്ഷയെ അത്രമേൽ പരിഗണിക്കുന്നുവെങ്കിൽ ഇൗ ഇടപാടി​​െൻറ കാര്യത്തിൽ രാജ്യരക്ഷ താൽപര്യങ്ങൾ മുൻനിർത്തി പ്രതിരോധ, നിയമമന്ത്രാലയങ്ങൾ സമർപ്പിച്ച നിർദേശങ്ങളൊക്കെ മറികടന്ന്​ പ്രധാനമന്ത്രിയുടെ ഒാഫിസും ദേശീയ സുരക്ഷ ഉപദേഷ്​ടാവും ഇടപെട്ട്​ ഫ്രഞ്ച്​ കമ്പനിക്ക്​ ഇത്രയേറെ ഇളവുകൾ വാങ്ങിക്കൊടുത്തതെന്തിനെന്നതടക്കമുള്ള ചോദ്യങ്ങളുയരുന്നുണ്ട്​. എന്നാൽ, റഫാൽ ഇടപാടിൽ ചോദ്യങ്ങൾക്കൊന്നും കേന്ദ്രത്തിനു മറുപടിയില്ലെന്നു സുപ്രീംകോടതിയിൽ വ്യക്​തമായിക്കഴിഞ്ഞിരിക്കുന്നു.

ഒടുവിൽ സത്യം വെളിച്ചത്തായതു കണ്ട വിഭ്രാന്തിയിൽ അതി​​െൻറ വായ്​മൂടിക്കെട്ടാനുള്ള ശ്രമമാണ്​ വാർത്തകൾ പുറത്തുവിട്ട ‘ഹിന്ദു’ പ​ത്രത്തിനെതിരെ ഉയർത്തിയ ഭീഷണി. ലോകത്ത്​ ഭരണാധിപന്മാരുടെ തലയുരുണ്ട വൻ അഴിമതിക്കേസുകളിലൊക്കെ വിസിൽ ബ്ലോവർമാരും മാധ്യമങ്ങളുമായിരുന്നു അതിനു നിമിത്തമായത്​. അവർ പുറത്തുകൊണ്ടു വന്ന വാർത്തകളിലെ ന്യായാന്യായങ്ങൾ പരിശോധിച്ച്​ കേസിൽ തീർ​പ്പിലെത്തുകയാണ്​ ലോകം അംഗീകരിച്ച രീതി. അതിനു പകരം നേരു ചൂണ്ടുന്നവ​​െൻറ വിരലറുക്കുന്നതും വായ്​മൂടിക്കെട്ടുന്നതും ഏകാധിപതികളുടെ പതിവാണ്​. വിവരാവകാശ നിയമം സർവത്രയായി ഉപയോഗിക്കപ്പെടുന്ന ജനാധിപത്യ അന്തരീക്ഷത്തിലിരുന്ന്​ ഇപ്പോഴും പഴയ കോളനിക്കാലത്തെ ഒൗദ്യോഗിക രഹസ്യനിയമം പറഞ്ഞ്​ ഭീഷണി മുഴക്കുന്നവർ രാജ്യത്തെ നയിക്കുന്നത്​ മുന്നോ​േട്ടാ, പിറകോ​േട്ടാ, പുരോഗതിയിലേക്കോ, നാശത്തിലേക്കോ എന്നു വ്യക്​തമായി കാണിച്ചുതരുന്നു റഫാൽ കേസി​​​െൻറ നാൾവഴികൾ.

Show Full Article
TAGS:narendra modi Union government rafale deal opinion editorial 
Next Story