Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightകൂടുതൽ ബലമുള്ള ഫെഡറൽ...

കൂടുതൽ ബലമുള്ള ഫെഡറൽ ഘടനക്കായി

text_fields
bookmark_border
കൂടുതൽ ബലമുള്ള  ഫെഡറൽ ഘടനക്കായി
cancel

മുൻ കരസേന മേധാവി ബിപിൻ റാവത്ത് 2020 ജനുവരി ഒന്നിന് ഇന്ത്യയുടെ പ്രഥമ ചീഫ് ഓഫ് ഡിഫൻസ്​ സ്​റ്റാഫ് (സി.ഡി.എസ്​) ആയി ചുമതലയേറ്റിരിക്കുകയാണ്. കര, വ്യോമ, നാവിക സേനാവിഭാഗങ്ങളെ ഒറ്റ നേതൃത്വത്തിന് കീഴിൽ കൊണ്ടുവരാൻ ഉദ്ദേശിച്ചുള്ള സംവിധാനമാണ് സി.ഡി.എസ്​. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ പുതുതായി രൂപവത്​കരിക്കപ്പെട്ട ‘സൈനികകാര്യ വകുപ്പി’​െൻറ തലവൻ കൂടിയായിരിക്കും ബിപിൻ റാവത്ത്. അതായത്, ഇന്ത്യയുടെ സേനാവിഭാഗങ്ങൾ ഒരൊറ്റ സൈനിക നേതൃത്വത്തിന് കീഴിൽ ആയിക്കഴിഞ്ഞു.

ഒറ്റനിയമം, ഒറ്റ തെരഞ്ഞെടുപ്പ്, ഒറ്റ ഭാഷ, ഒറ്റ സിവിൽ കോഡ്, ഒറ്റ മതം എന്നിങ്ങനെ സംഘ്​പരിവാർ താലോലിക്കുന്ന നിരവധി ‘ഒറ്റ സ്വപ്നങ്ങളി’ലൊന്നാണ് ഇതിലൂടെ സാധ്യമായിരിക്കുന്നതെന്ന വിമർശനം നിലനിൽക്കുന്നുണ്ട്. അതേസമയം, ഏക സൈനിക നേതൃത്വം എന്നത് ലോകത്ത് നിരവധി ജനാധിപത്യരാജ്യങ്ങളിൽ നിലവിലുള്ളതാണ്. സി.ഡി.എസ്​ എന്ന തസ്​തികയെ കുറിച്ച ചർച്ചകൾക്ക് ഇന്ത്യയിൽ ഏറെക്കാലത്തെ പഴക്കമുണ്ട്. 1999ലെ കാർഗിൽ യുദ്ധത്തിനു ശേഷം രൂപവത്​കരിക്കപ്പെട്ട കാർഗിൽ അവലോകനസമിതിയുടെ ശിപാർശകളിൽ ഇങ്ങനെയൊന്ന് ഉണ്ടായിരുന്നു.

പക്ഷേ, 2019 ആഗസ്​റ്റ്​ 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സ്വാതന്ത്ര്യദിന പ്രഭാഷണത്തിലാണ് ഇതേക്കുറിച്ചുള്ള ഔദ്യോഗികപ്രഖ്യാപനം ആദ്യമായി വരുന്നത്. സി.ഡി.എസ്​ എന്ന സംവിധാനത്തെക്കുറിച്ച് വ്യത്യസ്​ത നിലപാടുകളുണ്ട് എന്നത് വസ്​തുതയാണ്. അതേസമയം, സമഗ്രാധിപത്യ പ്രവണത പ്രകടിപ്പിക്കുന്ന ഒരു ഭരണകൂടവും പ്രസ്ഥാനവും ഇത്തരമൊരു നടപടി സ്വീകരിക്കുമ്പോൾ സംശയത്തോടെ നോക്കുന്നവർ ഉണ്ടാവുക സ്വാഭാവികം.

രാജ്യത്തിന്‍റെ അടിസ്ഥാനഘടന തന്നെ അപകടത്തിലാകുന്ന തരത്തിൽ കാര്യങ്ങൾ മുന്നോട്ട​ുപോകുന്നുവെന്ന ആശങ്ക ജനാധിപത്യവാദികൾക്കിടയിൽ നല്ല പോലെയുണ്ട്. അതിൽ പ്രധാനം നമ്മുടെ ഫെഡറൽ ഘടനക്ക് വന്നു കൊണ്ടിരിക്കുന്ന ആഘാതങ്ങളെക്കുറിച്ചാണ്. ജി.എസ്​.ടി നടപ്പാക്കുക വഴി യഥാർഥത്തിൽ സംസ്ഥാനങ്ങളുടെ സാമ്പത്തികസ്വാശ്രയത്വം തകരുകയാണ് ചെയ്തതെന്ന് അനുഭവത്തിലൂടെ ഇന്ന് എല്ലാവരും മനസ്സിലാക്കുന്നു. സംസ്ഥാന ധനമന്ത്രിമാർ വെറുമൊരു അക്കൗണ്ട്സ്​ മാനേജറുടെ നിലവാരത്തിലേക്ക് താണിരിക്കുന്നു. എൻ.ഐ.എ ഭേദഗതി വന്നതോടെ മൈക്ക് പെർമിഷൻ നൽകൽ, ട്രാഫിക് നിയന്ത്രിക്കൽ തുടങ്ങിയ ഉത്തരവാദിത്തങ്ങളിലേക്ക് ചുരുങ്ങുകയാണ് സംസ്ഥാന പൊലീസ്​.

ഇങ്ങനെ, ഭരണഘടനാ ഭേദഗതിയൊന്നും വരുത്താതെ തന്നെ രാജ്യത്തി​െൻറ ഫെഡറൽ സ്വഭാവം പ്രയോഗത്തിൽ ചോർന്നില്ലാതായി പോകുന്ന അവസ്ഥയാണ്. പ്രത്യക്ഷത്തിൽ അപകടം കാണാൻ കഴിയാത്ത പരോക്ഷമായ ഇത്തരം നടപടികൾ ഇനിയും ധാരാളം പ്രതീക്ഷിക്കാവുന്നതാണ്. കുറേ മുന്നോട്ട​ുപോവുമ്പോൾ മാത്രമാണ് സംസ്ഥാനങ്ങൾക്കുപോലും അതി​െൻറ അപകടം മനസ്സിലാവുക. അതായത്, ഫെഡറലിസത്തെക്കുറിച്ച് ഗൗരവത്തിൽ ആലോചിക്കേണ്ട സന്ദർഭത്തിലൂടെയാണ് നാം കടന്നുപോവുന്നത്.

ഫെഡറലിസത്തെക്കുറിച്ച ഈ ആലോചനകൾ നടക്കുന്ന വേളയിലാണ് കേന്ദ്രം പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള കേരള നിയമസഭയുടെ പ്രമേയം ശ്രദ്ധേയമാകുന്നത്. പ്രമേയം പാസാക്കിയതി​െൻറ പേരിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബി.ജെ.പി നേതാവ് ജി.വി.എൽ. നരസിംഹറാവു രാജ്യസഭ ചെയർമാന് അവകാശ ലംഘന നോട്ടീസ്​ നൽകിയിരിക്കുന്നു. പാർലമ​െൻറി​െൻറ ഇരുസഭകളും പാസാക്കി, രാഷ്​​ട്രപതി ഒപ്പുചാർത്തിയ നിയമത്തിനെതിരെ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കുന്നത് പാർലമ​െൻറി​​െൻറ അവകാശങ്ങളിലുള്ള കടന്നുകയറ്റമാണെന്നാണ് പരാതിക്കാര​​െൻറ വാദം.

ഈ പരാതിയും തുടർനടപടികളും സങ്കീർണമായ നിരവധി നിയമവ്യവഹാരങ്ങൾക്ക് കാരണമായേക്കും. അതേപോലെത്തന്നെയാണ്, പൗരത്വ നിയമത്തി​െൻറയും എൻ.ആർ.സിയുടെയും പശ്ചാത്തലത്തിൽ എൻ.പി.ആർ നടപ്പിലാക്കി​െല്ലന്ന കേരള, പശ്ചിമബംഗാൾ സർക്കാറുകളുടെ തീരുമാനവും. ഒരു കേന്ദ്രപരിപാടി സംസ്ഥാനത്ത് നടപ്പാക്കില്ല എന്നു പറയുന്നതി​െൻറ സാധുതയാണ് ബി.ജെ.പി കേന്ദ്രങ്ങൾ ചോദ്യം ചെയ്യുന്നത്. ഇതെല്ലാം നിയമപരവും സാങ്കേതികവുമായ സങ്കീർണതകൾ കൊണ്ടുവരും എന്നത് വാസ്​തവമാണ്.

സംസ്ഥാനങ്ങൾ അവയുടെ വ്യതിരിക്തസ്വത്വം പ്രകാശനം ചെയ്യാൻ നടത്തിയ ശ്രമങ്ങളായി എൻ.പി.ആർ വിരുദ്ധ നീക്കത്തെയും നിയമസഭ പ്രമേയത്തെയും കാണാവുന്നതാണ്. പുതിയ രാഷ്​​ട്രീയകാലാവസ്ഥയിൽ ഏറ്റവും പ്രസക്തവും പ്രഹരശേഷിയുള്ളതുമായ രാഷ്​ട്രീയമാണത്. പൗരത്വനിയമ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ ഈ രാഷ്​ട്രീയംകൂടി കൂടുതൽ വികസിതമായ നിലയിൽ ഉയർത്തിപ്പിടിക്കാൻ പ്രതിപക്ഷകക്ഷികൾക്ക് സാധിക്കേണ്ടതുണ്ട്. കേരളവും പശ്ചിമബംഗാളും സ്വീകരിച്ച മാതൃക കോൺഗ്രസ്​ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളും സ്വീകരിക്കേണ്ടതാണ്.

കാരണം, സ്വതന്ത്ര ഇന്ത്യയിൽ ഏറ്റവും വലിയ ബഹുജനപ്രക്ഷോഭത്തിനാണ് രാജ്യം ഇപ്പോൾ സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. മാറ്റിമറിക്കപ്പെട്ടുകൊണ്ടിരിക്കുന്ന രാജ്യത്തി​െൻറ അടിസ്ഥാനഘടനയെ ശരിയായ നിലയിൽതന്നെ നിലനിർത്താനായുള്ള പ്രക്ഷോഭംകൂടിയാണത്. അത്തരമൊരു പ്രക്ഷോഭം ലളിതമായി വിജയിപ്പിക്കാൻ സാധ്യമല്ല. വലിയ പ്രഹരശേഷിയുള്ള രാഷ്​ട്രീയ ഇടപെടലുകൾ ആവശ്യമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialopinionEditoril
News Summary - Madhyamam Editorial 03-01-2020-Opinion
Next Story