Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightകോ​വി​ഡ് കാ​ല​ത്തെ...

കോ​വി​ഡ് കാ​ല​ത്തെ ഡേറ്റ കച്ചവടങ്ങൾ

text_fields
bookmark_border
കോ​വി​ഡ് കാ​ല​ത്തെ ഡേറ്റ കച്ചവടങ്ങൾ
cancel

സ്മാ​ർ​ട് ഫോ​ണു​ക​ൾ സ​ർ​വ​വ്യാ​പി​യാ​യ കാ​ല​ത്തെ ആ​ദ്യ​ത്തെ മ​ഹാ​മാ​രി​യാ​യ​ാണ് കോ​വി​ഡ്-19നെ ​സാ​ങ് കേ​തി​ക വി​ദ​ഗ്​ധ​ർ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. കോ​വി​ഡ് വ്യാ​പ​ന​ം പ്ര​തി​രോ​ധിക്കാനും രോ​ഗ​ബാ​ധി​ത​രെ പി ന്തുടരുന്നതിനുമുള്ള മാ​ർ​ഗ​ങ്ങ​ളെ​ന്ത് എ​ന്ന ആ​ലോ​ച​ന​ക്ക്​ ല​ഭി​ച്ച ഉ​ത്ത​ര​മാ​ണ്, മൊ​ബൈ​ൽ ഫോ​ണു​ക​ളെ നിര ീക്ഷണ ഉപകരണമാക്കാ​​മെന്നത്​. ടെ​ലി​കോം വ​കു​പ്പിെ​ൻറയും ഇ​ൻ​റ​ർ​നെ​റ്റ് ദാ​താ​ക്ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ ഒ​ട്ടു​മി​ക്ക രാ​ജ്യ​ങ്ങ​ളും ആപ്ലി​ക്കേ​ഷ​നു​ക​ൾ പു​റ​ത്തി​റ​ക്കാ​നും പൗര​ജീ​വി​ത​ത്തി​ലേ​ക്ക് ചു​ഴി​ഞ്ഞുനോ​ക്കാനും അതോ​െട തു​ട​ക്കം കുറിച്ചു. ആ​ഗോ​ള ക​മ്പ​നി​യാ​യ ‘ആ​ലി​ബാ​ബ’​യു​ടെ സ​ഹകരണത്തോ​ടെ ചൈ​ന​യാ​ണ് പൗ​ര​രു​ടെ സഞ്ചാരം പി​ന്തു​ട​രുന്ന പദ്ധതി (ട്രാക്കിങ്​) ആരംഭിച്ചത്. വിലക്ക്​ ലംഘിച്ച്​ പുറത്തിറങ്ങിയ കോ​വി​ഡ് ബാ​ധി​ത​​െയ ​പ​ത്തു​മി​നി​റ്റി​നകം അ​റസ്​റ്റ്​ ചെയ്​തത്​ ആ​ഗോ​ളവാ​ർ​ത്ത​യാ​യി. ഉ​ട​െ​ന​ത​ന്നെ സിം​ഗ​പ്പൂ​രും ദക്ഷിണ കൊറിയയുമെല്ലാം സ​മാ​ന​മാ​യ മാ​തൃ​ക പ​രീ​ക്ഷി​ച്ചു.

ആ​രോ​ഗ്യ​പ​രി​പാ​ല​ന​ത്തി​ലെ സ്തു​ത്യ​ർ​ഹ സേ​വ​ന​ത്തി​ന് ഏ​റ്റ​വും എ​ളു​പ്പ​വും ഉ​പ​കാ​ര​പ്ര​ദ​വു​മാ​യ രീ​തി എ​ന്ന​ അർഥ​ത്തി​ൽ ഇ​ത്ത​രം ആപ്ലി​ക്കേ​ഷ​നു​ക​ൾക്ക്​ ലോകവ്യാ​പ​ക​ സ്വീ​ക​രണമാണ്​ ലഭിച്ചത്​. ഭ​ര​ണ​ക​ർ​ത്താ​ക്ക​ൾ അ​വ ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​ൻ ആ​ഹ്വാ​നം ചെ​യ്തു. കോ​വി​ഡ് രോ​ഗി​യുടെ സാ​മീ​പ്യ​മു​ണ്ടാ​യാ​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന ‘ആ​പ്പു’​ക​ളെ, ഭീ​തി​യി​ലാ​ണ്ട ജ​ന​ങ്ങ​ൾ ആ​ഘോ​ഷ​പൂ​ർ​വം സ്വന്തം മൊ​ബൈ​ലു​ക​ളി​ൽ കു​ടി​യി​രു​ത്താൻ മത്സരിച്ചു. എ​ന്നാ​ൽ, ആ​പ്പു​ക​ളു​ടെ സ​ർ​വ​സ്വീ​കാ​ര്യ​ത​​ക്കി​ടെ, കോ​വി​ഡ് കാ​ല​ത്തെ മ​റ​പി​ടി​ച്ച് ഭ​ര​ണ​കൂ​ട​ങ്ങ​ളും വ​ൻ​കി​ട സാ​ങ്കേ​തി​ക ക​മ്പ​നി​ക​ളും നെ​റ്റ് ദാ​താ​ക്ക​ളും ചേ​ർ​ന്ന് ലോ​ക ജ​ന​സം​ഖ്യ​യി​ലെ പ​കു​തി​യി​ല​ധി​കം വ​രു​ന്ന​വ​രു​ടെ സ്വ​കാ​ര്യ വി​വ​ര​ശേ​ഖ​ര​ണ ഖ​ന​ന​ത്തി​ൽ നോ​ട്ട​മി​ട്ട് പ​ണി​യെ​ടു​ക്കു​ക​യാ​ണോ എ​ന്ന ഗൗ​ര​വ​ത​ര​മാ​യ സം​ശ​യം ഉ​ന്ന​യി​ക്കു​ക​യാ​ണ് ആം​ന​സ്​റ്റിയും യൂ​റോ​പ്യ​ൻ യൂ​നി​യ​നും ഒ​രു വി​ഭാ​ഗം സാ​ങ്കേ​തി​ക വി​ദ​ഗ്​ധ​രും. സ്വ​കാ​ര്യ​ത അ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ഐ​ക്യ​രാഷ്​ട്ര​സ​ഭ​യു​ടെ പ്ര​ത്യേ​ക റി​പ്പോ​ർ​ട്ട​ർ ജോ​സ​ഫ് ക​ന്നാ​റ്റ​സി ഇ​ത്ത​രം ആ​പ്ലി​ക്കേ​ഷ​നു​ക​ളെ കു​റി​ച്ച് പ്ര​സ്താ​വി​ച്ച​ത് ഇ​പ്ര​കാ​ര​മാ​ണ്: ‘‘കാ​ര്യ​ങ്ങ​ൾ വ​ള​രെ വേ​ഗ​ത്തി​ൽ ന​ട​ക്കു​ന്നു, പ​ക്ഷേ, ആ​രും വേ​ണ്ട​ത്ര സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ന​ട​ത്തു​ന്നി​ല്ല’’.

കോ​വി​ഡ് ബാ​ധി​ത​രെ പി​ന്തു​ട​രാ​നും സാ​മൂ​ഹി​ക അ​ക​ലം ഉ​റ​പ്പു​വ​രു​ത്താ​നും ആ​രോ​ഗ്യപ​രി​പാ​ല​നം എ​ളു​പ്പ​മാക്കാ​നു​മു​ള്ള സാ​ങ്കേ​തി​കവി​ദ്യ ആ​പ്പി​ളും ഗൂ​ഗ്ളും സം​യു​ക്ത​മാ​യി വി​ക​സി​പ്പി​ക്കു​ന്നു​വെ​ന്ന തീ​രു​മാ​നം ഉ​യ​ർ​ത്തി​യ സം​വാ​ദ​മാ​ണ് ഡേറ്റാ ചൂ​ഷ​ണ​ത്തി​നുള്ള സാ​ധ്യ​ത​ക​ളി​ലേ​ക്ക് വി​ദ​ഗ്​ധരു​ടെ നോട്ടത്തിന്​ പ്രേരിപ്പിച്ചത്​. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തിെ​ൻ​റ പേ​രി​ൽ ഇ​സ്രാ​യേ​ൽ സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ​ത് ചാ​ര​പ്ര​വ​ൃത്തി സം​ശ‍യി​ക്കു​ന്ന​വ​രെ നി​രീ​ക്ഷി​ക്കു​ന്ന ആ​പ്ലി​ക്കേ​ഷ​നാ​ണ​ത്രെ. ജ​ർ​മ​നി​യും റ​ഷ്യ​യും പോ​ള​ണ്ടും ഫ്രാ​ൻ​സും അ​മേ​രി​ക്ക​യു​മെ​ല്ലാം ഉ​പ​യോ​ഗി​ക്കു​ന്ന മൊ​ബൈ​ൽ ആപ്ലി​ക്കേ​ഷ​നു​ക​ളും പൗ​ര​​രു​ടെ സ്വ​കാ​ര്യ​ത​ാ നിയമങ്ങൾ ലം​ഘി​ക്കു​ന്ന​താ​​െണ​ന്ന് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്നു. കേ​ന്ദ്ര​ ഇൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ ‘ആ​രോ​ഗ്യ​സേ​തു’​വും പൗ​ര​​രു​ടെ വ്യ​ക്തി​ജീ​വിതത്തി​ലേ​ക്കു​ള്ള ഭ​ര​ണ​കൂ​ട​ത്തിെ​ൻ​റ ചു​ഴി​ഞ്ഞുനോ​ട്ടം എ​ളു​പ്പ​മാ​ക്കു​ന്നു​വെ​ന്ന് വി​മ​ർ​ശ​ന​മു​യ​ർ​ന്നുക​ഴി​ഞ്ഞു. വ്യ​ക്തി​കളു​ടെ സ്വ​കാ​ര്യത​ക​ളി​ൽ അ​തി​ക്ര​മി​ച്ചു​ക​ട​ക്കു​ക​യും വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ മോ​ഷ്​ടി​ക്കു​ക​യും ചെ​യ്യാ​നു​ള്ള അ​സു​ല​ഭ അ​വ​സ​ര​മാ​യി​ മാ​റു​ക​യാ​ണ് കോ​വി​ഡ് കാ​ല​ത്തെ സാ​ങ്കേ​തി​കവി​ദ്യ ആ​രോ​ഗ്യപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. ഭ​ര​ണ​കൂ​ട​ത്തിെ​ൻ​റ നി​രീ​ക്ഷ​ണവ​ല​യ​ത്തി​ലേ​ക്ക് പൗ​ര​​രെ അ​ക​പ്പെ​ടു​ത്താ​നു​ള്ള മി​ക​ച്ച അ​വ​സ​രമാ​യി അധികാരികൾ ഇ​ത് സമർഥമായി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​കയാണ്​. കോവിഡാനന്തരം പുലരു​​െമന്ന്​ പ്രതീക്ഷിക്കുന്ന ​ഡേറ്റ സ​മ്പ​ദ് വ്യ​വ​സ്ഥ​​ക്കും സാ​ങ്കേ​തി​ക സർവാ​ധി​പ​ത്യ​ത്തി​നും വേണ്ടിയുള്ള നിക്ഷേപത്തിന്​ മികച്ച അവസരമായി ഇൗ സന്ദർഭത്തെ മുതലെടുക്കുകയാണ് വ​ൻ​കി​ട ക​മ്പ​നി​ക​ളും ഭ​ര​ണാ​ധി​കാ​രി​ക​ളും. ആം​ന​സ്​റ്റി ഇ​ൻ​റ​ർ​നാ​ഷന​ൽ സെ​ക്ര​ട്ട​റി ജ​ന​റ​ൽ കു​മി നാ​യി​ദു പ​റ​യു​ന്ന​ത്: ഈ ​കാ​ല​ത്തെ ഏ​റ്റ​വും വ​ലി​യ മ​നു​ഷ്യ​ാവ​കാ​ശ വെ​ല്ലു​വി​ളി​ക​ളാ​ണ് ഇ​ത്ത​രം പ്ലാ​റ്റ്ഫോ​മു​ക​ൾ ഉ​യ​ർ​ത്തു​ന്ന​തെ​ന്നാ​ണ്.

ഇൗവിധമൊരു അപകടം പതിയിരിക്കു​േമ്പാഴും, ആ​രോ​ഗ്യ​പ​രി​പാ​ല​നത്തിനും ഗ​വേ​ഷ​ണത്തിനുമായി വ്യ​ക്തിഗ​ത വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നെ​യും അ​വ സാ​ങ്കേ​തി​ക സ​ഹാ​യ​ത്തോ​ടെ അ​പ​ഗ്ര​ഥി​ക്കു​ന്ന​തി​നെ​യും പൂർണമായും ത​ള്ളി​ക്കള​യാ​നാ​കി​ല്ല. മാ​ന​വ പു​രോ​ഗ​തി​ക്ക് അത്​ ഒ​േട്ടറെ പ്ര​യോ​ജ​ന​ക​രം തന്നെ. എന്നാൽ, അ​വ​ കൃ​ത്യ​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പു​ല​ർ​ത്തി​യി​ട്ടി​ല്ലെ​ങ്കി​ൽ വ​മ്പി​ച്ച ചൂ​ഷ​ണം ന​ട​ക്കു​മെ​ന്ന​ത് നി​സ്ത​ർ​ക്ക​മാ​ണ്. ഗൂ​ഗ്ളും ഫേസ്​ബു​ക്ക​ുമട​ക്കം ഒ​ട്ടു​മി​ക്ക വ​ൻ​കി​ട സാ​ങ്കേ​തി​ക സേ​വ​നദാ​താ​ക്ക​ളും വ​ഴി​വി​ട്ട ഡേറ്റ ഖ​ന​ന​ത്തി​ൽ അ​മേ​രി​ക്ക​യി​ലും യൂറോ​പ്പി​ലും നി​യ​മന​ട​പ​ടി​ക​ൾ നേ​രി​ടു​ന്ന​വ​യാ​ണ്. കോ​വി​ഡാ​ന​ന്ത​ര ലോ​കം കീ​ഴ​ട​ക്കാ​ൻ ​േഡറ്റ​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള വ​ലി​യ യു​ദ്ധം ആ​രം​ഭി​ച്ചി​രി​ക്കെ, കോ​വി​ഡിെ​ന ഏ​റ്റ​വും മി​ക​ച്ച രീ​തി​യി​ൽ പ്ര​തി​രോ​ധി​ച്ച സം​സ്ഥാ​ന​മെ​ന്ന നി​ല​ക്ക് കേ​ര​ള​ത്തിെ​ൻ​റ ഡേ​റ്റ ആ​ഗോ​ള ആ​രോ​ഗ്യ ഗ​വേ​ഷ​ണ രം​ഗ​ത്തും വി​പ​ണി രം​ഗ​ത്തും പ​ര​മ​പ്ര​ധാ​ന​മാ​ണ്. ഡേറ്റ ക​ച്ച​വ​ട സ്ഥാ​പ​ന​മാ​യ സ്പ്രിംഗ്ല​ർക്ക് ക്വ​ാറ​ൻ​റീ​ൻ ചെ​യ്യ​പ്പെ​ട്ട​വ​രു​ടെ വി​വ​രം ന​ൽ​കു​ന്ന​തി​ൽ ഒ​ട്ടും ജാ​ഗ്ര​ത സംസ്​ഥാന സർക്കാർ പു​ല​ർ​ത്തി​യി​ല്ലെ​ന്ന​ത് ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​ണ്. ആ​ധാ​റി​നെ​തി​രെ​യും കേ​ന്ദ്ര സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന വ്യ​ക്തി​ഗ​ത വി​വ​ര പ​രി​ര​ക്ഷാ ബി​ല്ലി​ലെ ച​തി​ക്കു​ഴി​ക​ളെ കു​റി​ച്ചും വാ​തോ​രാ​തെ സം​സാ​രി​ക്കു​ന്ന ഇ​ട​തു​പ​ക്ഷം ഇ​ത്ര നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യി ഡേറ്റ ശേ​ഖ​രണം നി​ർ​വ​ഹി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത​താ​ണ്. ഇ​ത് തി​രു​ത്താ​ത്തപ​ക്ഷം, ‘ആ​രോ​ഗ്യ സേ​തു’ ആപ്ലി​ക്കേ​ഷ​നി​ലെ ഭ​ര​ണ​കൂ​ട ചൂ​ഴ്​ന്നുനോ​ട്ട​ത്തെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ധാ​ർ​മി​ക​ത ഇടതുപക്ഷത്തിന്​ ഇ​ല്ലാ​താ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:editorialopinioncovid 19sprinklrbig datadata business
News Summary - data business in covid times
Next Story