Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഅ​ജ​ണ്ട...

അ​ജ​ണ്ട ന​ട​പ്പാ​ക്കാ​ൻ നി​യ​മ​നി​ർ​മാ​ണ​ത്തി​ര​ക്കി​ൽ ബി.​ജെ.​പി

text_fields
bookmark_border
അ​ജ​ണ്ട ന​ട​പ്പാ​ക്കാ​ൻ നി​യ​മ​നി​ർ​മാ​ണ​ത്തി​ര​ക്കി​ൽ ബി.​ജെ.​പി
cancel
സ്വ​ന്തം ഇ​ച്ഛ​യ​നു​സ​രി​ച്ച് ഏ​തു മ​ത​വും അ​നു​ഷ്ഠി​ക്കാ​നും പ്ര​ച​രി​പ്പി​ക്കാ​നും സ്വാ​ത​ന്ത്ര്യം ന​ൽ​കു​ന്ന ഭ​ര​ണ​ഘ​ട​ന അം​ഗീ​ക​രി​ച്ച രാ​ജ്യ​ത്താ​ണ് ഈ ​വി​ചി​ത്ര വ്യ​വ​സ്ഥ​ക​ൾ ഒ​ന്നൊ​ന്നാ​യി ബി.​ജെ.​പി സം​സ്ഥാ​ന​ങ്ങ​ൾ പാ​സാ​ക്കു​ന്ന​ത്

ഭാ​ര​തീ​യ ജ​ന​താ പാ​ർ​ട്ടി ഹി​ന്ദു​ത്വ അ​ജ​ണ്ട ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി രാ​ജ്യ​ത്തെ വ്യ​വ​സ്ഥ​ക​ളും നി​യ​മ ച​ട്ട​ക്കൂ​ടു​ക​ളും ആ​വു​ന്നേ​ട​ത്തോ​ളം ഉ​ട​ച്ചു​വാ​ർ​ക്കു​ന്ന തി​ര​ക്കി​ലാ​ണ്. ഇ​തി​ൽ പ​ല​തും ന​ട​ക്കു​ന്ന​ത് പാ​ർ​ല​മെ​ന്റി​ലാ​ണെ​ങ്കി​ൽ അ​വി​ടെ എ​ളു​പ്പ​മ​ല്ലാ​ത്ത​വ സം​സ്ഥാ​ന നി​യ​മ​സ​ഭ​ക​ളി​ലൂ​ടെ ക​ട​ത്തി​ക്കൊ​ണ്ടു​വ​രു​ക​യാ​ണ്. ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ വ്യ​ക്തി​നി​യ​മ​ങ്ങ​ൾ ഇ​ല്ലാ​താ​ക്കി അ​വ​രു​ടെ സ്വ​ത്വം നി​ല​നി​ർ​ത്തു​ന്ന സം​വി​ധാ​ന​ങ്ങ​ൾ ത​ക​ർ​ക്കു​ന്ന​തി​ന് ഏ​കീ​കൃ​ത സി​വി​ൽ​കോ​ഡ് രാ​ജ്യ​മൊ​ട്ടാ​കെ ന​ട​പ്പാ​ക്കു​ക​യാ​ണ് ഒ​രു പ​ദ്ധ​തി. രാ​ജ്യം അ​ത് ന​ട​പ്പാ​ക്കു​ന്ന​തി​നു മു​മ്പേ ബി.​ജെ.​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ൾ ഒ​ന്നൊ​ന്നാ​യി ഏ​ക സി​വി​ൽ​കോ​ഡ് പാ​സാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഗോ​വ​യി​ൽ സ്വാ​ത​ന്ത്ര്യ​പൂ​ർ​വ​ഘ​ട്ട​ത്തി​ൽ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന സി​വി​ൽ കോ​ഡി​ന് പു​റ​മെ ഉ​ത്ത​രാ​ഖ​ണ്ഡി​ൽ 2025 ജ​നു​വ​രി​യി​ൽ നി​യ​മം ന​ട​പ്പാ​ക്കി. ക​ഴി​ഞ്ഞ മാ​സം ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭ​യും ഏ​കീ​കൃ​ത വ്യ​ക്തി​നി​യ​മം പാ​സാ​ക്കി ച​ട്ട​ങ്ങ​ൾ ന​ട​പ്പാ​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്. അ​സം, മ​ധ്യ​പ്ര​ദേ​ശ്, ഉ​ത്ത​ർ​പ്ര​ദേ​ശ്, ഹ​രി​യാ​ന സം​സ്ഥാ​ന​ങ്ങ​ൾ ഇ​തി​നാ​യി സ​മി​തി രൂ​പ​വ​ത്ക​രി​ച്ച് ന​ട​പ​ടി​ക​ൾ​ക്കൊ​രു​ങ്ങു​ന്നു. സം​സ്ഥാ​ന​ങ്ങ​ളെ​ല്ലാം വെ​വ്വേ​റെ നി​യ​മ​ങ്ങ​ൾ പാ​സാ​ക്കി​യാ​ൽ അ​തെ​ങ്ങ​നെ ഏ​കീ​കൃ​ത വ്യ​ക്തി​നി​യ​മ​മാ​വും എ​ന്ന ചോ​ദ്യം ഉ​യ​രു​മെ​ങ്കി​ലും സം​ഘ്പ​രി​വാ​റി​ന്റെ മു​ഖ്യ​ല​ക്ഷ്യം മു​സ്‍ലിം, ക്രൈ​സ്ത​വ സ​മു​ദാ​യ​ങ്ങ​ൾ​ക്ക് അ​വ​രു​ടെ മ​താ​ധ്യാ​പ​ന​ങ്ങ​ൾ​ക്കും സം​സ്കാ​ര​ത്തി​നു​മ​നു​സൃ​ത​മാ​യ വ്യ​ക്തി​നി​യ​മ​സം​ഹി​ത അ​നു​വ​ദി​ക്ക​രു​ത് എ​ന്ന​താ​ണ്.

ന്യൂ​ന​പ​ക്ഷ മ​ത-​വി​ദ്യാ​ഭ്യാ​സ-​സാം​സ്കാ​രി​ക സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും മ​റ്റു ജീ​വ​കാ​രു​ണ്യ-​മ​നു​ഷ്യാ​വ​കാ​ശ സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​സ്സ​പ്പെ​ടു​ത്തു​ക​യാ​ണ് മ​റ്റൊ​രു അ​ജ​ണ്ട. വി​ദേ​ശ​സം​ഭാ​വ​ന​ക​ൾ​ക്ക് പ​ര​മാ​വ​ധി നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​നാ​ണി​പ്പോ​ൾ വി​ദേ​ശ സം​ഭാ​വ​ന നി​യ​ന്ത്ര​ണ നി​യ​മ​ത്തി​ൽ (എ​ഫ്.​സി.​ആ​ർ.​എ) ഭേ​ദ​ഗ​തി​ക​ൾ വ​രു​ത്തു​ന്ന ബി​ൽ പാ​ർ​ല​മെ​ന്റി​ൽ പാ​സാ​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ൾ. മാ​ർ​ച്ച് 25ന് ​ബി​ൽ ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ, ബു​ധ​നാ​ഴ്ച ച​ർ​ച്ച​ക്കെ​ടു​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ങ്ങ​ൾ കാ​ര​ണം മാ​റ്റി​വെ​ച്ചി​രി​ക്കു​ന്നു. ഇ​ത് ചി​ല​പ്പോ​ൾ കേ​ര​ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക്രൈ​സ്ത​വ​വോ​ട്ടു​ക​ളി​ൽ ക​ണ്ണു​വെ​ച്ചു​മാ​വാം. ബി​ല്ലി​നെ​തി​രെ വി​വി​ധ ക്രൈ​സ്ത​വ സ​ഭ​ക​ൾ ഉ​യ​ർ​ത്തി​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് ചെ​വി​കൊ​ടു​ത്തു എ​ന്നു വ​രു​ത്തി​ത്തീ​ർ​ക്കാ​നു​ള്ള ഉ​ദ്യ​മം. ബി​ല്ലി​ലെ വ​കു​പ്പു​ക​ൾ ലം​ഘി​ക്കു​ക​യോ, ര​ജി​സ്‌​ട്രേ​ഷ​ൻ, പു​തു​ക്ക​ൽ, ക​ണ​ക്കു​ക​ൾ അ​വ​ത​രി​പ്പി​ക്ക​ൽ ഇ​വ​യി​ൽ താ​മ​സം​വ​രു​ക​യോ അ​വ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക്ക് സ്വീ​കാ​ര്യ​മാ​വാ​തി​രി​ക്കു​ക​യോ ചെ​യ്‌​താ​ൽ പ്ര​സ്തു​ത സ്ഥാ​പ​ന​ത്തി​ന്റെ/​സം​ഘ​ട​ന​യു​ടെ ആ​സ്തി​ക​ൾ സ​ർ​ക്കാ​റി​ലേ​ക്കോ, അ​ധി​കാ​രി തീ​രു​മാ​നി​ക്കു​ന്ന മ​റ്റു കേ​ന്ദ്ര​ങ്ങ​ൾ​ക്കോ കൈ​മാ​റും എ​ന്ന​താ​ണ് ബി​ല്ലി​ലെ ഗു​രു​ത​ര​മാ​യ ഒ​രു വ്യ​വ​സ്ഥ. ഏ​തു സം​ഘ​ട​ന​യു​ടെ​യും മു​ക​ളി​ൽ തൂ​ങ്ങി​നി​ൽ​ക്കു​ന്ന ഡ​മോ​ക്ലീ​സി​ന്റെ വാ​ളാ​വും ഇ​ത്. ഒ​രു സ്ഥാ​പ​ന​ത്തി​ന്റെ ര​ജി​സ്‌​ട്രേ​ഷ​ൻ പു​തു​ക്ക​ൽ ത​ള്ളി​യാ​ൽ ഫ​ല​ത്തി​ൽ സ്ഥാ​പ​ന​ത്തി​ന്റെ പ്ര​വ​ർ​ത്ത​നം നി​ല​ക്കും. ആ​സ്തി​ക​ൾ ന​ഷ്ട​പ്പെ​ടും. എ​ന്തെ​ങ്കി​ലും നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ പേ​രി​ലു​ള്ള ന​ട​പ​ടി​യും അ​തേ​പോ​ലെ ഏ​ക​പ​ക്ഷീ​യ​മാ​യി​രി​ക്കും. എ​ക്സി​ക്യൂ​ട്ടി​വ് നി​യ​മി​ക്കു​ന്ന ഇ​ത്ത​രം അ​ധി​കാ​ര​കേ​ന്ദ്ര​ങ്ങ​ൾ ഒ​രി​ക്ക​ലും രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ത്തി​ന്റെ ഇം​ഗി​ത​മ​നു​സ​രി​ച്ച​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കി​ല്ല. അ​ങ്ങ​നെ വ​രു​മ്പോ​ൾ ഏ​തു കു​റ്റാ​രോ​പ​ണ​വും സം​ഭാ​വ​ന സ്വീ​ക​ർ​ത്താ​വി​നു മേ​ൽ ആ​രോ​പി​ച്ചാ​ൽ അ​മി​താ​ധി​കാ​ര​പ്ര​യോ​ഗ​ത്തി​ലൂ​ടെ ശി​ക്ഷാ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​വു​ന്ന​താ​ണ്. ബി.​ജെ.​പി​യു​ടെ പ​തി​വു​പോ​ലെ ഈ ​വി​വാ​ദ​ബി​ല്ലും ച​ർ​ച്ച​ക്ക് മ​തി​യാ​യ സ​മ​യം അ​നു​വ​ദി​ക്കാ​തെ പാ​സാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ഭ​ര​ണ​ക​ക്ഷി ന​ട​ത്തി​യ​ത്. ബി​ല്ലി​ൽ ഉ​ട​നീ​ളം 2010ലെ ​വി​ദേ​ശ​നാ​ണ്യ നി​യ​ന്ത്ര​ണ ബി​ല്ലി​ലെ വ​കു​പ്പു​ക​ളി​ലേ​ക്ക് സൂ​ച​ന​ക​ളും അ​വ​യി​ൽ വ​രു​ത്തി​യ ഭേ​ദ​ഗ​തി​ക​ളു​മാ​ണ്. ഇ​വ ര​ണ്ടും മു​ന്നി​ൽ​വെ​ച്ച് വാ​യി​ക്കാ​ൻ​ത​ന്നെ ഏ​താ​നും ദി​വ​സ​ങ്ങ​ൾ വേ​ണ്ടി​വ​രും. അ​താ​ണ് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം നാ​മ​മാ​ത്ര ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷം പാ​സാ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ധൃ​ഷ്ട​രാ​യ​ത്.

ബി.​ജെ.​പി അ​ജ​ണ്ട ന​ട​പ്പാ​ക്കു​ന്ന​തി​ന്റെ മ​റ്റൊ​രു ഉ​ദാ​ഹ​ര​ണം മ​ത പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന​നി​യ​മ​ങ്ങ​ളാ​ണ്. ഇ​തി​ന​കം 12 സം​സ്ഥാ​ന​ങ്ങ​ളി​ൽ വ്യ​ത്യ​സ്ത സ​മ​യ​ങ്ങ​ളി​ലാ​യി​രു​ന്നു ആ ​നി​യ​മ​നി​ർ​മാ​ണം. ഏ​റ്റ​വും അ​വ​സാ​നം നി​യ​മ​മു​ണ്ടാ​ക്കി​യ​ത് മ​ഹാ​രാ​ഷ്ട്ര​യും ഛത്തി​സ്ഗ​ഢു​മാ​ണ്. ഹി​ന്ദു മ​ത​ത്തി​ൽ​നി​ന്ന് ക്രി​സ്തു​മ​ത​ത്തി​ലേ​ക്കും ഇ​സ്‌​ലാം മ​ത​ത്തി​ലേ​ക്കും നി​ർ​ബ​ന്ധി​ച്ച് മ​ത​പ​രി​വ​ർ​ത്ത​നം ചെ​യ്യി​ക്കു​ക​യാ​ണെ​ന്ന ഹി​ന്ദു​ത്വ വ​ക്താ​ക്ക​ളു​ടെ നി​ര​ന്ത​ര ആ​രോ​പ​ണ​മാ​ണ് ഇ​ത്ത​രം നി​യ​മ​നി​ർ​മാ​ണ​ത്തി​ന് പ​ശ്ചാ​ത്ത​ല​മൊ​രു​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഇ​ത് സ്വ​മേ​ധ​യാ ഉ​ള്ള അ​ന്യ​മ​താ​ശ്ലേ​ഷ​ങ്ങ​ളെ ത​ട​യു​ന്നി​ല്ല എ​ന്നു ക​പ​ട​വാ​ദ​വും നി​ര​ത്തും ബി.​ജെ.​പി.

ഈ ​നി​യ​മ​ങ്ങ​ളു​ടെ​യെ​ല്ലാം ഒ​രു പൊ​തു​സ്വ​ഭാ​വം ആ​ർ​ക്കും അ​പ​ര​നെ​തി​രെ നി​യ​മ​ലം​ഘ​ന പ​രാ​തി ന​ൽ​കാ​നും അ​ത​നു​സ​രി​ച്ച് ഉ​ട​ൻ ന​ട​പ​ടി​ക​ളെ​ടു​ക്കാ​നും ക​ഴി​യും എ​ന്ന​താ​ണ്. സ്വ​ന്തം ഇ​ച്ഛ​യ​നു​സ​രി​ച്ച് ഏ​തു മ​ത​വും അ​നു​ഷ്ഠി​ക്കാ​നും പ്ര​ച​രി​പ്പി​ക്കാ​നും സ്വാ​ത​ന്ത്ര്യം ന​ൽ​കു​ന്ന ഭ​ര​ണ​ഘ​ട​ന അം​ഗീ​ക​രി​ച്ച രാ​ജ്യ​ത്താ​ണ് ഈ ​വി​ചി​ത്ര വ്യ​വ​സ്ഥ​ക​ൾ ഒ​ന്നൊ​ന്നാ​യി ബി.​ജെ.​പി സം​സ്ഥാ​ന​ങ്ങ​ൾ പാ​സാ​ക്കു​ന്ന​ത്. നേ​ര​ത്തേ പാ​സാ​ക്കി​യ സം​സ്ഥാ​ന നി​യ​മ​ങ്ങ​ൾ​ക്കെ​തി​രാ​യ ഹ​ര​ജി​ക​ൾ സു​പ്രീം​കോ​ട​തി​യി​ൽ പ​രി​ഗ​ണ​ന കാ​ത്ത് ക​ഴി​യു​ന്നു​മു​ണ്ട്. അ​തി​നി​ട​യി​ൽ നി​യ​മം നി​ല​നി​ൽ​ക്കു​ന്ന, നി​യ​മ​വാ​ഴ്ച അ​ത്ര ശ​ക്ത​മാ​യി നി​ല​നി​ൽ​ക്കാ​ത്ത ബി.​ജെ.​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ നി​യ​മം കൈ​യി​ലെ​ടു​ത്ത് അ​ന്യ മ​തം സ്വീ​ക​രി​ച്ച​വ​ർ​ക്കു നേ​രെ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന കാ​ഴ്ച സാ​ധാ​ര​ണ​മാ​ണ്. സു​പ്രീം​കോ​ട​തി ഇ​ത്ത​രം ഹ​ര​ജി​ക​ൾ പ​ര​മാ​വ​ധി വേ​ഗ​ത്തി​ൽ പ​രി​ഗ​ണ​ന​ക്കെ​ടു​ക്കു​ക​യും ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ന്ത​സ്സ​ത്ത പാ​ലി​ക്ക​പ്പെ​ടു​ന്നു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക​യും ചെ​യ്യു​ക​യാ​ണ് അ​ടി​യ​ന്ത​ര​മാ​യി വേ​ണ്ട​ത്. മ​ത പ​രി​വ​ർ​ത്ത​ന വി​ഷ​യ​ത്തി​ലെ​ന്ന​പോ​ലെ മ​റ്റു വി​ഷ​യ​ങ്ങ​ളി​ലും അ​ത്ത​രം ജാ​ഗ്ര​ത​യാ​ണ് പൗ​ര​ർ നീ​തി​പീ​ഠ​ത്തി​ൽ​നി​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Islamophobiaindian constitutionunion civil codeBJP governmentlaw violationsHindutva Rashtra AgendaSocial injustice
News Summary - BJP in a hurry to make laws to implement the agenda
Next Story