Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightവിദ്വേഷ...

വിദ്വേഷ രാഷ്​ട്രീയത്തി​െൻറ കനലുകൾ

text_fields
bookmark_border
വിദ്വേഷ രാഷ്​ട്രീയത്തി​െൻറ കനലുകൾ
cancel

മുംബൈ ആസ്​ഥാനമായി പ്രവർത്തിക്കുന്ന ഒരു വിദ്യാഭ്യാസ വിചക്ഷണനോടും കുറെ വിദ്യാർഥികളോടും ഞാൻ ഒരിക്കൽ ഒരു ചോദ്യമുന്നയിച്ചിരുന്നു. ഹിന്ദു, മുസ്​ലിം വിദ്യാർഥികൾക്കിടയിൽ കൂടുതൽ സ്​നേഹം ഉൗട്ടിയുറപ്പിച്ചുകൂടെയെന്നായിരുന്നു ചോദ്യം. ഹിന്ദുക്കൾക്കും മുസ്​ലിംകൾക്കും ഒരേ പാർപ്പിടകേന്ദ്രങ്ങളിൽ താമസിക്കാൻ കഴിയാത്തിടത്ത്​ എങ്ങനെ ഇത്​ സാധ്യമാകാമെന്നായിരുന്നു എനിക്ക്​ ലഭിച്ച മറുപടി. ഇത്​ ശരിക്കും യാഥാർഥ്യത്തിൽ അധിഷ്​ഠിതമായിരുന്നു. ചില പ്രത്യേക സ്ഥലങ്ങളിൽ മുസ്​ലിംകൾക്ക്​ വാടക വീടു പോലും ലഭിക്കില്ല. ഇതിനെതിരെ പലരും പ്രതികരിച്ചിട്ടും ഫലമുണ്ടായിട്ടുമില്ല.
മുംബൈയിൽ മാത്രമല്ല, മറ്റു നഗരങ്ങളുടെയും അവസ്​ഥ ഇതുതന്നെയാണെന്നാണ്​ ഖേദകരം. ഇൗ വിടവ്​ ഇപ്പോൾ കൂടുതൽ രൂക്ഷമായിരിക്കുകയാണ്​. ഇരു സമുദായങ്ങളും ദൈനംദിന ജീവിതത്തിൽ ഒന്നിച്ചിടപഴകുന്ന അവസ്​ഥ ഇല്ലാതായി. ‘അപരനെ’ക്കുറിച്ച്​ കാൽപനിക കഥകളുടെയും തെറ്റിദ്ധാരണയുടെയും പേരിൽ സമുദായങ്ങൾ തമ്മിൽ അകൽച്ച വർധിക്കുന്നു.

ഇത്തരമൊരു സാഹചര്യത്തിൽ ഹിന്ദുവിനും മുസ്​ലിമിനും പ്രണയിച്ച്​ വിവാഹം കഴിക്കാൻ ധൈര്യമില്ല. വലതുപക്ഷ ഗുണ്ടകളും പൊലീസും ഇത്തരം ദമ്പതികളെ വേട്ടയാടുന്നു. അടുത്ത ദിവസം മീറത്തിൽ മുസ്​ലിം സുഹൃത്തി​​​െൻറ വീട്ടിൽ ഇരുന്നതിന്​ പ്രായപൂർത്തിയായ ഹിന്ദു യുവതിയെ പൊലീസ്​ അപമാനിക്കുകയും ദേഹോ​പദ്രവം ഏൽപിക്കുകയും ചെയ്​ത സംഭവം റിപ്പോർട്ട്​ ചെയ്യപ്പെട്ടു. ഇരുവരും മെഡിക്കൽ എൻട്രൻസ്​ പരീക്ഷക്ക്​ തയാറെടുക്കുന്നവരായിരുന്നു. വലതുപക്ഷ ഗുണ്ടകളാണ്​ കള്ളക്കഥകളുണ്ടാക്കി പൊലീസിനെ വിവരമറിയിച്ചത്​. ഇരുവരെയും വലതുപക്ഷ ഗുണ്ടകൾ സാമുദായികമായി അധിക്ഷേപിച്ചപ്പോൾ അവരെ രക്ഷിക്കുന്നതിനു പകരം ​പ്രഹരിക്കാനാണ്​ പൊലീസ്​ തയാറായത്​. ഇതിന്​ മുന്നിൽനിന്നത്​ ഒരു വനിത കോൺസ്​റ്റബിൾ ആണെന്നതാണ്​ വിരോധാഭാസം.ഇൗ സംഭവം വിലയിരുത്തു​േമ്പാൾ, കൂടുതൽ വനിതകളെ ഉൾപ്പെടുത്തുന്നത്​ പൊലീസിനും മറ്റും കൂടുതൽ മാനുഷികമുഖം നൽകുമെന്നത്​ തെറ്റിദ്ധാരണജനകമല്ലേ എന്ന്​ തോന്നിപ്പോകും. ആർ.എസ്​.എസും ബി.ജെ.പിയും ക്രമാനുഗതമായി ജനങ്ങൾക്കിടയിൽ വർഗീയവിഷം പരത്തുകയാണ്​. ബാബരി മസ്​ജിദ്​ പൊളിക്കുന്നതിന്​ എൽ.കെ. അദ്വാനി രഥയാത്ര നടത്തിയത്​ മുതൽ വലതുപക്ഷ തീവ്രവാദികളുടെ ദൗത്യം പള്ളി പൊളിക്കൽ മാത്രമായിരുന്നില്ല, മുസ്​ലിംകളുടെ പ്രതിച്ഛായ തകർക്കൽകൂടി അവരുടെ ലക്ഷ്യമായിരുന്നു.

200​2ലെ ഗുജറാത്ത്​ വംശഹത്യക്കുശേഷം അഹ്​മദാബാദ്​ സന്ദർശിച്ചപ്പോഴുണ്ടായ അനുഭവം ഒാർമവരുന്നു. ഒരു പരിപാടിയുടെ വേദിയിലേക്ക്​ പോകവെ ടാക്​സി ഡ്രൈവർ പറഞ്ഞത്​ ഇങ്ങനെ: ‘‘മുസ്​ലിംകൾ അപകടകാരികളും ചീത്ത മനുഷ്യരുമാണ്​. ബോംബുണ്ടാക്കുകയും കുട്ടികളെ ഉൽപാദിപ്പിക്കുകയുമാണ്​ അവരുടെ പണി.’’ ഞാൻ മുസ്​ലിം ആണെന്നറിയാത്ത അയാൾ യാത്രയിലുടനീളം വർഗീയവിഷം ചീറ്റി​ക്കൊണ്ടേയിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം അസ്വസ്​ഥതയുളവാക്കുന്ന യാത്രയായിരുന്നു അത്​. തീർച്ചയായും, ഇൗ ഡ്രൈവറുടെ സ്​കൂൾകാലം തൊട്ട്​ കുത്തിവെച്ചതായിരിക്കും ഇൗ വിഷജ്വരം.
ഇത്തരം വിഷലിപ്​തമായ മനോഭാവം ഇന്ന്​ പതിന്മടങ്ങ്​ വർധിച്ചിരിക്കുന്നു. ഒരു സമുദായത്തിലെ ഒരു തലമുറ മുഴുവൻ ഇത്​ അനുഭവിക്കാൻ വിധിക്കപ്പെട്ടു എന്നതാണ്​ വസ്​തുത. ഇൗ ദുരന്തം ഇല്ലായ്​മ ചെയ്യാൻ അധികൃതരുടെ ഭാഗത്തുനിന്ന്​ ഒരു നീക്കവുമുണ്ടാവുന്നുമില്ല.

ബി.​െജ.പി ഭരിക്കുന്ന സംസ്​ഥാനങ്ങളിൽ ഇത്തരം വർഗീയ പ്രചാരണത്തിന്​ ആക്കംകൂട്ടുന്ന നടപടികളാണ്​ വന്നുകൊണ്ടിരിക്കുന്നത്​. 2019​ൽ പൊതുതെരഞ്ഞെടുപ്പ്​ നടക്കുന്ന പശ്ചാത്തലത്തിൽ ഉത്തർപ്രദേശിൽ നിരപരാധികളായ ന്യൂനപക്ഷങ്ങളെ കൊലപ്പെടുത്തുന്നത്​ വർധിച്ചിരിക്കുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാജസ്​ഥാനിലെ ബി.ജെ.പി നേതാക്കൾ പ്രകോപനപരമായ പ്രസംഗമാണ്​ നടത്തിക്കൊണ്ടിരിക്കുന്നത്​.വൈകാരിക വിഷയങ്ങൾ പുറത്തെടുത്ത്​ വർഗീയവി​േദ്വഷം വളർത്തുകയാണിവർ. വോട്ടു നേടുകയാണ്​ ഇവരുടെ ഉദ്ദേശ്യം. നേ​രെയാക്കാൻ പറ്റാത്തവിധം വർഗീയ ധ്രുവീകരണമുണ്ടാവുന്നതിൽ ഇക്കൂട്ടർക്ക്​ ഒരു വേവലാതിയുമില്ല. രാജസ്​ഥാനിലെ തെരഞ്ഞെടുപ്പ്​ റാലികളിലും മറ്റും സംഘ്​പരിവാർ നടത്തുന്ന വിദ്വേഷപ്രസംഗത്തിൽ ചെറുവിരലനക്കാൻ​േപാലും തെരഞ്ഞെടുപ്പ്​ കമീഷനോ മറ്റേതെങ്കിലും ഏജൻസികളോ തയാറാവുന്നില്ല. ഇത്തരം അവസ്​ഥയിൽ ഹതഭാഗ്യരായ നമുക്ക്​ എന്തു ചെയ്യാൻ കഴിയും? മനുഷ്യരെ കൊന്നൊടുക്കുന്ന രാഷ്​ട്രീയ വൈകൃതം സഹിക്കാൻ വിധിക്കപ്പെട്ട ഒരു ജനതയാണ്​ നാം; ലവ്​ ജിഹാദി​​​െൻറ പേരിലായാലും ഗോരക്ഷയുടെ പേരിലായാലും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rssopinionmalayalam newsBJP
News Summary - bjp- opinion
Next Story