കാണാതെ പോവല്ലേ കേരളത്തെ; നാടിന് വേണം ശുചിത്വം

15:26 PM
20/06/2016

അരങ്ങും ആളും ഒഴിഞ്ഞു സംസ്ഥാനം വീണ്ടും പഴയ പടിയിലേക്ക് തന്നെ. തിരഞ്ഞെടുപ്പ് ചൂടിനിടയില്‍ നെട്ടോട്ടമോടുന്നവര്‍  ശുചീകരണത്തെ കുറിച്ച് ചിന്തിച്ചിട്ടേ ഉണ്ടാവില്ല. എന്നാല്‍ മഴക്കാലമടുത്തിട്ടും ശുചീകരണത്തെ കുറിച്ച് ആരും ബോധവാന്‍മാരല്ല എന്നതാണ്. രോഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് ശുചീകരണ  പ്രവര്‍ത്തനങ്ങള്‍ പലയിടത്തും  നടക്കാതെ  പോകുന്നത്.  നേരത്തെ നടന്ന ശുചീകരണ  പ്രവര്‍ത്തനങ്ങളില്‍  തദ്ദേശ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ ആരോഗ്യവകുപ്പ് ചേര്‍ന്നാണ് നടത്തിയിരുന്നത്.  മഴ കാര്യമായി ലഭിച്ചില്ളെങ്കിലും പലയിടങ്ങളിലും മാലിന്യകൂമ്പാരം വെല്ലുവിളി ഉയര്‍ത്തി നില്‍ക്കുകാണ്്.  പരിസ്ഥിതിയിലും ശുചിത്വത്തിലും  പ്രത്യേകിച്ചുള്ള അശ്രദ്ധമൂലം  കേരളാ പരിസ്ഥിതിയുടെ ആഗിര ശേഷി ദ്രുതഗതിയില്‍ ശോഷിച്ചു കൊണ്ടിരിക്കുന്നു. അതുകൊണ്ടു തന്നെ സംസ്ഥാന സാമൂഹിക  അടിസ്ഥാന ഇടപെടല്‍ അനിവാര്യമാണ്. എന്നാല്‍  പുതുതായി അധികാരമേറ്റ സര്‍ക്കാര്‍ ശുചീകരണത്തെ കുറിച്ച്  പെട്ടെന്ന് എടുക്കേണ്ട കാര്യങ്ങളെപ്പറ്റി വിശദമായ  പദ്ധതി തയാറാക്കിയുണ്ടെന്നതാണ് ആശ്വാസമേകുന്നത്. 

മാലിന്യങ്ങള്‍ എന്നു പറയുമ്പോള്‍  തന്നെ അറപ്പു തോന്നുന്നതാണ്.  എങ്ങനെയാണ് ഈ മാലിന്യങ്ങള്‍ ഉണ്ടാകുന്നതെന്നും അതു സംസ്കരിക്കാനുള്ള വഴിയും ഓരോ വ്യക്തിയും ചിന്തിക്കണം. എന്നാല്‍ വ്യക്തിശുചിത്വത്തിന് പേരുകേട്ട കേരളീയരുടെ സാമൂഹ്യ ശുചിത്വബോധം നഷ്ടപ്പെട്ടതും മാലിന്യ വസ്തുക്കള്‍ നഗര ഗ്രാമ വ്യത്യാസമില്ലാതെ കേരളത്തിലെങ്ങും കുന്നുകൂടുന്നതിനു കാരണമാവുന്നുണ്ട്. സമ്പന്നര്‍പോലും വീട്ടിലെ മാലിന്യങ്ങള്‍ യാതൊരു മടിയുമില്ലാതെ റോഡിലെറിയുന്ന തരത്തിലേക്ക് കേരളീയരുടെ സമൂഹ്യബോധവും പൗരബോധവും അധ:പതിച്ചിരിക്കയാണ്. സ്വാഭാവികമായും മലിനവസ്തുക്കള്‍ കേരളമൊട്ടാകെ കുന്നുകൂടുകയും കൊതുകുകള്‍ പെരുകുകയും കുടിവെള്ളം മലിനീകരിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നതുമൂലം പകര്‍ച്ചവ്യാധികള്‍ ആവര്‍ത്തിച്ച് വ്യാപിക്കുകയും വിലപ്പെട്ട ജീവനുകള്‍ അപഹരിക്കുകയും ചെയ്യുന്നതില്‍ അത്ഭുതപ്പെടാനില്ല.

രോഗങ്ങള്‍ പടര്‍ന്നു പിടിക്കുമ്പോഴല്ല, അതിന് മുന്‍പു തന്നെ കരുതല്‍ ആവശ്യമാണ്. ഇന്നു ഉള്ള സംവിധാനങ്ങളോ നിയമങ്ങളോ മതിയാകാതെ വരുന്നുണ്ട്. അതുകൊണ്ട് തന്നെ മഴക്കാല ശുചീകരണ  പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണം. കേരള ജനതയ്ക്ക് ഇനിയും ഒരു രോഗത്തെ താങ്ങാനുള്ള  കരുത്ത് ഉണ്ടാകുമോ എന്ന കാര്യത്തിലും സംശയം തന്നെയാണ്. 

ഓടകള്‍ വൃത്തിയാക്കല്‍, സുരക്ഷിതമായ സംസ്കരണം,  മുഴുവന്‍ വീടുകളിലും ശൗചാലയങ്ങളുടെ നിര്‍മ്മാണം, ക്ളോറിനേഷന്‍, കുടിവെള്ള സ്രോതസ്സുകളെ  മാലിന്യമുക്തമാക്കല്‍,  കൊതുകു നിവാരണ പരിപാടികള്‍,  രോഗപ്രതിരോധ മരുന്നുകളുടെ വിതരണം. രോഗബാധിതരെ കണ്ടത്തെല്‍, തുടങ്ങിയവയാണ് മഴക്കാലത്തിന് മുന്‍പ് ചെയ്തു തീര്‍ക്കേണ്ടിയിരുന്നത്.  ഇതേ സമയം എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ആവശ്യമായ  ഡോക്ടര്‍മാരുടെ സേവനം ലഭ്യമായോ എന്നു പരിശോധിച്ച് വിലയിരുത്തേണ്ടതു മാണ്. 

ശുചീകരണ  പ്രവര്‍ത്തനങ്ങള്‍ നടക്കാത്തതിനാല്‍  മഴയത്തെുമ്പോഴേക്കും രോഗം പടര്‍ന്നു പിടിക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍. ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, എലിപ്പനി, കുരങ്ങുപനി, മലമ്പനി, ചികുന്‍ ഗുനിയ എന്നിവയാണ് കേരളത്തെ പിടിമുറുക്കുന്ന രോഗങ്ങള്‍. എന്നാല്‍  ഇതിനോടകം തന്നെ മറ്റു രോഗങ്ങളും കണ്ടുവരുന്നതായി റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. രോഗപ്രതിരോധം ഏറെ ഫലപ്രദമാകുന്ന വിധത്തില്‍  സര്‍ക്കാരും ആരോഗ്യ വകുപ്പും ഏറെ   പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.  പരിസരം മാലിന്യമുക്തമാക്കുന്നതിന് വേണ്ടി ദീര്‍ഘകാല കര്‍മ്മ പരിപാടികളാണ്  ആവശ്യം. 

പരിസ്ഥിതി പ്രശ്നങ്ങളില്‍ നമ്മുടെ ജനങ്ങള്‍ ഒട്ടും ബോധന്‍മാരല്ല എന്നതാണ്ഏറ്റവും പരിതാപകരമായ അവസ്ഥ.  ഇതിന് സര്‍ക്കാര്‍  ജനങ്ങളെ ബോധവാന്‍മാരാക്കുന്നതില്‍  കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു.  കേരളത്തില്‍  നൂറു ശതനമാനം ശുചീകരിക്കാന്‍ കഴിഞ്ഞെന്നു വരില്ല.  എങ്കിലും ഏറെ കുറേ നിര്‍ദേശങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്താന്‍ കഴിയും.  കായലിലും പുഴയിലേക്കും പ്ളാസ്റ്റിക് വലിച്ചെറിയുന്നതിലും മറ്റ് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിലും കര്‍ശനമായ നിര്‍ദേശങ്ങള്‍ കൊണ്ടുവരണം. എല്ലാ നഗര മധ്യത്തിലും മാലിന്യ സംസ്കരണ  കേന്ദ്രങ്ങള്‍ സര്‍ക്കാര്‍  തുടങ്ങണം.  അല്ളെങ്കില്‍  വിളപ്പില്‍  ശാലയും ഞെളിയന്‍ പറമ്പും തൃശ്ശൂരുമൊക്കെ സംഭവിച്ചതു പോലെ മാലിന്യങ്ങള്‍ മാത്രം ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട ശവപറമ്പായി കേരളം മാറും.  

 ഇതെല്ലാം സംഭവിക്കുന്നത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇല്ലാത്തതിന്‍്റെ ഫലമായാണ്. അതുകൊണ്ടു തന്നെ ഉണ്ടായികൊണ്ടിരിക്കുന്ന വെല്ലുവിളികള്‍ ചെറുതൊന്നുമല്ല. മഴയത്ത് മാലിന്യങ്ങളില്‍ നിന്നും ഒഴുകി വരുന്ന വെള്ളം കിണറുകളും നിരത്തുകളിലും ഒഴുകി എത്തുന്നതില്‍ മാരകമായ രോഗം തന്നെയാണ് ജനങ്ങളെ കാത്തിരിക്കുന്നത്.   മാലിന്യം വാക്കുകളുടേതായാലും വസ്തുക്കളുടേതായാലും തുടച്ചു നീക്കേണ്ടത് സുഗമമായ ഭരണത്തിനും ജീവിതചര്യയ്ക്കും അനിവാര്യമാണ്.

അടുത്തകാലങ്ങളിലായി മാലിന്യ നിര്‍മാജ്ജനത്തിന് മാലിന്യ സംസ്കരണ പ്ളാന്‍്റുകള്‍ നിര്‍മിച്ചിരുന്നെങ്കിലും ദിനംപ്രതി 8000 ടണ്ണിലേറെ മാലിന്യം നിര്‍മിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാനത്തിന് ഇതൊന്നും മതിയാകുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.
ഉണ്ടായിക്കൊണ്ടിരിക്കുന്ന മാലിന്യങ്ങളെ യഥാസമയം സംസ്കരിക്കാക്കന്‍ കഴിഞ്ഞാല്‍  ഇവ ജീര്‍ണിച്ച് ഇവയില്‍ നിന്നുണ്ടാകുന്ന മലിനജലം ശുദ്ധജലവുമായി കലര്‍ന്നുണ്ടാകുന്ന ജലമലിനീകരണം തടയുന്നതിനും ക്ഷുദ്രജീവികളുടെ വ്യാപനവും അവ പരത്തുന്ന പകര്‍ച്ചവ്യാധികളും നിയന്ത്രിക്കാനും കഴിയും.. പാതയോരത്തും പൊതുസ്ഥലത്തും നിക്ഷേപിക്കുന്ന മാലിന്യങ്ങളില്‍ നിന്നും കേന്ദ്രീകൃത സംസ്കരണ പ്ളാന്‍്റുകളിക്കല്‍ കുന്നുകൂട്ടിയിടുന്ന മാലിന്യങ്ങളില് നിന്നും മാലിന്യകൂമ്പാരങ്ങളില് നിന്നും വീടുകളില് നിന്നും വ്യവസായശാലകളില്‍ നിന്നും പുറംതള്ളുന്ന മലിനജലത്തി ല്‍ നിന്നും ബഹിര്‍ഗമിക്കുന്ന വിഷവാതകങ്ങള്‍ ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് കാരണമായിതീരുന്നു. ഇത് ആഗോളതാപ ഉയര്‍ച്ചക്കും അതിന്‍്റെ ഫലമായുണ്ടാകുന്ന ഓസോണ്‍ണ് പാളികളുടെ ശോഷണത്തിനും കാലാവസ്ഥാവ്യതിയാനത്തനും കാരണമായിത്തീരുന്നു.

ശുചീകരണത്തിനായി മലയാളി സമൂഹവും സര്‍ക്കാരും ഉണര്‍ന്നേ മതിയാകൂ. സ്വദേശിയായാലും വിദേശിയായാലും കേരളത്തിലൂടെ മൂക്കു പൊത്താതെ രോഗം പടര്‍ന്നു പിടിക്കാതെ നടക്കുവാന്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.  ഇനിയും രോഗത്തിന്‍്റെ കൈയില്‍ അകപ്പെടാതെ  ആരോഗ്യമുള്ളതും സംസ്കാര സമ്പന്നരുമായ ഒരു ജനതയെ വാര്‍ത്തെടുക്കാന്‍ ഒരുമയോടെ പ്രവര്‍ത്തിക്കാം. അതിനായി ഒരുമയോടെ പ്രവര്‍ത്തിക്കണം. 

കേരളത്തില്‍ വിജയകരമായി നടപ്പിലാക്കിയ സമ്പൂര്‍ണ്ണ സാക്ഷരതായജ്ഞത്തിന്‍്റെ മാതൃക ഇക്കാര്യത്തില്‍ പിന്തുടരാവുന്നതാണ്. മാലിന്യങ്ങള്‍ അതിന്‍്റെ ഉത്ഭവസ്ഥാനത്ത് വച്ച് തന്നെ സംസ്കരിക്കുന്നതിനുള്ള ബോധവല്‍ക്കരണവും സമുചിത സാങ്കേതികവിദ്യകളുടെ വ്യാപനവുമാണ് വിഭാവനം ചെയ്യേണ്ടത്. വികേന്ദ്രീകരിച്ച് മാലിന്യസംസ്കരണം നടത്തിയാല്‍ വന്‍കിട മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതികള്‍ ഒഴിവാക്കാനുമാവും. സ്കൂള്‍കോളജ് വിദ്യാര്‍ത്ഥികളെ എന്‍ എസ് എസ്, റെഡ് ക്രോസ് എന്നിവയുടെ പ്രവര്‍ത്തനങ്ങളിലൂടെ വീട്ടിലും നാട്ടിലും ശുചിത്വ പരിപാടികള്‍ നടപ്പിലാക്കാന്‍ പ്രയോജനപ്പെടുത്താവുന്നതാണ്. ശുചിത്വബോധം മലയാളികളുടെ സാമൂഹ്യബോധത്തിന്‍്റെ ഭാഗമാക്കാനും ശുചിത്വസംസ്കാരം നാട്ടിലെങ്ങും വ്യാപിപ്പിക്കാനും നമുക്ക് കഴിയണം. ഇതില്‍ കുറഞ്ഞ ഒന്നുകൊണ്ടും മാലിന്യ വിമുക്തമായ ശുചിത്വസുന്ദര കേരളം നമുക്ക് കെട്ടിപ്പടുക്കാനാവില്ല.
 

Loading...
COMMENTS