Begin typing your search above and press return to search.
exit_to_app
exit_to_app
muralidharan-thazhakkara
cancel
camera_alt???????? ??????

മൂവന്തി നേരമായാൽ റേഡിയോ ആ പാട്ട്​ പാടിത്തുടങ്ങും. തലമുറകളുടെ ഗൃഹാതുര സ്​മരണകളെ തൊട്ടുണർത്തി വീടകങ്ങളിൽനി ന്നും ചായക്കടകളിൽനിന്നും ആ ഇൗണം പിന്നെ പരന്നൊഴുകും. ആകാശവാണിയിൽ ‘വയലും വീടും’ തുടങ്ങുകയായി. കഴിഞ്ഞ 54 വർഷമായി അനുസ്യൂതം ആ ഇൗണവും അതിനെ തുടർന്നുവരുന്ന അറിവുകളും മലയാളിയുടെ സമൃതിപഥങ്ങളെ തഴുകിയെത്തുന്നുണ്ട്​. റേഡിയോയിൽ വയലും വീടും തുടങ്ങുന്നതോടെ​ കളിമുറ്റങ്ങളിൽനിന്ന്​ വീട്ടിൽ കയറാൻ അമ്മമാർ മക്കൾക്ക്​ അന്ത്യശാസനം നൽകും. പിന് നെ ദേഹശുദ്ധി വരുത്തി സന്ധ്യാപ്രാർഥനകൾ ഉരുവിട്ടു തുടങ്ങിയ എത്രയോ ബാല്യകൗമാരങ്ങൾ ഈ നാട്ടിൽ വളർന്നുവലുതായി. അവ ർക്കൊപ്പം വയലും വീടും വളരുകയായിരുന്നു. ഗ്രാമ്യജീവിതത്തി​​​െൻറ തുടിപ്പുകൾ കാന്തികടേപ്പുകളിൽ ഒപ്പിയെടുത്ത് നാടാകെ വിളമ്പിയ ആകാശവാണി കേരളമെന്ന മനോഹര ഭൂമിയെ ഇക്കാലമത്രയും കൂടുതൽ സുന്ദരവും സുരഭിലവുമാക്കുകയായിരുന്നു.

വയൽപ്പരപ്പിൽ വിരിഞ്ഞുവിലസി നിൽക്കുന്നൊരു പേരറിയാപ്പൂവിൽ തിടമ്പേറ്റി നിൽക്കുന്ന ജലഗോളത്തി​​​െൻറ മനോ ഹാരിതയും വിശുദ്ധിയുമാണ് ആകാശവാണി കഴിഞ്ഞ അരനൂറ്റാണ്ടിലധികമായി കേരളം മുഴുവൻ എത്തിക്കുന്ന ‘വയലും വീടും’ എന്ന പ രിപാടിക്ക്. വാർത്ത വിനിമയ സൗകര്യങ്ങൾ അങ്ങേയറ്റം പരിമിതമായ കാലത്ത് കൃഷിയിടങ്ങളിൽ നേരിട്ടെത്തി കർഷകരുടെ അനുഭവ ങ്ങളും പുതിയ കൃഷിരീതികളും കാർഷിക രംഗത്തെ നവീന ആശയങ്ങളുമെല്ലാം നാടാകെയെത്തിച്ചുവരുന്ന ‘വയലും വീടും’ എന്ന ആക ാശവാണിയുടെ ൈപ്രം ടൈം പരിപാടി കേരളത്തിലെ കൃഷി വിജ്​ഞാന മേഖലയിൽ ചെലുത്തിയ സ്വാധീനം ചില്ലറയല്ല. ഇന്ത്യ എന്ന കാർഷ ിക സമ്പദ്ഘടന ഉരുവംകൊണ്ട കാലത്ത് അന്നത്തെ ഏറ്റവും വലിയ വാർത്താ മാധ്യമം അതി​​​െൻറ ൈപ്രം ടൈം പരിപാടിയായി കൊണ് ടുവന്നതാണ് പേരിൽതന്നെ മൗലികതയുള്ള വയലും വീടും.

പാടത്തും പറമ്പിലും പശുവി​​​െൻറ അകിടിൻ ചുവട്ടിലും തീവെയിലും പെരുമഴയും വകവെക്കാതെ വിയർപ്പാറ്റി നമ്മെ അന്നമൂട്ടാൻ കഷ്​ടപ്പെടുന്നൊരു ജനതയുണ്ട് നമ്മുടെ നാട്ടിൽ. എക്കാലവും നിത്യവും നാം അവരെ കണ്ടുമറക്കുന്നു. അവരാകട്ടെ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ വേണ്ടി ഒന്നും ചെയ്യാറുമില്ല. കർഷക​​​​െൻറയും കൃഷിയിടങ്ങളുടെയും സ്​പന്ദനങ്ങൾ ഒരു ചെറുമിടിപ്പുപോലും തെറ്റാതെ നാടാകെ എത്തിക്കുന്ന വയലും വീടും ഇന്നത്തെ കാർഷിക കേരളത്തെ ഇങ്ങനെയൊക്കെയാക്കിയെടുത്തതിൽ വഹിച്ച പങ്ക് ചില്ലറയല്ല. അതിലുപരി നാം എവിടെയോ വച്ചുമറന്ന ഗ്രാമ്യനന്മകളുടെ ഓർമപ്പെടുത്തലുകൾകൂടിയാണ് ആകാശവാണിയുടെ 20 മിനിറ്റ്​ നീളുന്ന ഈ ൈപ്രം ടൈം പരിപാടിയും അതി​​​െൻറ അനുബന്ധങ്ങളും.

ഏറ്റവും താഴെത്തട്ടിലുള്ളവരെന്ന് നമ്മൾ കരുതുന്ന കർഷകരുടെ ശബ്​ദവും അവരുടെ കഠിനാധ്വാനത്തി​​​െൻറ വിയർപ്പ് മണക്കുന്ന അനുഭവങ്ങളും വ്യാകരണത്തി​​​െൻറയോ ഭാഷാപരിജ്​ഞാനത്തി​​​െൻറയോ ഉച്ചാരണ ശുദ്ധിയുടെയോ നിയമ നിബന്ധനകളില്ലാതെ അവരുടെ തനത് ഭാഷാശൈലിയിൽതന്നെ മുഖ്യധാരയിലേക്കെത്തിക്കാൻ ആകാശവാണി ‘വയലും വീടും’ പരിപാടിയിലൂടെ നടത്തുന്ന ശ്രമങ്ങൾ എടുത്തുപറയേണ്ടതാണ്. കൃഷിയെ സ്​നേഹിക്കുന്ന ഏതൊരാൾക്കും ഒരു പാഠപുസ്​തകം പോലെ പ്രയോജനപ്പെടുന്ന അനുഭവ കഥനങ്ങളുടെ വലിയൊരു നിരതന്നെ ഇക്കാലത്തിനിടെ ആകാശവാണി പൊതുസമൂഹത്തിനു മുന്നിൽ അവതരിപ്പിച്ചു. കാൽ നൂറ്റാണ്ടിലധികമായി ഇൗ പരിപാടിയു​െട പിന്നണിയിൽ പ്രവർത്തിച്ച ആകാശവാണി േപ്രാഗ്രാം എക്സിക്യൂട്ടിവ് മുരളീധരൻ തഴക്കര ആ ജോലിയിൽനിന്ന്​ പടിയിറങ്ങുകയാണ്​. അദ്ദേഹത്തി​​​​െൻറ ഒാർമകളും അനുഭവങ്ങളും.

കാൽനൂറ്റാണ്ടിലധികം പിന്നണിയിൽ

പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവി​​​െൻറ സ്വപ്ന പദ്ധതിയായി കൊണ്ടുവന്ന് 1965ൽ തൃശൂരടക്കം രാജ്യത്തെ 10 നിലയങ്ങളിൽ തുടങ്ങി ഇന്ന് രാജ്യത്തെ മുഴുവൻ ആകാശവാണി നിലയങ്ങളും അവതരിപ്പിക്കുന്ന വയലും വീടും പരിപാടിയെ കേരളത്തിൽ ജനകീയമാക്കിയതി​​​െൻറ ചാരിതാർഥ്യവുമായാണ്​ തിരുവനന്തപുരം ആകാശവാണിയിൽനിന്ന് മുരളീധരൻ തഴക്കര പടിയിറങ്ങുന്നത്​. കൃഷിക്കാരുടെയും കൃഷിയെ സ്​നേഹിക്കുന്നവര​ുടെയും നമ്മുടെ നാടി​​​െൻറ ഗൃഹാതുര ചിന്തകളെ സ്​നേഹിക്കുന്നവരുടെയും കാതുകളിൽ വന്നലതല്ലുന്ന നാമമാണ് മുരളീധരൻ തഴക്കരയുടേത്. ഒരു ദിവസം ഒരു വട്ടമെങ്കിലും ഈ പേര് കേൾക്കാതെ കേരളത്തിലെ ഒരു ആകാശവാണി േശ്രാതാവിനും കടന്നുപോകാനാവില്ല. അത്രമേൽ സാർഥകവും ചലനാത്്മകവുമായ ഇടപെടലാണ് ആകാശവാണി തിരുവനന്തപുരം നിലയത്തിലെ ഈ േപ്രാഗ്രാം എക്സിക്യൂട്ടിവ് നടത്തിവന്നത്.

വയലും വീടും എന്ന പ്രതിദിന പരിപാടിയിലൂടെ മുരളീധരൻ തഴക്കര കഴിഞ്ഞ 28 വർഷത്തിനകം നാടിന് പരിചയപ്പെടുത്തിയത് ആയിരക്കണക്കിന് കർഷകരെയാണ്​. ഡോ. എം.എസ്​. സ്വാമിനാഥൻ മുതൽ ഉൾനാടൻ ഗ്രാമത്തിലെ മത്സ്യകർഷകൻ വരെ നീളുന്നവരുടെ അഭിമുഖങ്ങൾ, ഒരു പക്ഷേ കേരളത്തിൽ ഏറ്റവും കൂടുതൽ പേരെ അഭിമുഖം നടത്തിയ മാധ്യമ പ്രവർത്തകൻ മുരളീധരൻ തഴക്കരയായിരിക്കും. തവനൂർ കാർഷിക കോളജിൽനിന്ന്​ പഠിച്ചിറങ്ങിയ ഈ കാർഷിക സാങ്കേതിക വിദഗ്ധൻ 28 വർഷം മുമ്പാണ് ആകാശവാണിയിൽ ചേർന്നത്. വയലും വീടും പരിപാടിയുടെ വാർഷികാഘോഷങ്ങൾ റേഡിയോ നിലയത്തിലെ ശീതീകരിച്ച സ്​റ്റുഡിയോയിൽനിന്ന് യഥാർഥ കർഷക​​​​െൻറ തൊഴിലിടങ്ങളിലേക്ക് പറിച്ചുനടുകയും അവയെ അക്ഷരാർഥത്തിൽ ഗ്രാമോത്സവമാക്കി മാറ്റുകയും ചെയ്തത് ഏടുത്തുപറയേണ്ടതാണ്. സുൽത്താൻബത്തേരി കാക്കവയലിലും കോഴിക്കോട് മാവൂരിലും മലപ്പുറം ചുങ്കത്തറയിലും നെയ്യാറ്റിൻകരയിലും താമരക്കുളത്തും ചെറിയനാട്ടും തെളക്കുളം ചങ്ങനാശ്ശേരിയിലും അടൂരിലും കറുവറ്റയിലുമെല്ലാം നടന്ന ഫാം ഫെസ്​റ്റുകൾ അതതിടത്തെ ജനങ്ങൾ ഉത്സവങ്ങളാക്കി മാറ്റുകയായിരുന്നു. ആകാശവാണിയുടെ ജനകീയതയുടെ ഉരകല്ലായി മാറി അവയുടെ വിജയം.

നെഹ്​റുവി​​​​െൻറ സ്വപ്​നം

വയലും വീടും വെറുമൊരു കൃഷി പരിപാടിയല്ല. നമ്മുടെ നാട് നേരിട്ട ഭക്ഷ്യപ്രതിസന്ധിയിൽ നിന്ന് കരകയറാൻ ജവഹർലാൽ നെഹ്റു പ്രധാനമന്ത്രിയായിരിക്കെ ‘േഗ്രാ മോർ ഫുഡ്’ എന്ന പേരിൽ ഒരു കാമ്പയിൻ തുടങ്ങി. സ്വാതന്ത്ര്യാനന്തര കാലത്തെ ഭക്ഷ്യപ്രതിസന്ധിയെ നേരിടാൻ കൂടുതൽ ഭക്ഷ്യോൽപാദനം എന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന പദ്ധതിയുടെ പ്രചാരണ ചുമതല ഏറ്റെടുത്ത എക്കാലത്തെയും ഏറ്റവും വലിയ ബഹുജന മാധ്യമമായ ആകാശവാണി ആവിഷ്കരിച്ച പ്രക്ഷേപണ പരിപാടിയാണ് വയലും വീടും.

ഇന്ന് ഈ പരിപാടിയുടെ അവലോകനത്തിനും മുൻഗണനകൾ നിശ്ചയിക്കുന്നതിനുമായി ആർ.പി.എ.സി (റൂറൽ േപ്രാഗ്രാം അഡ്വൈസറി കമ്മിറ്റി) എന്നൊരു സമിതിയുണ്ട്. കൃഷി, കൃഷി അനുബന്ധ സർക്കാർ വകുപ്പുകൾ, ഗവേഷണ സ്​ഥാപനങ്ങൾ, പൊതുമേഖല സ്​ഥാപനങ്ങൾ, കൃഷി രംഗത്തെ എൻ.ജി.ഒകൾ തുടങ്ങിയവരുടെ പ്രതിനിധികളാണ് ഇതിലുള്ളത്. പിന്നിട്ട മൂന്നു മാസക്കാലത്തെ വയലും വീടും പ്രക്ഷേപണം വിലയിരുത്തുകയും അടുത്ത മൂന്നു മാസക്കാലത്തെ പരിപാടികളുടെ രൂപരേഖ തയാറാക്കുകയും ചെയ്താണ് ഓരോ ആർ.പി.എ.സി യോഗവും പിരിയുക. മറ്റു മാധ്യമങ്ങളിൽ പരിചയമില്ലാത്ത ഒരു സോഷ്യൽ ഒാഡിറ്റിങ്​ സംവിധാനമാണ് ഇത്. വയലും വീടും പരിപാടിയുടെ സുവർണ ജൂബിലി ആഘോഷങ്ങൾ തിരുവനന്തപുരത്ത് സംസ്​ഥാന സർക്കാറി​​​െൻറ അഭിമാന പദ്ധതിയായാണ് സംഘടിപ്പിച്ചത്.

ഇതി​​​െൻറയെല്ലാം പിന്നിലെ ചാലകശക്​തിയായി നിന്നത് മുരളീധരൻ തഴക്കരയാണ്. ഈ അനുഭവ സമ്പത്ത് കൃഷിയിലെ നാട്ടറിവ്, ഓർമയിലെ കൃഷിക്കാഴ്ചകൾ, നാട്ടു നന്മൊഴികൾ, പഴമൊഴി പെരുമ, കാർഷികാചാരങ്ങൾ, കാഴ്ചയും വിചാരവും, നന്മയുടെ നടവഴികൾ, കേരളം ജീവിച്ചതിങ്ങനെ, നന്മയുടെ സങ്കീർത്തനം, സ്​മൃതിഗന്ധികൾ പൂക്കുമ്പോൾ, വിളകൾ വന്ന വഴികൾ എന്നീ പുസ്​തകങ്ങളായി മൂർത്തത നേടി. നാലാം ക്ലാസിലെ മലയാള പാഠാവലിയിൽ നന്മയുടെ നടവഴികൾ എന്ന പുസ്​തകത്തിലെ പത്തായം എന്ന അധ്യായം ചേർത്തിട്ടുണ്ട്. ഏഴാം ക്ലാസ്​ സി.ബി.എസ്​.ഇ മലയാള പാഠപുസ്​തകത്തിൽ നാട്ടുപൂക്കൾ എന്ന അധ്യായവും കുട്ടികൾ പഠിക്കുന്നു. ഇന്ത്യൻ നാളികേര ജേണലി​​​െൻറയും കൃഷിയങ്കണത്തി​​​െൻറയും പത്രാധിപ സമിതി അംഗവുമാണ് മുരളീധരൻ തഴക്കര.

നാട്ടുനന്മകളിലൂടെ ഒരു സ്​മൃതിയാത്ര

വയലും വീടും പരിപാടിയുടെ അനുബന്ധമായി എല്ലാ ഞായറാഴ്ചയും റേഡിയോ ഗ്രാമരംഗമുണ്ട്. ഗ്രാമീണ ജീവിതത്തി​​​െൻറ ഗൃഹാതുരതകൾ അയവിറക്കുന്ന നാലു ഖണ്ഡങ്ങളുള്ള ആ പരിപാടിയുടെ ആത്​മാ​വും അശരീരിയുമെല്ലാം ഈ തനി നാടൻ കൃഷി വിദഗ്​ധൻ​ തന്നെയാണ്. പോയകാലത്തി​​​െൻറ പരാഗം പതിഞ്ഞ ഗ്രാമീണ നന്മകളെ തൊട്ടുണർത്തുന്ന പരിപാടിയാണിത്. ആനുകാലിക വിഷയങ്ങൾ ഒരു ചായക്കടയുടെ പശ്ചാത്തലത്തിൽ പ്രക്ഷേപണം ചെയ്യുന്ന കുണ്ടും കുഴിയും എന്ന ഹാസ്യാത്​മക പരിപാടിയുടെ രചനയിലും നമുക്ക് ഈ ഗ്രാമീണത കേട്ടറിയാം. വയലും വീടും പരിപാടിയെ ജനകീയവും സാധാരണ കർഷക​​​​െൻറ അനുഭവ ചൂരുള്ളതുമാക്കിയതി​​​െൻറ നേരവകാശി പടിയിറങ്ങുമ്പോൾ അത് ആകാശവാണിക്കൊരു നഷ്​ടംതന്നെയാണ്.

പക്ഷേ, ഇക്കാലമത്രയും ഗൃഹനാഥനെ വേണ്ടവിധം കിട്ടാതെ പോയ ഇന്ത്യൻ ബാങ്ക് ഉദ്യോഗസ്​ഥ എസ്​. കൃഷ്ണകുമാരിക്കും മകൾ മഹാരാഷ്​ട്ര കേഡർ ഐ.എ.എസ്​ ഉദ്യോഗസ്​ഥ മഞ്ജു ലക്ഷ്മിക്കും മകൻ നാഷനൽ ഇൻഷുറൻസ്​ കമ്പനി അഡ്മിന്സ്​േട്രറ്റിവ് ഓഫിസർ ബാലമുരളീ കൃഷ്ണക്കും മരുമക്കളായ ഐ.ആർ.എസ്​ ഉദ്യോഗസ്​ഥൻ ശബരീഷിനും കേന്ദ്ര സെക്ര​േട്ടറിയറ്റ് ഉദ്യോഗസ്​ഥ വന്ദനക്കുമാണത്​ നേട്ടം. സന്ധ്യാവന്ദന ഗീതിയായി വയലും വീടും പരിപാടിയുടെ നാടൻ വായ്ത്താരിയെ കൂടി സ്വീകരിക്കാൻ മലയാളിയെ ഇന്നും േപ്രരിപ്പിക്കുന്നത് അതിലടിങ്ങിയിരിക്കുന്ന ഗ്രാമീണതയാണ്. പശിമയുള്ള മണ്ണിൽ ആഴത്തിൽ വേരോടിയ വയലും വീടും 54ൽ എത്തിനിൽക്കുമ്പോൾ അത് മലയാളിയുടെ സ്വകാര്യ സന്തോഷംകൂടിയായി മാറുന്നു. വയൽപ്പൂവിൽ തുളുമ്പുന്ന ജലഗോളത്തെ ശ്രദ്ധാപൂർവ്വം പുൽക്കൊടിത്തുമ്പിലെടുത്ത് കണ്ണിലെഴുതുമ്പോൾ കിട്ടുന്ന സുഖാനുഭൂതികൾക്ക് മലയാളി പകരം വെക്കുന്ന വാക്കായി മാറി വയലും വീടും.

Show Full Article
TAGS:vayalum veedum Radio programme opinion malayalam news 
News Summary - Vayalum veedum programme-Opinion
Next Story