Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightനമ്മുടെ മൗനത്തി​െൻറ...

നമ്മുടെ മൗനത്തി​െൻറ ബലത്തിൽ കരിനിയമം ഇതാ, ഇങ്ങെത്തി

text_fields
bookmark_border
uapa
cancel


അനീതിക്കെതിരായ പോരാട്ട സമരങ്ങളിലൂടെ നമ്മളുണ്ടാക്കിയെടുത്ത നമ്മുടെതന്നെ മഹത്തായ ചരിത്രത്തി​​െൻറ പ്രാധ ാന്യത്തെ ഏറ്റുമുട്ടൽ കൊലപാതകങ്ങളിലൂടെയും അന്യായ അറസ്​റ്റുകളിലൂടെയും ഭരണകൂടംതന്നെ നിഷേധിക്കുന്ന കാഴ്ചയാണ ് ഇന്ന് നമുക്കു മുന്നിലുള്ളത്. കേരളത്തി​​​െൻറ ഉയർന്ന ജീവിത, വിദ്യാഭ്യാസ നിലവാരത്തിന് അടിസ്ഥാനമായത് വലിയ സമരപ ാരമ്പര്യംതന്നെയാെണന്ന് അറിയാത്തവരല്ല ആരും. മറ്റു സംസ്ഥാനങ്ങൾക്കൊന്നും അവകാശപ്പെടാനില്ലാത്ത പ്രക്ഷോഭങ്ങ ളുടെ കരുത്തി​​െൻറ ചരിത്രംതന്നെയാണ് ഈ ഭരണകൂട അതിക്രമങ്ങളിലൂടെ നഷ്​ടമാകുന്നത്.

ഏതു പ്രത്യയശാസ്ത്രം പ്രചര ിപ്പിക്കുന്നതായാലും സാഹിത്യരചനകളോ മറ്റ് ആശയ പ്രചാരണോപാധികളോ കൈവശം വെച്ചുവെന്നതി​​െൻറ പേരിൽ ആരെയും അറസ്​ റ്റ്​ ചെയ്യാൻ പോലും പൊലീസിന് അധികാരമില്ലെന്നിരിക്കെ പിടികൂടപ്പെട്ടവർക്കെതിരെ യു.എ.പി.എ പോലുള്ള നിയമങ്ങൾ ചുമത്തുന്നത് ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. എല്ലാ അർഥത്തിലും യു.എ.പി.എ ഒരു കരിനിയമമാണ്. നിയമപ്രകാരമുള്ള രാഷ്​​ട്രീയ പ്രവർത്തനത്തെയും അഭിപ്രായ പ്രകടനങ്ങളെയും പോലും ഭീകര പ്രവർത്തനമായി ചിത്രീകരിക്കാൻ അധികാരികളെ പ്രേരിപ്പിക്കുന്ന വിധത്തിലാണ് നിയമത്തിലെ പല വ്യവസ്ഥകളും രൂപകൽപന ചെയ്തിട്ടുള്ളത്. നിയമത്തി​​െൻറ മൂന്നാം വകുപ്പിൽ ഉൾച്ചേർത്തിരിക്കുന്ന നിയമവിരുദ്ധ സംഘടനകളെക്കുറിച്ചുള്ള നിർവചനം ഏതു സ​ംഘടനക്കും വ്യക്തിക്കും ബാധകമാക്കാം എന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഏതുതരം പ്രവർത്തനവും അധികാരികൾക്ക് ഇഷ്​ടമില്ലെങ്കിൽ കുറ്റകൃത്യമായി വ്യാഖ്യാനിക്കാൻ നിയമത്തിലെ 10ാം വകുപ്പ് ദുരുപയോഗം ചെയ്യുന്ന അവസ്ഥയുമുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും അഭിപ്രായസ്വാതന്ത്ര്യം അനുവദിച്ചു തരുന്ന ഭരണഘടനയുടെ 19(1) വകുപ്പ്​ ഇന്നും അതേപടി നിലനിൽക്കുന്ന രാജ്യമാണിത്. ഒരു ഭേദഗതിയും ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ല. ഇത്തരമൊരു രാഷ്​ട്രീയ കാലാവസ്ഥയിൽ ലഘുലേഖകളോ പഠനഗ്രന്ഥങ്ങ​േളാ നോട്ടീസുകളോ കൈയിൽ വെക്കുന്നത് കുറ്റകരമല്ല. ഏതു പ്രവർത്തനത്തെയും കുറ്റകൃത്യമായി കാണുന്ന പ്രവണത അധികാരികളുെട വികലബോധത്തിൽനിന്ന് ഉരുത്തിരിയുന്നതാണ്. ജനാധിപത്യസംവിധാനത്തിന് ഭൂഷണമല്ലാത്ത ഇത്തരം നടപടികളെ ചിന്താപരവും ബുദ്ധിപരവുമായ വൈകൃതം എന്നു വേണം വിശേഷിപ്പിക്കാൻ.

യു.എ.പി.എ എന്ന കരിനിയമം രാജ്യത്തെമ്പാടും വ്യാപകമായി ദുരുപയോഗം ചെയ്തപ്പോൾ പോലും സുപ്രീം കോടതിക്കോ ഹൈകോടതികൾക്കോ കാര്യമായ എന്തെങ്കിലും ഇടപെടൽ നടത്താൻ കഴിഞ്ഞില്ല. എന്നാൽ, ശ്യാം ബാലകൃഷ്ണനെന്ന വ്യക്തിയെ മാവോവാദി ബന്ധം ആരോപിച്ച് അനധികൃതമായി കസ്​റ്റഡിയിലെടുത്തതി​​െൻറ പേരിൽ ഒരു ലക്ഷം രൂപ നഷ്​ടപരിഹാരം നൽകാൻ ഉത്തരവിട്ട കേരള ഹൈകോടതി ജഡ്ജി എ. മുഹമ്മദ് മുഷ്താഖി​​െൻറ 2015 മേയ് 22ലെ വിധി (W.P.C 24902/2014) ഇതിന് ഒരപവാദമാണ്. ഈ വിധി പിന്നീട് ജസ്​റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ എഴുതിയ ഡിവിഷൻബെഞ്ച് വിധിയിലൂടെ സാധൂകരിക്കപ്പെട്ടു. ഇത്തരം നീതിന്യായ ഇടപെടൽ ഉണ്ടായ കേരളം പോലൊരു സംസ്ഥാനത്താണ് ഇപ്പോഴും തണ്ടർബോൾട്ടും പൊലീസും മറ്റും ലഘുലേഖ കൈവശം വെച്ചുവെന്നതടക്കം ആരോപിച്ച് യു.എ.പി.എ ചുമത്തി അറസ്​റ്റ്​ നടത്തുന്നത്. ഇതു തികച്ചും അപലപനീയമായ സംഭവമാണ്.
ശിക്ഷാനിയമം ഉൾപ്പെടെ ഏതുതരം നിയമമായാലും യാഥാർഥ്യബോധത്തോടെയുള്ള സമീപനമാണ് പൊലീസി​​​െൻറയും അധികാരികളുടെയും ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്. പ്രത്യേകിച്ച് കേരളം മറ്റു സംസ്ഥാനങ്ങളെക്കാളും കൂടുതൽ രാഷ്​ട്രീയ, ജനാധിപത്യബോധം കാണിച്ചുകൊണ്ടിരിക്കേണ്ട വേളയിൽ. മാവോവാദികളെന്ന പേരിൽ ആളുകളെ വെടിവെച്ചു കൊന്നതിന് ന്യായീകരണങ്ങളില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. മനുഷ്യരെ ഇത്തരത്തിൽ വെടിവെച്ചുകൊല്ലുന്ന സാഹചര്യത്തിൽ പോലും ശക്തമായ ജനകീയപ്രക്ഷോഭം ഇതിനെതിരെ ഉയർന്നുവരുന്നില്ലെന്നതാണ് നിർഭാഗ്യകരം. നിലമ്പൂരിൽ മാവോവാദികളെ കൊലപ്പെടുത്തിയ സംഭവമുണ്ടായ സമയത്തും പ്രതീക്ഷിച്ച രീതിയിൽ ജനകീയ പ്രതിഷേധമുണ്ടായില്ല.

രാഷ്​ട്രീയ, സാമൂഹിക, മനുഷ്യാവകാശസംഘടനകളിൽനിന്നും ബുദ്ധിജീവികളിൽനിന്നും കനത്ത പ്രതിേഷധങ്ങൾ രൂപപ്പെട്ടില്ല. സ്വതന്ത്ര ജനാധിപത്യ മുന്നേറ്റങ്ങളുണ്ടായില്ല. ശക്തമായ പ്രക്ഷോഭം ഉയർത്തിക്കൊണ്ടു വരുന്നതിൽ രാഷ്​ട്രീയ അവബോധം കൂടിയവരെന്ന് നമ്മൾ അഭിമാനിക്കുന്ന ജനത പാടേ പരാജയപ്പെട്ടു. ശക്തമായ പ്രതിേഷധം കരുതിയിരുന്നിടങ്ങളിൽ നിന്നുപോലും ശബ്​ദമുയർന്നില്ല. ഇതി​​െൻറയൊക്കെ ഫലമാണ് ഇന്നുണ്ടായ ദുരന്തം. ജനങ്ങളിൽനിന്നും രാഷ്​ട്രീയ സംഘടനകളിൽനിന്നും അന്ന് പ്രതിഷേധമുണ്ടായിരുന്നെങ്കിൽ ഇന്ന്​ ഇൗ കൊലകളും അറസ്​റ്റും ഉണ്ടാകുമായിരുന്നില്ല.

കൊലപാതകമായാലും അറസ്​റ്റായാലും സംഭവങ്ങൾ വലുതായാലും ചെറുതായാലും ജനങ്ങളുടെ ഭാഗത്തുനിന്നുള്ള വലിയ ജാഗ്രതയാണ് അനിവാര്യം. അതത് സമയത്ത് തുറന്നുപറയാനും പ്രതിഷേധിക്കാനും കഴിയണം. സ്വന്തം വിഷയമെന്ന രീതിയിൽ ബുദ്ധിജീവികളടക്കം സമൂഹത്തിലെ ഓരോരുത്തരും ഇതു സ്വയം ഏറ്റെടുക്കണം. എന്നാലേ നിയമം കൈയിലെടുത്തുള്ള ഭരണകൂട അതിക്രമങ്ങളെ ഭാവിയിലെങ്കിലും ചെറുത്തു നിർത്താൻ കഴിയൂ. ജനങ്ങളുടെ നിതാന്ത ജാഗ്രതതന്നെയാണ് ഭരണകൂട അതിക്രമം തടയാനുള്ള വഴി. തങ്ങൾ പൊലീസ് ആരോപിക്കുന്നതു പോലുള്ള ലഘുലേഖകൾ ൈകവശം വെച്ചിട്ടില്ലെന്നാണ് ശനിയാഴ്​ച യു.എ.പി.എ ചുമത്തി അറസ്​റ്റു ചെയ്യപ്പെട്ട പ്രതികൾ പറയുന്നത്. എന്നാൽ, ഇത്തരം ലഘുലേഖകൾ കൈവശം വെച്ചാൽതന്നെ ഒരു ജനാധിപത്യ രാജ്യത്ത് എങ്ങനെ അതു കുറ്റകരമാകുമെന്ന ചോദ്യമാണ് അടിസ്ഥാനപരമായി ഉന്നയിക്കപ്പെടേണ്ടത്.
(സുപ്രീംകോടതി അഭിഭാഷകനാണ് ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maoistopinionuapamalayalam news
News Summary - UAPA ACT-Opinion
Next Story