Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightതിരുവനന്തപുരം...

തിരുവനന്തപുരം അന്താരാഷ്​ട്ര വിമാനത്താവളം; സ്വകാര്യവത്​കരണ നീക്കം ആത്മഹത്യാപരം

text_fields
bookmark_border
തിരുവനന്തപുരം അന്താരാഷ്​ട്ര വിമാനത്താവളം; സ്വകാര്യവത്​കരണ നീക്കം ആത്മഹത്യാപരം
cancel
കേരളത്തി​​​െൻറ പൈതൃക സ്വത്താണ് തിരുവനന്തപുരം അന്താരാഷ്​ട്ര വിമാനത്താവളം. ചരിത്ര പ്രാധാന്യമുള്ള ഈ വിമാനത്താ വളം 1932ൽ തിരുവിതാംകൂറിൽ സ്​ഥാപിതമായി. അന്ന് തിരുവനന്തപുരത്തുണ്ടായിരുന്ന ഒരു ഫ്ലയിങ്​ ക്ലബാണ് വിമാനത്താവളമായി രൂപാന്തരപ്പെട്ടത്. അതിനു നേതൃത്വം വഹിച്ചത് തിരുവനന്തപുരത്തി​​​െൻറ മുഖച്ഛായ മാറ്റിയ കേണൽ ഗോദവർമ രാജയാണ്. പിൽ ക്കാലത്ത് കേന്ദ്ര സർക്കാറി​​െൻറ കീഴിലുള്ള ഒരു അന്താരാഷ്​ട്ര വിമാനത്താവളമായെങ്കിലും തിരുവിതാംകൂറി​െൻറ തിര ുശേഷിപ്പ് ഇന്നും ഈ വിമാനത്താവളത്തിൽ നിലനിൽക്കുന്നു.

ശ്രീപത്്മനാഭസ്വാമി ക്ഷേത്രത്തിൽനിന്നുള്ള ആറാട്ടു ഘോഷയാത്ര ഇന്നും കടന്നുപോകുന്നത് വിമാനത്താവളത്തി​​​െൻറ റൺവേയിൽ കൂടിയാണ്. എല്ലാ വർഷവും രണ്ടു തവണ വിമാനത്താവ ളം ഇതിനു വേണ്ടി അടച്ചിടുന്നു. വിമാനത്താവളം സർക്കാർ ഏറ്റെടുത്തപ്പോഴുള്ള കരാറി​​​െൻറ ഭാഗമായാണ് അത്.
1932ൽ സ്​ ഥാപിതമായ തിരുവനന്തപുരം വിമാനത്താവളത്തി​​​െൻറ പടിപടിയായുള്ള വികസനം തിരുവിതാംകൂറി​​​െൻറയും തിരുകൊച്ചിയുടേ യും കേരളത്തി​​​െൻറയും വികസന ചരിത്രം കൂടിയാണ്. 1935 മുതലാണ് ഇവിടെ ആഭ്യന്തര വിമാന സർവിസുകൾ ആരംഭിക്കുന്നത്. 1970കളുടെ അവസാനം കേന്ദ്രത്തിൽ അധികാരത്തിൽ വന്ന മൊറാർജി സർക്കാറി​​​െൻറ കാലത്താണ് തിരുവനന്തപുരത്തു നിന്ന് അന്തർദേശീയ സർവിസുകൾ തുടങ്ങുന്നത്.

സ്വാതന്ത്ര്യത്തിനു മുമ്പ്​ ഇന്ത്യയിൽ ഉണ്ടായിരുന്നത് നാലു അന്തർദേശീയ വിമാനത്താവളങ്ങളാണ.് ഡൽഹി, മുംബൈ, കൽക്കത്ത,ചെന്നൈ എന്നിവയാണ്. 1991ൽ പ്രധാനമന്ത്രിയായിരുന്ന വി.പി. സിങ്​ തിരുവനന്തപുരം വിമാനത്താവളത്തെ സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്​ട്ര വിമാനത്താവളമായി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഇ.കെ. നായനാർ അധ്യക്ഷനായ ഒരു പൗരസ്വീകരണത്തിൽ​െവച്ചാണ് സുപ്രധാനമായ ആ പ്രഖാപനം ഉണ്ടായത്. വി.പി. സിങ്​ സർക്കാറിന് പ്രഖ്യാപനം മാത്രമേ നടത്താൻ സാധിച്ചുള്ളൂ.
ഇടതുപക്ഷത്തിന് നിർണായക സ്വാധീനമുള്ള ഒരു ഭരണമാറ്റം കേന്ദ്രത്തിൽ വന്നു. ഒന്നാം യു.പി.എ സർക്കാർ അധികാരത്തിൽ വന്നു. വിമാനത്താവളത്തിന് ചിറകുമുളച്ചു. നമുക്ക് ഒരു പുതിയ ഇൻറർനാഷനൽ ടെർമിനൽ അനുവദിച്ചു കിട്ടി. 2006ൽ അധികാരത്തിൽ വന്ന എൽ.ഡി.എഫ്​ സർക്കാർ അതിനു ആക്കം കൂട്ടി. ചാക്കയിൽ പുതിയ ടെർമിനലിന്​ 290 കോടി രൂപ കേന്ദ്രം അനുവദിച്ചു.

വികസന സാധ്യതകളും പ്രത്യേകതകളും

വിമാനത്താവളത്തിന്​ നഗരത്തി​​​െൻറ ഹൃദയ ഭാഗത്ത് 635 ഏക്കർ സ്​ഥലമുണ്ട്​. അതി​​​െൻറ മതിപ്പുവില 25,000 കോടി രൂപ. ആധുനിക വിമാനത്താവളമായപ്പോൾ അതു 30,000 കോടിയുടെ സ്വത്തായി മാറി. ഇന്ന് ഈ വിമാനത്താവളം വികസനത്തി​​​െൻറ പാതയിലാണ്. കഴിഞ്ഞ സാമ്പത്തിക വർഷം 170 കോടിയുടെ ലാഭമുണ്ടാക്കി. വരും വർഷങ്ങളിൽ ലാഭം പതിന്മടങ്ങ് വർധിക്കും. കഴിഞ്ഞ അഞ്ചു വർഷമായി ഈ വിമാനത്താവളം ഉപയോഗിക്കുന്ന യാത്രക്കാരുടെ എണ്ണത്തിൽ ​െറക്കോഡ് വർധന രേഖപ്പെടുത്തിയിരിക്കുന്നു.
വിദേശ രാജ്യങ്ങളുമായി ബന്ധമുള്ള അന്തർദേശീയ വ്യോമയാനപാതയിലാണ് ഈ വിമാനത്താവളം സ്​ഥിതി ചെയ്യുന്നത്. അന്തർദേശീയ വിമാനങ്ങൾക്കുള്ള റീഫ്യുവലിങ്​ സൗകര്യം ഇവിടെ ഏർപ്പെടുത്തിയാൽ ഇന്ത്യാ ഗവൺമ​െൻറിനു തന്നെ വൻ വിദേശനാണ്യം നേടാൻ സാധിക്കും.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്​ട്ര വിമാനത്താവളമായ തിരുവനന്തപുരം ഉൾ​െപ്പടെ ലാഭകരമായി പ്രവർത്തിക്കുന്ന ആറു വിമാനത്താവളങ്ങളെ സ്വകാര്യവത്​കരിക്കാനുള്ള മോദി സർക്കാറി​​െൻറ തീരുമാനം തികച്ചും ആത്്മഹത്യാപരമാണ്. കോർപറേറ്റ് താൽപര്യങ്ങൾ മാത്രം ലക്ഷ്യം ​െവച്ചുള്ളതുമാണ്. അതോടൊപ്പം പ്രസ്​തുത നടപടി നിയമ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ്. നിലവിലുള്ള കേന്ദ്രസർക്കാർ ഉത്തരവുകൾക്കും വിരുദ്ധമാണ്.

എയർപോർട്ട്​ സ്വകാര്യവത്​കരണത്തിന് തുടക്കം കുറിച്ചത് കഴിഞ്ഞ യു.പി.എ സർക്കാറാണ്. രാജ്യത്തെ ഏറ്റവും പ്രമുഖമായ രണ്ടു വിമാനത്താവളങ്ങൾ ഡൽഹിയും മുംബൈയും അന്നു സ്വകാര്യവത്​കരിച്ചു. വൻ വിവാദങ്ങൾക്കതു വഴി തെളിയിച്ചു. സ്വകാര്യ വത്​കണ നടപടി അന്നു പരിശോധിച്ച ഭരണഘടന സ്​ഥാപനമായ സി.എ.ജി ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് പുറത്തുകൊണ്ടുവന്നിട്ടുള്ളത്. വൻ സാമ്പത്തിക നഷ്​ടവും അഴിമതിയും നടന്നതായി സി.എ.ജി അന്ന് കണ്ടെത്തി. അതിനെപ്പറ്റി അന്വേഷിക്കാൻ അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്​ ഉത്തരവിട്ടു. പ്രധാനമന്ത്രി നിയോഗിച്ച സമിതി സി.എ.ജി റിപ്പോർട്ട്​ സ്​ഥിരീകരിക്കുകയും മേലിൽ ഒരു വിമാനത്താവളവും സ്വകാര്യവത്​കരിക്കാൻ പാടില്ല എന്ന റിപ്പോർട്ട്​ നൽകുകയും ചെയ്തു. ഈ റിപ്പോർട്ട്​ ഡോ. മൻമോഹൻ സിങ്​ ഗവൺമ​െൻറ്​ അംഗീകരിക്കുകയും ചെയ്തു.

1994ലെ എയർപോർട്ട്​ അതോറിറ്റി നിയമം അനുസരിച്ചാണ് ഇന്ത്യയിലെ വിമാനത്താവളങ്ങൾ പ്രവർത്തിക്കുന്നത്. എയർപോർട്ടുകൾ സ്വകാര്യവത്​കരിക്കണമെങ്കിൽ ആദ്യം നിലവിലുള്ള നിയമങ്ങൾ ഭേദഗതി ചെയ്ത് പാർല​െമ​ൻറ്​ പാസാക്കണം. അതുകൊണ്ട് തന്നെ മന്ത്രിസഭായോഗത്തി​​​െൻറ സ്വകാര്യവത്​കരണ തീരുമാനം നിയമപരമായി നിലനിൽക്കുന്നതല്ല. നിയമവിരുദ്ധമാണ് ഈ നടപടി. അതോടൊപ്പം ഈ നടപടി പാർലമ​െൻററി ജനാധിപത്യവിരുദ്ധവുമാണ്. പാർല​െമൻറി​​​െൻറ ഇതു സംബന്ധമായ രണ്ടു കമ്മിറ്റികളും ഡോ. മനോഹർ ജോഷി ചെയർമാനായ പാർലമ​െൻറി​​​െൻറ പബ്ലിക് അക്കൗണ്ട്സ്​ കമ്മിറ്റിയും മേലിൽ ഒരു വിമാനത്താവളവും സ്വകാര്യവത്​കരിക്കാൻ പാടി​െല്ലന്നും വിമാനത്താവളങ്ങൾ സ്വകാര്യവത്​കരിക്കുന്നത് രാജ്യ താൽപര്യങ്ങൾക്ക്​ ദോഷകരമാ​െണന്നും തീരുമാനിക്കുകയുണ്ടായി.വികസനത്തിന് സ്വകാര്യവത്​കരണമാണ് പോംവഴി എന്നു പറയുന്നത് ഒരു കോർപറേറ്റ്​ പ്രചാരവേലയാണ്. ഭരണകൂടം ആയാൽ പോലും അതിനു കൂട്ടുനിൽക്കുന്നത് കോർപറേറ്റ്​ താൽപര്യത്തിനും കൊള്ളലാഭത്തിനും കൂട്ടുനിൽക്കുന്നതിനു തുല്യമാണ്.

170 കോടി രൂപ ലാഭത്തിലുള്ള തിരുവനന്തപുരം വിമാനത്താവളത്തി​​​െൻറ ലാഭം കുറച്ചു കാണിക്കാൻ ഇന്നു സംഘടിത ശ്രമം നടക്കുകയാണ്. ഇവിടെനിന്നു ഇതിനകം നാല്​ ​​െെഫ്ലറ്റുകൾ മാറ്റി കഴിഞ്ഞു. സ്വകാര്യവത്​കരണം പാടില്ല എന്ന തരത്തിലുള്ള ജനങ്ങളുടെ വികാരവും പ്രതിഷേധവും ശക്​തമായിക്കൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിൽ കേരളത്തിലെ പിണറായി സർക്കാറി​​​െൻറ ഉറച്ച നിലപാട് നമുക്ക് ആശ്വാസം നൽകുന്ന കാര്യമാണ്.

(എയർപോർട്ട് ആക്​ഷൻ കൗൺസിൽ ചെയർമാനും മുൻ മന്ത്രിയുമാണ്​ ലേഖകൻ)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opinionmalayalam newstrivandrum international airport
News Summary - trivandrum international airport- opinion
Next Story