തെരഞ്ഞെടുപ്പ്​ വിജയത്തിന്​ രാഷ്​ട്രീയവിശുദ്ധി മതിയാവില്ല

  • ത്രിപുരയിലെ സി.പി.എം പരാജയത്തി​െൻറ കാരണങ്ങൾ അന്വേഷിക്കുന്ന രണ്ട്​ വിലയിരുത്തലുകൾ

06:40 AM
10/03/2018

അഗർതലയിൽ നിന്ന്​ ഉജ്ജയിനി ഹലീം

ത്രി​പു​ര​യി​ൽ 25 വ​ർ​ഷ​ത്തെ ഇ​ട​തു​ഭ​ര​ണ​ത്തി​ന്​ അ​ന്ത്യം​കു​റി​ച്ച​പ്പോ​ൾ ​വ​ട​ക്കു​കി​ഴ​ക്ക​ൻ രാ​ഷ്​​ട്രീ​യം കൃ​ത്യ​മാ​യി പി​ന്തു​ട​രു​ന്ന​വ​ർ​ക്ക്​ ആ​ശ്ച​ര്യ​മൊ​ന്നു​മു​ണ്ടാ​യി​ല്ല. എ​ങ്കി​ലും, ഇൗ ​കൊ​ച്ചു സം​സ്​​ഥാ​ന​ത്തു​ണ്ടാ​യ മാ​റ്റം എ​ല്ലാ രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്കും ജ​ന​ങ്ങ​ൾ​ക്കും മു​ന്നി​ൽ ചി​ല ചോ​ദ്യ​ങ്ങ​ൾ ഉ​യ​ർ​ത്തു​ന്നു. ഇ​ട​തു​പ​ക്ഷം എ​വി​ടെ​യാ​ണ്​ പി​ഴ​ച്ച​തെ​ന്നു ക​ണ്ടു​പി​ടി​ക്കാ​നു​ള്ള ആ​ത്​​മ​പ​രി​ശോ​ധ​ന തു​ട​ങ്ങി​യി​ട്ടു​ണ്ട്. ത്രി​പു​ര​യി​ൽ അ​ടി​ത്ത​റ കു​ത്തി​യൊ​ലി​ച്ചു​പോ​യ കോ​​ൺ​ഗ്ര​സാ​വ​െ​ട്ട, അ​ന്ധാ​ളി​ച്ചി​രി​പ്പാ​ണ്. മ​റു​വ​ശ​ത്ത്​ ബി.​ജെ.​പി​ക്കും സ​ഖ്യ​ക​ക്ഷി​യാ​യ ഇ​ൻ​ഡി​ജ​ന​സ്​ പീ​പ്പ്​​ൾ​സ്​ ​ഫ്ര​ണ്ട്​ ഒാ​ഫ്​ ത്രി​പു​ര​ക്കും (​െഎ.​പി.​ടി.​എ​ഫ്) സ​ങ്കീ​ർ​ണ​മാ​യ സാ​മൂ​ഹി​ക​പ്ര​ശ്​​ന​ങ്ങ​ൾ എ​ങ്ങ​നെ ഫ​ല​പ്ര​ദ​മാ​യി കൈ​കാ​ര്യം ചെ​യ്യു​മെ​ന്ന​തും തെ​ര​ഞ്ഞെ​ടു​പ്പ്​ വാ​ഗ്​​ദാ​ന​പാ​ല​ന​വും വെ​ല്ലു​വി​ളി​യാ​യു​ണ്ട്​.പ്ര​തീ​ക്ഷ​ക​ൾ വ​ള​രെ വ​ലു​താ​ണ്. എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​​വി​ജ​യ​ത്തി​ന്​ ധ്രു​വീ​ക​ര​ണ​രാ​ഷ്​​ട്രീ​യം ക​ളി​ക്കാ​ൻ മി​ടു​ക്കു​ള്ള ബി.​ജെ.​പി​യു​ടെ ഭ​ര​ണ​പ്ര​ക​ട​നം മോ​ശ​മാ​ണെ​ന്നാ​ണ്​ അ​ധി​കാ​ര​ത്തി​ലു​ള്ള 21 സം​സ്​​ഥാ​ന​ങ്ങ​ളി​ലെ​യും അ​നു​ഭ​വം. ച​ലോ പാ​ൽ​താ​യ്​ (ന​മു​ക്കു മാ​റാം) എ​ന്ന ഒ​റ്റ മു​​ദ്രാ​വാ​ക്യ​മാ​യി​രു​ന്നു സ​ഖ്യ​ത്തി​േ​ൻ​റ​ത്. ആ ​ആ​ഹ്വാ​നം അ​വ​ർ ആ​ഗ്ര​ഹി​ച്ച വി​സ്​​മ​യം ത​ന്നെ കൊ​ണ്ടു​വ​ന്നു. ത്രി​പു​ര ചു​വ​പ്പി​ൽ​നി​ന്ന്​ കാ​വി​യി​ലേ​ക്ക്​ മാ​റി​യി​രി​ക്കു​ന്നു. 

ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി രാ​ഷ്​​ട്രീ​യ​ത്തെ​ക്കു​റി​ച്ചും ഇ​ട​തു ഗ​വ​ൺ​മ​​​​െൻറി​​​​​െൻറ ഭാ​വി​യെ കു​റി​ച്ചും ച​ർ​ച്ച​ചെ​യ്യു​േ​മ്പാ​ഴൊ​ക്കെ അ​ത്യാ​വേ​ശ​ക്കാ​രാ​യ ഇ​ട​തു പാ​ർ​ട്ടി​ക്കാ​ർ​പോ​ലും സ​ന്ദേ​ഹി​ക​ളാ​യി​രു​ന്നു. യു​വാ​ക്ക​ൾ ബി.​ജെ.​പി​ക്കു​ള്ള പി​ന്തു​ണ മ​റ​ച്ചു​വെ​ച്ചി​ല്ല. ഗോ​ത്ര​മേ​ഖ​ല നി​ശ്ശ​ബ്​​ദ​മാ​യി​രു​ന്നെ​ങ്കി​ലും ‘മാ​റ്റം’ പ്ര​ത്യ​ക്ഷ​മാ​യി​രു​ന്നു. ത്രി​പു​ര​യി​ൽ രാ​ഷ്​​ട്രീ​യ, സാ​മൂ​ഹി​ക​സ്​​ഥി​ര​ത കൊ​ണ്ടു​വ​രു​ന്ന​തി​ൽ ഇ​ട​തു​പ​ക്ഷം വ​ഹി​ച്ച സം​ഭാ​വ​ന​യൊ​ക്കെ മു​തി​ർ​ന്ന ത​ല​മു​റ​ക്കു​മാ​ത്രം അ​റി​യാ​വു​ന്ന കാ​ര്യ​ങ്ങ​ളാ​ണ്. എ​ന്നാ​ൽ, യു​വാ​ക്ക​ളാ​യ ഭൂ​രി​ഭാ​ഗം വോ​ട്ട​ർ​മാ​രും ‘ച​ലോ പാ​ൽ​താ​യ്’ എ​ന്ന മാ​റ്റ​ത്തി​​​​​െൻറ ആ​ഹ്വാ​ന​ത്തി​ന്​ അ​നു​കൂ​ല​മാ​യി ത​ല​യാ​ട്ടി. ഇ​വി​ടെ​യാ​ണ്​ ചോ​ദ്യ​മു​യ​രു​ന്ന​ത്​- എ​ന്തു മാ​റ്റ​മാ​ണ്​ ത്രി​പു​ര​ക്കു വേ​ണ്ട​ത്​? എ​ന്തു​കൊ​ണ്ടാ​ണ്​ ഇ​ട​തു​പ​ക്ഷം ത്രി​പു​ര ജ​ന​ത​യു​ടെ പ​കു​തി​യു​ടെ​യും ആ​ഗ്ര​ഹ​ങ്ങ​ൾ നേ​ടി​ക്കൊ​ടു​ക്കു​ന്ന​തി​ൽ വീ​ഴ്​​ച വ​രു​ത്തി​യ​ത്​?

Manik-Sarkar
മണിക് സർക്കാർ
 

രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചാ​ൽ, ഇ​ട​തു​ഭ​ര​ണ​ത്തി​നു കീ​ഴി​ൽ സം​സ്​​ഥാ​നം വി​വി​ധ സാ​മൂ​ഹി​ക-​സാം​സ്​​കാ​രി​ക, ആ​രോ​ഗ്യ​മേ​ഖ​ല​ക​ളി​ൽ ഏ​റെ മു​ന്നോ​ട്ടു​പോ​യി​ട്ടു​ണ്ട്. സാ​ക്ഷ​ര​നി​ര​ക്ക്​ വ​ള​രെ ഉ​യ​ർ​ന്ന​താ​ണ്. വ​നി​ത​സാ​ക്ഷ​ര​ത അ​തി​ലും മീ​തെ​. 16 ക്ഷേ​മ​പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി ദാ​​രി​ദ്ര്യം ഫ​ല​പ്ര​ദ​മാ​യി കു​റ​ച്ചി​ട്ടു​ണ്ട്. പോ​ഷ​കാ​ഹാ​ര​ക്കു​റ​വ്​ നി​ർ​മാ​ർ​ജ​നം ചെ​യ്​​തു. ലിം​ഗ​സ​മ​ത്വ​വും വ​നി​ത ശാ​ക്​​തീ​ക​ര​ണ​വും അ​ടി​സ്​​ഥാ​ന​ന​യ​മാ​യി അം​ഗീ​ക​രി​ച്ചു. ഭൂ​പ​രി​ഷ്​​ക​ര​ണം കൊ​ണ്ടു​വ​ന്നു. ചെ​റു​കി​ട ക​ർ​ഷ​ക​ർ​ക്ക്​ താ​ങ്ങാ​വു​ക​യും പാ​വ​ങ്ങ​ൾ​ക്ക്​ പ​ട്ട​യം ന​ൽ​കു​ക​യും ചെ​യ്​​തു. വ​നാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ഒ​േ​ട്ട​റെ ഗോ​ത്ര​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ ഭൂ​വു​ട​മാ​വ​കാ​ശം ല​ഭി​ച്ചു. ഗോ​ത്ര​വ​ർ​ഗ സ്വ​യം​ഭ​ര​ണ സ​മി​തി​യു​ടെ പേ​രി​ൽ ആ​ദി​വാ​സി​ജ​ന​ത​യു​ടെ അ​വ​കാ​ശ​ങ്ങ​ളെ ഗ​വ​ൺ​മ​​​​െൻറ്​ അം​ഗീ​ക​രി​ച്ചു. വം​ശീ​യ​സം​ഘ​ർ​ഷം ന​ട​ക്കു​ന്ന സം​സ്​​ഥാ​ന​മാ​യി​ട്ടും ക​ർ​ക്ക​ശ​മാ​യ സാ​യു​ധ​സേ​ന പ്ര​ത്യേ​കാ​ധി​കാ​ര നി​യ​മം (അ​ഫ്​​സ്​​പ) പി​ൻ​വ​ലി​ച്ച ഒ​രേ​യൊ​രു സം​സ്​​ഥാ​ന​മാ​യി. ഗോ​ത്ര​വ​ർ​ഗ-​ബം​ഗാ​ളി സം​ഘ​ർ​ഷ​ങ്ങ​ളെ അ​നു​ര​ഞ്​​ജ​ന​ത്തി​ലെ​ത്തി​ച്ചു. കി​ഴ​ക്ക​ൻ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ വ​ല​തു​പ​ക്ഷ വ​ർ​ഗീ​യ​സം​ഘ​ട​ന​ക​ൾ ശ​ക്​​തി​പ്രാ​പി​ച്ചു​​കൊ​ണ്ടി​രി​ക്കെ, വി​ദ്വേ​ഷ​രാ​ഷ്​​ട്രീ​യ​ത്തെ ചി​റ​കെ​ട്ടി ത​ട​യാ​ൻ മ​ണി​ക്​ സ​ർ​ക്കാ​റി​നു ക​ഴി​ഞ്ഞു. സം​സ്​​ഥാ​ന​ത്തെ വ​ള​രെ താ​ഴ്​​ന്ന​നി​ല​യി​ൽ ജീ​വി​ച്ച്​ ഭ​രി​ച്ച മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കും മ​ണി​ക്​ സ​ർ​ക്കാ​ർ. ശാ​ന്ത​മാ​യ വ്യ​ക്​​തി​ത്വ​വും ല​ളി​ത​ജീ​വി​ത​വു​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​​​​​െൻറ മു​ഖ​മു​ദ്ര. ഒ​രു മൊ​ബൈ​ൽ ഫോ​ൺ​പോ​ലും സ്വ​ന്ത​മാ​യി ഇ​ല്ല. എ​ന്നാ​ൽ ഇ​പ്പോ​ൾ ഒ​ന്നു വ്യ​ക്​​ത​മാ​യി. തെ​ര​ഞ്ഞെ​ടു​പ്പ്​ വി​ജ​യ​ത്തി​ന്​ സ​ത്യ​സ​ന്ധ​ത​യും വി​ശ്വ​സ്​​ത​ത​യും മ​തി​യാ​വി​ല്ല. പ്ര​ചാ​ര​ണ​ത്തി​ൽ ബി.​ജെ.​പി കാ​ഴ്​​ച​വെ​ച്ച വീ​റും വാ​ശി​യും ഇ​ട​തു​ക്യാ​മ്പി​ൽ എ​ന്തു​കൊ​ണ്ടോ ന​ഷ്​​ട​മാ​യി​രു​ന്നു. 34 വ​ർ​ഷം ഭ​രി​ച്ച ഇ​ട​തി​​​​​െൻറ പ​ത​നം ക​ണ്ട പ​ശ്ചി​മ​ബം​ഗാ​ളി​ൽ​നി​ന്ന്​ വ​രു​ന്ന ഞാ​ൻ ഇ​ക്കാ​ര്യം തു​ട​ക്ക​ത്തി​ലേ ശ്ര​ദ്ധി​ച്ചി​രു​ന്നു. ഒ​േ​ട്ട​റെ മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷം ആ ​അ​പ്രി​യ​സ​ത്യം  വീ​ണ്ടും കാ​ണു​ക​യാ​ണ്. 

ദേ​ശീ​യ​ത​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​ വാ​ഗ്​​ദാ​ന​ങ്ങ​ൾ പാ​ലി​ക്കു​ന്ന കാ​ര്യ​ത്തി​ൽ ബി.​ജെ.​പി പ​രാ​ജ​യ​പ്പെ​ട്ടി​രി​ക്കു​ന്നു. അ​ഴി​മ​തി കു​റ​യു​ക​യ​ല്ല, കൂ​ടു​ക​യാ​ണ്​ ചെ​യ്​​ത​ത്. സം​ഘ​ടി​ത, അ​സം​ഘ​ടി​ത മേ​ഖ​ല​ക​ളി​ൽ തൊ​ഴി​ലി​ല്ലാ​യ്​​മ വ​ർ​ധി​ച്ചു.  ​നോ​ട്ടു​നി​രോ​ധ​വും ജി.​എ​സ്.​ടി​യും ചെ​റു​കി​ട ബി​സി​ന​സു​കാ​രെ​യും മ​ധ്യ​വ​ർ​ഗ ശ​മ്പ​ള​ക്കാ​രെ​യും ചെ​റു​കി​ട വ്യാ​പാ​രി​ക​ളെ​യും കാ​ര്യ​മാ​യി ബാ​ധി​ച്ചു. ക​ർ​ഷ​ക​ർ മ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു, സ്​​ത്രീ​ക​ൾ സു​ര​ക്ഷ​ഭീ​ഷ​ണി നേ​രി​ടു​ന്നു. ആ​ൾ​ക്കൂ​ട്ട അ​തി​ക്ര​മ​ങ്ങ​ളും ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കും ഹി​ന്ദു​ത്വ അ​ജ​ണ്ട​യെ എ​തി​ർ​ക്കു​ന്ന​വ​ർ​ക്കു​മെ​തി​രാ​യ അ​സ​ഹി​ഷ്​​ണു​ത​യും പ​തി​വു വാ​ർ​ത്ത​യാ​യി. ചു​രു​ക്ക​ത്തി​ൽ നാ​ലു​കൊ​ല്ല​ത്തെ ഭ​ര​ണം​കൊ​ണ്ട്, അഛേ ​ദി​ൻ​ കൊ​ണ്ടു​വ​രു​ന്ന​തി​ൽ ബി.​ജെ.​പി പ​രാ​ജ​യ​പ്പെ​ട്ടി​രി​ക്കു​ന്നു. ഒ​രു ​രാ​ജ്യ​മെ​ന്ന നി​ല​യി​ൽ ആ​ഗോ​ള വി​ക​സ​ന​സൂ​ചി​ക​യി​ൽ ഇ​ന്ത്യ പി​ന്നെ​യും പി​ന്നെ​യും താ​ഴേ​ക്കു പോ​യി​രി​ക്കു​ന്നു. അ​പ്പോ​ൾ​പി​ന്നെ, ഹി​ന്ദി ബെ​ൽ​റ്റി​ലെ പാ​ർ​ട്ടി​യാ​യി ഗ​ണി​ക്ക​പ്പെ​ട്ടി​രു​ന്ന ബി.​ജെ.​പി​ക്ക്​ ഉ​ത്ത​രേ​ന്ത്യ​ൻ ഹി​ന്ദു​ത്വ​യു​മാ​യി ഒ​രു സാം​സ്​​കാ​രി​ക ബ​ന്ധ​വു​മി​ല്ലാ​ത്ത ഒ​രു അ​ഹി​ന്ദി സം​സ്​​ഥാ​ന​ത്ത്​ വേ​രോ​ട്ടം കി​ട്ടി​യ​തെ​ങ്ങ​നെ?

Manik-sarkaar

ബി.​ജെ.​പി​യു​ടെ ഉ​യ​ർ​ച്ച
ത്രി​പു​ര​യ​ി​ലെ ബി.​ജെ.​പി​യു​ടെ ഉ​യ​ർ​ച്ച​ക്ക്​ അ​നി​വാ​ര്യ​മാ​യ കാ​ര​ണ​ങ്ങ​ളു​ണ്ട്. പ്ര​ഥ​മ​വും പ്ര​ധാ​ന​വു​മാ​യ​ത്​ തൃ​ണ​മൂ​ല ത​ല​ത്തി​ലെ​ സം​ഘ​ട​ന​യു​ടെ സ​ജീ​വ​ത ത​ന്നെ. 2014 മു​ത​ൽ ത്രി​പു​ര​യി​ൽ ത​ങ്ങ​ളു​ടെ കേ​ഡ​ർ ബേ​സ്​ വി​ക​സി​പ്പി​ക്കാ​നാ​യി പാ​ർ​ട്ടി​പ്ര​വ​ർ​ത്ത​ക​ർ അ​ശ്രാ​ന്ത​പ​രി​ശ്ര​മം ന​ട​ത്തി​വ​രു​ന്നു. കേ​ഡ​ർ സം​വി​ധാ​ന​ത്തി​നു പേ​രു​കേ​ട്ട സി.​പി.​എം ഇ​താ​ദ്യ​മാ​യി​രി​ക്കും തു​ല്യ​അ​ള​വി​ൽ അ​ച്ച​ട​ക്ക​വും ക​രു​ത്തു​മു​ള്ള മ​റ്റൊ​രു കേ​ഡ​ർ പാ​ർ​ട്ടി​യു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഏ​റ്റു​മു​ട്ടു​ന്ന​ത്. ‘ഹി​ന്ദു അ​പ​ക​ട​ത്തി​ൽ’ എ​ന്ന ആ​ഖ്യാ​ന​മാ​ണ്​ വി​ജ​യ​ത്തി​​​​​െൻറ ര​ണ്ടാ​മ​ത്തെ കാ​ർ​ഡ്. രാ​ജ്യ​ത്ത്​ 80 ശ​ത​മാ​ന​ത്തോ​ളം ഹി​ന്ദു​ക്ക​ളാ​യി​ട്ടും ഇ​ന്നും ന​ന്നാ​യി ഏ​ശു​ന്ന ന​മ്പ​റാ​ണി​ത്. ബം​ഗ്ലാ​ദേ​ശി​ൽ​നി​ന്ന്​ വ​ൻ​തോ​തി​ലു​ള്ള അ​ന​ധി​കൃ​ത മു​സ്​​ലിം കു​ടി​യേ​റ്റ​ക്കാ​രു​ടെ ക​ട​ന്നു​ക​യ​റ്റ​വും ഇ​ട​തു​പ​ക്ഷ​ത്തി​​​​​െൻറ ‘ന്യൂ​ന​പ​ക്ഷ പ്രീ​ണ​ന’​വും എ​ന്ന വ്യാ​ജ​പ്ര​ചാ​ര​ണ​ത്തി​​​​​െൻറ വ​ർ​ഗീ​യ​കാ​ർ​ഡ്​ അ​തി​ർ​ത്തി​സം​സ്​​ഥാ​ന​മെ​ന്ന നി​ല​യി​ൽ ത്രി​പു​ര​യി​ൽ ന​ല്ല​പോ​ലെ ചെ​ല​വാ​യി. വി​ഭ​ജ​ന​ത്തി​​​​​െൻറ മു​റി​വി​ൽ ഭൂ​രി​പ​ക്ഷ​വ​ർ​ഗീ​യ​ത ഉ​ണ​ങ്ങാ​തെ കി​ട​ക്കു​ന്നു​ണ്ട്. അ​ത്​ ഉ​ണ​രാ​തെ സൂ​ക്ഷി​ക്കാ​ൻ ഇ​ട​തി​ന്​ ക​ഴി​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, ഇ​സ്​​ലാ​മോ​ഫോ​ബി​യ​യു​ടെ പേ​രി​ൽ അ​തി​നെ ഉ​ദ്ദീ​പി​പ്പി​ക്കാ​നാ​ണ്​ ബി.​ജെ.​പി ശ്ര​മി​ച്ച​ത്. അ​തു​വ​ഴി ഇ​ന്ത്യ​യി​ൽ വി​ക​സ​ന​രം​ഗ​ത്തെ ത​ങ്ങ​ളു​ടെ പ​രാ​ജ​യം അ​വ​ർ​ക്ക്​ മ​റ​ച്ചു​വെ​ക്കാ​ൻ ക​ഴി​ഞ്ഞു. വി​ഘ​ട​ന​വാ​ദി​ക​ളും വ​ർ​ഷ​ങ്ങ​ളാ​യി ​ഇൗ ​കൊ​ച്ചു സം​സ്​​ഥാ​നം വി​ഭ​ജി​ച്ച്​ സ്വ​ത​ന്ത്ര സം​സ്​​ഥാ​നം വേ​ണ​മെ​ന്ന്​ വാ​ദി​ക്കു​ന്ന​വ​രു​മാ​യ ​െഎ.​പി.​ടി.​എ​ഫു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കി ബി.​ജെ.​പി ബം​ഗാ​ളി-​ഗോ​ത്ര​വ​ർ​ഗ സം​ഘ​ർ​ഷ​ത്തി​ന്​ വീ​ണ്ടും വ​ഴി​തു​റ​ന്നി​രി​ക്കു​ക​യാ​ണ്. ഇൗ ​മ​ത-​വം​ശീ​യ​ധ്രു​വീ​ക​ര​ണം യ​ഥാ​ർ​ഥ പ്ര​ശ്​​ന​ങ്ങ​ളി​ൽ​നി​ന്ന്​ യു​വാ​ക്ക​ളു​ടെ ശ്ര​ദ്ധ തി​രി​ച്ചു. 

പു​തു​ത​ല​മു​റ​യു​ടെ ആ​ഗ്ര​ഹാ​ഭി​ലാ​ഷ​ങ്ങ​ൾ അ​റി​യു​ന്ന യു​വാ​ക്ക​ൾ നേ​തൃ​ത്വം ന​ൽ​കു​ന്ന ഒ​രു ര​ണ്ടാം നി​ര നേ​തൃ​നി​ര​യെ സൃ​ഷ്​​ടി​ക്കു​ന്ന​തി​ൽ ഇ​ട​തു​പ​ക്ഷം പ​രാ​ജ​യ​പ്പെ​ട്ടു എ​ന്ന​ത്​ യാ​ഥാ​ർ​ഥ്യ​മാ​ണ്. സോ​ഷ്യ​ൽ മീ​ഡി​യ രാ​ഷ്​​ട്രീ​യ​​കാ​മ്പ​യി​നു​ക​ളു​ടെ മു​ഖ്യ​വേ​ദി​യാ​യ ഇ​ക്കാ​ല​ത്ത്​ അ​തി​ൽ പാ​ർ​ട്ടി​യു​ടെ അ​സാ​ന്നി​ധ്യ​വും മൊ​ബൈ​ൽ ഫോ​ൺ ഇ​ല്ലാ​ത്ത മു​ഖ്യ​മ​ന്ത്രി​യും യു​വ​ത​യെ തൃ​പ്​​തി​പ്പെ​ടു​ത്തി​ല്ല. പ​രി​വ്രാ​ജ​ക​ ശൈ​ലി പ്ര​ശം​സി​ക്ക​പ്പെ​ടാം പ​ക്ഷേ, അ​നു​ക​രി​ക്ക​പ്പെ​ടി​ല്ല. ജ​ന​ങ്ങ​ളു​മാ​യി, വി​ശേ​ഷി​ച്ചും യു​വ​ജ​ന​ങ്ങ​ളു​മാ​യി മി​ക​ച്ച ആ​ശ​യ​വി​നി​മ​യ​ത്തി​ന്​ അ​വ​സ​ര​മു​ണ്ടാ​ക്കി​യെ​ടു​ക്കു​ന്ന​തി​ൽ നേ​രി​ട്ട പ​രാ​ജ​യം ഇ​ട​തു​പ​ക്ഷ​ത്തി​ന്​ വ​ലി​യ പോ​രാ​യ്​​മ ത​ന്നെ​യാ​യി. യു​വാ​ക്ക​ളാ​ണ്​ സം​സ്​​ഥാ​ന​ത്തെ വോ​ട്ട​ർ​മാ​രി​ലെ ബ​ഹു​ഭൂ​രി​ഭാ​ഗ​വും എ​ന്നോ​ർ​ക്ക​ണം. ഇൗ ​യു​വ​ത​ല​മു​റ ത്രി​പു​ര​യി​ലെ വം​ശീ​യ​സം​ഘ​ട്ട​ന​ങ്ങ​ളു​ടെ​യോ ക​ർ​ക്ക​ശ​നി​യ​മ​മാ​യ അ​ഫ്​​സ്​​പ നി​യ​മം പി​ൻ​വ​ലി​ച്ച​തി​​​​​െൻറ​യോ സം​ഘ​ർ​ഷ​ങ്ങ​ൾ​ക്ക്​ ഇ​ട​തു​പ​ക്ഷ​മു​ണ്ടാ​ക്കി​യ അ​നു​ര​ഞ്​​ജ​ന​ത്തി​​​​​െൻറ​യോ ച​രി​ത്ര​മ​റി​യു​ന്ന​വ​ര​ല്ല. പു​തു​ത​ല​മു​റ​യു​ടെ പു​ത്ത​ൻ അ​ഭി​രു​ചി​ക​ളെ തൃ​പ്​​തി​പ്പെ​ടു​ത്തു​ന്ന സ്വ​പ്​​ന​ങ്ങ​ളൊ​ന്നും ന​ൽ​കാ​ൻ ഇ​ട​തി​​​​​െൻറ കൈ​യി​ലു​ണ്ടാ​യി​രു​ന്നി​ല്ല. 

തൊ​ഴി​ലി​ല്ലാ​യ്​​മ​യെ​ന്ന​ ബി.​ജെ.​പി ഉ​യ​ർ​ത്തി​ക്കാ​ട്ടി​യ വ​ലി​യ വാ​ഗ്​​ദാ​നം (അ​തു പൊ​ള്ള​യാ​ണെ​ന്ന​ത്​ മ​റ്റൊ​രു കാ​ര്യം) വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ച്ചു. പ​ണ​വും പേ​ശീ​ബ​ല​വും ജ​യ​ത്തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചു. ഇ​തു ര​ണ്ടും കൊ​ണ്ട്​ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പ്​ പ​ച്ച​യാ​യി കു​തി​ര​ക്ക​ച്ച​വ​ടം ന​ട​ത്തി കോ​ൺ​ഗ്ര​സി​​​​​െൻറ​യും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​​​​​െൻറ​യും നി​ര​വ​ധി നേ​താ​ക്ക​ളെ അ​വ​ർ ത​ട്ടി​യെ​ടു​ത്തു. ബി.​ജെ.​പി സ്​​ഥാ​നാ​ർ​ഥി​ക​ളി​ൽ ഭൂ​രി​പ​ക്ഷ​വും മു​ൻ കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ളാ​യി​രു​ന്നു. വോ​ട്ടു ശ​ത​മാ​നം കോ​ൺ​ഗ്ര​സി​ൽ​നി​ന്ന്​ ബി.​ജെ.​പി​യി​ലേ​ക്കു​ണ്ടാ​യ ചോ​ർ​ച്ച വ്യ​ക്​​ത​മാ​ക്കു​ന്നു​ണ്ട്. കോ​ൺ​ഗ്ര​സ്​ കു​റ​ച്ചു​കൂ​ടി താ​ൽ​പ​ര്യ​മെ​ടു​ത്തി​രു​ന്നെ​ങ്കി​ൽ പാ​ർ​ട്ടി​ക്ക്​ ഇ​ത്ര വ​ലി​യൊ​രു പ​രാ​ജ​യം ഒ​ഴി​വാ​ക്കാ​നും ഇ​ട​തി​ന്​ വീ​ണ്ടും അ​ധി​കാ​ര​ത്തി​ൽ വ​രാ​നും ക​ഴി​ഞ്ഞേ​നെ എ​ന്ന്​​ പ​ല​രും സ്വ​കാ​ര്യ​സം​ഭാ​ഷ​ണ​ത്തി​ൽ പ​റ​ഞ്ഞു. ഇ​ട​തി​​​​​െൻറ പ​ര​മ്പ​രാ​ഗ​ത വോ​ട്ടു​ബാ​ങ്കി​ൽ കാ​ര്യ​മാ​യ വി​ള്ള​ലി​ല്ലെ​ന്നാ​ണ്​ 25വ​ർ​ഷം ക​ഴി​ഞ്ഞും കേ​വ​ലം ര​ണ്ടു ശ​ത​മാ​ന​ത്തോ​ളം മാ​ത്രം കു​റ​ഞ്ഞ അ​വ​രു​ടെ വോ​ട്ടു​വി​ഹി​തം സൂ​ചി​പ്പി​ക്കു​ന്ന​ത്. 

tripura-lenin

ആശങ്കയുടെ നാളെ
ദേ​ശീ​യ​രാ​ഷ്​​ട്രീ​യ​ത്തി​ൽ വി​വി​ധ ക​ക്ഷി​ക​ളു​ടെ നി​ല​പാ​ടു​ക​ൾ സം​സ്​​ഥാ​ന രാ​ഷ്​​ട്രീ​യ​ത്തെ ഭാ​വി​യി​ൽ പ​രു​വ​പ്പെ​ടു​ത്തും. ബി.​ജെ.​പി​യും ആ​ർ.​എ​സ്.​എ​സും അ​വ​രു​ടെ ​തെ​ര​ഞ്ഞെ​ടു​പ്പ്​ ത​ന്ത്ര​ങ്ങ​ളി​ൽ ഉ​റ​ച്ചു​നി​ന്ന്​ തെ​ര​ഞ്ഞെ​ടു​പ്പ്​ കാ​മ്പ​യി​നി​ൽ സ​ജീ​വ​മാ​കു​േ​മ്പാ​ൾ ഇ​ത​ര പാ​ർ​ട്ടി​ക​ൾ ദി​ശാ​ബോ​ധം ന​ഷ്​​ട​മാ​യ നി​ല​യി​ലാ​ണ്​. തെ​ര​ഞ്ഞെ​ടു​പ്പ്​ സ​ഖ്യ​ത്തെ ചൊ​ല്ലി ഇ​ട​തു​പ​ക്ഷം ര​ണ്ടു ലൈ​നു​ക​ളി​ലാ​യി പി​ള​ർ​ന്നു. ഇ​ത്​ നേ​ര​ത്തേ പ​ശ്ചി​മ ബം​ഗാ​ളി​ലും ഇ​പ്പോ​ൾ ത്രി​പു​ര​യി​ലും ഫ​ല​ത്തെ സ്വാ​ധീ​നി​ച്ചു. പ്ര​തി​പ​ക്ഷ​ശ​ബ്​​ദ​ങ്ങ​ൾ യോ​ജി​പ്പി​ലെ​ത്താ​തെ​വ​ന്ന​തും അ​വ​രു​ടെ ഏ​കോ​പ​നം ന​ഷ്​​ട​മാ​യ​തും ത​ന്ത്ര​പ്ര​ധാ​ന സ​ഖ്യ​ങ്ങ​ളൊ​രു​ക്കാ​ൻ ക​ഴി​ഞ്ഞ​തും കാ​വി​പ്പ​ട​ക്ക്​ കാ​ര്യ​ങ്ങ​ൾ എ​ളു​പ്പ​മാ​ക്കി. 

സം​സ്​​ഥാ​ന​ത്ത്​ പു​തി​യ ഭ​ര​ണം വ​ന്നു ക​ഴി​ഞ്ഞി​രി​ക്കു​ന്നു. തു​ട​ക്കം അ​ത്ര സ​​ന്തോ​ഷ​ക​ര​മ​ല്ല. ബി.​ജെ.​പി അ​നു​യാ​യി​ക​ളു​ടെ അ​ക്ര​മ​വും അ​ഴി​ഞ്ഞാ​ട്ട​വും ഇ​ട​തു​പ​ക്ഷ​ക്കാ​ർ​ക്കും മ​റ്റു പാ​ർ​ട്ടി​പ്ര​വ​ർ​ത്ത​ക​ർ​ക്കും നേ​രി​ടേ​ണ്ടി​വ​ന്ന ​ആ​ക്ര​മ​ണ​ങ്ങ​ൾ, ര​ക്​​ത​ച്ചൊ​രി​ച്ചി​ലു​ക​ൾ, ഗ​വ​ർ​ണ​റു​ടെ​യും ബി.​ജെ.​പി കേ​ന്ദ്ര-​സം​സ്​​ഥാ​ന​നേ​താ​ക്ക​ളു​ടെ​യും അ​നു​മ​തി​യോ​ടെ​യു​ള്ള ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ങ്ങ​ൾ- എ​ല്ലാം​കൂ​ടി ബി.​ജെ.​പി​ക്കാ​ർ​ക്കി​ട​യി​ൽ​ത​ന്നെ വി​ജ​യ​ത്തി​​​​​െൻറ മ​ധു​രം കു​റ​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം തെ​ക്ക​ൻ ത്രി​പു​ര​യി​ലെ സു​ഹൃ​ത്തു​ക്ക​ൾ ഫോ​ണി​ൽ വി​ളി​ച്ച്​ സ​ഹാ​യം തേ​ടി. അ​വ​രു​ടെ ആ​ശ​ങ്ക​ക​ൾ പൊ​ലീ​സി​ലും അ​ധി​കാ​ര​കേ​ന്ദ്ര​ങ്ങ​ളി​ലും ജ​ന​ങ്ങ​ളി​ലും എ​ത്തി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു അ​വ​രു​ടെ ആ​വ​ശ്യം. അ​ഗ​ർ​ത്ത​ല​യി​ൽ ഇ​രി​ക്കു​ന്ന ഞാ​ൻ നി​സ്സ​ഹാ​യ​യാ​യി​രു​ന്നു. ഒ​ന്നും ചെ​യ്യാ​നു​ണ്ടാ​യി​രു​ന്നി​ല്ല. ഏ​താ​ണ്ടെ​ല്ലാ​യി​ട​ത്തും 144 വ​കു​പ്പ്​ പ്ര​കാ​ര​മു​ള്ള നി​രോ​ധ​നാ​ജ്ഞ​യാ​യി​രു​ന്നു. ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​തി​കാ​ര​ദാ​ഹി​ക​ളാ​യി ബി.​ജെ.​പി​ക്കാ​ർ അ​ഴി​ഞ്ഞാ​ടി. പ്ര​തി​മ​ധ്വം​സ​ന​ത്തി​​​​​െൻറ​യും കോ​ള​ജ്​ ആ​ക്ര​മ​ണ​ത്തി​​​​​െൻറ​യും ക​ട​ക​ൾ കൊ​ള്ള​യ​ടി​ക്കു​ന്ന​തി​​​​​െൻറ​യും വാ​ർ​ത്ത​ക​ളാ​യി​രു​ന്നു എ​വി​ടെ​യും. സം​സ്​​ഥാ​നം മൊ​ത്ത​മാ​യി അ​രാ​ജ​ക​ത്വ​ത്തി​ലാ​യ സ്​​ഥി​തി. ഇ​താ​ണ്​ മാ​റ്റ​ത്തി​​​​​െൻറ ല​ക്ഷ​ണ​മെ​ങ്കി​ൽ, ഇ​താ​ണ്​ ജ​നം കാ​ത്തി​രു​ന്ന ഭ​ര​ണ​മെ​ങ്കി​ൽ ത്രി​പു​ര​ക്ക്​ വ​രാ​നി​രി​ക്കു​ന്ന​ത്​ ഭീ​തി​ദ​മാ​യ നാ​ളു​ക​ളാ​ണ്.  

(ത്രി​പു​ര​യി​ലെ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​യും ഗ​വേ​ഷ​ക​യു​മാ​ണ്​ ലേ​ഖി​ക)

rahul-gandhi


അ​ഗ​ർ​ത​ല​യി​ൽ​നി​ന്ന്​ കൊ​ൽ​ക്ക​ത്ത​യി​ലേ​ക്കു​ള്ള ദൂ​രം
കൊൽക്കത്തയിൽ നിന്ന്​ ശബീന അഖ്​തർ

ത്രി​പു​ര​യി​ലെ സാ​മാ​ന്യം വ​ലി​യ വി​ജ​യ​ത്തി​നു​ശേ​ഷം, അ​തി​ഭീ​ക​ര​മാ​യ ആ​ക്ര​മണ പ​ര​മ്പ​ര​ക​ൾ​ക്കാ​ണ്​ പശ്ചിമബംഗാൾ സാ​ക്ഷ്യം വ​ഹി​ച്ച​ത്. അതേ​ക്കു​റി​ച്ച്​ കൊ​ൽ​ക്ക​ത്ത​യി​ലെ പ്ര​മു​ഖ രാ​ഷ്​​ട്രീ​യ നി​രീ​ക്ഷ​ക​നും കേ​ാള​മി​സ്​​റ്റു​മാ​യ ബി​ശ്വ​നാ​ഥ്​ ച​ക്ര​വ​ർ​ത്തി​യു​ടെ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ: ‘‘ത്രി​പു​ര​യി​െ​ല ആക്ര​മ​ണ പ​ര​മ്പ​ര​ക​ൾ​ക്ക്​ പ്ര​ഥ​മ ഉ​ത്ത​ര​വാ​ദി​ക​ൾ ന​രേ​ന്ദ്ര മോ​ദി​യും അ​മി​ത്​ ഷാ​യു​മാ​ണ്​. ഒ​രു ഭ​ര​ണ​മാ​റ്റം ഉ​ണ്ടാ​കു​
േ​മ്പാ​ൾ അ​ക്ര​മസം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കാ​റു​ണ്ട്. പ​ക്ഷേ, ഇ​ത്ര​യ​ധി​കം ദി​വ​സം അ​ത്​ തു​ടരരുതായി​രു​ന്നു. മാ​ർ​ച്ച് മൂ​ന്നുമു​ത​ൽ ഒ​മ്പ​ത്​ വ​​രെ​യു​ള്ള ഏ​ഴ്​​ ദി​വ​സ​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ തെ​രു​വു​ക​ളി​ൽ അ​ഴി​ഞ്ഞാ​ടി. പൊ​ലീ​സി​നും മ​റ്റും നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കാ​ൻ ആ​രുമി​ല്ലാ​ത്ത അ​വ​സ്​​ഥ’’. അ​ഗ​ർ​തല​യി​ൽ ലെ​നി​ൻ പ്ര​തി​മ പി​ഴു​തെ​റി​യ​പ്പെ​ട്ട സം​ഭ​വ​ത്തെ​ക്കു​റി​ച്ച്​ ചോ​ദി​ച്ച​പ്പോ​ൾ, തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ല​ത്തി​നു​ശേ​ഷം റി​ക്രൂ​ട്ട്​ ചെ​യ്യ​പ്പെ​ട്ട ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രാ​യി​രി​ക്കാം അ​ത്​ എ​ന്നാ​ണ്​ അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്.

ത്രി​പു​ര​യി​ൽനി​ന്ന്​ ഏ​ക​ദേ​ശം 500 മൈ​ൽ അ​ക​ലെ, ഒ​രു കാ​ല​ത്ത്​ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​സ്​​റ്റ്​ പാ​ർ​ട്ടി​യു​ടെ രാ​ജ​ധാ​നി ആ​യി​രു​ന്ന കൊ​ൽ​ക്ക​ത്ത​യി​ലും ലെ​നി​ൻ പ്ര​തി​മ ത​ക​ർ​ത്ത​തി​െ​ൻ​റ അ​നു​ര​ണ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ജാ​ദ​വ്​​പൂർ സ​ർ​വ​ക​ലാ​ശാ​ല​യി​െ​ല തീ​വ്ര​ ഇ​ട​തു​പ​ക്ഷ പാ​ർ​ട്ടി​യു​ടെ വി​ദ്യാ​ർ​ഥി സം​ഘട​ന​യി​ലെ ഏ​താ​നും അം​ഗ​ങ്ങ​ൾ ജനസംഘം സ്​​ഥാ​പ​കനേ​താ​വ്​ ശ്യാമ പ്ര​സാ​ദ്​ മു​ഖ​ർ​ജി​യു​ടെ പ്ര​തി​മ ത​ക​ർക്കു​​േമ്പാൾ ബി.​ജെ.​പി​ക്കെ​തി​രെ മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ലെ​നി​ൻ പ്ര​തി​മ ത​ക​ർ​ത്ത​തി​െ​ൻ​റ തൊ​ട്ട​ടു​ത്ത ദി​വ​സ​മാ​ണ്​ ഇൗ ​ന​ട​പ​ടി​യെ​ന്ന്​ ഒാ​ർ​ക്ക​ണം. ചൊ​വ്വാ​ഴ്​​ച  കൊ​ൽ​ക്ക​ത്ത​ക്ക​ടു​ത്ത ധ​ർ​മാ​ത്ത​ല​യി​ൽ എ​സ്.​യു.​സി.​െ​എ​യും പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. 

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ കോ​ലം ക​ത്തിച്ചു. അ​വി​ടെ സം​ഘ​ട​ന​യു​ടെ ജി​ല്ല സെ​ക്ര​ട്ട​റി അ​മി​താ​വ്​ ചാ​റ്റ​ർ​ജി ന​ട​ത്തിയ പ്ര​സം​ഗ​ത്തി​ൽ​നി​ന്ന്​: ‘‘ത്രി​പു​ര​യി​ൽ പു​തി​യ ഭ​ര​ണ​വ​ർ​ഗം ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കെ​തി​രെ​യാ​ണ്​ ഞ​ങ്ങ​ളു​ടെ പ്ര​തി​​േഷ​ധം. അ​ഗ​ർ​ത​ല​യി​ൽ ലെ​നി​െ​ൻ​റ പ്ര​തി​മ ത​ക​ർ​ത്തത്​ ​െഎ.​എ​സി​െ​ൻ​റ​യും താ​ലി​ബാ​െ​ൻ​റ​യും ചെ​യ്​​തി​കൾക്കു​ സ​മാ​ന​മാ​ണ്. ച​രി​ത്രസ്​​മാ​ര​ക​ങ്ങ​ൾ ത​ക​ർ​ക്കു​ക​യാ​ണ്​ അ​വ​രും ചെ​യ്യു​ന്ന​ത്. വ​ർ​ഗീ​യ​വാ​ദി​ക​ൾ പേ​യി​ള​കി​യ​വ​രെ​പ്പോ​ലെ​യാ​ണ്. അ​വ​രെ ത​ള​ച്ചി​ല്ലെ​ങ്കി​ൽ രാ​ജ്യം ക​ന​ത്തവി​ല ന​ൽ​കേ​ണ്ടിവ​രും. ലെ​നി​ൻ ലോ​ക നേ​താ​വാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തെ​പ്പോലെ ഒ​രാ​ളു​ടെ സ്​​മാ​ര​കം ന​ശി​പ്പി​ക്കു​േ​മ്പാ​ൾ, രാ​ജ്യം എ​േ​ങ്ങാ​ട്ടാ​ണ്​ പോ​കു​ന്ന​തെ​ന്ന ഗൗ​ര​വ​മാ​യ  ചോ​ദ്യം ഉ​യ​രു​ന്നു. ലെ​നി​ന​ല്ല, മ​റ്റേ​തൊ​രു ലോ​ക ​നേ​താ​വി​െ​ൻ​റ പ്ര​തി​മ​യും ഇ​തു​പോ​ലെ ത​ക​ർ​ക്ക​​പ്പെ​ട്ടാ​ലും ഞ​ങ്ങ​ൾ പ്ര​തി​ഷേ​ധി​ക്കു​മാ​യി​രു​ന്നു’’.ഇ​തി​നി​ട​യി​ലും രാ​ജ്യ​ത്ത്​ ഇ​ട​തു പ്ര​ത്യ​യ​ശാ​സ്​​ത്രം ത​ക​ർ​ച്ച​യി​ലാ​ണെ​ന്ന യാ​ഥാ​ർ​ഥ്യം അ​മി​താ​വ്​ നി​ഷേ​ധി​ക്കു​ന്നി​ല്ല. പാ​ർ​ട്ടി​യെ പു​ന​രു​ജ്ജീ​വി​പ്പി​ക്കാൻ താ​ഴേ​ത​ട്ടി​ലു​ള്ള പ്ര​വ​ർ​ത്ത​ന​മാ​ണ്​ഇ​പ്പോ​ൾ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന്​ അദ്ദേഹം പറയുന്നു. 

വീ​ണ്ടും ബി​ശ്വ​നാ​ഥ്​ ച​ക്ര​വ​ർ​ത്തി​യു​ടെ വാ​ക്കു​ക​ളി​ലേ​ക്ക്​: ‘‘ക​മ്യൂ​ണി​സ്​​റ്റ്​^​ആ​ർ.​എ​സ്.​എ​സ്​ പ്ര​ത്യ​​യ​ശാ​സ്​​ത്ര സം​ഘ​ട്ട​ന​ങ്ങ​ൾ എ​ക്കാ​ല​ത്തും ഇ​വി​ടെ ന​ട​ന്നി​ട്ടു​ണ്ട്. ബം​ഗാ​ളി​ൽ ക​മ്യൂ​ണി​സ്​​റ്റ്​ പാ​ർ​ട്ടി​യു​ടെ ഇ​ല്ല​ാതാ​കുന്നതിനെ മ​റ്റൊ​ന്നു​മാ​യും തു​ല​നം ചെ​യ്യാ​നാ​വി​ല്ല. പ​ടി​പ​ടി​യാ​യി സം​ഭ​വി​ച്ച ത​ക​ർ​ച്ച​യാ​ണ​ത്. 2011ൽ ​മ​മ​ത ബാ​ന​ർ​ജി അ​ധി​കാ​ര​ത്തി​ൽ വ​രു​േ​മ്പാ​ൾത​ന്നെ, ആ ​പാ​ർ​ട്ടി ത​ക​ർ​ന്നി​രു​ന്നു. ക​മ്യൂ​ണി​സ്​​റ്റു​കാ​ർ അ​വ​രു​ടെ ക​ർ​മ​പ​രി​പാ​ടി​ക​ളി​ൽ കാ​ലോ​ചി​ത​മാ​യ മാ​റ്റംവ​രു​ത്തേ​ണ്ട സ​മ​യം എ​േ​ന്നാ അ​തി​ക്ര​മി​ച്ചി​രി​ക്കു​ന്നു. ലോ​ക​ത്തെ മി​ക്ക ക​മ്യൂ​ണി​സ്​​റ്റ്​ പാ​ർ​ട്ടി​ക​ളും സോ​ഷ്യ​ൽ ഡെ​മോ​ക്ര​സി​യി​ലേ​ക്ക്​ മാ​റി​യി​രി​ക്കു​ന്നു. ഇ​ന്ത്യ​യി​ലും അ​ങ്ങ​നെത്തന്നെ​യാ​ണ്.ക​മ്യൂ​ണി​സ​ത്തി​ന്​ ഇ​ന്ത്യ​ൻ രാ​ഷ്​​ട്രീ​യഭൂ​മി​ക​യി​ൽ സ​വി​ശേ​ഷ​മാ​യ ഒ​രു സ്​​ഥാ​ന​വു​മി​ല്ല. അ​തി​നാ​ൽ, ഇ​ന്ത്യ​ൻ രാ​ഷ്​​ട്രീ​യ​ത്തി​ൽ അ​തി​ജീ​വ​നം സാ​ധ്യ​മാ​ക​ണ​മെ​ങ്കി​ൽ പോ​ളി​റ്റ്​ ​ബ്യൂ​റോ കാ​ര്യ​മാ​യ പ​രി​ഷ്​​ക​ര​ണ​ങ്ങ​ൾ​ക്കു​ത​ന്നെ മു​തി​രേ​ണ്ടി വ​രും’’.

Loading...
COMMENTS