Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപൊലീസ്​ മേധാവി...

പൊലീസ്​ മേധാവി നിയമനം: സുപ്രീംകോടതി ഉത്തരവ്​ നാഴികക്കല്ല്​ 

text_fields
bookmark_border
പൊലീസ്​ മേധാവി നിയമനം: സുപ്രീംകോടതി ഉത്തരവ്​ നാഴികക്കല്ല്​ 
cancel
സംസ്ഥാന പൊലീസ്​ മേധാവിയെ രാഷ്​ട്രീയ താൽ​പര്യത്തിനൊത്ത്​ നിയമിക്കുന്ന സർക്കാറി​​​െൻറ നടപടി അവസാനിപ്പിച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ ഉത്തരവ്​ ചരിത്രപരമാണ്​. പൊലീസ്​ പരിഷ്​കരണരംഗത്ത്​ വലിയ മാറ്റങ്ങൾക്ക്​ തുടക്കം കുറിക്കാൻ പര്യാപ്​തമായ നിർദേശങ്ങളാണ്​ പ്രകാശ്​ സിങ്​ കേസി​​​െൻറ തുടർച്ചയായി സുപ്രീംേകാടതിയുടെ ഇൗ നിലപാട്​. യു.പി.എസ്.സി തിരഞ്ഞെടുക്കുന്ന മൂന്ന്​ ഉദ്യോഗസ്​ഥരിൽ ഒരാളെ ഇനി സംസ്​ഥാനത്തെ പൊലീസ്​ മേധാവിയായി സർക്കാറിന്​ നിയമിക്കേണ്ടിവരും. ​

പ്രഗല്​​ഭരും സത്യസന്ധരും അഴിമതിരഹിതരുമായ ഉദ്യോഗസ്​ഥരെ മാറ്റിനിർത്തി അവരെക്കാൾ ജൂനിയറായ ഉദ്യോഗസ്​ഥരെ പൊലീസ്​ മേധാവിയായി നിയമിക്കുന്ന രീതി കേരളം ഉൾപ്പെടെയുള്ള നിരവധി സംസ്​ഥാനങ്ങളിൽ തുടരുന്നത്​ ശ്രദ്ധയിൽപെട്ടപ്പോഴാണ്​ ചീഫ്​ ദീപക്​ മിശ്ര അധ്യക്ഷനായ സുപ്രീംകോടതി ​െബഞ്ചി​​​െൻറ ഇൗ ഉത്തരവ്​ ഉണ്ടായത്​. ടി.പി. സെൻകുമാറിനെ മാറ്റി ലോക്​നാഥ്​ ​െബഹ്​റയെ സംസ്​ഥാന പൊലീസ്​ മേധാവിയായി നിയമിച്ച നടപടിയെ സുപ്രീംകോടതി രൂക്ഷമായ ഭാഷയിൽ ഇടതു സർക്കാറിനെ നേരത്തേ വിമർശിച്ചിരുന്നു.സെൻകുമാർ കേസിൽ സുപ്രീംകോടതി നടത്തിയ നിരീക്ഷണങ്ങളുടെ തുടർച്ചയായി വേണം ഇൗ ഉത്തരവുകളെയും കണേണ്ടത്​.

1. നിലവിലെ ഡി.ജി.പി വിരമിക്കുന്നതിനു മൂന്നുമാസം മുമ്പുതന്നെ അടുത്ത ഡി.ജി.പിയുടെ നിയമന നടപടികൾ ആരംഭിച്ചിരിക്കണം.
2. യോഗ്യരായ ഉദ്യോഗസ്​ഥരുടെ പേരുകൾ മൂന്നുമാസം മുമ്പുതന്നെ സംസ്​ഥാന സർക്കാർ യു.പി.എസ്​.സിക്ക്​ നൽകണം.
3. സീനിയോറിറ്റി, പ്രവർത്തന മികവ്​ തുടങ്ങിയവ പരിഗണിച്ച്​ മൂന്ന്​ ഉദ്യോഗസ്​ഥരുടെ പേരുകളാണ്​ യു.പി.എസ്​.സി നിർദേശിക്കേണ്ടത്​.
4. ഇൗ ചുരുക്കപ്പട്ടികയിൽനിന്ന്​ ഒരാളെ പൊലീസ്​ മേധാവിയായി നിയമിക്കാൻ മാത്രമാണ്​ ഇനി സംസ്​ഥാനസർക്കാറിന്​ അധികാരമുള്ളൂ.
5. അങ്ങനെ നിയമിക്കപ്പെടുന്നയാൾക്ക്​ രണ്ടു വർഷത്തെ സേവന കാലാവധി ഉറപ്പുവരുത്തുകയും വേണം.
2006ൽ പൊലീസ്​പരിഷ്​കരണത്തിനായി സുപ്രധാനമായ ഏഴ്​ ഉത്തരവുകൾ സുപ്രീംകോടതി പുറപ്പെടുവിച്ചു. കേസ്​ ഫയൽ ചെയ്​ത്​ ഒരു പതിറ്റാണ്ടിനുശേഷമാണ്​ ഇൗ വിധികൾ ഉണ്ടായത്​ എന്നതും ശ്രദ്ധേയമാണ്​.
1. പൊലീസ്​​ സേനയിൽ സംസ്​ഥാന സർക്കാർ അനാവശ്യമായ സമ്മർദം ചെലുത്തരുത്​. വിശാലമായ മാർഗനിർദേശങ്ങളാണ്​നൽകേണ്ടത്​. പൊലീസി​​​െൻറ പ്രവർത്തനത്തെ കൃത്യമായി വിലയിരുത്തണം.
2. സംസ്​ഥാന പൊലീസ്​മേധാവിയെ പ്രവർത്തന മികവി​​​െൻറ അടിസ്​ഥാനത്തിൽ സുതാര്യമായ നടപടിക്രമങ്ങളിലൂടെ മാത്രം നിയമിക്കണം. രണ്ടുവർഷം മിനിമം പ്രവർത്തന കാലയളവ്​ നൽകണം.
3. സംസ്​ഥാന പൊലീസ്​ മേധാവിക്കുമാത്രമല്ല, ജില്ല പൊലീസ്​ മേധാവി, സ്​​േറ്റഷൻ ഹൗസ്​ ഒാഫിസർ എന്നിവർക്കും മിനിമം രണ്ടുവർഷത്തെ പ്രവർത്തന കാലയളവ്​ നൽകണം.
4. കേസന്വേഷണവും ക്രമസമാധാനവും വേർപെടുത്തണം.
5. പൊലീസ്​ സേനയിലെ സ്​ഥലം മാറ്റം, സ്​ഥാനക്കയറ്റം തുടങ്ങിയ സർവിസ്​ പ്രശ്​നങ്ങൾ പരിശോധിക്കാൻ പൊലീസ്​ എസ്​റ്റാബ്ലിഷ്​മ​​െൻറ്​ ബോർഡ്​ രൂപവത്​കരിക്കണം.
6. ലോക്കപ്പ്​ പീഡനം, മനുഷ്യാവകാശ ലംഘനം എന്നിവയെ സംബന്ധിച്ച്​ ജനങ്ങളുടെ പരാതികളിൽ നടപടികൾ സ്വീകരിക്കാൻ പൊലീസ്​ കംപ്ലയിൻറ്​ അതോറിറ്റികൾ, സംസ്​ഥാനതലത്തിലും ജില്ലാ തലത്തിലും രൂപവത്​കരിക്കണം.
7. പൊലീസ്​ മേധാവിയുടെ നിയമന ശിപാർശ നൽകാൻ സ്​റ്റേറ്റ്​ സെക്യൂരിറ്റി കമീഷൻ രൂപവത്​കരിക്കണം.
ഇൗ ഉത്തരവുകൾക്കുശേഷം കേരളം ഉൾപ്പെടെ 14 സംസ്​ഥാനങ്ങൾ പൊലീസ്​ നിയമങ്ങൾ പാസാക്കി. എന്നാൽ, പ്രകാശ്​ സിങ്​ കേസി​​​െൻറ അന്തസത്തയെ തകർക്കുന്ന രീതിയിലായിരുന്നു അവയെല്ലാംതന്നെ.


പൊലീസ്​ പരിഷ്​കരണം എന്തിന്​?
സമൂഹത്തി​​​െൻറ ക്ഷേമവും സുരക്ഷയും പൊലീസി​​​െൻറ പ്രവർത്തന മികവിലാണ്​ അധിഷ്​ഠിതമായിരിക്കുന്നത്​. രാഷ്​ട്രീയ സ്വാധീനങ്ങൾക്ക്​ പൊലീസ്​ വിധേയമായാൽ പൊലീസി​​​െൻറ നിഷ്​പക്ഷത നഷ്​ടപ്പെടുകയും നിയമവാഴ്​ച തകരുകയും ചെയ്യും. ഇന്ന്​ പൊലീസിനെതിരെയുള്ള പ്രധാന ആരോപണം രാഷ്​ട്രീയ വത്​കരണം മാത്രമല്ല ക്രിമിനലൈസേഷൻ കൂടിയാണ്​.ജനപക്ഷത്തുനിന്നുകൊണ്ടുള്ള പൊലീസാണ്​ ജനപ്രിയമാകുന്നത്​. ഭരണപക്ഷത്തുള്ളപ്പോൾ പൊലീസിനെ നിയമവിരുദ്ധമായി ഉപയോഗിക്കുന്നവർതന്നെ പ്രതിപക്ഷത്താകു​േമ്പാൾ പൊലീസി​​​െൻറ നിഷ്​പക്ഷതയെയും രാഷ്​ട്രീയവത്​കരണത്തെയും എതിർക്കുന്നത്​ അപഹാസ്യമാണ്​. മനുഷ്യാവകാശങ്ങളെ സംരക്ഷിക്കേണ്ട പൊലീസ്​തന്നെ വലിയ മനുഷ്യാവകാശ ലംഘകരായി മാറുന്നുവെന്നാണ്​ മനുഷ്യാവകാശ കമീഷനുകൾതന്നെ പറയുന്നത്​.

​‘പൊലീസ്​’ എന്നത്​ ഭരണഘടന പ്രകാരം സംസ്​ഥാന വിഷയമാണ്​. വിവിധ സംസ്​ഥാനങ്ങൾ വിവിധ തരത്തിലുള്ള പൊലീസ്​ നിയമങ്ങളാണ്​ നിലവിൽ നിർമിച്ചിട്ടുള്ളത്​. ഇത്​ സുപ്രീംകോടതി വിധിയുടെ നിരാസവുമാണ്​. സുപ്രീംകോടതി ഉത്തരവ്​ വന്നതോടെ ഇത്​ എല്ലാ സംസ്​ഥാനങ്ങൾക്കും ബാധകമായി. കോടതി അലക്ഷ്യ നടപടികൾ സംസ്​ഥാനങ്ങൾക്കെതിരെ സ്വീകരിക്കാൻ ഏതൊരു പൗരനും കഴിയും. പൊലീസിനെ രാഷ്​ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഭരണകൂടങ്ങൾക്ക്​ ശക്തമായ താക്കീതാണ്​ ഇൗ ഉത്തരവിലൂടെ സുപ്രീംകോടതി നൽകിയിരിക്കുന്നത്​.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dgpopinionmalayalam newsUPSC listsupreme court
News Summary - Supreme Court steps in–DGP only from UPSC list of state officers- opinion
Next Story