Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightമാർക്ക്​...

മാർക്ക്​ ​പെരുപ്പിക്കൽകൊണ്ട്​  ആർക്ക് പ്രയോജനം?  

text_fields
bookmark_border
sslc.jpg
cancel

ലക്ഷണങ്ങൾ കണ്ടിട്ട് ആ ധന്യനിമിഷത്തിന്​ ഇനി അധികം കാത്തിരിക്കേണ്ടിവരില്ല. കേരളത്തിൽ പത്താം തരം പരീക്ഷയെഴുതിയ എല്ലാ കുട്ടികളും പാസായെന്ന വാർത്ത വരുന്ന ആ നിമിഷം. അടുത്തവർഷമോ അതിനടുത്തതിലോ അത് സംഭവിക്കാം. അത് പ്രഖ്യാപിക്കുന്ന മന്ത്രിക്കും  അദ്ദേഹത്തി​​െൻറ പാർട്ടിക്കും മുന്നണിക്കും അത് ഒരു വിശേഷദിനമായിരിക്കും. എതിർവിഭാഗം അതാവർത്തിക്കാനുള്ള ശ്രമത്തിലുമാകും. പിന്നീടുള്ള വർഷത്തിൽ വല്ല അരശതമാനത്തിനോ കാൽ ശതമാനത്തിനോ എങ്ങാനും സെഞ്ച്വറി നഷ്​ടപ്പെട്ടാൽ എന്താകും അവസ്ഥ? പേടിപ്പെടുത്തി നൂറിലേക്കു കുതിക്കുന്ന പത്താം ക്ലാസ് പരീക്ഷഫലം കാണുമ്പോൾ, ഇത്തരത്തിൽ ചിന്തിക്കാതെ വയ്യ. തോൽക്കാൻ ഇത്ര പ്രയാസമുള്ള മറ്റൊരു പരീക്ഷയുണ്ടോ എന്ന് ചോദിക്കാനൊട്ടു ധൈര്യവുമില്ല, പ്ലസ് ടു പിറകെ വരുന്നതിനാൽ! ഈ ശതമാനക്കണക്കുകൾ യഥാതഥമാണെങ്കിൽ നമുക്ക്​ അഭിമാനിക്കാൻ വകയുണ്ട്. മറിച്ചാണെങ്കിലോ? പരീക്ഷകൾ എന്ത്, എന്തിന് എന്ന ചോദ്യം മുതൽ യുവതലമുറകളെ തെറ്റായ ആത്മവിശ്വാസത്തിലേക്ക് തള്ളിവിടുന്നുവെന്ന ആരോപണംവരെ സ്വാഭാവികമായും നേരിടേണ്ടിവരും. 

നമ്മുടെ പരീക്ഷ സമ്പ്രദായങ്ങൾ മാറേണ്ടതല്ലേ, ഓർമപ്പരീക്ഷകൊണ്ട് എന്താണ് അളക്കുന്നത് എന്നൊക്കെയുള്ള വലിയ, ഗഹനമായ വിഷയങ്ങൾ മാറ്റിവെക്കാം. പതിറ്റാണ്ടുകളായി വിദ്യാഭ്യാസ വിദഗ്ധർ പഠിച്ചും ചർച്ചചെയ്തും വന്നിട്ടും നമ്മുടെ നാട്ടിൽ വലിയ മാറ്റങ്ങളൊന്നും വരുത്താൻ കഴിഞ്ഞിട്ടി​െല്ലങ്കിൽ, ഇത്​ ഇങ്ങനെയൊക്കെ മതിയെന്ന് കരുതുന്ന, അത്തരം കരുതൽകൊണ്ടു മെച്ചമുള്ള ആരൊക്കെയോ ആണ്​ വിദ്യാഭ്യാസ മേഖലയിൽ അജണ്ട നിശ്ചയിക്കുന്നതെന്ന് നമുക്ക് സങ്കടപൂർവം മനസ്സിലാക്കാം. മാറുമ്പോൾ, മാറുന്നെങ്കിൽ മാറട്ടെ എന്നുമാവാം. ഈ മണിക്കൂറുകൾക്കുള്ളിൽ ചിട്ടപ്പെടുത്തിയ പരീക്ഷകളിലൂടെ മൂല്യനിർണയം നടത്തുമ്പോഴും എന്താണോ പരീക്ഷിക്കപ്പെടണമെന്ന് കരുതുന്നത്, അത് പരീക്ഷിക്കപ്പെടേണ്ടേ?   അടിസ്ഥാന ഗണിത തത്ത്വങ്ങൾ കണക്കിന് നൂറിൽ എൺപതും തൊണ്ണൂറും വാങ്ങിയെന്ന്​ മാർക്ക് ലിസ്​റ്റിൽ രേഖപ്പെടുത്തിയവർക്ക് അറി​േയണ്ടേ? തൊണ്ണൂറും തൊണ്ണൂറ്റഞ്ചും ഇംഗ്ലീഷ് ഭാഷയിൽ നേടിയ വിദ്യാർഥിക്ക് അക്ഷരത്തെറ്റില്ലാതെ കുറച്ചു വാചകങ്ങളെഴുതാൻ കഴിയണ്ടേ? അങ്ങനെയ​െല്ലങ്കിൽ ഈ മാർക്ക് ലിസ്​റ്റും സർട്ടിഫിക്കറ്റുമൊക്കെ സാക്ഷ്യപ്പെടുത്തുന്നതെന്താണ്?
സ്കൂൾ ലീവിങ് സർട്ടിഫിക്കറ്റ് വിശ്വാസയോഗ്യമ​െല്ലങ്കിൽ, ഈ വിദ്യാർഥികൾ പലരും സ്കൂൾ വിടാൻ യോഗ്യര​െല്ലന്നും ഇനിയും അവിടെ തുടരേണ്ടവരാണെന്നും ആരെങ്കിലും വാദിച്ചാൽ എതിർക്കാൻ വകയുണ്ടോ? ഒരു വിഷയത്തിൽ ഒരാൾക്കുള്ള അറിവിനെ, കഴിവിനെ അളക്കാനാണല്ലോ പരീക്ഷ. എല്ലാവർക്കും ഉയർന്ന മാർക്ക്​ ലഭിക്കുമ്പോൾ എല്ലാവരും ഉയർന്ന കഴിവോ അറിവോ ഉള്ളവരാവണം.

മാർക്കിലൂടെ അറിവി​​െൻറ തലങ്ങളെ തിരിച്ചറിയാൻ കഴിയുന്നി​െല്ലങ്കിൽ പിന്നെ ആ പരീക്ഷകൊണ്ട് എന്താണ് ലക്ഷ്യമിടുന്നത്? നൽകിയ മാർക്ക്, ലഭിച്ച മാർക്ക് കൃത്യമാണെങ്കിൽ അതിനൊത്ത് കഴിവില്ലാത്തത് ആരുടെ കഴിവുകേടിനെയാകാം പ്രതിഫലിപ്പിക്കുന്നത്? പത്തിലും പന്ത്രണ്ടിലും വളരെ ഉയർന്ന മാർക്ക്​ നേടി വരുന്ന നല്ലൊരു ശതമാനം വിദ്യാർഥികൾക്കും അവർ നേടിയതായി പറയുന്ന മാർക്കിനുള്ള അറിവോ കഴിവോ ഇല്ല. തങ്ങൾക്കുണ്ടെന്ന്​ അവർ വിശ്വസിക്കുന്ന അറിവ് യഥാർഥത്തിൽ ഇല്ലാത്തതിനാൽ അതിൽ വലിയൊരു അപകടം പതിയിരിക്കുന്നു. ഇല്ലാത്തത്​ ഉണ്ടെന്ന് ഒരു തലമുറയെ മൊത്തം പറഞ്ഞു വിശ്വസിപ്പിക്കുന്നതിലെ അപകടം. ഞങ്ങൾ ആരാണ് എന്ന കുട്ടികളുടെ വിശ്വാസവും അവർ സത്യത്തിൽ ആരാണ് എന്ന യാഥാർഥ്യവും തമ്മിലുള്ള വൈരുധ്യം. ഈ ഇമേജ് ഡെഫിസിറ്റ് തിരിച്ചറിവ് ഒരു വിദ്യാർഥിയിൽ പലതരത്തിലുള്ള ആഘാതം ഉണ്ടാക്കാം. പരീക്ഷസമ്പ്രദായത്തോടുള്ള വിരക്തിയിലേക്കും ഇത് നയിക്കാം. യഥാർഥ നിലവാരവുമായി (നിലവാരക്കുറവുമായി) പൊരുത്തപ്പെടാൻ മാനസികമായി കുട്ടികൾ ബുദ്ധിമുട്ടുന്നു. ഇത് നല്ലൊരു ശതമാനം കുട്ടികളിലും പ്രശ്നങ്ങളുണ്ടാക്കുന്നു. കോളജ് തലത്തിലെത്തുമ്പോൾ വിദ്യാർഥികളുടെ മാർക്ക് താഴേക്കുപോകുന്നു എന്ന് മാത്രമല്ല, അവരുടെ ആത്മവിശ്വാസത്തെ അത് പിടിച്ചുലക്കുന്നു. കുറഞ്ഞ മാർക്കി​​െൻറ പരാതിയുമായി വരുന്ന നല്ലൊരു വിഭാഗം കുട്ടികളും ഉയർന്ന മാർക്കിന്മേൽ അവർക്കുള്ള അവകാശവാദത്തിൽ ഉറച്ചുനിൽക്കുന്നു. 

വേണ്ടത് പരീക്ഷിക്കപ്പെടുന്നി​െല്ലങ്കിൽ, വിലയിരുത്തപ്പെടുന്നത് തെറ്റായിട്ടാണെങ്കിൽ അത്തരം പരീക്ഷകൾകൊണ്ട് ഒരു പ്രയോജനവുമില്ല. അത്തരം സ്ഥിതിവിശേഷം ഉണ്ടാവുമ്പോൾ, ലക്ഷ്യം നേടാൻ പ്രാപ്തമായ പുതിയ മാർഗങ്ങൾ നമ്മൾ തിരയും. അതുവഴി പുതു പ്രവേശനപ്പരീക്ഷകളും വരും. ഓരോ പ്രവേശനപ്പരീക്ഷയും കുട്ടികൾക്ക് കൂടുതൽ മാനസിക പ്രയാസങ്ങളും രക്ഷിതാക്കൾക്ക് സാമ്പത്തിക ബുദ്ധിമുട്ടും നൽകുന്നു. ഉദാഹരണമായി പ്ലസ് ടു ഫലം മറ്റൊരു ഉപരിപഠന കോഴ്സി​​െൻറയും ഗൗരവ ഘടകമല്ല എങ്കിൽ, പിറകെ വരുന്ന ഓരോ കോഴ്സിനും പ്രത്യേകം പ്രത്യേകം പ്രവേശനപ്പരീക്ഷയെഴുതണം എന്നാവുമ്പോൾ (ഇപ്പോൾ പ്രഫഷനൽ കോഴ്സുകൾക്ക് അങ്ങനെയാണ്) പ്ലസ്​ ടു പരീക്ഷയുടെ ശതമാന ഗാംഭീര്യം കുറഞ്ഞാൽ ആ പരീക്ഷ ഒരു ചടങ്ങായി മാറും. അതി​​െൻറ മാർക്ക് വെച്ചു കുട്ടികളുടെ നിലവാരമളക്കാൻ പറ്റാതെവരുമ്പോൾ ബിരുദകോഴ്സുകൾക്ക്​ വൈകാതെ പ്രവേശനപ്പരീക്ഷ വരും. അത് സ്കൂൾതല പൊതുപരീക്ഷകളെ ഒരു ചടങ്ങാക്കി മാറ്റാൻ ശതമാന വർധനയിലൂടെ പ്രയത്നിച്ചവർക്ക് ആശ്വസിക്കാൻ വകനൽകുമോ ആവോ!

പരീക്ഷഫലം ഉയരണമെങ്കിൽ ഒന്നുകിൽ കുട്ടികളുടെ നിലവാരം ഉയരണം.  അല്ലെങ്കിൽ മാർക്കിടൽ ഉദാരമാകണം. ഇതിൽ ആദ്യത്തേതാണ് അവസ്ഥയെങ്കിൽ ആദ്യം സൂചിപ്പിച്ച മാർക്കും അറിവും തമ്മിലുള്ള പൊരുത്തക്കേട്​ ഉണ്ടാവുമായിരുന്നില്ല. രണ്ടാമത്തേതാണെങ്കിൽ മേൽപറഞ്ഞ പൊരുത്തക്കേടിനുള്ള വ്യക്തമായ വിശദീകരണമായി. ഇതു രണ്ടുമല്ലാത്ത ഒരു സാധ്യത പരീക്ഷയുടെ ചോദ്യങ്ങൾ എളുപ്പമാക്കുക എന്നതാണ്. ഇതാണ് കാരണമെങ്കിൽ അത് വലിയ അപകടങ്ങളിലേക്കു വിരൽചൂണ്ടുന്നു. തലപുകഞ്ഞാലോചിക്കേണ്ട വെല്ലുവിളികളൊന്നും വിദ്യാർഥികൾക്ക് നേരിടേണ്ടിവരുന്നില്ല. ഇത്​ അവരുടെ അനലിറ്റിക്കൽ കഴിവുകളെ സുരക്ഷിത മേഖലയിൽ (comfort zone) നിർത്തുന്നു. ചിന്താശക്തിക്ക് വലിയ വെല്ലുവിളികളൊന്നുമില്ല. ബുദ്ധിമുട്ടിക്കുന്ന ചോദ്യങ്ങൾ അവർക്ക് നേരിടേണ്ടതില്ലല്ലോ. അപ്പോൾ രണ്ടാമതും മൂന്നാമതും സൂചിപ്പിച്ച ഘടകങ്ങളുടെ ഒരു ഒത്തുചേരലാണ് നടക്കുന്നത്. 

ഈ മാർക്ക് പെരുപ്പിക്കൽകൊണ്ട്​ (Grade Inflation) ആർക്കാണ് പ്രയോജനം? സ്കൂൾ ബോർഡുകൾ തമ്മിലുള്ള അനാരോഗ്യകരമായ മത്സരമാണ് മാർക്ക് പെരുപ്പിക്കലിൽ എത്തിക്കുന്നത്. കൂടുതൽ മാർക്ക്​ ലഭിക്കുന്ന ബോർഡിനു കീഴിലെ സ്കൂളുകളിൽ കുട്ടികൾ ചേരാനുള്ള സാധ്യതയാണ് ഇതിനു പിറകിൽ. പക്ഷേ, അതിൽ രക്ഷിതാക്കളും പൊതുസമൂഹവും വീഴുന്നു. വല്ലാതെ ദൂരേക്കൊന്നും നോക്കാതെ മുന്നേറാൻ നാം കുട്ടികളെ പ്രാപ്തരാക്കിയിരിക്കുന്നു. പത്തിൽ തൊണ്ണൂറു കിട്ടാൻ, പന്ത്രണ്ടിൽ എ. പ്ലസിന്​ ഒക്കെ ഇത്രമതി എന്നമട്ടിൽ. ഈ മാർക്കി​​െൻറ പെരുവെള്ളപ്പാച്ചിലിൽ വെറുതെ കിടന്നുകൊടുത്തു പത്തും പന്ത്രണ്ടും കടന്നെത്തുമ്പോൾ, വിഷയങ്ങളുടെ അടിസ്ഥാന തത്ത്വങ്ങളൊന്നും അറിയാത്ത, എങ്ങനെ പഠിക്കണമെന്നുപോലും പഠിക്കാത്ത (അതാണല്ലോ ഏറ്റവും പ്രധാനം) ഒരവസ്ഥയിലാവും പലരും. ബിരുദതലത്തിൽ ഇതാവർത്തിക്കാനുള്ള സമ്മർദം പലരൂപത്തിലുണ്ട്. ഒന്നാമതായി നേരത്തേ സൂചിപ്പിച്ച, വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും തുടർച്ചയായ പരാതികൾ. അതിനു പുറമെ ‘നാകി’​െൻറയും മറ്റും അക്രഡിറ്റേഷൻ രേഖകളിൽ കുട്ടികളുടെ പ്രകടനം വിലയിരുത്തുമ്പോൾ, ഉയർന്ന പ്ലസ്​ ടു മാർക്കുമായി ബിരുദപഠനത്തിന് ചേർന്നവർ അതിലും കുറഞ്ഞ മാർക്കുമായി ബിരുദം കഴിഞ്ഞു പുറത്തുപോകുമ്പോൾ സ്ഥാപനത്തി​​െൻറ ഗ്രാഫ് താഴോട്ടാകും. ഇത്​ ഉയരണമെങ്കിൽ ചേർന്നതിലും ഉയർന്ന മാർക്കുമായി കുട്ടി പുറത്തുവരണം! 

മാർക്ക് പെരുപ്പിച്ച് ഇത്തരത്തിൽ തെറ്റായ മൂല്യം നിർമിക്കുന്നത് വിദ്യാർഥികളെയും രക്ഷാകർത്താക്കളെയും വഞ്ചിക്കുന്നതിനു തുല്യമാണ്. എല്ലാ വിഷയത്തിനും എ. പ്ലസ് കിട്ടിയിട്ടും ഒരു ബിരുദസീറ്റ് പോലും കിട്ടാനില്ലെങ്കിൽ, അത് ബിരുദ സീറ്റ് കുറഞ്ഞതുകൊണ്ടു മാത്രമല്ല, എ. പ്ലസുകാരുടെ എണ്ണം കൂടുന്നതുകൊണ്ടോ കൃത്രിമമായി കൂട്ടുന്നതുകൊ​േണ്ടാ ആവാം. ഈ മാർക്ക് ദാനം ഒരു ഘട്ടത്തിൽ തിരിച്ചുകൊത്തും എന്ന ബോധമില്ലെങ്കിൽ, അനേകം തലമുറകളെ നമ്മൾ നശിപ്പിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opinionSSLCmalayalam newsExamination results
News Summary - SSLC Results-Opinion
Next Story