കൊളംബോ: മാസങ്ങൾ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ശനിയാഴ്ച പ്രസിഡൻ റ് തെരഞ്ഞെടുപ്പ്. 35 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. സ്ഥാനമൊഴിയുന്ന പ്രസി ഡൻറ് മൈത്രിപാല സിരിസേന രണ്ടാമൂഴത്തിനില്ല. ശ്രീലങ്ക പീപ്ൾസ് ഫ്രണ്ട് പാർട്ടിയുടെ ട ിക്കറ്റിൽ മത്സരിക്കുന്ന മുൻ പ്രസിഡൻറ് മഹിന്ദ രാജപക്സയുടെ സഹോദരൻ റിട്ട. ലഫ്റ ്റനൻറ് കേണൽ ഗോതാബായ രാജപക്സയും(70) മുൻ പ്രസിഡൻറ് രണസിംഗെ പ്രേമദാസയുടെ മകൻ സ ജിത് പ്രേമദാസ(52)യുമാണ്(യുെനെറ്റഡ് നാഷനൽ ഫ്രണ്ട് സഖ്യം) പ്രധാന സ്ഥാനാർഥികൾ.
ഗോതാബായ രാജപക്സക്കാണ് മുൻതൂക്കം. മഹിന്ദ രാജപക്സയുടെ കാലത്ത് തമിഴ് വിമതരെ പരാജയപ്പെടുത്താൻ മുഖ്യ പങ്കുവഹിച്ചത് പ്രതിരോധ സെക്രട്ടറിയായിരുന്ന ഇദ്ദേഹമായിരുന്നു. ഈസ്റ്റർ ദിന ഭീകരാക്രമണത്തിനുശേഷം രാജ്യത്തെ സിംഹള ബുദ്ധിസ്റ്റ് വിഭാഗങ്ങൾ പ്രതീക്ഷയോടെ കാണുന്ന നേതാവാണിദ്ദേഹം. നിലവിലെ മന്ത്രിസഭയിൽഅംഗമാണ് സജിത് പ്രേമദാസ. ആഭ്യന്തരയുദ്ധത്തിെൻറ അവസാന നാളുകളിൽ തമിഴ്വിമതരെ കൂട്ടമായി കൊന്നൊടുക്കിയതിൽ സജിത്തും പ്രതിക്കൂട്ടിലാണ്. രാജ്യത്തെ ന്യൂനപക്ഷ വിഭാഗമായ മുസ്ലിംകളും സജിത്തിന് വോട്ട് ചെയ്യില്ല.
ആരു ജയിച്ചാലും പ്രധാനമന്ത്രി റനിൽ വിക്രമസിംഗക്ക് ഭീഷണിയാണ്. ഗോതാബായ രാജപക്സ വിജയിച്ചാൽ വിക്രമസിംഗയെ പുറത്താക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറിൽ വിക്രമസിംഗയെ പുറത്താക്കി മഹിന്ദ രാജപക്സയെ പ്രധാനമന്ത്രിയാക്കാൻ പ്രസിഡൻറ് മൈത്രിപാല സിരിസേന ശ്രമം നടത്തിയിരുന്നു. ശ്രീലങ്കയെ ആഴ്ചകളോളം രാഷ്ട്രീയ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിട്ട ആ തീരുമാനം പക്ഷേ വിജയം കണ്ടില്ല. വിക്രമസിംഗെയ പുറത്താക്കുമെന്ന വാഗ്ദാനത്തോടെയാണ് സജിത് പ്രേമദാസ മത്സരിക്കുന്നതുതന്നെ.
പ്രധാന വിഷയങ്ങൾ
സുരക്ഷയും സാമ്പത്തിക പ്രതിസന്ധിയുമാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്ന വിഷയങ്ങൾ. ഏപ്രിലിൽ ഇൗസ്റ്റർ ദിനത്തിൽ 250 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിെൻറ ഞെട്ടലിൽനിന്ന് രാജ്യം ഇപ്പോഴും മോചിതരായിട്ടില്ല. സുരക്ഷവീഴ്ചയാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്തിയിരുന്നു. ടൂറിസമാണ് ശ്രീലങ്കയുടെ പ്രധാന വരുമാന സ്രോതസ്സ്. ഭീകരാക്രമണത്തെ തുടർന്ന് ടൂറിസംമേഖല തകർന്നതോടെ രാജ്യത്തിെൻറ പ്രധാന വരുമാനസ്രോതസ്സ് ഇല്ലാതായി. വളർച്ചനിരക്കും താഴേക്കാണ്. വിദേശവായ്പനിരക്കും വർധിച്ചു. വായ്പ തിരിച്ചടവിനൊപ്പം പുതിയ തൊഴിലുകൾ സൃഷ്ടിക്കുന്നതിലും സർക്കാർ പരാജയപ്പെട്ടു. യുവാക്കളിൽ ഭൂരിഭാഗവും തൊഴിൽരഹിതരാണ്. ദാരിദ്ര്യമാണ് ഇപ്പോൾ നേരിടുന്ന പ്രധാന തിരിച്ചടി.
തെരഞ്ഞെടുപ്പ് രീതി
പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കുന്ന 35 പേരിൽ മൂന്ന് സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യാം. 50 ശതമാനത്തിൽ കൂടുതൽ വോട്ട് ലഭിക്കുന്നവരെ വിജയിയായി പ്രഖ്യാപിക്കും. ഒരു സ്ഥാനാർഥിക്ക് 50 ശതമാനത്തിൽ കൂടുതൽ വോട്ട് ലഭിക്കാതിരുന്നാൽ രണ്ടാമതെത്തുന്നവരെ കൂടി പരിഗണിക്കും. 1.6 കോടി വോട്ടർമാരാണ് രാജ്യത്തുള്ളത്.