Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightആകാശവാതിലുകൾ വീണ്ടും...

ആകാശവാതിലുകൾ വീണ്ടും അടയുേമ്പാൾ

text_fields
bookmark_border
flight journey by wearing face shield
cancel

കോവിഡ്–19ന്‍റെ ആദ്യതരംഗത്തിൽപെട്ട്​ ആടിയുലഞ്ഞ ഇന്ത്യൻ വ്യോമയാന മേഖല രണ്ടാംഘട്ട ​രോഗപ്പകർച്ചയോടെ പൊട്ടിത്തകർന്ന മട്ടിലാവുകയാണ്​. 2020 ഏപ്രിൽ മുതൽ ആറുമാസത്തോളം ആധുനിക വ്യോമയാനമേഖലയുടെ ചരിത്രത്തിലെ ഏറ്റവും ദൈന്യതയാർന്ന കാലമായിരുന്നു. 2020 നവംബർ മുതൽ ഭാഗികമായി വിമാനയാത്ര പുനരാരംഭിച്ചതോടെ മേഖലയിൽ ഉണർവി​െൻറയും തിരിച്ചുവരവി​െൻറയും ചെറു ചലനങ്ങൾ അനുഭവപ്പെട്ടു.

എന്നാൽ, വകഭേദം വന്ന വൈറസ് കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കാൻ തുടങ്ങിയതോടെ ഏപ്രിൽ മധ്യം മുതൽ ഇന്ത്യൻ സർവിസുകൾ വീണ്ടും കഷ്​ടത്തിലായി. രണ്ടാം വരവി​െൻറ തീവ്രത ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് ഇന്ത്യയിലാണെന്നതിനാൽ ലോകരാജ്യങ്ങളിലെ പ്രധാനപ്പെട്ട എല്ലാ എയർപോർട്ടുകളും ഇന്ത്യയിൽനിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നു. മറ്റു രാജ്യങ്ങളിലൂടെയുള്ള ഇന്ത്യക്കാരുടെ വരവും കർശനമായി നിയന്ത്രിച്ചിട്ടുണ്ട്​. ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവിസുകൾ മേയ് 15 വരെയാണ് നിർത്തിയതെങ്കിലും നീണ്ടുപോവാനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ല.

സംഭവിക്കുമെന്നുറപ്പായിരുന്നിട്ടും കോവിഡി​െൻറ രണ്ടാം വരവിനെതിരെ മുൻകരുതലെടുക്കാനും നിയന്ത്രിക്കാനും സർക്കാർ പുലർത്തിയ അമാന്തം വരുത്തിവെച്ച വിനയാണ്​ പ്രവാസികളും സന്ദർശകരും സഞ്ചാരികളും ഉൾപ്പെടെയുള്ള യാത്രക്കാരും വ്യോമയാന മേഖലയുമായി ബന്ധപ്പെട്ടും ആശ്രയിച്ചും പ്രവർത്തിക്കുന്ന ലക്ഷക്കണക്കിനാളുകളും ഇന്നനുഭവിക്കുന്നത്​.

വിമാന കമ്പനികൾ അവരുടെ വിമാനങ്ങൾ പൂർണമായോ ഭാഗികമായോ റദ്ദു ചെയ്യേണ്ടിവരുന്ന സ്​ഥിതി എത്രനാൾ തുടരുമെന്ന് ഒരെത്തും പിടിയുമില്ല.

ആഭ്യന്തര കമ്പനികളുടെ നഷ്​ടം പതിനായിരം കോടി

2020ലെ നീണ്ട ലോക്​ഡൗണും യാത്രാ നിരോധനവും മൂലം കൂപ്പുകുത്തിയ ഇന്ത്യൻ വ്യോമമേഖല കഴിഞ്ഞ ജൂൺ മുതൽ സാവകാശം പച്ചപിടിച്ചു വരുകയായിരുന്നു. മാർച്ചിൽ ഇന്ത്യയിലെ മൊത്തം ആഭ്യന്ത രയാത്രക്കാരുടെ എണ്ണം 18,14,867 ആയിരുന്നു. ജനുവരിയിൽ 16,22,249 ഉം , ഫെബ്രുവരിയിൽ 17,41,013 ഉം ആയിരുന്നത് ഏപ്രിൽ രണ്ടാം വാരത്തിൽ പകുതിയിലേറെയായി കുറഞ്ഞു.

വിവിധ സംസ്ഥാനങ്ങൾ ഏർപ്പെടുത്തിയ കർഫ്യൂ, ഭാഗിക ലോക്​​ഡൗൺ, നിർബന്ധിത കോവിഡ് ടെസ്​റ്റിങ്​ സർട്ടിഫിക്കറ്റ് എന്നിവയെല്ലാം മൂലം ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം ഇപ്പോൾ രണ്ടു ലക്ഷത്തിൽ താഴെയായിരിക്കുന്നു. ക്രെഡിറ്റ് റൈറ്റിങ്​ ഏജൻസിയുടെ (CRISIL) നിഗമനത്തിൽ ഇന്ത്യൻ ആഭ്യന്തര വിമാന കമ്പനികളുടെ ഇതേവരെയുള്ള ഏകദേശ നഷ്​ടം പതിനായിരം കോടി രൂപയാണ്. കോവിഡ്​ പ്രതിസന്ധിക്ക്​ അടിയന്തര പരിഹാരം കണ്ടെത്താനായില്ലെങ്കിൽ നഷ്​ടത്തി​െൻറ തോത്​ ഇനിയുമുയരും. ഇന്ത്യൻ കമ്പനികൾ സർക്കാറിനോട് നഷ്​ടപരിഹാരവും അടിയന്തര സഹായവും ആവശ്യപ്പെട്ടെങ്കിലും നാളിതുവരെ അനുകൂല തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ല.

അന്താരാഷ്​ട്ര മേഖലയിലെ വിലക്ക്​

രണ്ടു ലക്ഷത്തിലേറെ മരണങ്ങളും പ്രതിദിന കോവിഡ് പോസിറ്റിവ് കേസുകൾ മൂന്നരലക്ഷവും എത്തിയതോടെ കഴിഞ്ഞ ആഴ്ചമുതൽ ഇന്ത്യയിൽനിന്നുള്ള വിമാനങ്ങൾക്ക് ലോകരാജ്യങ്ങൾ വിലക്കേർപ്പെടുത്തിയതിനാൽ അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്രാ വിമാനങ്ങൾ വരാതെയും പോവാതെയുമായി. അമേരിക്ക പോലുള്ള രാജ്യങ്ങൾ അവരുടെ പൗരന്മാരോട് ഉടനടി സ്വന്തം നാട്ടിലേക്കു തിരിച്ചുപോവാൻ പറഞ്ഞിരിക്കുകയാണ്.

ഗ്ലോബൽ ബിസിനസ് ട്രാവൽ അസോസിയേഷൻ മാർച്ച് ആദ്യവാരത്തിൽ പ്രഖ്യാപിച്ചിരുന്നത് 2022 അവസാനിക്കുമ്പോൾ 1.7 ട്രില്യൺ ഡോളർ ബിസിനസ് യാത്രക്കാർ ഉണ്ടാവുമെന്നായിരുന്നു. പക്ഷേ പുതിയ സാഹചര്യത്തിൽ അവർക്കതു മാറ്റി പറയേണ്ടി വന്നിരിക്കുന്നു. ബിസിനസ്​ ട്രാവൽ ഇൻഡസ്​ട്രി 820 ബില്യൺ ഡോളർ നഷ്​ടത്തിലാവുമെന്നാണ് പുതിയ വിലയിരുത്തൽ. ബിസിനസ് ഇടപാടുകളും കൂടിക്കാഴ്ചകളും വെർച്വൽ പ്ലാറ്റ്​ഫോമിൽ തുടരാനാണ് തീരുമാനം.

2021ൽ അയാട്ട പ്രതീക്ഷിക്കുന്ന നഷ്​ടം 15.8 ബില്യൺ ഡോളറാണ്. 2019ലെ മൊത്തം വരുമാനമായ 838 ബില്യണുമായി താരതമ്യം ചെയ്യുമ്പോൾ 2021ലെ പ്രതീക്ഷിക്കാവുന്ന മൊത്തം വരുമാനം 598 ബില്യണായിരിക്കും. ഏവിയേഷൻ ചരിത്രത്തിലെ ഏറ്റവും മോശമായ കാലമായിരുന്നു 2020. ഓരോ ദിവസവും 230 ദശലക്ഷം ഡോളറി​െൻറ നഷ്​ടമാണ് രേഖപ്പെടുത്തിയത്.

വിമാനയാത്ര ചെലവേറും

വാക്സിൻ കുത്തിവെച്ചവരുടെ കുറവും ആൾക്കൂട്ടത്തിൽ ഇഴുകിച്ചേരാനുള്ള ഭയവും വാക്സിൻ പാസ്പോർട്ട്​, കർശനമായ ടെസ്​റ്റ്​ റിപ്പോർട്ടുകൾ തുടങ്ങിയ ഓരോ രാജ്യങ്ങളുടെയും കർശനമായ യാത്ര/എൻട്രി നിബന്ധനകളും മൂലം യാത്രകൾ തൽക്കാലം വേണ്ടെന്ന് വെക്കുന്നവരുടെ എണ്ണം കണക്കുകൂട്ടാവുന്നതിലപ്പുറത്തേക്ക്​ വർധിക്കും.

യാത്രക്കാരുടെ കുറവു മൂലവും ചെലവ് ചുരുക്കുന്നതി​െൻറ ഭാഗമായി പല വിമാനക്കമ്പനികളും അവരുടെ റൂട്ടുകൾ വെട്ടിച്ചുരുക്കുകയും വിമാനത്തി​െൻറ മധ്യത്തിലെ സീറ്റുകൾ കോവിഡ് പ്രോട്ടോകോളി​െൻറ ഭാഗമായി ഒഴിച്ചിടുകയും ചെയ്യും. വലിയ വിമാനങ്ങളുടെ ഓപറേഷൻ കഴിയുന്നതും വെട്ടിച്ചുരുക്കി ഇടത്തരം വിമാനങ്ങളോ ഹ്രസ്വദൂര ചെറുവിമാനങ്ങളോ ആയിരിക്കും ഉപയോഗിക്കുക. സ്​പർശനരഹിതമായി നടപടിക്രമങ്ങൾ പൂർത്തിയാകാൻ സഹായിക്കുന്ന വിധത്തിലെ ആധുനിക സാങ്കേതിക സംവിധാനങ്ങൾ എയർപോർട്ടിലും വിമാനത്തിലും നടപ്പിൽ വരുത്താൻ നിർബന്ധിതമാവും.

ടിക്കറ്റ്, ബോർഡിങ് പാസ്​, പാസ്പോർട്ട്​ സ്​റ്റാമ്പിങ് എന്നിവയെല്ലാം നിർമിത ബുദ്ധിവൈഭവത്തി​െൻറ സഹായത്തോടെ സാധ്യമാക്കും. യാത്രക്കാര​െൻറ മുഖത്തുനിന്നായിരിക്കും പാസ്പോർട്ട്​ വായിച്ചെടുക്കുക. ഇതൊക്കെ ചെലവേറിയ സാങ്കേതിക സംവിധാനങ്ങളാണ്. വിമാനകമ്പനികൾകൂടി പങ്കാളികളാവുന്ന ഇത്തരം അനിവാര്യമായ മാറ്റങ്ങൾക്കു പണം കണ്ടെത്തുന്നത് യാത്രക്കാരിൽനിന്നാവും. മധ്യത്തിലെ സീറ്റുകൾ ഒഴിച്ചിടുമ്പോൾ 54 ശതമാനം കൂടുതൽ വില വിമാനകമ്പനികൾ ഇതര യാത്രക്കാരിൽനിന്ന്​ ഈടാക്കും​.

നിർബന്ധ യാത്രാ ഇൻഷുറൻസാണ്​ മറ്റൊരു അനിവാര്യമായ അധിക ചെലവ്​. പൊടുന്നനെയുള്ള വിമാനം റദ്ദാക്കൽ, യാത്ര മാറ്റൽ തുടങ്ങിയവ മൂലം ഇക്കഴിഞ്ഞ വർഷം മാത്രം ആയിരക്കണക്കിന്​ യാത്രക്കാർ പ്രയാസപ്പെട്ടിട്ടുണ്ട്​. വരും നാളുകളിൽ അതിനു പരിഹാരമെന്നോണം യാത്രകൾക്ക് ഇൻഷുറൻസ് നിർബന്ധമാക്കും.

കഠിനമാകുന്ന ഭാവി

അടുത്ത നാലാഴ്​ച ഇന്ത്യൻ വ്യോമമേഖലക്കു നിർണായകമാണ്. ഡൽഹി, മഹാരാഷ്​ട്ര, കർണാടക, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ ലോക്​ഡൗൺ വരുന്നതോടെ വിമാനങ്ങൾ മൊത്തമായി ഗ്രൗണ്ട് ചെയ്യേണ്ടിവരും. അന്താരാഷ്​ട്ര സർവിസുകൾ മേയ് പകുതിവരെ നിർത്തലാക്കിയതും ഇന്ത്യൻ വ്യോമമേഖലയെ സാരമായി ബാധിക്കും.

വാക്സിൻ ഇറക്കുമതിയും ആഭ്യന്തര ഉൽപാദനവും വർധിപ്പിച്ച്​ എല്ലാവരിലും സുരക്ഷിതബോധം വളർത്തിയെടുക്കും വരെ വിമാനയാത്രകൾ ഭാഗികമായി മാത്രമേ നടക്കൂ. ഇന്ത്യയിൽ നൂറുകോടി ജനങ്ങളിൽ വാക്​സിനേഷൻ പൂർത്തീകരിക്കണമെങ്കിൽ രണ്ടര വർഷമെങ്കിലും വേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ. ഇതിനെക്കൂടി ആശ്രയിച്ചിരിക്കുന്നു ഇന്ത്യൻ വ്യോമയാന മേഖലയുടെ ഭാവി.

hassanbatha@gmail.com

Show Full Article
TAGS:flight service covid 19 covid restrictions 
News Summary - restriction of flight service due to covid 19
Next Story