ഹരിത സമൃദ്ധിയുടെ ഒരു വർഷം
text_fieldsശുചിത്വം, മാലിന്യ സംസ്കരണം, ജലസംരക്ഷണം, കൃഷിവികസനം എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ഹരിത കേരളം മിഷൻ വെള്ളിയാഴ്ച ഒരു വർഷം പൂർത്തിയാകുന്നു. നാട് നേരിടുന്ന ഗുരുതരമായ വികസന പ്രതിസന്ധികളെ അഭിസംബോധന ചെയ്യേണ്ട അതിപ്രധാനമായ ദൗത്യം എന്ന നിലയിലാണ് സർക്കാർ ഹരിതകേരളം മിഷനെ വിഭാവനം ചെയ്തത്. കേരളത്തിെൻറ ഏറ്റവും പ്രധാന സവിശേഷതകളായിരുന്ന വൃത്തിയും ജലസമൃദ്ധിയും സുരക്ഷിത ഭക്ഷ്യവസ്തുക്കളുടെ ഉൽപാദനവും മെച്ചപ്പെടുത്തുന്നതിനുള്ള ദൗത്യമായാണ് ഹരിതകേരള മിഷൻ രൂപവത്കരിച്ചിട്ടുള്ളത്. സമഗ്ര മാലിന്യ സംസ്കരണം, ജൈവ കൃഷിയും വീട്ടുവളപ്പിലെ പച്ചക്കറികൃഷിയും വ്യാപിപ്പിക്കുക, കേരളത്തിെൻറ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വനസമ്പത്തും ജലസമ്പത്തും സംരക്ഷിക്കാനും വ്യാപ്തി വർധിപ്പിക്കാനും കഴിയുക തുടങ്ങിയവയെല്ലാം ഇന്നത്തെ കേരള സമൂഹത്തിെൻറ അടിയന്തര ആവശ്യങ്ങളാണ്. എന്നാൽ, ഇവയൊന്നും കേവലം ഒരു സർക്കാർ പദ്ധതി എന്ന നിലയിൽ നടപ്പാക്കാൻ കഴിയുന്ന പ്രവർത്തനങ്ങളല്ല. നാടിെൻറ പച്ചപ്പും മണ്ണിെൻറ നന്മയും ജലത്തിെൻറയും വായുവിെൻറയും ശുദ്ധിയും വീണ്ടെടുക്കണമെങ്കിൽ ഒരു ജനകീയ യജ്ഞം തന്നെ ആവശ്യമാണ്. അത്തരത്തിൽ, വരും തലമുറകൾക്ക് ഈ നാടിനെ അതിെൻറ എല്ലാ നന്മകളോടെയും കൈമാറുന്നതിന് മുഴുവൻ ജനങ്ങളെയും അണിനിരത്തിക്കൊണ്ടുള്ള വിപുലമായ പ്രവർത്തനം എന്ന ബോധ്യത്തോടെയാണ് ഹരിതകേരളം മിഷൻ പ്രവർത്തിക്കുന്നത്. വികസന വകുപ്പുകളുടെയും പ്രാദേശിക ഭരണകൂടങ്ങളുടെയും നേതൃത്വത്തിൽ, ജനങ്ങളുടെ പങ്കാളിത്തത്തോടെ നാടിെൻറ പരിസ്ഥിതി സുരക്ഷ വീണ്ടെടുക്കുക എന്ന ലക്ഷ്യമാണ് ഹരിതകേരളം മിഷനെ മുന്നോട്ടുനയിക്കുന്നത്.
ജലസംരക്ഷണത്തിനായുള്ള മുന്നേറ്റം
നിലവിലുള്ള ജലേസ്രാതസ്സുകളുടെ നവീകരണവും ശുദ്ധീകരണവും ഉറപ്പാക്കി പരമാവധി ജലം സംരക്ഷിച്ച് പ്രാദേശിക ജലസേചന - കുടിവെള്ള േസ്രാതസ്സുകളായി ഉപയോഗിക്കുക എന്ന സമീപനമാണ് ഇക്കാര്യത്തിൽ സ്വീകരിക്കുന്നത്. ആദ്യഘട്ടത്തിൽ കുളങ്ങൾ, കനാലുകൾ, തോടുകൾ എന്നിവ പുനരുജ്ജീവിപ്പിക്കുന്നതിനും നിലനിർത്തുന്നതിനുമുള്ള പ്രവർത്തനങ്ങളാണ് ലക്ഷ്യമിട്ടത്. ഇതിെൻറ ഭാഗമായി വിവിധ ജില്ലകളിൽ 15,000ത്തിലധികം കിണറുകൾ നിർമിക്കുകയും 5000ത്തിലധികം പൊതുകിണറുകൾ പുനരുജ്ജീവിപ്പിക്കുകയും 10000ത്തോളം കുളങ്ങൾ വൃത്തിയാക്കുകയും 3200 കി.മീ തോടുകൾ പുനരുജ്ജീവിപ്പിക്കുകയും 1500 കീ.മി. കനാലുകൾ വൃത്തിയാക്കുകയുമുണ്ടായി. നാട്ടുകാരുടെ സന്നദ്ധപ്രവർത്തനത്തിലൂടെയും തൊഴിലുറപ്പ് പദ്ധതി പ്രവർത്തനത്തിലൂടെയുമാണ് ഈ മുന്നേറ്റം സാധ്യമായത്.
മാലിന്യ സംസ്കരണം
കഴിഞ്ഞ പത്തിരുപത് വർഷക്കാലമായി മാലിന്യ സംസ്കരണം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമത്തിലാണ് സംസ്ഥാനം. എന്നാൽ, നമ്മുടെ പ്രയത്നങ്ങൾ വേണ്ടത്ര ഫലം കാണുന്നില്ല എന്ന സ്ഥിതിയാണ് സംസ്ഥാനത്തെ അലട്ടുന്നത്. മാലിന്യ സംസ്കരണത്തിൽ നാളിതുവരെയുള്ള സംസ്ഥാനത്തിെൻറ അനുഭവങ്ങൾ വെച്ചുകൊണ്ട് ജനപങ്കാളിത്തത്തോടൊപ്പം അനുയോജ്യ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയും മാലിന്യസംസ്കരണ പ്രശ്നം പരിഹരിക്കുന്നതിനുള്ള സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. മാലിന്യം പരമാവധി കുറക്കുന്നതിനും പുനരുപയോഗിക്കുന്നതിനും പുനഃചംക്രമണത്തിന് വിധേയമാക്കുന്നതിനുമുള്ള സാർവത്രിക തത്ത്വം സ്വീകരിച്ചുകൊണ്ട്, മാലിന്യത്തെ വിഭവമായി പരിഗണിച്ചുകൊണ്ട് പരിഹാരം കാണുന്നതിനുള്ള രീതിയാണ് ഹരിതകേരളം മിഷെൻറ ഭാഗമായി സ്വീകരിക്കുന്നത്.
‘മാലിന്യത്തിൽനിന്ന് സ്വാതന്ത്ര്യം‘ എന്ന വിപുലമായ കാമ്പയിനിലൂടെയാണ് 300 തദ്ദേശ ഭരണ സ്ഥാപനങ്ങൾ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. സംസ്ഥാനത്തെ 60 ലക്ഷത്തിലധികം ഭവനങ്ങൾ സന്ദർശിച്ച് വിവരം ശേഖരിച്ചുകൊണ്ട് 6000 ത്തോളം ജനപ്രതിനിധികളേയും സന്നദ്ധ പ്രവർത്തകരേയും ഉദ്യോഗസ്ഥരേയും വിശദമായ മാർഗനിർദേശങ്ങൾ പരിശീലിപ്പിച്ചുകൊണ്ടാണ് സമഗ്ര മാലിന്യ സംസ്കരണ സംവിധാനങ്ങൾ സാധ്യമാക്കുന്നതിലേക്ക് എത്തിയിട്ടുള്ളത്.
കാർഷികമേന്മ
കേരളത്തിലെ നെൽകൃഷിയുടെ വിസ്തൃതി രണ്ടു ലക്ഷം ഹെക്ടറിനു താഴെയെത്തിയിരിക്കുകയാണ്. പച്ചക്കറി ഉൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാനുള്ള സാധ്യതകളുണ്ടെങ്കിലും അത് പ്രയോജനപ്പെടുത്താത്ത അവസ്ഥ നിലവിലുണ്ട്. ലഭ്യമായ പച്ചക്കറിയേറെയും വിഷലിപ്തമാണ് എന്ന ബോധ്യപ്പെടുത്തലുകളും വലിയ തോതിൽ നമ്മെ അലട്ടുന്നു. ഈ സാഹചര്യത്തിൽ ജൈവകൃഷിക്ക് പ്രാമുഖ്യം കൊടുത്തുകൊണ്ടുള്ള കൃഷി വികസനം സാധ്യമാക്കി സുരക്ഷിത ഭക്ഷ്യവസ്തുക്കളുടെ ഉൽപാദനം വർധിപ്പിക്കുക സംസ്ഥാനത്തിെൻറ വികസനത്തിന് അത്യന്താപേക്ഷിതമായിരിക്കുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ സുരക്ഷിതമായ പച്ചക്കറി ഉൽപാദനം വർധിപ്പിക്കുന്നതിനും നെൽകൃഷി ഏറ്റവും കുറഞ്ഞത് മൂന്നു ലക്ഷം ഹെക്ടറിലേക്കെങ്കിലും വ്യാപിപ്പിക്കുന്നതിനും പഴവർഗങ്ങളുടെ കൃഷി േപ്രാത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവർത്തനം കൃഷി ഉപമിഷെൻറ ആഭിമുഖ്യത്തിൽ തുടക്കം കുറിച്ചിട്ടുണ്ട്. തരിശു നിലങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കുന്നതിനും, ഗാർഹിക തലത്തിലുൾപ്പെടെ പച്ചക്കറി വ്യാപിപ്പിക്കുന്നതിനുമുള്ള തീവ്രശ്രമം നടക്കുകയുണ്ടായി. ഓണത്തിന് ഒരുമുറം പച്ചക്കറി എന്ന കാമ്പയിൻ വലിയ സഹായകമായി.
വൃക്ഷവത്കരണം
മഴ, മണ്ണ് സംരക്ഷണം, ജലപരിപോഷണം, വായു ഗുണത, ശബ്്ദമലിനീകരണ നിയന്ത്രണം, സർവോപരി പരിസ്ഥിതി സുരക്ഷ ഉറപ്പാക്കുന്നതിൽ വൃക്ഷങ്ങൾക്ക് വലിയ പങ്കാണുള്ളത്. ആയതിനാൽ കഴിഞ്ഞ ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെടുത്തി 86 ലക്ഷം വൃക്ഷത്തൈകൾ വനം വകുപ്പ്, കാർഷിക വകുപ്പ്, കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി, വിവിധ മാധ്യമങ്ങൾ തുടങ്ങിയ സംവിധാനങ്ങളുമായി ചേർന്ന് വെച്ചുപിടിപ്പിക്കുന്നതിനുള്ള പരിശ്രമം വിജയിക്കുകയുണ്ടായി. അടുത്ത പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് രണ്ടു കോടി വൃക്ഷത്തൈകൾ െവച്ചു പിടിപ്പിക്കാനുള്ള തയാറെടുപ്പ് നടന്നു വരുന്നു.
കേരളത്തിലങ്ങോളമിങ്ങോളം പരിസ്ഥിതി സംരക്ഷണത്തിെൻറ പ്രതീക്ഷനിർഭരമായ ചലനങ്ങൾ സൃഷ്ടിക്കാൻ ഹരിതകേരളം മിഷന് കഴിഞ്ഞു എന്നത് നല്ല തുടക്കമായി സർക്കാർ കാണുന്നു. എന്നാൽ, കേരളത്തിെൻറ ഓരോ ഇഞ്ച് ഭൂമിയിലും, ഓരോ വ്യക്തിയുടെ മനസ്സിലും ഓരോ ഭവനത്തിലും സ്ഥാപനത്തിലും കടന്നുചെല്ലേണ്ട ഇടപെടലും സന്ദേശവുമായി ഈ പ്രവർത്തനങ്ങൾ മാറുന്നതിലൂടെ മാത്രമേ ഹരിത കേരളം എന്ന ലക്ഷ്യം നേടാൻ കഴിയൂ. വികസന പ്രശ്നങ്ങളിൽ ഓരോ പ്രദേശത്തിനും ഉചിതമായ ഇടപെടൽ രീതികൾ വികസിപ്പിക്കാനും നടപ്പാക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകുന്നതിനുമുള്ള സംവിധാനമായിട്ടായിരിക്കും ഹരിത കേരളം മിഷൻ പ്രവർത്തിക്കുക. ഇതിനായി വിവിധ വകുപ്പുകളുടേയും സ്ഥാപനങ്ങളുടെയും, സംഘടനകളുടേയും, പ്രാദേശിക കൂട്ടായ്മകളുടേയും ഏകോപനം ഒരു പരിധിവരെ സാധ്യമാക്കുന്നതിന് സാധിച്ചിട്ടുണ്ട്. ഈ കൂട്ടായ്മ വിപുലീകരിച്ചു വരുകയാണ്. കൈവരിക്കാനുള്ള ലക്ഷ്യങ്ങൾ പരിഗണിച്ച് ശാസ്ത്രീയവും ഭാവനപൂർണവുമായ കാഴ്ചപ്പാടോടെ സംസ്ഥാനത്തിെൻറ ജലസുരക്ഷ, ഭക്ഷ്യസുരക്ഷ, പരിസ്ഥിതി സുരക്ഷ ഇവ നേടിയെടുക്കുക എന്ന വെല്ലുവിളി ഏറ്റെടുക്കുന്നതിനുള്ള ശരിയായ പാതയിലൂടെയാണ് ഹരിതകേരളം മിഷൻ മുന്നോട്ട് പോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
