Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
നിസ്സഹായതക്കു മുന്നിൽ നിയമത്തിനും തോൽവി
cancel
Homechevron_rightOpinionchevron_rightArticleschevron_rightനിസ്സഹായതക്കു മുന്നിൽ...

നിസ്സഹായതക്കു മുന്നിൽ നിയമത്തിനും തോൽവി

text_fields
bookmark_border

25 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി തോ​ട്ട​ങ്ങ​ളി​ൽ ജോ​ലിചെ​യ്​​തി​ട്ടു​ള്ള സ്വ​ന്ത​മാ​യി വീ​ടി​ല്ലാ​ത്ത തൊ​ഴി​ലാ​ളി​ക​ളു​ടെ ക​ണ​ക്കുപോ​ലും മാ​റിവ​ന്ന സ​ർ​ക്കാ​റു​ക​ളു​ടെ പ​ക്ക​ലി​ല്ലാ​യി​രു​ന്നു.​ ഒ​ടു​വി​ൽ നാ​ലു​വ​ർ​ഷം മു​മ്പാ​ണ്​ വ​നം ഫൗ​ണ്ടേ​ഷ​െ​ൻ​റ സ​ഹ​ക​ര​ണ​ത്തോ​ടെ തൊ​ഴി​ൽ വ​കു​പ്പ് സ​ർവേ ന​ട​ത്തി​യ​ത്. 2019ൽ ​നി​യ​മസ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച സ​ർ​വേ ക​ണ​ക്കുപ്ര​കാ​രം നാ​ലു വി​ഭാ​ഗ​ത്തി​ലാ​യി 32,591 കു​ടും​ബ​ങ്ങ​ൾ​ക്ക്‌ വീ​ടി​ല്ലെ​ന്ന്‌ ക​ണ്ടെ​ത്തി.

റി​ട്ട​യ​ർ ​െച​യ്​​തി​ട്ടും ല​യ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രി​ൽ സ്​​ഥ​ല​മോ വീ​ടോ ഇ​ല്ലാ​ത്ത​വ​ർ, ​സ്​​ഥ​ലം ഉ​ണ്ടാ​യി​ട്ടും​ വീ​ട്​ ഇ​ല്ലാ​ത്ത​വ​ർ, നി​ല​വി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രി​ൽ സ്​​ഥ​ലം ഉ​ണ്ടാ​യി​ട്ടും വീ​ട്​ ഇ​ല്ലാ​ത്ത​വ​ർ, സ്​​ഥ​ല​മോ വീ​ടോ ഇ​ല്ലാ​ത്ത​വ​ർ എ​ന്നി​ങ്ങ​നെ നാ​ലു ​വി​ഭാ​ഗ​മാ​യി തി​രി​ച്ചാ​ണ്​ സ​ർ​വേ ന​ട​ന്നി​രു​ന്ന​ത്. വി​ര​മി​ച്ച തൊ​ഴി​ലാ​ളി​ക​ളി​ൽ 53,48 പേ​ർ​ക്ക് സ്വ​ന്ത​മാ​യി വീ​ടി​ല്ല.

1951ലെ ​പ്ലാ​േ​ൻ​റ​ഷ​ൻ ലേ​ബ​ർ ആ​ക്​​ട്​ പ്ര​കാ​രം സം​സ്​​ഥാ​ന​ത്ത്​ 891 തോ​ട്ട​ങ്ങ​ൾ ര​ജി​സ്​റ്റ​ർ ചെ​യ്​​​തി​ട്ടു​ണ്ട്. 22 തോ​ട്ട​ങ്ങ​ൾ സ​ർ​ക്കാർ മേ​ഖ​ല​യി​ലും 869 തോ​ട്ട​ങ്ങ​ൾ സ്വ​കാ​ര്യ മേ​ഖ​ല​യി​ലു​മാ​ണ്. ​സ​ർ​ക്കാ​ർ ​േമ​ഖ​ല​യി​ൽ 6149 തൊ​ഴി​ലാ​ളി​ക​ൾ തൊ​ഴി​ലെ​ടു​ക്കു​ന്നു​ണ്ട്. ​ഇ​തി​ൽ 3237​ േപ​ർ സ്​​ത്രീ​ക​ളും 2912 പേ​ർ പു​രു​ഷന്മാ​രു​മാ​ണ്. ​സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ 56,273 തൊ​ഴ​ിലാ​ളി​ക​ളു​ണ്ട്​. 31,215 പേ​ർ സ്​​ത്രീ​ക​ളും 25,058 പേ​ർ പു​രു​ഷന്മാ​രു​മാ​ണ്. സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ 485 തോ​ട്ട​ങ്ങ​ളാ​ണ്​ കാ​ര്യ​ക്ഷ​മമായി പ്ര​വ​ർ​ത്തിക്കുന്ന​ത്.​ സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ 14 തോ​ട്ട​ങ്ങൾ പൂ​ട്ടി​ക്കി​ട​ക്കു​ന്നു.

​ഇ​തു​മൂ​ലം 2148 തൊ​ഴി​ലാ​ളി​ക​ൾ തൊ​ഴി​ൽര​ഹി​ത​രാ​ണ്. ​വ​യ​നാ​ട്​ ജി​ല്ല​യി​ൽ മാ​ത്രം 3395 തോ​ട്ടം തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ൾ ഭ​വ​ന​ര​ഹി​ത​രാ​ണ്.​ നി​ല​വി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രി​ൽ 944 പേ​ർ സ്​​ഥ​ല​മോ വീടോ ഇ​ല്ലാ​ത്ത​വ​രാ​ണ്. 1889​ പേ​ർ സ്​​ഥ​ലം ഉ​ണ്ടാ​യി​ട്ടും വീ​ട്​ ഇ​ല്ലാ​ത്ത​വ​രാ​ണ്. ​റി​ട്ട​യ​ർ ചെ​യ്​​ത തൊ​ഴി​ലാ​ളി​ക​ളി​ൽ 430 പേ​ർ സ്​​ഥ​ല​മോ വീ​ടോ ഇ​ല്ലാ​ത്ത​വ​രാ​ണ്.

132 ​പേ​ർ സ്​​ഥ​ലം ഉ​ണ്ടാ​യി​ട്ടും വീ​ട്​ ഇ​ല്ലാ​ത്ത​വ​രാ​ണ്. ​കേ​ര​ള​ത്തി​ൽ ആ​കെ മൂന്നര ല​ക്ഷ​ത്തോ​ളം തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളാ​ണ​ു​ള്ള​ത്​. സം​സ്ഥാ​ന​ത്തെ ര​ജിസ്​റ്റ​ര്‍ ചെ​യ്ത തോ​ട്ട​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ 27,803 ല​യ​ങ്ങ​ളി​ലും മൂ​ന്നു ​േബ്ലാ​ക്കു​ക​ളി​ലു​മാ​യാ​ണ് താ​മ​സി​ക്കു​ന്ന​ത്. ഇ​വ​യി​ൽ 21,647 എ​ണ്ണം മാ​ത്ര​മാ​ണ് വാ​സ​യോ​ഗ്യ​മാ​യി​ട്ടു​ള്ള​വ. ഇ​വ​യി​ലും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തേ​ണ്ട​താ​യി​ട്ടു​ണ്ട്.

സംസ്​ഥാനത്ത്​ മൊത്തം 352955.09 ഏക്കർ തോട്ടഭൂമിയുണ്ട്​. തോട്ടഭൂമിയുടെ അഞ്ചു ശതമാനം വരെ റിസോർട്ട്​, ടൂറിസം പദ്ധതികൾ അടക്കം ഇതര ആവശ്യങ്ങൾക്ക്​ കേരള ഭൂപരിഷ്​കരണ നിയമത്തിൽ ഭേദഗതി വരുത്തിയിട്ടുണ്ട്​. തോട്ടം മേഖലയിലെ ഭൂമിയിൽ തോട്ടം ആവശ്യങ്ങൾക്കായി ഉപയോഗിക്കാത്ത ഭൂമി മൊത്തം എത്ര ഏക്കർ ഉണ്ട്​ എന്നതിനു സർക്കാറി​െൻറ പക്കൽ കണക്കില്ല. കേരള ഭൂപരിഷ്​കരണ നിയമത്തിലെ വ്യവസ്​ഥകൾപ്രകാരം ഇളവനുവദിച്ച തോട്ടഭൂമി, തോട്ടമായി നിലനിർത്താത്ത അവസരങ്ങളിൽ കേരള ഭൂപരിഷ്​കരണ നിയമത്തിലെ ​െസക്​ഷൻ 87 പ്രകാരം താലൂക്ക്​ ലാൻഡ്​​ ബോർഡുകൾക്ക്​ നടപടി സ്വീകരിക്കാവുന്നതും ടി ഭൂമികൂടി ഉൾപ്പെടുത്തി ഡിക്ലറൻറിനെതിരെ സീലിങ്​​ നടപടികൾ ആരംഭിക്കാവുന്നതാണ്​. അപ്രകാരം താലൂക്ക്​ ലാൻഡ്​​ ബോർഡുകൾ പരിശോധിച്ച്​ മിച്ചഭൂമിയായി ​പ്രഖ്യാപിച്ചാൽ ടി ഭൂമി കേരള ഭൂപരിഷ്​കരാണ നിയമപ്രകാരം ഭൂരഹിത കർഷക ​െതാഴിലാളികൾക്ക്​ വിതരണം ചെയ്യാവുന്നതാണ്​.

പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങളുടെ ആകെ വിസ്​തൃതി എ​ത്രയാണെന്നോ ഏതെല്ലാം വ്യക്തികളുടെയും സ്​ഥാപനങ്ങളുടെയും കൈവശമാണ്​ പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി ഉള്ളത്​ എന്നതിനോ വ്യക്തമായ രേഖയില്ല്ല. 2015 ഡിസംബർ 12ന്​ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിൽ നിയമസഭയിൽ കെ.കെ. ജയചന്ദ്രൻ എം.എൽ.എ വ്യക്തമാക്കിയത്​ പാ​ട്ട​ത്തി​നോ അ​െ​ല്ല​ങ്കി​ൽ പ​ട്ട​യ​മാ​യ​യോ ഉള്ള സർക്കാർ ഭൂമി കൂടാ​െത പതിനായിരം ഏക്കർ കണക്കിനു ഭൂമിയാണ്​ കുത്തക തോട്ടം മാനേജ്​​െമൻറി​െൻറ കൈവശം. ഇതിൽനിന്ന്​ ​ അഞ്ചു ​​െസൻറ്​ ഭൂമി തൊഴിലാളികൾക്കു നൽകിയാൽ തൊഴിലാളികൾക്ക്​ സ്വന്തം വീടാകും. മൂന്നാറി​െല ടാറ്റാ എസ്​റ്റേറ്റുകളിൽ 500 ഏക്കറും മലയാളം പ്ലാ​േൻറഷനിൽ 600 ഏക്കറും ലഭ്യമായാൽ പരിഹരിക്കാവുന്നതാണ്​ ആ മേഖലയി​െല തോട്ടം തൊഴിലാളികളുടെ പാർപ്പിടപ്രശ്​നം.​

തോ​ട്ടം ഭൂ​മി​യി​ലു​ള്ള ഉ​ട​മ​സ്ഥാ​വ​കാ​ശം സം​ബ​ന്ധി​ച്ച് കേ​ര​ള​ത്തി​ലെ വി​വി​ധ കോ​ട​തി​ക​ളി​ലും സു​പ്രീംകോ​ട​തി​യി​ലും നിരവധി കേസുകളുണ്ട്​. ​തോട്ട​ം ഉടമകൾ കൈവശംവെച്ചിരിക്കുന്ന ഭൂ​മിയി​ൽ എ​ക​്​സ​സ്​ ലാ​ൻഡു​ണ്ട്.​ ഗ​വ​ൺ​െമൻറ്​ ഇതു കണ്ടുപിടിക്കും എന്ന്​ ഭീഷണി മുഴക്കിയതല്ലാതെ മ​റ്റൊന്നും ചെയ്​തിട്ടില്ല. സർക്കാറി​െൻറ ഇത്തരം ഭീഷണികളെ തോട്ടം ഉടമകൾ മുഖവിലക്കെടുക്കാറുമില്ല. ​ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ നി​യ​മ​സ​ഭ​യി​ൽ റോ​ജി എം. ​ജോ​ൺ എം.​എ​ൽ.​എ തോ​ട്ടം മേ​ഖ​ല​യി​ൽ​ അ​ന​ധി​കൃ​ത​മാ​യി കൈ​വ​ശംവെ​ച്ചി​രി​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന്​ ഏ​ക്ക​ർ സ്​​ഥ​ലം ഏ​റ്റെ​ടു​ത്ത്​ ഭൂ​ര​ഹി​ത​രാ​യ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ ഭ​വ​നപ​ദ്ധ​തി​ക്കാ​യി വി​നി​യോ​ഗി​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണി​ച്ചുകൂടേ എ​ന്ന ചോ​ദ്യ​ത്തി​ന്​ തൊ​ഴി​ൽ മ​ന്ത്രി ടി.​പി. ​രാ​മ​കൃ​ഷ്​​ണ​ൻ ന​ൽ​കി​യ മ​റു​പ​ടി നി​ല​വി​ൽ അ​ക്കാ​ര്യം പ​രി​ഗ​ണ​ന​യി​ലി​ല്ല എ​ന്നാ​യി​രു​ന്നു.

ഇടതുമുന്നണിയുടെ 2016ലെ നിയമസഭ തെരഞ്ഞെടുപ്പ്​ പ്രകടനപത്രികയിൽ നിയമവിരുദ്ധമായി ഭൂമി ​ൈകവശംവെക്കുകയും സർക്കാർ ഭൂമി കൈയേറുകയും ചെയ്​തിട്ടുള്ള വൻകിട തോട്ടം ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അവരുടെ കൈവശമുള്ള അത്തരം ഭൂമി പൊതു ആവശ്യങ്ങൾക്കും ഭൂരഹിതർക്ക്​ വിതരണം ചെയ്യുന്നതിനും ഉപയോഗപ്പെടുത്തും എന്നും​ വ്യക്തമാക്കിയിരുന്നു.

തൊ​ട്ടാ​ൽ കൈ​പൊ​ള്ളു​ന്ന ഭൂ​മിപ്ര​ശ്​​ന​ത്തി​ൽ തോ​ട്ടം ഉ​ട​മ​ക​ളെ വ​രു​തി​യി​ൽ നി​ർ​ത്താ​നു​ള്ള നി​സ്സ​ഹാ​യ​ത​ക്കു​ മുന്നി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ നി​ല​വി​ളി കേ​ൾ​ക്കാ​തി​രി​ക്കു​ക​യേ നി​ർ​വാ​ഹ​മു​ള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RajamalaPettimudiIdukki
Next Story