Begin typing your search above and press return to search.
exit_to_app
exit_to_app
മേ​ൽ​വി​ലാ​സ​ത്തി​നെ​ങ്കി​ലും ഒ​രു തു​ണ്ട്​ ഭൂ​മി
cancel
Homechevron_rightOpinionchevron_rightArticleschevron_right...

മേ​ൽ​വി​ലാ​സ​ത്തി​നെ​ങ്കി​ലും ഒ​രു തു​ണ്ട്​ ഭൂ​മി

text_fields
bookmark_border

1951ലെ ​പ്ലാ​േ​ൻ​റ​ഷ​ൻ ലേ​ബ​ർ ആ​ക്​​ടി​ലെ വ്യ​വ​സ്​​ഥ​ക​ൾപ്ര​കാ​രം ഒ​രു ​െതാ​ഴി​ലാ​ളികു​ടും​ബ​ത്തി​ന്​ തോ​ട്ട​ത്തി​ൽ നി​ശ്ചി​ത അ​ള​വി​ലു​ള്ള വ​രാ​ന്ത, കി​ട​പ്പു​മു​റി, അ​ടു​ക്ക​ള, ശൗ​ചാ​ല​യം എ​ന്നീ സൗ​ക​ര്യ​ങ്ങ​േ​ളാ​ടുകൂ​ടി​യ താ​മ​സസൗ​ക​ര്യം നി​ർ​ബന്ധ​മാ​യും തോട്ടം ഉടമ ഒ​രു​ക്ക​ണം. നി​ല​വി​ൽ ഇ​തെ​ല്ലാം 'ഒ​റ്റ​മു​റി'​യി​ലൊ​തു​ക്കി​യി​രി​ക്ക​യാ​ണ്. പു​റ​ത്തു​ള്ള ശു​ചി​മു​റി​യിേ​ല​ക്ക്​ രാ​ത്രിസ​മ​യ​ത്ത്​ പോ​കു​േ​മ്പാ​ൾ വ​ന്യമൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം.


അതോടൊപ്പം സ്​​​ത്രീ​ക​ളും കു​ട്ടി​ക​ളും അ​നു​ഭ​വി​ക്കു​ന്ന മാ​നു​ഷി​ക പ്ര​ശ്​​ന​ങ്ങ​ൾ വേ​റെ​യും. കു​ടിവെ​ള്ളക്ഷാ​മ​ം,വൈ​ദ്യുതീ​ക​ര​ണ​ത്തി​െ​ൻ​റ അ​ഭാ​വം, അ​മി​ത​മാ​യ കീ​ടനാ​ശി​നിപ്ര​യോ​ഗം മൂ​ലം മാ​ര​കരോ​ഗ​ങ്ങൾ​കു​ള്ള സാ​ധ്യ​ത, ആ​രോ​ഗ്യ പ​ര​ിപാ​ല​ന സേ​വ​ന​ങ്ങളു​ടെ അ​പ​ര്യാ​പ്​​ത​ത യും ലയങ്ങളിലെ പരിഹരിക്കപ്പെടേണ്ട വിഷയങ്ങളാണ്​​​. 1951​ലെ പ്ലാ​േ​ൻ​റ​ഷ​ൻ ലേ​ബ​ർ നി​യ​മ​ത്തി​ലെ 8 മു​ത​ൽ 10 വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലും 1959ൽ ​നി​ല​വി​ൽവ​ന്ന പ്ലാ​േ​ൻ​റ​ഷ​ൻ ലേ​ബ​ർ ച​ട്ട​ങ്ങ​ളി​ലും തോ​ട്ടം ഉട​മ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ കു​ടി​വെ​ള്ള​വും സ്​​ത്രീക​ൾ​ക്കും പു​രു​ഷന്മാ​ർ​ക്കും പ്ര​ത്യേ​ക​മാ​യി വൃ​ത്തി​യു​ള്ള ശൗ​ചാ​ല​യ​വും തോ​ട്ട​ത്തി​നു​ള്ളി​ൽ ത​ന്നെ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ പ്ര​ത്യേ​കം നി​ഷ്​​ക​ർ​ഷി​ച്ചി​ട്ടു​ണ്ട്. ക​യ​റി​ക്കി​ട​ക്കാ​ൻ അ​ട​ച്ചു​റ​പ്പു​ള്ള വീ​ടും പ്രാ​ഥ​മി​ക ആ​വ​ശ്യ​ത്തി​ന്​ ​ശൗ​ചാ​ല​യ​വും ഒരുക്കുന്നതിൽ പരസ്​പരം പഴിചാരി ക​ള്ള​നും പൊ​ലീ​സും ക​ളി​ക്കു​ക​യാ​ണ്​ സ​ർ​ക്കാ​റും തോ​ട്ടം ഉ​ട​മ​ക​ളും.


2005 മു​ത​ൽ കേ​ര​ള​ത്തി​ലെ ല​യ​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളോ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ ന​ട​ന്നി​ട്ടി​ല്ലെ​ന്ന്​ നി​യ​മ​സ​ഭ​യി​ൽ രേ​ഖാ​മൂ​ലം സ​ർ​ക്കാ​ർത​ന്നെ സ​മ്മ​തി​ച്ചി​ട്ടു​ള്ള​താ​ണ്.​ പ്ലാ​േ​ൻ​റ​ഷ​ൻ ഇ​ൻ​സ്​പെ​​ക്​​ട​ർ​മാ​രാ​ണ്​ കാ​ലാ​കാ​ലം ല​യ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​നും നി​ർ​മാ​ണപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും തോ​ട്ട​ങ്ങ​ളി​ലെ തൊ​ഴി​ലു​ട​മ​ക​ൾ​ക്ക്​ രേ​ഖാ​മൂ​ലം നി​ർ​ദേ​ശം ന​ൽ​കി തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ച്ച്​ പോ​രാ​യ്​​മ​ക​ൾ പ​രി​ഹ​രി​ക്കേ​ണ്ട​ത്. ​തോ​ട്ടം മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മസം​ബ​ന്ധ​മാ​യ കാ​ര്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന്​ കോ​ട്ട​യം ആ​സ്​​ഥാ​ന​മാ​യി ജോ​യ​ൻ​റ്​ ലേ​ബ​ർ ക​മീ​ഷ​ണ​ർ റാ​ങ്കി​ലു​ള്ള ഒ​രു ചീ​ഫ്​ ഇ​ൻ​സ്​പെ​​ക്​​ട​ർ ഒാ​ഫ്​ പ്ലാ​േ​ൻ​റ​ഷ​ൻ​സും അ​ദ്ദേ​ഹ​ത്തിെ​ൻ​റ ​കീ​ഴി​ൽ​ മ​ഞ്ചേ​രി, മാ​ന​ന്ത​വാ​ടി, ക​ൽപ​റ്റ, ​െന​ന്മാ​റ, വ​ണ്ട​ൻ​മേ​ട്, പീ​രുമ​​മേ​ട്, മൂന്നാ​ർ, ആ​ലു​വ, പ​ത്ത​നംതി​ട്ട, നെ​ടു​മ​ങ്ങാ​ട്, പ​ത്ത​നാ​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 11 ഇ​ൻസ്​പെക്​​ട​ർ ഒാ​ഫ്​ പ്ലാ​േ​ൻ​റ​ഷ​ൻ​സും പ്ര​വ​ർ​ത്തി​ക്കു​ന്നു. 1951​ലെ പ്ലാ​േ​ൻ​റ​ഷ​ൻ ലേ​ബ​ർ ആ​ക്​​ടും ആ​യ​തി​ന്മേ​ലു​ള്ള കേ​ര​ള നി​യ​മ​ങ്ങ​ളും ബാ​ധ​മാ​കു​ന്ന പ്ലാ​േ​ൻ​റ​ഷ​ൻ സ്​​ഥാ​പ​ന​ങ്ങ​ളു​മാ​ണ്​ ഇ​വ​രു​ടെ അ​ധി​കാ​രകേ​ന്ദ്രം.​


പ്ലാ​േ​ൻ​റ​ഷ​ൻ മേ​ഖ​ല​യി​ലെ എ​ല്ലാ​തരം സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളും ന​ട​പ്പി​ൽ വ​രു​ത്തു​ന്ന​ത്​ ഇ​വ​രാ​ണ്.​ തൊ​ഴി​ലാ​ളി​ക​ളു​ടെ മെ​ഡി​ക്ക​ൽ സൗ​ക​ര്യ​ങ്ങ​ൾ തൊ​ഴി​ലു​ട​മ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ അ​ത്​ സം​ബ​ന്ധമാ​യ ഉ​ത്ത​ര​വ്​ ന​ൽ​കു​ക​യും പാ​ലി​ച്ചി​​ല്ലെ​ങ്കി​ൽ റ​വ​ന്യൂ റി​ക്ക​വ​റി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യാം.​ എ​ന്നാ​ൽ, 2005 മു​ത​ൽ ചീ​ഫ്​ ഇ​ൻ​സ്​​പെ​ക്​​ട​ർ ഒാ​ഫ്​ പ്ലാ​േ​ൻ​റ​ഷ​ൻ​സ്​ തോ​ട്ട​ങ്ങ​ളി​ൽ നേ​രി​ട്ട്​ ല​യ​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളോ നി​ർ​മാ​ണപ്ര​വ​ർ​ത്ത​ന​ങ്ങ​ളോ ചി​കിത്സാസൗ​ക​ര്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട തു​ട​ർ​ന​ട​പ​ടി​ക​ളോ കൈ​കൊ​ണ്ടി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, ഇൗ ​ഇ​ന​ത്തി​ൽ ഒ​രു തു​ക​യും ചെ​ല​വ​ഴി​ച്ചി​ട്ടി​ല്ല എ​ന്ന​താ​ണ്​ വി​ചി​ത്ര​മാ​യ വ​സ്​​തു​ത.


തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ ഭ​വ​നം പ​ദ്ധ​തി​ക്കു​വേ​ണ്ടി 1959ലെ ​ക​മ്പ​നി നി​യ​മം സെ​ക്​​ഷ​ൻ 25 പ്ര​കാ​രം ഭ​വ​നം ഫൗ​ണ്ടേ​ഷ​ൻ കേ​ര​ള എ​ന്ന ക​മ്പ​നി തൊ​ഴി​ൽ വ​കു​പ്പി​നു കീ​ഴി​ൽ 2014 ജ​നു​വ​രി 11ന്​ ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​രു​ന്നു. തൊ​ഴി​ലു​ട​മ​ക​ൾ നി​യ​മ​പ്ര​കാ​രം ന​ൽ​കേ​ണ്ട താ​മ​സസൗ​ക​ര്യം ന​ൽ​കാ​ത്ത​തി​നാ​ൽ സ​ർ​ക്കാ​ർ സ​ഹാ​യ​ത്തോ​ടുകൂ​ടി തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ മെ​ച്ച​​െപ്പ​ട്ട താ​മ​സസൗ​ക​ര്യ​മൊ​രു​ക്കി, ഇ​വ​രു​ടെ താ​മ​സസൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും തോ​ട്ട​ങ്ങ​ളി​ൽനി​ന്ന്​ തൊ​ഴി​ലാ​ളി​ക​ളു​ടെ കൊ​ഴി​ഞ്ഞുപോ​ക്ക്​ ത​ട​യു​ന്ന​തി​നും കൂ​ടു​ത​ൽ തൊ​ഴി​ലാ​ളി​ക​ളെ ഇൗ ​മേ​ഖ​ല​യി​ലേ​ക്ക്​ ആ​കർ​ഷി​ക്കു​ന്ന​തി​നു​മാ​ണ്​ ഇൗ ​പ​ദ്ധ​തി ഉദ്ദേ​ശി​ച്ചി​ട്ടു​ള്ള​ത്.

''36 വ​​ർ​​ഷ​​ത്തെ ജോ​​ലി ക​​ഴി​​ഞ്ഞ്​ പി​​രി​​ഞ്ഞുപോ​​രു​​മ്പോ​​ൾ ഉ​​മ്മ​​ക്ക് ആ​​കെ കി​​ട്ടി​​യ​​ത് 85,000 രൂ​​പ​​യാ​​ണ്. ആ ​​പ​​ണം ​ൈകയി​​ൽ കി​​ട്ട​​ണ​​മെ​​ങ്കി​​ൽ അ​​വ​​ർ താ​​മ​​സി​​ച്ചിരു​​ന്ന ആ ​​പാ​​ടിമു​​റി അ​​തോ​​ടൊ​​പ്പം ഒ​​ഴി​​ഞ്ഞുകൊ​​ടു​​ക്കു​​ക​​യും വേ​​ണം. ഈ ​​കി​​ട്ടു​​ന്ന തു​​ച്ഛ​​മാ​​യ പ​​ണംകൊ​​ണ്ട് അ​​വ​​ർ എ​​ന്തു ചെ​​യ്യും എ​​ന്നു​​ള്ള​​തൊ​​ന്നും ക​​മ്പ​​നി​​യു​​ടെ വി​​ഷ​​യ​​മേ അ​​ല്ല. പ​​ല​​പ്പോ​​ഴും 58 വ​​യ​​സ്സ് ക​​ഴി​​ഞ്ഞ്​ ക​​മ്പ​​നി പി​​രി​​ച്ചു​​വി​​ട്ടാ​​ലും പ​​ല തൊ​​ഴി​​ലാ​​ളി​​ക​​ളും ഈ ​​സ​​ർ​​വി​​സ് തു​​ക കൈ​​പ്പ​​റ്റാ​​തെ ആ ​​ല​​യ​​ങ്ങ​​ളി​​ൽത​​ന്നെ താ​​മ​​സി​​ക്കാ​​ൻ നി​​ർ​​ബ​​ന്ധി​​ത​​മാ​​വു​​ന്നു. സ്വ​​ന്ത​​മാ​​യി ഒ​​രു വീ​​ട് എ​​ന്ന​​ത് അ​​വ​​രെ സം​​ബ​​ന്ധി​​ച്ച് ഒ​​രു സ്വ​​പ്നം മാ​​ത്ര​​മാ​​യി അ​​വ​​ശേ​​ഷി​​ക്കു​​ന്നു. ഈ ​​കാ​​ല​​മ​​ത്ര​​യു​​മു​​ള്ള 'അ​​ടി​​മ​​പ്പ​​ണി​​യി​​ൽ' അ​​വ​​രി​​ൽ ഏ​​റെ പേ​​രും ജീ​​വ​​ച്ഛ​​വ​​ങ്ങ​​ൾ ആ​​യി മാ​​റി​​ക്ക​​ഴി​​ഞ്ഞി​​രി​​ക്കും. അ​​തി​​നുശേ​​ഷം വ​​ള​​രെ തു​​ച്ഛ​​മാ​​യ പെ​​ൻ​​ഷ​​ൻകൊ​​ണ്ടാ​​ണ് അ​​വ​​രു​​ടെ തു​​ട​​ർ​​ന്നു​​ള്ള ജീ​​വി​​തം. മാ​​റി​​വ​​രു​​ന്ന സ​​ർ​​ക്കാ​​റുക​​ളും ഇ​​ത്ത​​രം ആ​​ളു​​ക​​ളെ പു​​ന​​ര​​ധി​​വ​​സി​​പ്പി​​ക്കു​​ന്ന​​തി​​നു വേ​​ണ്ട സ​​ത്വ​​ര ന​​ട​​പ​​ടി​​ക​​ൾ കൈ​ക്കൊ​​ള്ളാ​​റു​​മി​​ല്ല എ​​ന്ന​​തും വ​​സ്തു​​ത​​യാ​​ണ് ^ശി​​ഹാ​​ബ്​ പ​​ള്ളി​​യാ​​ലിൽ (ഹൈ​​ദ​​രാ​​ബാ​​ദ്​ യൂനി​​വേ​​ഴ്​​​സി​​റ്റി ഗവേഷക വി​​ദ്യാ​​ർ​​ഥി)


ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​നി​ടെ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ പാ​ർ​പ്പി​ട​പ്ര​ശ്​​നം പ​രി​ഹ​രി​ക്കാ​ൻ ബ​ജ​റ്റി​ൽ നീ​ക്കി​െവ​ച്ച തു​ക തു​ച്ഛ​മാ​യി​രു​ന്നു. ചി​ല വ​ർ​ഷ​ത്തെ ബ​ജ​റ്റു​ക​ളി​ൽ ഇ​ത്​ പാ​ടെ അ​വ​ഗ​ണി​ക്കു​ക​യും ചെ​യ്​​തു. 2011-12 വ​ർ​ഷ​ത്തി​ൽ ബ​​​ജ​റ്റ്​ തു​ക​യൊ​ന്നും വ​ക​യി​രു​ത്തി​ട്ടി​ല്ല. 2012-13 അഞ്ചു കോ​ടി രൂ​പ. 2013-14 20 കോ​ടി രൂ​പ. 2014-15 ബ​​​ജ​റ്റ്​ തു​ക​യൊ​ന്നും വി​ല​യി​രു​ത്തി​യി​ട്ടി​ല്ല. 2015-16 ബ​​ജ​റ്റ്​ തു​ക​യൊ​ന്നും വി​ല​യി​രു​ത്തി​യി​ട്ടി​ല്ല.

  • 2016-17ലെ ​പ​ദ്ധ​തി​യി​ൽ 55 കോ​ടി
  • 2017-18 വ​ർ​ഷ​ത്തെ പ്ലാ​ൻബ​ജ​റ്റി​ൽ 550 ല​ക്ഷം രൂ​പ
  • 2018-19 വ​ർ​ഷം തു​ക വി​ല​യി​രു​ത്തി​ട്ടി​ല്ല
  • 2019-2020 സാ​മ്പ​ത്തി​കവ​ർ​ഷം 750 ല​ക്ഷം

2015ൽ ​മൂ​ന്നാ​ർ സ​മ​ര​ത്തി​നുശേ​ഷം ചേ​ർ​ന്ന കാ​ബി​ന​റ്റ്​ സ​ബ്​​ക​മ്മി​റ്റി ല​യ​ങ്ങ​ളു​ടെ സ്​​ഥി​തി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്​ തൊ​ഴി​ൽ വ​കു​പ്പ്​ മു​ൻകൈയെടു​ത്ത്​ പ്ലാ​േ​ൻ​റ​ഷ​ൻ മേ​ഖ​ല​യി​ലെ ഹൗ​സിങ്​​ സ്​​കീ​മി​ന്​ പ​ദ്ധതി ത​യാ​റാ​ക്കു​മെ​ന്നും പു​തി​യ നി​ർ​മാ​ണപ്ര​വ​ർ​ത്ത​നം ഘ​ട്ടം ഘ​ട്ട​മാ​യി ന​ട​ത്തു​ന്ന​തി​ന്​ അഞ്ചു വ​ർ​ഷ​ത്തെ പ​ദ്ധ​തി ത​യാ​റാ​ക്കു​മെ​ന്നും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.


2018ൽ ​സർക്കാർ വ്യക്തമാക്കിയത്​​ പ​ദ്ധ​തി ന​ട​ത്തി​പ്പി​നാ​വ​ശ്യ​മാ​യ സ്ഥ​ലം എസ്​റ്റേ​റ്റ് ഉ​ട​മ​ക​ൾ സൗ​ജ​ന്യ​മാ​യി സ​ർക്കാറി​ന് ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി തോ​ട്ടം ഉ​ട​മ​ക​ളു​മാ​യി ഒ​രു ക​രാ​ർ ഉ​ട​മ്പ​ടി ഉ​ണ്ടാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, യു.​ഡി.​എ​ഫ്​ സ​ർ​ക്കാ​റി​നോ എ​ൽ.​ഡി.​എ​ഫ്​ സ​ർ​ക്കാ​റി​നോ ​േതാ​ട്ടം ഉ​ട​മ​ക​ളി​ൽനി​ന്ന്​ സ്വ​ന്തം തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ആ​വ​ശ്യ​മാ​യ ഭൂ​മി ല​ഭ്യ​മാ​ക്കി ഭ​വ​നം പ​ദ്ധ​തി നടപ്പാക്കാൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.​

Show Full Article
TAGS:pettimudi Rajamala Idukki 
Next Story