Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപാലാ ഷോക്ക്​...

പാലാ ഷോക്ക്​...

text_fields
bookmark_border
mani-c-kappan-in-pala
cancel

കേരളത്തിലെ ജനങ്ങളുടെ ഉയർന്ന ജനാധിപത്യ ബോധത്തിന്റെ തെളിവാണ് പാലാ ഉപതെരഞ്ഞെടുപ്പ് ഫലം. ലോക്സഭാ തെരഞ്ഞെടുപ്പി ലെ തിളക്കമാർന്ന വിജയത്തിന്റെ കൊടുമുടിയിൽ നിന്ന് മൂക്ക് കുത്തി വീഴുമ്പോൾ യുഡിഎഫിന് ഈ പരാജയം നിരവധി പാഠങ്ങൾ നൽ കുന്നുണ്ട്. അഹന്തയും താൻപ്രമാണിത്തവും ജനങ്ങൾ പൊറുക്കില്ലെന്നു കെ എം മാണിയുടെ മകൻ ജോസ് കെ മാണിക്കു പാലാക്കാർ ക ാണിച്ചു കൊടുത്തു .

1965 ൽ പാലാ നിയമസഭാ മണ്ഡലം രൂപീകരിച്ചത് മുതൽ 2019 ൽ മരിക്കുന്നതു വരെ കെ എം മാണി പ്രതിനിധീകരിച് ച മണ്ഡലമാണ് കേരളാ കോൺഗ്രസിനെ കൈവിട്ടു പോകുന്നത്. 2016 ലെ തെരഞ്ഞെടുപ്പിൽ പാലായിൽ മാണിയുടെ ഭൂരിപക്ഷത്തിൽ ഇടിവ് സംഭ വിച്ചിരുന്നു. മാണി സി കാപ്പനെതിരെ 4703 വോട്ടാണ് അന്ന് അധികം നേടിയത്. ബാർ കോഴ അടക്കം പ്രതികൂല വിഷയങ്ങൾ ഏറെയുണ്ടായ ിട്ടും കെ എം മാണിയെ ജനങ്ങൾ വിജയിപ്പിച്ചു.

മാണിയുടെ മരണശേഷം പാർട്ടിയെ പൂർണമായി കൈപ്പിടിയിലൊതുക്കാൻ ജോസ് കെ മാണി നടത്തിയ വൃത്തികെട്ട രാഷ്ട്രീയക്കളികളാണ് ഉപതെരഞ്ഞെടുപ്പിലെ ദയനീയമായ പതനത്തിനു അടിസ്ഥാന കാരണം. പി ജെ ജോസഫിനെ പോലെയുള്ള ഒരു മുതിർന്ന നേതാവിനെ ഒരുമിച്ചു നിർത്താതെ സ്ഥാനാർഥി നിർണയത്തിൽ അവഗണിച്ചും തെരഞ്ഞെടുപ്പ് യോഗത്തിൽ കൂവി വിളിച്ചും അവഹേളിച്ചതിനു കണക്കു തീർത്തൊരു മറുപടി. പാലാ മണ്ഡലത്തിൽ ജോസഫിന് വർധിച്ച ജനപിന്തുണ ഉണ്ടായിട്ടൊന്നുമല്ല അത്. രാഷ്ട്രീയ നെറികേടിനു ജനങ്ങൾ നൽകിയ ശിക്ഷ എന്ന് പറയാം.

പാലാ ഫലം പരിശോധിക്കുമ്പോൾ കെ എം മാണിക്ക് കഴിഞ്ഞ തവണ കിട്ടിയതിനേക്കാൾ 7690 വോട്ടുകളുടെ കുറവാണു ഇത്തവണ യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമിന്. മാണി സി കാപ്പന്റെ ഭൂരിപക്ഷം 2943 വോട്ട് . ബിജെപി സ്ഥാനാർഥി എൻ ഹരിക്കു 2016 ൽ കിട്ടിയ 24821 വോട്ട് 18044 ആയി കുറഞ്ഞു. പി സി ജോർജിന്റെ പാർട്ടി എൻ ഡി എ യിലേക്ക് വന്നതിന്റെ യാതൊരു ഗുണവും ബിജെപി സ്ഥാനാർഥിക്കു ലഭിച്ചതുമില്ല. . സ്ഥാനാർഥി തന്നെ വോട്ടുകച്ചവടം നടത്തി എന്ന ആരോപണവും പുറത്താക്കൽ അടക്കം നടപടികളും ബിജെപിയിൽ നടന്നു വരികയാണ്.

പാലാ മണ്ഡലത്തിൽ ശക്തമായ സാന്നിധ്യമുള്ള പാർട്ടിയാണ് കോൺഗ്രസ്. കോൺഗ്രസിന്റെ ഉറച്ച പിന്തുണയിലാണ് മാണി ഇവിടെ തുടർച്ചയായി ജയിച്ചു പോന്നത്. . കോൺഗ്രസുമായി ഇടഞ്ഞതിന്റെ തിരിച്ചടിയായിരുന്നു കഴിഞ്ഞ തവണ ഭൂരിപക്ഷം കുറഞ്ഞതിന് പിന്നിൽ. പി.ജെ ജോസഫുമായി തർക്കം ഉടലെടുക്കുകയും രണ്ടില ചിഹ്നം നഷ്ടപ്പെടുകയും ചെയ്ത സാഹചര്യത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും പാലായിൽ കാമ്പ് ചെയ്തു വീടു വീടാന്തരം കയറിയിറങ്ങി പ്രചാരണം നടത്തിയിരുന്നു. വിജയിക്കുമെന്ന ശുഭപ്രതീക്ഷയിലായിരുന്നു അവർ. എക്സിറ്റ് പോൽ ഫലങ്ങളിൽ കേരളാ കോൺഗ്രസ് സ്ഥാനാർഥിക്കു വൻവിജയമാണ് പ്രവചിച്ചത്. വോട്ടുകച്ചവടം എന്ന് പറഞ്ഞു ഈ വിജയത്തെ കുറച്ചു കാണേണ്ടതില്ല. ജനങ്ങൾ കേരളാ കോൺഗ്രസിന് നൽകിയ തിരിച്ചടിയാണിത്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ തകർന്നു പോയ എൽ ഡിഎഫിനു വലിയ ആശ്വാസവും ആത്മവിശ്വാസവുമാണ് ഈ വിജയം സമ്മാനിക്കുന്നത്. അടുത്ത മാസം നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളിൽ ഇതു അതേപടി പ്രതിഫലിക്കുമെന്നൊന്നും പറയാനാകില്ല. എന്നാൽ പാലായുടെ അലയടികൾ അവിടെയും എത്തിയെന്നു വരാം .
യുഡിഎഫ് രാഷ്ട്രീയത്തിൽ കേരളാ കോൺഗ്രസിന്റെ സുവർണകാലം അസ്തമിക്കുന്നു എന്ന സൂചന പാലാ ഫലം നൽകുന്നുണ്ട്. കെ എം മാണിയുടെ പാർട്ടിയുടെ വിലപേശൽ ശേഷി അദ്ദേഹത്തിന്റെ മരണത്തോടെ അസ്തമിച്ചിരിക്കുന്നു. മാണിയുടെ നിർബന്ധത്തിനു വഴങ്ങി കോൺഗ്രസിന്റെ രാജ്യസഭാ സീറ്റ് വരെ സമ്മാനിച്ച് ത്യാഗം ചെയ്ത പാർട്ടിയാണ് കോൺഗ്രസ്. ഇനി അത്തരത്തിൽ വഴങ്ങേണ്ടതില്ല എന്ന സന്ദേശം പാലാ ഫലത്തിൽ അടങ്ങിയിട്ടുണ്ട്.

സ്വാഭാവികമായും പി.ജെ ജോസഫിനും ജോസ് കെ മാണിക്കും ഇനി ഒരുമിച്ചു പോകുക പ്രയാസമാകും. ജോസഫിനെ സ്വീകരിക്കാൻ എൽ ഡി എഫ് ഒരുക്കമാണെങ്കിലും അദ്ദേഹത്തി​​​​​െൻറ അനുയായികൾ യുഡിഎഫിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നവരാണ്. ചുരുക്കത്തിൽ ,അത്യന്തം സങ്കീർണമായ രാഷ്ട്രീയ സാഹചര്യത്തിലാണ് യുഡിഎഫ് അഞ്ചു നിയമസഭാ ഉപതെരഞ്ഞെടുപ്പുകളെ നേരിടാൻ പോകുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ldfopinionmani c kappanPala by ElectionPala ResultPolitics
News Summary - Pala by election results
Next Story