ദൃഷ്ടാന്തങ്ങൾക്ക് കണ്ണുംനട്ട് വിനയപൂർവം അവയെ സ്വീകരിക്കൽ ഒരു അന്ധവിശ്വാസ പ്രവൃത്തിയല്ല. കവിതയുടെ ശുദ്ധാർഥം ഗ്രഹിച്ച് ജീവിതപ്പൊരുൾ കണ്ടെത്തുന്നതരത്തിലുള്ള സർഗാത്മകത അതിലുണ്ട്. ബക്രീദും ഒാണവും ഇൗ വർഷം സമീപസ്ഥമായി വന്നത് എന്തുകൊണ്ടായിരിക്കുമെന്ന് ചിന്തിച്ചുനോക്കൂ. എന്തെങ്കിലും എത്തുംപിടിയും കിട്ടുന്നുണ്ടോ? അതേ, അതീവ ദുഷ്കരമായൊരു ജലപരീക്ഷണത്തിലൂടെ കേരളീയരെ കടത്തിവിടുക -വിജയം വരിച്ചെങ്കിൽ െഎക്യത്തിെൻറ സംയോജിതോത്സവംകൊണ്ട് അവരെ ആശീർവദിക്കുക. ഇബ്രാഹീം നബിയും ഹാജറ ബീവിയും ഇസ്മാഇൗലും തമ്മിൽ സുകൃതപ്പെട്ടപോലെ. പാതാളത്തിൽനിന്ന് മഹാബലി സ്വന്തം രാജ്യത്തിലേക്ക് വീണ്ടും പുനർജനിച്ചപോലെ-ഇതു തന്നെയായിരിക്കണം ഇൗയൊരു മഹാപ്രളയംകൊണ്ട് പ്രപഞ്ചേശ്വരൻ മലയാളികൾക്കായി ഉന്നംവെച്ചതെന്ന് തോന്നുകയാണ്.
കാരണം, കടുത്ത കാലവർഷങ്ങൾ നൂറ്റാണ്ടുകളായി കേരളം കണ്ടിട്ടുണ്ട്. എന്നാൽ, ഇത്തരത്തിലൊരു വെള്ളപ്പൊക്കം ചരിത്രത്തിൽ സംഭവിച്ചിട്ടില്ല. മലകളിൽനിന്ന് കടലിലേക്ക് ചാഞ്ഞുകിടക്കുന്നതിനാൽ അതിശീഘ്രം ജലവാർച്ച നടക്കേണ്ടതാണ് നമുടെ നാട്ടിൽ. എന്നാൽ, 4133 അടി ഉയരമുള്ള ശബരിമലയിൽപോലും അത്ഭുതകരമാംവണ്ണം അടിക്കടി വെള്ളം പൊങ്ങി. സാധാരണയായി ഭാഷാ സംസ്ഥാനത്തിെൻറ അധികാര പരിധി േനാക്കിയല്ല കാറ്റും മഴയും ആഞ്ഞടിക്കാറുള്ളത്. എന്നാൽ, ഇൗയൊരു കാലവർഷത്തിൽ ഗവൺമെൻറ് സർേവയർ ചങ്ങല പിടിക്കുംപോലെയാണ് കർണാടകത്തിെൻറയും തമിഴ്നാടിെൻറയും അതിർത്തികൾ കഴിവതും ഒഴിവാക്കി മഴപ്പെയ്ത്ത് വീണത്.

ഇത്തരത്തിലൊരു മഹാപ്രളയം മറ്റേതെങ്കിലും നാട്ടിലായിരുന്നെങ്കിൽ അമ്പതിരട്ടിെയങ്കിലും ജീവനാശവും സ്വത്തുനഷ്ടവും സംഭവിക്കുമായിരുന്നു. ഇത്രയേറെ ജനസാന്ദ്രതയുള്ള സംസ്ഥാനമായിട്ടും, സൈന്യത്തിെൻറ സാന്നിധ്യം നാമമാത്രമായിട്ടും സാേങ്കതിക സജ്ജീകരണങ്ങളുടെ അഭാവമുണ്ടായിട്ടും കേന്ദ്ര സർക്കാറിെൻറ പിന്തുണ പാരവെപ്പായിരുന്നിട്ടും കേരളം തനിക്കേറ്റ പ്രതിസന്ധിയെ പരമാവധി വേഗത്തിൽ മറികടന്നുകൊണ്ടിരിക്കുകയാണ്.
എന്താണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന ശക്തിവിശേഷം. ഒന്നാമതായി, മലയാളിയുടെ ബുദ്ധിവൈഭവവും കാര്യശേഷിയും തന്നെ. പ്രവാസലോകത്തേക്ക് ഏന്തി നോക്കുകയാണെങ്കിൽ ഏതൊരു വിദേശീയരെയും കടത്തിവെട്ടുന്ന പാടവമാണല്ലോ നമ്മുടെ ആളുകൾ എല്ലാ രംഗത്തും പ്രദർശിപ്പിക്കുന്നത്. അമേരിക്കയിലെ സിലിക്കൺ വാലിയിൽ മുതൽ ഗൾഫിലെ സൂപ്പർ മാർക്കറ്റുകളിൽവരെ പ്രതിസന്ധി ഘട്ടങ്ങളിൽ മലയാളി ജീവനക്കാരായിരിക്കും പ്രശ്നപരിഹാരത്തിന് ഒാടിയെത്തുന്നത്.
നാട്ടിൽ പൊതുവെ ആലസ്യത്തിലാഴുന്ന മലയാളിമിടുക്കാണ് സോഷ്യൽ മീഡിയയും ചെറുവഞ്ചിയും ടിപ്പർ ലോറിയും ഉപയോഗിച്ച് സഹജരെ രക്ഷിക്കാനായി സടകുടഞ്ഞത്. രണ്ടാമതായി, പുതിയ സാഹചര്യങ്ങളുമായി എത്രയും പെെട്ടന്ന് തന്മയീഭവിക്കാനുള്ള സിദ്ധിയാണ് നമ്മുടെ ആളുകളുടെ പ്രധാന മൂലധനം. ഹിമാലയത്തിൽ ചെന്നാലും നായരുടെ ചായപ്പീടിക കാണുമെന്നും ജപ്പാൻകാരനെ വെല്ലുന്ന ജപ്പാനീസ് മലയാളി പഠിച്ച് പറയുമെന്നും മറ്റുമുള്ള പഴഞ്ചൊല്ലുകൾ ഭോഷ്ക്കല്ല. ചെന്നൈയിലെ മഴക്കെടുതിയിൽ പരസഹായത്തിനായി ആർത്തുവിളിക്കാനേ തമിഴ് മക്കൾക്കായുള്ളൂവെങ്കിൽ നിമിഷാർധം വെച്ച് തുഴക്കാരനും നീന്തക്കാരനും മുങ്ങൽവിദഗ്ധനുമായി നമ്മുടെ ചെറുപ്പക്കാർ പരിണമിച്ചത് െഎ.ക്യുവിെൻറ നിർണായകത്വമായ അഡപ്റ്റബിലിറ്റി കൊണ്ടാണ്. അമ്പത്തിയൊന്ന് അക്ഷര നാവുകൾകൊണ്ട് മലയാളം വിളിച്ചാൽ വരാത്ത, പറഞ്ഞാൽ കേൾക്കാത്ത പ്രാഗല്ഭ്യങ്ങളോ പ്രതിഭാസങ്ങളോ പ്രപഞ്ചത്തിലില്ലതന്നെ.

േമൽപ്പറഞ്ഞ മസ്തിഷ്കശേഷികൾക്കപ്പുറം ചില മഹനീയമൂല്യങ്ങളും പ്രളയത്തെ അതിജീവിക്കാൻ നമ്മെ പ്രാപ്തരാക്കിയിട്ടുണ്ട്. സാംസ്കാരികമായ സർവാശ്ലേഷ സന്നദ്ധതയും സമത്വാവബോധവും അപരോന്മുഖത്വവുമാണത്. മുഹമ്മദ് നബി മദീനയിൽ സ്ഥാപിച്ച രാഷ്ട്രം കഴിഞ്ഞാൽ ആഹ്ലാദത്തോടെ മാത്രം വരത്തർ സ്വീകരിക്കപ്പെട്ട ഒരേയൊരു നാട് കേരളമായിരുന്നു. നീണ്ട കടലോരമേകിയ തുറസ്സ് കടലിെൻറ മക്കളെ കേരളക്കരയുടെ വീരനായകരുമാക്കിയിരിക്കുന്നു.
സ്വയം മുങ്ങിത്താഴുന്ന അവസരങ്ങളിൽ ഇന്ത്യൻ പട്ടാളത്തിനുകൂടി ഇനി ഇവരുടെ സഹായം തേടാവുന്നതാണ്. മാനുഷരെല്ലാവരുമൊന്നുപോലെ എന്ന് പാടിക്കൊണ്ട് ജാതിമതഭേദെമന്യേ നമ്മൾ ഒാണം ഉണ്ടതിെൻറ ഗുണം ഇപ്പോൾ കണ്ടില്ലേ?! പ്രളയബാധിതരെ പാർപ്പിച്ച ദുരിതാശ്വാസ ക്യാമ്പുകളിൽ വലിയവനോ ചെറിയവനോ, പണ്ഡിതനോ പാമരനോ, സമ്പന്നനോ ദരിദ്രനോ ഒന്നുമുണ്ടായിരുന്നില്ല. ഒരേപോലുള്ള മാനവർ മാത്രം.
ജാതിനാമാദികൾക്കല്ല, മനുഷ്യെൻറ ഗുണഗണത്തിനാണ് പ്രാധാന്യമെന്ന എഴുത്തച്ഛെൻറയും സർവമത സാരവുമേകമെന്ന ശ്രീനാരായണ ഗുരുവിെൻറയും വചനങ്ങൾ ഭാഗ്യത്തിന് നമ്മുടെ ഞരമ്പുകളിൽ ചത്തുപോയിരുന്നില്ല. ബ്രാഹ്മണനും ക്ഷത്രിയനും ദലിതനും ശൂദ്രനും മുസ്ലിമിനും ക്രിസ്ത്യാനിക്കും വേറെ വേറെ ക്യാമ്പുകൾ മറ്റു സ്റ്റേറ്റുകളിൽ വേണ്ടിവരുമായിരുന്നെങ്കിൽ കേരളത്തിൽ മനുഷ്യ ക്യാമ്പുകൾ മാത്രം ആവിർഭവിച്ചു. മലയാളി സ്വന്തത്തിൽ സ്വന്തമാണെന്ന ബോധ്യംകൊണ്ടാണ് യു.എ.ഇ 700 കോടിയുടെ ധനസഹായം പ്രഖ്യാപിച്ചത്. നമ്മുടെ അപരോന്മുഖത്വത്തോടുള്ള പ്രതികരണമായാണ് െഎക്യരാഷ്ട്രസഭ ശശി തരൂരിലൂടെ പൊടുന്നനെ സഹായഹസ്തം നീട്ടിയതും.
അപ്പോൾ വട്ടിപ്പലിശക്കാർ ചില ദുരിതാശ്വാസ കേന്ദ്രങ്ങളിൽ പണം പിരിക്കാൻ ചെന്നിേല്ല, എല്ലാം ഒന്നെന്ന തത്ത്വത്തിന് വിരുദ്ധമായി കുറച്ചാളുകൾ സ്വന്തം സംഘടനയുടെ മേനി കാണിച്ച് സേവനത്തിനെത്തിയില്ലേ എന്നെല്ലാം ചോദിക്കാവുന്നതാണ്. സ്വർഗത്തിലാണെങ്കിലും കൊതുകിനും മൂട്ടക്കുംകൂടി ജീവിച്ചുപോകണമെന്നേ അതിന് ഉത്തരമുള്ളൂ. എന്നാൽ, ആ പ്രവണതകൾ ആസുരരൂപങ്ങളായി വളരാതിരിക്കാനാണ് ഇൗ തിരുവോണ നാളിൽ നമ്മൾ പ്രളയത്തിെൻറ മൂല്യപത്രം പോസിറ്റീവായി പരിഗണിക്കുന്നത്.വീടുവിറ്റ തുകയും സൈക്കിൾ വാങ്ങാൻ വെച്ച പണവും കൈവിരലിൽ കിടന്ന മോതിരവും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത അമ്മൂമ്മമാർ, ചെറുപ്പക്കാർ, കൊച്ചു മക്കൾ! മനുഷ്യൻ എത്ര സുന്ദരമായ പദം എന്ന ആശയം ഇന്ന് മലയാളത്തിലാണ് നിരന്തരം എഴുതപ്പെടുന്നത്.
എന്നാൽ, എല്ലാ ശുഭഭാഗ ചിന്തകൾക്കിടയിലും പ്രളയം 20,000 കോടി രൂപയുടെ നഷ്ടമാണ് കേരളത്തിന് വരുത്തിവെച്ചതെന്ന് ഒാർക്കുക. 400 ഒാളം പേർ മരിച്ചു. പതിനായിരക്കണക്കിന് വീടുകൾ പൂർണമായോ ഭാഗികമായോ തകർന്നു. ലക്ഷക്കണക്കിന് ഏക്കറിലെ കൃഷി നശിച്ചു. എണ്ണമറ്റ വളർത്തുജീവികൾ ചത്തു. മൂന്നു കോടി ജനങ്ങൾക്കേറ്റ ആഘാതം ചില്ലറയല്ല. ലോയുദ്ധങ്ങളോ ഭൂകമ്പങ്ങളോ കൊടുങ്കാറ്റുകളോ സൂനാമികളോ കാര്യമായി ഏശാതെ, നൂറ്റാണ്ടുകൾ സുഖിച്ച് ജീവിച്ചതിെൻറ ആലസ്യവും പരദൂഷണ പ്രവണതയും കുടഞ്ഞെറിയാനായിരിക്കാം ഇൗ പരീക്ഷണമെന്ന് സമാധാനിച്ച് നമുക്ക് പുനർനിർമാണ പ്രവൃത്തിയിലേക്ക് എടുത്തുചാടാം. ചവിട്ടിത്താഴ്ത്തപ്പെട്ട പാതാളത്തിൽനിന്ന് മഹാബലിയെപ്പോലെ ഉയിർക്കാനുള്ള ഉൗക്കിേൻറതാകെട്ട ഇൗ വർഷത്തെ ഒാണം. അതായത്, ആഘോഷത്തിെൻറയല്ല, അതിജീവനത്തിെൻറ ഒാണം.