മോദിക്കറിയുമോ ഇൗ യാചകയുടെ കണ്ണീർ...?

സുനാമി പോലെ ഒരു വരവായിരുന്നു ആ തീരുമാനം. ആയിരത്തി​​​െൻറയും അഞ്ഞൂറി​​​െൻറയും നോട്ടിന്​ കടലാസ്​ വില പോലുമില്ലെന്ന്​ പ്രധാനമന്ത്രി പ്രഖ്യാപിച്ച കാളരാത്രി. ഇപ്പോൾ ഒരു വർഷം പൂർത്തിയാകു​േമ്പാൾ ആദ്യം മനസ്സിൽ വരുന്നത്​ കൂനിക്കൂടിയ ഒരു വൃദ്ധയുടെ മുഖമാണ്​. ഒരു പാവം യാചകയുടെ ദയനീയ മുഖം.
പകൽ മുഴുവൻ ഭിക്ഷയാചിച്ചു കിട്ടുന്ന ചില്ലറ തുട്ടുകൾ അവർ ​പതിവായി ഏൽപ്പിച്ചിരുന്നത്​ എന്നും കിടക്കാറുള്ള കടത്തിണ്ണയോട്​ ചേർന്ന ഹോട്ടലി​​​െൻറ ഉടമസ്​ഥനെയായിരുന്നു.

തമിഴ്നാട്  സ്വദേശിയാണവർ.  പിന്നീട് നാട്ടിൽ  പോകുമ്പോൾ ഈ  പണം  ഒന്നിച്ചു  വാങ്ങുമായിരുനനു. ന്നത് ചില്ലറയ്ക്കു  ക്ഷാമം  നേരിടുന്ന  ഹോട്ടലുടമയ്ക്കും അതൊരു ആശ്വാസമായിരുന്നു.
കഴിഞ്ഞ നവംബർ  എട്ടിനു ശേഷം ഒരു  ദിവസം ആ വൃദ്ധയെ ഹോട്ടലുടമ കടയി​േലക്ക്​ വിളിപ്പിച്ചു. 
‘ നിങ്ങളുടെ  പണം 25714 രൂപയുണ്ട്  ഇതാ  വച്ചോളൂ ...’ സത്യത്തിൽ  ആ സ്​ത്രീ  നാട്ടിൽ  പോകാൻ ഉദ്ദേശിച്ചിരുന്നില്ല. അവർ  പറഞ്ഞു. ‘ഞാനിപ്പോൾ  പോകുന്നില്ല, പോകുമ്പോൾ  തന്നാൽ  മതി’.
‘അതൊന്നും  പറഞ്ഞാൽ  പറ്റില്ല. നോട്ട്​ നിരോധിച്ചതിനാൽ ആകെ  പ്രശ്നമാണ്. ഇത്  പിടിക്കൂ...’  എന്ന്  പറഞ്ഞു  ആയിരത്തിന്റെ  25നോട്ടും 500 രൂപയുടെ  ഒന്നും  ചേർത്ത്​ അയാൾ പണം  നൽകി.

അതും വാങ്ങി  ആ  സാധു  സ്ത്രീ  എന്തു ചെയ്യണമെന്നറിയാതെ പട്ടണം  മുഴുവൻ  അലഞ്ഞു. ബാങ്കിൽ ചെന്നാലേ പണം മാറ്റിയെടുക്കാൻ പറ്റൂ എന്ന്​ ആരോ പറഞ്ഞതുകേട്ട്​ പലപ്രാവശ്യം  ബാങ്കി​​​െൻറ മുന്നിലെ ക്യൂവിൽ കയറാൻ  ശ്രമിച്ചെങ്കിലും  എല്ലാവരും  അവരെ  ഇറക്കി  വിട്ടു .
ദിവസങ്ങൾ കുറച്ചു കഴിഞ്ഞിട്ടും  അവർക്കു  പണം  മാറ്റിയെടുക്കാൻ  കഴിഞ്ഞില്ല .. അപ്പോഴേയ്ക്കും  അസാധുവായ  നോട്ടു  മാറ്റിയെടുക്കാനുള്ള  അവസാന  ദിവസം  അടുത്ത്  വരികയായിരുന്നു. അക്ഷരാഭ്യാസമില്ലാത്ത, പൊതു  ജനങ്ങളുമായി  ആരോഗ്യകമായ   ഒരു  ബന്ധമോ ബന്ധുക്കളോ ഇല്ലാത്ത അവർ എന്തു ചെയ്യാൻ....? 

ഒരു ദിവസം ബാങ്കിൽ ഒട്ടും തിരക്കില്ല. അവർ ബാങ്കി​​​െൻറ പടികയറി അകത്തുചെന്നു. നോട്ടുകൾ  പരിശോധിച്ച  ബാങ്ക്  അധികൃതർ പറഞ്ഞു. ‘അസാധുവായ നോട്ടുകൾ സ്വീകരിക്കുന്ന അവസാന തിയതി ഇന്നലെ രാത്രി കഴിഞ്ഞു. ഇനി ഇൗ നോട്ടുകൾ  കൈവശം  വച്ചാൽ  നിങ്ങളെ  പോലീസ്  പിടിക്കും...’ അതുകൂടി കേട്ടപ്പോൾ ആ  സാധു  സ്ത്രീ  ഭയന്നുപോയി. കണ്ണീരോടെ  ബാങ്കി​​​െൻറ പടിയിറങ്ങിയ ആ പാവം സ്​ത്രീയെ പിന്നീട്  ഇരുപത്തയ്യായിരം  രൂപയടങ്ങിയ  മുഷിഞ്ഞ  ഭാണ്ഡവുമായി  പട്ടണത്തി​​​െൻറ പലയിടത്തും  ഞാൻ കണ്ടിട്ടുണ്ട്​. ഒറ്റ രാത്രിയിലെ പ്രഖ്യാപനം കൊണ്ട്​ കണ്ണീർ കടലിലായ ഇതുപോലെയുള്ളവരെ മോദിക്കറിയുമോ...?

സത്യത്തിൽ  ആ  യാചക  സ്ത്രീ  ഒരു  പ്രതീകമാണ്. നോട്ടു  നിരോധനത്തിനു ശേഷം  അവരെ പോലെ  ഭിക്ഷയെടുത്തു  ജീവിക്കുന്ന  അനേകം  പേരെ സൃഷ്​ടിക്കാൻ പ്രധാനമന്ത്രിക്കും കൂട്ടർക്കും  കഴിഞ്ഞു  എന്നത്​ മാത്രമാണ്  നോട്ടു  നിരോധനത്തി​​​െൻറ പരിണിത  ഫലം, ഭരണവർഗം  എത്ര  വെള്ള പൂശാൻ  ശ്രമിച്ചാലും.

 

COMMENTS