Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപഠന-തൊഴിൽ സങ്കൽപങ്ങൾ  ...

പഠന-തൊഴിൽ സങ്കൽപങ്ങൾ  മാറ്റിപ്പണിയാൻ നവീന പദ്ധതി

text_fields
bookmark_border
പഠന-തൊഴിൽ സങ്കൽപങ്ങൾ  മാറ്റിപ്പണിയാൻ നവീന പദ്ധതി
cancel

കേരളത്തിൽ 45 ലക്ഷത്തോളം യുവാക്കൾ എംപ്ലോയ്മ​​െൻറ്​ എക്സ്​ചേഞ്ചിൽ പേരു ചേർത്ത് തൊഴിൽ കാത്തുകഴിയുന്നുണ്ട്​. വർഷംതോറും ഹൈസ്​കൂൾ പഠനം പൂർത്തിയാക്കിയ ഒരു ലക്ഷത്തിലേറെ കുട്ടികളും ഹയർസെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കിയ ഒന്നര ലക്ഷത്തോളം കുട്ടികളും തുടർപഠനമോ, പ്രത്യേക തൊഴിൽ നൈപുണികളോ നേടാതെ ചുറ്റുമുണ്ട്. ഉന്നതവിദ്യാഭ്യാസവും പ്രഫഷനൽ വിദ്യാഭ്യാസവും പൂർത്തിയാക്കിയ അധികപേരും അനുയോജ്യമായ തൊ ഴിൽ നേടാനാവാതെ മോഹഭംഗത്തി​​െൻറ പിടിയിലാണ്. അതിലേറെ കഷ്​ടമാണ് അഭിരുചിയില്ലാത്ത​ പ്രഫഷനൽ വിദ്യാഭ്യാസ മേഖലയിൽ ചേർന്ന് കോഴ്സ്​ പൂർത്തിയാക്കാൻ കഴിയാതെ പാതിവഴിയിൽ ഉപേക്ഷിക്കുന്നവരുടെ അവസ്​ഥ. പുത്തൻ തൊഴിൽമേഖലകളുടെ കടന്നുവരവോടെ നാട്ടിലെ കൈത്തൊഴിലുകളായ കൃഷി, മൃഗസംരക്ഷണം, കൈത്തറി, കയർ, മൺപാത്ര നിർമാണം മുതലായവ തീരെ നിറം മങ്ങിപ്പോയി. സുസ്​ഥിരവും സ്വാശ്രയവുമായ വികസന സങ്കൽപത്തിനെതിരാണ് ഈ പ്രവണതകൾ. ലോകത്തെവിടെയും നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിവുള്ള മലയാളിക്ക് എന്തുകൊണ്ട് ഈ ദുരവസ്​ഥ സംഭവിക്കുന്നു?

നിലവിലെ വിദ്യാഭ്യാസവും തൊഴിലും തമ്മിലുള്ള അന്തരമാണ് ഈ ദുരവസ്​ഥയുടെ പ്രധാന കാരണം. തൊഴിൽ നൈപുണികൾ നേടാനാവാതെ പരീക്ഷയിൽ ജയിക്കാൻ കു​േറ പ്രമാണങ്ങൾ ഹൃദിസ്​ഥമാക്കുന്ന നിലവിലുള്ള വിദ്യാഭ്യാസ രീതിയാണ് ആദ്യം മാറ്റേണ്ടത്. തൊഴിൽ നൈപുണികൾ പൊതുവിദ്യാഭ്യാസത്തോടൊപ്പം നേടാൻ പാകത്തിൽ വിദ്യാഭ്യാസ സംവിധാനം ഉടച്ചു​ വാർക്കേണ്ടതുണ്ട്. സാമൂഹികസേവന രംഗത്ത് ഉണ്ടാക്കിയ നേട്ടങ്ങൾ നിലനിൽക്കത്തക്കവണ്ണം തൊഴിൽമേഖല വികസിപ്പിക്കാൻ കേരളത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ​പ്രവർത്തനക്ഷമമായ ജനസാന്ദ്രതയുള്ള കേരളം ആ മാനവ വിഭവശേഷി ഫലപ്രദമായി ഉപയോഗപ്പെടുത്തിയിരുന്നുവെങ്കിൽ രാജ്യത്തു തന്നെ മാതൃകയാകാവുന്ന മുന്നേറ്റം നടത്താൻ സാധിക്കുമായിരുന്നു. 
സമൂഹത്തിന് അനുഗുണമായ തൊഴിൽ സംസ്​കാരം സൃഷ്​ടിക്കുന്നതിലും അത്തരം തൊഴിൽ നേടാനുള്ള നൈപുണികൾ വിദ്യാഭ്യാസത്തോടൊപ്പം കരഗതമാവാനുമുള്ള സംവിധാനമാണ് കേരളത്തിനാവശ്യം. ഇതോടൊപ്പം ആഗോളതലത്തിൽ തൊഴിൽരംഗത്ത് ശോഭിക്കാനുതകുന്ന രാജ്യാന്തര ഗുണമേന്മ വിദ്യാഭ്യാസരംഗത്തും ഉറപ്പാക്കേണ്ടത് സർക്കാറി​​​​െൻറ ബാധ്യതയാണ്. വിദ്യാഭ്യാസരംഗത്ത് നടപ്പാക്കുന്ന ഈ സുപ്രധാന ചുവടുവെപ്പാണ് നാഷനൽ സ്​കിൽ ക്വാളിഫിക്കേഷൻ ​െഫ്രയിംവർക്ക് അഥവാ എൻ.എസ്​.ക്യു.എഫ് ലക്ഷ്യമിടുന്നത്.

കേരളത്തിലെ പൊതുവിദ്യാഭ്യാസവും, തൊഴിൽ വിദ്യാഭ്യാസവും കോർത്തിണക്കുന്നതാണ് ദേശീയ നൈപുണി യോഗ്യത ചട്ടക്കൂടി​​​െൻറ ധർമം. 2018ഓടെ കേരളം ഈ സുപ്രധാന ചുവടുമാറ്റത്തിന് ഒരുങ്ങുകയാണ്. പഠിതാവി​​െൻറ അറിവും തൊഴിൽ വൈദഗ്ധ്യവും അഭിരുചിയും നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്​ഥാനത്തിൽ സാക്ഷ്യപ്പെടുത്തി ഉയർന്ന തലത്തിലേക്ക് കയറ്റം നൽകുന്ന രീതിയാണ് എൻ.എസ്​.ക്യു.എഫ്. കൂടാതെ, കുട്ടിയുടെ നൈപുണികൾക്ക് അന്താരാഷ്​ട്ര നിലവാരം ഉറപ്പു വരുത്തുന്നതിനോടൊപ്പം തന്നെ പഠിതാവിന് ചലനാത്മകതയും താൽപര്യമുള്ളവർക്ക് ഉന്നത പഠനസാധ്യതയും നൽകുന്നു.

ഓരോ സ്​കിൽ മേഖലയിലെയും വിദഗ്ധരുമായി ചേർന്നും അന്താരാഷ്​ട്ര തലത്തിൽ നിഷ്കർഷിക്കുന്ന തൊഴിൽ വൈദഗ്ധ്യവുമായി കൂട്ടുചേർന്നും പഠിതാവിന് സ്വായത്തമാക്കേണ്ട അറിവും തൊഴിൽ നൈപുണികളും പഠനനേട്ടത്തിലൂടെ നിശ്ചയിക്കുന്നു. നാഷനൽ ഒക്യുപേഷൻ ​സ്​റ്റാൻഡേർഡ് (എൻ.ഒ. എസ്​) ആധാരമാക്കിയാണ് ഇതി​​​െൻറ സിലബസ്​ തയാറാക്കുന്നത്. അങ്ങനെ ഓരോ കോ ഴ്സും പ്രത്യേക ക്വാളിഫിക്കേഷൻ പാക്കുകളായി (ക്യു.പി) കണക്കാക്കി അതിന് ഒരു പ്രത്യേക കോഡ് നമ്പർ നൽകി രാജ്യത്തും ലോ കത്തെവിടെയും അറിയപ്പെടുന്നു. അതോടൊപ്പം തന്നെ ഒരേ ഗുണനിലവാരവും ഉറപ്പുവരുത്തുന്നു.

കേന്ദ്ര സ്​കിൽ ​െഡവലപ്​മ​​െൻറ്​ മന്ത്രാലയത്തി​​െൻറ നിയന്ത്രണത്തിലുള്ള നാഷനൽ സ്​കിൽ ​െഡവലപ്മ​​െൻറ് കോർപറേഷൻ (എൻ.എസ്​.ഡി.സി) ആണ് ഇതി​​െൻറ മേൽനോട്ടം വഹിക്കുന്നത്. നാലു ലെവലുകളിലായാണ് സ്​കൂൾ തലത്തിൽ തൊഴിൽ വിദ്യാഭ്യാസം ക്രമീകരിക്കുന്നത്. ലെവൽ ഒന്ന് ഒമ്പതാം ക്ലാസിൽ ആരംഭിച്ച് 12ാം ക്ലാസിലെത്തുന്ന വിദ്യാർഥി, ലെവൽ നാല്​ പൂർത്തിയാക്കുന്നു. ഓരോ ലെവലിലും പഠിതാവ് ആർജിക്കേണ്ട തൊഴിൽ നൈപുണികളും വ്യക്തിപരമായ നൈപുണികളും, അനുബന്ധ നൈപുണികളും പ്രത്യേകം നിർദേശിക്കുന്നുണ്ട്. 

2013 ഡിസംബർ 28ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം പുറപ്പെടുവിച്ച നോട്ടിഫിക്കേഷൻ പ്രകാരം 2018 ഡിസംബർ 27നകം എല്ലാ സംസ്​ഥാനങ്ങളും എൻ.എസ്​.ക്യു.എഫ് അധിഷ്ഠിത തൊഴിൽ നൈപുണി വിദ്യാഭ്യാസം നടപ്പാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. കേരളത്തിൽ നിലവിലുള്ള പാഠ്യപദ്ധതിയുമായി ഉൾചേർന്ന് അധികഭാരമില്ലാത്ത തരത്തിൽ ഇത് നടപ്പാക്കുന്നതിനെ സംബന്ധിച്ച് കരടുരേഖ സമർപ്പിക്കാൻ സ്​റ്റേറ്റ് കൗൺസിൽ ഓഫ് എജുക്കേഷൻ ആൻഡ്​ െട്രയിനിങ്​ (എസ്​.സി.ഇ.ആർ.ടി)യെ സർക്കാർ​ ചുമതലപ്പെടുത്തിയിട്ടുണ്ട്.
തൊഴിൽ നൈപുണീ വികസനവും ഭാഷാ നൈപുണീ വികസനവും ലക്ഷ്യമിട്ട് കേരള സർക്കാർ​ ഇപ്പോൾ നടപ്പാക്കിവരുന്ന അഡീഷനൽ സ്​കിൽ അക്വിസിഷൻ േപ്രാഗ്രാം (അസാപ്) തൊഴിൽ വിദ്യാഭ്യാസരംഗത്ത് ഒരു മികച്ച കാൽവെപ്പാണ്. 
ഇതി​​െൻറ ഭാഗമായി ഹയർ സെക്കൻഡറി തലത്തിലും, ഡിഗ്രി തലത്തിലും പഠിക്കുന്ന തിരഞ്ഞെടുത്ത വിദ്യാർഥികൾക്കായി പ്രത്യേക തൊഴിൽ മേഖലയിൽ പരിശീലനം നൽകുന്നു. അതോടൊപ്പം തന്നെ ഭാഷാനൈപുണികളും ആശയവിനിമയശേഷിയും കമ്പ്യൂട്ടർ പരിജ്ഞാനവും പരിപോഷിപ്പിക്കുന്നതിന് ഇത് വഴിയൊരുക്കുന്നു.
കേരളത്തിലെ യുവജനതയിൽ ഒരു തൊഴിൽ സംസ്​കാരം വളർത്തിയെടുക്കാതെ ഇനിയും മുന്നോട്ട് പോകാനാവില്ല. പൊതുവിദ്യാഭ്യാസ രംഗത്തെ ഈ സുപ്രധാന ചുവടുമാറ്റത്തെ കേരള സമൂഹം സ്വാംശീകരിക്കണമെങ്കിൽ എല്ലാ തൊഴിലുകളും മഹത്തരമാണെന്നും ഒരു സന്തുലിത സമൂഹത്തിൽ എല്ലാ ശേഷികൾക്കും തുല്യപ്രാധാന്യമുണ്ടെന്നും മലയാളികൾ തിരിച്ചറിയണം. ഈ തരത്തിൽ മലയാളിയുടെ പഠന-തൊഴിൽ സങ്കൽപങ്ങൾ ഏറെ മാറേണ്ടിയിരിക്കുന്നു.

Show Full Article
TAGS:education Learning Indian system career opinion 
News Summary - New Learning system - Opinion
Next Story