Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_right...

പ​ഞ്ച​ത​ന്ത്ര​വത്​കര​ണ​ത്തി​ലൂ​ന്നി​യ ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ​ന​യം

text_fields
bookmark_border
School students
cancel

രാ​ജ്യ​ത്തെ വി​ദ്യാ​ഭ്യാ​സ​രം​ഗം മു​മ്പെ​ങ്ങു​മി​ല്ലാ​ത്ത​വി​ധം അ​തി​ഭ​യാ​ന​ക​മാ​യ മ​ത​നി​ര​പേ​ക്ഷ​ഭീ ​ഷ​ണി നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന ഘ​ട്ട​ത്തി​ലാ​ണ് 2019ലെ ​ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ​ന​യം (​ക​ര​ട്), സം​സ്ഥാ​ ന​ങ്ങ​ളു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും അ​ഭി​പ്രാ​യം തേ​ടു​ന്ന​തി​നാ​യി കേ​ന്ദ്ര സർക്കാർ അ​വ​ത​രി​പ്പിച് ചത്​. സംസ്ഥാന​ങ്ങ​ളി​​ലും കേ​ന്ദ്ര​ത്തി​ലും അ​ധി​കാ​ര​ത്തി​ൽ വ​രു​മ്പോ​ഴൊ​ക്കെ വി​ദ്യാ​ഭ്യാ​സ-​സാം​സ്കാ​ രി​ക സ്ഥാ​പ​ന​ങ്ങൾ വ​ഴി സംഘ്​പരിവാർ വ​ർഗീ​യ ​പ്ര​ത്യ​യ​ശാ​സ്ത്രം പ്ര​ച​രി​പ്പി​ക്കാ​ൻ ആ​സൂ​ത്രി​ത ശ്ര​മ​ങ ്ങ​ൾ ന​ട​ത്താറുണ്ട്​. സം​ഘ്​പ​രി​വാർ വി​ഭാ​വ​ന ചെ​യ്യു​ന്ന ഭാ​ര​തീ​യ സം​സ്കാ​ര​വും സം​സ്കൃ​ത​ഭാ​ഷാ​ പ​ഠ​ന​ ത്തി​​​െൻറ പ്രാ​ധാ​ന്യ​വും നയരേഖ എ​ടു​ത്തു​പ​റ​യു​ന്നു. സം​ഘ​്​പരിവാർ 1978ൽ ​സ്ഥാ​പി​ച്ച ‘വി​ദ്യാ​ഭാ​ര​തി’ എ ന്ന രാ​ജ്യ​ത്തെ ഏ​റ്റ​വും ബൃ​ഹ​ത്താ​യ വി​ദ്യാ​ഭ്യാ​സ ശൃം​ഖ​ല​​യെ ഏ​റ്റ​വും ന​ല്ല മോ​ഡലാ​യി രേ​ഖ എ​ടു​ത്തു​ കാ​ട്ടു​ന്നു.​ അ​ന്പ​തി​നാ​യി​ര​ത്തോ​ളം സ്ഥാ​പ​ന​ങ്ങളും 50 ല​ക്ഷ​ത്തി​ൽപ​രം വി​ദ്യാ​ർഥി​കളും ര​ണ്ടു ല​ക്ഷ​ത്തോ​ളം ശി​ക്ഷ​ക്കു​ക​ളും ഇ​ന്ന് വി​ദ്യാ​ഭാ​ര​തിക്കു​ണ്ട് എന്നാണ്​ റിപ്പോർട്ട്​. 2020 ആ​കു​ന്ന​തോ​ടെ രാ​ജ്യ​ത്താ​കെ ഒ​രു​ ല​ക്ഷം ആ​ർ.​എ​സ്.​എസ്​ ശാ​ഖ​കൾ രൂ​പവത്​​ക​രി​ച്ചു​ക​ഴി​യും.​ ഇ​തു കൂ​ടാ​തെ 35ഓളം വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലാ​യി മു​ന്നൂ​റിൽപരം ശാ​ഖ​ക​ളും പ്ര​വർത്തി​ച്ചു​വ​രു​ന്ന​താ​യാ​ണ് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്.

1986ലെ ​ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​നുശേ​ഷം രാ​ജ്യ​ത്ത് ജ​നാ​ധി​പ​ത്യ​സം​വി​ധാ​നം വ​ഴി രൂ​പ​പ്പെ​ടു​ത്തി​യ ഒ​രു വി​ദ്യാ​ഭ്യാ​സ ​ന​യം ഉ​ണ്ടാ​യി​ട്ടി​ല്ല. മു​ര​ളി ​മ​നോ​ഹർ ജോ​ഷി മാ​ന​വവി​ഭ​വ​ശേ​ഷി വി​ക​സ​നമ​ന്ത്രി​യാ​യി​രി​ക്കെ അം​ബാ​നി-​ബിർള റി​പ്പോ​ർട്ടി​​െൻറ (A Policy Framework for Reforms in Education) അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​രു വി​ദ്യാ​ഭ്യാ​സ ന​യം അ​വ​ത​രി​പ്പി​ക്ക​പ്പെട്ടു. അ​തി​ലെ നിർദേശ​​ങ്ങൾ ന​ട​പ്പാ​ക്കു​ന്ന​തിൽ യു.​പി.​എ, എൻ.ഡി.എ സ​ർക്കാറുകൾ അ​ഹ​മ​ഹ​മി​ക​യാ മ​ത്സ​രി​ക്കു​ക​യാ​യി​രു​ന്നു.​ എല്ലാ നിർദേശങ്ങളും ന​വ​ ലി​ബ​റൽ ന​യ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​രു​ന്നു.​ വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് ആ​ഗോ​ളവത്​കര​ണ-​ഉ​ദാ​രീകര​ണ-​സ്വ​കാ​ര്യവത്​ക​ര​ണ ന​യ​ങ്ങൾക്ക്​ തു​ട​ക്കംകു​റി​ച്ച​ത് 1986ലെ ​ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ​ ന​യ​ത്തി​​​െൻറ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു. 1992ലെ ​പ്ര​വ​ർത്തനപ​ദ്ധ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തിൽ 1995ൽ ​മാ​ന​വ​ശേ​ഷി വി​ക​സ​ന മ​ന്ത്രി​യാ​യി​രു​ന്ന മാ​ധ​വ​റാ​വു സി​ന്ധ്യ​യാ​ണ് ആ​ദ്യ​മാ​യി സ്വ​കാ​ര്യ സർവ​ക​ലാ​ശാ​ല ബി​ല്ലി​ന് രൂ​പംന​ൽകിയ​ത്. ​അ​ത് കൂ​ടു​ത​ൽ ശ​ക്തി​യോ​ടെ മോ​ദി​ സ​ർക്കാർ മു​ന്നോ​ട്ടുകൊ​ണ്ടു​പോ​യി. അ​തി​​​െൻറ​ പ​രി​ഷ്കൃ​ത രൂ​പ​മാ​ണ്‌ ക​സ്തൂ​രി​രം​ഗ​ൻ റി​പ്പോർട്ട്​.

അം​ബാ​നി-​ബി​ർള​ റി​പ്പോർട്ടി​​െൻറ പു​തി​യ മു​ഖം
അം​ബാ​നി-​ബി​ർള റി​പ്പോ​ർട്ടി​​െൻറ സു​പ്ര​ധാ​ന നി​ർദേശ​ങ്ങ​​ളൊ​ക്കെ വ​ള​രെ കൃ​ത്യ​മാ​യും ചി​ട്ട​യാ​യും എൻ.ഡി.എ സർക്കാർ ന​ട​പ്പാ​ക്കി. അം​ബാ​നി പ​ച്ച​യാ​യി പ​റ​ഞ്ഞ കാ​ര്യ​ങ്ങൾ ക​സ്തൂ​രി​രം​ഗ​ൻ ചി​ല സാ​ങ്കേ​തി​ക പ​ദ​ങ്ങൾ ഉ​പ​യോ​ഗി​ച്ച്​ പ​റ​യു​ന്നു എ​ന്നു​മാ​ത്രം. ഏതു ക​മീ​ഷ​നും നി​ർദേശ​ങ്ങൾ അ​വ​ത​രി​പ്പി​ക്കു​മ്പോൾ മുൻ ക​മീ​ഷ​നുകളുടെ റി​പ്പോ​ർട്ട്​ എ​ത്ര ന​ട​പ്പാ​ക്കി എ​ന്നു പ​രി​ശോ​ധി​ക്കു​ക സ്വാ​ഭാ​വി​ക​മാ​ണ്. പു​തി​യ നി​ർദേശ​ങ്ങൾ ന​ട​പ്പാ​ക്കാ​നു​ള്ള ഭൂ​മി​ക സ​ജ്ജ​മാ​ണോ എ​ന്ന അ​ന്വേ​ഷ​ണ​വും വേ​ണം. ഈ ​രണ്ട​ു കാ​ര്യ​ങ്ങ​ളും പ​രി​ശോ​ധി​ക്കാ​തെ​യാ​ണ് പ​ല നിർദേശ​ങ്ങ​ളും അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള്ള​ത്.​ ദ​ശാബ്​ദ​ങ്ങ​ളാ​യി തു​ട​രു​ന്ന 10+2+3 എ​ന്ന ഘ​ട​ന​മാ​റ്റം, പ്രീ​സ്കൂ​ൾ പ്രൈ​മ​റി ഘ​ട്ട​ത്തോ​ടു ചേർക്കൽ, കോ​ത്താ​രിയിൽനിന്നു വ്യ​ത്യ​സ്ത​മാ​യി സ്കൂൾ കോം​പ്ല​ക്സ്, ത്രി​ഭാ​ഷാ​പ​ദ്ധ​തി​യു​ടെ നൂ​ത​ന​രൂ​പം, സ​ർവക​ലാ​ശാ​ല​ക​ളിൽനി​ന്ന്​ കോ​ള​ജു​കളെ വേ​ർ​െ​പ​ടു​ത്തൽ, ദ​ശാ​ബ്​ദ​ങ്ങ​ളാ​യി വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളിലുള്ള ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഏ​കീ​ക​ര​ണം തു​ട​ങ്ങി​യ​വ​യൊ​ന്നും ഒരുവി​ധ പ​ഠ​ന​വും ന​ട​ത്താ​തെ​യു​ള്ള നിർദേശങ്ങ​ളാ​ണ്. പു​തു​താ​യി അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​ന്ന ഏതു പോളിസിയും സാ​മൂ​ഹി​ക​മാ​യും രാ​ഷ്​ട്രീയ​മാ​യും സ്വീ​കാ​ര്യ​ത നേ​ടി​യ​താ​ക​ണം.​ സാ​മ്പ​ത്തി​ക​മാ​യും ഭരണപരമായും സാ​ധ്യ​മാ​കു​ന്ന​താ​ക​ണം, സാ​ങ്കേ​തി​ക​മാ​യും നി​യാ​മ​ക​മാ​യും സാ​ധൂ​ക​ര​ണ​മു​ള്ള​താ​ക​ണം. അ​ത്ത​ര​ത്തി​ലൊ​രു പ്ര​ക്രി​യ​യു​ടെ അ​ഭാ​വം ഈ ​റി​പ്പോർട്ടിൽ പ്ര​ക​ട​മാ​ണ്. നാ​നാ​ത​രം വൈ​വി​ധ്യ​ങ്ങ​ളും പ്ര​ത്യേ​ക​ത​ക​ളുമു​ള്ള ന​മ്മു​ടെ രാ​ജ്യ​ത്തി​ന്‌ മൊ​ത്ത​ത്തി​ൽ ഒ​രു മാ​ന​കം അ​ശാ​സ്ത്രീ​യ​വും ഫെ​ഡ​റ​ൽ സ​ങ്കൽപ​ങ്ങൾക്ക്​ നി​ര​ക്കാ​ത്ത​തു​മാ​ണ്.​

ക​സ്തൂ​രി​രം​ഗ​ൻ റി​പ്പോ​ർട്ടിൽ ​പ്രൈ​മ​റി വി​ദ്യാ​ഭ്യാ​സ​ത്തി​​​െൻറ ഭാ​ഗ​മാ​യ ഒ​ന്നും ര​ണ്ടും ക്ലാ​സുകൾ പ്രീ​സ്​കൂൾ വി​ദ്യാ​ഭ്യാ​സ​ത്തി​​െൻറ അ​നു​ബ​ന്ധ​മാ​യി ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത് പൊ​തു​വേ സ്വാ​ഗ​തം ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.​ മ​സ്തിഷ്ക​ വി​കാ​സ​ത്തി​​െൻറ 85 ശതമാനത്തില​ധി​കം സം​ഭ​വി​ക്കു​ന്ന​ത്‌ ഈ ​കാ​ല​ഘ​ട്ട​ത്തി​ലാ​ണ്. ​അതി​നാൽ ഈ ​ഘ​ട്ടം ഗൗ​ര​വ​ത്തോ​ടെ പ​രി​ഗ​ണി​ക്ക​പ്പെ​ട​ണം.​ രാ​ജ്യ​ത്ത് പൊ​തു​സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ്രീപ്രൈ​മ​റി വി​ദ്യാ​ഭ്യാ​സം പൂ​ർത്തിയാ​ക്കു​ന്ന വി​ദ്യാർഥി​ക​ളിൽ ഗ​ണ്യ​മാ​യ ശ​ത​മാ​ന​ത്തി​ന് പ്രൈ​മ​റി ഘ​ട്ട​ത്തി​ലെ​ത്തു​മ്പോ​ൾ ആ​വ​ശ്യ​മാ​യ സ​ന്ന​ദ്ധ​താ​ശേ​ഷി ആ​ർജി​ക്കാൻ ക​ഴി​യു​ന്നി​ല്ല എ​ന്ന് പ​ഠ​ന​ങ്ങൾ സൂ​ചി​പ്പി​ക്കു​ന്നു.​ ചി​ന്താ​ശേ​ഷി​യും സ​ർഗപര​ത​യും സൃ​ഷ്​ടി​വൈ​ഭ​വ​വും മാ​ന​വി​ക​ത​യും അ​നു​താ​പ​വു​മൊ​ക്കെ​യു​ള്ള യ​ഥാ​ർഥ മാ​ന​വ​നാ​യി ന​മ്മു​ടെ കു​ട്ടി​ക​ളെ വ​ളർത്തു​ന്ന​തി​ന് പ്രീ​പ്രൈ​മ​റി ഘ​ട്ടം ച​ല​നാ​ത്മ​ക​മാ​ക്കു​ന്ന​ത് ഭാ​വി​സ​മൂ​ഹ സൃ​ഷ്​ടി​യി​ൽ ഏ​റെ ഗു​ണംചെ​യ്യും.​ അ​തി​നാ​യി മൂ​ന്നു​ മു​തൽ ആ​റു​ വ​യ​സ്സു​വ​രെ​യു​ള്ള കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം വി​ദ്യാ​ഭ്യാ​സാ​വ​കാ​ശ നി​യ​മ​ത്തി​​​െൻറ ഭാ​ഗ​മാ​ക്കാ​നു​ള്ള നിർദേശം ​പൊ​തു​വേ സ്വാ​ഗ​തം ചെ​യ്യ​പ്പെ​ടും.​ എ​ന്നാൽ, ല​ക്ഷ​ക്ക​ണ​ക്കി​ന്‌ വ​രു​ന്ന അ​സൗ​ക​ര്യ​ങ്ങ​ളിൽ മുന്തിനിൽക്കുന്ന ഏ​കാ​ധ്യാ​പ​ക പ്രൈ​മ​റി സ്കൂ​ളു​ക​ളു​ടെ ഭാ​ഗ​മാ​യി പ്രീ​പ്രൈ​മ​റി-​അം​ഗ​ൻ​വാ​ടി ഘ​ട്ട​ങ്ങ​ളെ യാ​ന്ത്രി​ക​മാ​യി കൂ​ട്ടി​ക്കെ​ട്ടു​മ്പോൾ ഉ​ണ്ടാ​യേ​ക്കാ​വു​ന്ന ദു​ര​ന്തം ഭ​യാ​ന​ക​മാ​യി​രി​ക്കും.​

വിദ്യാഭ്യാസത്തിന്​ ഇപ്പോഴും കുറഞ്ഞ പരിഗണന
​ജി.​ഡി.​പി​യു​ടെ ആറു ശതമാനം വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി നീ​ക്കിവെക്ക​ണ​മെ​ന്ന് ആ​ദ്യ​മാ​യി നി​ർദേശി​ച്ച​ത് കോ​ത്താ​രി കമീഷ​നാ​ണ് (1964-66). ​തു​ടർന്ന​ുവ​ന്ന എ​ല്ലാ വി​ദ്യാ​ഭ്യാ​സ കമീ​ഷ​നു​ക​ളും അ​താ​വർത്തിച്ചു; ഇപ്പോൾ നി​തി ആ​യോ​ഗും ക​സ്തൂ​രി​രം​ഗ​നും. എ​ന്നാ​ൽ, ഇ​പ്പോ​ഴും പ​ര​മാ​വ​ധി 2.7 ശതമാനം മാ​ത്ര​മാ​ണ് വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി കേ​ന്ദ്ര​ം ചെ​ല​വ​ഴി​ക്കു​ന്നതെ​ന്ന് നി​തി ആയോ​ഗ് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. 2022ൽ ആറു ശതമാനമാ​ക്കു​മെ​ന്നാ​ണ് ന​യ​രേ​ഖ പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. ആ​ദാ​യ​നി​കു​തി​യു​ടെ വി​ദ്യാ​ഭ്യാ​സ സെ​സ് ഇ​ന​ത്തി​ൽ മാ​ത്രം അ​ന്പ​​തി​നാ​യി​രം കോ​ടി​യോ​ളം രൂ​പ കേ​ന്ദ്ര ​സർക്കാറി​ന് പ്ര​തി​വർഷം ല​ഭി​ക്കു​ന്ന​താ​യാ​ണ് റി​പ്പോ​ർട്ട്​.​ ക​ഴി​ഞ്ഞ ഒ​രു ദ​ശ​ക​ത്തി​നു​ള്ളിൽ സർക്കാർ സ്കൂ​ളു​ക​ളി​ൽ 2.31 കോ​ടി കു​ട്ടി​ക​ളു​ടെ കു​റ​വ് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന രേ​ഖ, പ്രൈ​വ​റ്റ് സ്കൂ​ളു​ക​ളിൽ 1.45 കോ​ടി​യു​ടെ വർധ​ന കാ​ണി​ക്കു​ന്നു. ഇ​തി​നു​ള്ള പ​രി​ഹാ​രം അ​ഖി​ലേ​ന്ത്യാ​ത​ല​ത്തി​ൽ കേ​ര​ള മാ​തൃ​ക വ്യാ​പി​പ്പി​ക്ക​ലാ​ണ്.​ ഉ​ന്ന​ത ​വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തും നേ​രി​ടു​ന്ന പ്ര​ധാ​ന വെ​ല്ലു​വി​ളി ഗു​ണ​മേ​ന്മ ത​ന്നെ. വേ​ണ്ട​ത്ര അ​ക്ര​ഡി​റ്റേ​ഷ​നും റേ​റ്റി​ങ്ങും ഇ​ല്ലാ​ത്ത​താ​ണ് ഗു​ണ​മേ​ന്മ​യി​ല്ലാ​യ്മക്ക്​ പ്ര​ധാ​ന കാ​ര​ണ​മെ​ന്ന് ഒ​രു ഭാ​ഗ​ത്ത് ചൂ​ണ്ടി​ക്കാ​ട്ടു​മ്പോൾ മ​റു​ഭാ​ഗ​ത്ത് കേ​ന്ദ്ര സ​ർവ​ക​ലാ​ശാ​ല​ക​ളിൽ 33 ശതമാനവും ​ഡ​യ​റ്റു​ക​ളിൽ 45 ശതമാനവും ​അ​ധ്യാ​പ​ക​രു​ടെ കു​റ​വ് രേ​ഖ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ക​മ്പ​നി​വത്​കരി​ക്ക​പ്പെ​ടു​ന്ന ഉ​ന്ന​ത ​വി​ദ്യാ​ഭ്യാ​സം
1994ൽ ​അക്ര​ഡി​റ്റേ​ഷ​ന്‍ തു​ട​ക്കംകു​റി​ച്ച​പ്പോ​ൾത​ന്നെ ഭാ​വി​യിൽ മ​ഹാ​ഭൂ​രി​പ​ക്ഷം വ​രു​ന്ന ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും അ​സ്തി​ത്വം ചോ​ദ്യംചെ​യ്യ​പ്പെ​ടും എ​ന്ന് പലരും ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. പ്ര​തി​ഷേ​ധത്തെ തു​ടർന്ന്​ ആ​വ​ശ്യ​മു​ള്ള​വർ മാ​ത്രം അ​ക്ര​ഡി​റ്റേ​ഷൻ എടുത്താൽ മ​തി​യെ​ന്ന് തു​ട​ക്ക​ത്തിൽ തീ​രു​മാ​നി​ച്ചി​രു​ന്നു. ​ക്ര​മേ​ണ അ​ത് എ​ല്ലാ സ്ഥാ​പ​ന​ങ്ങൾക്കും നി​ർബന്ധ​മാ​ക്കു​ക​യും കേ​ന്ദ്ര​സ​ഹാ​യം ല​ഭി​ക്കാ​നു​ള്ള പ്ര​ഥ​മോ​പാ​ധി​യാ​യി മാ​റ്റു​ക​യും ചെ​യ്തു. അ​ക്ര​ഡി​റ്റേ​ഷൻ ലഭിച്ച സ്ഥാ​പ​ന​ങ്ങ​ളെ സ്വ​യം​ഭ​ര​ണ​ത്തി​ന് നി​ർബ​ന്ധി​​ക്കു​ന്നു. സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളെ സ്വാ​ശ്ര​യ​വത്​കരിക്കാ​ൻ കേ​ന്ദ്ര​ത്തെ പ്രേ​രി​പ്പി​ക്കു​ന്നു. സ്വാ​ശ്ര​യ​സ്ഥാ​പ​ന​ങ്ങ​ൾക്ക്​ ഉ​ദാ​രസ​ഹാ​യം ന​ൽകി പ്ര​തി​ഭാ​കേ​ന്ദ്ര​ങ്ങ​ളാ​ക്കി മാ​റ്റു​ന്നു.​ അ​വർക്ക്​ ഭ​ര​ണ​പ​ര​വും സാ​മ്പ​ത്തി​ക​വും അ​ക്കാ​ദ​മി​ക​വു​മാ​യ എ​ല്ലാ അ​ധി​കാ​ര​ങ്ങ​ളും ന​ൽകു​ന്നു. ഇ​പ്പോ​ഴി​താ അ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളെ പ്ര​ത്യേ​ക​മാ​യി ക​മ്പ​നിയാ​ക്കാ​നു​ള്ള നീ​ക്ക​വു​മാ​യി കേ​ന്ദ്ര​ സ​ർക്കാർ മു​ന്നോ​ട്ടു​പോ​കു​ന്നു.
​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് ഡി​സ​ഫി​ലി​യേ​ഷൻ വ​രു​ന്ന​തോ​ടെ റി​സർച്​​ യൂനി​വേ​ഴ്സി​റ്റി​കളും ടീ​ച്ചിങ്​ യൂ​നി​വേഴ്​സിറ്റി​കളും മാ​ത്ര​മേ ഉ​ണ്ടാ​വു​ക​യു​ള്ളൂ.​ കോ​ള​ജു​കൾക്ക്​ യൂ​നി​വേ​ഴ്സി​റ്റി​ക​ളു​ടെ ഭാ​ഗ​മാ​കാം, സ്വ​യം​ഭ​ര​ണ കോ​ള​ജു​ക​ളാ​യി മാ​റാം, മേ​ലി​ൽ അ​ക്ര​ഡി​റ്റേ​ഷ​​​െൻറയും റേ​റ്റിങ്ങി​​​െൻറ​യും അ​ടി​സ്ഥാ​ന​ത്തിൽ മാ​ത്ര​മേ കേ​ന്ദ്രസ​ഹാ​യം ല​ഭ്യ​മാ​കൂ. സ്വാ​ഭാ​വി​ക​മാ​യും സാ​ധാ​ര​ണ​ക്കാ​ര​​െൻറ മ​ക്ക​ൾ പ​ഠി​ക്കു​ന്ന കോ​ള​ജു​കൾ സ്വ​യംമൃ​ത്യു ​വ​രി​ക്കും.​ എ​ല്ലാ കു​ട്ടി​കൾക്കും ഒ​രേ​പോ​ലെ ഗു​ണ​മേ​ന്മ​യു​ള്ള വി​ദ്യാ​ഭ്യാ​സം എ​ന്ന ഭ​ര​ണ​ഘ​ട​നാ വാ​ഗ്ദാ​നം ലം​ഘി​ക്ക​പ്പെ​ടും.​ കൂ​ടു​തൽ പ​ണ​മു​ള്ള​വ​ന് കൂ​ടു​തൽ ന​ല്ല വി​ദ്യാ​ഭ്യാ​സം ​ല​ഭി​ക്കും.​ ഒ​രു​ഭാ​ഗ​ത്ത് വി​ദ്യാ​ഭ്യാ​സാ​വ​കാ​ശ നി​യ​മം വ്യാ​പി​പ്പി​ക്കും എ​ന്നു പ​റ​യു​ന്ന ക​മീഷൻ ര​ണ്ടു​ത​രം പൗ​ര​ന്മാ​രെ സൃ​ഷ്​ടി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സം നി​ർ​േദശി​ക്കു​കവ​ഴി കൃ​ത്യ​മാ​യ വി​വേ​ച​ന​മാ​ണ് അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.​
(ഡയറക്ടർ, എസ്​.സി.ഇ.ആർ.ടി)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:modi govtMalayalam ArticleNational Educational Policy
News Summary - National Educational Policy in Modi Govt -Malayalam Article
Next Story