Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
M.P. Parameshwaran
cancel
camera_alt

എം.​പി. പ​ര​മേ​ശ്വ​ര​ൻ

ഡോ. ​എം. പി. ​പ​ര​മേ​ശ്വ​ര​ൻ ചി​ന്ത​ക​നാ​ണ്. പ്ര​ചാ​ര​ക​നാ​ണ്. പ്ര​വ​ർ​ത്ത​ക​നാ​ണ്. ഇ​വ മൂ​ന്നും സ​മ​ഞ്ജ​സ​മാ​യി മേ​ളി​ക്കു​ന്ന മ​ല​യാ​ളി ജീ​നി​യ​സു​ക​ളു​ടെ മു​ൻ​നി​ര​യി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്റെ സ്ഥാ​നം. അ​ദ്ദേ​ഹ​ത്തി​ന്റെ ചി​ന്ത ശു​ദ്ധ​ശാ​സ്ത്ര​ത്തി​ലും (ഭാ​ഭാ അ​റ്റോ​മി​ക് റി​സ​ര്‍ച്ച് സെ​ന്റ​റി​ലെ മു​തി​ര്‍ന്ന ശാ​സ്ത്ര​ജ്ഞ​നാ​യി​രു​ന്നു) സാ​ങ്കേ​തി​ക​വി​ദ്യ​യി​ലും നി​ന്ന് ഇ​വ​യു​ടെ പ​രി​ണാ​മ​ത്തി​ന്റെ സാ​മൂ​ഹ്യ​പ​ശ്ചാ​ത്ത​ല​ത്തി​ലേ​ക്കും സാ​മൂ​ഹ്യ​ശാ​സ്ത്ര​ങ്ങ​ളി​ലേ​ക്കും വ്യാ​പ​രി​ച്ചു. അ​ത്ര​മേ​ൽ വി​പു​ല​മാ​യ ചി​ന്താ​മ​ണ്ഡ​ല​ത്തി​ന്റെ ഉ​ട​മ.

തി​രു​വ​ന​ന്ത​പു​രം എ​ൻജിനീ​യ​റിങ് കോ​ള​ജി​ൽനി​ന്ന് ബി​രു​ദം എ​ടു​ത്ത ശേ​ഷം മോ​സ്‌​കോ പ​വ​ർ ഇ​ൻസ്റ്റിറ്റ്യൂ​ട്ടി​ൽ ആ​ണ​വ ശാ​സ്ത്ര​ത്തി​ൽ പി.​എ​ച്ച്.​ഡി​ എ​ടു​ത്തു. 20 വ​ർ​ഷ​ക്കാ​ലം ഭാ​ഭാ ആ​റ്റോ​മി​ക് സെ​ന്റ​റി​ൽ ജോ​ലി ചെ​യ്തു. 1975ൽ ​കേ​ര​ള​ത്തി​ലേ​ക്ക് തി​രി​കെ വ​ന്നു. ര​ണ്ട് ല​ക്ഷ്യ​ങ്ങ​ളാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ഉ​ണ്ടാ​യി​രു​ന്ന​ത്.

ഒ​ന്ന്, കേ​ര​ള​ത്തി​ലെ ശാ​സ്ത്ര പ്ര​സ്ഥാ​ന​ത്തെ ശ​ക്തി​പ്പെ​ടു​ത്തു​ക. ര​ണ്ട്, പാ​ർ​ട്ടി​ക്കു​വേ​ണ്ടി ചി​ന്ത പ്ര​സി​ദ്ധീ​ക​ര​ണ ശാ​ല സ്ഥാ​പി​ക്കു​ക. ഈ ​ര​ണ്ട് പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​ടു​ത്ത മൂ​ന്ന് പ​തി​റ്റാ​ണ്ട് കാ​ലം അ​ദ്ദേ​ഹം ഒ​രു​മി​ച്ച് കൊ​ണ്ടു​പോ​യി. ജ​ന​കീ​യാ​സൂ​ത്ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന വി​വാ​ദ​ങ്ങ​ളു​ടെ പ​ര്യ​വ​സാ​ന​ത്തി​ൽ പാ​ർ​ട്ടി​യി​ൽനി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ടുവെങ്കി​ലും ഒ​രി​ക്ക​ലും പാ​ർ​ട്ടി വി​രു​ദ്ധ​ൻ ആ​യി​ല്ല. ത​ന്റെ നി​ല​പാ​ടു​ക​ളി​ൽ ഉ​റ​ച്ചുനി​ന്ന് ജ​ന​കീ​യ ശാ​സ്ത്ര പ്ര​സ്ഥാ​ന​ത്തി​ൽ തു​ട​ർ​ന്ന് പ്ര​വ​ർ​ത്തി​ച്ചു.

കേ​ര​ള​ത്തി​ലെ ശാ​സ്ത്ര പ്ര​സ്ഥാ​ന​ത്തി​ന്റെ വ​ള​ർ​ച്ച​യി​ലും ദി​ശാ​ബോ​ധ​ത്തി​ലും അ​ദ്ദേ​ഹ​ത്തി​ന്റെ പങ്ക് നി​സ്തു​ല​മാ​ണ്. ശാ​സ്ത്ര പ്ര​ചാ​ര​ണ​ത്തി​ന് നൂ​ത​ന​ വ​ഴി​ക​ൾ അ​ദ്ദേ​ഹം ക​ണ്ടു​പി​ടി​ച്ചു. അതേസമയം, ശാ​സ്ത്ര പ്ര​സ്ഥാ​ന​ത്തി​നു​ള്ള അ​ദ്ദേ​ഹ​ത്തി​ന്റെ അ​ടി​സ്ഥാ​ന സം​ഭാ​വ​ന എ​ന്തെ​ന്ന് ചോ​ദി​ച്ചാ​ൽ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ന​ൽ​കി​യ പു​തി​യ ദി​ശാ​ബോ​ധ​മാ​ണ്. ഒ​ന്ന്, ആ​ധു​നി​ക ശാ​സ്ത്ര സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ കൃ​ഷി​യി​ലും വ്യ​വ​സാ​യ​ത്തി​ലും വി​ന്യ​സി​ക്ക​ണം. അ​തു​വ​ഴി ഉ​ല്പാ​ദ​നക്ഷ​മ​ത​യും ഉ​ല്പാ​ദ​ന​വും ഉ​യ​ർ​ത്ത​ണം. ര​ണ്ട്, ഇ​തി​ന്റെ നേ​ട്ട​ങ്ങ​ൾ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ല​ഭ്യ​മാ​ക​ണം. സാ​ധാ​ര​ണ​ക്കാ​ർ ഗു​ണ​ഭോ​ക്താ​ക്ക​ൾ ആ​യി​രു​ന്നാ​ൽ മാ​ത്രം പോ​രാ, അ​വ​രെ ക​ർതൃ സ്ഥാ ന​ത്തേ​ക്ക് ഉ​യ​ർ​ത്തു​ക​യും വേ​ണം.

പ​ണ്ടൊ​രി​ക്ക​ൽ എ​ന്നോ​ടു​ചോ​ദി​ച്ചു - ഭാ​വി​കേ​ര​ള​ത്തെ​ക്കു​റി​ച്ചു​ള്ള സ്വ​പ്നം എ​ന്താ​ണ്? എ​ല്ലാ​വ​ർ​ക്കും വീ​ട്, ഭ​ക്ഷ​ണം, വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, കു​ടി​വെ​ള്ളം, വൈ​ദ്യു​തി, ശു​ചി​ത്വം, സാ​മൂ​ഹിക ​സു​ര​ക്ഷ എ​ന്നി​ങ്ങ​നെ നീ​ണ്ട​ പട്ടിക ഞാ​ൻ പ​റ​ഞ്ഞു. “പോ​ര​ടോ! എ​ല്ലാ​വ​ർ​ക്കും ജ​നാ​ധി​പ​ത്യം​കൂ​ടി വേ​ണം. വോ​ട്ട് ചെ​യ്യാ​നു​ള്ള അ​വ​കാ​ശം മാ​ത്ര​മ​ല്ല, എ​ന്തു​വേ​ണ​മെ​ന്നു തീ​രു​മാ​നി​ക്കു​ന്ന​തി​ലും ന​ട​പ്പാ​ക്കു​ന്ന​തി​ലും പ​ങ്കാ​ളി​ത്തം​കൂ​ടി വേ​ണം.”

വി​ക​സ​ന ചി​ന്ത​യി​ൽ എം.​പി​യു​ടെ മൂ​ന്നാ​മ​ത്തെ സം​ഭാ​വ​ന പ​രി​സ്ഥി​തി പ​രി​ഗ​ണ​ന​ക്ക് അ​ടി​വ​രയിട്ടു എ​ന്നതാ​ണ്. വി​ക​സ​നം സ്ഥാ​യി​യാ​യി​രി​ക്ക​ണം. എ​ന്ത് പ​ദ്ധ​തി എ​ടു​ക്കു​മ്പോ​ഴും മു​ൻ​പി​ൻ ബ​ന്ധ​ങ്ങ​ളും, ദീ​ർ​ഘ​കാ​ല​, സാ​മൂ​ഹിക​ പ്ര​ത്യാ​ഘാ​ത​ങ്ങ​ളും വി​ല​യി​രു​ത്ത​ിയി​രു​ന്നു. സൈ​ല​ന്റ് വാ​ലി പ്ര​ക്ഷോ​ഭ​ത്തി​ന്റെ മു​ൻ നി​ര​യി​ൽ എം.​പി. പ​ര​മേ​ശ്വ​ര​ൻ ഉ​ണ്ടാ​യി​രു​ന്നു.​ മേ​ല്പ​റ​ഞ്ഞ സ​ങ്ക​ല്പ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ക​സ​ന പ്ര​​ക്രിയ​യി​ൽ നേ​രി​ട്ട് ഇ​ട​പെ​ടു​ന്ന​തി​ന് അ​ധി​കാ​ര വി​കേ​ന്ദ്രീ​ക​ര​ണം ഇ​ടം സൃ​ഷ്ടി​ക്കു​ന്നു എ​ന്ന​ത് അ​ദ്ദേ​ഹ​ത്തെ ആ​വേ​ശ​ഭ​രി​ത​നാ​ക്കി.

കേ​ര​ള വി​ക​സ​ന​ത്തെ കു​റി​ച്ച് പേ​ര് വെ​ച്ചും അ​ല്ല​ാതെ​യും ഞ​ങ്ങ​ൾ ഒ​രു​മി​ച്ച് ഒ​ട്ടേ​റെ എ​ഴു​തി​യി​ട്ടു​ണ്ട്. അ​ടി​സ്ഥാ​ന സ​മീ​പ​നം ല​ളി​ത​മാ​ണ്. വി​ക​സ​ന​മെ​ന്നാ​ൽ സ​മ്പ​ത്തി​ന്റെ വ​ള​ർ​ച്ച മാ​ത്ര​മ​ല്ല, അ​തി​ന്റെ നീ​തി​പൂ​ർ​വ​മാ​യ വി​ത​ര​ണ​വും കൂ​ടി​യാ​ണ്. തീ​ർ​ന്നി​ല്ല, ആ ​വ​ള​ർ​ച്ച ഇ​ന്ന് ഉ​ണ്ടാ​യാ​ൽ പോ​രാ നാ​ളെ​യും ഉ​ണ്ടാ​വും എ​ന്ന ഉ​റ​പ്പു​ണ്ടാ​വ​ണം. ഇ​ത് ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​ൽ ജ​ന​ങ്ങ​ൾ​ക്ക് പ​ങ്കാ​ളി​ത്തം ഉ​ണ്ടാ​വ​ണം. ഈ ​ജ​ന പ​ങ്കാ​ളി​ത്തം കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ട തീ​രു​മാ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കും, ഫ​ല​ങ്ങ​ൾ സൃ​ഷ്ടി​ക്കും, കൂ​ടു​ത​ൽ ന​ല്ല പൗ​ര​ന്മാ​ർ​ക്ക് രൂ​പം ന​ൽ​കും. ഇ​താ​ണ് എം.​പി​യു​ടെ വി​ക​സ​ന സ​ങ്ക​ൽ​പം. ജ​ന​കീ​യാ​സൂ​ത്ര​ണ​ത്തി​ന്റെ ഏ​റ്റ​വും വ​ലി​യ സം​ഭാ​വ​ന ന​ൽ​കി​യ വ്യ​ക്തി​ത്വ​ങ്ങ​ളി​ൽ ഒ​ന്നാ​ണ് എം.​പി. ജ​ന​കീ​യാ​സൂ​ത്ര​ണ​ത്തി​ലെ നേ​രി​ട്ടു​ള്ള പ​ങ്കാ​ളി​ത്തം മാ​ത്ര​മ​ല്ല അ​തി​ന് മു​ൻ​പ് ഒ​രു ദ​ശാ​ബ്ദ കാ​ലം കേ​ര​ള​ത്തി​ൽ ന​ട​ന്ന ത​യാ​റെ​ടു​പ്പ് ​പ​രീ​ക്ഷ​ണ​ങ്ങ​ളെ​യും മു​ന്നി​ൽനി​ന്ന് ന​യി​ച്ച​ത് എം.​പി. പ​ര​മേ​ശ്വ​ര​ൻ ആ​യി​രു​ന്നു. അ​ദ്ദേ​ഹ​മാ​യി​രു​ന്നു സാ​ക്ഷ​ര​താ പ്ര​സ്ഥാ​ന​ത്തി​ന്റെ ഉ​പ​ജ്ഞാ​താ​വ്. സാ​ക്ഷ​ര​ത​യി​ൽ മു​ഴു​കു​ന്ന​തി​ന് പ​ക​രം സാ​ക്ഷ​ര​ത​ക്ക് ശേ​ഷം ഏ​റ്റെ​ടു​ക്കേ​ണ്ട ഭൂ​സാ​ക്ഷ​ര​ത പ്ര​സ്ഥാ​ന​ത്തി​ന് അ​ടി​സ്ഥാ​ന​മാ​കേ​ണ്ട വി​ഭ​വ ഭൂ​പ​ഠന​ത്തി​ന് എ​ന്നെ നി​യോ​ഗി​ച്ച​ത് എം.​പി ആ​യി​രു​ന്നു. അ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​ട്ടേ​റെ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ്രാ​ദേ​ശി​ക വി​ക​സ​ന പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ന്നു. ജ​ന​കീ​യാ​സൂ​ത്ര​ണ​ത്തി​ന്റെ തീ​രു​മാ​നം എ​ടു​ത്ത​ശേ​ഷം ഒ​ത്തി​രി രാ​വും പ​ക​ലും അ​ത് എ​ങ്ങ​നെ വേ​ണ​മെ​ന്ന് എം.​പി​യെ​പ്പോ​ലു​ള്ള​വ​രോ​ടൊ​ക്കെ ച​ർ​ച്ച ചെ​യ്താ​ണ് ക​ര​ടു​പ​രി​പാ​ടി ത​യാ​റാ​ക്കി ഇ.​എം.​എ​സി​ന് സ​മ​ർ​പ്പി​ച്ച​ത്. പി​ന്നീ​ട് അ​ങ്ങോ​ട്ട് ഇ​ട​ത​ട​വി​ല്ലാ​ത്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​യി​രു​ന്നു. സം​സ്ഥാ​ന​ത​ല റി​സോ​ഴ്സ പേ​ഴ്സ​ണു​ക​ളി​ൽ മൂ​ന്നി​ലൊ​ന്നെ​ങ്കി​ലും പേ​ർ പ​രി​ഷ​ത്തി​ന്റെ പ്ര​വ​ർ​ത്ത​ക​രോ അ​നു​ഭാ​വി​ക​ളോ ആ​യി​രു​ന്നു. പ​രി​ഷ​ത്തി​നെ​യാ​കെ സ​ജീ​വ​മാ​യി ജ​ന​കീ​യാ​സൂ​ത്ര​ത്തി​ലേ​ക്ക് ഇ​റ​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക​ പ​ങ്ക് എം.​പി വ​ഹി​ക്കു​ക​യു​ണ്ടാ​യി. പ​രി​ഷ​ത്തി​ന്റെ എ​ല്ലാ​ത​ല​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും അ​ദ്ദേ​ഹ​ത്തി​ന്റെ കൈ​യൊ​പ്പു​ണ്ട്. സെ​ൻ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്ക് എം.​പി​ക്ക് ഉ​ണ്ടാ​യി​രു​ന്നു. പരിഷത്തിന്റെ ​ക്ലാ​സു​ക​ളി​ൽ പ​ങ്കെ​ടു​ത്ത ആ​രും അ​ദ്ദേ​ഹ​ത്തെ മ​റ​ക്കി​ല്ല. സങ്കീർണ കാര്യങ്ങൾ പോലും അ​തി​ല​ളി​ത​മാ​യി വി​ശ​ദീ​ക​രി​ക്കാ​നു​ള്ള പാ​ട​വ​വും സ്വ​ത​സി​ദ്ധ​മാ​യ ന​ർ​മ്മ​ബോ​ധ​വും ആ ​ക്ലാ​സു​ക​ളെ ജീ​വ​സ്സുറ്റ​താ​ക്കി. ജ​ന​കീ​യ​സാ​ക്ഷ​ര​താ യ​ജ്ഞം ഇ​ന്ത്യ​യൊ​ട്ടാ​കെ വ്യാ​പി​പ്പി​ക്കുകയെന്ന ​ല​ക്ഷ്യ​ത്തോ​ടെ ഭാ​ര​ത് ജ്ഞാ​ന്‍വി​ജ്ഞാ​ന്‍ സ​മി​തി രൂ​പവത്​ക​രി​ക്കു​ക​യും അ​തി​ന് നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്തു. ഇ​ന്ത്യ​യി​ലെ ജ​ന​കീ​യ​ ശാ​സ്ത്ര​സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഓ​ള്‍ ഇ​ന്ത്യ പീ​പ്പി​ള്‍സ് സ​യ​ന്‍സ് നെ​റ്റ്‌​വ​ര്‍ക്ക് രൂ​പീ​ക​രി​ക്കു​ന്ന​തി​ന് നേ​തൃ​ത്വം ന​ല്‍കി​യ​തും അ​ദ്ദേ​ഹം ത​ന്നെ.ഭാ​വി​യെ​ക്കു​റി​ച്ച് ഇ​തു​പോ​ലെ സ്വ​പ്നം കാ​ണു​ന്ന ഒ​രാ​ൾ വേ​റെ​യു​ണ്ടാ​വി​ല്ല. ആ ​സ്വ​പ്ന​ങ്ങ​ളി​ൽ ഒ​രു ഭാ​ഗം എ​ന്നും ഉ​ട്ടോ​പ്യ​ക​ളി​ലാ​ണ്. ആ ​ഉ​ട്ടോ​പ്യ​യെ ഞാ​ൻ വി​ശേ​ഷി​പ്പി​ക്കു​ക, എ​റി​ക് ഓ​ളി​ൻ റൈ​റ്റി​ന്റെ ഭാ​ഷ​യി​ൽ “റി​യ​ൽ ഉ​ട്യോ​പ്യ” എ​ന്നാ​ണ്. വെ​റും സ്വ​പ്ന​മ​ല്ല, ഇ​ന്ന​ത്തെ യാ​ഥാ​ർ​ത്ഥ്യ​ത്തി​ൽ കാ​ലു​റ​പ്പി​ച്ചു​കൊ​ണ്ടു​ള്ള നാ​ളെ​യു​ടെ സ്വ​പ്നം.

ശു​ഭ​പ്ര​തീ​ക്ഷ​ക​ളും അ​തു നി​റ​വേ​റ്റാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​ണ് ആ ​സ്വ​പ്ന​ങ്ങ​ളു​ടെ സ​വി​ശേ​ഷ​ത. കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ട സ​മൂ​ഹ​ത്തി​നു​വേ​ണ്ടി​യു​ള്ള സ്വ​പ്ന​ങ്ങ​ൾ. മൂ​ല്യ​ബോ​ധ​മു​ള്ള, ജീ​വി​ത​ഗു​ണ​മേ​ന്മ​യു​ള്ള ഒ​രു സ​മൂ​ഹ​ത്തെ സ്വ​പ്നം കാ​ണു​ന്ന എം​പി​യു​ടെ ആ​ത്മ​ക​ഥ​ക്ക് "കാ​ല​ഹ​ര​ണ​മി​ല്ലാ​ത്ത സ്വ​പ്ന​ങ്ങ​ൾ" എ​ന്ന പേ​രി​ട്ട​ത് തി​ക​ച്ചും അ​ർ​ഥ​വ​ത്താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:engineerDevelopmentsM. P. Parameswaran
News Summary - M.P. Parameshwara's development dream
Next Story