Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightജനപക്ഷനയങ്ങളുമായി...

ജനപക്ഷനയങ്ങളുമായി കേരളം 

text_fields
bookmark_border
ജനപക്ഷനയങ്ങളുമായി കേരളം 
cancel

തൊഴിലും തൊഴിൽസുരക്ഷിതത്വവും തൊഴിലാളികളുടെ അവകാശങ്ങളും നിഷേധിക്കപ്പെടുകയും  സാമൂഹിക -സാമ്പത്തിക രംഗങ്ങളിലെ അതിഗുരുതരമായ പ്രതിസന്ധികൾ രാജ്യത്തെ ജനങ്ങളുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സാർവദേശീയ തൊഴിലാളി ദിനം വന്നെത്തിയിരിക്കുന്നത്. സ്​ഥിരം തൊഴിൽ എന്നത് സങ്കൽപം മാത്രമായി മാറുകയാണ്. തന്നിഷ്​ടം പോലെ തൊഴിലാളിയെ നിയമിക്കാനും തോന്നുമ്പോൾ പിരിച്ചുവിടാനും ഉടമകൾക്ക് അധികാരം നൽകി കേന്ദ്രസർക്കാർ തൊഴിൽ നിയമഭേദഗതി കൊണ്ടുവന്നുകഴിഞ്ഞു. തൊഴിലാളികൾക്കുണ്ടായിരുന്ന നിയമപരമായ എല്ലാ പരിരക്ഷയും നിഷേധിക്കുകയും കുത്തകകൾക്കും കോർപറേറ്റുകൾക്കും  എല്ലാ സംരക്ഷണവും നൽകുകയുമാണ് കേന്ദ്രസർക്കാർ. നിയമപരമായ ഒരാനുകൂല്യവുമില്ലാത്ത തൊഴിലാളികളുടെ എണ്ണം കുത്തനെ ഉയരുകയാണ്.  തൊഴിൽ നിയമങ്ങളുടെ സംരക്ഷണം, കൂലിയും ഇതര ആനുകൂല്യങ്ങളും, സാമൂഹിക സുരക്ഷ തുടങ്ങി തൊഴിലാളികൾക്കു ലഭിച്ചുവന്ന ആനുകൂല്യങ്ങളും പരിരക്ഷയുമൊക്കെ കേന്ദ്രഗവൺമ​​​െൻറ്​ കുത്തകകൾക്കുവേണ്ടി മാറ്റിയെഴുതുകയാണ്.  വേതനം മരവിപ്പിക്കലും വെട്ടിക്കുറക്കലും പിരിച്ചുവിടലും വ്യാപകമായി.

പ്രതിവർഷം രണ്ടുകോടി തൊഴിലവസരമാണ് കേന്ദ്രസർക്കാർ വാഗ്ദാനം ചെയ്തിരുന്നത്്. പുതിയ തൊഴിലവസരങ്ങൾ സൃഷ്​ടിക്കപ്പെട്ടില്ലെന്നു മാതമല്ല, ലക്ഷക്കണക്കിനു തൊഴിലാളികൾക്ക് ജോലി നഷ്​ടപ്പെട്ടുകൊണ്ടിരിക്കുകയുമാണ്.  കാർഷികത്തകർച്ചയാകട്ടെ, കൃഷിക്കാരെ വഴിയാധാരമാക്കുന്നതിനൊപ്പം ലക്ഷക്കണക്കിനു തൊഴിൽരഹിതരെയാണ് സൃഷ്​ടിച്ചുകൊണ്ടിരിക്കുന്നത്.  പൊതുമേഖല സ്​ഥാപനങ്ങളുടെ സ്വകാര്യവത്കരണ നടപടികൾക്ക് വേഗമേറി.  തന്ത്രപ്രധാനമായ പ്രതിരോധമേഖല ഉൾപ്പെടെ വിദേശ മൂലധനശക്തികൾക്ക് തുറന്നിട്ടുകൊടുത്തിരിക്കുന്നു. പൊതുമേഖല സ്​ഥാപനങ്ങളിലെ ഒഴിവുകൾ നികത്തുന്നില്ല. കേരളത്തിലെ കേന്ദ്ര പൊതുമേഖല സ്​ഥാപനങ്ങളും വിൽപനക്കുവെച്ചിരിക്കുകയാണ്. അയ്യായിരത്തോളം ജീവനക്കാരുള്ള ഹിന്ദുസ്​ഥാൻ ലൈഫ് കെയർ ലിമിറ്റഡ്, ഹിന്ദുസ്​ഥാൻ ന്യൂസ്​ പ്രിൻറ്​ ലിമിറ്റഡ് തുടങ്ങിയവ വിറ്റഴിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നു. പാലക്കാട് ഇൻസ്​ട്രുമെ​േൻറഷൻ ലിമിറ്റഡ്, ഹിന്ദുസ്​ഥാൻ ഓർഗാനിക് കെമിക്കൽസ്​ തുടങ്ങിയ സ്​ഥാപനങ്ങൾ കേന്ദ്രം അടച്ചുപൂട്ടാൻ ശ്രമിച്ചെങ്കിലും സംസ്​ഥാനം ഏറ്റെടുത്ത് സംരക്ഷിച്ചു. 

സങ്കീർണമായ ഈ പരിതസ്​ഥിതിയിലും  ജനപക്ഷ ബദൽനയങ്ങളുമായി കേരളം രാജ്യത്തിന് വഴികാട്ടിയാവുകയാണ്. ജനക്ഷേമവും സംസ്​ഥാനത്തി​​​​െൻറ സമഗ്ര വികസനവും ആണ് സർക്കാറി​​​െൻറ ലക്ഷ്യം. വാഗ്ദാനങ്ങൾ ഒന്നൊന്നായി നിറവേറ്റിയും ജനങ്ങളുടെ പ്രതീക്ഷകൾ യാഥാർഥ്യമാക്കിയും പിണറായി വിജയ​​​​െൻറ നേതൃത്വത്തിലുള്ള സംസ്​ഥാന സർക്കാർ രണ്ടു വർഷം പൂർത്തിയാക്കുകയാണ്. അവകാശങ്ങൾ സംരക്ഷിക്കുന്നതിലും തൊഴിൽസുരക്ഷിതത്വവും സാമൂഹികസുരക്ഷയും ഉറപ്പുവരുത്തുന്നതിലും അഭിമാനകരമായ നേട്ടങ്ങളാണ് സർക്കാർ കൈവരിച്ചത്. എൽ.ഡി.എഫ് അധികാരമേൽക്കുമ്പോൾ പൊതുമേഖല വ്യവസായങ്ങളുടെ മൊത്തം നഷ്​ടം 131 കോടി രൂപയായിരുന്നു. എന്നാൽ, നഷ്​ടത്തിൽനിന്ന് കരകയറാനും  ഇതിനകം 31 കോടി രൂപ ലാഭം കൈവരിക്കാനും പൊതുമേഖല വ്യവസായങ്ങൾക്ക് കഴിഞ്ഞു. 

തൊഴിലാളികളുടെ ജീവിതസുരക്ഷ സാമൂഹിക ഉത്തരവാദിത്തമായി ഏറ്റെടുത്ത സംസ്​ഥാനമാണ് കേരളം. സംസ്​ഥാനത്തെ ഏതാണ്ടെല്ലാ തൊഴിൽമേഖലകളെയും ക്ഷേമനിധി ബോർഡുകൾക്കു കീഴിൽ കൊണ്ടുവരുകയും തൊഴിലാളികൾക്ക് പെൻഷനും ഇതര ആനുകൂല്യങ്ങളും നൽകുകയും ചെയ്യുന്നു.  അസംഘടിത മേഖലകളിലെ എല്ലാ തൊഴിലാളികളെയും ഏതെങ്കിലുമൊരു ക്ഷേമ പദ്ധതിയുടെ പരിധിയിൽ കൊണ്ടുവരാൻ സർക്കാറിന് കഴിഞ്ഞിട്ടുണ്ട്. വിവിധ മേഖലകളിലെ തൊഴിൽസാഹചര്യവും വേതനവ്യവസ്​ഥയും പരിശോധിച്ച് തൊഴിലാളികളുടെ ഏറ്റവും കുറഞ്ഞ വേതനം 600 രൂപയായി നിജപ്പെടുത്തുന്നത്് സർക്കാർ പരിഗണിച്ചുവരുകയാണ്. മറ്റു സംസ്​ഥാനങ്ങളിൽനിന്ന് കേരളത്തിലെത്തിയ ലക്ഷക്കണക്കിനു തൊഴിലാളികളെ  അതിഥികളായി  കണക്കാക്കി അവർക്ക് 15,000 രൂപയുടെ സൗജന്യചികിത്സയും രണ്ടു ലക്ഷം രൂപയുടെ അപകട ഇൻഷുറൻസും നൽകുന്ന  ആവാസ്​ പദ്ധതി അന്താരാഷ്​ട്ര ശ്രദ്ധനേടി.  2.30 ലക്ഷത്തിലേറെ തൊഴിലാളികൾ ഇതിനകം പദ്ധതിയിൽ രജിസ്​റ്റർ ചെയ്തു. ഇവർക്കായി തിരുവനന്തപുരത്തും പെരുമ്പാവൂരിലും  ഫെസിലിറ്റേഷൻ സ​​​െൻററുകൾ ആരംഭിച്ചു. എല്ലാ ജില്ലയിലും സ​​​െൻറർ തുടങ്ങും.  അതിഥി തൊഴിലാളികൾക്ക് താമസസൗകര്യം നൽകുന്നതിന് അപ്നാഘർ പദ്ധതി ആരംഭിച്ചു. പാലക്കാട് കഞ്ചിക്കോട്ട് 640 തൊഴിലാളികൾക്കായുള്ള  പാർപ്പിടസമുച്ചയം പൂർത്തിയായി. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്  ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കുകയാണ്.  

കുറഞ്ഞ വേതനക്കാരായ തൊഴിലാളികൾക്ക് കുറഞ്ഞ ചെലവിൽ രണ്ടു കിടപ്പുമുറികളുള്ള ഫ്ലാറ്റ് പണിതുനൽകുന്ന ജനനി പദ്ധതിയുടെ ഭാഗമായി ഇടുക്കി അടിമാലിയിൽ 215 ഫ്ലാറ്റ് പൂർത്തിയായി. എറണാകുളം പെരുമ്പാവൂരിൽ ജനനി പദ്ധതിയിൽ 296 ഫ്ലാറ്റുകളുടെ നിർമാണം ആരംഭിച്ചു. ഭവനം ഫൗണ്ടേഷൻ വഴി വിവിധ മേഖലകളിലെ തുച്ഛവരുമാനക്കാരായ തൊഴിലാളികൾക്ക് പാർപ്പിടസൗകര്യം ഒരുക്കും. തോട്ടം മേഖലയിലെ ഭവനരഹിതരായ തൊഴിലാളികൾക്ക് 400 ചതുരശ്ര അടി വിസ്​തീർണമുള്ള വീട് നൽകുന്ന പദ്ധതി ആവിഷ്കരിച്ചു.  അസംഘടിത മേഖലയിലെ വിവിധ വിഭാഗം തൊഴിലാളികൾക്ക് വേതനം ഉറപ്പുവരുത്തുന്നതിനും വേതനം ബാങ്ക് വഴി നൽകുന്നതിനുമുള്ള വേതന സുരക്ഷപദ്ധതി (ഇ^പേമ​​​െൻറ്​) നടപ്പാക്കി. 

സംസ്​ഥാനത്തെ 80 തൊഴിൽമേഖലകൾ മിനിമം വേതനനിയമത്തി​​​െൻറ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതിൽ അഞ്ചു വർഷം പൂർത്തിയായ എല്ലാ മിനിമം വേതന വിജ്ഞാപനങ്ങളും പുതുക്കി നിശ്ചയിച്ചു.  നഴ്സുമാർ ഉൾപ്പെടെ സ്വകാര്യ ആശുപത്രി ജീവനക്കാർക്ക് 30 മുതൽ 102  വരെ ശതമാനം വേതനവർധനവ് ഉറപ്പാക്കി കഴിഞ്ഞദിവസം വേതനപരിഷ്കരണ വിജ്​ഞാപനം പുറപ്പെടുവിച്ചു.  സംസ്​ഥാനത്തെ തോട്ടം മേഖലയിലെ പ്രതിസന്ധി പരിഹരിച്ച് തൊഴിലാളികളെ  ശോച്യാവസ്​ഥയിൽനിന്ന് രക്ഷിക്കാൻ സർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. അടഞ്ഞുകിടക്കുന്ന തോട്ടങ്ങൾ തുറക്കാൻ ഇടപെടുകയും ഈ തോട്ടങ്ങളിലെ തൊഴിലാളികൾക്ക് സഹായധനം  നൽകുകയും ചെയ്തു. തോട്ടം മേഖലയെക്കുറിച്ചുള്ള ജസ്​റ്റിസ്​ കൃഷ്ണൻ നായർ കമീഷൻ റിപ്പോർട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നതതല കമ്മിറ്റി സമർപ്പിച്ച നിർദേശങ്ങൾ സർക്കാറി​​​െൻറ പരിഗണനയിലാണ്.  ലൈഫ് മിഷനുമായി ബന്ധപ്പെട്ട് തോട്ടം തൊഴിലാളികൾക്ക് വീടുണ്ടാക്കിക്കൊടുക്കുന്നത് പരിഗണിച്ചുവരുകയാണ്. 

തൊഴിൽമേഖലയിൽ ആരോഗ്യകരമായ തൊഴിൽസംസ്​കാരം ശക്തിപ്പെടുത്താനും മെച്ചപ്പെട്ട തൊഴിലാളി ^തൊഴിലുടമ ബന്ധം വളർത്തിയെടുക്കാനും ലക്ഷ്യമിട്ട് പുതിയ തൊഴിൽനയത്തിന് സർക്കാർ രൂപം നൽകിയിട്ടുണ്ട്്. തൊഴിൽതർക്കങ്ങളില്ലാതെ സംസ്​ഥാനത്ത് സമാധാനപരമായ തൊഴിലന്തരീക്ഷം സൃഷ്​ടിക്കാൻ സർക്കാറിന് കഴിഞ്ഞു. കേരളത്തെ തൊഴിൽസൗഹൃദവും നിക്ഷേപകസൗഹൃദവുമാക്കി മാറ്റാനുള്ള ദൗത്യത്തിലാണ് സർക്കാർ. തൊഴിൽമേഖലയിലെ ഒറ്റപ്പെട്ട അനാരോഗ്യ പ്രവണതകൾ തുടച്ചുനീക്കുന്നതിന് തൊഴിലാളികളുടെയും േട്രഡ്​യൂനിയനുകളുടെയും പൂർണ സഹകരണം സർക്കാറിന് ലഭിക്കുന്നു. ഇതി​​​െൻറ ഭാഗമായാണ് ചെയ്യാത്ത ജോലിക്ക് കൂലി ആവശ്യപ്പെടുന്ന പ്രവണത അവസാനിപ്പിക്കാൻ  സർക്കാർ തീരുമാനിച്ചത്. ഈ തീരുമാനം സാർവദേശീയ തൊഴിലാളി ദിനമായ ഇന്നുമുതൽ നടപ്പിൽ വരുകയാണ്.  
ജനപക്ഷ നയങ്ങളുമായി രാജ്യത്തിന് മാതൃകയായ എൽ.ഡി.എഫ് സർക്കാറിനെ ശക്തിപ്പെടുത്താൻ തൊഴിലാളികൾ ഒന്നടങ്കം അണിചേരണം. സർക്കാറിനെ ദുർബലപ്പെടുത്താൻ കേന്ദ്രസർക്കാറും വർഗീയ^ പ്രതിലോമശക്തികളും നടത്തുന്ന നീക്കങ്ങൾ ചെറുക്കുമെന്ന് ഈ സാർവദേശീയ തൊഴിലാളി ദിനത്തിൽ പ്രതിജ്​ഞയെടുക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opinionmay daymalayalam newsLabour Commissionerate
News Summary - May Day-opinion
Next Story