Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightമ​ണി​പ്പൂ​രി​ൽ...

മ​ണി​പ്പൂ​രി​ൽ ബി.​ജെ.​പി​യു​ടെ സഖ്യസർക്കാർ ഉലയുന്നു

text_fields
bookmark_border
manipur-20-7-19
cancel

മ​​ണി​പ്പൂ​രി​ൽ ഭാ​ര​തീ​യ ജ​ന​ത പാ​ർ​ട്ടി​ക്കും സ​ഖ്യ​ക​ക്ഷി​ക​ളാ​യ പ്രാ​ദേ​ശി​ക പാ​ർ​ട്ടി​ക​ൾ​ക്കു​മി​ ട​യി​ലെ ഭിന്നത കൂടുതൽ പ്ര​ക​ട​മാ​യി​​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പ്ര​ത്യേ​ക നാ​ഗാ ഭൂ​മി​യെ​ന്ന ആ​വ​ശ്യ​ത് തി​നാ​യി പോ​രാ​ടു​ന്ന നാ​ഷ​ന​ൽ സോ​ഷ്യ​ലി​സ്​​റ്റ്​ കൗ​ൺ​സി​ൽ ഫോ​ർ നാ​ഗലി​മി​െ​ൻ​റ ​െഎ​സ​ക്​-​മു​യ്​​വ വ ി​ഭാ​ഗം (എ​ൻ.​എ​സ്.​സി.​എ​ൻ-​െ​എ.​എം), ഇ​വ​രു​ടെ ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യാ​യ യു​നൈ​റ്റ​ഡ്​ നാ​ഗ കൗ​ൺ​സി​ൽ (യ ു.​എ​ൻ.​സി) എ​ന്നി​വ​യു​ടെ പി​ന്തു​ണ​യു​ള്ള ​നാ​ഗ പീ​പ്പിൾ​സ്​ ഫ്ര​ണ്ടുമാ​യി (എ​ൻ.​പി.​എ​ഫ്) 2017 മാ​ർ​ച്ചി​ൽ ബി.​ ജെ.​പി രൂപവത്​കരിച്ച സർക്കാർ ഇപ്പോൾ നിലനിൽപ്​ ഭീഷണി നേരിടുകയാണ്​. മ​ണി​പ്പൂ​ർ, അസം, അ​രു​ണാ​ച​ൽപ്ര​ദേ​ശ്​ എ​ ന്നി​വ​ിട​ങ്ങ​ളി​ൽ നി​ന്നു​ള്ള ഭാ​ഗ​ങ്ങ​ൾ ചേ​ർ​ത്ത്​ പ്ര​ത്യേ​ക നാ​ഗാമേഖല രൂ​പവത്​ക​രി​ക്കാ​നു​ള്ള വാ​ജ് ​​പേ​യി​ സ​ർ​ക്കാ​റി​െ​ൻ​റ തീ​രു​മാ​ന​ത്തി​െ​ന​തി​രെ 2001 ജൂ​ൺ 18ന്​ ​താ​ഴ്​​വ​ര​യി​ൽ നടന്ന വ​മ്പി​ച്ച പ്ര​ക്ഷോ​ഭ​ത്തെ തു​ട​ർ​ന്ന്​ നിയമസഭ തെരഞ്ഞെടുപ്പിൽ മൂ​ന്നി​ൽ ര​ണ്ട്​ ഭൂ​രി​പ​ക്ഷ​ത്തോ​ടെ കോൺ​ഗ്രസ്​ ഭ​ര​ണ​ത്തി​ലേറുകയായിരുന്നു. 15 വ​ർ​ഷം ഏ​റ​ക്കു​റെ സ്​​ഥി​ര​ത​യോ​ടെ ഭ​രി​ച്ച കോ​ൺ​ഗ്ര​സ്​ സ​ർ​ക്കാ​റി​നുശേ​ഷ​മാ​ണ്​ സ​ഖ്യ​സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി എ​ൻ. ബി​രേ​ൻസി​ങ്​ കൃ​ത്യ​മാ​യ ഭൂ​രി​പ​ക്ഷ​മി​ല്ലാ​തെ രൂ​പ​വ​ത്​​ക​രി​ച്ച സ​ഖ്യ​സ​ർ​ക്കാ​ർ മ​ണി​പ്പൂ​രി​​ലെ ആ​ദ്യ ബി.​ജെ.​പി സ​ർ​ക്കാറായി. മ​ണി​പ്പൂ​രി​െ​ൻ​റ അ​തി​ർ​ത്തി സ​മ്പൂ​ർ​ണ​മാ​യി സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്ന കാ​ര്യം പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ത്ത എ​ൻ.​പി.​എ​ഫുമായുള്ള സ​ഖ്യം തുടക്കത്തിലേ വി​ചി​ത്ര​മാ​യി​രു​ന്നു.

എ​ൻ.​പി.​എ​ഫ്​/​യു.​എ​ൻ.​സി
വീ​ക്ഷ​ണം

ലോ​ക്​​സ​ഭ തെര​ഞ്ഞെ​ടു​പ്പി​െ​ൻ​റ ഫ​ലം പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന്​ ദി​വ​സ​ങ്ങ​ൾ​ക്കു​ മു​മ്പാ​ണ്​ എ​ൻ.​പി.​എ​ഫ്​ സം​സ്​​ഥാ​ന അ​ധ്യ​ക്ഷ​ൻ അ​വ​ങ്​​ബോ​യ്​ ന്യു​മാ​യ്, മു​ൻ നാ​ഗ​ാല​ാൻ​ഡ് മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന നേ​താ​വു​മാ​യ ടി.​ആ​ർ. സെ​ലി​യ​ാങ്​ എ​ന്നി​വ​ർ മ​ണി​പ്പൂ​രി​ലെ ബി.​ജെ.​പി നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​റി​ന്​ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​ന്ന​താ​യി പ്ര​ഖ്യാ​പി​ച്ച​ത്. കേ​ന്ദ്ര​ത്തി​ൽ വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ ബി.​ജെ.​പി സ​ർ​ക്കാ​ർ വരു​മെ​ന്ന്​ മുൻകൂട്ടിക്കാണാൻ എ​ൻ.​പി.​എ​ഫി​നും യു.​എ​ൻ.​സി​ക്കും സാധിച്ചില്ല. പ്ര​ത്യേ​ക നാ​ഗാ മേ​ഖ​ല എ​ന്ന പ്ര​ശ്​​ന​ത്തി​ന്​ പ​രി​ഹാ​രം കാ​ണാ​മെ​ന്ന ആവേശത്തിൽ കേ​ന്ദ്ര​ത്തി​ൽ ഭൂ​രി​പ​ക്ഷ​ത്തോ​ടെ അ​ധി​കാ​രം കൈ​യാ​ളു​ന്ന ബി.​ജെ.​പി​യു​മാ​യി കൈ​കോ​ർ​ത്ത്​ 2017ൽ ​സ​ഖ്യ​സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​രിച്ചതും ഇ​തുപോലെ വൈകാരികാവേശത്തിലായി​രു​ന്നു. മു​മ്പ്​ കേന്ദ്രത്തിലെ യു.പി.എ സ​ർ​ക്കാ​റി​ന്​ ത​ല​വേ​ദ​ന​യു​ണ്ടാ​ക്കി​യ​തു​പോ​ലെ സാ​മ്പ​ത്തി​ക ഉ​പ​രോ​ധ​ത്തി​ന്​ യു.​എ​ൻ.​സി ആ​ഹ്വാ​നം ചെ​യ്​​തെ​ങ്കി​ലും സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​രി​ച്ച്​ ദി​വ​സ​ങ്ങ​ൾ​ക്ക​കം അ​ത്​ പി​ൻ​വ​ലി​ച്ചു. വൈ​കാ​തെ മന്ത്രിസഭയിൽ എ​ൻ.​പി.​എ​ഫി​ന്​ കാ​ബി​ന​റ്റ്​ പ​ദ​വി ല​ഭി​ക്കു​ക​യും ചെ​യ്​​തു. പ്ര​ത്യേ​ക നാ​ഗ മേ​ഖ​ല​യെ​ന്ന വി​ഷ​യ​ത്തി​ൽ തീ​ർ​പ്പു​ണ്ടാ​ക്കു​ന്ന​തി​നാ​യി അ​വ​ർ കേ​ന്ദ്ര​ത്തി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തി​ക്കൊ​ണ്ടി​രു​ന്നു. ഇതു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 2015ൽ ​കേ​ന്ദ്ര സ​ർ​ക്കാ​റും എ​ൻ.​എ​സ്.​സി.​എ​ൻ-െ​എ.​എ​മ്മും ത​മ്മി​ൽ ഒ​പ്പു​വെ​ച്ച ഫ്രെ​യിം​വ​ർ​ക്ക്​ എഗ്രി​മെ​ൻ​റി​ലെ (എ​ഫ്.​എ) വ്യ​വ​സ്​​ഥ​ക​ൾ വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്ന ആവ​ശ്യം പൊ​തു​സ​മൂ​ഹ​ത്തി​ൽനി​ന്ന്​ ഉ​യ​ർ​ന്ന​തോ​ടെ പ്ര​ശ്​​ന​ങ്ങ​ൾ പൊ​ട്ടി​പ്പു​റ​പ്പെട്ടു. 2018 ഒ​ക്​​ടോ​ബ​ർ 31ന്​ ​താ​ഴ്​​വ​ര​യി​ലെ പൊ​തു​ജ​ന കൂ​ട്ടാ​യ്​​മ​യാ​യ യു​നൈ​റ്റ​ഡ്​ ക​മ്മി​റ്റി മ​ണി​പ്പൂ​ർ (യു.​സി.​എം) ഇൗ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച്​ സം​ഘ​ടി​പ്പി​ച്ച വ​ൻ റാ​ലി​യി​ൽ ഒ​േ​ട്ട​റെ സാ​മൂ​ഹി​കസം​ഘ​ട​ന​ക​ൾ​ക്കും കൂ​ട്ടാ​യ്​​മ​ക​ൾ​ക്കു​മൊ​പ്പം ബി.​ജെ.​പി​യു​ൾ​പ്പെ​ടെ 15 രാ​ഷ്​​​ട്രീ​യ പാ​ർ​ട്ടി​ക​ളും പ​െ​ങ്ക​ടു​ത്തു. എ​ന്നാ​ൽ, റാ​ലി​യി​ൽ യു.​എ​ൻ.​സി​യു​ടെ അ​സാ​ന്നി​ധ്യം ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.

പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലും
അ​ന​ന്ത​ര​ഫ​ല​ങ്ങ​ളും

2019​െല ​പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മാ​സ​ങ്ങ​ൾ​ക്കുമു​മ്പ്​ ലോ​ക്​​സ​ഭ​യി​ൽ 2016ലെ ​പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ പാ​സാ​ക്ക​ിയത്​ ബി.​ജെ.​പി കാ​ണി​ച്ച രാ​ഷ്​​ട്രീ​യ മ​ണ്ട​ത്ത​മാ​യി. രാ​ജ്യ​ത്തി​െ​ൻ​റ വ​ട​ക്കു​കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽനി​ന്ന്​ ബില്ലിനെതിരെ രൂ​ക്ഷ​മാ​യ എ​തി​ർ​പ്പാ​ണ്​ ഉ​യ​ർ​ന്ന​ത്. ബി​ല്ലി​നെ എ​തി​ർ​ത്ത്​ രം​ഗ​ത്തു​വ​ന്ന വി​വി​ധ രാ​ഷ്​​ട്രീ​യ-​സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ളു​ടെ മു​ൻ​നി​ര​യി​ൽ യു.​എ​ൻ.​സി​യും എ​ൻ.​പി.​എ​ഫു​മു​ണ്ടാ​യി​രു​ന്നു. ഇ​തി​െ​ൻ​റ ഫ​ല​മാ​യി ബി​ൽ രാ​ജ്യ​സ​ഭ​യി​ൽ പാ​സാ​ക്കാ​നാ​യി​ല്ല. ബി​ല്ലു​ണ്ടാ​ക്കി​യ പ്ര​തി​ഷേ​ധ​ത്തി​െ​ൻ​റ ചൂ​ടിലാണ്, ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്​​റ്റ​ർ കാർഡുമായി തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണത്തിന് ബി.ജെ.പി അധ്യക്ഷൻ അ​മി​ത്​ ഷാ ​തു​ട​ക്കംകു​റി​ച്ച​ത്. ഇ​തു​ൾ​പ്പെ​ടെ ബി.​ജെ.​പി എ​ടു​ക്കു​ന്ന രാ​ഷ്​​ട്രീ​യചു​വ​ടു​ക​ളു​മാ​യി ഒ​രു​നി​ല​ക്കും യോ​ജി​ക്കാ​നാ​വി​ല്ലെ​ന്ന്​ ബോ​ധ്യ​മാ​യ​തോ​ടെ​ മ​ണി​പ്പൂ​രി​ലെ ബി.​ജെ.​പി സ​ഖ്യ​സ​ർ​ക്കാ​റി​ൽ തു​ട​രു​ന്ന​തി​നെക്കുറി​ച്ച്​ എ​ൻ.​പി.​എ​ഫ്​ പു​ന​രാ​ലോ​ചി​ച്ച​ത്. പി​ന്തു​ണ പി​ൻ​വ​ലി​ച്ചാ​ലും സ​ഖ്യ​സ​ർ​ക്കാ​ർ ന്യൂ​ന​പ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ങ്കി​ലും ബി.​ജെ.​പി​യും ത​ങ്ങ​ളും ഒ​രേ വ​ഴി​ക്ക​​ല്ല നീ​ങ്ങു​ന്ന​തെ​ന്ന്​ എ​ൻ.​പി.​എ​ഫ്​ തി​രി​ച്ച​റി​ഞ്ഞു.

ത​ങ്ങ​ളു​ടെ പ്ര​സ​ക്തി ബോ​ധ്യ​പ്പെ​ടു​ത്താ​ൻ സം​സ്​​ഥാ​ന​ത്ത്​ ബി.​ജെ.​പിയോ കോൺഗ്രസോ ആരു സർക്കാർരൂപവത്​കരിച്ചാലും അ​തി​െ​ൻ​റ ഭാ​ഗ​മാ​കു​കയാ​ണ്​ എ​ൻ.​പി.​എ​ഫി​െ​ൻ​റ രീ​തി. ബി.​ജെ.​പി​യു​മായി എ​ൻ.​പി​.എ​ഫ് കലഹമു​ണ്ടാ​ക്കാ​ൻ​ കാ​ര​ണം​ മു​ഖ്യ​മ​ന്ത്രി​യു​ടെ ക​ഴി​വു​കേ​ടാ​ണെ​ന്നാ​രോ​പി​ച്ച്​ മ​റ്റൊ​രു ഘ​ട​ക​ക​ക്ഷി​യാ​യ നാ​ഷ​നലി​സ്​​റ്റ്​ ​െഡ​മോ​ക്രാ​റ്റി​ക്​ ​​പ്രോ​ഗ്ര​സിവ്​ പാ​ർ​ട്ടി (എ​ൻ.​ഡി.​പി.​പി) രം​ഗ​ത്തെ​ത്തി.​ നാ​ഗ​ാലാ​ൻ​ഡി​ലും ബി.​ജെ.​പി​യു​ടെ സ​ഖ്യ​ക​ക്ഷി​യാ​യ​ എ​ൻ.​ഡി.​പി.​പിയുടെ ആ​രോ​പ​ണം ശ​സ്​​ത്ര​ക്രി​യ ക​ഴി​ഞ്ഞ്​ സു​ഖം​പ്രാ​പി​ച്ചുവ​രു​ന്ന മു​ഖ്യ​മ​ന്ത്രി എ​ൻ. ബി​രേ​ൻ സി​ങ്ങിന്​ പു​തി​യ ത​ല​വേ​ദ​ന​യാ​യി. എ​ന്നാ​ൽ ഇൗ ​ബ​ഹ​ള​ങ്ങ​ൾ​ക്കി​ട​യി​ൽ വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ ബി.​ജെ.​പി കേ​ന്ദ്ര​ത്തി​ൽ അ​ധി​കാ​ര​ത്തി​ൽ തി​രി​ച്ചെ​ത്തി​യ​തോ​ടെ സം​സ്​​ഥാ​ന സ​ർ​ക്കാ​റി​ന്​ പി​ന്തു​ണ പി​ൻ​വ​ലി​ക്കാ​നു​ള്ള എ​ൻ.​പി.​എ​ഫ്​ തീ​രു​മാ​നം പൊ​ടു​ന്ന​നെ നി​ശ്ശബ്​​ദ​മാ​യി. വ​ട​ക്കു​കി​ഴ​ക്ക​ൻ മേ​ഖ​ല ചു​മ​ത​ല​യു​ള്ള ബി.ജെ.പി നേ​താ​വ്​ റാം ​മാ​ധ​വ്​ ന​ൽ​കി​യ ഉ​റ​പ്പിലായിരുന്നു അത്​. അ​െതന്താണെ​ന്ന്​ ഇ​തു​വ​രെ വ്യ​ക്തമ​ല്ല.

മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ഷ​മ​സ​ന്ധി
​െഡ​മോ​ക്രാ​റ്റി​ക്​ റ​വ​ലൂ​ഷന​റി പാ​ർ​ട്ടി​യി​ലൂ​ടെ 2002ൽ ​രാ​​ഷ്​​ട്രീ​യ​ത്തി​ലി​റ​ങ്ങി​യ ബി​രേ​ൻസി​ങ്​ തു​ടർ​ന്ന്, 13 വ​ർ​ഷം കോ​ൺ​ഗ്ര​സി​ലാ​യി​രു​ന്നു. കോ​​​ൺ​ഗ്ര​സി​ലെ ആ​ദ്യ ഒ​മ്പ​തു​ വ​ർ​ഷം പാ​ർ​ട്ടി​യി​ലും സ​ർ​ക്കാ​റി​ലും ഉ​യ​ർ​ച്ച​യു​ടെ കാ​ല​മാ​യി​രു​ന്നു. മ​ക​ൻ വാ​ഹ​നാ​പ​ക​ട​ക്കേ​സി​ൽ അ​ഞ്ചു​വ​ർ​ഷം ജ​യി​ലി​ലായ​തോ​ടെ അ​തി​ന്​ മ​ങ്ങ​ലേ​റ്റു. ഇ​തി​നി​ടെ അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി ഒ. ​ഇ​ബോ​ബി സി​ങ്​ ഒ​തു​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ പാ​ർ​ട്ടി വി​ട്ട്​ 2016ൽ ​ബി.​ജെ.​പി​യി​ൽ ചേ​ർ​ന്നു. കു​തി​ര​ക്ക​ച്ച​വ​ട​ത്തി​ലൂ​ടെ കോ​ൺ​ഗ്ര​സ്​ എം.​എ​ൽ.​എ​മാ​രെ​യ​ട​ക്കം ചാ​ക്കി​ട്ടു​പി​ടി​ച്ചാ​ണ്​ 2017 മാ​ർ​ച്ച്​ 15ന്​ ബിരേൻ ​മു​ഖ്യ​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റെ​ട​ുക്കു​ന്ന​ത്​. ഭ​ര​ണ​ത്തി​ലേ​റി​യ ശേഷം നേരിട്ട ആ​ദ്യപ്ര​ശ്​​നം, ഇ​ബോ​ബി സി​ങ്​ സ​ർ​ക്കാ​ർ പു​തു​താ​യി രൂ​പവത്​ക​രി​ച്ച ഏ​ഴു ജി​ല്ല​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു. ജി​ല്ല​ക​ളു​ടെ രൂ​പവത്​ക​ര​ണം കു​ന്നി​ൻമു​ക​ളി​ൽ ജീ​വി​ക്കു​ന്ന​വ​രും താ​ഴെ സ​മ​ത​ല​ങ്ങ​ളി​ൽ ജീ​വി​ക്കു​ന്ന​വ​രും ത​മ്മി​ൽ സം​ഘ​ർ​ഷ​ത്തി​ന്​ കാ​ര​ണ​മാ​യി​രു​ന്നു. യു.​എ​ൻ.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ന്നി​ൻപ്ര​ദേ​ശ​ത്തെ ജ​ന​ത നാ​ല​ര മാ​സ​ത്തോ​ളം സാ​മ്പ​ത്തി​ക ഉ​പ​രോ​ധ സ​മ​രം ന​ട​ത്തു​ക​യും ചെ​യ്​​തു.

പ്ര​േ​ത്യ​ക ന​ാഗാ മേ​ഖ​ല വി​ഷയത്തി​ൽ മ​റ്റാ​രെ​യും പ​ങ്കാ​ളി​ക​ളാ​ക്കാ​തെ ര​ഹ​സ്യ​മാ​യി എ​ഫ്.​എ ഒ​പ്പു​വെ​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​യ​ർ​ന്ന പ്ര​തി​സ​ന്ധിയും കു​ന്നി​ൻമു​ക​ളി​ലെ ഭൂ​വി​ഭ​വ​ങ്ങ​ൾ ല​ഭ്യ​മാ​കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ കു​ന്നി​ൻപ്ര​ദേ​ശ​ത്തു​ള്ള​വ​രും സ​മ​ത​ല​ങ്ങ​ളി​ലു​ള്ള​വ​രും ത​മ്മി​ലുള്ള സംഘർഷത്തി​​െൻറ കാരണമായ ഇ​ന്ന​ർ ലൈ​ൻ പെ​ർ​മി​റ്റ്​ സി​സ്​​റ്റം (​െഎ.​എ​ൽ.​പി.​എ​സ്) ബി​ല്ലും ബിരേൻസിങ്ങിനെ കുഴക്കി. 2007ലും 2012​ലും വെ​റും 2.12 ശ​ത​മാ​നം മാ​ത്രം വോ​ട്ടു​ണ്ടാ​യി​രു​ന്ന ബി.​ജെ.​പി 2017ൽ 36 ​ശ​ത​മാ​നം വോട്ടി​​െൻറ ബലത്തിലാണ്​ ഭ​ര​ണ​ത്തി​ലേ​റി​യ​ത്. സംസ്​ഥാനത്തെ ശ​ക്തനാ​യ നേ​താ​വും ധ​ന-​ഉൗ​ർ​ജ മ​ന്ത്രി​യു​മാ​യ ബി​ശ്വ​ജി​ത്​ സി​ങ്ങി​െ​ൻ​റ​യും ഉ​പമു​ഖ്യ​മ​ന്ത്രി വൈ. ​ജോ​യ്​​കു​മാ​റി​െ​ൻ​റ​യും നേ​തൃ​ത്വ​ത്തി​ൽ 14 ബി.​ജെ.​പി എം.​എ​ൽ.​എ​മാ​ർ ന്യൂ​ഡ​ൽ​ഹി​യി​ൽ തമ്പടിച്ചതോടെ മ​ണി​പ്പൂ​രി​ലെ ബി.​ജെ.​പി ക​ടു​ത്ത നേ​തൃപ്ര​തി​സ​ന്ധി​യി​ലാ​ണ്​. അ​​ഴി​മതിയാ​രോ​പി​ച്ച്​ ബി​ശ്വ​ജി​ത്​ സി​ങ്ങി​നെ​യും ജോ​യ്​​കു​മാ​റി​​നെ​യും മ​ന്ത്രി​പ​ദ​ത്തി​ൽനി​ന്ന്​ മാ​റ്റിനി​ർ​ത്താ​നു​ള്ള ശ്ര​മം നടന്നിരുന്നു. ഇ​തി​നു​പു​റ​മെ, ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ‘മ​ണി​പ്പൂ​രി ഇ​ത​ര’ വി​ഷ​യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​തി​ലു​ള്ള ഭി​ന്ന​ത​യും പാ​ർ​ട്ടി​ക്കു​ള്ളി​ൽ പു​ക​യു​ന്നു​ണ്ട്.

(ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു വാ​ഴ്​​സി​റ്റി​യി​ലെ ച​രി​ത്രപ​ഠ​ന കേ​ന്ദ്ര​ത്തി​ൽ ഗ​വേ​ഷ​ക​നാ​ണ്​ മു​ഹ​മ്മ​ദ്​ ചെ​ങ്കി​സ്​​ഖാ​ൻ. അ​സ​മി​ലെ ഗുവാഹതി വാ​ഴ്​​സി​റ്റി​യി​ൽ അ​സി. പ്ര​ഫ​സ​റാ​ണ്​ മു​ഹ​മ്മ​ദ്​ ഇം​തി​യാ​ജ്​ ഖാ​ൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opinionmanipurBJPBJPNCR Registar
News Summary - Manipur BJP issue-Opinion
Next Story