Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഖാദർ-കസ്​തൂരിരംഗൻ ...

ഖാദർ-കസ്​തൂരിരംഗൻ റിപ്പോർട്ടുകൾ ഇരട്ടകളോ?

text_fields
bookmark_border
ഖാദർ-കസ്​തൂരിരംഗൻ  റിപ്പോർട്ടുകൾ ഇരട്ടകളോ?
cancel
camera_alt???. ????????????, ???. ??.?. ????

വിദ്യാഭ്യാസത്തി​െൻറ ഭാവിയെ സംബന്ധിക്കുന്ന രണ്ടു റിപ്പോർട്ടുകൾ പൊതുസമൂഹത്തിനു മുന്നിലിരിക്കുന്നു. ഒന്നാ മത്തേത്, വിദ്യാഭ്യാസാവകാശ നിയമത്തി​െൻറ അടിസ്​ഥാനത്തിൽ മൈനസ്​ ടു മുതൽ പ്ലസ്​ ടു വരെയുള്ള പൊതുവിദ്യാഭ്യാസമേഖ ലയിൽ വരുത്തേണ്ട മാറ്റങ്ങൾ നിർദേശിക്കാൻ നിയോഗിക്കപ്പെട്ട ഡോ. എം.എ. ഖാദർ കമ്മിറ്റിയുടെ റിപ്പോർട്ട്. ഏതാനും നി ർദേശങ്ങൾ നടപ്പാക്കിയെങ്കിലും അത്​ താൽക്കാലികമായി കോടതി സ്​റ്റേ ചെയ്തിരിക്കുന്നു. രണ്ടാമത്തേത്, മുൻ ഐ.എസ്​.ആ ർ.ഒ ചെയർമാൻ ഡോ. കസ്​തൂരിരംഗൻ അധ്യക്ഷനായ സമിതി തയാറാക്കിയ ദേശീയ വിദ്യാഭ്യാസനയത്തി​െൻറ കരട്. വിപുലമായ ചർച്ചകൾക ്കും സംവാദങ്ങൾക്കും ആശയരൂപവത്​കരണങ്ങൾക്കും ശേഷം തയാറാക്കിയതെന്ന് രണ്ടു റിപ്പോർട്ടുകളും അവകാശപ്പെടുന്നുണ ്ടെങ്കിലും അതെങ്ങനെയെന്ന്​ വ്യക്തമാക്കുന്നില്ല.

കേരളത്തിനുവേണ്ടി തയാറാക്കിയ ഖാദർകമ്മിറ്റി റിപ്പോർട്ട ും കേന്ദ്രവിദ്യാഭ്യാസ നയത്തി​െൻറ കരടും തമ്മിൽ ഉള്ളടക്കത്തിലും നിർദേശങ്ങളിലും പുലർത്തുന്ന സമാനതകൾ സൂക്ഷ്മാന ്വേഷണം ആവശ്യപ്പെടുന്നുണ്ട്. കേന്ദ്ര വിദ്യാഭ്യാസനയത്തിന് അനുപൂരകമായി സംസ്​ഥാനങ്ങൾ പിന്നീട് സമീപനങ്ങളും പാഠ് യപദ്ധതിയുമൊക്കെ ആവിഷ്കരിക്കാറുണ്ടെങ്കിലും ദേശീയനയം രൂപവത്​കരിക്കുന്നതിനു മുമ്പു കേരളത്തിൽ മാത്രം ധിറുതി പിടിച്ച് കമ്മിറ്റിയെ നിയോഗിക്കുകയും പാതി വെന്ത റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തതെന്തിനെന്ന ചോദ്യമുയരുന്നുണ്ട്. കേരളത്തിലും കേന്ദ്രത്തിലും അടിയന്തരമായ ഘടനമാറ്റത്തി​െൻറ സാംഗത്യമെന്തെ ന്നതിനെക്കുറിച്ച് ഖാദർ കമ്മിറ്റി റിപ്പോർട്ടും കസ്​തൂരിരംഗൻ റിപ്പോർട്ടും നിലപാട് വ്യക്തമാക്കിയിട്ടുമില്ല.

വിദ്യാർഥിക്കുമേൽ വ്യവസ്​ഥയുടെ ആധിപത്യം
വിദ്യാർഥിക്കുമേലുള്ള ഘടനയുടെയും വ്യവസ്​ഥയുടേയും ആധിപത്യമാണ് ഖാദർ കമ്മിറ്റി റിപ്പോർട്ടിനെയും കസ്​തൂരി രംഗൻ റിപ്പോർട്ടിനേയും ഒരേ തുവൽപക്ഷികളാക്കുന്നത്. ഘടനമാറ്റത്തിലൂടെ ഗുണനിലവാരം ഉയർത്താമെന്ന അയുക്തിയോ കേവല യുക്തിയോ ആണ് രണ്ടു റിപ്പോർട്ടുകളെയും നയിക്കുന്നത്. വിദ്യാർഥിയല്ല, ഘടനയാണ് പ്രധാനമെന്ന വാദം വിദ്യാഭ്യാസചിന്തകളെ ന്യൂനീകരിക്കലാണ്. ഒന്നു മുതൽ പന്ത്രണ്ടുവരെയുള്ള വിദ്യാഭ്യാസത്തിനായി 4+3+5 എന്ന ഘടന ഖാദർ കമ്മിറ്റി നിർദേശിക്കു​േമ്പാൾ ദേശീയ നയത്തി​െൻറ കരടിൽ അത്​ 5+3+3+4 എന്ന പ്രീ–ൈപ്രമറിയുടെ മൂന്നു വർഷങ്ങൾ കൂടി ചേർത്ത ഘടനയായി മാറുന്നു. ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ എട്ടാം ക്ലാസ്​ സെക്കൻഡറിയാണെങ്കിൽ കരട് നയത്തിൽ ൈപ്രമറിയാണ് എന്നതു മാത്രമാണ് ആകെയുള്ള വ്യത്യാസം. ഘടനാമാറ്റത്തിന് ആധാരമായി മനഃശാസ്​ത്ര സിദ്ധാന്തങ്ങളോ പഠനങ്ങളോ അവതരിപ്പിക്കുന്നില്ല.
മുൻ കമീഷൻ റിപ്പോർട്ടുകളെയും 2009–ലെ ദേശീയ വിദ്യാഭ്യാസനയം നിർദേശിച്ച ഘടനയേയും ഖാദർ–കസ്​തൂരിരംഗൻ റിപ്പോർട്ടുകൾ തിരസ്​കരിക്കുന്നു. ഹയർ സെക്കൻഡറി എന്നോ സീനിയർ സെക്കൻഡറിയെന്നോ ജൂനിയർ കോളജെന്നോ വ്യത്യസ്തപേരുകളിൽ അറിയപ്പെടുന്ന ഹയർ സെക്കൻഡറി ഘട്ടം ഇല്ലാതാക്കണമെന്നതിൽ രണ്ടു റിപ്പോർട്ടുകൾക്കും ഏകാഭിപ്രായമാണ്​. കൗമാരപൂർവ ഘട്ടം, കൗമാരം, കൗമാരാനന്തര ഘട്ടം എന്നീ സൂക്ഷ്മവ്യത്യാസം പരിഗണിച്ചാണ് കോത്താരി കമീഷനും മറ്റുള്ളവയും 10+2+3 എന്ന ഘടന നിർദേശിച്ചത്. അക്കാദമികമായും മനഃശാസ്​ത്രപരമായും ഗുണപരമായും ബോധനശാസ്​ത്രപരമായും സെക്കൻഡറിയും ഹയർ സെക്കൻഡറിയും തമ്മിലുള്ള വ്യത്യാസങ്ങൾ ഖാദർ– കസ്​തൂരി രംഗൻ റിപ്പോർട്ടുകൾ തമസ്​കരിക്കുന്നു.

മികവും ഗുണമേന്മയും മരീചികകൾ
ദേശീയതലത്തിൽ നടക്കുന്ന പഠനങ്ങളിലും സർവേകളിലും റിപ്പോർട്ടുകളിലും മത്സരപ്പരീക്ഷകളിലും കേരളത്തിലെ വിദ്യാഭ്യാസത്തി​െൻറ അക്കാദമികനിലവാരം അത്ര ആശാവഹമല്ല എന്ന സൂചനകളാണ് ലഭിക്കുന്നത്. ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ മികവിനെ സംബന്ധിക്കുന്ന തൽസ്​ഥിതിയോ മികവ് ഉയർത്തുന്നതിനുള്ള പ്രായോഗികനിർദേശങ്ങളോ അവതരിപ്പിക്കുന്നില്ല. കേരളത്തിലെ സ്​കൂൾ വിദ്യാഭ്യാസം നേരിടുന്ന വലിയ വെല്ലുവിളി ഓരോ ഘട്ടത്തിലും പഠനം ഉറപ്പാക്കാനാവുന്നില്ല എന്നതാണ്. വായന, എഴുത്ത്, ഗണിതം എന്നിവയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ ൈപ്രമറിയെയും ൈപ്രമറിയുടെ നിലവാരത്തകർച്ച സെക്കൻഡറി–ഹയർ സെക്കൻഡറി തലത്തെയും പിന്നീട് കോളജ് ഉന്നത വിദ്യാഭ്യാസത്തേയും ബാധിക്കുന്നു.

സമാനമായി ദേശീയ നയത്തി​െൻറ കരട് റിപ്പോർട്ടിൽ ഇന്ത്യൻ വിദ്യാഭ്യാസം നേരിടുന്ന ഗുരുതരപ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ ശ്രമിക്കുന്നില്ല. 2011ലെ സെൻസസ്​ പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ നിരക്ഷര യുവാക്കളും മുതിർന്നവരും ഇന്ത്യയിലാണ്​. ഓരോ പത്ത് കുട്ടികളിലും നാലുപേർ വീതം എട്ടാം ക്ലാസിനു മുമ്പ് കൊഴിഞ്ഞുപോകുന്നു. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവരുടെയും പെൺകുട്ടികളുടെയും കൊഴിഞ്ഞുപോക്കു നിരക്ക് വളരെ കൂടുതലാണ്. സ്​കൂളുകളുടെയും അടിസ്​ഥാനസൗകര്യങ്ങളുടെയും കുറവ്, യോഗ്യരായ അധ്യാപകരുടെ അഭാവം, ഫണ്ടില്ലായ്മ, സ്വകാര്യവിദ്യാലയങ്ങളുടെ അതിപ്രസരം, ആസൂത്രണമില്ലാതെ നടപ്പാക്കുന്ന പദ്ധതികൾ എന്നിവയും വിദ്യാഭ്യാസമേഖലയിലെ വെല്ലുവിളികളായി തുടരുകയാണ്​. ഇത്തരം പ്രശ്നങ്ങളെ മുറിച്ചുകടക്കാൻ പുതിയ വിദ്യാഭ്യാസനയം നിർദേശിക്കുന്ന പരിഹാരങ്ങൾ സെമസ്​റ്ററൈസേഷനും, പൗരാണിക– ധാർമിക–മതവിദ്യാഭ്യാസവും, യോഗ–വാസ്​തു–വേദഗണിതം എന്നിവയെ കരിക്കുലത്തി​െൻറ ഭാഗമാക്കലും, സിലബസ്​ ലഘൂകരണവുമൊക്കെയാണ്. വിചിത്രവും അപ്രായോഗികവുമായ നിർദേശങ്ങൾ അന്തർദേശീയ വിദ്യാഭ്യാസക്രമത്തിൽ ഇന്ത്യയെ എവിടെയാവും അടയാളപ്പെടുത്തുക എന്നത്
ആലോചിക്കേണ്ടതാണ്.

അറിവിനു പകരം ശേഷികൾ
ദേശീയ വിദ്യാഭ്യാസ കമീഷനുകളും 1968 ലെയും 1986 ലെയും ദേശീയനയങ്ങളും അറിവ് ആർജിക്കുകയെന്ന മുഖ്യലക്ഷ്യത്തിന്​ അനുസൃതമായാണ് വിദ്യാഭ്യാസത്തെ നിർവചിക്കാൻ ശ്രമിച്ചിട്ടുള്ളത്. എന്നാൽ, പുതിയ ദേശീയനയത്തി​െൻറ കരടിൽ ‘അറിവ്’ അപ്രസക്തമാവുകയും നൈപുണികളും ശേഷികളും കടന്നുവരുകയും ചെയ്യുന്നു. തൊഴിൽ പഠനം എട്ടാം ക്ലാസ്​ മുതൽ ആരംഭിക്കുമെന്നാണ് നിർദേശം. വിദ്യാഭ്യാസം തൊഴിലധിഷ്ഠിതമാവണമെന്നും വിദ്യാലയങ്ങളെ തൊഴിലിടങ്ങളുമായി ബന്ധിപ്പിക്കണമെന്നുമുള്ള വാദങ്ങൾ എക്കാലത്തും ഉണ്ടാവാറുള്ളതാണ്. തൊഴിൽ അഭിരുചിയും സംരംഭകത്വ മനോഭാവവും തൊഴിൽസംസ്​കാരവും രൂപപ്പെടേണ്ടത് അനിവാര്യമാണെങ്കിലും അത് കോർപറേറ്റുകൾക്ക് കുറഞ്ഞ കൂലിക്ക് തൊഴിൽശക്തിയെ പ്രദാനം ചെയ്യുന്ന കേന്ദ്രങ്ങ ളാക്കി സ്​കൂളുകളെ മാറ്റിത്തീർക്കാൻ പാടില്ല.

ഭാഷയിലും ശാസ്​ത്രത്തിലും ഗണിതത്തിലും അടിത്തറയുറപ്പിക്കുന്നതിനു മുമ്പ് പ്രാദേശിക തൊഴിൽ പരിസരങ്ങളിലേക്ക് കുട്ടികളെ തള്ളിയിടുന്നത് അപകടകരമാണ്. പാർശ്വവത്കൃതവിഭാഗങ്ങൾ വിദ്യാഭ്യാസ പ്രക്രിയക്കു പുറത്താക്കാൻ ഇത് കാരണമാവും. സെക്കൻഡറി ക്ലാസുകളിൽ കരടുനയം നിർദേശിക്കുന്ന സെമസ്​റ്ററൈസേഷനും മൾട്ടി എക്സിറ്റ്–എൻട്രൻസ്​ വ്യവസ്​ഥയും കൂടിയാവുമ്പോൾ പഠനം ഉപേക്ഷിക്കുന്ന കുട്ടികളുടെ എണ്ണം പതിന്മടങ്ങ് വർധിക്കാനാണ് സാധ്യത. കേരളത്തിൽ എല്ലാ സ്​കൂളുകളിലും ദേശീയനൈപുണി വിദ്യാഭ്യാസ പദ്ധതി യെന്ന കോർപറേറ്റ് അജണ്ട നടപ്പാക്കണമെന്ന് ഖാദർ കമ്മിറ്റി റിപ്പോർട്ട് നിർദേശിക്കുന്നതു കൂട്ടിവായിച്ചാൽ ഖാദർ- കസ്​തൂരിരംഗൻ റിപ്പോർട്ടുകളുടെ ഉള്ളിലിരിപ്പ് വ്യക്തമാണ്.

അധികാരത്തി​െൻറ കേന്ദ്രീകരണം
അധികാരവിഭജനത്തിനും ഉത്തരവാദിത്തത്തി​െൻറ പങ്കുവെക്കലിനും പകരം ദേശീയനയവും ഖാദർകമ്മിറ്റിയും അധികാര കേന്ദ്രീകരണമാണ് മുന്നോട്ടുവെക്കുന്നത്. ഘടനയിൽ, ഭരണവ്യവസ്​ഥയിൽ, അക്കാദമികതയിൽ, പരീക്ഷകളിൽ എല്ലാം കേന്ദ്രീകരണം നിർദേശിക്കുകയും കേരളത്തിനു മാതൃകയായി വികേന്ദ്രീകൃത വിദ്യാഭ്യാസവ്യവസ്​ഥയി ലുള്ള ഫിൻലാൻഡിനെ ഉദാഹരിക്കുകയും ചെയ്യുന്നത് പ്രകടമായ വൈരുധ്യമാണ്. ദേശീയനയത്തി​െൻറ കരടിൽ വിവിധ സ്​ഥാപനങ്ങൾക്കും വ്യവസ്​ഥകൾക്കും മുകളിൽ പ്രധാനമന്ത്രി അധ്യക്ഷനായ രാഷ്​ട്രീയ ശിക്ഷ ആയോഗ് എന്ന ഉന്നതസമിതിയെ നിർദേശിക്കുന്നു. വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാകേണ്ട ഫെഡറലിസത്തി​െൻറയും വികേന്ദ്രീകൃത സമീപനത്തി​െൻറയും ഇടങ്ങളെയാണ് കേന്ദ്ര–സംസ്​ഥാന റിപ്പോർട്ടുകൾ ഏകതാനമാക്കാൻ ശ്രമിക്കുന്നത്. വിദേശമാതൃകകൾ പിൻപറ്റുന്നതു മതിയാക്കി രാജ്യത്തി​െൻറ സവിശേഷ സാഹചര്യങ്ങൾക്കിണങ്ങുന്ന തനതായ ഒരു വിദ്യാഭ്യാസ വ്യവസ്​ഥ രൂപവത്​കരിക്കുന്നതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.

(എസ്​.സി.ഇ.ആർ.ടിയിലെ മുൻ റിസർച്ച്​ ​ഒാഫിസറാണ്​ ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articleopinionkhader committeekasturi rangan report
News Summary - Khader committee and kasturi rangan report-Article
Next Story