ലോകചിന്തയെ മാറ്റിമറിച്ച മനുഷ്യരിൽ ഏറ്റവും പ്രധാനിയാണ് കാൾ മാർക്സ്. മാർക്സിനു മുമ്പ് മഹാന്മാരായ തത്ത്വശാസ്ത്രജ്ഞന്മാരും രാഷ്ട്രീയ ചിന്തകന്മാരും പടുത്തുയർത്തിയ തറയിൽ നിന്നുകൊണ്ട് തന്നെയാണ് മാർക്സ് തെൻറ സിദ്ധാന്തങ്ങൾ മുേന്നാട്ടുവെച്ചത്. കുട്ടിക്കാലത്തേ അതിസമർഥനായ വിദ്യാർഥിയായിരുന്നു മാർക്സ്. മാർക്സിെൻറ സഹോദരിമാർ പറഞ്ഞതായി മകൾ ജെന്നി പറയുന്നുണ്ട്, ‘‘ഗ്രീക് പുരാണങ്ങളിലെ കഥകൾ മുഴുവൻ പറഞ്ഞുകൊടുക്കുന്നതിന് പ്രതിഫലമായി തെൻറകൂടെ മണ്ണിൽ ഉരുണ്ടുകളിക്കാനും വികൃതികൾ കാണിക്കാനും മാർക്സ് അവരെ നിർബന്ധിക്കുമായിരുന്നു’’വെന്ന്. കുട്ടിയായിരുന്ന കാലത്തുതന്നെ ഞാനാരാവണം എന്ന് മാർക്സ് ചിന്തിച്ചിരുന്നു. സമൂഹത്തിനുവേണ്ടി സ്വയം ത്യജിക്കുന്നവനാണ് ഏറ്റവും വലിയവനെന്ന് സ്വയം കരുതുന്നുവെന്ന് തെൻറ സ്കൂൾ ഉപന്യാസത്തിൽ തന്നെ മാർക്സ് എഴുതിയിരുന്നു.
ഇടത്തരം കുടുംബത്തിൽ ജനിച്ച മാർക്സിന് സാമ്പത്തിക പരാധീനതകളൊന്നും ഏറെ ഉണ്ടായിരുന്നില്ല. പക്ഷേ, തെൻറ ആശയങ്ങൾക്കു വേണ്ടിയുള്ള പോരാട്ടത്തിൽ ജർമനിയിൽനിന്ന് നാടു കടത്തപ്പെട്ട മാർക്സ് കുടുംബസമേതം ഇംഗ്ലണ്ടിൽ സ്ഥിരതാമസമാക്കുേമ്പാഴേക്ക് കുറഞ്ഞ കൂലി കിട്ടുന്ന തൊഴിലാളിയെക്കാൾ മോശമായ ജീവിതാന്തരീക്ഷത്തിലാണ് ജീവിച്ചത്. തെൻറ കുട്ടികൾ വേണ്ടത്ര മരുന്നും ഭക്ഷണവും ലഭിക്കാതെ മരിക്കേണ്ടി വന്നത് മാർക്സിന് താങ്ങാനാവാത്ത ദുഃഖമായി. മക്കളുടെ സംസ്കാരത്തിനുപോലും പണം തികയാതെ ഏംഗൽസിനെ കാത്തിരുന്ന പിഎച്ച്.ഡി ബിരുദമുള്ള വിപ്ലവകാരിയായിരുന്നു മാർക്സ്. സമ്പന്നകുടുംബത്തിൽ ജനിച്ച ഭാര്യ ജെന്നി (ഭാര്യയോടുള്ള പ്രേമം കൊണ്ട് മകൾക്കും ജെന്നിയെന്നാണ് മാർക്സ് പേരിട്ടത്) മാർക്സിെൻറ വിപ്ലവജീവിതത്തിലെ താങ്ങും തണലുമായിരുന്നു. ഇനിയും ഒരു ജന്മമുണ്ടെങ്കിൽ വിപ്ലവകാരിയായിത്തന്നെ ജീവിക്കാൻ ഇഷ്ടപ്പെടുന്നെങ്കിലും കഷ്ടപ്പെടാൻ ഒരു കുടുംബത്തെ ഉണ്ടാക്കുമോ എന്ന കാര്യം സംശയമാണെന്ന് മാർക്സ് ലഘുഭാഷണങ്ങൾക്കിടയിൽ പറഞ്ഞിട്ടുണ്ട്. ഇയ്യോബിനെ പോലെ പ്രയാസപ്പെെട്ടങ്കിലും അദ്ദേഹത്തെപ്പോലൊരു ദൈവവിശ്വാസിയായിരുന്നില്ല താനെന്ന് പറയുന്ന മാർക്സ്, വാസ്തവത്തിൽ തെൻറ ബോധ്യങ്ങൾക്കുവേണ്ടി മരണാനന്തര പ്രതിഫലങ്ങളൊന്നും ഇച്ഛിക്കാതെ അധ്വാനിക്കുന്ന മനുഷ്യർക്കുവേണ്ടി കത്തിയ വിളക്കായിരുന്നു.
കരുത്താർന്ന ശബ്ദം
മാർക്സിെൻറ സിദ്ധാന്തങ്ങൾ അദ്ദേഹത്തിെൻറ ഗ്രന്ഥങ്ങളിൽനിന്ന് വായിച്ചെടുക്കുന്നത് വിഷമകരമായ പ്രവൃത്തി തന്നെയാണ്. പക്ഷേ, വളരെ ലളിതമായ തരത്തിൽ മാർക്സിനെ മനസ്സിലാക്കാൻ ശ്രമിക്കുേമ്പാൾ ഒാർത്തിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം മാർക്സ് അധ്വാനത്തെ മൂലധനത്തെക്കാൾ പ്രധാനമായി കണ്ടു എന്നതാണ്. ഉൽപാദന പ്രക്രിയയെയും സാമ്പത്തിക- രാഷ്ട്രീയ സാഹചര്യത്തെയും എക്സ്റേ കണ്ണുകളോടെയാണ് കാൾ മാർക്സ് കണ്ടത്. സുന്ദരമായ മുഖത്തിെൻറ എക്സ്റേ ചിത്രം വികൃതമായ തലയോട്ടിയുടേതാണ് എന്നപോലെ സുന്ദരമായ മുതലാളിത്തത്തിെൻറ മുഖത്തിനകത്ത് ചൂഷണത്തിെൻറ വൈകൃതങ്ങളുണ്ടെന്ന് മാർക്സ് തെളിയിച്ചപ്പോൾ ഇതെെൻറ മുഖമല്ല എന്ന് വിളിച്ചുപറയാനാണ് മുതലാളിത്തം ഇഷ്ടപ്പെട്ടത്. എത്ര ‘നല്ല’ മുതലാളിയും തൊഴിലാളിയുടെ അധ്വാനത്തിന് മറ്റു ചരക്കുകൾക്ക് നൽകുന്നതുപോലെ യഥാർഥ വില നൽകുകയില്ല എന്നതാണ് മാർക്സിയൻ സാമ്പത്തിക വിശകലനത്തിെൻറ കാതൽ. സ്വർണവും പാറക്കല്ലും അവയുടെ യഥാർഥ മൂല്യത്തിന് പരസ്പരം വിനിമയം ചെയ്യാൻ സാധിക്കും. പക്ഷേ, തൊഴിലാളിയുടെ അധ്വാനം പണം കൊടുത്തുവാങ്ങുന്ന മുതലാളി അതുകൊണ്ട് യഥാർഥത്തിൽ 100 രൂപയുടെ മൂല്യവർധന ഉണ്ടാക്കുമെങ്കിലും അതിനെക്കാൾ കുറഞ്ഞ തുകയേ കൂലിയായി നൽകുകയുള്ളൂ. കൂലി അധ്വാനത്തിെൻറ യഥാർഥ വിലയെക്കാൾ എപ്പോഴും കുറവായിരിക്കുമെന്ന് മാർക്സ് തെളിയിച്ചു.
ഇൗ അധ്വാനത്തെ കുറഞ്ഞ വിലക്ക് വാങ്ങുന്നതിൽനിന്ന് കിട്ടുന്ന അധികമൂല്യത്തെയാണ് അദ്ദേഹം മിച്ചമൂല്യം എന്ന് വിളിച്ചത്. 19ാം നൂറ്റാണ്ടിലെ മിൽ തൊഴിലാളികളുടെ ജോലിസമയത്തെ കുറിച്ചും അവരുൽപാദിപ്പിച്ച ഉൽപന്നങ്ങളുടെ വിലയെക്കുറിച്ചും അതുകൊണ്ട് ഉണ്ടാക്കിയ ഉൽപന്നങ്ങളുടെ അധികവിലയെ കുറിച്ചും അതിവിശദമായി പഠിക്കുകയാണ് മാർക്സ് ചെയ്തത്. 21ാം നൂറ്റാണ്ടിലെ റോബോട്ട് നിർമാണ ശാലയിലെ തൊഴിലാളിയുടെയും അഥവാ എൻജിനീയറുടെയും അധ്വാനത്തിൽനിന്ന് ഉണ്ടാക്കുന്ന മിച്ചമൂല്യം തന്നെയാണ് ൈമേക്രാസോഫ്റ്റുകാരും ആപ്പിൾ കമ്പനിക്കാരും അവരുടെ മഹാസമ്പത്തായി കുന്നുകൂട്ടുന്നത്. ഇങ്ങനെ മിച്ചമൂല്യം കുന്നുകൂട്ടുന്ന മുതലാളിത്ത സംവിധാനത്തെ തകരാതെ താങ്ങിനിർത്തുന്ന സംവിധാനത്തെയാണ് മാർക്സ് ഭരണകൂടം അഥവാ സ്റ്റേറ്റ് എന്ന് വിളിച്ചത്. തെൻറ ശക്തിയും പ്രസക്തിയും മനസ്സിലാക്കുന്ന തൊഴിലാളി അവെൻറ അധ്വാനത്തിെൻറ തുല്യമൂല്യം ചോദിക്കാൻ ഒരുെമ്പടുേമ്പാഴേക്കും ആനക്ക് കൂച്ചുവിലങ്ങിടുന്ന പാപ്പാന്മാരായി ഭരണകൂടം രംഗത്തെത്തും. പലപ്പോഴും മയക്കുവെടി വെക്കും. പിന്നെയും കൂട്ടാക്കിയില്ലെങ്കിൽ തോക്കെടുക്കും. ഇൗ ഭരണകൂടം അനാവശ്യമാണെന്നാണ് മാർക്സ് സമർഥിച്ചത്.
മുതലാളിത്ത കുപ്രചാരണങ്ങൾ
മുതലാളിത്തം മാർക്സിെൻറ കാലത്തുതന്നെ ലോകവെട്ടിപ്പിടിത്തം ആരംഭിച്ചിരുന്നു. സകല ഭൂഖണ്ഡങ്ങളിലും പരന്നുകിടന്ന അസംസ്കൃത പദാർഥങ്ങളും പ്രകൃതിവിഭവങ്ങളും അന്വേഷിച്ച് കടന്നുചെന്ന മുതലാളിത്തത്തിന് തോക്കുകളും പീരങ്കികളും പടക്കപ്പലുകളും അകമ്പടി സേവിച്ചു. മുതലാളിത്തംം അനിവാര്യമാണെന്ന പ്രത്യയശാസ്ത്രം മെനഞ്ഞുണ്ടാക്കി അതിനുവേണ്ട പ്രചാരണായുധങ്ങൾ മിനുക്കിയെടുത്തു. പക്ഷേ, അതിനിടയിൽ 1871ൽ പാരിസിലെ തൊഴിലാളികൾ സകല ചങ്ങലയും പൊട്ടിച്ച് അധികാരം പിടിച്ചെടുത്തത് മാർക്സിനെ അത്ഭുതപ്പെടുത്തി. എന്നാൽ, അടിച്ചമർത്തപ്പെട്ട പാരിസ് കമ്യൂൺ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന് പുതിയ പാഠങ്ങൾ നൽകി. തൊഴിലാളിവർഗ വിപ്ലവത്തെ സംരക്ഷിക്കാൻ ആയുധശക്തി വേണമെന്ന വാദം വിപ്ലവപ്രസ്ഥാനത്തിൽ ശക്തമായി. പാരിസ് കമ്യൂണിനെ സോഷ്യലിസത്തിലേക്കുള്ള പരിവർത്തനമായൊന്നും മാർക്സ് കണ്ടില്ലെങ്കിലും വിപ്ലവാനന്തരം തൊഴിലാളി വർഗത്തിെൻറ സർവാധിപത്യം വേണമെന്ന ആശയത്തിന് ബലമുണ്ടായി. 1883ൽ മാർക്സ് മരിക്കുേമ്പാഴേക്കും മുതലാളിത്തം സാമ്രാജ്യത്വമായി പരിണമിക്കാൻ തുടങ്ങിയിരുന്നു. ഇൗ മാർക്സിയൻ ആശയത്തെ മുന്നോട്ടുനയിച്ചത് മാർക്സ് മരിക്കുേമ്പാൾ കേവലം യുവാവ് മാത്രമായിരുന്ന ലെനിനാണ്. മാർക്സിെൻറ ആശയങ്ങൾ പ്രായോഗിക തലത്തിൽ പരീക്ഷിക്കുകയും ഭരണം പിടിച്ചെടുക്കുകയും ചെയ്തത് ലെനിൻ തന്നെ. അവിടം മുതൽ മാർക്സിനും മാർക്സിസത്തിനും വിസ്ഫോടനാത്മകമായ പ്രശസ്തിയും പ്രസക്തിയും ലഭിച്ചു. പക്ഷേ, മാർക്സിെൻറ 200ാം ജന്മവാർഷികം ആഘോഷിക്കുേമ്പാൾ റഷ്യൻ വിപ്ലവത്തിെൻറ പരാജയ കഥ ആർക്കാണ് എവിടെയാണ് പിഴച്ചതെന്ന ചോദ്യം ഉന്നയിക്കുന്നുണ്ട്.
മനുഷ്യസ്േനഹത്തിെൻറയും ധാർമികതയുടെയും രാഷ്ട്രീയമാണ് മാർക്സിസം. മുതലാളിയുടെയും സകല ചൂഷകരുടെയും അനിവാര്യതയെ മാർക്സിസം നിരാകരിക്കുന്നു. പക്ഷേ, സാമ്രാജ്യത്വത്തിെൻറ സാന്നിധ്യത്തിൽ സോഷ്യലിസം കെട്ടിപ്പടുക്കാൻ ശ്രമിച്ച ഭരണകൂടങ്ങൾക്ക് പാളിച്ചകൾ പറ്റിയിട്ടുണ്ട്. റഷ്യൻ വിപ്ലവത്തിെൻറ ആദ്യവർഷങ്ങളിൽ തന്നെ ലെനിെൻറ തൊഴിലാളിവർഗ സർവാധിപത്യത്തിലെ ജനാധിപത്യക്കമ്മി സോഷ്യലിസത്തിന് അപകടകരമാകുമെന്ന് മാർക്സിസത്തിെൻറ മാലാഖ എന്നു വിളിക്കാവുന്ന റോസ ലക്സംബർഗ് ലെനിനോട് നേരിട്ട് പറഞ്ഞു. തെൻറ രക്തസാക്ഷിത്വത്തിന് തൊട്ടുമുമ്പ് േറാസ നടത്തിയ ആ പ്രവചനം ഇന്നും മുഴങ്ങുകയാണ്. മാർക്സിസം മാനവമോചനത്തിെൻറ പര്യായപദമായി വ്യാഖ്യാനിക്കപ്പെടുേമ്പാഴും ആ സിദ്ധാന്തം ഉയർത്തിപ്പിടിക്കുന്ന ഭരണാധികാരികൾ മനുഷ്യത്വരഹിതമായ അതിക്രമങ്ങൾ കാണിക്കുന്നതു കണ്ട് മാർക്സിനെ സ്േനഹിക്കുന്നവരുടെ നെഞ്ച് പിടഞ്ഞിട്ടുണ്ട്. മനുഷ്യനെ മനുഷ്യൻ ചൂഷണംചെയ്യുന്ന വൈകൃതം വലിച്ചെറിയാൻ മനുഷ്യത്വത്തിെൻറ മുഖമുള്ള നവ കമ്യൂണിസ്റ്റ് പുരോഗമന പ്രസ്ഥാനങ്ങൾ 21ാം നൂറ്റാണ്ടിലെങ്കിലും ഉയർന്നുവന്നേക്കാം. നിഷേധത്തിെൻറ നിഷേധം മാർക്സിയൻ തത്ത്വശാസ്ത്രത്തിെൻറ കാതലാണ്. മുതലാളിത്തത്തെ പ്രാകൃതമായി നിഷേധിച്ച നിഷേധങ്ങൾ നിഷേധിക്കപ്പെടുകയും പുത്തൻ മാനവ മോചന പ്രസ്ഥാനം ഉയിർത്തെഴുന്നേൽക്കുകയും ചെയ്യുേമ്പാൾ മാർക്സും മാർക്സിസവും അതിന് വഴിവിളക്കാകും.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2018 7:42 AM GMT Updated On
date_range 2018-12-22T12:29:57+05:30മാർക്സിസം ധാർമികതയുടെ രാഷ്ട്രീയം
text_fieldsNext Story