Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightവിദ്വേഷമല്ല, സ്​നേഹവും...

വിദ്വേഷമല്ല, സ്​നേഹവും ശരിയുമാകണം പുരാരേഖകളുടെ അടിത്തറ 

text_fields
bookmark_border
വിദ്വേഷമല്ല, സ്​നേഹവും ശരിയുമാകണം പുരാരേഖകളുടെ അടിത്തറ 
cancel

ലോകത്തി​​​െൻറ ഓരോ തിരക്കിട്ട ദിവസവും കടന്നുപോകുന്നത് എഴുതപ്പെടുന്നതും എഴുതപ്പെടാതെ പോകുന്നതുമായ ചരിത്രങ്ങൾ സൃഷ്​ടിച്ചാണ്​. സാങ്കേതിക വിദ്യ പടർന്ന്​ പന്തലിച്ചുനിൽക്കുന്ന ഈ ഘട്ടത്തിൽ നാം നമുക്കു മു​േമ്പ നടന്നുപോയവരെക്കുറിച്ച്​ അറിയാൻ ഈ ചരിത്രം രേഖപ്പെടുത്തേണ്ടതും ഈ പൈതൃകങ്ങളെ സംരക്ഷിക്കേണ്ടതും അത്യാവശ്യമാണ്​.  യഥാർഥ ചരിത്രത്തെ ഭാവിതലമുറയിലേക്ക് കൈമാറുക, കെട്ടിനിർമിച്ച ചരിത്രങ്ങളെ തുറന്നുകാട്ടുക, പൊതുസമൂഹത്തിന്​ പഠനത്തിനും അറിവിനും അവലോകനത്തിനും വേണ്ട പ്രപഞ്ചം സൃഷ്​ടിക്കുക. ഇത് വ്യതിരിക്ത സമൂഹങ്ങളുടെ നിലനിൽപിന്​ അത്യന്താപേക്ഷിതമാണ്​. ഈ ധർമം നിറവേറ്റുന്നതിനുവേണ്ടിയാണ്​ മ്യൂസിയങ്ങൾ സൃഷ്​ടിക്കപ്പെട്ടത്. എല്ലാ മേഖലകളെക്കുറിച്ചും അറിവു നൽകുന്ന വ്യത്യസ്ത ആശയങ്ങൾ ഉൾക്കൊള്ളുന്ന മ്യൂസിയങ്ങൾ ലോകത്ത് നിലനിൽക്കുന്നുണ്ട്. അറിവി​​​െൻറ ശേഖരണികളായാണ്​ ഇവ അറിയപ്പെടുന്നത്.

ലോകത്തിലെ മ്യൂസിയങ്ങളെല്ലാം മേയ് 18 അന്താരാഷ്​ട്ര മ്യൂസിയം ദിനമായി ആചരിക്കുന്ന ഈ വേളയിൽ നമുക്ക്​ കിട്ടിയ അറിവുകളും മുേമ്പ പോയവരുടെ അറിവുകളും കോർത്തെടുത്ത് ഭദ്രമാക്കാം, നമ്മുടെ മ്യൂസിയങ്ങളിലൂടെ. മ്യൂസിയങ്ങൾ നിർമിച്ചെടുക്കുകയും പിന്നീട് ഡീമ്യൂസിയൈസേഷൻ വേണമെന്ന് വാദിക്കുകയും ചെയ്യുന്ന കടൽക്കിഴവന്മാരുടെ കാലത്തിലൂടെ കടന്നുപോകുമ്പോൾ മ്യൂസിയം ലോകം തീർച്ചയായും പ്രതിസന്ധികളെ നേരിടുന്നുണ്ട്. മ്യൂസിയം എന്നാൽ, സംസ്കാരത്തെ കാഴ്ചവസ്​തുക്കളായി സൂക്ഷിക്കുന്ന ഇടമെന്നാണ്​  ചില ചിന്താഗതിക്കാർ മനസ്സിലാക്കിയിരിക്കുന്നത്. ഭക്ഷണം കഴിക്കുന്നതിനും  കളിസ്ഥലം ഉണ്ടാക്കുന്നതിനുമുള്ള ഇടം എന്നവർ മ്യൂസിയത്തെക്കുറിച്ച് ധരിച്ച് വശപ്പെട്ടിരിക്കുന്നു.

ബ്രിട്ടീഷ് കൊളോണിയലിസത്തി​​​െൻറ സന്താനങ്ങളായ മ്യൂസിയങ്ങളെക്കുറിച്ച് മാത്രം കേൾക്കുകയും കാണുകയും അത്തരം മ്യൂസിയങ്ങളെ നിർമിക്കുകയും ചെയ്യുന്ന മനുഷ്യരിൽ ചിലരെങ്കിലും അപ്രകാരം ചിന്തിച്ച് പോയേക്കാം. കാരണം, അത്തരം പാരമ്പര്യ മ്യൂസിയങ്ങൾ വരേണ്യതയുടെയും സവർണതയുടെയും അധീശത്വത്തി​​​​െൻറയും ഫ്യൂഡൽ കല്ലുകളാൽ നിർമിക്കപ്പെട്ടവയാണ്​. അടിമകളെയും തൊഴിലാളികളെയും കുറിച്ചറിയാൻ, തങ്ങളുടെ വിനോദത്തിനും അറിവിനുമായി മനുഷ്യരെ പരീക്ഷണശാലകളാക്കാൻ ഇത്തരം മ്യൂസിയങ്ങൾക്ക് മടി കാണില്ല. തനത് സംസ്കാരത്തെയും ഗോത്രജീവിതത്തെയും പാർശ്വവത്കൃത സമൂഹത്തെയും കാഴ്ചക്കുള്ള വസ്തുക്കളായി മാറ്റിയ ഇത്തരം മ്യൂസിയങ്ങൾ പലതും പൊളിച്ചുകളയുകയും ജനാധിപത്യത്തിനും പൗരാവകാശത്തിനും ഉൗന്നൽ നൽകി ഇവയെ പുനർനിർമിക്കുകയുമാണ്​ പോംവഴി. 

മനുഷ്യരെ ബന്ധിപ്പിച്ചും സാമൂഹികവത്കരണ പാഠങ്ങൾ പകർന്നും പാരസ്പര്യത്തി​​​​െൻറയും തുല്യതയുടെയും മൂല്യങ്ങളിൽ അടിയുറച്ചുമാവണം മ്യൂസിയങ്ങൾ പുനർനിർമിക്കേണ്ടത്. സ്പർശ്യേതര സംസ്കാരങ്ങളെ ജൈവികമായി നിലനിർത്തുക എന്നതാണ്​ ഇത്തരം മ്യൂസിയങ്ങളിൽ ആദ്യം ചെയ്യേണ്ടത്. മുകളിലിരുന്ന്​ താഴേയുള്ള ശ്രേണിയിലെ മനുഷ്യരെ കാണുകയും കാഴ്ചവസ്തുവായി മാറ്റുകയും ചെയ്യുന്ന ജനവിരുദ്ധ പ്രക്രിയക്കു പകരം അതത് സമൂഹങ്ങൾക്ക് സ്വത്വപ്രകാശനത്തിനുള്ള ഇടങ്ങളായത് മാറണം. 

യൂറോപ്പിലും പാശ്ചാത്യലോകങ്ങളിലും ജനാധിപത്യത്തെക്കുറിച്ചുള്ള ചർച്ചകൾ ഗൗരവമായി നടന്നുകൊണ്ടിരിക്കുന്നു. ജയിലുകളില്ലാത്ത കാലം, പട്ടാളമില്ലാത്ത കാലം തുടങ്ങിയ പരികൽപനകൾക്ക്​ പ്രാധാന്യം കൈവന്നിരിക്കുന്നു. അത്രമേൽ സഹവർത്തിത്വത്തിൽ സമാധാനത്തിൽ, സ്നേഹത്തിൽ അവ ഊന്നൽ നൽകുന്നു. പൗരാവകാശങ്ങൾ ഓരോ വ്യക്തിക്കും നിലനിർത്തി നൽകുക, പബ്ലിക്​ ടോർച്ചറുകൾ അവസാനിപ്പിക്കുക, വധശിക്ഷപോലുള്ള പ്രാകൃതശിക്ഷാക്രമങ്ങളിൽനിന്ന്​ വിടുതൽ വാങ്ങുകയെന്നതൊക്കെ അവിടത്തെ ചിന്തിക്കുന്ന ലോകം മുന്നോട്ടുവെക്കുന്നു. അതേ ചിന്തയുടെ തുടർച്ചയാണ്​ അവിടങ്ങളിൽ മാറിയുണ്ടാക്കപ്പെട്ട മ്യൂസിയങ്ങൾ.

ഫ്രാൻസിലെ മ്യൂസിയം ‘ദ്യൂ ക്വാ ബ്രാൻലി’യൊക്കെ ജനകീയതയിലും സമുദായ ഉടമസ്ഥതയിലും ബൗദ്ധികാവകാശങ്ങളുടെ തുടർച്ചയിലും ഉന്നൽനൽകിക്കൊണ്ടുള്ള മ്യൂസിയങ്ങളാണ്​. ജനങ്ങൾ ഇത്തരം മ്യൂസിയങ്ങളിലേക്ക് കടന്നുവരുന്ന വിപ്ലവകാലമാണിത്. പരമ്പരാഗത നരവംശശാസ്ത്ര രീതിയിൽ ഗവേഷകർ നിർമിച്ച മുഷിപ്പൻ മ്യൂസിയങ്ങൾ ജനങ്ങൾ തകർക്കുകയാണ്​. മനുഷ്യർ ഇത്തരം മ്യൂസിയങ്ങളെ ഉപേക്ഷിക്കുകയും അവയിൽനിന്ന് അകലുകയും ചെയ്യുന്ന പ്രക്രിയക്ക് ഇന്ത്യയിലും നാം സാക്ഷ്യം വഹിച്ചു. ഭോപാലിലെ ഐ.ജി.ആർ.എം.എസി​​​െൻറ 500 ഏക്കർ വ്യാപ്തിയിലുള്ള മനുഷ്യരാശീ മ്യൂസിയം ഇതിന്​ ഉദാഹരണമാണ്​. മനുഷ്യർ തിരിഞ്ഞുനോക്കാത്ത ശവഭൂമിയായി മാറിയിരിക്കുകയാണിത്.

അതേസമയം,  മനുഷ്യരെ തുല്യമായി കണ്ട് തുല്യപദവി ഉറപ്പുവരുത്തി ആർടിസ്​റ്റ്​ ബട്ടി വിഭാവനം ചെയ്ത ഭോപാലിലെ ഗോത്രവർഗ മ്യൂസിയം ജനങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. മനുഷ്യർ സ്നേഹത്തെയും സ്വപ്​നത്തെയും ശരിയെയും പ്രതി അങ്ങോട്ട് സഞ്ചരിക്കുന്നു.  ഒരു മതിലിനപ്പുറത്തും ഇപ്പുറത്തുമുള്ള രണ്ട് മ്യൂസിയങ്ങളിൽ ഒന്നിൽ മനുഷ്യർ കയറുകയും ഒന്നിൽ മനുഷ്യർ കയറാതിരിക്കുകയും ചെയ്യുന്ന കൗതുകം. മനുഷ്യരാശീ മ്യൂസിയത്തി​​​െൻറ നിർമാണത്തിനു ചുക്കാൻ പിടിച്ച, ആ മ്യൂസിയം നിർമിച്ച കെ.കെ. ചക്രവർത്തിയെപ്പോലുള്ളവർക്ക്  സ്വാനുഭവങ്ങളിൽനിന്ന്​ ഡീ-മ്യൂസിയൈസേഷൻ വേണമെന്ന് വാദിക്കേണ്ടി വരുന്ന ഗതികേടും നാം പാഠമായിതന്നെ എടുക്കേണ്ടിയിരിക്കുന്നു. മാറ്റങ്ങൾക്ക് തയാറാവാത്ത എന്തിനെയും കാലം പ്രതിരോധിക്കുകയും ഉപേക്ഷിക്കുകയും ചെയ്യും. നിർമാതാക്കൾതന്നെ സൃഷ്​ടിയുടെ അന്ത്യശിക്ഷ വഹിക്കേണ്ടിയും വരും.

കാരണം, വെറുപ്പി​​​െൻറ രാഷ്​ട്രീയത്തിലൂന്നിയും അധികാരത്തി​​​െൻറ തിമിരത്തിലൂന്നിയും മനുഷ്യരെ പ്രദർശനവസ്​തുക്കളായി കണ്ടുമാണ്​ ഇത്തരം മ്യൂസിയങ്ങൾ നിർമിക്കപ്പെട്ടത്​. അതല്ല, യഥാർഥ മ്യൂസിയം സംസ്കാരം. സമാധാനത്തി​​​​െൻറയും സ്നേഹത്തി​​​​െൻറയും ഐക്യത്തി​​​​െൻറയും  മൂല്യങ്ങളിൽ പിറവികൊണ്ടവയാണവ. സ്ത്രീവിരുദ്ധമോ മനുഷ്യവിരുദ്ധമോ ഗോത്രവിരുദ്ധമോ ആയ എല്ലാത്തിനെയും തകർത്തെറിയാൻ പുതിയകാല മ്യൂസിയങ്ങൾ വരവായിരിക്കുന്നു.

ഈ കാഴ്ചപ്പാടിലൂന്നി, 157 രാജ്യങ്ങളിൽനിന്നായി 36,000ത്തോളം മ്യൂസിയങ്ങളാണ്​ 2018 മേയ് 18ലെ അന്താരാഷ്​ട്ര മ്യൂസിയം ദിനത്തി​​​െൻറ ഭാഗമാകുന്നത്. ഈ വർഷത്തെ മ്യൂസിയം ദിനത്തി​​​െൻറ വിഷയം ‘‘ഹൈപ്പർ കണക്റ്റഡ്​ മ്യൂസിയംസ്: ന്യൂ അപ്രോചസ്, ന്യൂ പബ്ലിക്സ്’’ എന്നതാണ്​. നമ്മുടെ കോഴിക്കോട്ടെ കൊച്ചു മ്യൂസിയമായ, കിർത്താഡ്സ് എത്നലോജിക്കൽ മ്യൂസിയം ഈ ദിനം വ്യത്യസ്തമായ പരിപാടികളാൽ ആഘോഷിക്കുകയാണ്​. അറിവുകൾ വെറുപ്പിൽനിന്നല്ല, രാഷ്​ട്രീയ ശരികേടിൽനിന്നല്ല സ്നേഹത്തിൽനിന്നും രാഷ്​ട്രീയശരിയിൽനിന്നും മുളപൊട്ടിയുണ്ടാവണം. അവ മാനവരാശിക്ക്​, ഭാവിതലമുറക്ക്​ പകർന്നുനൽകാനുള്ളതാണ്​. മ്യൂസിയങ്ങൾ അതാണ്​ വിളംബരം ചെയ്യേണ്ടത്. അതാണ്​ ഈ കൊച്ചു മ്യൂസിയവും ചെയ്യുന്നത്. ശരിയുടെ അറിവിൻ ശേഖരം ഒരിക്കലും അടച്ചുപൂട്ടി ​െവക്കാനുള്ളതല്ല. ശരി സംസാരിക്കുന്ന മ്യൂസിയങ്ങൾ വെറുപ്പി​​​െൻറ രാഷ്​ട്രീയത്താൽ, ഡീ-മ്യൂസിയൈസേഷൻ ചെയ്ത് തകർക്കപ്പെടേണ്ടതല്ല. അത്തരം മ്യൂസിയങ്ങളെ ഡീ-മ്യൂസിയൈസേഷൻ ചെയ്യൂവെന്ന് നിങ്ങൾ മുറവിളി കൂട്ടുമ്പോൾ നിങ്ങളിലെ വംശവിരുദ്ധവും ജനവിരുദ്ധവുമായ മ്യൂസിയങ്ങളാണ്​ പുറത്തേക്ക് തെറിക്കുന്നത്.

കിർത്താഡ്സ് എത്നലോജിക്കൽ മ്യൂസിയം റിസർച്​ അസിസ്​റ്റൻറുമാരാണ്​ ലേഖകർ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opinionmalayalam newsinternational museum day
News Summary - international museum day- opinion
Next Story