Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഇന്ത്യയുടെ അപനിർമാണം 

ഇന്ത്യയുടെ അപനിർമാണം 

text_fields
bookmark_border
ഇന്ത്യയുടെ അപനിർമാണം 
cancel

ജനാധിപത്യം ഒരു സങ്കൽപമാണ്​. വിശ്വാസമാണ്​ അതി​​​െൻറ അടിത്തറ. നമ്മുടെ ജനാധിപത്യ സംവിധാനങ്ങൾ കെട്ടിപ്പൊക്കിയത്​ വിശ്വാസ്യതയുടെ ഇൗ അടിത്തറയിലാണ്​. നിയമനിർമാണസഭകളുടെയും ഭരണനിർവഹണത്തി​​​െൻറയും നീതിപീഠത്തി​​​െൻറയും മാധ്യമസ്വാതന്ത്ര്യത്തി​​​െൻറയും നാലു നെടുംതൂണുകളിൽ താങ്ങിയാണ്​ ജനാധിപത്യത്തി​​​െൻറ നിൽപ്​. വിശ്വാസ്യതയുടെ അടിക്കല്ല്​ ഇളകിയാൽ നെടുംതൂണുകൾ നിലനിൽക്കില്ല. ലോകത്തിലെതന്നെ ഏറ്റവും വലിയ ജനായത്തം തകരും. ഭരണഘടനയുടെ കുത്തഴിയും. പൊരുതി നേടിയ സ്വാത​ന്ത്ര്യത്തി​​​െൻറ അമൂല്യതയെക്കുറിച്ച ഇൗ ബോധമാണ്​ ഭരണത്തിലും സമരത്തിലും എക്കാലവും നമ്മെ നയിച്ചുകൊണ്ടിരിക്കുന്നത്​. ഏഴു പതിറ്റാണ്ടുപിന്നിട്ട ജനാധിപത്യസംവിധാനങ്ങൾക്കുമേൽ പ​​േക്ഷ, അവിശ്വാസത്തി​​​െൻറ കരിനിഴൽ വീണുകഴിഞ്ഞിരിക്കുന്നു. ഭരണരീതികളിൽ, നാലു നെടുംതൂണുകളെക്കുറിച്ചൊ​െക്ക അവിശ്വാസം മുമ്പും ഉണ്ടായിട്ടുണ്ട്​. എന്നാൽ, മു​െമ്പാരിക്കലും ഉണ്ടായിട്ടില്ലാത്ത വിശ്വാസത്തകർച്ചയിലാണ്​ ഇന്ന്​ നമ്മു​ടെ ഭ​രണഘടനാസംവിധാനങ്ങൾ. ബഹുഭൂരിപക്ഷം വരുന്ന ഇന്ത്യൻ ജനത ആഗ്രഹിക്കുന്ന ഒരു ഭാവിയുടെ അപനിർമാണമാണ്​ ഭരണസൗകര്യത്തി​​​െൻറ ബലത്തിൽ നാലുവർഷമായി മോദിസർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്​. കാവിവർഗീയതയുടെയും അസഹിഷ്​ണുതയുടെയും സാഹചര്യങ്ങൾ പുറമെ.

അതി​​​െൻറ ആഴമറിയാൻ എല്ലാ ഭരണഘടനാ സംവിധാനങ്ങളിലേക്കും കണ്ണോടിക്കണം. കണ്ണ്​ ചെന്നെത്തുന്നേടത്തെല്ലാം അവിശ്വാസത്തി​​​െൻറ ഇരുൾ പരന്നിരിക്കുന്നു. പരമോന്നത നീതിപീഠമായ സുപ്രീംകോടതിയി​ലെ സാഹചര്യങ്ങൾ, ജനത ഏറ്റവുമൊടുവിലായി എത്തി​പ്പെട്ടിരിക്കുന്ന ദുരന്തമാണ്​. സുപ്രീംകോടതി ചീഫ്​ ജസ്​റ്റിസ്​ ഇന്ന്​ ഇരിക്കുന്നത്​ ഒരു വിഭാഗം സഹപ്രവർത്തകരും ജനപ്രതിനിധികളും എടുത്തുവെച്ച അവിശ്വാസത്തി​​​െൻറ പീഠത്തിലാണ്​. ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്രക്കെതിരെ മുതിർന്ന നാലു ജഡ്​ജിമാർ വാർത്തസമ്മേളനം നടത്തി ഉന്നയിച്ച പരാതികൾക്കുപിന്നാലെ, ഗുരുതരമായ പല വിഷയങ്ങൾ സുപ്രീംകോടതിയിൽ പുകഞ്ഞുകത്തുന്നു. സർക്കാറി​​​െൻറ പ്രതികാരബുദ്ധിയുടെ അകമ്പടിയോടെ, കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്​ജിയാക്കാത്ത സാഹചര്യം അതിൽ ഏറ്റവും പുതിയത്​. ഇംപീച്ച്​മ​​െൻറ്​ നോട്ടീസിനോട്​ രാജ്യസഭാധ്യക്ഷൻ വെങ്കയ്യ നായിഡു സ്വീകരിച്ച നിലപാട്​ എന്തുമാക​െട്ട, ചീഫ്​ ജസ്​റ്റിസ്​ പാർല​െമൻറിൽ കുറ്റവിചാരണ നേരിടേണ്ടയാളാണെന്ന പ്രതിപക്ഷപാർട്ടികളുടെ അവിശ്വാസം മറുവശത്ത്​. ഒരു ന്യായാധിപനോടുള്ള വിശ്വാസ്യത വോട്ടിനിട്ട്​ ഉറപ്പിക്കേണ്ട ഒന്നല്ല. തെരഞ്ഞെടുപ്പിൽ മത്സരിച്ചുജയിക്കുകയോ തോൽക്കുകയോ ചെയ്യുന്ന സ്​ഥാനാർഥിയല്ല ജഡ്​ജി. നിഷ്​പക്ഷത അവകാശപ്പെടാൻ പറ്റാത്തയാളാണ്​ നമ്മുടെ ചീഫ്​ ജസ്​റ്റിസ്​ എന്നിരി​ക്കെ, പുറത്താക്കണമെന്ന്​ ഏഴു പാർട്ടികളിൽ നിന്നായി 50ൽ കുറയാത്ത എം.പിമാർ ​ചേർന്ന്​ പാർല​െമൻറിനോട്​ എഴുതി ആവശ്യപ്പെട്ടു എന്നതിലാണ്​ ഗൗരവം കുടിയിരിക്കുന്നത്​.


ഇന്ത്യയുടെ നീതിപീഠചരിത്രത്തിന്​ ഇതൊക്കെയും ആദ്യാനുഭവങ്ങളാണ്​. സുപ്രീംകോടതി വിധികളെക്കുറിച്ച്​ കടുത്ത വിമർശനങ്ങൾ മു​െമ്പാക്കെ ഉണ്ടായിട്ടുണ്ട്​. എന്നാൽ, ജഡ്​ജിമാർ ചീഫ്​ ജസ്​റ്റിസിൽ അവിശ്വാസവും പക്ഷപാതവും പച്ചയായി രേഖ​െപ്പടുത്തുന്നത്​ നമ്മുടെ നീതിപീഠ​ത്തോടുള്ള വിശ്വാസ്യതക്ക്​ എത്രയോ ഗുരുതരമായ ആഘാതമാണ്​ ഏൽപിക്കുന്നത്​. സമ്മർദങ്ങൾക്ക്​ നീതിപീഠവും വഴിപ്പെടുന്നുവെന്ന കാഴ്​ചപ്പാടാണ്​ ​സർക്കാർ ഉണ്ടാക്കി വെച്ചിരിക്കുന്നത്​. ജനാധിപത്യത്തിൽ വിശ്വാസ്യത ബാക്കിനിന്ന ജുഡീഷ്യറിയാണ്​ ഇത്തരത്തിൽ ജനത്തി​​​െൻറ അവിശ്വാസം ഏറ്റുവാങ്ങുന്നത്​. ബി.ജെ.പി അധ്യക്ഷൻ അമിത്​ ഷാ പ്രതിയായിരുന്ന സൊഹ്​റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസി​​​െൻറ വിചാരണക്കിടയിൽ ജഡ്​ജി ലോയ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്​, ഗുജറാത്തിലെ നരോദ പാട്യയിൽ വർഗീയതയുടെ അതി​​ക്രൂരതകൾക്ക്​ ശിക്ഷിക്കപ്പെട്ട മായാ കോട്​നാനി നിയമക്കുരുക്കിൽ നിന്ന്​ രക്ഷപ്പെടുന്നത്​ എന്നിങ്ങനെ നീളുന്ന പലതും ഭരണത്തോടു മാത്രമല്ല, നീതിപീഠത്തോടുമുള്ള അവിശ്വാസം ഉൗട്ടിയുറപ്പിക്കുന്നതാണ്​.

ഭരിക്കുന്നവർക്ക്​ എന്നും മേധാവിത്വമുള്ള ഇടമാണ്​ പാർലമ​​െൻറ്​. ആ മേധാവിത്വം സ്​ഥാപിച്ചുനടത്തു​േമ്പാൾ തന്നെ, ജനാധിപത്യമര്യാദകൾ ഭരണപക്ഷം കണക്കിലെടുക്കാറുണ്ട്​. ജനത്തോടും ജനായത്തത്തോടും ഉത്തരവാദിത്തബോധം കാണിക്കുന്നു, ഭരണഘടനയോടും പ്രതിപക്ഷത്തോടുമുള്ള ബഹുമാനം നിലനിർത്തുന്നു എന്നിങ്ങനെയെല്ലാം ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് അത്​. പക്ഷേ, മോദിസർക്കാറിനുകീഴിൽ പാർലമ​​െൻറ്​ ഏകാധിപത്യത്തിന്​ അടിപ്പെട്ടുനിൽക്കുന്നു. രണ്ടാംഘട്ട ബജറ്റ്​ സമ്മേളനം സമ്പൂർണമായി കലങ്ങിയത്​ അതി​​​െൻറ ബാക്കിയായിരുന്നു. പ്രതിപക്ഷപാർട്ടികൾ കൊ ണ്ടുവന്ന അവിശ്വാസപ്രമേയനോട്ടീസുകളെ മറികടക്കാൻ ലോക്​സഭയിൽ ഭൂരിപക്ഷമുള്ള ബി. ജെ.പിക്ക്​ ഒരു പ്രയാസവും ഉണ്ടായിരുന്നില്ല. എന്നാൽ, അവിശ്വാസ​പ്രമേയനോട്ടീസുകൾ വോട്ടിനിടുന്ന സാഹചര്യം മറികടക്കാനുള്ള ഉൗടുവഴികളാണ്​ സർക്കാർ തെരഞ്ഞെടുത്തത്. സ്​പീക്കർ അതിനുള്ള ഉപകരണം മാത്രമായി. സഭയിൽ മുഴുസമയ ബഹളമായതിനാൽ അവിശ്വാസനോട്ടീസ്​ പരിഗണിക്കാൻ കഴിയുന്നില്ലെന്ന്​ സ്​പീക്കർ സുമി​ത്ര മഹാജൻ ന്യായം പറഞ്ഞുകൊണ്ടിരുന്നത്​ തുടർച്ചയായ രണ്ടാഴ്​ചയാണ്​.

രാജ്യസഭയുടെ ചിത്രമോ? വിവിധ പ്രതിപക്ഷപാർട്ടി എം.പിമാർ ചേർന്ന്​ ചീഫ്​ ജസ്​റ്റിസിനെതി​രായ ഇംപീച്ച്​മ​​െൻറ്​ നോട്ടീസ്​ രാജ്യസഭാധ്യക്ഷൻ കൂടിയായ ഉപരാഷ്​ട്രപതിക്ക്​ നൽകിയാൽ, നോട്ടീസി​​​െൻറ ന്യായഭ​ദ്രത പരി​േശാധിക്കാൻ മൂന്നംഗസമിതിയെ നിയോഗിക്കുന്നതാണ്​ ചട്ടപ്രകാരമുള്ള നടപടി. എന്നാൽ ഇതിലേക്ക്​ കടക്കാതെ തന്നെ, രേഖാപരമായ പിൻബലമില്ലെന്ന്​ സ്വയം കണ്ടുപിടിച്ച്​ കൊട്ടയിലിടുകയാണ്​ സഭാധ്യക്ഷൻ ചെയ്​തത്​. ഫലത്തിൽ രാജ്യസഭയുടെയും​ ലോക്​സഭയുടെയും അധ്യക്ഷന്മാർ പക്ഷപാതത്തിലൂടെ അംഗങ്ങളുടെ അവിശ്വാസം നേരിടു​േമ്പാൾ, ജനാധിപത്യത്തിലെ പരമോന്നതമായ നിയമനിർമാണ വേദിയാണ്​ വിശ്വാസത്തകർച്ചയിലേക്ക്​ എടുത്തെറിയപ്പെട്ടത്​. ബജറ്റിലെ ഒറ്റ നിർദേശവും ചർച്ച കൂടാതെ മിനിറ്റുകൾ കൊണ്ട്​ പാസാക്കിയ ഏകാധിപത്യ രീതി പുറമെ.

പാർലമ​​െൻറിനോടുമാത്രമല്ല, സ്വന്തം വാഗ്ദാനങ്ങളോടും ബഹുമാനമി​ല്ലെന്നാണ്​ ലോക്​പാൽ നിയമനകാര്യത്തിൽ നാലുവർഷമായി മോദിസർക്കാർ തെളിയിക്കുന്നത്​. അഴിമതിക്കെതിരായ വികാരം മുതലാക്കി ഭരണം പിടിച്ചവരാണ്​ ബി.ജെ.പിയെങ്കിലും, അഴിമതിവിരുദ്ധ ലോക്​പാൽ സംവിധാനം ഇന്നും അണ്ണാ ഹസാരെക്ക്​ സ്വപ്​നാടനം മാത്രം. ലോക്​പാൽ നിയമനസമിതിയിലെ പ്രതിപക്ഷപ്രതിനിധിയുടെ കാര്യത്തിൽ തന്ത്രപൂർവം തിരിഞ്ഞുകളിക്കുകയാണ്​ ബി.ജെ.പി. ചട്ടപ്രകാരമുള്ള അംഗബലമില്ലാത്തതിനാൽ ലോക്​സഭയിൽ പ്രതിപക്ഷനേതൃപദവി കിട്ടാതെ പോയ കോൺഗ്രസി​​​െൻറ സഭാനേതാവിനെ​ ലോക്​പാൽ നിയമനസമിതിയിൽ അംഗമാക്കാം, വോട്ടവകാശം നൽകില്ല എന്നാണ്​ സർക്കാർ നിലപാട്​.

ലോക്​പാൽ പ്രാവർത്തികമാക്കുകയാണോ കോൺഗ്രസിനെ താഴ്​ത്തിക്കെട്ടുക​യാണോ മോദിസർക്കാറി​​​െൻറ യഥാർഥ ഉന്നം? ഏതായാലും, അടുത്ത ലോക്​സഭതെരഞ്ഞെടുപ്പിനുമുമ്പ്​ ലോക്​പാൽ സംവിധാനം പ്രാബല്യത്തിൽ വരാൻ ഇടയില്ല. മോദി വന്നതുകൊണ്ട്​ അഴിമതിയും ക്രമക്കേടും ‘പമ്പ കടന്നു’വെന്ന്​ ആരും പറയുകയുമില്ല.
ജനാധിപത്യത്തോടുള്ള ജനവിശ്വാസം ഉൗട്ടിയുറപ്പിക്കുന്നതിൽ ഭരണഘടനാസ്​ഥാപനമായ തെരഞ്ഞെടുപ്പു കമീഷന്​ വലിയ പങ്കുണ്ട്​. സ്വതന്ത്രവും നീതിപൂർവവുമായ തെര​ഞ്ഞെടുപ്പ്​ ഉറപ്പുവരുത്തുന്നതിൽ അഭിനന്ദനാർഹമായ പങ്ക്​ നിർവഹിച്ചുപോന്നതാണ്​ കമീഷ​​​െൻറ ചരിത്രം. എന്നാൽ, ഇന്ന്​ തെരഞ്ഞെടുപ്പുകമീഷനും സർക്കാറിന്​ വഴിപ്പെട്ടു നിൽക്കുന്നു. ഗുജറാത്ത്​ നിയമസഭ തെരഞ്ഞെടുപ്പുതീയതി പ്രഖ്യാപനം നീട്ടിക്കൊണ്ടു പോയതു മുതൽ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്​ വൈകിപ്പിച്ചതു വരെ, ഒ.പി. റാവത്ത്​ മുഖ്യസ്​ഥാനത്തുള്ള തെരഞ്ഞെടുപ്പു കമീഷ​​​െൻറ നിലപാടുകളിൽ ഇന്ന്​ ഭരണപക്ഷ​ത്തോടുള്ള സവിശേഷതാൽപര്യങ്ങൾ തെളിഞ്ഞു കാണാം. വോട്ടുയന്ത്രത്തി​ലെ തിരിമറികളെക്കുറിച്ച്​ കടുത്ത ആരോപണങ്ങൾ ഉയർന്നുനിൽ​െക്ക, ബാലറ്റ്​ പേപ്പർ സംവിധാനത്തിലേക്ക്​ തിരിച്ചുപോകണമെന്ന ആവശ്യങ്ങളോടുള്ള പ്രതികരണത്തിൽ സർക്കാർ^കമീഷൻ ഒത്തുകളി സംശയിക്കുന്നവർ ഏറെ.

ജനാധിപത്യത്തി​​​െൻറ നാലാം തൂണായ ഫോർത്ത്​ എസ്​റ്റേറ്റിന്​ നാലഞ്ചുവർഷങ്ങൾക്കിടയിൽ ഉണ്ടായ ബലക്ഷയം അപരിഹാര്യമാണ്​. കോർപറേറ്റുകളുടെയും സർക്കാറി​​​െൻറയും സമ്മർദ^തള്ളിക്കയറ്റങ്ങൾ ചെറുത്തുനിൽക്കാൻ കഴിയാത്തതുവഴി സംഭവിച്ചതാണ്​ ബലക്ഷയം. സമ്പൂർണ മാധ്യമസ്വാതന്ത്ര്യം മരീചികയാക്കി മാറ്റുന്നതിൽ കോർപറേറ്റുകളും സർക്കാറും വിജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിനു മുമ്പും ശേഷവുമായി മോദിയനുകൂല ​കോർപറേറ്റുകൾ പല മാധ്യമസ്​ഥാപനങ്ങളെയും വിഴുങ്ങിയപ്പോ ൾ അഭിപ്രായസ്വാതന്ത്ര്യത്തിന്​ വിലങ്ങുവീണു. മോദിസ്​തുതിക്കാണ്​ ചാനലിലും പത്രത്തിലും ഇടം. വിമർശനങ്ങൾ ഉയർത്തുന്ന സ്​ഥാപനങ്ങളെ പലവിധത്തിൽ സർക്കാർ വരിഞ്ഞുമുറുക്കു​ന്നു. മാധ്യമസ്വാ​തന്ത്ര്യത്തി​​​െൻറ അതിരുകൾ നാലഞ്ചു വർഷമായി വളരെ വ്യക്​തം.

ഉത്തരാഖണ്ഡിൽ രാഷ്​ട്രപതിഭരണം ഏർപ്പെടുത്തിയത്​ റദ്ദാക്കിയ ഉത്തരവാണ്​ ജസ്​റ്റിസ്​ കെ.എം. ജോസഫിന്​ പരമോന്നത നീതിപീഠത്തിലെ ന്യായാധിപനാകാനുള്ള സ്വാഭാവിക അവസരം കൊട്ടിയടച്ചുകളഞ്ഞത്​. സർക്കാറി​​​െൻറ വിശദീകരണങ്ങൾ എന്തുതന്നെയായാലും, കേന്ദ്രമന്ത്രിസഭയുടെ നിർദേശപ്രകാരം രാഷ്​ട്രപതി ഇറക്കിയ ഉത്തരവിലെ ഭരണഘടനാവിരുദ്ധത ഉയർത്തിക്കാട്ടിയതിനാണ്​ ന്യായാധിപൻ ശിക്ഷ ഏറ്റുവാങ്ങുന്നത്​. രാഷ്​ട്രപതിഭവനിൽ, ഉപരാഷ്​ട്രപതി ഭവനിൽ, സ്​പീക്കറുടെ കസേരയിൽ, തെരഞ്ഞെടുപ്പു കമീഷനിൽ, മന്ത്രിസഭയിൽ, ലോക്​പാലിൽ, സുപ്രീംകോടതിയിൽ തന്നെയും മോദി^അമിത്​ ഷാമാർക്ക്​  ഇപ്പോൾ വേണ്ടത്​ കു​േറ റബർ സ്​റ്റാമ്പുകളാണ്​. നോട്ട്​ അസാധുവാക്കിയതുമുതൽ ഭരണപരമായ മിക്ക തീരുമാനങ്ങളിലും നിഴലിക്കുന്നതോ, ഇന്ത്യയുടെ അപനിർമാണവും. ഒരു വർഷം അകലെ നിൽക്കുന്ന ലോക്​സഭതെരഞ്ഞെടുപ്പിൽ മോദി വീണ്ടും അധികാരം പിടിക്കാനുള്ള സാധ്യത മങ്ങിയിട്ടുണ്ടാകാം. എന്നാൽ, അഞ്ചുകൊല്ലം കൊണ്ട് ഒരു സർക്കാർ ജനാധിപത്യ സംവിധാനങ്ങൾക്ക്​ ഏൽപിച്ച അവിശ്വാസത്തി​​​െൻറ പരിക്ക്​ മാറ്റാൻ സദുദ്ദേശ്യമുള്ള ഏതു ഭാവി ഭരണകൂടവും അത്യധ്വാനം നടത്തേണ്ടിവരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opinionjudiciaryOP RawatDeepak MishraVenkaiyah Naidusupreme court
News Summary - India's new challenge - Opinion
Next Story