നരേന്ദ്ര മോദി 300ൽ അധികം സീറ്റുമായി അധികാരത്തിൽ തിരിച്ചുവന്നതിനു പിറ്റേന്നാൾ മേയ് 24 ന ് പാകിസ്താനിലെ മാധ്യമസുഹൃത്ത് മുസ്സമ്മിൽ സുഹ്രവർദി വിളിച്ചു കൊണ്ടിരുന്നു. ഞാൻ അ ത് അവഗണിച്ചു. പ്രതീക്ഷകളെ തകർത്തുകളഞ്ഞ തലേദിവസത്തെ തെരഞ്ഞെടുപ്പ് ഫലത്തിൽ ഞങ്ങ ൾ ലിബറലുകൾ ഏറെ നിരാശരായിരുന്നു. സഹപ്രവർത്തകരുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റ ിപ്പോയി. ഇതെങ്ങനെ സംഭവിച്ചുവെന്നും എന്തുകൊണ്ട് സംഭവിച്ചുവെന്നും വീണ്ടും വിശദീകരി ക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല ഞാൻ. മുസ്സമ്മിൽ വിളിച്ചു കൊണ്ടേയിരുന്നു. ഇന് ത്യൻ തെരഞ്ഞെടുപ്പിനെ കുറിച്ച് സംസാരിക്കാനായിരിക്കാം എന്ന് ഞാൻ ഊഹിച്ചു.
പാകിസ്താ നിൽ പതിറ്റാണ്ടുകളായി സംഭവിച്ചുകൊണ്ടിരിക്കുന്ന വലതുപക്ഷ മുന്നേറ്റം ഇന്ത്യയിലും സ ംഭവിച്ചിരിക്കുന്നുവെന്ന പരിഹാസ്യത ഒരു പാക് മാധ്യമപ്രവർത്തകനു മുന്നിൽ സമ്മതിക ്കാൻ മനസ്സുവന്നില്ല. ഇന്ത്യയിലെ ലിബറലുകൾ ഇതുവരെ ആധുനികകാലത്ത് ഒരു ഇസ്ലാമിക് റ ിപ്പബ്ലിക്കിൽ ജീവിക്കുന്ന അവരെ പുച്ഛത്തോടെയാണ് വീക്ഷിച്ചിരുന്നത്. അതിനാൽ, ഒരു ഹിന് ദു പാകിസ്താെൻറ ഉദയത്തെ എങ്ങനെയാണ് ഞാൻ വിശദീകരിക്കുക? അതിനാൽ ഞാൻ മുസ്സമ്മിലിെ ൻറ ഫോൺകോൾ അവഗണിച്ചു. പക്ഷേ, അദ്ദേഹം വിടാൻ ഭാവമില്ലായിരുന്നു. ഒരു മണിക്ക് വീണ്ടും വി ളിച്ചു. വിറയോടെ ഫോണെടുത്തു. എെൻറ ജീവിതത്തിലെ ഏറ്റവും കയ്പേറിയ അനുഭവം. ‘‘ആഗ സാഹിബ് , താങ്കൾ എന്താണ് എന്നെ ഒഴിവാക്കുന്നത്? പേടിേക്കണ്ട, താങ്കൾക്ക് ഞങ്ങൾ പാകിസ്താനിൽ രാഷ്ട്രീയാഭയം നൽകാം’’- മുസ്സമ്മിൽ പറഞ്ഞു. ഞാൻ ക്ഷുഭിതനായിരുന്നു. ഒരിക്കൽ പോലും സന്ദർശിച്ചിട്ടില്ലാത്ത പാകിസ്താനിലേക്ക് കുടിയേറുക എന്ന ആശയം താങ്കളോട് ആരാണ് പറഞ്ഞത് എന്ന് പരുക്കൻ മട്ടിൽ തിരിച്ചുചോദിച്ചു.

മുസ്സമ്മിൽ നിന്ദാഗര്ഭമായി പറഞ്ഞു: ‘‘ഞങ്ങൾ 1947ൽ തന്നെ പരസ്യമായി ഇസ്ലാമിക് റിപ്പബ്ലിക്ക് സ്ഥാപിച്ചു. നിങ്ങളാകട്ടെ, മതേതരരാജ്യം എന്ന നാട്യത്തിലായിരുന്നു. പക്ഷേ, ഇപ്പോൾ നിങ്ങൾ ഒരു ഹിന്ദു റിപ്പബ്ലിക്കായി മാറിയിരിക്കുന്നു. കഴിഞ്ഞ സായാഹ്നത്തിൽ ഒരു ടി.വി ഷോയിൽ ‘‘മോദി, ജിന്നയുടെ ദ്വിരാഷ്ട്രവാദം ശരിയാണെന്ന് തെളിയിച്ചിരിക്കുന്നു’’ എന്ന് മുസ്സമ്മിൽ വാദിച്ചിരുന്നു. എന്നെ ആരോ പിന്നിൽനിന്ന് കുത്തിയപോലെ തോന്നി. ഒരു മരവിപ്പ് ബാധിച്ച മട്ട്. ആ സംഭാഷണം നിമിഷങ്ങൾക്കുള്ളിൽ അവസാനിച്ചു. ഫോൺ താഴെ വെക്കുമ്പോൾ കവിളിലൂടെ കണ്ണീർ വാർന്നുകൊണ്ടിരുന്നു. മേയ് 23 മുതൽ ഓരോ ഇന്ത്യൻ മുസ്ലിമിനെയും അസ്വസ്ഥമാക്കിയിരുന്ന കാര്യമാണ് മുസ്സമ്മിൽ പറഞ്ഞത്. മറ്റുള്ളവർ തുറന്നുപറയാൻ മടിച്ചത് മുസ്സമ്മിൽ വെട്ടിത്തുറന്നു പറഞ്ഞു. തെരെഞ്ഞടുപ്പ്ഫലം ഇന്ത്യയിലെ ഓരോ മുസ്ലിമിനെയും അസ്വസ്ഥമാക്കിയിരുന്നു എന്ന് സമ്മതിച്ചില്ലെങ്കിൽ അത് ആത്മവഞ്ചനയായിരിക്കും.
എെൻറ പിതാവ് ഭൂരിപക്ഷം മുസ്ലിംകളേയും പോലെ 1947ൽ പാകിസ്താനിലേക്ക് കുടിയേറാൻ വിസമ്മതിക്കുകയായിരുന്നു. കിടപ്പുമുറിയിൽ നിറയെ ഗാന്ധിജി ചിത്രങ്ങൾ തൂക്കിയിരുന്ന ഗാന്ധിയനായിരുന്നു അദ്ദേഹം. ഗാന്ധിജിയും നെഹ്റുവും ഉദ്ഘോഷിച്ച ഗംഗ-യമുന സംസ്കാരത്തിെൻറ മൂല്യങ്ങൾ അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചിരുന്നു. ജീവിതത്തിെൻറ മുക്കാലും മതേതര-ലിബറൽ ഇന്ത്യയിൽ ജീവിച്ച എന്നോടാണ് ഒരു പാകിസ്താൻകാരൻ, ഒരു മുസ്ലിം എന്ന നിലയിൽ ഇന്ത്യ എന്ന ഹിന്ദുറിപ്പബ്ലിക്കിൽ എനിക്ക് ഒരു സ്ഥാനവുമില്ല എന്നു പറയുന്നത്! അത് എന്നെ തകർത്തുകളഞ്ഞു. നരേന്ദ്ര മോദിയുടെ പുതിയ ഇന്ത്യയിൽ ഇന്ത്യൻ മുസ്ലിംകളുടെ പ്രയാണം ഇവിടെ അവസാനിച്ചുവോ എന്ന് ഞാൻ ഇടർച്ചയോടെ ചിന്തിച്ചു. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഓരോ ഇന്ത്യൻ മുസ്ലിമും മേയ് 23 നു ശേഷം ഇതുതന്നെയാണ് ചിന്തിക്കുന്നത്. മുസ്ലിംകൾ മാത്രമല്ല, ഓരോ ഹിന്ദുലിബറലിനെയും ഇതേ ചിന്ത അലട്ടുന്നുണ്ട്. എന്നാൽ, ഇന്ത്യൻ മുസ്ലിംകൾ സ്തംഭിച്ചുനിൽക്കുകയല്ല. ഈ രാജ്യത്ത് അവരുടെ മുന്നോട്ടുള്ള ഗമനം അവസാനിക്കരുതെന്ന് എന്നെപോലെ അവരും ആഗ്രഹിക്കുന്നുണ്ട്.
മോദി വിജയത്തിൽ സംഭവിക്കുന്നത്
മോദി, വാജ്പേയിയെ പോലുള്ള ഹിന്ദു നേതാവല്ല. അദ്ദേഹം സ്വയം പ്രഖ്യാപിത ഹിന്ദുത്വ പടയാളിയാണ്. ഗോൾവാൾക്കറുടെയും സവർക്കറുടെയും ആശയങ്ങളിൽ ഊന്നിയ ഒരു പുതിയ ഭാരതം കെട്ടിപ്പടുക്കാൻ ഒരുങ്ങിപ്പുറപ്പെട്ടയാൾ. ആ പുതിയ ഭാരതത്തിൽ മുസ്ലിംകൾ രണ്ടാംകിട പൗരന്മാർ മാത്രമായിരിക്കും. ഇത് മധ്യകാല അടിമത്തം എന്നതിെൻറ പരിഷ്കൃതപര്യായം മാത്രമാണ്. ഹിന്ദുക്കൾ ചെയ്യാത്ത ജോലികൾ ചെയ്ത്, ചേരികളിൽ താമസിച്ച്, അവസരസമത്വത്തിനുള്ള അവകാശം മറന്ന് വിവേചനങ്ങൾക്കെതിരെ പ്രതിവിധിയില്ലാതെ, നിയമത്തിനു മുന്നിൽ തുല്യത ഇല്ലാത്ത ഒരു ജനത-അതായിരിക്കും ഹിന്ദു രാഷ്ട്രത്തിലെ മുസ്ലിം ജനത. അവർ മിണ്ടാതെ, അനീതികൾക്കെതിരെ ശബ്ദമുയർത്താത, അവരുടെ നീതിയുക്തമായ അവകാശങ്ങൾക്കുവേണ്ടി വാദിക്കാതെ ജീവിക്കാൻ പഠിക്കണം.
ചരിത്രപരമായി പറഞ്ഞാൽ മുസ്ലിംകൾക്ക് 1857ലെ പ്രതിസന്ധിയേക്കാൾ ചെറുതല്ല മോദിയുടെ 2019 ലെ രണ്ടാം വരവ്. അന്ന് ബ്രിട്ടീഷുകാർ മുഗൾസാമ്രാജ്യത്തെ തകർക്കുകയും ഉത്തരേന്ത്യൻ മുസ്ലിംകളെ ഒരു നാഗരികപ്രതിസന്ധിയിലേക്ക് തള്ളിവിടുകയും ചെയ്തു. മുഗൾസാമ്രാജ്യത്തിെൻറ പതനം കേവലം ഒരു അധികാരമാറ്റം മാത്രമായിരുന്നില്ല. അതോടെ അവരുടെ ലോകവീക്ഷണം തന്നെ തകരുകയും അവരുടെ രാഷ്ട്രീയ-സാമൂഹികസ്ഥാപനങ്ങൾ രായ്ക്കുരാമാനം തകർന്നടിയുകയും ചെയ്തു. അവരുടെ പഴയ ലോകക്രമം തിരോധാനപ്പെടുകയും പുതിയ മാർഗം തെളിയാതിരിക്കുകയും ചെയ്തതോടെ അവർ അന്ന് ഇരുട്ടിൽ തപ്പി. ഉർദു കവിയും 1857ലെ കലാപത്തിെൻറ നേർസാക്ഷിയുമായ മിർസ ഗാലിബ് ആ ദുരവസ്ഥ ഇങ്ങനെ കോറിയിട്ടു:
‘‘വിശ്വാസം എന്നെ തടയുന്നു.
സംശയങ്ങൾ എന്നെ പൊതിയുന്നു.
നിശ്ചയങ്ങളിൽ നിന്ന്
പൂർണമായ അനിശ്ചിതത്വത്തിലേക്ക്
ഞാൻ വഴുതി വീണിരിക്കുന്നു’’
അതേ രീതിയിൽ ഗാന്ധിയൻ-നെഹ്റുവിയൻദർശനങ്ങളിലുള്ള ഇന്ത്യ, മോദിയുടെ വിജയത്തോടെ തകർന്നു തരിപ്പണമായിരിക്കുന്നു. ബി.ജെ.പി കാലങ്ങളായി ‘സെക്കുലറിസം’ എന്ന വാക്ക് ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയതിന് ഇന്ദിരഗാന്ധിയെ പഴിച്ചുകൊണ്ടിരുന്നു. എൽ.കെ. അദ്വാനി വാഗ്ദാനം ചെയ്തപോലെ അനതിവിദൂര ഭാവിയിൽ ആ വാക്യം ഭരണഘടനയിൽനിന്ന് നീക്കം ചെയ്തേക്കാം. അതോടെ ആർ.എസ്.എസ് വിഭാവനം ചെയ്യുന്ന ഹിന്ദുരാഷ്ട്രം ഔപചാരികമായി യാഥാർഥ്യമാവും. അതോടെ മുസ്ലിംകൾ ഒരു ഹിന്ദു രാഷ്ട്രത്തിൽ ജീവിക്കേണ്ടിവരും. തുറന്നുപറഞ്ഞാൽ പാകിസ്താനിലെ ഹിന്ദുക്കൾ ഇസ്ലാമിക് റിപ്പബ്ലിക്കിന് കീഴിൽ ജീവിക്കാൻ നിർബന്ധിതരായ പോലെ. അത്തരം ഒരു സംവിധാനത്തിൽ ന്യൂനപക്ഷങ്ങൾക്ക് പ്രത്യേകിച്ച് മുസ്ലിംകൾക്ക് ഒരു അവകാശങ്ങളും ഉണ്ടാവില്ല.
എഴുപതിെൻറ ബാക്കി
കഴിഞ്ഞ എഴുപതിലധികം വർഷങ്ങളിൽ ഒന്നുംതന്നെ നേടിയില്ല എന്ന് വിശ്വസിക്കുന്ന മുസ്ലിംകളുണ്ട്. കൂട്ടക്കൊലകളും കലാപങ്ങളും വംശീയശുദ്ധീകരണങ്ങളും 2002 ലെ ഗുജറാത്തിലെ ഭരണകൂട നേതൃത്വത്തിലുള്ള വംശഹത്യയും കുറച്ചു രണ്ടാംകിട ജോലികളും മുസ്ലിം േക്വാട്ടയിൽ ലഭിച്ച അധികാര സ്ഥാനങ്ങളും ഒക്കെയേ അവരുടെ ബാക്കിപത്രത്തിലുള്ളൂ. എന്നാൽ, വിഭജനത്തിെൻറ ഇരുണ്ടകാലത്തുപോലും മുസ്ലിംകൾ ഇന്ത്യയിൽ ഇത്രക്ക് ഹതാശരായിരുന്നില്ല. 1992 ഡിസംബർ ആറിലെ നാശകാരിയായ മാനംകെടുത്തുന്ന ബാബരിമസ്ജിദ് ധ്വംസനത്തിനു ശേഷവും ഇന്ത്യയിലെ വിദ്യാഭ്യാസമുള്ള മുസ്ലിംകുലീനർ നെഹ്റുവിയൻ ഇന്ത്യ എന്ന ആശയം അഭിമാനപൂർവം മുറുകെപ്പിടിച്ചു. എന്നാൽ, മോദിയുടെ രണ്ടാം വരവോടെ അതില്ലാതായിരിക്കുന്നു എന്ന് അവർ കരുതുന്നു. മുന്നിലുള്ളത് ഇരുളടഞ്ഞ തുരങ്കമാണ്. മോദിയുടെ പുതിയ ഭാരതത്തിൽ അവർ ആർക്കും വേട്ടയാടാവുന്ന വാത്തുകളും ദിശയറിയാതെ ഓടുന്ന തലയില്ലാ കോഴികളുമാണ്. ആൾക്കൂട്ട അതിക്രമങ്ങളും പൊതുപരിഹാസങ്ങളും സാമൂഹികമാധ്യമങ്ങളിലെ വിദ്വേഷപ്രകടനങ്ങളും ആൾക്കൂട്ട കൊലപാതകങ്ങളുമെല്ലാം മുസ്ലിംകളെ ശാശ്വതമായി അരക്ഷിതമാക്കാൻ പര്യാപ്തമാണ്.
ഇന്ത്യൻ മുസ്ലിംകളെ തുറിച്ചുനോക്കുന്ന ഈ ദുർവിധിക്ക് ഇന്ത്യയിലെ രാഷ്ട്രീയവ്യവസ്ഥയെ മാത്രമല്ല കുറ്റപ്പെടുത്തേണ്ടത്. ഭരണകൂട പിന്തുണകൊണ്ട് മാത്രം ഒരു ജനതക്കും മുന്നേറാനാവില്ല. ഒരു സമുദായത്തിെൻറ ഭാഗധേയം നിശ്ചയിക്കുന്നത് ഭരണകൂടമല്ല. വിവേകമുള്ള ജനത ഭരണകൂടത്തെ സൃഷ്ടിക്കുകയും സംഹരിക്കുകയും ചെയ്യുന്നു. അതുവഴി സ്വന്തം ഭാഗധേയം രചിക്കുന്നു. അവരവർ ജീവിക്കുന്ന കാലത്ത് മുന്നേറാൻ ഓരോ സമുദായത്തിനും അവരുടേതായ കാഴ്ചപ്പാട് ഉണ്ടായിരിക്കണം. ദുഃഖകരമെന്നു പറയട്ടെ, മുസ്ലിംകൾ ഭൂതകാല മഹിമയിൽ അഭിരമിക്കാനാണ് ഇഷ്ടപ്പെടുന്നത്. അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റി സ്ഥാപകൻ സർ സയ്യിദ് അഹ്മദ് ഖാനെ പോലെ അപൂർവം ചിലരേ ആധുനികകാലവുമായി സമുദായത്തെ ബന്ധിപ്പിക്കാൻ ശ്രമിച്ചുള്ളൂ.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ മുസ്ലിംകൾ പ്രതീക്ഷയർപ്പിച്ചത് മതേതരപാർട്ടികളിലായിരുന്നു. എന്നാൽ, ഈ പാർട്ടികളാകട്ടെ ജാതി, ബിസിനസ് താൽപര്യങ്ങൾക്കു മുന്നിൽ കീഴടങ്ങി. ഹിന്ദുക്കൾ സ്വാധീനശക്തിയുള്ള ഭൂരിപക്ഷമായതിനാൽ കാലാകാലങ്ങളിൽ വന്ന സർക്കാറുകൾ ന്യൂനപക്ഷ ക്ഷേമം അവഗണിച്ചു. എപ്പോഴെങ്കിലും കാര്യമായി എന്തെങ്കിലും മുസ്ലിം സമുദായത്തിന് ചെയ്യാൻ സർക്കാറുകൾ തുനിഞ്ഞപ്പോൾ ന്യൂനപക്ഷപ്രീണനം എന്ന ആരോപണം ഉയരുകയും ചെയ്തു. ഉദ്യോഗസ്ഥവൃന്ദം അതിനെ തുരങ്കംവെച്ചു. ഉദാഹരണത്തിന് മൻമോഹൻ സിങ് സർക്കാർ നിയമിച്ച സച്ചാർ കമ്മിറ്റി മുസ്ലിം ജനതയുടെ ക്ഷേമത്തിനായി ചില പദ്ധതികൾ മുന്നോട്ടുവെച്ചു. എന്നാൽ, അതിെൻറ ഗുണഫലം ഉദ്ദിഷ്ട ഗുണഭോക്താക്കൾക്ക് ലഭിച്ചില്ല.
രാഷ്ട്രീയകാര്യങ്ങളിൽ ഇന്ത്യൻ മുസ്ലിംകൾ, മതപുരോഹിതർ നേതൃത്വം നൽകുന്ന യാഥാസ്ഥിതികവിഭാഗം നടത്തുന്ന ആഹ്വാനങ്ങൾക്ക് ചെവികൊടുക്കാറില്ല. എങ്കിലും ബാബരിമസ്ജിദ് ധ്വംസനവും ഏകീകൃത വ്യക്തിനിയമവുമെല്ലാം ഈ യാഥാസ്ഥിതിക വിഭാഗം ചൂഷണത്തിനായി ഉപയോഗിച്ചു. ഇത്തരം വൈകാരിക പ്രസ്ഥാനങ്ങൾക്കൊന്നും മുസ്ലിം ജനസാമാന്യത്തിെൻറ വലിയ പിന്തുണ ലഭിച്ചിട്ടില്ല. ഇവ ഹിന്ദു വലതുപക്ഷത്തെ ശക്തിപ്പെടുത്തുകയും ചെയ്തു. എന്നാൽ, മതേതരപാർട്ടികൾ ഈ യാഥാസ്ഥിതികവിഭാഗത്തെയാണ് മുസ്ലിം ജനതയുടെ വക്താക്കളായി പ്രോത്സാഹിപ്പിച്ചത്. ഇത് ലിബറലുകളെയും ഹിന്ദു വലതുപക്ഷത്തേയും ഒരുപോലെ അസ്വസ്ഥമാക്കി.
കെട്ട കാലവും കടന്നുപോകും
കഴിഞ്ഞ അഞ്ചുവർഷം മുസ്ലിംകൾ ഒട്ടേറെ പ്രകോപനങ്ങളുണ്ടായിട്ടും സംയമനം പാലിച്ചു. എന്നാൽ, തെരഞ്ഞെടുപ്പ് ഫലം അവരെ നിരാശരും ആശങ്കാകുലരുമാക്കി. ഈ സന്ദിഗ്ധാവസ്ഥയിൽനിന്ന് കരകയറാനുള്ള മാർഗങ്ങൾ ഒന്നും തന്നെ അവർ കണ്ടെത്തിയിട്ടില്ല. എന്നാൽ, ചരിത്രം ചൂണ്ടിക്കാട്ടുന്നത് ഇത്തരം കെട്ടകാലം കടന്നുപോകും എന്നുതന്നെയാണ്. 1857 ലെ ദുഃസ്വപ്നവും വിഭജനത്തിെൻറ ഭയാനകതകളും ഇപ്പോൾ വിദൂര സ്മരണകളാണ്. മോശം കാലം കൂടുതൽ നിലനിൽക്കില്ല.
മുസ്സമ്മിൽ പാകിസ്താനിലേക്ക് കുടിയേറാൻ ക്ഷണിച്ചെന്നു മാത്രമല്ല, എനിക്ക് താമസിക്കാൻ അവിടെ വീട് കണ്ടെത്തിയെന്നും പറഞ്ഞു. ഇത്തരം ഒരു ക്ഷണം എെൻറ കുടുംബത്തിന് ലഭിക്കുന്നത് ആദ്യമായിട്ടല്ല. ഞങ്ങൾ അലഹബാദിൽ ജീവിക്കുന്ന കാലത്ത് എെൻറ പിതാവ്, ഒരു സിഖുകാരനായ മാന്യൻ ഇത്തരം ഒരു ഉപക്ഷേപം അദ്ദേഹത്തിന് മുന്നിൽ അവതരിപ്പിച്ച കാര്യം ഞങ്ങളോട് പറഞ്ഞിരുന്നു. വിഭജനകാലത്ത് ലാഹോറിൽ സിഖുകാരനുള്ള രണ്ടു ബംഗ്ലാവുകൾ അലഹബാദിലുള്ള പിതാവിെൻറ രണ്ടു ബംഗ്ലാവുകൾക്കു പകരം നൽകാം എന്നായിരുന്നു നിർദേശം. എന്തുകൊണ്ട് നിർദേശം തള്ളിയെന്നു ചോദിച്ചപ്പോൾ പിതാവ് ശാന്തമായി പറഞ്ഞു: ‘‘മകനേ, നമ്മുടെ പിതാക്കന്മാർ ഈ മണ്ണിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്. ഇത് നമ്മുടെ മാതൃഭൂമിയാണ്. നല്ല കാലവും ചീത്തകാലവും വരുകയും പോകുകയും ചെയ്യും. പ്രശ്നം പിടിച്ച കാലത്ത് മാതൃഭൂമി വിട്ട് ഓടിപ്പോകുകയല്ല വേണ്ടത്. ഒരിക്കൽ മാതൃദേശം കൈവിട്ടാൽ പിന്നീട് ഒരിക്കലും അത് തിരിച്ചു കിട്ടില്ല.’’
1947ൽ ഭൂരിപക്ഷം ഇന്ത്യൻ മുസ്ലിംകളും പിതാവിനെ പോലെയാണ് ചിന്തിച്ചത്. ജിന്നക്ക് ഇസ്ലാമികരാഷ്ട്രമായ പാകിസ്താനിലേക്ക് ഞങ്ങളെ പ്രലോഭിപ്പിച്ചു കൊണ്ടുപോകാൻ കഴിഞ്ഞില്ല. പിന്നെയാണോ മുസ്സമ്മിലിന്? ഇന്ത്യ നമ്മുടെ കൂടി മാതൃദേശമാണ്. എന്തിന് ഹിന്ദുത്വത്തെ ഭയന്ന് നാം അത് ഉപേക്ഷിക്കണം? മുഹമ്മദ് ഇഖ്ബാൽ ‘‘സാരെ ജഹാം സെ അച്ഛാ, ഹിന്ദുസ്താൻ ഹമാരാ’’ എന്നു പറഞ്ഞപ്പോൾ നാം അത് വിശ്വസിച്ചു. ഈ രാജ്യത്തിലും അതിെൻറ ഭാവിയിലും ഞങ്ങൾക്കുള്ള വിശ്വാസത്തിനു ഒരു ഇളക്കവും തട്ടിയിട്ടില്ല!
'
(നാഷനൽ ഹെറാൾഡ് പത്രത്തിെൻറ എഡിറ്റർ ഇൻ ചീഫ് ആണ് ലേഖകൻ) മൊഴിമാറ്റം: സി.കെ. ഫൈസൽ പുത്തനഴി