Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഇ​​ന്ത്യ​​യു​​ടെ...

ഇ​​ന്ത്യ​​യു​​ടെ ഫ​​ല​​സ്​​​തീ​​ൻ ​െഎ​​ക്യ​​ദാ​​ർ​​ഢ്യം ഇ​നി​യെ​​ത്ര കാ​​ലം? 

text_fields
bookmark_border
ഇ​​ന്ത്യ​​യു​​ടെ ഫ​​ല​​സ്​​​തീ​​ൻ ​െഎ​​ക്യ​​ദാ​​ർ​​ഢ്യം ഇ​നി​യെ​​ത്ര കാ​​ലം? 
cancel

ഫെ​​ബ്രു​​വ​​രി 10ന്​ ​​പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി ഫ​​ല​​സ്​​​തീ​​ൻ അ​​തോ​​റി​​റ്റി ആ​​സ്​​​ഥാ​​ന​​മാ​​യ റാ​​മ​​ല്ല സ​​ന്ദ​​ർ​​ശി​​ക്കു​​ക​​യാ​​ണ്. ആ​​ദ്യ​​മാ​​യാ​​ണ്​ ഒ​രു ഇ​ന്ത്യ​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി ഫ​​ല​​സ്​​​തീ​​നി​​ലെ​​ത്തു​​ന്ന​​തെ​​ന്ന ച​​രി​​ത്ര​​പ്രാ​​ധാ​​ന്യം ഇ​​തി​​നു​​ണ്ട്. ഒ​​മാ​​ൻ, യു.​​എ.​​ഇ എ​​ന്നീ അ​​റ​​ബ്​ രാ​​ജ്യ​​ങ്ങ​​ളും സ​​ന്ദ​​ർ​​ശി​​ക്കു​​ന്ന പ്ര​​ധാ​​ന​​മ​​ന്ത്രി ജോ​​ർ​​ഡ​​ൻ വ​​ഴി​​യാ​​വും റാ​​മ​​ല്ല​​യി​​ലെ​​ത്തു​​ക. ഫ​​ല​​സ്​​​തീ​​നി​​ൽ അ​​ധി​​നി​​വേ​​ശം സ​​മ്പൂ​​ർ​​ണ​​മാ​​ക്കാ​​നു​​ള്ള യു.​​എ​​സ്​-​​ഇ​​സ്ര​ാേ​​യ​​ൽ പ​​ദ്ധ​​തി സ​​ജീ​​വ​​മാ​​യ ഘ​​ട്ട​​ത്തി​​ലാ​​ണ്​ ഇൗ ​​സ​​ന്ദ​​ർ​​ശ​നം. യു.​​എ​​സ്​ പ്ര​​സി​​ഡ​​ൻ​​റ്​ ഡോ​​ണ​​ൾ​​ഡ്​ ട്രം​​പ്​ ജ​​റൂ​​സ​​ല​​മി​​നെ ഇ​​സ്രാ​​യേ​​ലി​െ​​ൻ​റ ത​​ല​​സ്​​​ഥാ​​ന​​മാ​​യി അം​​ഗീ​​ക​​രി​​ച്ച​​തി​െ​​ൻ​​റ ആ​​ഘാ​​ത​​ങ്ങ​​ൾ ലോ​​ക​​ത്ത്​ കെ​​ട്ട​​ട​​ങ്ങി​​യി​​ട്ടി​​ല്ല.  ബാൽഫർ പ്രഖ്യാപനത്തിന്​ ഒരു നൂറ്റാണ്ടും ഇസ്രായേൽ^അറബ്​ യുദ്ധത്തിന്​ അരനൂറ്റാണ്ടും പൂർത്തിയായ 2017ൽ കൂടുതൽ നിലനിൽപ്​ ഭീഷണിയിലേക്കാണ്​ ഫലസ്​തീൻ എടുത്തെറിയപ്പെട്ടിരിക്കുന്നത്​. ഇൗ സാഹചര്യത്തിൽ മൂന്നാം ലോകത്തെ പ്രധാന ശക്​തിയായ ഇന്ത്യയുടെ പ്രധാനമന്ത്രി രാജ്യത്തെത്തുന്നത്​ ഫലസ്​തീന്​ പ്രതീക്ഷ നൽകേണ്ടതാണ്​. എന്നാൽ ഇന്ത്യൻ ഭരണകൂടത്തി​​​െൻറ ഇസ്രായേൽ ചങ്ങാത്തം ഒരു ഭാഗത്ത്​ ശക്​തിപ്പെടുന്നത്​ ആ പ്രതീക്ഷകൾക്ക്​ മങ്ങലേൽപിക്കുന്നു. ഇൗയവസരത്തിൽ ഏഴു പതിറ്റാണ്ടുകാലത്തെ ഇന്ത്യയുടെ ഫലസ്​തീൻ ബന്ധം വിശകലനമർഹിക്കുന്നതാണ്​. സ​​യ​​ണി​​സ​​ത്തോ​​ട്​ ജ​​നി​​ത​​ക​​മാ​​യി​​ത്ത​ന്നെ അ​​നു​​രാ​​ഗാ​​ത്മ​ക സ​​മീ​​പ​​ന​​മു​​ള്ള ഹി​​ന്ദു​​ത്വ ബ്രി​​ഗേ​​ഡിെ​​ൻ​​റ ഭാ​​ഗ​​മാ​​യൊ​​രാ​​ൾ പ്ര​​ധാ​​ന​​മ​​ന്ത്രി പ​​ദ​​മേ​​റി​​യ​​തോ​​ടെ ഏ​​തു​​ത​​രം മാ​​റ്റ​​മാ​​ണ്​ ഇ​​ക്കാ​​ര്യ​​ത്തി​​ൽ ഉ​​ണ്ടാ​​വു​ക​യെ​ന്ന്​  സൂ​​ക്ഷ്​​​മ നോ​​ട്ട​​ങ്ങ​​ൾ​​ക്ക്​ വി​​ധേ​​യ​​മാ​​കേ​​ണ്ട​​തു​​ണ്ട്. എ​​ങ്കി​​ൽ മാ​​ത്ര​​മേ മോ​​ദി​​യു​​ടെ സ​​ന്ദ​​ർ​​ശ​​ന​​ത്തെ ശ​​രി​​യാ​​യ രീ​​തി​​യി​​ൽ നോ​​ക്കി​​ക്കാ​​ണാ​​നാ​​വൂ.
 

modi-netanyahu

കൊ​​ളോ​​ണി​​യ​​ൽ വി​​രു​​ദ്ധ സ​​മീ​​പ​​ന​​മാ​​ണ്​ ഇ​​ന്ത്യ​​യു​​ടെ ഫ​​ല​​സ്​​​തീ​​ൻ നി​​ല​​പാ​​ടി​െ​​ൻ​​റ അ​​ടി​​സ്​​​ഥാ​​ന​​മാ​​യ​​ത്. ഇ​​ന്ത്യ​​ൻ ദേ​​ശീ​​യ പ്ര​​സ്​​​ഥാ​​ന​​ത്തി​​ലേ​​ക്ക്​ മു​​സ്​​​ലിം ജ​​ന​​സാ​​മാ​​ന്യ​​ത്തെ അ​​ടു​​പ്പി​​ക്കാ​​ൻ ഖി​​ലാ​​ഫ​​ത്ത്​ പ്ര​​സ്​​​ഥാ​​ന​​ത്തെ ഗാ​​ന്ധി ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്തു​​ന്ന​​തി​​ന്​ സ​​മാ​​ന്ത​​ര​​മാ​​യാ​​ണ്​ ഫ​​ല​​സ്​​​തീ​​നു​​ള്ള ​െഎ​​ക്യ​​ദാ​​ർ​​ഢ്യ​​വും രൂ​​പ​​പ്പെ​​ടു​​ന്ന​​ത്. ഇൗ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ്​ ‘ബ്രി​​ട്ട​​ൻ ബ്രി​​ട്ടീ​​ഷു​​കാ​​ർ​​ക്കും ഫ്രാ​​ൻ​​സ്​ ഫ്ര​​ഞ്ചു​​കാ​​ർ​​ക്കു​​മെ​​ന്ന​തു​പോ​​ലെ ഫ​​ല​​സ്​​​തീ​​ൻ ഫ​​ല​​സ്​​​തീ​​നി​​ക​​ൾ​​ക്കു​​ള്ള​​താ​​ണ്​’ എ​​ന്ന പ്ര​​ഖ്യാ​​പ​​നം ഗാ​​ന്ധി​​ജി ന​​ട​​ത്തു​​ന്ന​​ത്. സ്വാ​​ത​​ന്ത്ര്യാ​ന​​ന്ത​​രം ഫ​​ല​​സ്​​​തീ​​െ​​ൻ​​റ സ്വ​​യം​നി​​ർ​​ണ​​യാ​​ധി​​കാ​​ര​​ത്തെ പി​​ന്തു​​ണ​​ക്കു​​ന്ന നി​​ല​​പാ​​ട്​ നെ​​ഹ്​​​റു​​വി​െ​​ൻ​​റ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സ​​ർ​​ക്കാ​​റും സ്വീ​​ക​​രി​​ച്ചു. 1988ൽ ​​ഫ​​ല​​സ്​​​തീ​​ൻ രാ​ഷ്​​ട്ര​പ്ര​​ഖ്യാ​​പ​​നം വ​​ന്ന​​യു​​ട​​ൻ ഇ​​ന്ത്യ അ​​ത്​ അം​​ഗീ​​ക​​രി​​ച്ചു. അ​​തി​​നും മു​​മ്പ്​ 1975ൽ ​​ത​​ന്നെ യാ​​സ​​ർ അ​​റ​​ഫാ​​ത്തി​െ​​ൻ​​റ പി.​​എ​​ൽ.​​ഒ​യു​ടെ (​ഫ​​ല​​സ്​​​തീ​​ൻ ലി​​ബ​​റേ​​ഷ​​ൻ ഒാ​​ർ​​ഗ​​നൈ​​സേ​​ഷ​​​ൻ)​ ഒാ​​ഫി​സ്​ ന്യൂ​​ഡ​​ൽ​​ഹി​​യി​​ൽ തു​​റ​​ക്കാ​​ൻ ഇ​​ന്ത്യ അ​​നു​​മ​​തി ന​​ൽ​​കി​​യി​​രു​​ന്നു. പി.​​എ​​ൽ.​​ഒ​​യെ ഫ​​ല​​സ്​​​തീ​​ൻ ജ​​ന​​ത​​യു​​ടെ യ​​ഥാ​​ർ​​ഥ പ്രാ​​തി​​നി​​ധ്യ​​മാ​​യി അം​​ഗീ​​ക​​രി​​ച്ച ആ​​ദ്യ അ​​റ​​ബ്​ ഇ​​ത​​ര രാ​​ജ്യ​​വും ഇ​​ന്ത്യ​​യാ​​യി​​രു​​ന്നു. ഇ​​ത്ത​​ര​​ത്തി​​ൽ വ​​ള​​ർ​​ന്ന ബ​​ന്ധ​​ത്തി​​ൽ പി​​ന്നീ​​ട്​ ഒ​​ന്ന​​ര​​പ്പ​​തി​​റ്റാ​​ണ്ടി​​നു​ ശേ​​ഷം ന​​ര​​സിം​​ഹ​​റാ​​വു സ​​ർ​​ക്കാ​​റി​െ​​ൻ​​റ കാ​​ല​​ത്താ​​ണ്​ മാ​​റ്റ​​ത്തി​െ​​ൻ​​റ സൂ​​ച​​ന​​ക​​ൾ ക​​ണ്ടു​തു​​ട​​ങ്ങി​​യ​​ത്. എ​​ങ്കി​​ലും യു.​​എ​​ൻ അ​​ട​​ക്ക​​മു​​ള്ള ലോ​​ക​േ​​വ​​ദി​​ക​​ളി​​ലും ന​​യ​​ത​​ന്ത്ര​​ത​​ല​​ത്തി​​ലും ഫ​​ല​​സ്​​​തീ​​ന്​ ഇ​​ന്ത്യ പി​​ന്തു​​ണ ന​​ൽ​​കി​​പ്പോ​​ന്നു. യാ​​സ​​ർ അ​​റ​​ഫാ​​ത്തും പി​​ൻ​​ഗാ​​മി മ​​ഹ്​​​മൂ​​ദ്​ അ​​ബ്ബാ​​സും നി​​ര​​വ​​ധി ത​​വ​​ണ ഇ​​ന്ത്യ സ​​ന്ദ​​ർ​​ശി​​ച്ചു. ഒ​ാ​രോ സ​​ന്ദ​​ർ​​ശ​​ന​​ത്തി​​ലും സ്വ​​ത​​ന്ത്ര ഫ​​ല​​സ്​​​തീ​​നാ​​യു​​ള്ള പോ​​രാ​​ട്ട​​ത്തി​​ന്​ ഇ​​ന്ത്യ​ ​െഎ​​ക്യ​​ദാ​​ർ​​ഢ്യം ആ​​വ​​ർ​​ത്തി​​ച്ചു. ഏ​​റ്റ​​വും അ​​വ​​സാ​​നം ജ​​റൂ​​സ​ലം ഇ​​സ്രാ​​യേ​​ൽ ത​​ല​​സ്​​​ഥാ​​ന​​മാ​​ക്കി​​യ യു.​​എ​​സ്​ ന​​ട​​പ​​ടി​​ക്കെ​​തി​​രാ​​യ യു.​​എ​​ൻ പ്ര​​മേ​​യ​​ത്തി​​ലും ഇ​​ന്ത്യ ഫ​​ല​​സ്​​​തീ​​ൻ അ​​നു​​കൂ​​ല നി​​ല​​പാ​​ട്​ സ്വീ​​ക​​രി​​ച്ചു. 
 
PalestineFlag

ഒ​​രു ഭാ​​ഗ​​ത്ത്​ ഫ​​ല​​സ്​​​തീ​​ൻ ​െഎ​​ക്യ​​ദാ​​ർ​​ഢ്യ​മെ​​ന്ന ജ​​നാ​​ധി​​പ​​ത്യ സ​​മീ​​പ​​നം ഉ​​യ​​ർ​​ത്തി​​പ്പി​​ടി​​ക്കെ ത​​ന്നെ ഇ​​സ്രാ​​യേ​​ലു​​മാ​​യി ച​​ങ്ങാ​​ത്ത​​ത്തി​​ന്​ ഒ​​ളി​​ഞ്ഞും തെ​​ളി​​ഞ്ഞും ഇ​​ന്ത്യ​​യി​​ലെ കോ​​ൺ​​ഗ്ര​​സ്​ സ​​ർ​​ക്കാ​​റു​​ക​​ള​​ട​​ക്കം ശ്ര​​മം​ന​​ട​​ത്തി​​യി​​രു​​ന്നു. 1950ൽ ​​ത​​ന്നെ ഇ​​സ്രാ​​യേ​​ലി​​നെ ഇ​​ന്ത്യ ഒൗ​​ദ്യോ​​ഗി​​ക​​മാ​​യി അം​​ഗീ​​ക​​രി​​ച്ചി​​രു​​ന്നെ​​ങ്കി​​ലും ന​​യ​​ത​​ന്ത്ര ബ​​ന്ധം സ്​​​ഥാ​​പി​​ക്കു​​ന്ന​​ത്​ ന​​ര​​സിം​​ഹ​റാ​​വു സ​​ർ​​ക്കാ​​റി​െ​​ൻ​​റ കാ​​ല​​ത്താ​​ണ്. എ​​ന്നാ​​ൽ, ന​​യ​​ത​​ന്ത്ര​ ബ​​ന്ധ​​മി​​ല്ലാ​​ത്ത​​പ്പോ​​ഴും ഇ​​സ്ര​ാ​യേ​​ലി​​ൽ​നി​​ന്ന്​ ഇ​​ന്ത്യ ആ​​യു​​ധ​​ങ്ങ​​ൾ വാ​​ങ്ങി​​യി​​രു​​ന്നു. ഇ​​ന്ദി​​ര ഗാ​​ന്ധി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ 1971ലാ​​ണ്​ ആ​​യു​​ധ​​ക്ക​​ച്ച​​വ​ട​ത്തി​​ന്​ ഇ​​സ്ര​​ാ​യേ​​ലി​​നെ സ​​മീ​​പി​​ക്കു​​ന്ന​​ത്. ഇൗ ​​ബ​​ന്ധ​​ത്തി​െ​​ൻ​​റ തു​​ട​​ർ​​ച്ച​​യി​​ലാ​​ണ്​ പി​​ന്നീ​​ട്​ ഇ​​സ്രാ​യേ​​ലു​​മാ​​യി ച​​ങ്ങാ​​ത്തം ശ​​ക്തി​പ്പെ​​ടു​​ന്ന​​ത്. പ്ര​​ത്യേ​​കി​​ച്ച്​ ശീ​​ത​​യു​​ദ്ധാ​​ന​​ന്ത​​രം രൂ​​പ​​പ്പെ​​ട്ട ലോ​​ക സാ​​ഹ​​ച​​ര്യ​​വും ന​​ര​​സിം​​ഹ​റാ​​വു​​വി​െ​​ൻ​​റ നി​​ല​​പാ​​ടും ഇ​​തി​​ന്​ ഏ​​റെ സ​​ഹാ​​യ​​ക​​മാ​​യി. സോ​​വി​​യ​​റ്റ്​​ യൂ​​നി​​യ​െ​​ൻ​​റ ത​​ക​​ർ​​ച്ച​​ക്കു​ശേ​​ഷം യു.​​എ​​സി​​ലേ​​ക്ക്​ എ​​ത്താ​​നു​​ള്ള വ​​ഴി​​യാ​​യാ​​ണ്​ ഇ​​സ്രാ​​​യേ​​ൽ ബ​​ന്ധ​​ത്തെ ഇ​​ന്ത്യ ക​​ണ്ട​​ത്. ഇ​​ന്ത്യ 1998ൽ ​​ആ​​ണ​​വ പ​​രീ​​ക്ഷ​​ണം ന​​ട​​ത്തി​​യ​​തി​​നെ തു​​ട​​ർ​​ന്ന്​ അ​​മേ​​രി​​ക്ക സാ​​മ്പ​​ത്തി​​ക^​​സൈ​​നി​​ക ഉ​​പ​​രോ​​ധം ഏ​​ർ​​പ്പെ​​ടു​​ത്തി. ഇൗ​​യ​​വ​​സ​​ര​​ത്തി​​ലെ​ കാ​​ർ​​ഗി​​ൽ​ യു​​ദ്ധ​​ത്തി​​ന്​ ആ​​യു​​ധ​​ങ്ങ​​ൾ​​ക്കാ​​യി ഇ​​ന്ത്യ സ​​മീ​​പി​​ച്ച​​തും ഇ​​സ്ര​ാ​യേ​​ലി​​നെ​​യാ​​യി​​രു​​ന്നു. കേ​​ന്ദ്ര​​ത്തി​​ൽ ആ​​ദ്യ ബി.​​ജെ.​​പി നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള വാ​​ജ്​​​പേ​​യ്​ സ​​ർ​​ക്കാ​​ർ നി​​ല​​വി​​ൽ​വ​​ന്ന​​തോ​​ടെ ‘ആ​​യു​​ധ​​ബ​​ന്ധം’ ‘ച​​ങ്ങാ​​ത്ത’​​ത്തി​​ലേ​​ക്ക്​ വ​​ള​​ർ​​ന്നു. വാ​​ജ്​​​പേ​​യ്​ കാ​​ല​​ത്ത്​ 2000ത്തി​ലാ​​ണ്​ ആ​​ദ്യ​​മാ​​യി ഇ​​ന്ത്യ​​യി​​ലെ മു​​തി​​ർ​​ന്ന മ​​ന്ത്രി ഇ​​സ്രാ​േ​​യ​​ൽ സ​​ന്ദ​​ർ​​ശി​​ക്കു​​ന്ന​​ത്. ഉ​​പ​​പ്ര​​ധാ​​ന​​മ​​ന്ത്രി​​യാ​​യി​​രു​​ന്ന എ​​ൽ.​​കെ. അ​​ദ്വാ​​നി​​യാ​​ണ്​ അ​​ന്ന്​ തെ​​ൽ അ​​വീ​​വി​​ൽ പ​​റ​​ന്നി​​റ​​ങ്ങി​​യ​​ത്. തു​​ട​​ർ​​ന്ന്​ 2003ൽ ​​ഇ​​സ്രാ​​യേ​​ൽ പ്ര​​ധാ​​ന​​മ​​ന്ത്രി ഏ​​രി​​യ​​ൽ ഷാ​രോ​​ൺ ഇ​​ന്ത്യ​​യി​ലെ​​ത്തി. പി​​ന്നീ​​ട്​ ആ​​യു​​ധ​​ക്ക​​ച്ച​​വ​​ട​​ത്തി​​ലും ന​​യ​​ത​​ന്ത്ര ബ​​ന്ധ​​ത്തി​​ലും വ​​ലി​​യ വ​​ള​​ർ​​ച്ച​​യു​​ണ്ടാ​​യി. 

ഇ​​ന്ന്​ ഇ​​സ്ര​ാ​യേ​​ലി​​ൽ​നി​​ന്ന്​ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ആ​​യു​​ധം വാ​​ങ്ങു​​ന്ന രാ​​ജ്യം ഇ​​ന്ത്യ​​യാ​​ണ്. 2012നും 2016​​നും ഇ​​ട​​യി​​ലെ ഇ​​സ്ര​ാ​യേ​​ൽ ആ​യു​ധ ക​​യ​​റ്റു​​മ​​തി​​യു​​ടെ 41 ശ​​ത​​മാ​​ന​​വും ഇ​​ന്ത്യ​​യി​​ലേ​​ക്കാ​​യി​​രു​​ന്നു. 2017 ഏ​​പ്രി​​ലി​​ൽ ഇ​​ന്ത്യ 200 കോ​​ടി ഡോ​​ള​​റി​െ​​ൻ​​റ സൈ​​നി​​ക ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ വാ​​ങ്ങു​​ന്ന​​തി​​നു​​ള്ള ക​​രാ​​റാ​​ണ്​ ഇ​​സ്ര​ാ​യേ​​ലു​​മാ​​യു​​ണ്ടാ​​ക്കി​​യ​​ത്. ​2014ൽ ​​മോ​​ദി​സ​​ർ​​ക്കാ​​ർ അ​​ധി​​കാ​​ര​​മേ​​റ്റ ശേ​​ഷം ഇ​​സ്ര​ാ​യേ​​ലി​​നോ​​ടു​​ള്ള നി​​ല​​പാ​​ടി​​ലും ബ​​ന്ധ​​ത്തി​​ലും പ്ര​​ത്യ​​ക്ഷ​​മാ​​യ ചി​​ല മാ​​റ്റ​​ങ്ങ​​ളു​​ണ്ടാ​​യി​​ട്ടു​​ണ്ട്. ശ​​ക്ത​മാ​​യ മോ​​ദി^​​നെ​​ത​​ന്യാ​​ഹു സൗ​​ഹൃ​​ദം ത​​ന്നെ ശ​​ക്തി​​പ്പെ​​ടു​​ന്ന ഇ​​ന്ത്യ^​​ഇ​​സ്രാ​​യേ​​ൽ ച​​ങ്ങാ​​ത്ത​​ത്തി​െ​​ൻ​​റ സൂ​​ച​​ന​​യാ​​ണ്​ ന​​ൽ​​കു​​ന്ന​​ത്. തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ വി​​ജ​​യി​​ച്ച മോ​​ദി​​യെ ആ​​ദ്യ​​മാ​​യി അ​​ഭി​​ന​​ന്ദ​​ന​​മ​​റി​​യി​​ച്ച ലോ​​ക നേ​​താ​​വ്​ നെ​​ത​​ന്യാ​​ഹു​​വാ​​യി​​രു​​ന്നു. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ജൂ​​ലൈ ആ​​ദ്യ​​ത്തി​​ൽ​ പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര​ മോ​​ദി ഇ​​സ്രാ​​യേ​​ൽ സ​​ന്ദ​​ർ​​ശി​​ച്ചു. ആ​​ദ്യ​​മാ​​യാ​​ണ്​ ഒ​​രു ഇ​​ന്ത്യ​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി പ​​ദ​​വി​​യി​​ലി​​രി​​ക്കെ ഇ​​സ്രാ​​യേ​​ലി​​ലെ​​ത്തു​​ന്ന​​തെ​​ന്ന പ്ര​​ത്യേ​​ക​​ത ആ ​​സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നു​​ണ്ടാ​​യി​​രു​​ന്നു. ഇ​​സ്ര​ാ​യേ​​ൽ സ​​ന്ദ​​ർ​​ശി​​ക്കു​​ന്ന ഒ​​രി​​ന്ത്യ​​ൻ നേ​​താ​​വ്​ ഫ​​ല​​സ്​​​തീ​​ൻ സ​​ന്ദ​​ർ​​ശി​​ക്കാ​​തെ മ​​ട​​ങ്ങി​യ​തും വാ​ർ​ത്ത​യാ​യി​രു​ന്നു. ക​​ടു​​ത്ത വം​​ശീ​​യ​​വാ​​ദി​​യും സ​​യ​​ണി​​സ്​​​റ്റ്​ അ​​നു​​കൂ​​ലി​​യു​​മാ​​യ യു.​​എ​​സ്​ പ്ര​​സി​​ഡ​​ൻ​​റ്​ ഡോ​​ണ​​ൾ​​ഡ്​ ട്രം​​പ്​ പോ​​ലും ഇ​​സ്ര​ാ​യേ​​ൽ സ​​ന്ദ​​ർ​​ശ​​ന വേ​​ള​​യി​​ൽ ഫ​​ല​​സ്​​​തീ​​ൻ സ​​ന്ദ​​ർ​​ശി​​ച്ചി​​രു​ന്നു എ​​ന്നോ​​ർ​​ക്ക​​ണം. ഇ​​ന്ത്യ​​യും ഇ​​സ്രാ​​യേ​​ലും ത​​മ്മി​​ലു​​ള്ള ബ​​ന്ധ​​ത്തി​​ൽ ഫ​​ല​​സ്​​​തീ​​ൻ വി​​ഷ​​യ​​ത്തി​​ന്​ സ്​​​ഥാ​​ന​​മി​​ല്ലെ​​ന്ന്​ പ​​റ​​യാ​​തെ പ​​റ​​യു​​ന്ന​​താ​​യി​​രു​​ന്നു മോ​​ദി​​യു​​ടെ ബ​​ഹി​​ഷ്​​​ക​​ര​​ണം. വ​​രാ​​നി​​രി​​ക്കു​​ന്ന ഫ​​ല​​സ്​​​തീ​​ൻ സ​​ന്ദ​​ർ​​ശ​​നം ഇ​​സ്ര​ാ​യേ​​ൽ ഭാ​​ഗ​​ത്തേ​​ക്ക്​ പ്ര​​വേ​​ശി​​ക്കാ​​തെ ജോ​​ർ​​ഡ​​ൻ വ​​ഴി​​യാ​​ക്കി​​യ​​തും ഇ​​തി​​​നോ​​ട്​ ചേ​​ർ​​ത്തു​വാ​​യി​​ക്ക​​ണം. ഫ​​ല​​സ്​​​തീ​​നോ​​ടും ഇ​​സ്ര​ാ​യേ​​ലി​​നോ​​ടും ര​​ണ്ടു വ്യ​​ത്യ​​സ്​​​ത രാ​​ഷ്​​​ട്ര​​ങ്ങ​​ളെ​​ന്ന രീ​​തി​​യി​​ൽ പെ​​രു​​മാ​​റു​​ന്ന​​തി​​ലൂ​​ടെ ‘നി​​ഷ്​​​പ​​ക്ഷ​​ത’ എ​​ന്ന ന​​യ​​ത​​ന്ത്ര സ​​മീ​​പ​​ന​​ത്തി​​ലേ​​ക്ക്​ ഇ​​ന്ത്യ എ​​ത്തി​​ച്ചേ​​രു​​ക​​യാ​​ണ്. പ​​ര​​മ്പ​​രാ​​ഗ​​ത​​മാ​​യി ഇ​​ന്ത്യ തു​​ട​​ർ​​ന്നു​വ​​ന്ന ​െഎ​​ക്യ​​ദാ​​ർ​​ഢ്യ​ത്തി​െ​​ൻ​​റ രാ​​ഷ്​​​ട്രീ​​യ​​മാ​​ണ്​ ഇൗ ​​നി​​ല​​പാ​​ടി​​ലൂ​​ടെ ചോ​​രു​​ന്ന​​ത്.
 

2015 ജൂ​ലൈ​​യി​​ൽ യു.​​എ​​ൻ മ​​നു​​ഷ്യാ​​വ​​കാ​​ശ സ​​മി​​തി​​യി​​ൽ ഇ​​സ്ര​ാ​യേ​​ലി​​നെ​​തി​​രാ​​യ വോ​െ​​ട്ട​​ടു​​പ്പി​​ൽ​നി​​ന്ന്​ ഇ​​ന്ത്യ വി​​ട്ടു​​നി​​ന്ന​​ത്​ മോ​​ദി​സ​​ർ​​ക്കാ​​റി​െ​​ൻ​​റ നി​​ല​​പാ​​ടു​​മാ​​റ്റ​​ത്തി​െ​​ൻ​​റ ആ​​ദ്യ സൂ​​ച​​ന​​യാ​​യി​​രു​​ന്നു. 2014ൽ ​​ഗ​​സ്സ​​യി​​ൽ ഇ​​സ്രാ​​യേ​​ൽ ന​​ട​​ത്തി​​യ ന​​ര​​മേ​​ധ​​ത്തി​​ൽ യു​​ദ്ധ​​ക്കു​​റ്റ​​ങ്ങ​​ൾ ചെ​​യ്​​​ത​​താ​​യി ക​​ണ്ടെ​​ത്തി​​യ റി​​പ്പോ​​ർ​​ട്ടി​​ലാ​​യി​​രു​​ന്നു അ​​ന്ന​​ത്തെ വോ​െ​​ട്ട​​ടു​​പ്പ്. മി​​ക്ക ലോ​​ക​രാ​​ജ്യ​​ങ്ങ​​ളും ഇ​​സ്രാ​​യേ​​ൽ വി​​രു​​ദ്ധ നി​​ല​​പാ​​ട്​ സ്വീ​​ക​​രി​​ച്ച​​പ്പോ​​ൾ ഇ​​ന്ത്യ സ​​യ​​ണി​​സ്​​​റ്റ്​ ചേ​​രി​​യെ സ​​ഹാ​​യി​​ക്കു​​ന്ന നി​​ല​​പാ​​ടി​​ലെ​​ത്തി. അ​​ന്ന്​ വി​​മ​​ർ​​ശ​​ന​​മു​​യ​​ർ​​ന്ന​​പ്പോ​​ൾ വി​​ദേ​​ശ​കാ​​ര്യ മ​​ന്ത്രി സ​ു​​ഷ​​മ സ്വ​​രാ​​ജ്​ വി​​ദേ​​ശ​​ന​​യ​​ത്തി​​ൽ മാ​​റ്റ​​മി​​ല്ലെ​​ന്ന്​ വ്യ​​ക്ത​മാ​​ക്കി​​യെ​​ങ്കി​​ലും പി​​ന്നീ​​ടും ഇ​​തേ വി​​ഷ​​യ​​ത്തി​​ലെ വോ​െ​​ട്ട​​ടു​​പ്പി​​ൽ​നി​​ന്ന്​ ഇ​​ന്ത്യ വി​​ട്ടു​​നി​​ന്നു. എ​​ന്നാ​​ൽ, ഇ​​തി​​നി​​ട​​യി​​ൽ ഇ​​സ്രാ​​യേ​​ൽ കൈ​യേ​​റ്റ​​ത്തി​​നെ​​തി​​രാ​​യും ജ​​റൂ​​സ​​ലം വി​​ഷ​​യ​​ത്തി​​ലും ന​​ട​​ന്ന വി​​വി​​ധ വോ​െ​​ട്ട​​ടു​​പ്പു​​ക​​ളി​​ൽ ഫ​​ല​​സ്​​​തീ​​ൻ അ​​നു​​കൂ​​ല നി​​ല​​പാ​​ട്​ ഇ​​ന്ത്യ സ്വീ​​ക​​രി​​ച്ചി​​രു​​ന്നു. 2017 മേ​യി​​ൽ മ​​ഹ്​​​മൂ​​ദ്​ അ​​ബ്ബാ​​സ്​ ഇ​​ന്ത്യ സ​​ന്ദ​​ർ​​ശി​​ച്ച ഘ​​ട്ട​​ത്തി​​ലും സ്വ​​ത​​ന്ത്ര ഫ​​ല​​സ്​​​തീ​​നു​​ള്ള പി​​ന്തു​​ണ സ​​ർ​​ക്കാ​​ർ ആ​​വ​​ർ​​ത്തി​​ച്ചു. എ​​ന്നാ​​ൽ, സൂ​​ക്ഷ്​​മ​​മാ​​യ ത​​ല​​ത്തി​​ൽ, അ​​തി​പ്ര​ാ​ധാ​​ന്യ​​മു​​ള്ള ഒ​​രു മാ​​റ്റ​​ത്തോ​​ടെ​​യാ​​യി​​രു​​ന്നു അ​​ത്. മ​​ഹ്​​​മൂ​​ദ്​ അ​​ബ്ബാ​​സി​​നെ അ​​രി​​കി​​ൽ നി​​ർ​​ത്തി മോ​​ദി ന​​ട​​ത്തി​​യ പ്ര​​സ്​​​താ​​വ​​ന​​യി​​ലാ​​ണ്​ ഇ​​ത്​ പ്ര​​ക​​ട​​മാ​​യ​​ത്. മു​​ൻ​കാ​​ല​​ങ്ങ​​ളി​​ൽ ‘സ്വ​​ത​​ന്ത്ര​​വും പ​​ര​​മാ​​ധി​​കാ​​ര​​മു​​ള്ള​​തു​​മാ​​യ കി​​ഴ​​ക്ക​​ൻ ജ​​റൂ​​സ​​ലം ആ​​സ്​​​ഥാ​​ന​​മാ​​യു​​ള്ള ഫ​​ല​​സ്​​​തീ​​ൻ’ രൂ​​പ​​പ്പെ​​ടാ​​നാ​​ണ്​ ഇ​​ന്ത്യ പി​​ന്തു​​ണ ന​​ൽ​​കി​വ​​ന്ന​​ത്. എ​​ന്നാ​​ൽ, മോ​​ദി​​യു​​ടെ പ്ര​​സ്​​​താ​​വ​​ന​​യി​​ൽ ‘കി​​ഴ​​ക്ക​​ൻ ജ​​റൂ​​സ​​ലം ത​​ല​​സ്​​​ഥാ​​ന​​മാ​​യു​​ള്ള’ എ​​ന്ന വാ​​ക്കു​​ണ്ടാ​​യി​​രു​​ന്നി​​ല്ല. ഇ​​ത്​ സു​​പ്ര​​ധാ​​ന​​മാ​​യൊ​​രു നി​​ല​​പാ​​ടു​മാ​​റ്റ​​മാ​​യി അ​​ന്നു​​ത​​ന്നെ വി​​ല​​യി​​രു​​ത്ത​പ്പെ​ട്ട​താ​ണ്. കാ​​ര​​ണം ജ​​റൂ​​സ​​ലം ഫ​​ല​​സ്​​​തീ​​ൻ പ്ര​​ശ്​​​ന​​ത്തി​െ​​ൻ​​റ ആ​​ത്മാ​വാ​​ണ്. ലോ​​ക മു​​സ്​​​ലിം സ​​മൂ​​ഹം പ​​വി​​ത്ര​​മെ​​ന്നു​ ക​​രു​​തു​​ന്ന പ്ര​​ദേ​​ശ​​ങ്ങ​​ള​​ട​​ങ്ങി​​യ ജ​​റൂ​​സ​​ല​​മി​​ല്ലാ​​തെ ഒ​​രു സ്വ​​ത​​ന്ത്ര ഫ​​ല​​സ്​​​തീ​​ൻ ഭാ​​വ​​ന ചെ​​യ്യ​​പ്പെ​​ടു​​ന്നി​​ല്ല. മ​​റി​​ച്ചു​​ള്ള വാ​​ഗ്​​​ദാ​​ന​​ങ്ങ​​ളെ​​ല്ലാം പൊ​​ള്ള​​യാ​​ണെ​​ന്ന്​ മാ​​ത്ര​​മ​​ല്ല, ഇ​​സ്രാ​യേ​​ൽ അ​​നു​​കൂ​​ല നി​​ല​​പാ​​ടു​​മാ​​ണെ​​ന്നാ​​ണ്​ വി​​ല​​യി​​രു​​ത്ത​​പ്പെ​​ടു​​ന്ന​​ത്. ഇ​​പ്പോ​​ൾ അ​​തേ ജ​​റൂ​​സ​​ല​​മി​െ​​ൻ​​റ പേ​​രി​​ൽ  ഫ​​ല​​സ്​​​തീ​​ൻ വി​​ഷ​​യം ക​​ല​​ങ്ങി​​മ​​റി​​യു​േ​​മ്പാ​​ഴാ​​ണ്​ മോ​​ദി റാ​​മ​​ല്ല​​യി​​ലെ​​ത്തു​​ന്ന​​ത്. സ​​ന്ദ​​ർ​​ശ​​ന​​ത്തി​​ൽ പ്ര​​ധാ​​ന​​മ​​ന്ത്രി ഫ​​ല​​സ്​​​തീ​​നി​​ക​​ൾ​​ക്ക്​ ഇ​​ന്ത്യ​​യു​​ടെ ​പി​​ന്തു​​ണ അ​​റി​​യി​​ക്കു​​മെ​​ന്ന കാ​​ര്യ​​ത്തി​​ൽ ത​​ർ​​ക്ക​​മി​​ല്ല. എ​​ന്നാ​​ൽ, ​െഎ​​ക്യ​​ദാ​​ർ​​ഢ്യ​​ത്തി​െ​​ൻ​​റ ക​​രു​​ത്തി​​ല്ലാ​​ത്ത നി​​ഷ്​​​പ​​ക്ഷ​​ത​​യു​​ടെ മു​​ഖാ​​വ​​ര​​ണ​മ​​ണി​​ഞ്ഞാ​​യി​​രി​​ക്കും അ​​ത്.
 
Show Full Article
TAGS:India-Palestine relations narendra modi opinion malayalam news 
News Summary - India-Palestine relations -opinion
Next Story