Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightചരിത്രം കുറിച്ച നൂറു...

ചരിത്രം കുറിച്ച നൂറു ദിനങ്ങൾ

text_fields
bookmark_border
team-modi
cancel

വീണ്ടും തെരഞ്ഞെടുക്കപ്പെട്ട് അധികാരത്തിൽ തിരിച്ചെത്തിയ മോദി ഗവൺമ​െൻറ് 100 ദിവസം പൂർത്തിയാക്കിയിരിക്കുന്നു. എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തിലേക്ക് രാജ്യത്തെ നയിക്കുന്നതിനുള്ള സുപ്രധാന കാര്യപരിപാടി ഈ 100 ദിവസത്തി നുള്ളിൽ തയാറാക്കി. ലോക്സഭയുടെ ചരിത്രത്തിൽ ഒരൊറ്റ സമ്മേളനത്തിൽത്തന്നെ ഇതാദ്യമായി നിരവധി ബില്ലുകൾ പാസാക്കി യതി​​െൻറ പേരിലാണ് പ്രഥമപ്രധാനമായി ഈ ഗവൺമ​െൻറിനെ അഭിനന്ദിക്കേണ്ടത്.

ഇന്ത്യൻ ഭരണഘടനയിലെ 370ാം വകുപ്പും 35 എ വക ുപ്പും റദ്ദു ചെയ്യുന്ന ചരിത്രപരമായ തീരുമാനം ഗവൺമ​െൻറ് സ്വീകരിക്കുകയും ജമ്മു-കശ്മീരിനെ ജമ്മു-കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ടു കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തു. മുമ്പത്തേതിൽനിന്നു വ്യത്യസ്​തമായി ജമ്മു-കശ് മീർ സംസ്​ഥാനം ഇപ്പോൾ കേന്ദ്രം ഭരിക്കുന്ന രണ്ടു മേഖലകളാണ്. ഇന്ത്യ സ്വതന്ത്രമായശേഷം ‘ഉരുക്കുമനുഷ്യൻ’ സർദാർ വല ്ലഭ ഭായി പട്ടേൽ തുടങ്ങി​െവച്ച ഇന്ത്യയെ ഐക്യപ്പെടുത്തുന്ന പ്രക്രിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വ ത്തിനു കീഴിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പൂർത്തിയാക്കി എന്നു പറയുന്നത് അതിശയോക്തിയല്ല. വടക്ക് കശ്മീർ മ ുതൽ തെക്ക് കന്യാകുമാരി വരെ രാജ്യം ഒറ്റക്കെട്ടാണെന്നു പറയാൻ എ​​െൻറ ഹൃദയം അഭിമാനത്താൽ നിറയുന്നു; രാജ്യത്ത് ഒരു ഭരണഘടനയും ഒരൊറ്റ പതാകയുമേ ഉള്ള​ൂ.

കാലങ്ങളായി നിലനിന്ന മുത്തലാഖ് സമ്പ്രദായം അവസാനിപ്പിച്ചു രാജ്യമെമ്പാടുമുള്ള ലക്ഷക്കണക്കിനു മുസ്​ലിം പെൺകുട്ടികളെയും സ്​ത്രീകളെയും ശാക്തീകരിക്കാൻ കഴിഞ്ഞതാണ് ഗവൺമ​െൻറി​​െൻറ രണ്ടാമത്തെ ശ്രദ്ധേയ നേട്ടം. മുത്തലാഖി​​െൻറ കുരുക്ക് ഇനി അവരുടെ കഴുത്തിൽ ഉണ്ടാകില്ല. മതത്തി​​െൻറ പേരിൽ മുസ്​ലിം സ്​ത്രീകളെ മുത്തലാഖ് ചെയ്ത് പീഡിപ്പിക്കുന്ന പുരുഷന് ഇനി ജയിലിൽ പോവുകയും പിഴ ഒടുക്കുകയും ചെയ്യേണ്ടിവരും.
മൂന്നാമത്തെ പ്രധാനകാര്യം തികച്ചും ആസൂത്രിതമായും ദീർഘദർശനത്തോടെയും ഭീകരവാദത്തെ അമർച്ചചെയ്യുന്നു എന്നതാണ്. സംഘടനകളെ മാത്രമല്ല, വ്യക്തിയെയും ‘ഭീകരനാ’യി പ്രഖ്യാപിക്കാൻ കഴിയുന്നവിധം ദേശീയ അന്വേഷണ ഏജൻസിക്ക് കൂടുതൽ അധികാരം നൽകിയത് ധീരമായ നടപടിയാണ്. ബംഗ്ലാദേശിൽനിന്നുള്ള നിയമവിരുദ്ധ കുടിയേറ്റക്കാരെ കൈമാറുന്നതിനു ഗവൺമ​െൻറ് നടപ്പാക്കിയ ദേശീയ പൗരത്വപ്പട്ടിക (എൻ.ആർ.സി), ജമ്മു-കശ്മീരി​​െൻറ ദേശീയ ഉദ്ഗ്രഥനം എന്നിവ ഭീകരവാദത്തെ തകർക്കാനും ദേശീയ സുരക്ഷ ഉറപ്പാക്കാനുമുള്ള ധീരവും ശക്തവുമായ നീക്കമാണ്.

നമ്മുടെ രാജ്യത്തെ കർഷകരെക്കുറിച്ച് പ്രധാനമന്ത്രിക്ക് എല്ലായ്പോഴും ചിന്തയുണ്ട്. പി.എം-കിസാൻ സമ്മാൻ നിധിയും കർഷകർക്കുള്ള പെൻഷൻ ഫണ്ടും കർഷകരോടുള്ള മോദിയുടെ കരുതലാണ് കാണിക്കുന്നത്. ഇന്ത്യയെ സാമ്പത്തിക വൻശക്തിയാക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ നികുതി ഘടന ലളിതമാക്കുന്നതിന് നികുതിപരിഷ്കരണം ഏകോപിപ്പിക്കാൻ മുൻ ബി.ജെ.പി ഗവൺമ​െൻറ് സുപ്രധാനമായ ചരക്കുസേവന നികുതി നടപ്പാക്കി. ധനകാര്യ സ്​ഥാപനങ്ങൾക്ക് കൂടുതൽ മൂലധനം ഉറപ്പാക്കാനും വൻതോതിൽ ഇടപാടുകൾ വർധിപ്പിക്കാനും സാധിക്കുന്നവിധം 10 ബാങ്കുകളെ ലയിപ്പിച്ച് നാലെണ്ണമാക്കി. വ്യവസായങ്ങൾക്ക് താങ്ങാകാനും വികസനപ്രവർത്തനങ്ങൾക്ക് പണം ലഭ്യമാക്കാനും അടുത്തിടെ റിസർവ് ബാങ്ക് 1.76 ലക്ഷം കോടി രൂപ ഗവൺമ​െൻറിന് വാഗ്ദാനം ചെയ്തു.

രാജ്യത്തെ അടിസ്​ഥാനസൗകര്യങ്ങളുടെയും വികസനത്തി​​െൻറയും തുടർപുരോഗതിക്കു റോഡ്, റെയിൽവേ, ജലം എന്നീ മേഖലകൾക്ക് പുതിയ ഉണർവേകി. ഇന്ത്യയുടെ ചന്ദ്രയാൻ-2 ദൗത്യം ച​േന്ദ്രാപരിതലത്തി​​െൻറ വളരെ അടുത്ത് എത്തിയത് രാജ്യത്തി​​െൻറ വലിയ നേട്ടമാണ്. കോൺഗ്രസ്​ ഗവൺമ​െൻറി​​െൻറ അഴിമതിമൂലം അസ്വസ്​ഥരും ക്ഷീണിതരുമായിരുന്ന ഇന്ത്യയിലെ ജനത 2014ൽ നരേന്ദ്രമോദിയിൽ സത്യസന്ധതയും ദേശസ്​നേഹവും തെളിയിക്കപ്പെട്ട നേതൃഗുണവും രാഷ്​ട്രത്തിന് കറകളഞ്ഞ പ്രതിച്ഛായ നൽകാനും പുരോഗതിയുടെയും വികസനത്തി​​െൻറയും പാതയിലേക്കു നയിക്കാനുമുള്ള പ്രാപ്തിയും കണ്ടു. ക്രമേണ ആ നിലപാടുകൾക്ക് രാജ്യവ്യാപകമായ സ്വീകാര്യതയും അഭിനന്ദനവും ലഭിക്കുകയും ഭാരതീയ ജനതാ പാർട്ടി ഗംഭീര ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുകയും ചെയ്തു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യക്ക്​ സുസ്​ഥിരവും കരുത്തുറ്റതുമായ ഒരു ഗവൺമ​െൻറിനെ ലഭിച്ചു.

ഗവൺമ​െൻറാകട്ടെ, ജനങ്ങളെ നിരാശപ്പെടുത്താതെ ഒന്നാം ദിനം മുതൽ നിരവധി സംരംഭങ്ങളും പദ്ധതികളും തുടങ്ങി. സ്വച്ഛ്​ ഭാരത് അഭിയാനു കീഴിൽ 2014 ഒക്ടോബറിൽ ശുചിത്വ പദ്ധതിക്ക് തുടക്കമിടുകയും മഹാത്മാ ഗാന്ധിജിയുടെ ശുചിത്വ ഇന്ത്യ ദർശനം ഉയർത്തിപ്പിടിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു. രാജ്യമെമ്പാടുമുള്ള മുഴുവൻ പേർക്കും ബാങ്ക് അക്കൗണ്ടുകളും ഭവനപദ്ധതികളും ലഭ്യമാക്കാൻ ഗവൺമ​െൻറ് സഹായിച്ചു. ഇന്ത്യയെ കബളിപ്പിച്ചിരുന്ന സാമ്പത്തിക കുറ്റവാളികൾക്കെതിരെ കർക്കശ നടപടികൾ സ്വീകരിച്ചു. ഇതിനൊപ്പം രാജ്യത്തെ ജനങ്ങൾക്കുവേണ്ടി നിരവധി പദ്ധതികളും പരിപാടികളും നടപ്പാക്കി. ഈ സംരംഭങ്ങളുടെയും പദ്ധതികളുടെയുമെല്ലാം ഫലമായി ഇന്ത്യയിലെ ജനങ്ങൾ ഒരിക്കൽക്കൂടി സുസ്​ഥിരവും ശക്തവും സാമ്പത്തികമായി കരുത്തുറ്റതുമായ ഒരു ഗവൺമ​െൻറിനെ 2019ലെ പൊതു തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ വീണ്ടും തെരഞ്ഞെടുത്തു. ബി.ജെ.പിക്കു തനിച്ച് 303 ലോക്സഭ സീറ്റുകൾ ലഭിച്ചു. ഏതാനും ചില സംസ്​ഥാനങ്ങളൊഴികെ രാജ്യമാകെ കാവിവത്​കരിക്കപ്പെട്ടു. ‘എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും വികസനത്തിന്’ എന്ന മുദ്രാവാക്യത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ ഒരു മന്ത്രംകൂടി ചേർത്തു-‘എല്ലാവരുടെയും വിശ്വാസം’.

ജനങ്ങളുടെ വിശ്വാസം കൂടുതൽ കരുത്തുറ്റതായി തുടരുന്നുവെന്നാണ് മോദി ഗവൺമ​െൻറി​​െൻറ 100 ദിനങ്ങൾ കാണിക്കുന്നത്. എല്ലാവരുടെയും വിശ്വാസം പ്രതീക്ഷകളും അഭിലാഷങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. രാജ്യം അതിവേഗം മുന്നോട്ടുകുതിക്കുകയാണ്. ഉയർന്നുവരുന്ന ഒരു വൻ സാമ്പത്തികശക്തിയാണ് ഇന്ത്യ. അഞ്ചു വർഷം അവസാനിക്കുമ്പോൾ ഇന്ത്യയെ അഞ്ച് ട്രില്യൺ രൂപയുടെ സമ്പദ്ഘടനയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഗവൺമ​െൻറ് അജണ്ട രൂപപ്പെടുത്തിയിരിക്കുന്നു. പക്ഷേ, അതിനു നിരവധി വെല്ലുവിളികളുണ്ട്- തൊഴിൽസൃഷ്​ടിയും തൊഴിലവസരങ്ങളും, കയറ്റുമതി േപ്രാത്സാഹിപ്പിക്കൽ, ആഗോളവിപണിയിൽ ഇന്ത്യൻ രൂപയെ ശക്തിപ്പെടുത്തൽ, ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതിന് വികസിത രാഷ്​ട്രങ്ങളുടെ വിശ്വാസംനേടൽ.

ഗവൺമ​െൻറി​​െൻറ ആസൂത്രണവും സംരംഭങ്ങളും ശരിയായ ദിശയിൽ കൊണ്ടുപോകാൻ ശേഷിയും സൂക്ഷ്മബുദ്ധിയുമുള്ള ഒരു യുവ രാഷ്​ട്രമാണ് നാം എന്ന് മറക്കരുത്. ആഗോള സാമ്പത്തികമാന്ദ്യം, അമേരിക്ക-ഇറാൻ സംഘർഷം, മറ്റു ചില രാഷ്​ട്രീയ തടസ്സങ്ങൾ എന്നിവ നമുക്ക് വെല്ലുവിളി ഉയർത്തുന്നുണ്ട്. എന്നാൽ, പ്രതിസന്ധിഘട്ടങ്ങളെയും വെല്ലുവിളികളെയും മറികടക്കുന്നതിന് സ്വന്തം വഴി കണ്ടെത്താൻ പ്രാപ്തിയുള്ള രാജ്യമാണ് ഇന്ത്യ. സാമ്പത്തിക ആവശ്യങ്ങളെക്കുറിച്ചും ആഗോള വേദിയിൽ സ്വന്തം അടയാളം രൂപപ്പെടുത്തുന്നതിനെക്കുറിച്ചും വ്യക്തമായ ധാരണയോടെയാണ് നാം മുന്നോട്ടുനീങ്ങുന്നത്. അതേസമയം, നമ്മുടെ സംസ്​കാരവും പൈതൃകവും നിലനിർത്തുകയും ചെയ്യുന്നു. പട്ടികവർഗ വിഭാഗങ്ങളെ അറിയുകയും മനസ്സിലാക്കുകയും ചെയ്തുപോന്ന രീതിയിൽ പരിഷ്കാരം വരുത്തി അവരുടെ മേഖലകളിൽ പരിഷ്കരണം സാധ്യമാക്കുക എന്ന കാഴ്ചപ്പാടോടെ പട്ടികവർഗ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസവും തൊഴിലും ലഭ്യമാക്കാനുള്ള സംരംഭങ്ങളും പദ്ധതികളും ഈ മന്ത്രിസഭ തുടങ്ങിയിട്ടുണ്ട് എന്ന സുപ്രധാന വിവരംകൂടി ഇവിടെ പങ്കുവെക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:modi govtMalayalam ArticleSecond Modi Govt
News Summary - Hundred Days of Second Modi Govt -Malayalam Article
Next Story