Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightവി​ക​സി​ത്...

വി​ക​സി​ത് ഭാ​ര​ത​ത്തി​ന്റെ ആ​രോ​ഗ്യം

text_fields
bookmark_border
വി​ക​സി​ത് ഭാ​ര​ത​ത്തി​ന്റെ ആ​രോ​ഗ്യം
cancel

ഇ​ന്ത്യ 80-ാം സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ രാ​ജ്യ​ത്തി​ന്റെ വി​ക​സ​ന​ഗാ​ഥ പു​തി​യൊ​രു ഘ​ട്ട​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ഏ​താ​നും പ​തി​റ്റാ​ണ്ടു​ക​ളാ​യി റോ​ഡു​ക​ൾ, തു​റ​മു​ഖ​ങ്ങ​ൾ, വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ, ഡി​ജി​റ്റ​ൽ ശൃം​ഖ​ല​ക​ൾ എ​ന്നി​വ രാ​ജ്യ​ത്തി​ന്റെ സാ​മ്പ​ത്തി​ക​രം​ഗ​ത്ത് വ​ലി​യ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​ന്നു. എ​ന്നി​രു​ന്നാ​ലും, ‘വി​ക​സി​ത് ഭാ​ര​ത് 2047’ എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്ക് നീ​ങ്ങു​മ്പോ​ൾ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ എ​ന്ന​തി​ന്റെ നി​ർ​വ​ച​നം ത​ന്നെ മാ​റേ​ണ്ട​തു​ണ്ട്. ഭൗ​തി​ക​വും ഡി​ജി​റ്റ​ലു​മാ​യ ആ​സ്തി​ക​ൾ​ക്കൊ​പ്പം, രാ​ജ്യ​ത്തി​ന്റെ ഉ​ൽ​പ്പാ​ദ​ന​ക്ഷ​മ​ത​യി​ലും പ്ര​തി​രോ​ധ​ശേ​ഷി​യി​ലും ദീ​ർ​ഘ​കാ​ല സ​മൃ​ദ്ധി​യി​ലു​മു​ള്ള ഒ​രു ത​ന്ത്ര​പ്ര​ധാ​ന നി​ക്ഷേ​പ​മാ​യി ആ​രോ​ഗ്യ​മേ​ഖ​ല​യും അം​ഗീ​ക​രി​ക്ക​പ്പെ​ട​ണം.

ആ​രോ​ഗ്യ​പ​രി​പാ​ല​നം വെ​റു​മൊ​രു സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത​മോ ക്ഷേ​മ​ച്ചെ​ല​വോ മാ​ത്ര​മ​ല്ല; ഇ​ന്ത്യ​യെ വി​ക​സ​ന​ത്തി​ന്റെ അ​ടു​ത്ത ഘ​ട്ട​ത്തി​ലേ​ക്ക് ന​യി​ക്കാ​ൻ പ്രാ​പ്ത​മാ​യ, കാ​ര്യ​ക്ഷ​മ​ത​യും ക​രു​ത്തു​മു​ള്ള ഒ​രു തൊ​ഴി​ൽ​ശ​ക്തി​യു​ടെ അ​ടി​ത്ത​റ​യാ​ണ​ത്. ആ​രോ​ഗ്യ​മേ​ഖ​ല​യു​ടെ സാ​മ്പ​ത്തി​ക പ്ര​ഭാ​വം ആ​ശു​പ​ത്രി​ക​ളി​ൽ മാ​ത്രം ഒ​തു​ങ്ങി​നി​ൽ​ക്കു​ന്നി​ല്ല. ഔ​ഷ​ധ​നി​ർ​മാ​ണം, മെ​ഡി​ക്ക​ൽ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ, രോ​ഗ​നി​ർ​ണ​യ സം​വി​ധാ​ന​ങ്ങ​ൾ, ബ​യോ​ടെ​ക്നോ​ള​ജി, ഹെ​ൽ​ത്ത്കെ​യ​ർ ഐ.​ടി, ഗ​വേ​ഷ​ണം, മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ​ല്ലാം നി​ക്ഷേ​പ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ല​ക്ഷ​ക്ക​ണ​ക്കി​ന് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നും ഇ​തി​ലൂ​ടെ സാ​ധി​ക്കു​ന്നു.

ലോ​ക​ത്തെ മു​ൻ​നി​ര സാ​മ്പ​ത്തി​ക ശ​ക്തി​ക​ളി​ലൊ​ന്നാ​യി വ​ള​രു​ന്ന ഇ​ന്ത്യ​യി​ലെ 140 കോ​ടി​യി​ല​ധി​കം വ​രു​ന്ന ജ​ന​ങ്ങ​ൾ​ക്ക് ഗു​ണ​നി​ല​വാ​ര​മു​ള്ള ആ​രോ​ഗ്യ​സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ, ആ​രോ​ഗ്യ സം​ര​ക്ഷ​ണ സ്ഥാ​പ​ന​ങ്ങ​ൾ, അ​ക്കാ​ദ​മി​ക് രം​ഗം, ഗ​വേ​ഷ​ണ-​സാ​ങ്കേ​തി​ക ക​മ്പ​നി​ക​ൾ, നി​ക്ഷേ​പ​ക​ർ എ​ന്നി​വ​രു​ൾ​പ്പെ​ടെ സ​മൂ​ഹ​ത്തി​ന്റെ എ​ല്ലാ മേ​ഖ​ല​ക​ളു​ടെ​യും കൂ​ട്ടാ​യ പ​ങ്കാ​ളി​ത്തം അ​നി​വാ​ര്യ​മാ​ണ്.

2026-27 കേ​ന്ദ്ര ബ​ജ​റ്റി​ൽ കേ​ന്ദ്ര ആ​രോ​ഗ്യ-​കു​ടും​ബ​ക്ഷേ​മ മ​ന്ത്രാ​ല​യ​ത്തി​നാ​യി 1.06 ല​ക്ഷം കോ​ടി രൂ​പ വ​ക​യി​രു​ത്തി​യ​ത് പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​ണ്. കൂ​ടാ​തെ, റീ​ജി​യ​ണ​ൽ മെ​ഡി​ക്ക​ൽ ഹ​ബ്ബു​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്കം ആ​രോ​ഗ്യ​മേ​ഖ​ല​യെ ഉ​ൽ​പ്പാ​ദ​ന​ക്ഷ​മ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​മാ​യി തി​രി​ച്ച​റി​യു​ന്ന​തി​ന്റെ വ്യ​ക്ത​മാ​യ സൂ​ച​ന​യാ​ണ്. ക്ലി​നി​ക്ക​ൽ മി​ക​വ്, ഗ​വേ​ഷ​ണം, ഔ​ഷ​ധ നി​ർ​മാ​ണം, ന​വീ​ക​ര​ണം എ​ന്നി​വ​യി​ലെ കൂ​ടു​ത​ൽ നി​ക്ഷേ​പ​ങ്ങ​ൾ ഈ ​സൗ​ക​ര്യ​ങ്ങ​ൾ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ഉ​ൾ​പ്പെ​ടെ പ്രാ​പ്യ​മാ​ക്കാ​ൻ സ​ഹാ​യി​ക്കും.

വി​ദ​ഗ്ദ്ധ​രാ​യ പ്ര​ഫ​ഷ​ന​ലു​ക​ളെ സം​ഭാ​വ​ന ചെ​യ്യു​ന്ന​തി​നൊ​പ്പം ലോ​കോ​ത്ത​ര ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ ക​യ​റ്റു​മ​തി ചെ​യ്യാ​നു​ള്ള മി​ക​ച്ച അ​വ​സ​ര​വും ഇ​ന്ന് ഇ​ന്ത്യ​ക്കു​ണ്ട്. ഇ​ന്ത്യ​യു​ടെ 'മെ​ഡി​ക്ക​ൽ വാ​ല്യൂ ട്രാ​വ​ൽ' ഏ​ഷ്യ, ആ​ഫ്രി​ക്ക, മി​ഡി​ൽ ഈ​സ്റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ദേ​ശ രോ​ഗി​ക​ളെ ഇ​പ്പോ​ഴും ആ​ക​ർ​ഷി​ക്കു​ന്നു. ഇ​ത് ആ​രോ​ഗ്യ​മേ​ഖ​ല​ക്ക് മാ​ത്ര​മ​ല്ല, ഹോ​സ്പി​റ്റാ​ലി​റ്റി, ഏ​വി​യേ​ഷ​ൻ തു​ട​ങ്ങി​യ മ​റ്റ് വ്യ​വ​സാ​യ​ങ്ങ​ൾ​ക്കും വ​ലി​യ ഉ​ണ​ർ​വ് ന​ൽ​കു​ന്നു. ഈ ​മു​ന്നേ​റ്റം നി​ല​നി​ർ​ത്തു​ന്ന​തി​ന് ആ​രോ​ഗ്യ സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ൾ അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ളി​ലും ഗ​വേ​ഷ​ണ​ങ്ങ​ളി​ലും തു​ട​ർ​ന്നും നി​ക്ഷേ​പം ന​ട​ത്തേ​ണ്ട​തു​ണ്ട്.

ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ ഓ​രോ നി​ക്ഷേ​പ​വും ഇ​ന്ത്യ​യു​ടെ ഭാ​വി​യെ​യാ​ണ് കെ​ട്ടി​പ്പ​ടു​ക്കു​ന്ന​ത്. ഒ​രു ആ​ശു​പ​ത്രി പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്നു; ഒ​രു മെ​ഡി​ക്ക​ൽ കോ​ള​ജ് മാ​ന​വ​വി​ഭ​വ​ശേ​ഷി വി​ക​സി​പ്പി​ക്കു​ന്നു; ഗ​വേ​ഷ​ണ​ങ്ങ​ൾ ന​വീ​ക​ര​ണ​ത്തി​ലേ​ക്ക് ന​യി​ക്കു​ന്നു; കൃ​ത്യ​മാ​യ രോ​ഗ​പ്ര​തി​രോ​ധം ജ​ന​ങ്ങ​ളു​ടെ ഉ​ൽ​പ്പാ​ദ​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്നു. ഇ​വ​യെ​ല്ലാം ചേ​ർ​ന്ന് രാ​ജ്യ​ത്തി​ന്റെ സു​സ്ഥി​ര സാ​മ്പ​ത്തി​ക വി​ക​സ​ന​ത്തി​ന് അ​ടി​ത്ത​റ പാ​കു​ന്നു.

ഭൗ​തി​ക അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ ബ​ല​ത്തി​ൽ മാ​ത്രം ഒ​രു വി​ക​സി​ത രാ​ജ്യ​ത്തി​നും നി​ല​നി​ൽ​ക്കാ​നാ​കി​ല്ല. അ​തി​ന് ആ​രോ​ഗ്യ​മു​ള്ള പൗ​ര​രും മി​ക​ച്ച ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളും അ​വ​യെ പ​രി​പോ​ഷി​പ്പി​ക്കു​ന്ന സു​ശ​ക്ത​മാ​യ ആ​രോ​ഗ്യ സം​വി​ധാ​ന​വും അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്. ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ നി​ക്ഷേ​പം ആ​വ​ശ്യ​മു​ണ്ടോ എ​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ ഇ​നി അ​പ്ര​സ​ക്ത​മാ​ണ്. മ​റി​ച്ച്, ആ​രോ​ഗ്യ​പ​രി​പാ​ല​ന​ത്തെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ കേ​ന്ദ്ര​ബി​ന്ദു​വാ​ക്കാ​തെ ‘വി​ക​സി​ത് ഭാ​ര​ത്’ എ​ന്ന സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കാ​ൻ ഇ​ന്ത്യ​ക്ക് സാ​ധി​ക്കു​മോ എ​ന്ന​താ​ണ് ഇ​ന്ന​ത്തെ നി​ർ​ണാ​യ​ക​മാ​യ ചോ​ദ്യം.

(ആ​സ്റ്റ​ർ ഡി.​എം ക്വാ​ളി​റ്റി കെ​യ​ർ ലി​മി​റ്റ​ഡ് എ​ക്സി​ക്യൂ​ട്ടീ​വ് ചെ​യ​ർ​മാ​നാ​ണ് ലേ​ഖ​ക​ൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HealthPublic HealthIndia
News Summary - Health of a Developed India
Next Story