Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightചെ​റി​യ​മ​നു​ഷ്യ​നും...

ചെ​റി​യ​മ​നു​ഷ്യ​നും വ​ലി​യ​ലോ​ക​വും

text_fields
bookmark_border
italy-photo-umer-article
cancel

ലോ​ക​യു​ദ്ധ​ങ്ങ​ൾ, വ​ൻ​പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ, പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഉ​ണ്ടാ​കു​മ്പോ​ൾ ലോ​ക​ത്ത് മൗ​ലി​ക​മാ​യ മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​കും, മ​നു​ഷ്യ​രു​ടെ വി​ചാ​ര​മാ​തൃ​ക​ക​ളി​ൽ. ഇ​ന്ന് ലോ​കം മു​ഴ ു​വ​ൻ ദു​ര​ന്തം വി​ത​ച്ച കൊ​റോ​ണ വൈ​റ​സും വൈ​റ​സ​ന​ന്ത​ര ലോ​ക​ക്ര​മ​വും ലോ​ക​മെ​മ്പാ​ടും ച​ർ​ച്ച​ക​ളി ​ൽ സ്​​ഥാ​നം പി​ടി​ച്ചു​തു​ട​ങ്ങി. ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ​ക്ക് മു​മ്പും പി​മ്പും എ​ന്ന മ​ട്ടി​ൽ മ​നു​ഷ്യ​ച ​രി​ത്ര​ത്തെ ത​രം​തി​രി​ക്കു​ക​യും താ​ത്ത്വിക​മാ​യ പു​തി​യ അ​ടി​ത്ത​റ​ക​ളി​ൽ​നി​ന്നു ന​വ​വ്യ​വ​ഹാ​ര​ങ്ങ ​ൾ നി​ർമിച്ചു​കൊ​ണ്ടി​രി​ക്കു​ം. ലോ​ക​യു​ദ്ധ​ങ്ങ​ൾ​ക്കുശേ​ഷം അ​തു​വ​രെ​യു​ണ്ടാ​യ മ​നു​ഷ്യ​സാ​ഹ​ച​ര്യ​ ങ്ങ​ൾ​ത​ന്നെ മാ​റി. യൂ​റോ​പ്യ​ൻ രാഷ്​ട്ര​ങ്ങ​ളെ പ്ര​ത്യ​ക്ഷ​മാ​യും അ​വ​രു​ടെ കോ​ള​നി​ക​ളാ​യ ഏ​ഷ്യ, ആ​ഫ്ര ി​ക്ക, ലാ​റ്റി​ന​മേ​രി​ക്ക തു​ട​ങ്ങി​യ ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ലെ പ​ല രാ​ജ്യ​ങ്ങ​ളെ​യും മ​നു​ഷ്യ​രെ​യും പ​രോ​ക്ഷ ​മാ​യും ഒ​ന്നും ര​ണ്ടും ലോ​ക​യു​ദ്ധ​ങ്ങ​ൾ ഗു​ണ​ദോ​ഷ​സ​മ്മി​ശ്ര​മാ​യി ബാ​ധി​ച്ച​ു. നാ​ല​ഞ്ചു​നൂ​റ്റാ​ണ്ട് പ​ഴ​ക്ക​മു​ള്ള യൂ​റോ​പ്യ​ൻ കോ​ള​നീ​ക​ര​ണ​ത്തെ ശി​ഥി​ല​മാ​ക്കു​ന്ന​തി​ലും കോ​ള​നീ​വി​മോ​ച​ന​ശക്തിക​ളെ സ​ത്വ​ര​മാ​ക്കു​ന്ന​തി​ലും ലോ​ക​യു​ദ്ധ​ങ്ങ​ൾ​ക്ക് മു​ഖ്യ​മാ​യ പ​ങ്കു​ണ്ട്. മ​നു​ഷ്യ​നെ കേ​ന്ദ്ര​സ്​​ഥാ​ന​ത്ത് സ്​​ഥാ​പി​ച്ചു​ വ​ള​ർ​ന്നു​വ​ന്ന യൂ​റോ​പ്യ​ൻ മാ​ന​വ​വാ​ദ​വും അ​തു​മൂ​ലം കൊ​ടി​കു​ത്തി​യ കോ​ള​നീ അ​ധി​നി​വേ​ശ​ങ്ങ​ളും യു​ദ്ധാ​ന​ന്ത​രം വീ​ണ്ടു​വി​ചാ​ര​ത്തി​ന് വി​ധേ​യ​മായി. തു​ട​ർ​ന്ന് ലോ​ക​മെ​മ്പാ​ടും ന​ട​മാ​ടി​യ സാ​മ്പ​ത്തി​ക മാ​ന്ദ്യം യൂ​റോപ്പി​നെ​യെ​ന്ന​ല്ല ഇ​ത​ര​രാ​ജ്യ​ങ്ങ​ളെ​യും ആ​ഴ​ത്തി​ൽ ത​ക​ർ​ത്തു​ക​ള​ഞ്ഞു. അ​തി​ലു​പ​രി യൂ​റോപ്പി​രി​ക്കെ​ത്ത​ന്നെ അ​മേ​രി​ക്ക​യും സോ​വി​യ​റ്റ് യൂ​നി​യ​നും ന​യി​ക്കു​ന്ന ദ്വി​ധ്രു​വ ലോ​ക​ക്ര​മം നിലവിൽ വരുകയും ചെയ്​തു.

ഇ​​ങ്ങ​നെ അ​വ​ലോ​ക​നം ചെ​യ്യു​മ്പോ​ൾ ഒ​രു കാ​ര്യം വ്യ​ക്തം. ലോ​ക​യു​ദ്ധ​ങ്ങ​ൾ​ക്ക് മു​മ്പു​ണ്ടാ​യി​രു​ന്ന അ​ധി​കാ​ര​ബ​ന്ധ​ങ്ങ​ൾ, മ​നു​ഷ്യ​ജീ​വി​തം, അ​വ​രു​ടെ വി​ശ്വാ​സ​പ്ര​മാ​ണ​ങ്ങ​ൾ, ശാ​സ്​​ത്ര​യുക്തി തു​ട​ങ്ങി​യ​വ​യി​ലെ​ല്ലാം കാ​ത​ലാ​യ​ മാ​റ്റ​ങ്ങ​ൾ സം​ഭ​വി​ച്ചു. ഇ​രു​ണ്ട ഭൂ​ഖ​ണ്ഡ​മാ​യി കി​ട​ന്ന യൂ​റോ​പ്പിെ​ൻ​റ മ​ധ്യ​കാ​ലച​രി​ത്ര​ത്തി​ൽ പ്ലേ​ഗ് പോ​ലു​ള്ള മാ​ര​ക പ​ക​ർ​ച്ച​വ്യാ​ധി മൗ​ലി​ക​മാ​യി സാ​മൂ​ഹി​ക സാംസ്​കാ​രി​കമാ​റ്റ​ങ്ങ​ൾ​ക്ക് ക​ള​മൊ​രു​ക്കി​യ​ത് മ​റ്റൊ​രു​ദാ​ഹ​ര​ണ​മാ​ണ്. 13–14 നൂ​റ്റാ​ണ്ടു​ക​ളി​ൽ മി​ക്ക യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലും പ​ട​ർ​ന്നു​പി​ടി​ച്ച ഈ ​രോ​ഗം ഇ​രു​പ​ത് ദശലക്ഷത്തില​ധി​കം വ​രു​ന്ന മ​നു​ഷ്യജീ​വ​ൻ ക​വ​രു​ക​യും അ​തു​വ​രെ സ​മൂ​ഹം പു​ല​ർ​ത്തി​പ്പോ​ന്ന വി​ശ്വാ​സ​സം​ഹി​ത​ക​ളെ ത​കി​ടംമ​റി​ക്കു​ക​യും ചെ​യ്തു. ആ​ധു​നി​ക​ലോ​ക​ത്തിെ​ൻ​റ വക്താ​ക്ക​ളാ​യി പി​ന്നീ​ട് ശാ​സ്​​ത്രം മാ​റി​യ​തിെ​ൻ​റ അ​ട​യാ​ള​ങ്ങ​ൾ ഈ ​പ​ക​ർ​ച്ചവ്യാ​ധി​ക​ളു​ടെ ച​രി​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി നി​ര​വ​ധി​പേ​ർ വാ​യി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. സം​സ്​​കാര​ങ്ങ​ളു​ടെ ഭ​വ​ന​ങ്ങ​ളാ​യി അ​വ​ശേ​ഷി​ച്ച ഈ​ജി​പ്ത്, ഇറാഖ്​, സ്​​പെ​യി​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് ശാ​സ്​​ത്ര​ത്തിെ​ൻ​റ​യും ക​ല​യു​ടെ​യും പു​തി​യ ദീ​പ​ങ്ങ​ൾ കൊ​ളു​ത്തി ആ​ധു​നി​ക യൂ​റോ​പ്പ്​ വ​ള​ർ​ന്നു​വ​രു​ന്ന​ത് ച​രി​ത്ര​ത്തി​ൽ കാ​ണാം. ഗ്രീ​ക്ക് സം​ഭാ​വ​ന ചെ​യ്ത ഹെ​ല്ല​ൻ സം​സ്കാ​ര​ത്തെ ചൂ​ഷ​ണം ചെ​യ്​താണ് പു​തി​യ യൂ​റോപ്പ്​ ആ​ശ​യ​പ​ര​മാ​യ ജൈ​ത്ര​യാ​ത്ര ന​ട​ത്തി​യ​ത്. വ​ട​ക്ക​ൻ ആ​ഫ്രി​ക്ക​യി​ലും സ്​​പെ​യി​നി​ലും അ​ബ്ബാ​സി​ ഖ​ലീ​ഫ​മാ​രു​ടെ ബ​ഗ്ദാ​ദി​ലും അ​റ​ബി​യി​ലേ​ക്ക് പ​രി​ഭാ​ഷ​പ്പെ​ട്ട ന​വ ഹെ​ല്ല​ൻ സം​സ്​​കാ​ര​ത്തിെ​ൻ​റ വെ​ളി​ച്ചം യൂ​റോ​പ്പ്​ ന​ന്നാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യും ജ്ഞാന–​ശാ​സ്​​​ത്രക​ലാ​ദി ​വിജ്ഞാ​ന​ങ്ങ​ളെ പു​നഃ​സൃ​ഷ്​​ടി​ച്ചു​ം യൂ​റോ​പ്പു​ണ്ടാ​ക്കി​യ വെ​ളി​ച്ച​ത്തിെ​ൻ​റ മാ​റ്റം പി​ൽ​ക്കാ​ല കോ​ള​നീ​ക​ര​ണ​ത്തി​ൽ ക​ലാ​ശി​ച്ചു. ഇ​റ്റ​ലി​യി​ലെ ഫ്ലോ​റ​ൻ​സി​ൽ പ്ലേ​ഗ് പ​ട​ർ​ന്നു​പി​ടി​ച്ച കാ​ല​ഘ​ട്ട​ത്തി​ലാ​ണ് ബൊ​ക്കാ​ച്ചി​യോ​വിെ​ൻ​റ ഡെ​ക്കാ​മ​റ​ൺ ക​ഥ​ക​ൾ ​പോ​ലു​ള്ള ക്ലാ​സി​ക്കു​ക​ൾ ജ​ന്മ​മെ​ടു​ക്കു​ന്ന​ത്.

രോ​ഗം വി​ത​ച്ച ഭീ​തി​യും ക്രൂ​ര​ത​യും മ​നു​ഷ്യ​ർ​ക്കി​ട​യി​ൽ അ​വ സൃ​ഷ്​​ടി​ച്ച സാ​മൂ​ഹിക അ​ക​ല​വും അ​ട​ച്ചി​രി​പ്പും പു​തി​യ മ​ട്ടി​ലു​ള്ള ക​ഥപ​റ​ച്ചി​ലു​ക​ൾ​ക്ക് കാ​ര​ണ​മാ​യി എ​ന്ന​ത​െ​ത്ര ഡെ​ക്കാ​മ​റ​ൺ ക​ഥ​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. മ​നു​ഷ്യ​നി​ർ​മി​ത ക​ലാ​പ​ങ്ങ​ൾ പ്ര​കൃ​തി​യോ​ട് കാ​ണി​ക്കു​ന്ന കൊ​ടി​യ തെ​റ്റു​ക​ൾ, വെ​ട്ടി​പ്പി​ടി​ത്ത​ത്തിെ​ൻ​റ അ​ധി​കാ​രം നി​ർ​മി​ക്കു​ന്ന കു​റ്റ​ബോ​ധം, ചി​ത്ത​ഭ്ര​മം തു​ട​ങ്ങി​യ​വ ഈ ​ക​ഥ​ക​ളു​ടെ അ​ന്ത​ർ​ധാ​ര​യാ​യി വാ​യി​ച്ചെ​ടു​ക്കാ​ം. ഉ​ച്ച​നീ​ച​ത്വ​ങ്ങ​ളു​ടെ േശ്ര​ണി​തി​രി​ച്ചു​ള്ള ഒ​രു മ​നു​ഷ്യ​ജീ​വി​തം പ്ര​കൃ​തി ഒ​രി​ക്ക​ലും വി​ഭാ​വ​നം ചെ​യ്തി​ട്ടി​ല്ല. അ​വ സാ​മൂ​ഹികമാ​യ പു​തി​യ അ​ധി​കാ​ര​ബ​ന്ധ​ങ്ങ​ൾ സ്​​ഥാ​പി​ക്കാ​ൻ മ​നു​ഷ്യ​ൻ നി​ർ​മി​ച്ചു​ണ്ടാ​ക്കി​യ​താ​ണ്. സാ​മൂ​ഹി​ക അ​ക​ലം എ​ന്ന തത്ത്വം ഒ​രു സ​മൂ​ഹം എ​ന്ന നി​ലക്ക്​ യൂ​റോപ്പ്​ ആ​ദ്യം അ​നു​ഭ​വി​ക്കു​ക​യും പ​രീ​ക്ഷി​ക്കു​ക​യും ചെ​യ്ത​ത് ഈ ​പ്ലേ​ഗ് കാ​ല​ഘ​ട്ട​ത്തി​ലാ​ണെ​ന്ന് മ​ന​സ്സി​ലാ​ക്കാ​ം.

1947ൽ ​പു​റ​ത്തി​റ​ങ്ങി​യ അ​ൽ​ബേ​ർ കാ​മു​വിെ​ൻ​റ പ്ലേ​ഗ് എ​ന്ന നോ​വ​ൽ പ​ക​ർ​ച്ച വ്യാ​ധി​യെ മു​ൻ​നി​ർ​ത്തി ആ​ധു​നി​ക യൂ​റോ​പ്പിെ​ൻ​റ ധാ​ർ​മികസ​മ​സ്യ​ക​ളെ​യും ധ​ർ​മ​സ​ങ്ക​ട​ങ്ങ​ളെ​യും അ​വ​ത​രി​പ്പി​ക്കു​ന്ന മ​റ്റൊ​രു കൃ​തി​യാ​ണ്. ഒ​റാ​ൻ ന​ഗ​ര​ത്തി​ൽ പ​ട​ർ​ന്നു​പി​ടി​ച്ച പ്ലേ​ഗ് രോ​ഗ​വും അ​തുമൂ​ല​മു​ണ്ടാ​കു​ന്ന ഭീ​തി​യും തു​ട​ർ​നാ​ശ​ങ്ങ​ളും അ​ധി​കാ​ര​ത്തിെ​ൻ​റ മു​ത​ലെ​ടു​പ്പു​ക​ളും ഒ​ക്കെ താ​ത്ത്വിക​മാ​യി ക​ാമു ഈ ​കൃ​തി​യി​ൽ വ​ര​ച്ചി​ടു​ന്നു​. എ​ലി​ക​ളു​ടെ മ​ര​ണ​ത്തി​ലൂ​ടെ മെ​ല്ലമെ​ല്ലെ തു​ട​ങ്ങു​ന്ന​തും തു​ട​ർ​ന്ന് ദി​നേ​ന ശ​വ​ങ്ങ​ൾ കു​ന്നു​കൂ​ടി വ​രു​ന്ന​തും ഭീ​ക​രാ​വ​സ്​​ഥ​യി​ൽ ന​ഗ​രാ​തി​ർ​ത്തി അ​ട​ക്കു​ന്ന​തും ഒ​ക്കെ ഈ ​കൃ​തി​യു​ടെ ക​ഥാ​പ​ര​മാ​യ ഉ​ള്ള​ട​ക്ക​മാ​ണെ​ങ്കി​ലും അ​തി​നേ​ക്കാ​ളു​പ​രി മ​നു​ഷ്യ സ്വാ​ത​ന്ത്യ​ത്തി​നു​മേ​ൽ ഭ​ര​ണ​കൂ​ട​വും സ​മൂ​ഹ​വും വി​ധി​ക്കു​ന്ന ക്വാ​റ​​ൻറീൻ നി​യ​മ​ങ്ങ​ളെ​യും ഉ​ത്ക​ണ്ഠ​ക​ളെ​യും ദാ​ർ​ശ​നി​ക​മാ​യി അ​ട​യാ​ള​പ്പെ​ടു​ത്തു​ക​യാ​ണ് ക​ാമു. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ അ​നു​ഭ​വി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ, ആ​ഗോ​ള മ​രു​ന്നു ക​മ്പ​നി​ക​ളു​ടെ സാ​ന്ദ​ർ​ഭി​ക​മാ​യ ചൂ​ഷ​ണ​ങ്ങ​ൾ, ആ​പ​ത്തി​നി​ട​യി​ൽ ത​ഴ​ച്ചു​വ​ള​രു​ന്ന മ​നു​ഷ്യസ്വാ​ർഥ​ത എ​ന്നി​ങ്ങ​നെ​യു​ള്ള സാ​മൂ​ഹിക തത്ത്വ​ങ്ങ​ളെയൊ​ക്കെ ഈ ​കൃ​തി മു​ന്നോ​ട്ടുവെ​ക്കു​ന്നു. മ​നു​ഷ്യ​ർ​ക്കി​ട​യി​ൽ സ്വ–​അ​പ​ര ബ​ന്ധ​ങ്ങ​ളെ​കു​റി​ച്ചു​ള്ള കാ​ഴ്ച​പ്പാ​ടു​ക​ൾ മൗ​ലി​ക​മാ​യി മാ​റു​ന്നു.

കൊ​റോ​ണാ​ന​ന്ത​ര ലോ​ക​ക്ര​മം ഇ​തു​വ​രെ നി​ല​വി​ൽ​നി​ന്ന ഒ​ന്നി​നേ​ക്കാ​ൾ വേ​റി​ട്ട​താ​യി​രി​ക്കും എ​ന്നു ചി​ന്തി​ക്കു​ന്ന​ത് ഈ ​അ​ർ​ഥ​ത്തി​ലാ​ണ്. ലോ​ക​യു​ദ്ധ​ങ്ങ​ളി​ൽ നാം ​അ​ഭി​മു​ഖീ​ക​രി​ച്ച​തു​പോ​ലെ മ​നു​ഷ്യ​നാ​ണ് മ​നു​ഷ്യ​െ​ൻ​റ മു​ഖ്യശ​ത്രു എ​ന്ന ത​ത്ത്വം ഇ​വി​ടെ അ​ട്ടി​മ​റി​യു​ന്നു. ചെ​റി​യ ലോ​ക​വും വ​ലി​യ മ​നു​ഷ്യ​നും എ​ന്ന മാ​ന​വി​കവാ​ദ​ത്തിെ​ൻ​റ കാ​ഴ്ച​പ്പാ​ടു​ക​ൾ അ​ടി​പ​ത​റു​ന്നു. അ​ദൃ​ശ്യ​മാ​യ ഒ​രു സൂ​ക്ഷ്മ ലോ​ക​ജീ​വി​യാ​ണ് ഈ ​ക​ലാ​പം അ​ഴി​ച്ചു​വി​ടു​ന്ന​ത്. ഏ​തെ​ങ്കി​ലും ഒ​രു​നാ​ട്ടി​ൽ മാ​ത്ര​മ​ല്ല ലോ​കം മു​ഴു​വ​ൻ അ​തിെ​ൻ​റ തേ​രോ​ട്ടം സം​ഭ​വി​ക്കു​ന്ന​തി​നാ​ൽ വൈ​റ​സ്​ എ​ന്ന ത​ത്ത്വം പ്ര​ത്യ​യ​ശാ​സ്​​ത്ര​പ​ര​മാ​യ ഒ​രു പ്ര​ശ്നംത​ന്നെ​യാ​യി രൂ​പം മാ​റി. ത​ങ്ങ​ൾ ശാ​സ്​​ത്ര​വും ഉ​ന്ന​ത സാ​ങ്കേ​തി​കവി​ദ്യ​യും കൊ​ണ്ട് സൃ​ഷ്​​ടി​ച്ചു​​െവ​ച്ച കൊ​ടി​യ ശ​ക്തി​യു​ള്ള ന്യൂ​ക്ലി​യ​ർ ആ​യു​ധ​ങ്ങ​ൾപോ​ലും ഈ ​ക​ലാ​പ​ത്തി​ൽ നി​സ്സ​ഹാ​യ​മാ​യി​ത്തീ​രു​ന്നു എ​ന്ന തി​രി​ച്ച​റി​വ് ലോ​ക സ​മൂ​ഹ​ത്തി​ൽ​ത​ന്നെ മൗ​ലി​ക​മാ​യ ചി​ന്താ​മാ​റ്റ​ങ്ങ​ൾ​ക്ക് ക​ള​മൊ​രു​ക്കി. ‘ലോ​ക​ത്തെ അ​വ​സാ​ന​ത്തെ പോ​രാ​ളി

മ​ണ്ണി​ര​യാ​ണെ​ന്നും അ​വ​യു​ടെ വം​ശ​നാ​ശം ലോ​ക​ത്തെ എ​വി​ടെ​കൊ​ണ്ടു ചെ​ന്നെ​ത്തി​ക്കു​മെ​ന്നും’​ഉ​ള്ള മേതി​ൽ രാ​ധാ​കൃ​ഷ്​ണ​െൻ​റ ചോ​ദ്യം നാ​മി​പ്പോ​ൾ ഓ​ർ​മി​ച്ചു​പോ​കു​ന്നു.
ചെ​റി​യ​ലോ​ക​വും വ​ലി​യ മ​നു​ഷ്യ​നും എ​ന്ന ചി​ന്താ​ഗ​തി​യു​ടെ കാ​ലം ക​ഴി​ഞ്ഞു എ​ന്നാ​ണ് പ​റ​ഞ്ഞുവ​രു​ന്ന​ത്. മ​നു​ഷ്യനി​ർ​മി​ത​മാ​യ കൊ​ടിയ​ധി​കാ​ര​ങ്ങ​ളോ​ടോ സൈ​ന്യ​ങ്ങ​ളോ​ടോ ആ​യു​ധ​ങ്ങ​ളോ​ടോ അ​ല്ല വ​രാ​ൻ​ പോ​കു​ന്ന കാ​ല​ത്തിെ​ൻ​റ ക​ലാ​പം എ​ന്നോ​ർ​ക്കു​ക– ഈ ​സൂ​ക്ഷ്മ​ജീ​വി​ക​ൾ മ​നു​ഷ്യ​നോ​ട് ന​യി​ക്കു​ന്ന യു​ദ്ധ​ങ്ങ​ളോ​ടാവും. അ​ധി​കാ​ര​വും അ​ധീ​ശ​ത്വ​വും രോ​ഷവും കൊ​ണ്ട് ശ​ത്രു​ത ന​ടി​ച്ച മ​നു​ഷ്യ​ർ ഒ​രു വൈ​റ​സിനു മു​ന്നി​ൽ നി​സ്സ​ഹാ​യ​രാ​യി മാ​റി​യ കാ​ഴ്ച ലോ​ക​മെ​മ്പാ​ടു​മു​ണ്ട്. ഏ​താ​ണ്ട് ഒ​രു ​മാ​സ​ത്തിലേറെയാ​യി അ​തിെ​ൻ​റ പേ​രി​ൽ സാ​മൂ​ഹി​ക അ​ക​ല​വും ഏ​കാ​ന്ത​വാ​സ​വും പാ​ലി​ച്ചു​ സ്വ​ന്തം വീ​ട്ടി​ട​ങ്ങളി​ലേ​ക്ക് ഒ​തു​ങ്ങി​ക്കൂ​ടേ​ണ്ടി വ​ന്ന ന​മ്മു​ടെ വീ​ട്ടി​ട​ങ്ങ​ളു​ടെ കാ​ര്യം ത​ന്നെയെ​ടു​ക്കു​ക. കു​റെ​ക്കാ​ല​മാ​യി ഏ​റ​ക്കു​റെ സാ​മൂ​ഹി​കസു​ര​ക്ഷ​യും സു​ഭി​ക്ഷ​ത​യും കൈ​മു​ത​ലാ​ക്കി ജീ​വി​ച്ച കേ​ര​ള​ത്തി​ലെ ബ​ഹു​ഭൂ​രി​പ​ക്ഷം മ​ധ്യ​വ​ർ​ഗ​ത്തി​ൽ​പെ​ട്ട മ​നു​ഷ്യ​ർ കോ​വി​ഡിെ​ൻ​റ പേ​രി​ൽ ത​ങ്ങ​ളാ​ർ​ജിച്ച പ​ല ശീ​ല​ങ്ങ​ളെ​യും ത​ള്ളി​ക്ക​ള​ഞ്ഞു. ന​മു​ക്കി​പ്പോ​ൾ ഉ​ല്ലാ​സയാ​ത്ര​ക​ളും ഉത്സ​വ​ങ്ങ​ളും കാ​ർ​ണി​വ​ലു​ക​ളും കു​ടും​ബ​സം​ഗ​മ​ങ്ങ​ളും വേ​ണ്ടാ​താ​യി. ആ​രാ​ധ​നാ​ല​യ​ങ്ങ​ളോ​ടും സ​മൂ​ഹ​നി​ഷ്ഠ​മാ​യ അ​തിെ​ൻ​റ ആ​രാ​ധ​നാ​രീ​തി​ക​ളോ​ടും പൗ​രോ​ഹി​ത്യ​ത്തിെ​ൻ​റ പ​ഴ​ഞ്ച​ൻശീ​ല​ങ്ങ​ളോ​ടും മു​ഖം തി​രിച്ചു നി​ൽക്കേ​ണ്ടി വ​ന്നു. മാ​ത്ര​മ​ല്ല, മ​ര​ണ​മെ​ന്ന സ​ങ്ക​ൽ​പം പോ​ലും ഭീ​തി​ദ​വും വി​കാ​ര​ര​ഹി​ത​വു​മാ​യി​ത്തീ​ർ​ന്ന ഒ​രു കാ​ല​ഘ​ട്ടം സം​ജാ​ത​മാ​യി. ബ​ഹ​ള​ങ്ങ​ളും ഒ​ച്ച​ക​ളും കൊ​ണ്ട് സാ​മൂ​ഹിക മു​ന്നേ​റ്റം ന​ട​ത്തി​യി​രു​ന്ന രാ​ഷ്​ട്രീ​യ സാം​സ്​​കാരി​ക മാ​തൃ​ക​ക​ളും മൗ​ന​ത്തി​ൻ ഗു​ഹ​ക​ളി​ലൊ​ളി​ച്ചു. അ​തി​ജീ​വ​ന​ത്തിെ​ൻ​റ പ​ര​മ്പ​രാ​ഗ​ത മാ​തൃ​ക​ക​ൾ അ​ന്വേ​ഷി​ച്ചും അ​നു​ഭ​വി​ച്ചും വീ​ണ്ടെ​ടു​ത്തും സ്വ​ന്തം കു​ടി​ലു​ക​ളി​ൽ ഒ​തു​ങ്ങി​ക്കൂ​ടേ​ണ്ടി വ​ന്ന ഈ ​സ്​​ഥി​തി സാ​ഹ​ച​ര്യ​ത്തെ ഒ​രു ത​മാ​ശ​യാ​യി ക​ണ്ടു​കൂ​ടാ.

കൊ​റോ​ണാ​ന​ന്ത​രകാ​ലം പ​ഴ​യ​പോ​ലെ മ​നു​ഷ്യസ്വാ​തന്ത്ര്യ​ത്തെ​യും ജീ​വി​ത​ത്തെ​യും അ​നു​വ​ദി​ച്ചുത​രും എ​ന്ന​തി​ൽ തീ​ർ​ച്ച​യാ​യും ആ​ശ​ങ്ക​യു​ണ്ട്. അ​തു​കൊ​ണ്ടുത​ന്നെ, ഇ​തു​വ​രെ പി​ന്തു​ട​ർ​ന്ന വൈ​യ​ക്തി​ക​ശീ​ല​ങ്ങ​ളെ​യും രാ​ഷ്​ട്രീ​യമ​ര്യാ​ദ​ക​ളെ​യും ഒ​ക്കെ പു​ന​ർ​വി​ചി​ന്ത​ന​ത്തി​ന് വി​ധേ​യ​മാ​ക്കേ​ണ്ട കാ​ല​മാ​ണി​ത്. ന​ട​മാ​ടി​യി​രു​ന്ന സ്വാ​ത​ന്ത്യ​ത്തിെ​ൻ​റ അ​ഭാ​വ​ത്തി​ൽ മ​നു​ഷ്യ​ന​ക​പ്പെ​ട്ട പു​തി​യ ഭീ​തി​യു​ടെയും ഉ​ത്ക​ണ്ഠ​യു​ടെ​യും പ​ശ്ചാ​ത്ത​ലം പെ​ട്ടെ​ന്ന് ചു​രു​ങ്ങി​പോ​കു​ന്ന ഒ​ന്ന​ല്ല. കീ​ട​ങ്ങ​ളി​ലൂ​ടെ പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന പു​തി​യ ത​ര​ത്തി​ലു​ള്ള സാം​ക്ര​മി​ക​രോ​ഗ​ങ്ങ​ൾ ആ​വ​ർ​ത്തി​ച്ചു​വ​രു​ന്ന പ്ര​ള​യ​ങ്ങ​ൾ, കാ​ലാ​വ​സ്​​ഥ വ്യ​തി​യാ​നം എ​ന്നി​വ​കൊ​ണ്ട് പൊ​റു​തി​മു​ട്ടു​ന്ന ഒ​രു സ​മൂ​ഹ​ത്തി​ന് തു​ട​ർ​ന്നു​ ജീ​വി​ക്ക​ണ​മെ​ങ്കി​ൽ ഭാ​വി​യെ​ക്കു​റി​ച്ചു​ള്ള പു​തി​യൊ​രു മ​നു​ഷ്യ മ​നഃ​ശാ​സ്​​ത്ര​ സ​ങ്ക​ൽ​പ​ന​ത്തെ​ത്ത​ന്നെ ​രൂ​പവത്​​ക​രി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.

Show Full Article
TAGS:epidemic covid 19 Coronavirus opinion malayalam news 
News Summary - epidemic in the world history-Opinion
Next Story