Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഅധികാര പങ്കാളിത്തം ഒരു...

അധികാര പങ്കാളിത്തം ഒരു വിഭാഗത്തിൽ ഒതുങ്ങരുത്​

text_fields
bookmark_border
അധികാര പങ്കാളിത്തം ഒരു വിഭാഗത്തിൽ ഒതുങ്ങരുത്​
cancel

രാജ്യം വീണ്ടും സംവരണം ചർച്ചചെയ്യ​ുന്ന തിരക്കിലാണ്​. പൊതു​തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന സാഹചര്യത്തില ാണ്​ ഇൗ വിഷയം ചർച്ചചെയ്യ​െപ്പടുന്നത്​ എന്നത്​ മറ്റൊരു പ്രത്യേകതകൂടിയാണ്​. ഭരണഘടന തത്ത്വങ്ങളും അടിസ്​ഥാനപ് രമാണങ്ങളും ദുർവ്യാഖ്യാനം ചെയ്​തുകൊണ്ടാണ്​ ഇൗ ചർച്ചകൾക്കൊക്കെ കളമൊരുക്കു​ന്നത്​ എന്നതും പ്രത്യേകം ശ്രദ് ധ അർഹിക്കുന്നു. അഖിലേന്ത്യാടിസ്​ഥാനത്തിൽ ഒ.ബി.സി വിഭാഗങ്ങൾക്ക്​ അധികാരപങ്കാളിത്തം ഉറപ്പാക്കുന്ന ഉദ്യോഗസംവ രണം നടപ്പാക്കിത്തുടങ്ങിയത്​ മണ്ഡൽ കേസിലെ 1992ലെ വിധിയെത്തുടർന്ന്​ 1993 മുതൽ മാത്രമാണ്​. അന്ന്​ ബി.പി. മണ്ഡൽ ശേഖരിച് ച കണക്കുപ്രകാരം രാജ്യത്തെ ജനങ്ങളിൽ 52 ശതമാനം മറ്റു​ പിന്നാക്ക വിഭാഗത്തിൽ (ഒ.ബി.സി) ഉൾപ്പെട്ടവരാണ്​. ഇൗ ജനവിഭാഗത്തി​ന്​ ഉദ്യോഗതലത്തിലുണ്ടായിരുന്ന പങ്കാളിത്തം 4.69 ശതമാനം മാത്രമായിരുന്നു. ഇവർക്ക്​ 52 ശതമാനം അനുവദിക്കേണ്ടിയിരുന്നു. എന്നാൽ, സംവരണത്തി​നായി നീക്കിവെക്കുന്ന പദവികൾ 50 ശതമാനത്തിൽ കവിയരുതെന്ന ചില കോടതി വിധികളുടെ അടിസ്​ഥാനത്തിൽ ഒ.ബി.സി സംവരണം 27 ശതമാനമായി പരിമിതപ്പെടുത്തുകയായിരുന്നു. പട്ടികജാതി വിഭാഗത്തിന്​ 15 ശതമാനവും പട്ടിക വർഗത്തിന്​ 7.5 ശതമാനവും സംവരണം അവരുടെ ജനസംഖ്യാനുപാതികമായി നിലവിലുണ്ടായിരുന്നു. അതുകൂടി കണക്കിലെടുത്താണ്​ ഇൗ പരിമിതപ്പെടുത്തൽ ആവശ്യമായി വന്നത്​. ഇപ്രകാരം ഒ.ബി.സി സംവരണം ഏർപ്പെടുത്തിയപ്പോൾ പിന്നാക്കസമുദായങ്ങളിലെ ​ക്രീമിലെയർ എന്ന ഒരു വിഭാഗത്തെ ഒഴിവാക്കുകയുണ്ടായി.

തദ്​ഫലമായി യോഗ്യതയുണ്ടായിരുന്നവർക്ക്​ അർഹതയില്ലാത്ത അവസ്​ഥയും അർഹതയുണ്ടായിരുന്നവർക്ക്​ യോഗ്യതയില്ലാത്ത സാഹചര്യവും സൃഷ്​ടിക്കപ്പെട്ടു. അധികാരപങ്കാളിത്തം തടയുന്നതിന്​ ഭരണം നിയന്ത്രിച്ചിരുന്ന സവർണനേതാക്കളുടെയും ഉദ്യോഗസ്​ഥരുടെയും ഒരു കൗശലമായിരുന്നു ക്രീമിലെയർ വ്യവസ്​ഥ ഏർപ്പെടുത്തൽ. അതിനെത്തുടർന്ന്​ അധികാരമുള്ള ഉയർന്ന തസ്​തികകളിലും ഉന്നത ബിരുദവും സാ​േങ്കതിക പരിജ്​ഞാനവും ആവശ്യമായ ഒട്ടനവധി തസ്​തികകളിലും അർഹരായവരെ ലഭ്യമാവാതെ തസ്​തികകൾ ഒഴിഞ്ഞുകിടന്നു. സംവരണം 1993ൽ ഏ​ർപ്പെടുത്തി 25 വർഷത്തിനുശേഷം 2018ൽ ലഭ്യമായ കണക്കുകൾ പ്രകാരം ഒ.ബി.സി പ്രാതിനിധ്യം കേന്ദ്ര ഉദ്യോഗ മേഖലയിൽ കേവലം 6.9 ശതമാനം മാത്രമാണ്​. കേരള സംസ്​ഥാനത്ത്​ ഇന്ന്​ നിലവിലുള്ള ​സംവരണം 1958ൽ നിലവിൽവന്ന കെ.എസ്​ ആൻഡ്​ എസ്​.എസ്​.ആർ പ്രകാരം ഒ.ബി.സി വിഭാഗത്തിന്​ 40 ശതമാനവും പട്ടികവിഭാഗത്തിന്​ 10 ശതമാനവുമാണ്​. 2002ൽ പിന്നാക്ക സമുദായങ്ങളുടെ ഉദ്യോഗസ്​ഥ പ്രാതിനിധ്യം സംബന്ധിച്ച കണക്കെടുപ്പ്​ നടത്തിയ ജസ്​റ്റിസ്​ കെ.കെ. നരേന്ദ്രൻ കണ്ടെത്തിയത്​ പിന്നാക്കസമുദായങ്ങൾക്ക്​ സംവരണത്തിലൂടെ നീക്കി​െവച്ച തസ്​തികകളിൽ പോലും പൂർണമായി എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ല എന്നതാണ്.

ഇൗ സാഹചര്യത്തിൽ വേണം ഇപ്പോഴത്തെ സാമ്പത്തികസംവരണ നീക്കത്തെ വിലയിരുത്താൻ. സാമ്പത്തിക സംവരണവും മുന്നാക്ക ജാതികൾക്ക്​ സംവരണം ഏർപ്പെടുത്തുന്നതും ഭരണഘടനവിരുദ്ധമാണെന്ന്​ സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടന ബെഞ്ച്​ പ്രഖ്യാപിച്ചിട്ടുണ്ട്​. ഇൗ സാഹചര്യത്തിലായിരിക്കാം ഭരണഘടന ഭേദഗതിക്ക്​ സർക്കാർ ശ്രമം തുടങ്ങിയിട്ടുള്ളത്​. യഥാർഥത്തിൽ സർക്കാർ അധികാരപങ്കാളിത്തത്തിൽ എത്തിച്ചേരാൻ കഴിയാതെപോയ പിന്നാക്കവിഭാഗങ്ങൾക്ക്​ അതുറപ്പാക്കുന്നതിനുവേണ്ടിയായിരുന്നു ഭരണഘടന ഭേദഗതിക്ക്​ ശ്രമിക്കേണ്ടിയിരുന്നത്​. അധികാരം പങ്കുവെക്കാൻ തയാറല്ലാത്തവനെ സംരക്ഷിക്കാനുള്ള നീക്കത്തിന്​ ശ്രമിക്കുന്നത്​ ജനാധിപത്യവിരുദ്ധവും നീതിനിഷേധവുമാണ്​. ഭരണഘടന ഭേദഗതി വേണ്ടിയിരുന്നത്​ പങ്കാളിത്തം ഇപ്പോഴും എത്തിച്ചേരാത്ത പിന്നാക്കവിഭാഗങ്ങളുടെ സംവരണതോത്​ 27 ശതമാനത്തിൽനിന്നും 52 ശതമാനമായി ഉയർത്തുന്നതിനും അവസരം നിഷേധിക്കുന്ന ക്രീമിലെയർ വ്യവസ്​ഥ ഒഴിവാക്കുന്നതിനും വേണ്ടി ആവണമായിരുന്നു.

പാവപ്പെട്ടവരെ സഹായിക്കുന്നതിന്​ വേണ്ടത്​ സാമ്പത്തികോന്നമന പരിപാടികളാണ്​. അത്​ ശക്​തിപ്പെടുത്തുകയും മതിയായ തുക കണ്ടെത്തി അത്തരക്കാർക്ക്​ ലഭ്യമാക്കുകയുമായിരുന്നു ഭരണാധികാരികൾ നിർവഹിക്കേണ്ടിയിരുന്ന കടമ. രാഷ്​ട്രീയ നേതൃത്വങ്ങളുടെയും അധികാരികളുടെയും നയവും ആദർശവും നിലപാടും പ്രായോഗികതലത്തിൽ വരു​േമ്പാൾ ഒഴിവാക്ക​പ്പെടുന്ന ക​ൗശലം സാധാരണക്കാരായ ജനങ്ങൾ തിരിച്ചറിയേണ്ടതുണ്ട്​. സി.പി.എമ്മും എൻ.എസ്​.എസും ജാതിസംവരണം നിർത്തലാക്കണമെന്നും പാവപ്പെട്ടവർക്ക്​ സാമ്പത്തികാടിസ്​ഥാനത്തിൽ സംവരണം നൽകണമെന്നുമാണ്​ അവകാശപ്പെടുന്നത്​. എന്നാൽ, ഇരുകൂട്ടരും ഇപ്പോൾ നടപ്പാക്കാൻ ശ്രമിക്കുന്നത്​ മുന്നാക്ക ജാതികൾക്ക്​ മാത്രമായ സംവരണമാണ്​. ജാതിയും മതവുമൊക്കെ ഒഴിവാക്കണമെന്നും വർഗപരമായ സ്​ഥിതിയാണ്​ ഉണ്ടാവേണ്ടതെന്നും ഇവർ ആഗ്രഹിക്കുന്നുവെങ്കിൽ മുന്നാക്കജാതിയി​ൽപ്പെട്ടവർ എന്ന പ്രയോഗം ഒഴിവാക്കി പാവപ്പെട്ടവർ എന്നുമാത്രം തീരുമാനിക്കേണ്ടിയിരുന്നു. അങ്ങനെയായാൽ ജാതിയും മതവുമൊക്കെ ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്ന പട്ടിക-പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ടവർക്കും ഇൗ അവസരം പ്രയോജനപ്പെടുത്താനാവുമായിരുന്നു. മുന്നാക്കജാതി എന്ന്​ നിർബന്ധപൂർവം ആവർത്തിച്ചാവശ്യപ്പെടുന്നതിൽനിന്നും ഇവരുടെ നയത്തി​​​െൻറയും ആദർശത്തി​​​െൻറയും ​െപാള്ളത്തരം പുറത്തുവരുന്നു. ഇനി മുന്നാക്കജാതിയിൽപ്പെട്ടവർക്ക്​ 10 ശതമാനം സംവരണം അനുവദിക്കു​േമ്പാൾ ഇൗ സംവരണതോത്​ നിശ്ചയിച്ചതി​​​െൻറ യുക്​തി പരിശോധിക്കപ്പെടേണ്ടതുണ്ട്​. ഇന്ത്യയിൽ ഇപ്പോൾ ഒ.ബി.സി വിഭാഗം 55 ശതമാനമാണ്​. പട്ടികജാതി-വർഗവിഭാഗക്കാരും 25 ശതമാനത്തോളം വരും.

മൊത്തത്തിൽ പട്ടിക-പിന്നാക്കവിഭാഗങ്ങൾ ആകെ ജനസംഖ്യയുടെ 80 ശതമാനമാണ്​. സംവരണത്തെ അട്ടിമറിക്കാൻ താൽപര്യമുള്ള ആളുകൾ ചില സാമ്പ്​ൾ സർവേകളും തൽപരകക്ഷികളുടെ റിപ്പോർട്ടുകളും ചൂണ്ടിക്കാണിച്ച്​ ഇൗ ജനസംഖ്യ പ്രാതിനിധ്യത്തെ കുറച്ചുകാണിക്കാൻ ശ്രമിക്കുന്നുണ്ട്​. 1993നു ശേഷം കൂടുതൽ സമുദായങ്ങൾ ഒ.ബി.സി പട്ടികയിൽ എത്തിച്ചേർന്നതും ഇതര മുന്നാക്ക സമുദായങ്ങളെ അപേക്ഷിച്ച്​ പട്ടിക-പിന്നാക്ക വിഭാഗങ്ങളുടെ ജനന നിരക്കിലുള്ള വർധനവുമാണ്​ ഇൗ വർധിച്ച പങ്കാളിത്തത്തിനു കാരണം. നിലവിൽ ജനസംഖ്യയിൽ 20 ശതമാനം മാത്രം വരുന്ന മുന്നാക്കസമുദായങ്ങളാണ്​ അധികാരത്തി​​​െൻറ 80 ശതമാനവും അനുഭവിക്കുന്നത്​. 55 ശതമാനമുള്ള ഒ.ബി.സിക്ക്​ 27 ശതമാനവും 25 ശതമാനമുള്ള പട്ടികവിഭാഗങ്ങൾക്ക്​ 22.5 ശതമാനവുമാണ്​ നിലവിലുള്ള സംവരണം. കേവലം 20 ശതമാനം മാത്രംവരുന്ന മുന്നാക്കസമുദായങ്ങൾക്കാണ്​ വീണ്ടും 10 ശതമാനം സംവരണം ഏർപ്പെടുത്താൻ നീക്കം നടത്തുന്നത്​. യഥാർഥത്തിൽ പിന്നാക്ക സമുദായങ്ങൾക്ക്​ പങ്കാളിത്തം ഉറപ്പാക്കുന്നതിന്​ നിലവിലുള്ള സംവരണതോത്​ ഉയർത്തുകയും തടസ്സങ്ങൾ (ക്രീമിലെയർ വ്യവസ്​ഥ) നീക്കം ചെയ്യുകയുമാണ്​ വേണ്ടത്​. ഇതിലേക്കാണ്​ ഭരണഘടന ഭേദഗതി ഉണ്ടാവേണ്ടത്​. ഇതിനാവശ്യമായ പ്രവർത്തനങ്ങൾക്ക്​ രാജ്യത്തെ മുഴുവൻ പട്ടിക-പിന്നാക്ക വിഭാഗ സംഘടനകളും നേതാക്കളും ഒത്തൊരുമിക്കേണ്ടതുണ്ട്​. ഇൗ ഒരുമയും ചെറുത്തുനിൽപും അവകാശസമ്പാദനവുമാകണം സാമൂഹികനീതി ആഗ്രഹിക്കുന്ന, ഭരണഘടനയെ അംഗീകരിക്കുകയൂം അതിനോട്​ കൂറുപുലർത്തുകയൂം ചെയ്യുന്ന മുഴുവൻ ജനാധിപത്യവിശ്വാസികളുടെയും ചുമതല.
(പിന്നാക്ക വിഭാഗവകുപ്പ്​ മുൻ ഡയറക്​ടറാണ്​ ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:modi govtMalayalam ArticleEconomic Reservation bill
News Summary - Economic Reservation Bill -Malayalam Article
Next Story