നിങ്ങൾക്കറിയാമോ, വീട് എന്നർഥം വരുന്ന ‘ഒയ്കോസ്’ എന്ന ഗ്രീക് പദത്തിൽനിന്നാ ണത്രെ ആംഗലേയത്തിലെ ഇക്കണോമിക്സിെൻറ (സാമ്പത്തിക ശാസ്ത്രം) നിഷ്പത്തി. സാധനങ്ങളു ടെയും സേവനങ്ങളുടെയും ഉൽപാദനമോ വിതരണമോ എന്തുമായിക്കൊള്ളെട്ട, ഇക്കണോമിക് സിെൻറ കടുകട്ടി സിദ്ധാന്തങ്ങളും പ്രയോഗങ്ങളുെമല്ലാം ആത്യന്തികമായി ഒാരോ ഭവനങ്ങള ുടെയും ക്ഷേമമായിരിക്കണം ലക്ഷ്യമിടേണ്ടത് എന്ന ധാരണയിലാണ് ഇങ്ങനെയൊരു കടമെടുക ്കൽ ആചാര്യന്മാർ നടത്തിയത്. ഇതേ ആചാര്യന്മാർ ഇക്കണോമിക്സിനെ പിന്നീട് കളിനിയമങ ്ങളോട് ഉപമിച്ചുവെന്നതാണ് അതിെൻറ മറ്റൊരു കൗതുകം. ഒരു ജനതയെ വിജയത്തിലേക്ക് നയ ിക്കാനുള്ള കളിനിയമങ്ങളാണത്രെ ഇക്കണോമിക്സ്. കളിയാകുേമ്പാൾ, ഒരു വിഭാഗത്തിന് തോൽക്കാതെ നിർവാഹമില്ലല്ലോ. അപ്പോൾ അത്തരക്കാരുടെ ‘ഒയ്കോസു’കളുടെ ക്ഷേമം? ആ അനിശ്ചിതാവസ്ഥയെ ആചാര്യന്മാർ പട്ടിണി, ദാരിദ്ര്യം, സാമ്പത്തിക അസമത്വം എന്നെല്ലാം വിളിച്ചു പുതിയ സിദ്ധാന്തങ്ങൾ ചമച്ചു. നമ്മുടെ രാജ്യത്തിെൻറ അവസ്ഥതന്നെ നോക്കു; നൈജീരിയയും കോംഗോയും കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ദരിദ്രർ താമസിക്കുന്നത് ഇവിടെയാണ്.
ജനസംഖ്യയുടെ പകുതിയിലധികം പേർക്കും ദിവസം 100 രൂപ പോലും വരുമാനമില്ലാത്തവർ. ഇൗ യാഥാർഥ്യം ഉയർത്തിക്കാട്ടിയാണല്ലോ, രാഹുൽ ഗാന്ധി തെൻറ ‘ന്യായ്’ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. 25 കോടി ജനങ്ങളുടെ ദാരിദ്ര്യനിർമാർജനം ലക്ഷ്യമിട്ടുള്ള പണമുറപ്പ് സ്കീം. തൊട്ടടുത്ത ദിവസം ഴാൻ ദ്രെസ് എന്ന സാമ്പത്തിക ശാസ്ത്രജ്ഞൻ പറഞ്ഞതും ഇൗ യാഥാർഥ്യങ്ങെളാക്കെത്തന്നെയായിരുന്നു. ലണ്ടൻ സ്കൂൾ ഒാഫ് ഇക്കണോമിക്സിലൊക്കെ പഠിപ്പിച്ചയാളാണ്; എന്നിട്ടും വളച്ചുകെട്ടില്ലാതെ കാര്യമങ്ങ് പറഞ്ഞു: ‘‘ഇവിടെ കുറെയാളുകൾ ഭക്ഷണമില്ലാതെ നരകിക്കുകയാണ്’’. രാഹുലിന് കിട്ടിയതുപോലെ കൈയടി ലഭിക്കേണ്ട തുറന്നുപറച്ചിലായിരുന്നു. പക്ഷേ, അധികാരികൾ പിടിച്ച് ജയിലിലിട്ടു; അതും തെരഞ്ഞെടുപ്പ് െപരുമാറ്റച്ചട്ടം ലംഘിച്ചതിെൻറ പേരിൽ.
സാമ്പ്രദായിക സാമ്പത്തിക ശാസ്ത്രത്തിെൻറ അടിസ്ഥാന ശിലകളിലൊന്ന് വിൽഫ്രെഡോ പെരറ്റോയുടെ സിദ്ധാന്തമാണെന്നറിയാമല്ലോ. അതായത്, ഒരാളുടെ സുഖം കുറക്കാതെത്തന്നെ മറ്റൊരാളുടെ സുഖ-സൗകര്യങ്ങൾ വർധിപ്പിക്കുന്ന സാമ്പത്തിക ക്രമീകരണം. എന്നുവെച്ചാൽ, നീറോയുടെ വീണവായനക്ക് മുടക്കം വരാതെ റോമ നഗരത്തെ രക്ഷിച്ചെടുക്കാനുള്ള കർമപദ്ധതികൾ ആവിഷ്കരിക്കുക. ഇൗ ഉഡായ്പിനെയാണ് കേമ്പാള മുതലാളിത്തം എന്നു സാമാന്യമായി പറയാറുള്ളത്. അത്തരം പദ്ധതികളിലല്ല, സാമ്പത്തിക ശാസ്ത്രം ഒരുനാൾ ധാർമിക ശാസ്ത്രമാകുെമന്ന പ്രഫ. നാസുവിെൻറ പ്രവചനങ്ങളിലാണ് ഴാൻ ദ്രെസിന് ഇപ്പോഴും വിശ്വാസം.
അങ്ങനെയാണ് അമർത്യസെന്നും തോമസ് പിക്കെറ്റിയുമെല്ലാം കൂട്ടുകാരാകുന്നത്. അമർത്യയോടൊപ്പം ഇന്ത്യൻ ഗ്രാമങ്ങളുടെ അവസ്ഥ മനസ്സിലാക്കി പ്രതിവിധികൾ ആരാഞ്ഞതും ആ വിശ്വാസത്തിെൻറ പുറത്തായിരുന്നു. തോറ്റുപോയ ‘ഒയ്കോസു’കൾക്കുവേണ്ടി സംസാരിച്ചുതുടങ്ങുന്നതും ആ ഗ്രാമങ്ങളിൽ കണ്ട കാഴ്ചകളെ തുടർന്നാണ്. ഇന്ത്യയിൽ ‘ഒയ്കോസുകൾ’ ചേരികൾതന്നെയാണ്. അവരുടെ കൂടെ അവരിൽ ഒരാളായി അക്ഷരാർഥത്തിൽ കഴിച്ചുകൂട്ടിയാണ് ദരിദ്രജനകോടികളെക്കുറിച്ച് അറിഞ്ഞതും അവരുടെ ശബ്ദമായതും. ജീവിക്കാനുള്ള അവകാശം മൗലികാവകാശമായി പ്രഖ്യാപിച്ച നാടാണിത്. ജീവിക്കണമെങ്കിൽ ഏറ്റവും അടിസ്ഥാനപരമായി ഭക്ഷണമാണ് വേണ്ടത്. ഭക്ഷണവും മൗലികാവകാശമാക്കണമെന്നർഥം. അതിനുവേണ്ടിയായിരുന്നു ഇത്രനാളും പോരാട്ടം. ആ പോരാട്ടത്തിനിടെയാണ് കഴിഞ്ഞയാഴ്ച ത്സാർഖണ്ഡിലെ ഘർവാ ജില്ലയിൽനിന്ന് മറ്റു രണ്ട് ആക്ടിവിസ്റ്റുകൾക്കൊപ്പം െപാലീസ് കൈയാമം വെച്ചത്. പക്ഷേ, വിലങ്ങുവെക്കപ്പെട്ടയാളിെൻറ വില മനസ്സിലാക്കിയേപ്പാൾ സ്വന്തം ജാമ്യത്തിൽ വിടേണ്ടിവന്നു.
നാലു പതിറ്റാണ്ടായി ഇന്ത്യയിലുണ്ട്. ബെൽജിയത്തുനിന്ന് ഡൽഹിയിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷണ ബിരുദത്തിന് ചേർന്നതുമുതലുള്ള ബന്ധമാണ്. അന്നുമുതൽ, ചേരിനിവാസികളുൾപ്പെടെ രാജ്യത്തെ ഭവനരഹിതർക്കൊപ്പം അവരുടെ അവകാശങ്ങൾക്കൊപ്പമുണ്ട്. ആ സമരങ്ങൾക്ക് െഎക്യദാർഢ്യം പ്രകടിപ്പിച്ചായിരിക്കണം, തെൻറ ജീവിത രീതികളിലടക്കം മാറ്റം വരുത്തി. തീർത്തും ലളിതമായ വേഷവിധാനങ്ങളോടെ ചേരികളിൽതന്നെ അന്തിയുറങ്ങി. ആ അനുഭവങ്ങൾ പുസ്തകമാക്കിയിട്ടുണ്ട്: നമ്പർ വൺ ക്ലാപ്ഹാം റോഡ്: ദ ഡയറി ഒാഫ് എ സ്ക്വാട്ട്. ഡൽഹി സ്കൂൾ ഒാഫ് ഇക്കണോമിക്സ് അടക്കമുള്ള സ്ഥാപനങ്ങളിൽ വലിയ ശമ്പളത്തിൽ പഠിപ്പിക്കുേമ്പാഴും ഇന്ദ്രപ്രസ്ഥത്തിലെ ചേരിയിലൊരിടത്തെ ഒറ്റമുറിയിലായിരുന്നു താമസം. ഇപ്പോൾ റാഞ്ചിയിലും അങ്ങനെത്തന്നെ. യാത്രകൾ മിക്കപ്പോഴും മൂന്നാം ക്ലാസ് തീവണ്ടിയിലാണ്. പക്ഷേ, ഇൗ ബദൽ ജീവിതത്തിനിടയിലും അധികാരികളുമായി നിരന്തരം സംവാദത്തിലേർപ്പെട്ടു. അങ്ങനെയാണ് ആസൂത്രണ കമീഷെൻറയും മറ്റും ഭാഗമായത്. ഒന്നാം യു.പി.എ സർക്കാറിെൻറ ഏറ്റവും മികച്ച നേട്ടങ്ങളിലൊന്നായി വിലയിരുത്തപ്പെട്ട തൊഴിലുറപ്പ് പദ്ധതിയുടെ ആസൂത്രകരിലൊരാളായിരുന്നു; വിവരാവകാശ നിയമം യാഥാർഥ്യമാക്കുന്നതിലും വലിയ പങ്കുവഹിച്ചു.
രണ്ടാം യു.പി.എക്ക് ഇടതിെൻറ പിന്തുണയില്ലാഞ്ഞിട്ടും ഴാൻ ദ്രെസ് ദൗത്യം വെടിഞ്ഞില്ല. അങ്ങനെയാണ് ഭക്ഷ്യസുരക്ഷ പദ്ധതി നടപ്പായത്. ഇതിെൻറ തുടർച്ചയെന്ന നിലയിലാണ്, ഭക്ഷ്യാവകാശ നിയമത്തിനുവേണ്ടിയുള്ള പോരാട്ടം കടുപ്പിച്ചത്. ഇതിനിടെ, ആധാറുൾപ്പെടെയുള്ള കെണികൾക്കുനേരെയും മുഷ്ടി ചുരുട്ടി. ഛത്തിസ്ഗഢിലും മറ്റും ആദിവാസി ഭൂമി അധികാരിവർഗത്തിെൻറ സഹായത്തോടെ കോർപറേറ്റുകൾ തട്ടിയെടുത്തതിനെതിരെ സംസാരിച്ചപ്പോൾ ‘ചാര’െനന്ന് മുദ്രകുത്തപ്പെട്ടു. പക്ഷേ, അതുകൊണ്ടൊന്നും തളർന്നില്ല. സമര ജീവിതം തുടരുകതന്നെയാണ്. അമർത്യസെൻ അടക്കമുള്ളവരുമായി ചേർന്ന് അക്കാദമിക് രംഗത്തും ഇരകൾക്കൊപ്പം തെരുവിലും തെൻറ സാമ്പത്തിക ശാസ്ത്ര സിദ്ധാന്തങ്ങൾ നിരന്തരം വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.
1959ൽ ബെൽജിയത്തെ ലൂവിയാൻ ലെ നെവ്യൂവിൽ ജനനം. പിതാവ് ജാക്വസ് ദ്രെസ് അറിയപ്പെടുന്ന സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്നു. ഇംഗ്ലണ്ടിലെ എസക്സ് സർവകലാശാലയിൽനിന്ന് മാത്തമാറ്റിക്കൽ ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദം. അതിനുശേഷമാണ് ഡൽഹിയിലെത്തിയത്. പിന്നീട് ലണ്ടൻ സ്കൂൾ ഒാഫ് ഇക്കണോമിക്സ്, ഡൽഹി സ്കൂൾ ഒാഫ് ഇക്കണോമിക്സ് എന്നിവിടങ്ങളിൽ അധ്യാപകനായി. അലഹബാദ് യൂനിവേഴ്സിറ്റി അടക്കം ഇന്ത്യയിലെ വിവിധ സർവകലാശാലകളിൽ വിസിറ്റിങ് പ്രഫസറായും പ്രവർത്തിച്ചു. ഇൗ കാലത്ത് വിദ്യാഭ്യാസം, ദാരിദ്ര്യം, ലിംഗസമത്വം, മാതൃ-ശിശു ആരോഗ്യം തുടങ്ങിയ വിഷയങ്ങളിൽ നിരവധി ഗ്രന്ഥങ്ങളും പ്രബന്ധങ്ങളും രചിച്ചു. അമർത്യ സെന്നടക്കമുള്ളവർ ഇൗ സംരംഭങ്ങളിൽ പങ്കാളിയായി. പ്രസിദ്ധമായ യുദ്ധവിരുദ്ധ പ്രസ്ഥാനമായ പീസ് മൂവ്മെൻറിെൻറ ഭാഗമായും പ്രവർത്തിച്ചു. 90കളിെല ഇറാഖ് യുദ്ധവേളയിൽ ഇറാഖ്-കുവൈത്ത് അതിർത്തിയിലെത്തിയ അദ്ദേഹം പിന്നീട് യുദ്ധക്കെടുതികളെക്കുറിച്ച് എഴുതിയത് ഏറെ ശ്രദ്ധിക്കപ്പെട്ടു. ‘ഇറാഖിലെ പട്ടിണിയെക്കുറിച്ച രേഖ’ എന്ന േപരിലറിയപ്പെട്ട ഇൗ കുറിപ്പുകൾ, യുദ്ധവെറിക്കെതിരായ മാനിഫെസ്റ്റോകളിലൊന്നാണ്. 2002 മുതൽ ഇന്ത്യൻ പൗരനാണ്. ബസ്തറിൽ ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തക ബേല ഭാട്ട്യയാണ് ജീവിത സഖി