Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസാമ്പത്തിക...

സാമ്പത്തിക പ്രതിസന്ധികളും അതിജീവനവും

text_fields
bookmark_border
ecnomic
cancel

നോട്ടുനിരോധനം, ജി.എസ്.ടി, പ്രളയം തുടങ്ങി വലിയ ബിസിനസുകൾ മുതൽ ചില്ലറവിൽപന വരെ നേരിട്ട പ്രതിസന്ധി ഒരുവിധം അതിജീ വിച്ചുവരുന്ന സമയത്താണ് കോവിഡ്​ ആകസ്മികമായി വിപണിയിൽ പുതിയ വിപത്തുകൾ സൃഷ്​ടിക്കുന്നത്. കോവിഡ്^19 കാരണം ലോകംതന ്നെ മൊത്തത്തിലൊരു ‘ഷട്ട്​ഡൗൺ’ അവസ്ഥ നേരിടുമ്പോൾ, വ്യവസായ^വ്യാപാരരംഗങ്ങളിൽ ദൂരവ്യാപകമായ പ്രതിഫലനമാണ് ഉണ്ടാക ുന്നത്. അത് സാധാരണക്കാരെയും വളരെ വലിയ അളവിൽ ബാധിക്കും. ഇൗ സമയത്ത് നമുക്ക് എന്തു ചെയ്യാനാകും?

ഐക്യരാഷ്​ട്രസ ഭയുടെ ട്രേഡ് ആൻഡ് ഡെവലപ്മ​െൻറ് റിപ്പോർട്ട് പ്രകാരം, കൊറോണ വൈറസ്​ സമ്പദ്​വ്യവസ്ഥയെ ബാധിച്ച ആദ്യ 15 രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നു. ആഗോളീകൃത ലോകക്രമത്തിൽ, ഏതെങ്കിലും ഒരു രാജ്യത്ത് സംഭവിക്കുന്ന സാമ്പത്തികചലനങ്ങൾ മറ്റ ു രാജ്യങ്ങളിൽക്കൂടി അനുരണനം സൃഷ്​ടിക്കുന്നുണ്ട്​ ഇപ്പോൾ. നേർക്കുനേർ ബന്ധമുള്ളവ നമുക്ക് പെട്ടെന്ന് മനസ്സില ാകുകയും അനുഭവപ്പെടുകയും ചെയ്യും. ഉദാഹരണത്തിന്, ഗൾഫ്നാടുകളിലെ പ്രശ്നങ്ങൾ കേരളസമൂഹത്തിന് പെട്ടെന്ന് തിരിച്ചറ ിയുന്നു. പ്രത്യക്ഷമായും പരോക്ഷമായും വലിയ പ്രത്യാഘാതങ്ങളാണ് മഹാമാരി കാരണം സമ്പദ്​വ്യവസ്ഥയിൽ സംജാതമാകുന്ന മ ാറ്റങ്ങൾ. ലോകത്തി​​െൻറ ഫാക്ടറിയാണ് ചൈന ഇന്ന്. ലോകത്ത് ഏറ്റവും കൂടുതൽ നിർമാണങ്ങളും ഉൽപാദനവും നടക്കുന്ന രാജ്യമാണിത്. ലോക സാമ്പത്തികക്രമത്തിലും ഗ്ലോബൽ സപ്ലൈ ചെയിൻ ശൃംഖലയിലും ചൈന ഏറ്റവും വലിയ

ഒരു ശക്തിയാണ്. അതിനാൽ ലോകത്ത്​ എല്ലായിടത്തും വലിയ പ്രതിഫലനങ്ങൾ ഉണ്ടാകും. മൊബൈൽ ഫോൺ വിൽപന ഈ മാസം 45 ശതമാനമായി കുറഞ്ഞത്​ അടുത്ത മാസങ്ങളിൽ ഇരട്ടിയായി കുറയും.
വ്യത്യസ്ത രാജ്യങ്ങൾക്കിടയിൽ യാത്രകൾ നിരോധിക്കപ്പെടുകയും യാത്രക്കാർ കുറയുകയും ചെയ്യുന്നതോടുകൂടി ട്രാവൽ ടൂറിസം മേഖല നിശ്ചലാവസ്ഥയിലേക്കു മാറുന്നു. ട്രേഡിങ്ങും ചരക്കുഗതാഗതവുംകൂടി നിലക്കുന്നതോടെ ഈ മേഖലയിൽ വലിയ സ്തംഭനാവസ്ഥ സംജാതമാകുന്നു. വിമാനങ്ങളും കപ്പലുകളും യാത്രകളില്ലാതെ വിശ്രമിക്കുന്നു. ഇത് ആ മേഖലയിൽ ജോലിയെടുക്കുന്നവരെ മാത്രമല്ല ബാധിക്കുന്നത്. ഏവിയേഷനും ഷിപ്പിങ്ങും നിലക്കുന്നതോടുകൂടി എണ്ണ ഉൽപന്നങ്ങൾ ആവശ്യത്തിലധികമായി ലഭ്യത വരുന്നു. പെട്രോളും ഡീസലും കുമിഞ്ഞുകൂടുന്നു. അങ്ങനെ ക്രൂഡോയിൽ വില താഴുന്നു. ക്രൂഡോയിൽ വില താഴുന്നത് ഓഹരിവിപണിയെയും കാര്യമായി സ്വാധീനിക്കുന്നു.

ചരിത്രത്തിൽ കണ്ടിട്ടുള്ള ഏറ്റവും വലിയ വീഴ്ചയാണ് ഈ മാസം ഇന്ത്യയിലെയും അമേരിക്കയിലെയും ഓഹരി വിപണികളിൽ ഉണ്ടായത്. 20 മിനിറ്റിനുള്ളിൽ 12 ലക്ഷം കോടി രൂപ നഷ്​ടമാണ് ഇന്ത്യൻ വിപണിയിൽ സംഭവിച്ചത്. ഇന്ത്യയിൽ ഒരു ‘സർക്യൂട്ട് ബ്രേക്കർ’ സംഭവിക്കുകയുണ്ടായി. ഇത് മാർക്കറ്റി​​െൻറ ഇന്നത്തെ അവസ്ഥയുടെ വ്യക്തമായ സൂചനകൂടി നൽകുന്നു. ഇനി ചുരുങ്ങിയത് മൂന്നോ നാലോ മാസമെങ്കിലും ബിസിനസ് രംഗത്ത് ശക്തമായ മാന്ദ്യം പ്രതീക്ഷിക്കണം. വിപണിയിൽ വ്യാപാരങ്ങൾ നടക്കാതിരിക്കുമ്പോൾ പണത്തി​​െൻറ ഒഴുക്ക് കുറയും. ഗവൺമ​െൻറിനും സാമ്പത്തികഞെരുക്കം ഉണ്ടാകും. കയറ്റിറക്കു നിലക്കുമ്പോൾ ആ വഴിയുള്ള വലിയ നികുതികൾ നഷ്​ടമാകും. ആളുകളുടെ ​ൈകയിൽ പണമില്ലാതാകുമ്പോൾ പർച്ചേസുകൾ ഉപഭോക്താക്കളും കുറക്കും. ആ വരുമാനം ചില്ലറവിൽപനക്കാർക്കും കുറയും. വിൽപന, കയറ്റിറക്ക്​ ഇനങ്ങളിൽ ഗവൺമ​െൻറിനും വരുമാനം കുറയും. അത് നികത്താൻ സർക്കാറുകൾ സ്വാഭാവികമായി സെസുകൾ ഏർപ്പെടുത്തും. ഇപ്പോൾ നമ്മുടെ കൈയിൽനിന്നു സർക്കാർ പ്രളയസെസ് ഇൗടാക്കുന്നതുപോലെ അതും സാധാരണക്കാരെയാണ് ബാധിക്കുക. ഇത്​ കൂടുതൽ ലാഭമോ വരുമാനമോ ഉണ്ടാക്കാനുള്ള നേരമല്ല. ഉള്ളവ പൂട്ടിപ്പോകാതെ നടത്തിക്കൊണ്ടുപോവുകയാണ് ഈ മാന്ദ്യകാലത്ത് അഭികാമ്യം.

എന്തു ചെയ്യണം?
1. ഇപ്പോൾ നമ്മുടെ സംരംഭങ്ങളിലേക്കും ബിസിനസുകളിലേക്കും പുതിയ നിക്ഷേപം ഇറക്കാതിരിക്കുക.
2. തിരക്കുപിടിച്ച്​ പുതിയ ഓഹരികൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യരുത്. വിപണിമൂല്യം കുറയുമ്പോഴാണ് ഓഹരികൾ വാങ്ങാൻ പറ്റിയ ഏറ്റവും നല്ല സമയം. പക്ഷേ, വലിയ മാറ്റങ്ങൾ കഴിഞ്ഞുവരുമ്പോൾ ചില കമ്പനികൾതന്നെ ഇല്ലാതായിപ്പോകാനും സാധ്യതയുണ്ട്. അതിനാൽ ഇത്തരം സന്ദർഭങ്ങളിൽ വില കുറഞ്ഞ ഓഹരികൾ വാങ്ങാതിരിക്കുന്നതാണ് ഉചിതം. അതേസമയം, തെറ്റായ വിവരത്തി​​െൻറ അടിസ്ഥാനത്തിൽ കൈയിൽ നല്ല കമ്പനികളുടേതല്ലാത്ത ഓഹരികൾ ഉണ്ടെങ്കിൽ അത് ഈ സമയത്ത് വിറ്റഴിക്കാം.
3. ലാഭം കുറയുമെങ്കിലും റെഡി കാഷ് ബിസിനസ്​ പ്രോത്സാഹിപ്പിക്കുക.
4. വിൽപന കുറവുള്ള ഉൽപന്നങ്ങൾ ഓഫർ കൊടുത്ത്​ ഒഴിവാക്കുക.
5. അനാവശ്യ സ്​റ്റോക്കുകൾ സൂക്ഷിക്കാതിരിക്കുക. പുതിയവ ആവശ്യത്തിൽ കൂടുതൽ വാങ്ങരുത്.
6. ഉപഭോക്താക്കളുമായോ വിതരണക്കാരുമായോ ബാധ്യതകൾ ഉണ്ടെങ്കിൽ, അവരുമായി ചർച്ചചെയ്യുക. അവർക്ക് പണം നൽകാനും തിരിച്ചടവിനും സമയം ആവശ്യമെങ്കിൽ അവരെ വിവരം ധരിപ്പിക്കുക.
7. അനാവശ്യ ചെലവുകൾ കുറക്കുക.
8. ആവശ്യമുള്ള ജോലിക്കാർക്ക്​ ലീവ്, ട്രെയിനിങ് തുടങ്ങിയവ ഈ സമയത്ത് പ്ലാൻ ചെയ്യാം.
9. സാധ്യമെങ്കിൽ വർക്ക് ഫ്രം ഹോം, ഓൺലൈൻ സെയിൽസ് മീറ്റിങ്​ രീതികൾ നടപ്പിൽ വരുത്തുക.
10. ജോലിക്കാരെ സംരംഭങ്ങളുടെ ഭാഗമായി കണ്ട്​ അവരുടെ ആരോഗ്യ^സാമ്പത്തിക സുരക്ഷക്ക്​ മുന്തിയ പരിഗണന നൽകുക. അവർക്ക്​ ആവശ്യമായ പ്രോത്സാഹനം നൽകുക.
11. വാടക വാങ്ങുന്ന ബിൽഡിങ്​ ഉടമകളാണെങ്കിൽ, ഉപഭോക്താക്കൾക്ക് ഈ സമയത്ത് ഇളവ് നൽകുക, സമയം നീട്ടിനൽകുക തുടങ്ങിയ മനുഷ്യത്വപരമായ നിലപാടുകൾ സ്വീകരിക്കുന്നതും ഉചിതമായിരിക്കും.
12. സ്ഥാപനത്തിനു കെട്ടിട മോഡിഫിക്കേഷനോ മറ്റോ പ്ലാൻ ചെയ്​തിട്ടു​െണ്ടങ്കിൽ, അത് ഇപ്പോൾ ചെയ്യുക.
13. വിപണിയെക്കുറിച്ച് പഠിക്കുക, പ്ലാനിങ്ങുകൾ നടത്തുക, പുതിയ ഉൽപന്നങ്ങൾക്ക്​ ആവശ്യമായ ആർ ആൻഡ്​ ഡി നടത്തുക എന്നിവയും ഇപ്പോൾ ചെയ്യാവുന്ന പ്രവർത്തനങ്ങളാണ്.
14. വായന, കുടുംബങ്ങളോടൊരുമിച്ച്​ സമയം ചെലവഴിക്കൽ, കോവിഡ്​ പ്രതിരോധപ്രവർത്തനങ്ങളിലെ പങ്കാളിത്തം തുടങ്ങിയവക്കും അനുയോജ്യ സമയം ഇതുതന്നെ.
ഒരു രാജ്യത്തി​​െൻറയും അവിടത്തെ സാമ്പത്തിക വ്യവസ്ഥയുടെയും നട്ടെല്ല് ആ നാട്ടിലെ ബിസിനസുകാരും സംരംഭകരുമാണ്. അത് നിലച്ചുപോയാൽ രാജ്യംതന്നെ നിലച്ചുപോകും. എന്നാൽ, എല്ലാ പ്രതിസന്ധികൾക്കുശേഷവും സംരംഭകർ കൂടുതൽ കരുത്തോടെ വളരുന്ന കാഴ്‌ചയാണ്‌ ചരിത്രത്തിലുള്ളത്. വിഷമതകൾ അവസരങ്ങളാക്കി മാറ്റി അവർ പുതിയ ലോകം പണിയുന്നു. അതി​​െൻറ ഏറ്റവും വലിയ ഉദാഹരണങ്ങളാണ് അമേരിക്കയും ജപ്പാനും. ആണവയുദ്ധത്തിൽ ജപ്പാൻ തവിടുപൊടിയായി. അക്ഷീണം പ്രവർത്തിച്ച ജപ്പാൻ സംരംഭകരിലൂടെയാണ് വളർന്നു വലുതായി ഇന്നത്തെ ജപ്പാൻ ആയി മാറിയത്. യുദ്ധാനന്തരം തകർന്നുപോയ അമേരിക്കയും വട്ടപ്പൂജ്യമായിരുന്നു. ബുദ്ധിമുട്ടുകളും ആവശ്യങ്ങളുമാണ് പുതിയ ലോകം സൃഷ്​ടിക്കുന്നത്. അതിനാൽ കൊറോണക്കാലത്തിനുശേഷം വലിയ ഒരു മാറ്റവും പുരോഗതിയും കേരളവും ലോകവും കാത്തിരിക്കുന്നു. പ്രതീക്ഷാനിർഭരമായ ആ കാത്തിരിപ്പുകൂടിയാണ് ഒറ്റപ്പെടലുകളുടെ ഈ ക്വാറൻറീൻ സമയം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opinionmalayalam newsarticlesCoronavirus
News Summary - Ecnomic crisis in in kerala
Next Story