Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightധിറുതിപിടിച്ച  മരുന്നു...

ധിറുതിപിടിച്ച  മരുന്നു പരീക്ഷണങ്ങൾ 

text_fields
bookmark_border
ധിറുതിപിടിച്ച  മരുന്നു പരീക്ഷണങ്ങൾ 
cancel

രണ്ടാം ലോകയുദ്ധം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കു ശേഷവും യൂറോപ്പിലും ആസ്ട്രേലിയയിലും ജപ്പാനിലും അമേരിക്കയിലുമൊക്കെ ധാരാളം ആളുകള്‍ക്ക് മാനസികാസ്വസ്ഥതകളും വിഭ്രാന്തിയും  ഉറക്കമില്ലായ്മയും സാധാരണമായിരുന്നു. മാനസികാസ്വാസ്ഥ്യത്തിന്​ പ്രതിവിധിയായി അന്ന് നിലവിലുണ്ടായിരുന്ന ട്രാന്‍ക്വിലൈസര്‍ (Tranquilizer) കാറ്റഗറിയില്‍പ്പെട്ട പല മരുന്നുകളും ഡോക്ടർമാർ നിർദേശിക്കാറുണ്ടായിരുന്നു. കൂട്ടത്തില്‍, 1957 ൽ ഒരു ജർമൻകമ്പനി ഇറക്കിയ താലിഡോമൈഡ് (Thalidomide) എന്ന മരുന്നും നൽകാൻ തുടങ്ങി. 

1960 ആയപ്പോഴേക്കും ഈ  മരുന്ന്‍ ഫലപ്രദമാണെന്നുകണ്ട് അതി​​െൻറ ഉപയോഗം 46 രാജ്യങ്ങളിൽ വ്യാപിച്ചു. ഈ മരുന്നി​​െൻറ ജനസമ്മതി മനസ്സിലാക്കിയ ചില ഡോക്ടർമാർ സ്വന്തം നിഗമനത്തി​​െൻറ അടിസ്ഥാനത്തില്‍ ഗർഭിണികൾക്കുണ്ടാകാറുള്ള ഉറക്കമില്ലായ്മക്കും വൊമിറ്റിങ്​ സെന്‍സേഷനും (Vomiting sensation & Morning sickness) കൂടി ഈ മരുന്ന് കുറിച്ചുതുടങ്ങി. എന്നാൽ, ഈ മരുന്നി​​െൻറ അംഗീകൃത ഉപയോഗത്തിൽപ്പെടാത്ത (Off-label purpose) ഈ ചികിത്സ ഒരു വലിയ ദുരന്തം ആയി മാറുമെന്ന് മെഡിക്കല്‍ ലോകം മനസ്സിലാക്കാൻ വൈകി. മരുന്ന് ഉപയോഗിച്ച ഗർഭിണികൾക്ക് പിറന്ന ആയിരക്കണക്കിന് കുഞ്ഞുങ്ങൾ കൈകാലുകള്‍ക്കും മുഖത്തിനും ചെവിക്കുമൊക്കെ വൈകല്യം ബാധിക്കുന്ന ഫോകോമെലിയ (Phocomelia) എന്ന അസുഖത്തോടെയാണ് ജനിച്ചത്. ഇവരില്‍ പലരും ഇന്നും വിവിധ രാജ്യങ്ങളില്‍ ജീവിക്കുന്നു. ഫോകോമെലിയ (Phocomelia) എന്ന വളരെ വിരളമായി കാണുന്ന അസുഖം 1940 കളില്‍ തന്നെ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടതാണെങ്കിലും ഇത്രയും അധികം കുട്ടികള്‍ക്ക് ഒരുമിച്ചുവന്നത് താലിഡോമൈഡ് (Thalidomide) എന്ന മരുന്നി​​െൻറ പാര്‍ശ്വഫലം മൂലമാണെന്ന്​ ശാസ്ത്രലോകം പിന്നീട് കണ്ടെത്തി. ഇക്കാരണത്താല്‍, 1962ൽ ഈ മരുന്നി​​െൻറ ഉപയോഗം തുടർഗവേഷണങ്ങൾക്കായി നിരോധിക്കപ്പെട്ടു. 
താലിഡോമൈഡ് മരുന്ന് സ്​റ്റീരിയോ ഐസോമെറിസം (stereo Isomerism) കാണിക്കുന്ന ഒരു കോമ്പൗണ്ട് (compound) ആണെന്നും അതിലടങ്ങിയ ആര്‍-ഐസോമര്‍ (R-isomer) ഗർഭസ്ഥശിശുവി​​െൻറ എംബ്രിയോ (embryo)യെ ബാധിക്കാവുന്ന ടെറാട്ടോജന്‍ (teratogen) വിഭാഗത്തിൽപ്പെട്ടതാണെന്നും പിന്നീട് ശാസ്ത്രഗവേഷകര്‍ മനസ്സിലാക്കി. എന്നാൽ, ആർ‍-ഐസോമറിനെ വേർതിരിക്കൽ പ്രയാസകരമായതിനാൽ ഈ മരുന്ന് ഗർഭിണികൾക്ക് കൊടുക്കരുതെന്നും കുഷ്​ഠം, ബോൺ കാന്‍സര്‍ തുടങ്ങിയ അസുഖങ്ങൾക്ക് മാത്രമേ നൽകാവൂ എന്നും നിബന്ധനയോടെ 1998ല്‍ എഫ്.ഡി.എ ഇതിനെ അംഗീകരിച്ചു. ധിറുതിപിടിച്ച്  സ്വന്തം നിഗമനത്തിലൂടെ കണ്ടെത്തിയ അംഗീകൃത ഉപയോഗത്തിൽപ്പെടാത്ത (Off-label purpose) ഈ ചികിത്സ വരുത്തിവെച്ച ദുരന്തം ഇന്നത്തെ സാഹചര്യത്തില്‍ ഓര്‍ത്തുപോകുകയാണ്.

ഇന്ന് കോവിഡ് ചികിത്സയുടെ ഭാഗമായി ലോകത്തി​​െൻറ വിവിധഭാഗങ്ങളിൽ ധാ രാളം ക്ലിനിക്കല്‍ ട്രയലുകളും ഗവേഷണങ്ങളും നടന്നുവരുന്നു. നിലവിലുള്ള ധാരാളം മരുന്നുകൾ അംഗീകൃത ഉപയോഗത്തിൽനിന്ന് മാറി രോഗികളിൽ പരീക്ഷിച്ചുകൊണ്ടിരിക്കുന്നു. അടിയന്തരസാഹചര്യത്തി​​െൻറ മറപിടിച്ച് മരുന്നുകമ്പനികൾ കൈവശമുള്ള പാറ്റൻറ് ഉള്ളതും പാറ്റൻറ് കാലാവധി കഴിഞ്ഞതുമായ മരുന്നുകള്‍ ക്ലിനിക്കല്‍ ട്രയലിനെ സഹായിക്കുന്നു എന്ന നിലക്ക് സൗജന്യമായി നൽകിക്കൊണ്ടിരിക്കുന്നു. ശാസ്ത്രീയ അവബോധമില്ലാത്ത പല ‘ലോകനേതാക്കളും’ രോഗ പ്രതിരോധ വിദഗ്​ധന്മാരെയും മെഡിക്കല്‍ പ്രഫഷനലുകളേയും മാറ്റിനിര്‍ത്തി ഇത്തരം ട്രയലുകളെ മുന്നില്‍നിന്ന് നയിക്കാന്‍ ശ്രമിക്കുന്നു. മരുന്ന് കമ്പനികളിൽ ഷെയറുകളുള്ള ചില വൻ ജീവകാരുണ്യപ്രവര്‍ത്തകരും ഫൗണ്ടേഷനുകളും ധിറുതിപിടിച്ച്ഇത്തരം ഗവേഷണങ്ങൾ സ്പോൺസർ ചെയ്യുന്നു.

ഈ അവസരത്തിൽ ഇന്ത്യയിൽനിന്നും ഒരു മരുന്ന് അമേരിക്കയിലെ ക്ലിനിക്കല്‍ ട്രയലില്‍ ഉള്‍പ്പെട്ടല്ലോ എന്ന് ചിലരെങ്കിലും ആശ്വസിക്കുന്നുണ്ട്​. ഇന്ത്യൻകമ്പനികൾ ഉണ്ടാക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിന്‍ സള്‍ഫേറ്റ് (Hydroxy Chloroquin Sulfate - HCQS) അമേരിക്കന്‍ പ്രസിഡൻറി​​െൻറ പ്രത്യേകതാല്‍പര്യത്തില്‍ കയറ്റുമതിനിരോധനവും മറ്റുമൊക്കെ മാറ്റിനിര്‍ത്തി ധിറുതിയില്‍ ഇന്ത്യ കയറ്റിയയച്ചു. യഥാർഥത്തില്‍ ഇന്ത്യന്‍കമ്പനികള്‍ ഈ മരുന്നുണ്ടാക്കുന്നത് ജനറിക്​ (generic medicine) ആയാണ്. ഈ മരുന്ന് കണ്ടുപിടിച്ച അമേരിക്കന്‍കമ്പനിയുടെ പാറ്റൻറ്​ കാലാവധി കഴിഞ്ഞപ്പോള്‍ അതുപയോഗപ്പെടുത്തിയാണ്​ ഉൽപാദനം തുടങ്ങിയത്​. ഇനി ഈ മരുന്ന് കോവിഡ്-19 നെതിരെ ഫലപ്രദമാണെന്ന് തെളിഞ്ഞാൽ ഒന്നുകിൽ ആദ്യ പാറ്റൻറ് ഉടമയായ ന്യൂയോർക്കിലെ സ്​റ്റെർലിങ്​ വിന്‍ത്രോപ്പ് കോവിഡ് ചികിത്സക്ക് എന്ന പേരില്‍ ഈ മരുന്ന് വീണ്ടും പാറ്റൻറ് ചെയ്യാനുള്ള സാധ്യത ഏറെയാണ്. അങ്ങനെ വന്നാല്‍ 20 വർഷത്തേക്ക് ആർക്കും ആ കമ്പനിയുടെ അനുവാദത്തോടെയല്ലാതെ കോവിഡ്​ ചികിത്സക്കുള്ള എച്ച്​.സി.ക്യൂഎസ്​​ ഉണ്ടാക്കാൻ സാധ്യമല്ല. അല്ലെങ്കില്‍ കുറച്ചു വർഷത്തേക്ക് (കൂടിയാൽ 7 വർഷത്തേക്ക്) എഫ്.ഡി.എ അവർക്ക് പ്രത്യേക അവകാശം അനുവദിച്ചേക്കാം. രണ്ടായാലും ഇന്ത്യന്‍ കമ്പനികള്‍ക്ക് പ്രയോജനകരമാവില്ല. എച്ച്​.സി.ക്യൂഎസി​​െൻറ കൂടെ മറ്റൊരു അമേരിക്കന്‍ കമ്പനിയായ Pfizer ഉൽപാദിപ്പിക്കുന്ന അസി​േ​ത്രാമൈസിൻ (Azithromycine) എന്ന പാറ്റൻറ് കാലാവധി തീര്‍ന്ന മറ്റൊരു മരുന്നും കോവിഡ്​ ചികിത്സയില്‍ കൂട്ടിയത് മരുന്നി​​െൻറ പൊട്ടൻസി (potency) കൂട്ടാന്‍ വേണ്ടി മാത്രമാണെന്ന് കരുതാന്‍വയ്യ. ചുരുക്കത്തില്‍, ഈ മഹാമാരിക്ക് ശേഷം ഇപ്പോഴുണ്ടാക്കുന്ന ജനറിക്​ രൂപത്തില്‍ എച്ച്​.സി.ക്യൂഎസി​​​െൻറ ഇനിയും ഉൽപാദിപ്പിക്കാന്‍ ഇന്ത്യന്‍കമ്പനികള്‍ക്ക് അനുവാദമുണ്ടാകുമോ എന്നത് സംശയമാണ്.

അമേരിക്കയിലെതന്നെ മറ്റൊരു കമ്പനിയായ ഗിലിയഡ്  സയന്‍സസ് (Gilead Sciences) ഉൽപാദിപ്പിക്കുന്ന Remdesivir എന്ന മരുന്ന്​ പല രാജ്യങ്ങളിലും കോവിഡ്-19നെതിരെ വിജയകരമായി പരീക്ഷിച്ചു, എച്ച്​.സി.ക്യൂ.എസി​നേക്കാൾ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടും ചിലരൊന്നും താൽപര്യം കാണിക്കാത്തത് Remdesivir​െൻറ പാറ്റൻറ് 2036 വരെ നിലനില്‍ക്കുന്നു എന്നതുകൊണ്ടാണോ എന്നും സംശയിക്കാം. ഏറെ വിചിത്രം എച്ച്​.സി.ക്യൂ.എസ്​​   ഹൃദയ സംബന്ധമായ രോഗികൾക്കും പ്രമേഹരോഗികൾക്കും ഉചിതമല്ലെന്ന് അതി​​െൻറ ദോഷഫലങ്ങളില്‍ (contraindication) വ്യക്തമായി പറയുന്നു. 

എന്നാല്‍, കോവിഡ്-19 ഏറെ മാരകമാകുന്നത് മുകളിൽ പറഞ്ഞ ഈ രോഗികളിലാണെന്നിരിക്കെ ധൃതിപിടിച്ച് എച്ച്​.സി.ക്യൂ.എസ്​​ ഉപയോഗിച്ച് തന്നെ ക്ലിനിക്കല്‍ ട്രയല്‍ നടത്തുന്നതിലെ യുക്തി മനസ്സിലാക്കാന്‍ പ്രയാസമുണ്ട്. ഇതിനുപിന്നിലെ വ്യാപാരലക്ഷ്യങ്ങളും ഇന്ത്യയെപ്പോലെ ജനറിക്ക് എച്ച്​.സി.ക്യൂ.എസ്​​ ഉണ്ടാക്കുന്ന മറ്റു രാജ്യങ്ങളെയും ഇതെങ്ങനെ ബാധിക്കുമെന്നും വരുംദിവസങ്ങളില്‍ എന്ന്​ കണ്ടറിയാം. മഹാമാരിക്ക് ശേഷമുള്ള ലോകക്രമത്തില്‍ മരുന്ന് ഉൽപാദനവും അതി​​െൻറ ഗവേഷണങ്ങളും ഈ രൂപത്തിലായിരിക്കും എന്ന സൂചനയും ഈ ക്ലിനിക്കല്‍ ട്രയലുകളിലുണ്ടോ എന്ന സംശയവും ബാക്കിയാവുന്നു. ഏതായാലും ഈ ധിറുതിപിടിച്ച മരുന്ന് പരീക്ഷണങ്ങള്‍ വിജയകരമായി പര്യവസാനിക്കട്ടെ, അനന്തരഫലങ്ങളും പാര്‍ശ്വഫലങ്ങളും വലിയ ദുരന്തത്തിലേക്ക് നയിക്കാതിരിക്കട്ടെ എന്നു കൂടി പ്രാർഥിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articleopinionDrug TesthydroxychloroquineTranquilizergeneric medicineRemdesivir
News Summary - Drug Tests in a hurry
Next Story