Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകോഓപ​റേ​റ്റി​ൽനി​ന്നു ...

കോഓപ​റേ​റ്റി​ൽനി​ന്നു കോ​ർ​പ​റേ​റ്റി​ലേ​ക്ക്

text_fields
bookmark_border
kerala-bank-091019.jpg
cancel

കേ​ര​ള ബാ​ങ്ക് യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ സം​സ്​​ഥാ​ന​ത്ത് പ്രാ​ഥ​മി​ക കാ​ർ​ഷി​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളു​ടെ മ​ര​ണ​മ​ണി​യാ​ണ് മു​ഴ​ങ്ങാ​ൻ പോ​കു​ന്ന​ത്. കേ​ര​ള മോ​ഡ​ൽ എ​ന്നു കൊ​ട്ടി​ഘോ​ഷി​ക്കു​ന്ന ജ​ന​കീ​യപ്ര​സ്​​ഥാ​നം കാ​ലാ​ന്ത​ര​ത്തി​ൽ ഓ​ർ​മയാ​കും. കോഓപ​റേ​റ്റി​ൽ നി​ന്നു കോ​ർ​പ​റേ​റ്റി​ലേ​ക്കു​ള്ള ഈ ​പ​രി​ണാ​മ​ത്തി​നു കൂ​ട്ടുപി​ടി​ക്കു​ന്ന​ത് സി.​പി.​എ​മ്മും എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാറും ആ​ണെ​ന്ന​താ​ണ് ശ്ര​ദ്ധേ​യം. പ്രാ​ഥ​മി​ക സ​ഹ​ക​ര​ണസം​ഘ​ങ്ങ​ളെ ഇ​ല്ലാ​യ്മ ചെ​യ്യു​ന്ന വൈ​ദ്യ​നാ​ഥ​ൻ കമീ​ഷ​​െൻറ​യും പ്ര​കാ​ശ് ബ​ക്​ഷി ക​മ്മി​റ്റി​യു​ടെ​യും ശി​പാ​ർ​ശ​ക​ളെ പ​ല്ലും ന​ഖ​വും ഉ​പ​യോ​ഗി​ച്ച് എ​തി​ർ​ത്ത സി.​പി.​എം ഇ​ന്നു കേ​ര​ള ബാ​ങ്കിെ​ൻറ മ​റ​വി​ൽ അ​തേ ന​യം ന​ട​പ്പാ​ക്കാ​ൻ മു​ന്നി​ട്ടി​റ​ങ്ങി​യി​രിക്കു​ക​യാ​ണ്.
ഗ്രാ​മീ​ണ ബാ​ങ്കിങ്​ മേ​ഖ​ല​യി​ൽ കേ​ര​ളം കൈ​വ​രി​ച്ച അ​ഭൂ​ത​പൂ​ർവ​മാ​യ പു​രോ​ഗ​തി​യി​ലെ സു​പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലു​ക​ളാ​ണ് പ്രാ​ഥ​മി​ക കാ​ർ​ഷി​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ. നാ​ട്ടി​ൻപു​റ​ങ്ങ​ളി​ലെ​യും ന​ഗ​ര​ങ്ങ​ളി​ലെ​യും പാ​വ​പ്പെ​ട്ടവ​​െൻറ​യും ഇ​ട​ത്ത​ര​ക്കാ​രു​ടെ​യും അ​ത്താ​ണി​യാ​ണ് ഈ ​സ്​​ഥാ​പ​ന​ങ്ങ​ൾ. ചെ​റു​തും ഇ​ട​ത്ത​ര​വു​മാ​യ സാ​മ്പ​ത്തി​കാ​വ​ശ്യ​ങ്ങ​ൾ​ക്ക് കെ​ട്ടു​പാ​ടു​ക​ളി​ല്ലാ​തെ​യും ല​ഘു​വാ​യ ന​ട​പ​ടി ക്ര​മ​ങ്ങ​ളി​ലൂ​ടെ​യും എ​ളു​പ്പ​ത്തി​ൽ പ​രി​ഹാ​രം കാ​ണാ​നു​ള്ള േസ്രാ​ത​സ്സാ​ണ് ഇ​വ. അ​താ​ണ് കേ​ര​ള ബാ​ങ്കി​ലൂ​ടെ അ​ട​ച്ചു​പൂ​ട്ടാ​ൻ പോ​കു​ന്ന​ത്.

സം​സ്​​ഥാ​ന​ത്ത് സ​ഹ​ക​ര​ണ മേ​ഖ​ല​യി​ൽ ഏ​താ​ണ്ട് 77,000 കോ​ടി​യു​ടെ നി​ക്ഷേ​പം നി​ല​വി​ലു​ണ്ട്. ഇ​തിെ​ൻറ 71 ശ​ത​മാ​നം സ​മാ​ഹ​രി​ച്ച​ത് 1647 പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളും അ​വ​യു​ടെ ശാ​ഖ​ക​ളു​മാ​ണ്. ശേ​ഷി​ക്കുന്ന 29 ശ​ത​മാ​ന​മാ​ണ് ജി​ല്ല സം​സ്​​ഥാ​ന സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ വി​ഹി​തം. ജി​ല്ല ബാ​ങ്കു​ക​ളി​ൽ ഏ​ഴെ​ട്ടെ​ണ്ണം ലാ​ഭ​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. നി​ല​വി​ൽ 800 ശാ​ഖ​ക​ൾ ജി​ല്ല ​ബാ​ങ്കു​ക​ൾ​ക്കു​ണ്ട്. എ​ൻ.​ആ​ർ.​ഐ നി​ക്ഷേ​പം, മൊ​ബൈ​ൽ ബാ​ങ്കിങ്​, എ.​ടി.​എം സം​വി​ധാ​നം തു​ട​ങ്ങി​യ​വ​യുമു​ണ്ട്. സം​സ്​​ഥാ​ന സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളാ​ക​ട്ടെ, വ​ർ​ഷ​ങ്ങ​ളാ​യി വ​ൻ നഷ്​ട​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 20 ശാ​ഖ​ക​ളു​ള്ള സം​സ്​​ഥാ​ന സ​ഹ​ക​ര​ണ ബാ​ങ്കി​ന് ആ​ധു​നി​ക ബാ​ങ്കിങ്​ സൗ​ക​ര്യ​ങ്ങ​ളൊ​ന്നു​മി​ല്ല. വ​ലി​യ തോ​തി​ൽ നി​ഷ്ക്രി​യ ആ​സ്​​തി പേ​റു​ന്ന ഈ ​സ്​​ഥാ​പ​ന​ത്തി​ന് കി​ട്ടാ​ക്ക​ടം എ​ഴു​തിത്ത​ള്ളാ​നാ​യി സം​സ്​​ഥാ​ന സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളു​ടെ നി​കു​തിപ്പ​ണ​ത്തി​ൽ നി​ന്നു കൊ​ടു​ത്ത​ത് 306 കോ​ടി രൂ​പ​യാ​ണ്. സി.​പി.​എ​മ്മിെ​ൻറ സ്വ​ന്തം സ്​​ഥാ​പ​ന​മാ​യ റ​ബ്കോ​യാ​ണ് കി​ട്ടാ​ക്ക​ട​ത്തി​ൽ ഒ​ന്നാം സ്​​ഥാ​ന​ത്തു​ള്ള​ത്. സ​ർ​ക്കാ​ർ കൊ​ടു​ത്ത 306 കോ​ടി​യി​ൽ 238 കോ​ടി​യും റ​ബ്കോ​ക്കുവേ​ണ്ടി​യാ​ണ്. ഇ​തി​നു പു​റ​മെ ക്ര​മര​ഹി​ത​മാ​യി ചെ​ല​വ​ഴി​ച്ചെ​ന്നു സ​ഹ​ക​ര​ണ വ​കു​പ്പി​െൻറ ഓ​ഡി​റ്റിങ്ങി​ൽ ക​ണ്ടെ​ത്തി​യ 330 കോ​ടി രൂ​പ ക്ര​മ​പ്പെ​ടു​ത്തി ക​ണ​ക്കി​ൽ നി​ന്ന്​ ഒ​ഴി​വാ​ക്കാ​നും സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. ഇ​തി​ൽ 140 കോ​ടി രൂ​പ അ​ന​ധി​കൃ​ത​മാ​യി കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മിച്ച വ​ക​യി​ലും 190 കോ​ടി അ​ന​ർ​ഹ​മാ​യി ചെ​ല​വ​ഴി​ച്ച​തു​മാ​ണ്. നഷ്​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സം​സ്​​ഥാ​ന സ​ഹ​ക​ര​ണബാ​ങ്കി​ൽ ലാ​ഭ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ല ബാ​ങ്കു​ക​ളെ ല​യി​പ്പി​ക്കു​ന്ന​തി​നെ റി​സ​ർ​വ് ബാ​ങ്ക് എ​തി​ർ​ത്ത​പ്പോ​ഴാ​ണ് അ​തി​നെ മ​റി​ക​ട​ക്കാ​ൻ സം​സ്​​ഥാ​ന ബാ​ങ്കിെ​ൻറ ക​ണ​ക്കു പു​സ്​​ത​കം സ​ർ​ക്കാ​ർ അ​പ്പ​ടി മാ​റ്റി​മ​റി​ച്ച​ത്. പ​ത്തു പാ​ലാ​രി വ​ട്ട​ത്തി​ന് തു​ല്യ​മാ​യ അ​ഴി​മ​തി​യാ​ണി​ത്. പൂ​ർണ​മാ​യും സി.​പി.​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള റ​ബ്കോ വ​രു​ത്തി​വെ​ച്ച വ​ൻ ക​ട​ബാ​ധ്യ​ത സം​സ്​​ഥാ​ന​ത്തെ മു​ഴു​വ​ൻ ജ​ന​ങ്ങ​ളു​ടെ​യും തോ​ളി​ലേ​ക്ക് മാ​റ്റു​ക​യാ​ണ് ചെ​യ്ത​ത്.

ഇ​ത്ര​യും വ​ലി​യ തി​രി​മ​റി​ക​ൾ ന​ട​ത്തി പി​ണ​റാ​യി സ​ർ​ക്കാ​ർ കേ​ര​ള ബാ​ങ്ക് ഉ​ണ്ടാ​ക്കാ​ൻ പോ​കു​ന്ന​ത് നേ​ര​ത്തേ ഉ​റ​പ്പി​ച്ച 77,000 കോ​ടി നി​ക്ഷേ​പം മു​ന്നി​ൽ ക​ണ്ടാ​ണ്. സം​സ്​​ഥാ​ന​ത്ത് വി​ക​സ​ന പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ൻ ആ​വ​ശ്യ​മാ​യ പ​ണം മ​റ്റു മാ​ർ​ഗ​ങ്ങ​ളി​ൽനി​ന്നു ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കി​ഫ്ബി വ​ഴി ഇ​ത്​ അ​ടി​ച്ചു​മാ​റ്റാ​നു​ള്ള ഗൂ​ഢനീ​ക്ക​മാ​ണ് ന​ട​ക്കു​ന്ന​ത്. കേ​ര​ള ബാ​ങ്കി​ലെ പ​ണം വ​ൻ തോ​തി​ൽ എ​ടു​ത്തു കി​ഫ്ബി പ​ദ്ധ​തി​ക​ൾ​ക്ക് കൊ​ടു​ത്താ​ൽ പ​ഞ്ചാ​ബ് – മ​ഹാ​രാ​ഷ്​ട്ര സ​ഹ​ക​ര​ണ ബാ​ങ്കിെ​ൻറ അ​വ​സ്​​ഥ​യി​ലേ​ക്ക് അ​ധി​കം വൈ​കാ​തെ കേ​ര​ള ബാ​ങ്കും എ​ത്താ​നാ​ണ് സാ​ധ്യ​ത. നി​ക്ഷേ​പ​ത്തി​െൻറ 60 ശ​ത​മാ​ന​ത്തി​ല​ധി​കം ഒ​രു സ്​​ഥാ​പ​ന​ത്തി​ന് വാ​യ്പ ന​ൽ​കി​യ​താര്​? പ​ഞ്ചാ​ബ് – മ​ഹാ​രാ​ഷ്​ട്ര കോഓപ​റേ​റ്റി​വ് ബാ​ങ്കി​നെ ത​ക​ർ​ത്ത​ത് കൃ​ത്യ​മാ​യ സ​ർ​ക്കാ​ർ ഓ​ഡി​റ്റു പോ​ലും ന​ട​ക്കാ​ത്ത കി​ഫ്ബി​യി​ൽ വ​രാ​നി​രി​ക്കു​ന്ന​ത് ധൂ​ർ​ത്തും കെ​ടു​കാ​ര്യ​സ്​​ഥ​ത​യും അ​ഴി​മ​തി​യു​മാ​ണെ​ന്ന​തി​ൽ ര​ണ്ട​ഭി​പ്രാ​യം ഇ​ല്ല. പ​ച്ചി​ല കാ​ണി​ച്ച് അ​റ​വു​ശാ​ല​യി​ലേ​ക്ക് കൊ​ണ്ടുപോ​കു​ന്ന ആ​ട്ടി​ൻ​പ​റ്റ​ങ്ങ​ളു​ടെ അ​വ​സ്​​ഥ​യാ​ണ് പ്രാ​ഥ​മി​ക ബാ​ങ്കു​ക​ൾ​ക്ക് വരാ​ൻ പോ​കു​ന്ന​ത്. നോ​ട്ടു നി​രോ​ധ​ന കാ​ല​ത്ത് പ്രാ​ഥ​മി​കബാ​ങ്കു​ക​ൾ അ​നു​ഭ​വി​ച്ച ക്ലേ​ശ​ങ്ങ​ൾ​ക്ക് ​ൈകയും ക​ണ​ക്കു​മി​ല്ലാ​യി​രു​ന്നു. സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ​ക്ക് റി​സ​ർ​വ്​ ബാ​ങ്ക് അ​ന്ന് സ​മ്പൂ​ർണ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. അ​തേ സാ​ഹ​ച​ര്യ​മാ​ണ് കേ​ര​ള ബാ​ങ്ക് രൂ​പവത്​​ക​ര​ണ​ത്തി​ലൂ​ടെ​യും സം​ഭ​വി​ക്കാ​ൻ പോ​കു​ന്ന​ത്. ബാ​ങ്കിങ്​ ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​ൻ പ​റ്റാ​ത്ത അ​വ​സ്​​ഥ​യി​ലേ​ക്ക് പ്രാ​ഥ​മി​ക സം​ഘ​ങ്ങ​ൾ മാ​റും. ആ​ർ.​ബി.​ഐ ലൈ​സ​ൻ​സി​ല്ലാ​ത്ത സ്​​ഥാ​പ​ന​ങ്ങ​ളു​മാ​യി സാ​മ്പ​ത്തി​ക ക്ര​യ വി​ക്ര​യ​ങ്ങ​ൾ റി​സ​ർ​വ് ബാ​ങ്ക് അ​നു​വ​ദി​ക്കി​ല്ല. കേ​ര​ള ബാ​ങ്കും അ​തിെ​ൻറ ശാ​ഖ​ക​ളും മാ​ത്രം സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ന​ട​ത്തു​ക​യും പ്രാ​ഥ​മി​ക സം​ഘ​ങ്ങ​ൾ നോ​ക്കു​കു​ത്തി​ക​ളാ​യി മാ​റു​ക​യും ചെ​യ്യും.

ബാ​ങ്കിങ്​എ​ന്ന​തി​ലു​പ​രി നീ​തി സ്​റ്റോ​ർ, മാ​വേ​ലി സ്​റ്റോ​ർ, വ​ളം, വി​ത്ത്, കീ​ട​നാ​ശി​നി വി​ത​ര​ണം, കാ​ർ​ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണം എ​ന്നി​ങ്ങ​നെ ഗ്രാ​മീ​ണ ജ​ന​ങ്ങ​ളു​ടെ ദൈ​നം​ദി​ന ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​ട്ട​ന​വ​ധി സം​രം​ഭ​ങ്ങ​ളി​ൽ പ്രാ​ഥ​മി​ക സം​ഘ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ന്നു​ണ്ട്. ഭാ​വി​യി​ൽ എ​ന്തെ​ല്ലാം സേ​വ​ന​ങ്ങ​ളാ​ണ് വേ​ണ്ട​തെ​ന്ന് കേ​ര​ള ബാ​ങ്കാ​ണ് തീ​രു​മാ​നി​ക്കു​ക. വ​ർ​ഷ​ത്തി​ൽ 6700 കോ​ടി രൂ​പ പ്ര​ഥ​മി​ക സം​ഘ​ങ്ങ​ൾ സം​സ്​​ഥാ​ന​ത്ത് കാ​ർ​ഷി​ക വാ​യ്പ ഇ​ന​ത്തി​ൽ വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. അ​തി​ൽ ന​ബാ​ർ​ഡിെ​ൻറ​യും ജി​ല്ല സ​ഹ​ക​ര​ണ ബാ​ങ്കി​​െൻറ​യും വി​ഹി​ത​വും പ്രാ​ഥ​മി​ക സം​ഘ​ങ്ങ​ളു​ടെ സ്വ​ന്തം ഫ​ണ്ടു​മു​ണ്ട്. ഉ​യ​ർ​ന്ന പ​ലി​ശ ന​ൽ​കി സ്വ​രൂ​പി​ച്ച നി​ക്ഷേ​പ​ത്തി​ൽനി​ന്ന് നെ​ഗ​റ്റിവ് മാ​ർ​ജി​നി​ലാ​ണ് ഇ​ത്ര​യും തു​ക കാ​ർ​ഷി​ക വാ​യ്പ കൊ​ടു​ക്കു​ന്ന​ത്. കേ​ര​ള ബാ​ങ്കി​െൻറ വ​ര​വോ​ടെ ഇ​തും അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​കും.

ജി​ല്ല സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ​ക്ക് സം​സ്​​ഥാ​ന​ത്ത് 250 ൽ ​അ​ധി​കം എ.​ടി.​എ​മ്മു​ക​ൾ ഇ​പ്പോ​ഴു​ണ്ട്. സം​സ്​​ഥാ​ന സ​ഹ​ക​ര​ണ ബാ​ങ്കി​നാ​ക​ട്ടെ, ഒ​ന്നു പോ​ലും ഇ​ല്ല. കേ​ര​ള ബാ​ങ്ക് രൂ​പവത്​ക​ര​ണ​ത്തോ​ടെ മൊ​ബൈ​ൽ ബാ​ങ്കിങ്​, എ.​ടി.​എം തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ൾ ജി​ല്ല ബാ​ങ്കു​ക​ൾ സ​റ​ണ്ട​ർ ചെ​യ്യ​ണം. ഇ​വ കേ​ര​ള ബാ​ങ്കി​െൻറ ഭാ​ഗ​മാ​യി മാ​റാ​ൻ ര​ണ്ടു വ​ർ​ഷ​മെ​ങ്കി​ലും എ​ടു​ക്കും. ഈ ​കാ​ല​യ​ള​വി​ൽ നി​ല​വി​ലെ ജി​ല്ല ബാ​ങ്ക് ഇ​ട​പാ​ടു​കാ​ർ വ​ൻ പ്ര​തി​സ​ന്ധി​യാ​ണ് നേ​രി​ടേ​ണ്ടി വ​രു​ക.
ചു​രു​ക്ക​ത്തി​ൽ, സ​ഹ​ക​ര​ണ മേ​ഖ​ല​യെ പാ​ടെ ന​ശി​പ്പി​ക്കു​ന്ന ഒ​ന്നാ​യി മാ​റും കേ​ര​ള ബാ​ങ്ക് എ​ന്ന​തി​ൽ ത​ർ​ക്ക​മി​ല്ല. അ​തുകൊ​ണ്ടാ​ണ് മ​ല​പ്പു​റം ജി​ല്ല ബാ​ങ്ക് ഇ​തി​നെ ശ​ക​്​തി​യു​ക​്​തം എ​തി​ർ​ത്ത​ത്. മ​ല​പ്പു​റം ബാ​ങ്കി​നെ മാ​റ്റിനി​ർ​ത്തി കേ​ര​ള ബാ​ങ്ക് രൂ​പവത്​​ക​രി​ക്കാ​നാ​ണ് സ​ർ​ക്കാറി​​െൻറ നീ​ക്കം. മ​ല​പ്പു​റ​ത്തി​നൊ​പ്പം കേ​ര​ള ബാ​ങ്കി​നോ​ട് എ​തി​ർ​പ്പു പ്ര​ക​ടി​പ്പി​ച്ച യു.​ഡി.​എ​ഫ് ഭ​രി​ച്ചി​രു​ന്ന നാ​ലു ജി​ല്ല ബാ​ങ്കു​ക​ളു​ടെ ഭ​ര​ണ സ​മി​തി പി​രി​ച്ചുവി​ട്ട് അ​ഡ്മി​നി​സ്​േ​​ട്ര​റ്റ​ർ ഭ​ര​ണ​ത്തി​ലാ​ക്കി​യാ​ണ് അ​വ​യു​ടെ പി​ന്തു​ണ സ​ർ​ക്കാ​ർ നേ​ടി​യെ​ടു​ത്ത​ത്. മ​ല​പ്പു​റ​ത്തു മാ​ത്രം ഇ​ത് ന​ട​പ്പി​ലാ​ക്കാ​നാ​യി​ല്ല.

സ​ഹ​ക​ര​ണമേ​ഖ​ല നി​ല​വി​ൽ പി​ന്തു​ട​രു​ന്ന ത്രി​ത​ല സം​വി​ധാ​ന​ത്തെ​യാ​ണ് കേ​ര​ള ബാ​ങ്കി​ലൂ​ടെ സ​ർ​ക്കാ​ർ ഇ​ല്ലാ​യ്മ ചെ​യ്യു​ന്ന​ത്. സ​ഹ​ക​ര​ണം എ​ന്ന ആ​ശ​യ​ത്തിെ​ൻറ അ​ന്തഃസ​ത്ത ത​ന്നെ ഇ​തി​ലൂ​ടെ ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. ത്രി​ത​ല സം​വി​ധാ​ന​ത്തി​നുപ​ക​രം അ​ധി​കാ​ര കേ​ന്ദ്രീ​ക​ര​ണ​മാ​കും കേ​ര​ള ബാ​ങ്ക് വ​ഴി ഉ​ണ്ടാ​കു​ക. കോ​ർ​പ​റേ​റ്റ് താ​ൽ​പ​ര്യ​മാ​ണ് അ​വി​ടെ ന​ട​പ്പാക്കു​ക.

റി​സ​ർവ്​ ബാ​ങ്ക് അ​നു​മ​തി ല​ഭി​ച്ചാ​ലും ഹൈ​കോ​ട​തി​യി​ൽ നി​ലനി​ൽ​ക്കു​ന്ന 18 കേ​സു​ക​ളി​ൽ തീ​ർ​പ്പാ​യാ​ൽ മാ​ത്ര​മേ കേ​ര​ള ബാ​ങ്കു​മാ​യി സ​ർ​ക്കാ​റിനു മു​ന്നോ​ട്ടുപോ​കാ​ൻ ക​ഴി​യൂ. ആ​ർ.​ബി.​ഐ തീ​രു​മാ​നം വ​ന്നു എ​ന്നു കേ​ട്ട ഉ​ട​ൻ ബോ​ർ​ഡ് മാ​റ്റിവെ​ക്കാ​ൻ തയാ​റെ​ടു​ക്കു​ന്ന​വ​ർ യാ​ഥാ​ർഥ്യം മ​ന​സ്സി​ലാ​ക്കേ​ണ്ട​താ​ണ്. പി​ണ​റാ​യി സ​ർ​ക്കാ​റി​​െൻറ കാ​ല​ത്ത് ഇ​തു ന​ട​പ്പി​ലാ​ക്കു​ക അ​ത്ര എ​ളു​പ്പ​മ​ല്ല.

(ലേ​ഖ​ക​ൻ കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും കോ​ഴി​ക്കോ​ട് ജി​ല്ല ബാ​ങ്ക് മു​ൻ ഡ​യ​റ​ക്ട​റു​മാ​ണ്)

Show Full Article
TAGS:kerala bank opinion 
News Summary - from co-operative to corporatism -opinion
Next Story