Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightവിശ്വാസംകൊണ്ട്...

വിശ്വാസംകൊണ്ട് ആത്മഹത്യയെ പ്രതിരോധിച്ചുകൂടേ?

text_fields
bookmark_border
വിശ്വാസംകൊണ്ട് ആത്മഹത്യയെ പ്രതിരോധിച്ചുകൂടേ?
cancel

കോവിഡ് കാരണമായി നടപ്പാക്കിയ ഏഴു മാസത്തെ ലോക്ഡൗൺ കാലത്ത് കേരളത്തിൽ 173 കുട്ടികൾ ആത്മഹത്യ ചെയ്തതായി പൊലീസ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. പത്തിനും പതിനെട്ടിനുമിടയിൽ പ്രായമുള്ളവരാണ് ആത്മഹത്യ ചെയ്തവരിൽ ഏറെപ്പേരും. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ ആത്മഹത്യ ചെയ്തത്.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 142 പേരാണ് ആത്മഹത്യ ചെയ്തത്. പാഠശാലകളിലും മറ്റും കൂട്ടുകാരുമായി ബന്ധപ്പെടാൻ കഴിയാതെ വീടുകളിൽ ഒതുങ്ങിക്കഴിയേണ്ടിവരുന്നതിനാൽ അനുഭവിക്കുന്ന മാനസിക പിരിമുറുക്കമാണ് മഹാഭൂരിപക്ഷത്തെയും ആത്മഹത്യയിലേക്കു നയിക്കുന്നത്. മൊബൈൽ കിട്ടാത്തതുൾപ്പെടെ കുട്ടികളുടെ ആവശ്യങ്ങൾക്ക് മാതാപിതാക്കൾ എതിരുനിൽക്കുന്നതും ചിലരുടെ ആത്മഹത്യക്കു കാരണമാകാറുണ്ട്.

2019ലെ കണക്കനുസരിച്ച് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആത്മഹത്യ നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലൊന്നായി കേരളം മാറിയിരിക്കുന്നു. ദേശീയ ആത്മഹത്യനിരക്ക് 10.4 ആണെങ്കിൽ കേരളത്തിൽ കഴിഞ്ഞവർഷം അത് 24.3 ആണ്. 2018ൽ 23.5 ആയിരുന്നു. 8257 പേർ. അതോടൊപ്പം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആത്മഹത്യ നടക്കുന്ന നഗരം കൊല്ലമാണ്. കുട്ടികളിലെ ആത്മഹത്യാപ്രവണത ഗണ്യമായി വർധിച്ചുകൊണ്ടിരിക്കുന്നുവെന്നതാണ് ഏറെ ആശങ്കജനകം.

അഭയം നേടാൻ ഇടമില്ലാത്തവർ

കടുത്ത പ്രതിസന്ധികളെയും പ്രയാസങ്ങളെയും അഭിമുഖീകരിക്കുമ്പോഴും കൊടിയ കഷ്​ടനഷ്​ടങ്ങളനുഭവിക്കുമ്പോഴും ദൈവത്തിലും മരണാനന്തര ജീവിതത്തിലും വിശ്വാസമില്ലാത്തവർ അങ്ങേയറ്റം അസ്വസ്ഥരും അശാന്തരുമായി മാറും. ചിലർ വിഷാദരോഗത്തിനടിപ്പെടും. മറ്റു ചിലർ പൂർണ ഉന്മാദികളായി മാറും. പിടിച്ചുനിൽക്കാൻ കഴിയാത്തവർ ആത്മഹത്യയിൽ അഭയംതേടും.

ദൈവവിശ്വാസത്തി​െൻറയും മരണാനന്തരജീവിത ബോധത്തി​െൻറയും അഭാവത്തിൽ മനഃസമാധാനവും സ്വസ്ഥതയും നിലനിർത്താൻ കഴിയുന്നവർ അപൂർവമാണ്​. വളരെ വലിയ ബുദ്ധിജീവികൾക്കും തത്ത്വചിന്തകന്മാർക്കും വിപ്ലവകാരികൾക്കുംപോലും അത്​ സാധ്യമല്ലെന്നാണ് അനുഭവങ്ങൾ തെളിയിക്കുന്നത്.

മാർക്​സും ​ലെനിനും തുടങ്ങി വിശ്വപ്രശസ്​തർ വരെ

1855ൽ കാൾ മാർക്സി​െൻറ ഇഷ്​ടപുത്രൻ മ്യൂഷ്​ എന്ന ഒാമനപ്പേരുള്ള എഡ്ഗാറിന് എട്ടാം വയസ്സിൽ രോഗം ബാധിച്ചപ്പോൾ മക​െൻറ രോഗശയ്യക്കരികെ ദിനരാത്രങ്ങൾ കഴിച്ചുകൂട്ടിയ മാർക്സ് എഡ്ഗാർ മരിച്ചപ്പോൾ ആത്മമിത്രമായ ​െഫ്രഡറിക് എംഗൽസിന് എഴുതി: ''പാവം മ്യൂഷ് മരിച്ചു. ഒട്ടേറെ കഷ്​ടപ്പാടുകൾ അനുഭവിച്ചവനാണ് ഞാൻ. പക്ഷേ, യഥാർഥ ദുഃഖമെന്താണെന്ന് ഇപ്പോഴാണെനിക്ക് മനസ്സിലായത്.''

കരുത്തുറ്റ കമ്യൂണിസ്​റ്റ്​ ഭരണാധികാരിയായിരുന്നു ലെനിൻ. 1972ൽ മരിച്ച പ്രസിദ്ധ സോവിയറ്റ് സാഹിത്യകാരൻ അലക്സാണ്ടർ ബെക്കി​െൻറ സ്വകാര്യ സൂക്ഷിപ്പുകളിൽനിന്ന് കണ്ടെടുത്ത രേഖകളിൽ വി.ഐ. ലെനിൻ രോഗശയ്യയിലായിരിക്കെ സഖാവ് സ്​റ്റാലിനയച്ച കത്തും ഉൾപ്പെടുന്നു. അതിൽ ലെനിൻ കുറിച്ചു: ''ശരീരം തളർന്നുകഴിഞ്ഞു. ഇനി സംസാരശേഷികൂടി നശിച്ചാൽ ഞാൻ വിഷം കഴിച്ച് ജീവിതമവസാനിപ്പിക്കും. എനിക്ക് എത്രയും വേഗം സയനൈഡ് എത്തിച്ചുതരുക. അതെ​െൻറ അടുത്തുതന്നെ ഇരിക്കട്ടെ. എനിക്ക് അതൊരാശ്വാസമാണ്.''

'ദൈവം മരിച്ചു' എന്ന് വിളിച്ചുപറഞ്ഞ നാസ്തിക ലോകത്തെ കരുത്തനായ നീത്​ഷേ 1889 ജനുവരിയിൽ ചിത്തഭ്രമത്തിന്​ അടിമയായി. 11 വർഷം ഭ്രാന്തനായി തെരുവിലലഞ്ഞ നീത്ഷേ 1900 ആഗസ്​റ്റ്​ 25നാണ് മരിച്ചത്. ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ മാർക്സിസ്​റ്റ്​ സൈദ്ധാന്തികനും സാമ്പത്തികശാസ്ത്രജ്ഞനുമായ അൽത്തൂസർ പതിറ്റാണ്ടുകളോളം വിഷാദരോഗത്തിനടിപ്പെട്ടു. ഭാര്യ ഹെലനെ കഴുത്തുഞെരിച്ചുകൊന്നു. 1990 ഒക്ടോബർ രണ്ടിനാണ് അദ്ദേഹം മരിച്ചത്.

പ്രമുഖ ജാപ്പനീസ് സാഹിത്യകാരൻ യുകിയോമിഷിമ, വിശ്വവിഖ്യാത സാഹിത്യകാരൻ ഏണസ്​റ്റ്​ ഹെമിങ്‌വേ, പ്രശസ്ത ചിത്രകാരൻ വിൻസെൻറ് വാൻഗോഗ്, ​നൊബേൽ ജേതാവ് യസുനാരി കാവാബത്ത, ബ്രിട്ടീഷ് എഴുത്തുകാരി വെർജിനിക് വുൾഫ്, ഫ്രഞ്ച് ദാർശനികൻ ഗിൽദെല്യൂസ് തുടങ്ങിയവരെല്ലാം ആത്മഹത്യചെയ്ത വിശ്വപ്രശസ്തരാണ്.

വിശ്വാസികളും അവിശ്വാസികളും

വിശ്വാസികൾ പ്രതിസന്ധിഘട്ടങ്ങളിൽ ദൈവത്തിൽ അഭയംതേടുന്നു. എന്നാൽ, വിശ്വാസമില്ലാത്തവരിൽ പലരും കടുത്ത പ്രയാസങ്ങളെയും പ്രതിസന്ധികളെയും അഭിമുഖീകരിക്കുമ്പോൾ മനോരോഗികളാവുകയോ അത്യന്തം അസ്വസ്ഥരായി ആത്മഹത്യയിൽ അഭയംതേടുകയോ ചെയ്യുന്നു.

വേൾഡ് ഹെൽത്ത് ഓർഗനൈസേഷ​െൻറ മാനസികാരോഗ്യവിഭാഗം മേധാവി ജോസ്മനോൻ ബെർത്തലോട്ട്​ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തിൽ വിശ്വാസികളെ അപേക്ഷിച്ച് നാസ്തികരായ യുക്തിവാദികളുടെ ആത്മഹത്യനിരക്ക് വളരെ കൂടുതലാണ്. മുസ്​ലിംകളിലെ ആത്മഹത്യനിരക്ക് ഒരു ലക്ഷത്തിന് 0.1 ആണെങ്കിൽ നാസ്തികരിൽ 25.6 ആണ്.

വേൾഡ് ഹാപ്പിനെസ് റിപ്പോർട്ട് തയാറാക്കാൻ ​േഡറ്റ നൽകിയ ഗാലപ്​ നടത്തിയ പഠനത്തിൽ മതാഭിമുഖ്യമുള്ള രാജ്യത്തെ ആത്മഹത്യയുടെ 12 ഇരട്ടിയാണ് 29 ശതമാനം ജനങ്ങൾ മാത്രം മതാഭിമുഖ്യമുള്ളവർ താമസിക്കുന്ന ജപ്പാ​െൻറ ആത്മഹത്യനിരക്ക്. ലോകത്തിലെ നാലിലൊന്ന് ആത്മഹത്യയും നടക്കുന്നത് ചൈനയിലാണ്. ദൈവവിശ്വാസമില്ലാത്തവർക്ക് മുൻതൂക്കമുള്ള ഫിൻലൻഡിൽ നടക്കുന്ന മരണങ്ങളിൽ മൂന്നിലൊന്നും ആത്മഹത്യയിലൂടെയാണ്. നോർവെയിൽ മാനസികാസ്വാസ്ഥ്യങ്ങൾക്ക് ചികിത്സ തേടുന്നവരുടെ വർധന 40 ശതമാനമാണ്.

മനുഷ്യപ്രകൃതം മതാഭിമുഖ്യമുള്ളതും നിരീശ്വരത്തവുമായി പൊരുത്തപ്പെടാത്തതുമായതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. പരിണാമത്തിലൂടെ മനുഷ്യമസ്തിഷ്കം രൂപപ്പെട്ടത് മതചിന്തക്ക്​ പെട്ടെന്ന് അടിപ്പെടുംവിധമാണെന്ന് കേരളത്തിലെ യുക്തിവാദി നേതാവ് രവിചന്ദ്രൻ തന്നെ വ്യക്തമാക്കി (മാധ്യമം വാർഷികപ്പതിപ്പ് 2020, പുറം 152).

ഏതു പ്രതിസന്ധിയിലും വിശ്വാസം ആശ്വാസം നൽകുന്നതെങ്ങനെയെന്ന് പാശ്ചാത്യ ഗ്രന്ഥകാരനായ എഫ്.സി. ബോദലി 'ഞാൻ ദൈവത്തി​െൻറ പറുദീസയിൽ ജീവിച്ചു' എന്ന തലക്കെട്ടിലെഴുതി. ''അസ്വസ്ഥതകളെ എങ്ങനെ കീഴടക്കണമെന്ന് അറബികളിൽനിന്ന് ഞാൻ പഠിച്ചു. അവർ മുസ്​ലിംകളായിരുന്നതിനാൽ ദൈവനിശ്ചയത്തിലും വിധിയിലും വിശ്വസിക്കുന്നവരായിരുന്നു. വിശ്വാസം സമാധാനപൂർണമായ ജീവിതം നയിക്കാൻ അവരെ സഹായിച്ചു. ഒരു കാര്യത്തിലും അവർ ദുഃഖത്തിലും വിഷാദത്തിലും ജീവിതത്തെ കുരുക്കിയിട്ടില്ല. വിധിക്കപ്പെട്ടതെന്തോ അത് സംഭവിക്കുമെന്നും ദൈവം നിശ്ചയിച്ച വിപത്തുകളല്ലാതെ തങ്ങളെയൊന്നും ബാധിക്കുകയില്ലെന്നും അവർ വിശ്വസിച്ചു. അവർ കർമരഹിതരായി ദൈവാർപ്പണം നടത്തുകയോ ദുരന്തങ്ങളെ കൈകെട്ടി നോക്കിനിൽക്കുകയോ ആയിരുന്നുവെന്ന് ഇതിനർഥമില്ല.''

വിദ്യാർഥികളിലെയും യുവാക്കളിലെയും ആത്മഹത്യാപ്രവണതയും മാനസിക പിരിമുറുക്കവും വിഷാദവും ഇല്ലാതാക്കാനും കുറവുവരുത്താനും അവരിൽ വിശ്വാസം വളർത്തുന്നത് പ്രയോജനപ്രദമായിരിക്കുമെന്നാണല്ലോ ഇതൊക്കെയും വ്യക്തമാക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicideBelievers
News Summary - Can suicide be prevented by faith?
Next Story