Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightആ​ര്യ​ൻ ഖ​ണ്ഡി​ക​യും...

ആ​ര്യ​ൻ ഖ​ണ്ഡി​ക​യും പൗ​ര​ത്വ ബി​ല്ലും

text_fields
bookmark_border
cab-bill-opinion
cancel

അ​സ​മി​ലെ ഇ​ൻ​റ​ർ​നെ​റ്റ്​ സം​വി​ധാ​നം മു​ഴു​വ​ൻ റ​ദ്ദ്​ ചെ​യ്​​ത ശേ​ഷം അ​വി​ട​ത്തെ ജ​ന​ങ്ങ​ളോ​ട്​ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ല എ​ന്ന്​ ട്വീ​റ്റ് ചെ​യ്​​ത ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെെ ബു​ദ്ധി വൈ​ഭ​വ​ത്തി​​​െൻറ കാ​ര്യ​ത്തി​ൽ ന​മു​ക്ക്​ ഇ​നി​യും വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല. ഇൗ ​അ​വ്യ​ക്തത​യി​ലാ​ണ്​ ബി.​ജെ.​പി രാ​ഷ്​​ട്രീ​യ​മൂ​ല​ധ​നം നി​ക്ഷേ​പി​ക്കു​ന്ന​ത്​ എ​ന്ന്, പാ​കി​സ്താ​ൻ കാ​ണാ​തി​രി​ക്കാ​ൻ ബാ​ലാകോ​ട്ടി​ലേ​ക്ക്​ മേ​ഘ​ങ്ങ​ൾ​ക്ക്​ മു​ക​ളി​ലൂ​ടെ മി​സൈ​ൽ അ​യ​ക്കാ​ൻ താ​നാ​ണ്​ നി​​ർ​ദേ​ശി​ച്ച​​െതന്ന്​​ പ​ര​സ്യ​മാ​യി പ​റ​ഞ്ഞ​തോ​ടെ വ്യ​ക്ത​മാ​യി​രു​ന്നു. ചി​ല കാ​ര്യ​ങ്ങ​ൾ​ക്ക്​ വി​ഡ്​ഢി​ദി​നംത​ന്നെ തെ​ര​ഞ്ഞെ​ടു​ക്കു​ക​യെ​ന്ന​താ​ണ്​ ബു​ദ്ധി​മാ​ന്മാ​രു​ടെ ത​ന്ത്രം. 1993 ഏ​പ്രി​ൽ ഒ​ന്നി​നാ​ണ്​ ജ​ർ​മ​നി​യി​ൽ സി​വി​ൽ സ​ർ​വിസ്​ സം​വി​ധാ​ന​ത്തി​െ​ൻ​റ പു​നഃ​ക്ര​മീ​ക​ര​ണം സം​ബ​ന്ധി​ച്ച നി​യ​മം പാ​ർ​ല​മെ​ൻ​റി​ൽ പാ​സാ​ക്കി​യെ​ടു​ത്ത​ത്. പു​തി​യ ജ​ർ​മ​ൻ രാ​ഷ്​​ട്ര​ത്തി​നു വേ​ണ്ടി എ​ല്ലാ​വി​ധ ഉ​ന്മൂ​ല​ന സി​ദ്ധാ​ന്ത​ങ്ങ​ളും ആ​വി​ഷ്​​ക​രി​ച്ച്​ അ​ധി​കാ​രം നേ​ടി​യെ​ടു​ത്ത ഹി​റ്റ്​​ല​റു​ടെ പു​തി​യ പ​ദ്ധ​തി​യാ​യി​രു​ന്നു പ്രഫഷനൽ സിവിൽ സർവിസ്​ രംഗത്തെ അഴിച്ചുപണിക്കായുള്ള നിയമ ഭേദഗതി. ഇൗ പുതിയ ​നി​യ​മ​ത്തി​ലെ മൂ​ന്നാ​മ​ത്തെ വ​കു​പ്പാ​ണ്​ ആ​ര്യ​ൻ ഖ​ണ്ഡി​ക. ന​മ്മു​ടെ പൗ​ര​ത്വ ബി​ൽ ഭേ​ദ​ഗ​തി നി​യ​മ​ത്തി​​​െൻറ പ​ശ്ചാ​ത്തലത്തി​ൽ ആ ​ക​ഥ സ്​​മ​രി​ക്കു​ന്ന​ത്​ ന​ന്നാ​കും. ത​ങ്ങ​ൾ​ക്ക്​ ഇ​ഷ്​​ട​മി​ല്ലാ​ത്ത​വ​രെ ജ​ർ​മ​നി​യി​ൽനി​ന്ന്​ ഉ​ന്മൂ​ല​നം ചെ​യ്യാ​നു​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ്​ ഇൗ ‘​പാ​ര​ഗ്രാ​ഫ്’​ പു​തി​യ നി​യ​മ​ത്തി​ൽ കൂ​ട്ടി​ചേ​ർ​ത്ത​ത്.

ന​വ​ജ​ർ​മ​നി​യി​ൽ വം​ശ ശു​ദ്ധി​യി​ല്ലാ​ത്ത​വ​രെ ഡോ​ക്ട​ർ, അ​ധ്യാ​പ​ക​ർ, അ​ഭി​ഭാ​ഷ​ക​ർ ഉ​ൾ​​െപ്പ​ടെ​യു​ള്ള തൊ​ഴി​ലി​ൽനി​ന്ന്​ ഒ​ഴി​വാ​ക്ക​ു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. ഭ​ര​ണ​കൂ​ടത്തിന്​ സം​ശ​യമുള്ള പൗ​ര​ന്മാ​ർ ഇൗ ​നി​യ​മ​ത്തി​ൽ ഒ​പ്പു​വെ​ക്ക​ണം. എ​ങ്കി​ൽ മാ​ത്ര​മേ അ​വ​ർ​ക്ക്​ നാ​സി​ജ​ർ​മ​നി​യു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കു​ക​യു​ള്ളൂ​വെ​ന്നാ​ണ്​ നി​യ​മ​ത്തി​െ​ൻ​റ കാതൽ. ജ​ർ​മ​നി​യെ ശു​ദ്ധീ​ക​രി​ക്കാ​ൻ ജൂ​ത​ന്മാർ പു​റ​ത്തു​പോ​ക​ണ​മെ​ന്ന്​ നി​യ​മ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ടാ​തെ ‘ആ​ര്യ​ൻ പാ​ര​ഗ്രാ​ഫ്​’ സൃ​ഷ്​​ടി​ക്കു​ക​യാ​യി​രു​ന്നു ഹിറ്റ്​ല​ർ എന്ന്​ സോൾ ഫ്രീഡ്​ലാൻഡർ ത​​െൻറ ‘നാസി ജർമനി ആൻഡ്​ ദ ജ്യൂസ്​’ എന്ന കൃതിയിൽ പറയുന്നു. ഇൗ ​നി​യ​മ​ത്തി​ൽ ഒ​പ്പു​വെ​ക്കാ​തി​രു​ന്ന​തോ​ടെ​യാ​ണ്​ മാ​ർ​ട്ടി​ൻ നീമൊള്ളോർ (1892-1984) എ​ന്ന ലൂ​ഥ​റ​ൻ പാ​സ്​​റ്റ​ർ ലോ​ക​മ​റി​യ​പ്പെ​ടു​ന്ന ഫാ​ഷി​സ്​റ്റ്​ വി​രു​ദ്ധ ക​വി​ത​യു​ടെ പ്ര​വാ​ച​ക​നാ​യ​ത്. ജ​ർ​മ​ൻ യു​ദ്ധ​ക്കപ്പ​ലി​ൽ ജോ​ലി ചെ​യ്​​ത നീമൊള്ളോർ, ഹി​റ്റ്​​ല​ർ എ​ന്തു തീ​രു​മാ​ന​മെ​ടു​ത്താ​ലും അ​തി​ൽ ന​ല്ല​തു മാ​ത്രം ക​ണ്ടി​രു​ന്ന ദൈ​വ വി​ശ്വാ​സി​യാ​യി​രു​ന്നു. ഹി​റ്റ്​​ല​റു​ടെ ഓ​രോ ന​ട​പ​ടി​യെ​യും, ​കൂ​ട്ട​ക്കൊ​ല​യ​ട​ക്കം, ദൈ​വ​ത്തി​െ​ൻ​റ തീ​രു​മാ​ന​മാ​യി ക​ണ്ട നീമൊള്ളോർ ആ​ര്യ​ൻ ഖണ്ഡിക വ​ന്ന​പ്പോ​ഴാ​ണ്​ താ​ൻ പെ​ട്ടു​പോ​യ കാ​ര്യം തി​രി​ച്ച​റി​ഞ്ഞ​ത്. അ​പ്പോ​ഴേ​ക്കും അ​ദ്ദേ​ഹ​ത്തെ പി​ന്തു​ണ​ക്കാ​ൻ ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല. ആ​ര്യ​ൻ പാ​ര​ഗ്രാ​ഫി​ൽ ഒ​പ്പു​വെ​ക്കാ​ൻ വി​സ​മ്മ​തി​ച്ച പ്രൊ​ട്ട​സ്​​റ്റ​ൻ​റ് ച​ർ​ച്ചു​ക​ളെ​യെ​ല്ലാം നാ​സി​ഫൈ ചെ​യ്യാ​നു​ള്ള തീ​രു​മാ​ന​ത്തെ എ​തി​ർ​ത്ത​തോ​ടെ നീമൊള്ളോറെ കോ​ൺ​സ​ൺ​ട്രേ​ഷ​ൻ ക്യാ​മ്പി​ൽ ത​ട​വി​ലാ​ക്കി. സൈ​നി​ക​സേ​വ​നം ക​ണ​ക്കി​ലെ​ടു​ത്ത്​ അ​ദ്ദേ​ഹ​ത്തെ കൊ​ല്ലാ​തെ വെ​റു​തെ വി​ട്ടു.

‘ആ​ദ്യം അ​വ​ർ ക​മ്യൂ​ണിസ്​റ്റു​ക​ളെ തേ​ടി വ​ന്നു
ഞാ​ൻ ഒ​ന്നും മി​ണ്ടി​യി​ല്ല
കാ​ര​ണം, ഞാ​ൻ ക​മ്യൂ​ണിസ്​റ്റ്​ ആയിരുന്നില്ല.
പി​ന്നീ​ട് അ​വ​ർ തൊ​ഴി​ലാ​ളി​ക​ളെ തേ​ടി വ​ന്നു
അ​പ്പോ​ഴും ഞാ​ൻ മി​ണ്ടി​യി​ല്ല
കാ​ര​ണം, ഞാൻ ഒരു
തൊ​ഴി​ലാ​ളി ആ​യി​രു​ന്നി​ല്ല
പി​ന്നീ​ട് അ​വ​ർ ജൂ​ത​രെ തേ​ടി വ​ന്നു
ഞാ​നൊ​ന്നും മി​ണ്ടി​യി​ല്ല
കാ​ര​ണം ഞാ​നൊ​രു ജൂ​ത​നാ​യി​രു​ന്നി​ല്ല.
ഒ​ടു​വി​ൽ അ​വ​ർ എ​ന്നെ തേ​ടി വ​ന്നു
അ​പ്പോ​ൾ എ​നി​ക്കുവേ​ണ്ടി സം​സാ​രി​ക്കാ​ൻ
ആ​രും അ​വ​ശേ​ഷി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നി​ല്ല’

ഇൗ ​ക​വി​ത ഫാ​ഷി​സ്​​റ്റാ​ന​ന്ത​ര ലോ​ക​ത്ത്​ അ​ല​യ​ടി​ച്ച ഫാ​ഷി​സ്​​റ്റ്​ വി​രു​ദ്ധ ക​വി​ത​യാ​യി​രു​ന്നു. ക​വി​ത​യെ കൈ​യി​ൽ ക​രു​തു​ക​യും ആ​ത്മവ​ഞ്ച​ന​യു​ടെ പേ​രി​ൽ നീമൊ​േള്ളാറെ ലോ​കം കൈ​വെ​ടി​യുകയും ചെ​യ്​​ത​ത്​ ച​രി​ത്രം.
ഹിറ്റ്​ല​ർ ച​രി​ത്ര​മാ​യി നൂ​റ്റാ​ണ്ടോ​ട്​ അ​ടു​ക്കു​േ​മ്പാ​ൾ ഇൗ ​ഖണ്ഡിക ഇ​ന്ത്യ​യി​ൽ മാ​തൃ​ക​യാ​കു​ന്നു. അ​ല്ലെ​ങ്കി​ൽ ഹി​റ്റ്​​ല​റു​ടെ​യും മു​സ്സോ​ളി​നി​യു​ടെ​യും അ​ടു​ക്ക​ൽ ചെ​ന്ന്​ ഫാ​ഷി​സ്​​റ്റ്​ ആ​ശ​യം പ​ഠി​ച്ച്​ ഇ​ന്ത്യ​യി​ൽ ആ​ർ.​എ​സ്.​എ​സ്​ ഉ​ണ്ടാ​ക്കി​യ​വ​ർ​ക്ക്​ അ​ധി​കാ​രം ല​ഭി​ക്കാ​ൻ വൈ​കി​യെ​ന്ന കാ​ര​ണ​ത്താ​ൽ ഇൗ ​മാ​തൃ​ക​ക​ൾ ഇ​പ്പോ​ൾ ന​ട​പ്പാ​ക്കു​​െന്ന​ന്ന്​ പ​റ​യു​ന്ന​താ​വും ​ശ​രി. ഇൗ ‘​ആ​ര്യ​ൻ പാ​ര​ഗ്രാ​ഫി​ൽ’​ ഇ​ന്ത്യ​യി​ൽ ആ​ദ്യം ഒ​പ്പു​​െവ​ച്ച​ത്​ പ​ര​മോ​ന്ന​ത നീ​തി​പീ​ഠ​മാ​യി​രു​ന്നു. ബാ​ബ​രി മ​സ്​​ജി​ദ്​ ത​ക​ർ​ത്ത കേ​സി​ൽ വീ​ട് ആ​ക്ര​മി​ച്ച​വ​ർ​ക്ക്​ ആ ​വീ​ട്​ താ​മ​സി​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കി പ്ര​ശ്​​നം പ​രി​ഹ​രി​ക്കു​ക​യും വീ​ട്ടു​കാ​ര​ന്​ കു​റ​ച്ച്​ അ​ക​ലെ ഇ​വ​രെ ശ​ല്യ​പ്പെ​ടു​ത്താ​തി​രി​ക്കാ​ൻ വീ​ട്​ വെ​ച്ച്​ താ​മ​സി​ക്കാ​ൻ ഭൂ​മി ന​ൽ​കു​ക​യും ചെ​യ്​​ത വി​ധി ഇ​ന്ത്യ​യി​ൽ ആ​ര്യ​ൻ പാ​ര​ഗ്രാ​ഫി​ൽ മു​ദ്ര​വെ​ക്ക​ൽ ച​ട​ങ്ങാ​യി​രു​ന്നു. അ​തി​െ​ൻ​റ ര​ണ്ടാം​ഘ​ട്ട​മാ​യാണ്​ പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ പാ​ർ​ല​മെ​ൻ​റ്​ പാ​സാ​ക്കി​യ​ത്. ഇ​ത​ര രാ​ജ്യ​ങ്ങ​ളി​ൽനി​ന്നു പു​റ​ത്താ​ക്ക​പ്പെ​ടു​ന്ന ന്യൂ​ന​പ​ക്ഷ ഹി​ന്ദു​ക്ക​ൾ​ക്ക്​ പൗ​ര​ത്വം ന​ൽ​കു​ക​യും മു​സ്​​ലിം​ക​ളെ ഒ​ഴി​വാ​ക്കു​ക​യും ചെ​യ്യു​ന്ന​തോ​ടെ ഇ​ന്ത്യ ഹി​ന്ദു​രാ​ഷ്​​ട്ര​വും മു​സ്​​ലിംവി​രു​ദ്ധ രാ​ഷ്​​ട്ര​വും എ​ന്ന നി​ല​യി​ലേക്കെത്തുകയാണ്​.
‘നാം ​അ​ഥവാ ന​മ്മു​ടെ രാ​ഷ്​​ട്രം പു​തു​താ​യി നി​ർ​വ​ചി​ക്ക​പ്പെ​ടു​ക​യാ​ണ്’. ഹി​ന്ദു​ത്വ​ത്തി​ന്​ സം​ഘ​ട​നാ രൂ​പം ന​ൽ​കി​യ​ത്​ കേ​ശ​വ ബ​ലി​റാം ​െഹ​ഡ്​​​ഗേ​വാ​റാ​ണ്. ഹി​ന്ദു​ത്വ​ത്തെ നി​ർ​വ​ചി​ച്ച​ത്​ വി.​ഡി. സ​വ​ർ​ക്ക​ർ. അ​തി​ന്​ പ്ര​വ​ർ​ത്ത​നമാ​തൃ​ക ന​ൽ​കി​യ​ത്​ ഡോ.​ബാ​ല​കൃ​ഷ്​​ണ ശി​വ​റാം മൂ​ഞ്ചെ. എ​ന്നാ​ൽ, ഹി​ന്ദു രാ​ഷ്​​ട്ര​ത്തി​െ​ൻ​റ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്​ ‘വി, ഒാർ അവർ നാഷൻഹുഡ്​ ഡിഫൈൻഡ്​’ എ​ന്ന ഗ്ര​ന്ഥ​ത്തി​ലൂ​ടെയാ​ണ്. ആ​ദ്യ​ത്തെ മൂ​ന്നു ഘ​ട്ട​വും ​പി​ന്നി​ട്ട്​ ആ​ർ.​എ​സ്.​എ​സ്​ നാ​ലാ​മ​ത്തെ പ​ര​മ​മാ​യ ഘ​ട്ട​ത്തി​ലേ​ക്ക്​ ക​ട​ന്ന സു​വ​ർ​ണാ​വ​സ​ര​മാ​ണി​ത്. ആ​ർ.​എ​സ്.​എ​സ്​ വി​ജ​യ​പ​ദ​ത്തി​ലേ​ക്ക്​ കാ​ലെ​ടു​ത്തു​വെ​ക്കു​​െന്നന്ന ആ​വേ​ശ​മാ​ണ്​ പൗ​ര​ത്വ ബി​ൽ പാ​സാ​യ​ശേ​ഷം ഭ​യ്യാ​ജി ജോ​ഷി​യും മോ​ഹ​ൻ ഭാ​ഗ​വ​തും പ​ങ്കു വെ​ച്ച​ത്.​

ഇ​നി​ വ​രാ​ൻ പോ​കു​ന്ന​ത്​ എ​ന്തൊ​ക്കെ​യാ​ണെ​ന്ന്​ അ​റി​യ​ണ​മെ​ങ്കി​ൽ കു​റ​ച്ച​ു പി​റ​കി​ലേ​ക്ക്​ സ​ഞ്ച​രി​ക്ക​ണം. ര​ണ്ടാം വ​ട്ട​േ​മ​ശ സ​മ്മേ​ള​ന​ത്തി​നു​ള്ള യാ​ത്ര​ക്കി​ട​യി​ലാ​ണ്​ ഡോ. ​ബി.​എ​സ്. മൂ​ഞ്ചെ ഇ​റ്റ​ലി​യി​ൽ മു​സോ​ളി​നി​യെ കാ​ണു​ന്ന​ത്. 1925 ൽ ​ആ​ർ.​എ​സ്.​എ​സി​നു രൂ​പം ന​ൽ​കി​യത്​ ഹെ​ഡ്​​ഗേ​വാ​റാ​ണെ​ങ്കി​ലും അ​തി​െ​ൻ​റ പ്ര​വ​ർ​ത്ത​നമാ​തൃ​ക കൊ​ണ്ടു​വ​ന്ന​ത്​ ഡോ. ​ബി.​എ​സ്. മൂ​ഞ്ചെ​യാ​ണ്. ഹെ​ഡ്​​​ഗെ​വാ​റി​െ​ൻ​റ ഉ​പ​ദേ​ശ​ക​ൻ (mentor)​ ആയാണ്​ മൂ​ഞ്ചെ​ അ​റി​യ​പ്പെ​ടു​ന്ന​ത്. മ​ഹാ​രാ​ഷ്​​ട്ര​യി​ൽ ആ​രം​ഭി​ച്ച ആ​ർ.​എ​സ്.​എ​സി​നെ ദേ​ശീ​യ​ത​ല​ത്തി​ലേ​ക്ക്​ വ്യാ​പി​പ്പി​ക്കാ​നും അ​ത്​ ഹി​ന്ദു​രാ​ഷ്​​ട്ര​ത്തി​ലേ​ക്കു​ള്ള രാ​ഷ്​​ട്രീ​യ സ​മ​ര സൈ​ന്യ​മാ​ക്കി മാ​റ്റാ​നുമു​ള്ള ബു​ദ്ധി​കേ​ന്ദ്ര​വും മൂ​ഞ്ചെ​യാ​യി​രു​ന്നു. (“Hindutva’s foreign tie-up in the 1930s: Archival evidence” written by Marzia Casolari in Economic & Political Weekly, January 22, 2000) ത​​െൻറ യാത്രയിൽ മൂഞ്ചെ ഏ​റ്റ​വും കൂ​ടു​ത​ൽ സ​മ​യം ചെ​ല​വ​ഴി​ച്ച​ത്​ ഇ​റ്റ​ലി​യി​ലാ​യി​രു​ന്നു. ഇ​തി​ൽ ച​രി​ത്ര​ത്തി​ൽ​ ഏ​റ്റ​വും ഇ​ടം​പി​ടി​ച്ച​ത്​ മു​സോ​ളി​നി​യെ സ​ന്ദ​ർ​ശി​ച്ച​താ​യി​രു​ന്നു. ​മൂ​ഞ്ചെ​യു​ടെ ഡ​യ​റിക്കു​റി​പ്പു​കളി​ൽ മു​സോ​ളി​നിയുമായി നടത്തിയ കൂടിക്കാഴ്​ചയെക്കുറിച്ച്​ 13 പേ​ജു​ക​ളിലാണ്​ ആ​വേ​ശപൂർവം എ​ഴു​തി​​െവ​ച്ചിരിക്കുന്നത്​. 1931 മാ​ർ​ച്ച്​ 15 മു​ത​ൽ 24 വ​രെ മു​സോ​ളി​നി റോ​മി​ലാ​യി​രു​ന്നു. മാ​ർ​ച്ച്​ 19ന്​ മൂ​ഞ്ചെ റോ​മി​ലെ മി​ലി​ട്ട​റി കോ​ള​ജ്, കാ​യി​ക വി​ദ്യാ​ഭ്യാ​സ​ത്തി​െ​ൻ​റ സെ​ൻ​ട്ര​ൽ മി​ലി​റ്റ​റി സ്​​കൂ​ൾ, ഫാ​ഷി​സ്​​റ്റ്​ അ​ക്കാ​ദ​മി ഒാ​ഫ്​ ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ, ബാ​ലി​ല, അ​വ​ൻ​ഗ്വാ​ഡി​സ്​​റ്റി സം​ഘ​ട​ന​ക​ൾ എ​ന്നി​വ സ​ന്ദ​ർ​​ശി​ച്ചു. ബാ​ലി​ല, അ​വ​ൻ​ഗ്വാ​ഡി​സ്​​റ്റി സം​ഘ​ട​ന​ക​ളെ കു​റി​ച്ച്​ ഡ​യ​റി​യി​ലെ ര​ണ്ടു പേ​ജു​ക​ൾ മൂഞ്ചെ എഴുതി. ഇൗ ​ര​ണ്ടു സം​ഘ​ട​ന​ക​ളി​ലാ​ണ്​ ഫാ​ഷി​സ്​​റ്റ്​ വ്യ​വ​സ്ഥ​യു​ടെ രൂ​പ​രേ​ഖ​യു​ള്ള​ത്. കു​ട്ടി​ക​ൾ​ക്ക്​ വ​ള​രെ ചെ​റു​പ്പത്തി​ൽ സൈ​നി​കപ​രി​ശീ​ല​ന​വും കാ​യി​കവി​ദ്യാ​ഭ്യാ​സ​വും ന​ൽ​കു​ന്ന പ​ദ്ധ​തി​യാ​ണി​ത്. ആ​ർ.​എ​സ്.​എ​സി​ന്​ ഇ​ന്ന്​ നി​ല​നി​ൽ​ക്കു​ന്ന സം​ഘ​ട​ന രീ​തി​യും ബാ​ലി​ലയു​ടെ രീ​തി​യും സ​മാ​ന​മാ​ണെ​ന്ന്​ ച​രി​ത്ര​കാ​ര​ന്മാ​ർ താ​ര​തമ്യം ചെ​യ്​​തി​ട്ടു​ണ്ട്. അ​വ​രു​ടെ ഘ​ട​ന ആ​ർ.​എ​സ്.​എ​സി​േ​ൻ​റ​തി​നു സ​​മാ​ന​മാ​ണ്. ആ​റു​വ​യ​സ്സിനും10 വ​യ​സ്സി​നു​മി​ട​യി​ലുള്ള ആ​ൺ​കു​ട്ടി​ക​ളെ​യാ​ണ്​ കാ​യി​ക പ​രി​ശീ​ല​ന​ത്തി​ന്​ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ആ​ഴ്​ച​യി​ൽ ന​ട​ക്കു​ന്ന കാ​യി​ക ആ​യോ​ധ​ന ക​ള​രി​യി​ൽ യു​വാ​ക്ക​ൾ പ​െ​ങ്ക​ടു​ക്ക​ണം. പാ​രാ​മി​ലി​റ്റ​റി, കാ​യി​ക പ​രി​ശീ​ല​ന​മാ​ണ്​ അ​വി​ടെനി​ന്നു ല​ഭി​ച്ചി​രു​ന്ന​ത്.

ഹി​റ്റ്​​ല​റും മു​സോ​ളി​നി​യും വം​ശശു​ദ്ധി​ക്കാ​യി ന​ട​പ്പാ​ക്കി​യ​ പരിപാടി സംഘ്​ പരിവാർ ഇ​വി​ടെയും ന​ട​പ്പാ​ക്കാ​ൻ പോ​കു​ന്നു​ എ​ന്ന​ത്​ ഇ​പ്പോ​ഴും പലർക്കും ഉ​ൾ​ക്കൊ​ള്ളാനാ​യി​ട്ടി​ല്ല. ജ​ർമ​ൻ പു​നു​രു​ദ്ധാ​ര​ണ നി​യ​മ​ത്തി​നു പി​ന്നാ​ലെ​യു​ണ്ടാ​യ​ത്​ അ​വി​ടെ​യു​ള്ള സം​ഘ​ട​ന​ക​ൾ, പാ​ർ​ട്ടി​ക​ൾ എ​ന്നി​വ​യി​ലെ​ന്നും ആ​ര്യ​ന്മാ​ര​ല്ലാ​ത്ത​വ​രെ ഉ​ൾ​പ്പെ​ടു​ത്ത​രുതെ​ന്നാ​ണ്. ജ​ർമ​ൻ​കാ​ർ ഇ​ത​ര വം​ശ​ത്തി​ൽ​പെ​ട്ട​വ​രെ വി​വാ​ഹം ചെ​യ്യു​ന്ന​തും നി​രോ​ധി​ച്ചു. ജ​ർമ​നി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ള​ണ്ടു​കാ​ർ, സെ​ർ​ബു​ക​ൾ, റ​ഷ്യ​ക്കാ​ർ, മ​റ്റ്​ അ​ടി​മ​ക​ൾ എ​ന്നി​വ​രെ ആ​ര്യ​ൻ പാ​ര​ഗ്രാ​ഫി​ൽ ഒ​പ്പു​വെ​ക്കു​ന്ന​തോ​ടെ പൗ​ര​ന്മാ​രാ​യി ക​ണ​ക്കാ​ക്കി​യി​രു​ന്നു. സ്വ​ന്തം വി​ശ്വാ​സ​ത്തി​ൽ അ​ടി​യു​റ​ച്ച​വ​ർ അ​തി​നു​ ത​യാ​റാ​യി​ല്ല എ​ന്ന​താ​ണ്​ ജ​ർ​മ​നി​യി​ലെ ​ഉന്മൂ​ല​ന​ത്തി​നു കാ​ര​ണം. ഇൗ ​തി​രി​ച്ച​റി​വി​ലാ​ണ്​ പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ നമ്മുടെ മേൽ വെള്ളിടിയായി പതിക്കേണ്ടത്​. സ്​​കൂ​ളു​ക​ളി​ൽ കു​ട്ടി​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്ന​തി​നാ​ൽ ആ​ര്യേ​ത​ര ര​ക്ഷി​താ​ക്ക​ളു​ടെ കു​ട്ടി​ക​ൾ​ക്ക്​ വി​ദ്യ​ാഭ്യാ​സം നി​ഷേ​ധി​ക്കു​ക പോ​ലു​മു​ണ്ടാ​യി​ട്ടു​ണ്ട്. മാ​താ​പി​താ​ക്ക​ൾ മാ​ത്ര​മ​ല്ല, മു​ത്ത​ച്ഛ​ന്മാരാ​യി ജൂ​ത​ന്മാ​രു​ണ്ടെ​ങ്കി​ൽ​പോ​ലും ജ​ർമ​നി​യി​ൽ അ​വ​സ​രം നി​ഷേ​ധി​ക്ക​പ്പെ​ട്ടി​രു​ന്നു. ഇൗ​ രീ​തി​യി​ലു​ള്ള സ​ർ​ക്കാ​ർ തു​ട​രു​ക​യാ​ണെ​ങ്കി​ൽ വ​രാ​ൻ​പോ​കു​ന്ന ഇ​രു​ണ്ട​കാ​ല​ത്തെക്കുറി​ച്ച്​ ഒാ​ർ​ക്കാ​ൻ പോലുമാ​വി​ല്ല.

Show Full Article
TAGS:CAB Bill narendra modi Adolf hiler opinion malayalam news 
News Summary - CAB Bill-Opinion
Next Story